ദക്ഷ പൗർണമി: ഭാഗം 28

daksha paurnami new

എഴുത്തുകാരി: ദിവ്യ സാജൻ

രാവിലെ തന്നെ മണി വീണയിൽ നിന്നും പത്മദളത്തിലേക്ക് പോകാനായി തയ്യാറെടുക്കുകയായിരുന്നു ആര്യൻ ..........അപ്പോൾ അവിടേക്ക് ദേവനും ശ്രീയും വന്നു...... നാളെ പോയാൽ പോരേ മോനേ....എന്തിനാ ഇത്ര ധൃതിപിടിച്ച് പോണത്..... ശ്ശൊ അങ്ങനെ പറയല്ലേ ദേവച്ഛാ....കുഞ്ഞനവിടെ ഒറ്റക്കല്ലേളളൂ......ഞാൻ കൂടെ ഇല്ലാതെ എങ്ങനാ..... മ്മ്......അത് ശരിയാ.......കുഞ്ഞനെ കാണാണ്ട് കഴിയണില്ല മോനേ.....കൊതിയാവുവാ ഒന്ന് കാണാൻ.....ശ്രീ വേദനയോടെ പറഞ്ഞു..... സാരല്ല്യാ ശ്രീക്കുട്ടി.....കുറച്ചു നാളുകൂടി കഴിഞ്ഞ് ഞങ്ങളിങ്ങ് വരില്ലേ.....അപ്പോ എല്ലാം പഴേ പോലെ ആവൂല്ലോ..... മോനേ.....അവനോട് കരുതിയിരിക്കാൻ പറയണം......

അവന്റെ ശത്രുക്കൾക്ക് ഇതിനോടകം തന്നെ അവൻ അനന്തന്റെ മകനാണെന്ന് മനസ്സിലായിട്ടുണ്ടാവണം.....കാരണം അന്ന് രാത്രി ചാരു അവനെയും എടുത്ത് കൊണ്ട് ഓടി വരുമ്പോൾ അവളുടെ പിന്നാലെ ആൾക്കാർ ഉണ്ടായിരുന്നു.....അനന്തന്റെ മകൻ ജീവിച്ചിരിപ്പ്ണ്ടെന്ന് അന്നേ അവർക്ക് അറിവുളളതായിരിക്കും......അനന്തനെ നന്നായറിയുന്ന ആരോ ആണ് ശത്രു......അതല്ലാതെ ആ നേരത്ത് പരിചയമില്ലാത്തൊരാളിനു വേണ്ടി വാതിൽ തുറന്നു കൊടുക്കില്ലല്ലോ.......അവനത്രമാത്രം വിശ്വാസമുളള ആരെങ്കിലും ആവും....ഇതൊക്കെ എന്റെ ഊഹങ്ങളാണ്....സത്യം എന്താന്ന് അറിയില്ല..... അത് ചാരുവിന് മാത്രമേ അറിയൂ..... ദേവച്ഛാ.....കുഞ്ഞന്റെ മുത്തശ്ശി അവർക്കെന്താ പറ്റിയേ....

.അന്ന് ആ സംഭവം നടക്കുമ്പോൾ കുഞ്ഞന്റെ മുത്തശ്ശി അവിടുണ്ടായിരുന്നില്ലേ........... അവർക്കൊപ്പം ആ വീട്ടിൽ തന്നെയുണ്ടായിരുന്നു യശോദാമ്മ.......അന്ന് രാത്രി ഞങ്ങൾ ഇങ്ങോട്ട് തിരികെ വരാനിറങ്ങുമ്പോ കുഞ്ഞനെയും എടുത്ത് പുറത്ത് നിക്കാരുന്നവർ .....അനന്തൻ നാട്ടിലില്ലാത്തപ്പോ അവരുടെ അനുജത്തിയുടെ വീട്ടിൽ നിക്കാറായിരുന്നു പതിവ്......അന്ന് പൂജ കഴിഞ്ഞ് അവർ തിരികെ പോവാൻ നിന്നതാ......അതുകൊണ്ട് ചാരു പാറുവിനൊപ്പം തങ്ങാൻ അവിടേക്ക് വന്നു.....പക്ഷേ അനന്തന് ഞങ്ങളെ സ്റ്റേഷനിൽ ആക്കിയിട്ട് വീണ്ടും തിരികെ ക്ഷേത്രത്തിൽ പോണമെന്ന് പറഞ്ഞത് കൊണ്ട് അവരവിടെ തങ്ങുകയായിരുന്നു..... കുഞ്ഞന്റെ മുത്തശ്ശി ആ ദിവസം മുതൽ മിസ്സിംഗ് ആണ്.....

അവരെക്കുറിച്ച് ഈശ്വരമംഗലം കാരോട് ചോദിച്ചപ്പോൾ അവർക്കും അറിയില്ല.....ഏതായാലും അന്നവർ മരിച്ചിട്ടില്ല......കാരണം.....അവരുടെ ബോഡി കിട്ടീട്ടില്ല......എന്തായാലും നോക്കട്ടെ നാട്ടിൽ പോയിട്ട് മറ്റെവിടെയെങ്കിലൂം നോക്കാം.... ആ സമയത്ത് മറ്റാരെങ്കിലും അവിടേക്ക് വന്നോ..... ഇല്ല മോനേ.....രാത്രി പത്ത് മണിക്കുളള ട്രയിനിൽ പോവാനാണ് ഞങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്തത്.....അവിടെ എത്തിയപ്പോഴേക്കും അത് പോയി കഴിഞ്ഞു....പിന്നെയുളളത് 12:30 നാണെന്നാ പറഞ്ഞത്.....തിരികെ പോവാൻ മടിച്ച് ഞങ്ങൾ അവിടെ തന്നെ തങ്ങി.......അവിടെ ഇരുന്ന് ഞങ്ങളൊന്ന് മയങ്ങിപ്പോയി.....

പിന്നെ അനൗൺസ്മെന്റ് കേട്ടാ എണീറ്റത് അപ്പോഴേക്കും സമയം2മണിയോടടുത്തിരുന്നു.....ട്രയിൻ റദ്ദാക്കിയത് കൊണ്ട് ഉടനെ തന്നെ ടാക്സി വിളിച്ച് അനന്തന്റെ വീട്ടിലേക്ക് പോവാരുന്നു.....ആ....പിന്നെ ഞങ്ങൾ ഇറങ്ങാൻ നേരം അനന്തന്റെ കൂട്ടുകാരൻ ഒരു ഉണ്ണി വന്നിട്ടുണ്ടായിരുന്നു.....അനന്തനോടെന്തൊക്കെയോ സംസാരിച്ച ശേഷം പോവുകയും ചെയ്തു..... മ്മ്.... അപ്പോ ദേവച്ഛന്റെ സംശയം കുഞ്ഞന്റെ അച്ഛന് അടുത്തറിയാവുന്ന ആരോ ആണെന്നാല്ലേ .....ഇതീന് പിന്നിൽ അപ്പോ ജോലിയാണല്ലോ....ആട്ടിൻ തോലിട്ട ആ ചെന്നായയെ കണ്ട് പിടിക്കാൻ..... മ്മ്......രണ്ടാളും സൂക്ഷിക്കണം.....ദേവൻ ഇരുത്തി മൂളിക്കൊണ്ട് പറഞ്ഞു.....

നീ ഇതുവരെ റെഡിയായില്ലേ മോനേ ഫ്ലൈറ്റിന് സമയായി വരാ......മുത്തശ്ശി അവിടേക്ക് വന്നു കൊണ്ട് പറഞ്ഞു..... ദേ..... എന്റെ ബാഗ് പാക്കിംഗൊക്കെ ഏതാണ്ട് കഴിഞ്ഞു മുത്തശ്ശി ......ഇനി ഞാൻ ഫ്രഷ് ആയി വരാം......അത് പറഞ്ഞു കൊണ്ട് ആര്യൻ കുളിച്ചു മാറാനുളളതുമായി ബാത്ത്റൂമിലേക്ക് പോയി..... 🔥🔥🔥🔥🔥🔥🔥 ദക്ഷൻ കളരി പരിശീലനം കഴിഞ്ഞ് റൂമിലേക്ക് വരുമ്പോഴാണ് ചാരുവിനുളള മരുന്നൂമായി പൗർണമി ചാരുവിന്റെ മുറിയിലേക്ക് പോകാനായി ആ വഴി വന്നത്.....പൗർണമിയെ കണ്ടതും ഒരു കളളച്ചിരിയോടെ അവനവളുടെ അടുത്തേക്ക് ചെന്നു...... എന്റെ പൗർണമി പെണ്ണിതെങ്ങോട്ടാ......ഈ പച്ചിലക്കൂട്ടൊക്കെ ആർക്ക് കൊടുക്കാനാ കാർന്നോർക്കാ.....

ചിരിയോടെ ദക്ഷൻ ചോദിച്ചു...... ദേ വീണ്ടും.....കളിയാക്കാ......ഇത് ചാരു ചിറ്റക്കുളള മരുന്നാ ഞാനങ്ങോട്ട് പോവാ....കുഞ്ഞേട്ടൻ വരണുണ്ടോ...... വരണുണ്ടോന്നോ......ഇപ്പൊ ആരേലും ഉണ്ടാവുവോ അവിടെ......ഇല്ലെങ്കിൽ മാത്രേ ഞാൻ വരണുളളൂ..... ഇപ്പൊ ആരും അങ്ങോട്ട് വരില്ല.....കുഞ്ഞേട്ടൻ ധൈര്യമായി വായോ അതും പറഞ്ഞു കൊണ്ട് പൗർണമി മുന്നോട്ട് നടന്നു.....പിന്നാലെ ദക്ഷനും..... ഇടനാഴിക്കടുത്തുളള ചാരുവിന്റെ മുറിയിലേക്ക് എത്തിയപ്പോഴേ പച്ചില മരുന്നുകളുടെയും കഷായത്തിന്റയും തൈലത്തിന്റയും മണം അവന്റെ മൂക്കിലേക്ക് തുളഞ്ഞു കയറി...... ക്രമാധീതമായി മിടിക്കുന്ന ഹൃദയത്തോടെ അവൻ അകത്തേക്ക് കയറി.....

അവിടെ കട്ടിലിൽ പറ്റിച്ചേർന്ന് കിടക്കുന്ന അസ്ഥിമാത്രമെന്ന് തോന്നിക്കുന്ന ആ സ്ത്രീ രൂപം കണ്ട് അവന്റെ കണ്ണുകൾ അവനറിയാതെ തന്നെ തുളുമ്പാൻ തുടങ്ങി....... അവൻ പതിയെ അവരുടെ അടുത്തേക്ക് പോയി കട്ടിലിന്റെ ഓരത്തായി ഇരുന്നു......ഈ സമയം പൗർണമി ചാരുവിന്റെ മൂക്കിലൂടെ ഇട്ടിരിക്കുന്ന ട്യൂബിലൂടെ മരുന്ന് ഉളളിലേക്ക് ഒഴിച്ചു കൊടുത്തു......എന്നിട്ട് അവരോടായ് പറഞ്ഞു....... ചിറ്റേ....ഇതാരാന്ന് നോക്കിയെ ഇതാ കുഞ്ഞേട്ടൻ പാറു അപ്പച്ചീടെ മോൻ കുഞ്ഞൻ.... ഈ സമയം ചാരുവിന്റെ ഹൃദയമിടിപ്പ് വർദ്ധിച്ചു തുടങ്ങിയിരുന്നു.... അമ്മാ.....അമ്മക്കെന്നെ മനസ്സിലായോ..... അമ്മ അന്നെന്നെ രക്ഷിച്ചില്ലായിരുന്നെങ്കിൽ ഞാനിന്ന് കാണില്ലായിരുന്നു.....

.ഈ അവരൊവസഥയിൽ അമ്മ ഇവിടെ ഇങ്ങനെ ഉണ്ടെന്നെനിക്കറിയില്ലായിരുന്നു.......അമ്മക്കറിയില്ലേ അന്ന് രാത്രി എന്താ സംഭവിച്ചതെന്ന്.....ആരാ എന്റെ അച്ഛയെയും അമ്മയേയും.....വാക്കുകൾ മുറിഞ്ഞു പോയി....സംസാരിക്കാൻ കഴിയാതെ വിതുമ്പിപ്പോയി ദക്ഷൻ...... ഈ സമയം ചാരുവിന്റെ കൃഷ്ണമണികൾ പരവേശത്താൽ വേഗത്തിൽ ചലിക്കാൻ തുടങ്ങി....തല അങ്ങോട്ടും ഇങ്ങോട്ടും ചലിപ്പിക്കാൻ തുടങ്ങി......പെട്ടെന്ന് ശരീരം മുഴുവൻ വെട്ടി വിറയ്ക്കാൻ തുടങ്ങി........വായിൽ നിന്നും നുരയും പതയും വരാൻ തുടങ്ങി.......ചാരുവിന് അപസ്മാരമുണ്ടായി......ഇതൊക്കെ കണ്ട് ഭയന്ന് വിറഞ്ഞ് നിക്കാരുന്നു ദക്ഷനും പൗർണമിയും.....

പൗർണമി നീ വേഗം പോയി നിന്റെ അച്ഛയെ കൂട്ടീട്ട് വാ.....പറയുന്നതിനൊപ്പം അവളുടെ കൈയിലിരുന്ന താക്കോൽ കൂട്ടം വാങ്ങി ചാരുവിന്റെ കൈകളിൽ മുറുകെ പിടിപ്പിച്ചു ദക്ഷൻ..... പൗർണമി വേഗം പത്മനാഭന്റെ അടുത്തേക്ക് ഓടി അവിടെ പത്മനാഭനൊപ്പം തന്നെ ഭവാനിയമ്മയും ഇരിപ്പുണ്ടായിരുന്നു...... ഓടിക്കിതച്ചു വരുന്ന പൗർണമിയെ അമ്പരന്ന് നോക്കുവായിരുന്നു രണ്ടു പേരും....... എന്താ.....പൗർണി.....എന്താ പറ്റിയേ.....എന്തിനാ മോളോടിയേ.....പത്മനാഭൻ പരിഭ്രമത്തോടെ ചോദിച്ചു..... അച്ഛേ.....ചാരു....ചാരു ചിറ്റക്ക് വയ്യാണ്ടായി....വേം വാ അച്ഛേ......പരവേശത്തോടെ പറഞ്ഞു നിർത്തി പൗർണമി...... ചാരുവിനോ.....എന്താ......എന്താ പറ്റിയേ....

ഇടനാഴിയിലേക്ക് വേഗത്തിൽ നടന്നു കൊണ്ടയാൾ ചോദിച്ചു...... ഭവാനിയമ്മയും അവർക്കൊപ്പം വരുന്നുണ്ടായിരുന്നു..... ഞാനും കുഞ്ഞേട്ടനും കൂടി ചിറ്റടെ റൂമിൽ നിക്കാരുന്നു കുഞ്ഞേട്ടൻ എന്തോ......പെട്ടെന്നാണ് പൗർണമിക്ക് താൻ എന്താ പറഞ്ഞതെന്ന ബോധം വന്നത്.....അവൾ തറഞ്ഞു പോയി....അപ്പോഴേക്കും ചാരുവിന്റെ മുറിയിലേക്ക് കടന്നിരുന്നവർ...... അവരവിടെ എത്തിയപ്പോഴേക്കും വിറയലൊക്കെ മാറിയിരുന്നു......അപ്പോഴേക്കും ദക്ഷൻ താക്കോൽക്കൂട്ടം തിരികെ പൗർണമിയെ ഏൽപ്പിച്ചു.......ദക്ഷൻ തന്നെ അടുത്ത് കിടന്ന വൃത്തിയുള്ള കോട്ടണെടുത്ത് ചാരുവിന്റെ മുഖത്തുണ്ടായിരുന്ന നുരയും പതയും തുടച്ചു വൃത്തിയാക്കി .......

ഇതെല്ലാം പത്മനാഭനും ഭവാനിയമ്മയും നോക്കി നിന്നു........ വേഗം ഹോസ്പിറ്റലിൽ കൊണ്ട് പോണം....ഞാൻ എന്റെ കാറെടുക്കാം......ദക്ഷൻ പത്മനാഭനോടായി പറഞ്ഞു..... മ്മ് വൈകിക്കണ്ട ഇതാദ്യമായാണ് ഇങ്ങനെ.....പൗർണി മോളെ.....ചിറ്റയുടെ പഴയ ഫയലുകളും ആശുപത്രിയിലേക്ക് വേണ്ട അത്യാവശ്യ സാധനങ്ങളും എടുത്ത് വയ്ക്ക്......ഞാനിപ്പോ തന്നെ റെഡിയായി വരാം.....അമ്മയും വരൂ....സീതയോട് ഇവിടെ നിക്കാൻ പറയാം......പൗർണി മോളും നമ്മുടെയൊപ്പം വരുവല്ലേ.....അപ്പോ വീട്ടിൽ സീത വേണം......മോനേ ദക്ഷാ നീയും പോയി റെഡിയായി വാ......അതും പറഞ്ഞു കൊണ്ടയാൾ പുറത്തേക്ക് പോയി...... പൗർണമി പത്മനാഭൻ പറഞ്ഞതുപോലെ എല്ലാം തയ്യാറാക്കി വച്ച ശേഷം റൂമിലേക്ക് പോയി ഫ്രഷ് ആയി താഴേക്ക് വന്നു.....

ഈ സമയം മറ്റുള്ളവർ ഉമ്മറത്ത് നിപ്പുണ്ടായിരുന്നു.......ദക്ഷൻ ചാരുവിനെ താങ്ങിയെടുത്ത് കാറിൽ കൊണ്ട് പോയി ഇരുത്തി......തൊട്ടടുത്തായി പൗർണമിയും ഇരുന്നു...അവൾക്കരികിലായ് മുത്തശ്ശിയും ......വൈകാതെ അവർ ഇന്ദ്രന്റെ ഹോസ്പിറ്റലേക്ക് പുറപ്പെട്ടു....... ഹോസ്പിറ്റലിലേക്ക് തിരിക്കണതിനു മുന്നേ തന്നെ പത്മനാഭൻ ഇന്ദ്രനെ വിളിച്ചറിയിച്ചിരുന്നതു കൊണ്ട് .....ഇന്ദ്രൻ എല്ലാം നേരത്തെ അറേജ് ചെയ്തിരുന്നു..... ചാരുവുമായി എത്തിയ ഉടനെ തന്നെ അറ്റൻഡർ ചാരുവിനുളള സ്ട്രച്ചറുമായി വന്നു....പിന്നെ വൈകാതെ അതിലേക്കു കിടത്തിയ ശേഷം ക്യാഷ്വാലിറ്റിയിലേക്ക് കൊണ്ടു പോയി....... പത്മനാഭനും പൗർണമിയും ദക്ഷനും പുറത്ത് തന്നെ നിപ്പുണ്ടായിരുന്നു.......

അപ്പോഴേക്കും അവിടേക്ക് ഇന്ദ്രൻ എത്തി......അവരുടെ അടുത്തേക്ക് പോയി....... എന്താ അച്ഛേ എന്താണ്ടായേ......ചിറ്റക്കെന്താ പറ്റിയേ...... അപസ്മാരം ഉണ്ടായതാ മോനേ.....പെട്ടെന്ന് ഇങ്ങനെ വരാൻ എന്താണ്ടായേന്നറിയില്ല...... ഞാനെന്തായാലും പോയൊന്ന് നോക്കട്ടെ.......ഇന്ദ്രൻ ഡോർ തുറന്ന് അകത്തേക്ക് പോയി..... ഈ സമയം പൗർണമിയും ദക്ഷനും പരസ്പരം മുഖത്തോട് മുഖം നോക്കി നിന്നു..... അപ്പോ ഞാൻ" കുഞ്ഞേട്ടനെന്ന്" പറഞ്ഞത് അച്ഛയും മുത്തശ്ശിയും കേട്ടില്ലാരുന്നോ.....ശ്രദ്ധിച്ചിട്ടുണ്ടാവില്ലേ.....ആവോ.....(പൗർണമി ആത്മ ). 🔥🔥🔥🔥🔥🔥🔥🔥🔥 അൽപ സമയം കഴിഞ്ഞ് ഡോക്ടർ ഇന്ദ്രനൊപ്പം പുറത്തേക്ക് വന്നു......പത്മനാഭനും മുത്തശ്ശിയും ദക്ഷനും അടുത്തേക്ക് പോയി.....

ഡോക്ടർ എന്തായി....ചാരുവിനിപ്പോ എങ്ങനുണ്ട്...... പേടിക്കേണ്ട കാര്യോന്നുമില്ല.....ഇതൊരു നല്ല ലക്ഷണമാണ്......അവരുടെ ശരീരം പ്രതികരിക്കാൻ തുടങ്ങിയതിന്റെ ലക്ഷണമാണിത്......അവരെ ഭയപ്പെടുത്തുന്നതോ......സന്തോഷിപ്പിച്ചതോ ആയ എന്തോ ഒരു കാര്യമുണ്ടായി.....അതിനു അവരുടെ ശരീരം പ്രതികരിച്ചതിങ്ങനെയാ......ഇത്രയും വർഷങ്ങളായി ഒരു ചലനവുമില്ലാതെ കിടന്നതല്ലേ.....അതാ പെട്ടന്നിങ്ങനെ......നമുക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്....കണ്ണുകളും വലതുകൈയും ചലിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്......ഇനിയും മാറ്റങ്ങൾ വരും.....ചികിത്സ മുടക്കണ്ട.....അതും പറഞ്ഞു കൊണ്ട് ഡോക്ടർ അകത്തേക്ക് പോയി....... പത്മനാഭൻ ദീർഘമായി നിശ്വസിച്ചു കൊണ്ട് ദക്ഷനെയും പൗർണമി യെയും മാറി മാറി നോക്കി.......................................... തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story