ദക്ഷ പൗർണമി: ഭാഗം 31

daksha paurnami new

എഴുത്തുകാരി: ദിവ്യ സാജൻ

നകുലനും രാമനും ഇന്ദ്രനും പോയിക്കഴിഞ്ഞപ്പോൾ.......ദക്ഷൻ വീണ്ടും ചാരുവിനടുത്തായി വന്നിരുന്നു.......അപ്പോഴേക്കും ചാരു ഉറക്കം പിടിച്ചിരുന്നു....... ""ഇപ്പൊ വന്നില്ലേ കാർന്നോര് എന്റെ വല്യമ്മാമ ......ഞാനിവിടെ നിന്നും പോണതിനു മുന്നേ എന്റെ കൈയ്ക്ക് പണിയുണ്ടാക്കുമെന്നാ തോന്നണത്""......ദക്ഷൻ പൗർണമിയെ നോക്കി പറഞ്ഞു... . ""അങ്ങനൊന്നും പറയല്ലേ കുഞ്ഞേട്ടാ.......വല്യമ്മാമ പാവവാ....പിന്നെ പഴയ ആളല്ലേ അപ്പോ.....അതിന്റെതായ കാർകശ്യം കാണിച്ചൂന്ന് വരും നമ്മൾ കണ്ടില്ലാന്ന് വെച്ചാ മതി""...... ""മ്മ്......അങ്ങേർടെ നാവിന്റെ ചൊറിച്ചില് ഞാൻ മാറ്റി കൊടുക്കണ്ട്......... ആഹ്.....പൗർണമി.....നിനക്കീ ഈ കുന്നത്തൂരിനെ ക്കുറിച്ച് എല്ലാം അറിയാല്ലോ....

ഇവിടെ പണ്ട് മുതലുള്ള ഹോസ്പിറ്റലുകൾ ഏതൊക്കെയാന്ന് നിനക്കറിയോ""..... അവൻ അവളുടെ അടുത്തേക്ക് നടന്നു കൊണ്ട് ചോദിച്ചു..... ""പണ്ട് മുതലുള്ളതെന്ന് പറയുമ്പോ""......തെല്ലൊന്നാലോചിച്ച ശേഷം പൗർണമി തുടർന്നു.... ""ഈ കുന്നത്തൂരില് മൂന്നാശുപത്രികളാ നിലവിലുള്ളത്......ഇതിൽ ഗവൺമെന്റ് ഹോസ്പിറ്റൽ ആണ് പഴക്കമുള്ളത്.......ബാക്കിയുളളവ ഒന്ന് നമ്മുടെ ഈ ഹോസ്പിറ്റലും ഒന്ന് ക്രൈസ്റ്റ് ഹോസ്പിറ്റലും......ഈ ഇടക്ക് തുടങ്ങിയതാ ക്രൈസ്റ്റ് ഹോസ്പിറ്റൽ......കുഞ്ഞേട്ടൻ ഗവൺമെന്റ് ഹോസ്പിറ്റലിൽ തിരക്കി നോക്കൂ""...... ""മ്മ്.......പക്ഷെ ഡീറ്റയിൽസ് കളക്ട് ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും.....ഇത്രയും വർഷത്തെ പഴക്കമുണ്ടല്ലോ........

പരിചയമുളള ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എളുപ്പായേനെ.""""........ദക്ഷൻ നെറ്റിയുഴിഞ്ഞ് കൊണ്ട് പറഞ്ഞു... """""അതൊന്നും ഓർത്തു കുഞ്ഞേട്ടൻ ടെൻഷനാവണ്ട....അച്ഛക്ക് പരിചയമില്ലാത്ത ആരും ഈ കുന്നത്തൂരിലില്ല.....നമുക്ക് അച്ഛയോട് ഇതേ പറ്റി സംസാരിക്കാം"""""... """ആണോ.... അപ്പോ നമുക്ക് കാർന്നോരെ കൂടി പൊക്കം എന്തേയ്""" ചിരിയോടെ അവൻ ചോദിച്ചു..... """""മ്മ്.....പൊക്കാനങ്ങോട്ട് ചെന്നാ മതി....ഈ ഉരുട്ടിക്കേറ്റി വച്ചിരിക്കുന്നതൊക്കെ അച്ഛേടെ മുന്നില് ഒന്നുവല്ലാന്ന് അപ്പോ മനസ്സിലാവും""""..... """"ആ കുഞ്ഞേട്ടാ ഒരു ഹോസ്പിറ്റലിന്റെ കാര്യം ഞാൻ വിട്ടു പോയി......അതൊരു ഡിസ്പെൻസറിയായിരുന്നു......പത്ത് പതിനഞ്ച് വർഷായിട്ട് പൂട്ടിക്കിടക്കാ.

ഡോക്ടറുടെ വീടിനോട് ചേർന്നാണ് ആ ഡിസ്പെൻസറി .... ആ ഡിസ്പെൻസറിക്ക് ഇവിടെത്തെ ഗവൺമെന്റ് ഹോസ്പിറ്റലിനോളം പഴക്കമുണ്ട്.....പക്ഷെ അവിടെ ഉണ്ടായിരുന്ന ഡോക്ടർ ഇപ്പൊ മക്കൾക്കൊപ്പം വിദേശത്താ.....എല്ലാ അവധിക്കും വന്നു പോകാറുണ്ട്.....അവിടെ അന്വേഷിക്കുന്നത് കൊണ്ട് പ്രയോജനം ഉണ്ടാവുമോന്നറിയില്ല""""..... """"നമുക്ക് നോക്കാം പൗർണമി........ചാരുമ്മയെ നീ ശ്രദ്ധിച്ചോണം......എപ്പോഴും നീ ചാരുമ്മയുടെ കൂടെത്തന്നെയുണ്ടാവണം...... ശത്രു നമുക്കിടയിലുണ്ട് ആരാന്ന് കണ്ട് പിടിക്കണതു വരെ ജാഗ്രതയോടിരുന്നെ പറ്റൂ"""".....ദക്ഷൻ ഗൗരവത്തോടെ പറഞ്ഞു.... 🔥🔥🔥🔥🔥🔥🔥

ഈ സമയം നന്ദൻ പാർത്ഥിപനെ കാണാൻ ജയിലിൽ വിസിറ്റേസിന് അനുവദിച്ച സ്ഥലത്ത് നിപ്പുണ്ടായിരുന്നു....... അധികം വൈകാതെ ആറടി പൊക്കവും ഒത്ത തടിയുമുളള ആ ആൾരൂപം അവന് മുന്നിലേക്ക് വന്നു......വെളുത്ത ശരീരവും ഇരുണ്ട മനസ്സുമുളള പാർത്ഥിപൻ....അവനെ കണ്ടതും നന്ദന്റെ ചുണ്ടിൽ ചിരി പടർന്നു..... """""എന്താ മാഷേ......ഈയുളളവനെ കാണാൻ ഈ നേരത്ത് അതും ഇവിടെ"""" പരിഹാസത്തോടവൻ ചോദിച്ചു...... """കാര്യം ണ്ടെന്ന് കൂട്ടിക്കോളൂ പാർത്ഥിപാ....... നിനക്ക് ഉടനെ പരോൾ കിട്ടും .....അതിനു വേണ്ടതൊക്കെ ഞാൻ ചെയ്തിട്ടുണ്ട്.....പകരം നീ എനിക്ക് ചെയ്യേണ്ടത് എന്തൊക്കെയാണെന്ന് ഞാൻ വഴിയേ പറഞ്ഞു തരാം......

നിനക്കു കൂടി ഉപകാരം ഉണ്ടാവണ കാര്യങ്ങളാണ്.....ആ പത്മനാഭനോട് നിനക്കുളള അടങ്ങാ പ്രതികാരം നിക്കറിയാം......അയാളെ തകർക്കാൻ നിന്നോടൊപ്പം ഞാനുണ്ടാവും"""..... """ഈ പാർത്ഥിപന് ആരുടേയും സഹായം വേണ്ട.......ഒറ്റക്ക് കൂട്ടിയാ ശീലം......ഇതിലും അങ്ങനെ മതിയെനിക്ക്"""......മീശ പിരിച്ചു കൊണ്ടയാൾ പറഞ്ഞു...... """നിനക്ക് എന്റെ സഹായം വേണ്ടങ്കിൽ വേണ്ട.....പക്ഷെ എനിക്ക് നിന്റെ സഹായം കൂടിയേ തീരു......ഒപ്പം ഉണ്ടാവില്ലേ നീയ്."""....കണ്ണുകളിൽ കൗശലം ഒളിപ്പിച്ചു കൊണ്ട് നന്ദൻ ചോദിച്ചു..... """മാഷ് ഇവിടെ വരെ വന്ന് ചോദിച്ചതല്ലേ പറ്റില്ലെന്ന് പറയില്ല.....ആട്ടെ ന്താ ഞാൻ ചെയ്യേണ്ടത്""".....

. """""വരുന്ന ആയില്യ പൂജയ്ക്ക് പത്മദളത്തിലെ നാഗക്ഷേത്രം തുറന്ന് പൂജ നടത്തണം അതും ന്റെ സാമീപ്യത്തിൽ പൗർണമിയെ സ്വന്തമാക്കിയാലേ നിക്കതിന് കഴിയൂ......അതിനു എനിക്ക് നിന്റെ സഹായം വേണം"""..... """"ഇക്കാര്യത്തിൽ ഞാനെന്ത് ചെയ്യാനാ മാഷേ.....നിങ്ങൾ തന്നെയല്ലേ ഇതിനു തീരുമാനം എടുക്കേണ്ടത്""""..... """"ആയിരുന്നു.....പക്ഷെ അവൾക്ക് മറ്റൊരുത്തനെയാ ഇഷ്ടം....".ദക്ഷൻ " പറഞ്ഞാ നീ അറിയും നിന്റെ ചെറിയച്ഛന്റെ മകൻ കുഞ്ഞൻ !!!!!""" """"മാഷെന്തായീ പറേണത് വർഷങ്ങൾക്ക് മുമ്പ് ചത്തു പോയവൻ തിരിച്ചു വന്നൂന്നോ"""....അത്ഭുതത്തോടവൻ പറഞ്ഞു.... """"അവൻ മരിച്ചിട്ടില്ലാരുന്നു.....

ആ വീണു കിടക്കണവളില്ലേ ചാരു അവളവനെ അന്ന് എങ്ങനെയോ....രക്ഷപ്പെടുത്തി......ഇപ്പൊ തിരിച്ചു വന്നിരിക്കാ.....ആരും അറിഞ്ഞിട്ടില്ലാന്നാ അവന്റെ ധാരണ....അവനിൽ നിന്നും എനിക്ക് പൗർണമിയെ നേടിയെടുക്കണം.....അതിനാ നിന്റെ സഹായം എനിക്ക് വേണ്ടത്.....എന്താ ചെയ്യേണ്ടതെന്ന് വഴിയേ പറഞ്ഞു തരാം""""....... """"പത്മനാഭൻ അവൻ തകരണം അതെനിക്ക് കാണണം.....അവനും ആ പൗർണമിയും കാരണവാ എന്റെ നല്ല കാലമത്രയും ഞാനീ ഈ ഇരുട്ടറയിൽ കഴിയേണ്ടി വരുന്നത്""".....പല്ലു ഞെരിച്ച് കൊണ്ട് മുഷ്ടി ചുരുട്ടി കോപം അമർത്തി നിർത്തി പാർത്ഥിപൻ........ 🔥🔥🔥🔥🔥🔥🔥🔥

വൈകുന്നേരം ആയപ്പോൾ സീതയും പത്മനാഭനും ഹോസ്പിറ്റലിൽ എത്തി....ഈ സമയം ദക്ഷനും പൗർണമിയും വീട്ടിലേക്ക് മടങ്ങാൻ തുടങ്ങുകയായിരുന്നു.....അപ്പോഴേക്കും ഇന്ദ്രൻ അവിടേക്ക് വന്നു...... """""മോനേ ഡോക്ടർ എന്ത് പറയുന്നെടാ.....ചാരുവിനെ ഡിസ്ചാർജ് ചെയ്യുന്ന കാര്യം എന്തെങ്കിലും പറഞ്ഞോ""".... """ചിറ്റക്ക് ഇപ്പൊ വേറെ പ്രശ്നോന്നുമില്ലാത്തതോണ്ട് നാളെ തന്നെ ഡിസ്ചാർജ് ചെയ്യാന്ന പറഞ്ഞിരിക്കണത്.....പിന്നെ കുറച്ചു നാൾ മെഡിസിൻ കഴിക്കേണ്ടി വരും.......അതൊക്കെ നാളെ പറയാന്നാ പറഞ്ഞിരിക്കണത്.....പിന്നെ എപ്പോഴും ഒരാളുടെ ശ്രദ്ധയുണ്ടാവണം.....അപസ്മാരം വീണ്ടും വരാനിടയുണ്ടത്രേ....

അതിപ്പോ പൗർണി എപ്പോഴും നിഴലു പോലെ ഇണ്ടാവൂല്ലോ ചിറ്റേടടുത്ത് ഇല്ലേ പൗർണി"""......ചിരിയോടെ അവൻ ചോദിച്ചു.""""".... """മ്മ്.....ചിറ്റയെ ഞാൻ നോക്കിക്കോളാം.....ന്റെ ചിറ്റയാ.....ല്ലേ .....ചിറ്റേ""" പറഞ്ഞു കൊണ്ട് ചാരുവിന്റെ നിറുകിൽ തലോടിയവൾ..... """ആ....മക്കളേ.....നിങ്ങളിറങ്ങണില്ലേ.....ഇനിയും നിന്നാൽ വൈകും......മുത്തശ്ശി വീട്ടിലുണ്ട്......രാത്രിയിലേക്കുളള കഞ്ഞിയും പയറു പുഴുക്കും ഇണ്ടാക്കി വെച്ചിട്ടുണ്ട്.....പൗർണി മോള് എടുത്ത് കൊടുത്തേക്കണേ""""..... സീത പൗർണമിയോടായ് പറഞ്ഞു...... """ഇനി മതി സീതേ അവൾക്കറിയാത്തതാണോ ഇതൊക്കെ.....നിങ്ങൾ ഇറങ്ങ് മക്കളെ""" ....പത്മനാഭൻ അവരോട് പറഞ്ഞു......

പിന്നെ വൈകാതെ തന്നെ ദക്ഷനൊപ്പം പൗർണമിയും വീട്ടിലേക്ക് തിരിച്ചു....... 🔥🔥🔥🔥🔥🔥🔥🔥 ദക്ഷൻ വീട്ടിലെത്തിയപ്പോൾ ആര്യൻ പുറത്ത് നിപ്പുണ്ടായിരുന്നു......ദക്ഷനെ കണ്ട് ആര്യൻ അവനടുത്തേക്ക് വന്നു...... """ടാ കുഞ്ഞാ ഹോസ്പിറ്റലിലെ കാര്യങ്ങളൊക്കെ എന്തായി....ചിറ്റക്ക് അന്നത്തെ സംഭവത്തെ പറ്റി എന്തെങ്കിലും ഓർത്തെടുക്കാൻ പറ്റണുണ്ടോ നിന്നോടെങ്ങനെയെങ്കിലും കോൺടാക്ട് ചെയ്യാൻ ശ്രമിക്കുന്നുണ്ടോ"""...... """"ആ .....ചാരുമ്മക്ക് എല്ലാം ഓർമ്മയുണ്ട് ചില കാര്യങ്ങൾ ഞാൻ ചോദിച്ചു മനസ്സിലാക്കി...മൂന്നു പേർ ചേർന്നാ അച്ഛയെയും അമ്മയേയും കൊന്നത്....പിന്നെ മറ്റൊരു പ്രധാന കാര്യം അച്ഛയെ നന്നായി അറിയുന്നവരുണ്ടായിരുന്നു ആ മൂന്നുപേർക്കിടയിൽ കൂടുതൽ ഞാൻ ചോദിച്ചില്ല.....

എല്ലാം കൂടി ചോദിച്ചാൽ പെട്ടെന്ന് സ്ട്രസ്സ്ഡ് ആയാലോന്ന് കരുതി"""".... """""ആ....അത് ശരിയാ....വീണ്ടും ചിലപ്പോ വയ്യാണ്ടായാലോ ......നമുക്ക് പതിയെ ചോദിച്ചു മനസ്സിലാക്കാം""""".... """""ആര്യാ നാളെ നീ ഇവിടുത്തെ ഗവൺമെന്റ് ഹോസ്പിറ്റൽ വരെയൊന്ന് പോണം......അന്നത്തെ ദിവസം ആരെങ്കിലും പരിക്കേറ്റു അവിടെ ട്രീറ്റ്മെന്റിന് എത്തീട്ടുണ്ടായിരുന്നോന്ന് അറിയണം.....പിന്നെ കാശെറിയേണ്ടി വരും.....എത്രയാണേലും കൊടുത്തേക്ക്.....എത്രയും വേഗം സത്യം പുറത്ത് കൊണ്ട് വരണം.....അതാരൊക്കെയായാലും അവന്റെയൊക്കെ അവസാനം എന്റെ കൈകൊണ്ടാവണം"""".....നുരഞ്ഞു പൊങ്ങിയ ദേഷ്യം നിയന്ത്രിച്ച് കൊണ്ടവൻ പറഞ്ഞു....... 🔥🔥🔥🔥🔥🔥🔥🔥

റൂമിലെത്തിയ ശേഷം കുളിച്ചു ഫ്രഷ് ആയി വന്ന് വീഡിയോ കോൺഫറൻസ് അറ്റന്റ് ചെയ്യാരുന്നു ദക്ഷൻ.....ഈ സമയം ആര്യൻ അവിടേക്ക് വന്നു......ദക്ഷനെ ശല്യം ചെയ്യണ്ടാന്ന് കരുതി ആര്യൻ ഫോണുമെടുത്ത് പുറത്തേക്ക് പോയി...... കുറച്ചു കഴിഞ്ഞ് അവനെ തിരക്കി പൗർണമി അവിടേക്ക് വന്നു...... പൗർണമി വന്ന് നോക്കുമ്പോൾ ദക്ഷൻ നെറ്റിക്ക് മീതേ കൈവച്ച് കിടക്കുകയായിരുന്നു......അവൾ അവന്റെയടുത്തേക്ക് വന്ന് അവനെ തട്ടി വിളിച്ചു....അപ്പോഴേക്കും ദക്ഷൻ കണ്ണ് തുറന്നു..... """"എന്താ കുഞ്ഞേട്ടാ വയ്യായ്ക തോന്നണുണ്ടോ..... അത്താഴം കഴിക്കേണ്ട നേരാവണതിനു മുന്നേ കിടന്നൂല്ലോ"""....പൗർണമി അവന്റെ നൈറ്റിയിൽ കൈചേർത്തു കൊണ്ട് ചോദിച്ചു.....

""""ഇല്ല ....പെണ്ണേ ഞാൻ വെറുതെ ഓരോന്നോർത്ത് കിടന്നതാ"""......എഴുന്നേറ്റ് ബെഡിലേക്ക് ചാരിയിരുന്നു കൊണ്ടവൻ പറഞ്ഞു....... """""ആണോ......എന്നാലേ ഞാൻ പോയി അത്താഴം എടുത്ത് വയ്ക്കാം""""" ......അതും പറഞ്ഞു കൊണ്ട് പോകാൻ തുടങ്ങിയതും ദക്ഷൻ അവളെ തടഞ്ഞു...... """""ടീ .....പെണ്ണേ കുറച്ചു കഴിയട്ടെ.....നീ കുറച്ചു നേരം ഇവിടിരിക്ക്.....പറയുന്നതിനൊപ്പം അവളെ വലിച്ച് ബെഡിലിരുത്തി.....ദക്ഷൻ അവളെ തന്നെ നോക്കിയിരുന്നു"""".... പൗർണമിക്ക് അവന്റെ നോട്ടം നേരിടാൻ കഴിയാത്ത പോലെ തോന്നി.....അവളുടെ മുഖത്ത് നാണം വിരിഞ്ഞു......ചെറു പുഞ്ചിരിയോടവൾ മുഖം താഴ്ത്തി ഇരുന്നു..... ""ന്തിനാടീ നീ ഇങ്ങനെ നാണിക്കണേ.....അന്ന് ഇങ്ങനൊന്നും അല്ലാരുന്നല്ലോ.....ചീറ്റപ്പുലിയാരുന്നല്ലോ....ഇപ്പൊ എന്തേ ന്റെ പെണ്ണിന് """".....

അവളുടെ മുഖമുയർത്തിക്കൊണ്ട് ദക്ഷൻ ചോദിച്ചു..... """"ഇങ്ങനെ നോക്കല്ലേ......കുഞ്ഞേട്ടാ.....ഈ നോട്ടം നിക്ക്....നിക്ക്.... പറ്റണില്ല അതുകൊണ്ടാ ഞാൻ """""....പറഞ്ഞു പൂർത്തിയാക്കാതെ ചിരിയോടെ കുനിഞ്ഞിരുന്നു..... ദക്ഷൻ അവളുടെ മുഖം കോരിയെടുത്തു......അവളുടെ കുസൃതി നിറഞ്ഞ കണ്ണുകളിലും നീലക്കൽ മൂക്കുത്തി പതിഞ്ഞു കിടക്കുന്ന മൂക്കിലും നനുത്ത അധരങ്ങളിലും അവന്റെ നോട്ടം പായുന്നുണ്ടായിരുന്നു..... അവനറിയാതെ തന്നെ അവളിലേക്ക് മുഖമടുപ്പിച്ചു പീലിക്കണ്ണുകളിൽ ചുണ്ടുകൾ ചേർത്തു...... പൗർണമി അവനിൽ നിന്നും പിടഞ്ഞു മാറി...... അവനെ നോക്കാനാകാതെ വീണ്ടും മുഖം കുനിച്ചിരുന്നു......

ഈ സമയം മുത്തശ്ശി വാതിൽ തള്ളിത്തുറന്ന് അവിടേക്ക് വന്നു ..... പ്രതീക്ഷിക്കാതെ മുത്തശ്ശിയെ അവിടെ കണ്ടതും രണ്ടാളും ചാടിപിടച്ചെഴുന്നേറ്റു.....ചമ്മലോടെ രണ്ടും മുത്തശ്ശിയെ നോക്കി.... """""എന്തായിവിടെ കളളത്തിരുമാലികളേ.....കണ്ണടച്ചു കുരുത്തക്കേട് കാട്ടിയാൽ മുത്തശ്ശി അറിയില്ലാന്ന് കരുതിയോ"""" പറയുന്നതിനൊപ്പം രണ്ടു പേരുടെയും ചെവിയിൽ പിടുത്തമിട്ടിരുന്നവർ..... """കുഞ്ഞേട്ടനെ അത്താഴം കഴിക്കാൻ വിളിക്കാൻ വന്നതാ മുത്തശ്ശി ഞാൻ"""".....മുഖത്ത് നോക്കാതെ പൗർണമി പറഞ്ഞു.... """"മ്മ്.....നിക്കറിയാ രണ്ടിനേം......ദേ അനന്തനും പാറുവും കാട്ടിയ പോലെ കുരുത്തക്കേട് കാട്ടരുത് രണ്ടും.... പപ്പനോട് പറഞ്ഞ് നാലാൾടെ മുന്നിൽ വച്ച് അവൾക്ക് താലി കെട്ടണം നീയ് കേട്ടല്ലോ""""....

.ദക്ഷനെ നോക്കി മുത്തശ്ശി പറഞ്ഞു..... """ഉവ്വ്...മുത്തശ്ശി......ന്റെ ചെവി പൊന്നാവൂട്ടോ.....ഈ പിടിയൊന്ന് വിട്ടേ""..........മുത്തശ്ശിയുടെ കൈയിൽ പിടിച്ചു കൊണ്ട് ദക്ഷൻ പറഞ്ഞു....... ഭവാനിയമ്മ കൈവിടിവിച്ച ശേഷം രണ്ടു പേരെയും മാറി മാറി നോക്കി........ ""ന്റെ അച്ഛയും അമ്മയും എന്തൊക്കെ കുരുത്തക്കേടാ മുത്തശ്ശി കാട്ടിയേ ഒന്ന് പറഞ്ഞു തായോ മുത്തശ്ശി"""......ദക്ഷൻ ചെവിയിൽ തടവിക്കൊണ്ട് കെഞ്ചി പറഞ്ഞു...... """അധികം ഒന്നും അറിയില്ല കുട്ട്യേ......ചാരു പറഞ്ഞറിഞ്ഞത് മാത്രേ നിക്കറിയൂ.......അവൾക്കല്ലേ എല്ലാം അറിയാരുന്നത്.....അവളല്ലേ പാറുവിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരി ഞങ്ങളറിഞ്ഞപ്പോഴക്കും രണ്ടാളും നാട് കടന്നിരുന്നു""""

ചിരിയോടവർ പറഞ്ഞു..... """എന്റെ അച്ഛയും അമ്മയും എങ്ങനാ പരിചയപ്പെട്ടതും ഇഷ്ടപ്പെട്ടതും....അനന്തന്റെയും പാർവതിയുടെയും ആ പ്രണയ കഥ ഒന്ന് പറയ് മുത്തശ്ശി""""...... കൊഞ്ചലോടെ ചോദിക്കുന്നവനെ കണ്ട് ഭവാനിയമ്മക്ക് ചിരി പൊട്ടി..... """"ഈ ചെക്കന്റെ ഒരു കാര്യം""" ......പറയുന്നതിനൊപ്പം ബെഡിലേക്കിരുന്നവർ......ഉടനെ ദക്ഷൻ അവരുടെ അടുത്തായി സഥാനം പിടിച്ചു....പതിയെ മുത്തശ്ശിയുടെ മടിയിലേക്ക് തലചായ്ച്ചു....മുത്തശ്ശി അവന്റെ തലയിൽ മൃദുവായി തലോടി.....പൗർണമി ഇതെല്ലാം ഒരു ചിരിയോടെ നോക്കിയിരുന്നു..... അപ്പോഴേക്കും ഭവാനിയമ്മയുടെ ഓർമ്മകളിൽ നിന്നും അനന്തനും പാർവതിയും ഓടിയെത്തിയിരുന്നു.................................................... തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story