ദക്ഷാഗ്‌നി: ഭാഗം 13

dakshagni

എഴുത്തുകാരി: നിരഞ്ജന

പക്ഷെ അപ്പോഴും ഞങ്ങളാരും കാണാതെ വാതിൽക്കൽ ഞങ്ങളെ കണ്ടുകൊണ്ട് രണ്ട് മിഴികൾ ഉണ്ടായിരുന്നു..... മനു......... പെട്ടെന്ന് വാതിലിന്റെ പിന്നിൽ നിന്ന് മധു അങ്കിൾ വിളിച്ചതും ഞെട്ടലോടെ ഞങ്ങൾ വാതിൽക്കലേക്ക് നോക്കി..... ഏട്ടൻ...... അത് ഞാൻ .... അച്ഛനെ മുത്തശ്ശൻ വിളിക്കുന്നു... അത് പറയാൻ വന്നതാ.... എങ്ങോട്ടെന്നില്ലാതെ അതും പറഞ്ഞ് തിരിഞ്ഞുനടന്നുപോയ ഏട്ടനെ അല്പം വേദനയോടെ ഞാൻ നോക്കിനിന്നു... ഏട്ടനൊന്ന് ചേർത്ത് പിടിച്ചിരുന്നില്ലെങ്കിലെന്നോ, ആ കൈകളാൽ മുറിഞ്ഞ എന്റെ കൈകളെ ഒന്ന് തലോടാനോ മോഹിച്ചുപോയി ഞാൻ... നിറഞ്ഞുവന്ന മിഴികളെ മറച്ചുകൊണ്ട് നോട്ടം ഭിത്തിയിലേക്ക് തിരിച്ചു ... എങ്ങെനെയുണ്ടെടാ.... അങ്കിളിന്റെ ചോദ്യത്തിനും അച്ഛയോട് പറഞ്ഞ അതേ മറുപടി കൊടുത്ത് ഒന്ന് പുഞ്ചിരിച്ചു ... എന്നാൽപ്പിന്നെ ഞങ്ങൾ അപ്പുറത്തോട്ട് പോയേച്ചും വരാം... അതും പറഞ്ഞ് അച്ഛൻ എന്റെ അരികിൽ നിന്നെണീറ്റു... ഞങ്ങൾക്കിടയിൽ നിന്ന് മനഃപൂർവം ഒഴിഞ്ഞുമാറുകയായിരുന്നു അച്ഛനെന്ന് അറിഞ്ഞുകൊണ്ട് തന്നെ അച്ഛ പോയ വഴിയേ നോക്കിക്കിടന്നു ........

മോളെ....... കണ്ണുകൾ മെല്ലെ അടയ്ക്കാൻ തുടങ്ങിയതും വിതുമ്പലോടെയുള്ള അമ്മയുടെ ശബ്ദം കാതോരമെത്തി... അമ്മയോട് ക്ഷമിക്കെടാ.. നിന്നെ വിഷമിപ്പിക്കണം ന്ന് കരുതിയല്ല, അപ്പോഴത്തെ ഒരു അവസ്ഥയിൽ.... നിനക്കറിയില്ലേ അമ്മേടെ നാവ്...... അതും പറഞ്ഞ് അമ്മ എന്റെ കൈകളിൽ കൈ ചേർത്തു.... അമ്മേ....... കണ്ണീരോടെ അമ്മേന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി ഞാൻ.... അതുവരെയുണ്ടായിരുന്ന എല്ലാം ഫ്രസ്റ്റേഷനും ആ മാറിൽ ഒഴുക്കിതീർത്തുകൊണ്ട്....... അമ്മേടെ പൊന്നിന് ഒരുപാട് നൊന്തോ..... മ്മ് ഹ്മ്മ്.... ഉണ്ടെന്നും ഇല്ലെന്നും തലയാട്ടി അമ്മേനെ വട്ടം പിടിച്ച് അങ്ങെനെയിരുന്നു...... സത്യം പറയാലോ ആ നിമിഷം വല്ല സീരിയൽകാരും വന്നിരുന്നേൽ ഫ്രീയായി കണ്ണീർസീരിയലിലേക്ക് ഞങ്ങൾ രണ്ടാൾനെയും എടുത്തേനേ 😁...... അതേയ് കൂയ്... ഞങ്ങൾക്ക് അങ്ങോട്ട് വരാമോ ആവോ 🧐.... വാതിൽക്കൽ ന്ന് മൂന്ന് തല അകത്തേക്ക് ഉരുണ്ട് വന്നു...... എന്നാലും ന്റെ ദച്ചുവെ.. എന്നാ കപ്പാസിറ്റിയാടി നിനക്ക്, ഇന്നാള് വാങ്ങിച്ച പുതുപുത്തൻ ടീപ്പോ ആയിരുന്നു, പാറ വെച്ചാൽ പോലും പൊട്ടില്ലെന്ന് പറഞ്ഞ് ആ കടക്കാരൻ തന്ന സാധനല്ലേ നീ ഒറ്റ അടിക്ക് തവിടു പൊടിയാക്കിയത്.. അപാരം.....!!

കിച്ചേട്ടൻ പറഞ്ഞപ്പോൾ ചിരി വന്നെങ്കിലും ആ കണ്ണുകളും സ്വരത്തിലെ ഇടർച്ചയും നന്നേ മനസ്സിലാക്കിത്തന്നിരുന്നു എത്രത്തോളം അവരും വിഷമിച്ചെന്ന്.......... ഞങ്ങൾ ഒരു കാര്യം തീരുമാനിച്ചു..നിന്നെ അടുത്ത ഒളിമ്പിക്സിലെങ്ങാനും വിടാം.. നിന്നിൽ ഞാൻ നല്ലൊരു ഭാവി കാണുന്നുണ്ട് മകളെ 😇... അനിയൻ കഴിഞ്ഞപ്പോ ചേട്ടച്ചാര് തുടങ്ങി കൗണ്ടറടി.....എല്ലാം കേട്ട് നിന്ന് ചിരിക്കാൻ ആരുവേട്ടനും.. മതിയെടാ പിള്ളേരെ നീയൊക്കെകൂടെ എന്റെ കൊച്ചിനെ ഇങ്ങെനെ അങ്ങട് കളിയാക്കാതെ.... ഓഹോയ്‌, ടാ കിച്ചാ.. അമ്മായി പറഞ്ഞ കേട്ടോ? എന്റെ കൊച്ചെന്ന്.. അപ്പോ നമ്മളൊക്കെ പുറത്ത്.. ഹാ അല്ലേലും അങ്ങേനെയാ സ്വന്തം മക്കൾ വരുമ്പോ നമ്മളൊക്കെ ഔട്ട്‌, എനിക്കുപോഴും ഓർമയുണ്ട്, പണ്ട് കല്യാണം കഴിഞ്ഞ് ഇവിടെ വരുമ്പോ അമ്മായിയ്ക്ക് എന്നോടായിരുന്നു വല്യ കാര്യം.... പിന്നെ ജിത്തു ഉണ്ടായപ്പോ അവനോടും...... കിച്ചനും മനുവും അമ്മായിയ്ക്ക് രണ്ട് കണ്ണുകൾ പോലെയായിരുന്നു.. ഹാ എല്ലാം പഴയ കാലം 😇... ഒരുമാതിരി പ്രത്യേകടോണിലുള്ള ആരുവേട്ടന്റെ സംസാരം കേട്ടതും അമ്മേടെ ഉള്ള കിളികളെല്ലാം പറന്നെന്ന് തോന്നുന്നു....

അല്ലേടാ ആരു, ഞാൻ ഇവിടേക്ക് വരുമ്പോ നീ കൈ കുഞ്ഞല്ലേ..... നീയും ജിത്തുവും തമ്മിൽ നാലോ അഞ്ചോ മാസം മാത്രല്ലേ വ്യത്യസവും.... പിന്നെ എങ്ങെനെയാ നിനക്കിതൊക്കെ ഓർമ 🤔 അത് പിന്നെ അമ്മായി.. ഞാൻ ഭയങ്കര ജീനിയസ് അല്ലെ, കൈകുഞ്ഞായപ്പോഴെ നിക്ക് നല്ല ഓർമശക്തിയുണ്ട്.... 😬 പോയി... പോയി..സംഭവം കൈയിൽ നിന്ന് പോയി 🙈 കാതോരം കിച്ചേട്ടന്റെ ഉപദേശം കേട്ടതും ഇളിച്ചോണ്ട് ഏട്ടനെന്നെ നോക്കി...... മ്മ് മ്മ്.... ഹാ ഞാൻ എന്തായാലും മോൾക്ക് കഴിക്കാൻ എന്തേലും എടുക്കാം... നിങ്ങളിവിടെ കാണില്ലേ.... ഹാ അമ്മായി പോയേച്ചും വാ. പിന്നെ വരുമ്പോ ഞങ്ങൾക്കും എന്താന്ന് വെച്ചാൽ എടുത്തേക്ക്.. ന്തോ നല്ല വിശപ്പ്... 😌 ഈ ചെക്കൻ........ എന്റെ നെറുകെ മെല്ലെ തലോടി അമ്മ പുറത്തേക്ക് പോയി...... ഞാനാണേൽ മൂന്നാളേയും നോക്കി കട്ടിലിന്റെ ഒരറ്റം പറ്റിയിരുന്നു...... കഴിഞ്ഞോ? അതോ ഇനിയുമുണ്ടോ?? എന്ത് 🙄... അല്ല, മൂന്നിന്റെയും ഈ അഭിനയം കഴിഞ്ഞോ ന്ന്... ഇല്ലെങ്കിൽ കാണായിരുന്നു.... ഞാൻ പറഞ്ഞതുകേട്ട് മൂന്നും മുഖത്തോട് മുഖം നോക്കി...

അതുവരെ ചിരിച്ചുകൊണ്ട് നിന്ന മുഖങ്ങളിലെ പുഞ്ചിരി മെല്ലെ മായുന്നത് കാണ്കെ ഉള്ളിലെവിടെയോ ഒരു നോവ്...... വേദനയുണ്ടോടാ? വലത് കൈയിലെ മുറിവിലൂടെ മെല്ലെ തലോടികൊണ്ട് ജിത്തേട്ടൻ ചോദിച്ചു... ഒട്ടും വേദനയില്ല,നല്ല സുഖല്ലേ കുപ്പിഗ്ലാസ് ഒക്കെ കൈയിൽ കുത്തികേറിയാൽ... എന്തെ ഒന്ന് നോക്കുന്നോ 😁...... വയ്യാണ്ടായാലും നാവിന് ഒരു കുറവുമില്ല ല്ലേ..... ഗൗരവത്തോടെയുള്ള ആരുവേട്ടന്റെ ചോദ്യം കേട്ടപ്പോ മെല്ലെ ഒന്ന് പുഞ്ചിരിച്ചു... ഉള്ളിൽ ഒരു ഉറച്ചതീരുമാനവുമായി....... മോളെ.... ചേച്ചി...... ന്നാ ഇത്‌ കുടിക്ക് നീ, നിനക്ക് വേണ്ടി ഞാൻ ഉണ്ടാക്കിയതാ നല്ല ഓറഞ്ച് ജ്യൂസാ.. ക്ഷീണമൊക്കെ അങ്ങ് പോട്ടെ....... കൊണ്ട് വന്ന ഒരു ഗ്ലാസ്‌ ജ്യൂസ്‌ എനിക്ക് നേരെ നീട്ടികൊണ്ട് അനു ചേച്ചി ഏട്ടന്മാരെ നോക്കി... എന്തായാലും നീ ഇവിടേക്ക് വന്നു.. അപ്പോ പിന്നെ ഞങ്ങൾക്കും കൂടി ഓരോ ഗ്ലാസ്‌ എടുത്തൂടായിരുന്നോ? അത് പിന്നെ, ഞാൻ അറിഞ്ഞോ നിങ്ങൾ ഇവിടെ ഉണ്ടെന്ന്... അത് മാത്രമല്ല, ഇത്‌ ഞാൻ എന്റെ ദചൂട്ടിയ്ക്ക് മാത്രമായി ഉണ്ടാക്കിയതാ.. നിങ്ങൾക്ക് വേണേൽ തന്നത്താൻ ഉണ്ടാക്കി കുടിച്ചോ........... ഡീ.... നിനക്കിത്തിരി കൂടുന്നുണ്ട്... ഉവ്വോ?

വല്യ കാര്യമായിപോയി 😒... ഇവളെ ഇന്ന് ഞാൻ..... തുടങ്ങിയോ രണ്ടും... ഏത് നേരവും ഇതേയുള്ളോ രണ്ടിനും.. 🤨 വല്യമ്മയും അമ്മയും അപ്പച്ചിയും കൂടി റൂമിലോട്ട് വന്നതും കണ്ടത് ആങ്ങളയുടെയും പെങ്ങളുടെയും അടിയാണ്... എന്റെ പൊന്ന് സുമിത്രെ, ഇതാണോ നീ പറഞ്ഞ അനുമോൾടെ അടക്കവും ഒതുക്കവും... ഏത് നേരവും അടിയാ രണ്ടും.. കല്യാണാവാറായി ന്നിട്ടാ..... വല്യമ്മ പറയുന്നത് കേട്ടപ്പോ ഒന്ന് ചിരിക്കാൻ ശ്രമിച്ചെങ്കിലും അതിലേറെ സങ്കടം അമ്മേന്റെമുഖത്ത് ഇരുണ്ട് കൂടിയത് കാണ്കെ വിഷമം തോന്നി.... അവരുടെ വകയും ഉണ്ടായിരുന്നു സുഖാന്വേഷണം, അത് കഴിഞ്ഞപ്പോഴേക്കും വയ്യാത്ത കാലും കൊണ്ട് മേലേക്ക് കേറി വന്നുള്ള മുത്തിയുടെയും മുത്തൂസിന്റെയും സ്നേഹപ്രകടനം.... എല്ലാം കൊണ്ടും കുറെ നേരം നല്ല ബഹളമായിരുന്നു എന്റെ റൂമിൽ... പയ്യെ എന്റെ കണ്ണിലെ ക്ഷീണം കണ്ടാവണം, ഒന്ന് മയങ്ങാൻ എന്നെ വിട്ട് അവരെല്ലാം താഴേക്ക് പോയത്.... സത്യത്തിൽ ഒരു മയക്കം ഞാനും ആഗ്രഹിച്ചിരുന്നു.... പലതിന്റെയും തുടക്കമെന്നപോൽ.... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

കുറച്ചേറെ മണിക്കൂറുകളായി തനിക്ക് ഉണ്ടായ ഭാവമാറ്റങ്ങളിൽ ആസ്വസ്ഥനായിരുന്നു അഗ്നി... കാര്യമറിയില്ലെങ്കിലും എന്തിനോടും വല്ലാത്ത ദേഷ്യം അവന് തോന്നി..ഹൃദയം വല്ലാതെ നീറുന്നത് പോലെ.. തനിക്ക് അത്രമേൽ പ്രിയപ്പെട്ടവർക്കാർക്കോ എന്തോ ഒന്ന് സംഭവിച്ചപ്രതീതി...... അങ്ങെനെ തോന്നിത്തുടങ്ങിയപ്പോഴേക്കും ഓഫീസിൽ നിന്നോടിയെത്തിയതാണ്‌ അവൻ തറവാട്ടിലേക്ക്....വീട്ടിലെ ആർക്കും കുഴപ്പമില്ലെന്ന് അറിഞ്ഞതും ഉടനെ സഞ്ജുവേട്ടനെയും കറങ്ങാൻ പോയ കാർത്തിയെയും വിളിച്ചു.. അവരും ഓക്കേ ആണെന്ന് അറിഞ്ഞതിൽ പിന്നെയാണ് ചെക്കന് സമാധാനം ആയത്... എന്നാലും എന്താ എനിക്ക് പെട്ടെന്ന് പറ്റിയത്??? ഉച്ച കഴിഞ്ഞല്ലേ ഇവിടുന്ന് ഓഫീസിലേക്ക് പോയത്.. അതുവരെ പ്രശ്നം ഒന്നുമുണ്ടായിരുന്നില്ലല്ലോ.. പക്ഷെ പെട്ടെന്നാണ്...... കുളക്കടവിൽ പടികളിലൊന്നിൽ തലചായ്ച്ച് കിടക്കവേ അവന്റെ മനസ്സ് എന്തിലൊക്കെയോ കുരുങ്ങികിടന്നു...... കണ്ണടയ്ക്കുമ്പോൾ കണ്മുന്നിൽ തെളിഞ്ഞ പതിനാല് വയസ്സുകാരിയ്ക്ക് ഇന്നെന്തോ ഒരു മാറ്റം പോലെ......

തന്റെ പ്രാണനിൽ അലിഞ്ഞുച്ചേർന്ന ആ മാൻമിഴികൾക്ക് മറ്റൊരു രൂപം വന്നതുപോലെ.... വ്യക്തമല്ലെങ്കിലും ആ രൂപം അവന്റെ നെഞ്ചിടിപ്പ് കൂട്ടികൊണ്ടേയിരുന്നു.... എന്താ പെണ്ണെ ഇതിനൊക്കെഅർത്ഥം..?? നീ എന്റെ അടുക്കൽ ഉണ്ടെന്നാണോ????? ആ ചോദ്യം കേൾക്കെ ഒരുനിമിഷം ആ ചൂട് വായുവിൽ പോലും നനവ് പടർന്നു,അത്രമേൽ ആർദ്രമായിമാറിയിരുന്നു ആല്പത്തൂരിലെ അഗ്നിദത്തിന്റെ ശബ്ദം..... ഇല്ലാ പെണ്ണെ, ഇനിയും താമസിക്കില്ല ഞാൻ നിന്നെ കണ്ടെത്താൻ....... ഈ ഭൂലോകത്ത് ഏത് ലോകത്താണെങ്കിലും നിന്നെ ഈ അഗ്നി കണ്ട് പിടിച്ചിരിക്കും.. മറ്റൊരാൾക്ക്‌ സ്വന്തമായില്ലായെങ്കിൽ ആ സീമന്തരേഖ ചുമപ്പിക്കാനായുള്ള അവകാശം ഈ അഗ്നിയ്ക്ക് മാത്രമാകും... ഒന്നിന്റെ പേരിലും നിന്നെ വേണ്ടെന്ന് വെക്കാനാവുന്നില്ലെനിക്ക്..... ആ പ്രണയം അത്രമേൽ അവനെ കീഴ്പ്പെടുത്തിയിരിക്കുന്നു.. കൗമാരത്തിന്റെ ചുറുചുറുപ്പിലെപ്പോഴോ നെഞ്ചിൽ കടന്നുകൂടിയ കണ്ണുകൾ.. പിന്നീട് പലതവണ തന്റെ ഉറക്കംകെടുത്തിയപ്പോഴും അതൊക്കെ പ്രണയം ആയിരുന്നുവെന്ന് മനസ്സിലായില്ല... എന്നാൽ,കാലങ്ങൾ കഴിയവേ തന്റെ മനസ്സ് തന്നെ തനിക്ക് പറഞ്ഞുതരികയായിരുന്നു ആ മനസ്സ് മറ്റൊരാൾക്ക്‌ കീഴ്പ്പെട്ടുവെന്ന്... അന്നുമുതൽ ഇന്നുവരെ അവൾ മാത്രമാണ് നെഞ്ചിൽ, പലരും പ്രൊപ്പോസ് ചെയ്തു...

ഒന്നിലും മനസ്സുടക്കിയില്ല... അതിൽ നിറയെ അവൾ മാത്രമായിരുന്നു., വലിച്ച് നെഞ്ചിലോട്ടിട്ടപ്പോൾ അത്ഭുതത്തോടെയും അതിലേറെ വശ്യതയെയും തന്നെ തന്നെ നോക്കി നിന്ന ഒരു പാവാടക്കാരി...വാലിട്ടെഴുതിയ അവളുടെ കണ്ണുകളിൽ ഒരുപോലെ പേടിയും പിടയലും കണ്ട നിമിഷം ഇന്നലത്തെത് പോലെ ഓർത്തുപോയി അവൻ.... എന്തോ സംസാരിക്കാൻ തുടങ്ങിയപ്പോഴേക്കും കൊഴിഞ്ഞ താമരയിതൾ പോലെ അവൾ തന്റെ കൈകളിലേക്ക് ഊർന്നു വീണിരുന്നു....... കഴിഞ്ഞുപോയവ ഓർക്കവേ അവന്റെ നിരതെറ്റിയ പല്ലുകളിൽ പുഞ്ചിരി തത്തികളിച്ചു.......... നീ എവിടെയാ പെണ്ണെ.... അറിയുന്നുണ്ടോ ഇതുപോലെ ഒരുത്തൻ നിനക്കായ്‌ ഇവിടെ തപസ്സിരിക്കുന്നുണ്ടെന്ന്........ കൈകൾ തലയ്ക്ക് പിന്നിലേക്ക് വെച്ച് മെല്ലെ കണ്ണുകളടച്ചു അവൻ.... ഇത്‌ വല്ലതും അറിയണോ മനുഷ്യാ നിങ്ങൾക്ക്... കണ്ടോ എന്റെ കൈ മുറിഞ്ഞത്... എന്തോരം നൊന്തെന്ന് അറിയുവോ?? ഏഹ്, എവിടുന്ന് നിങ്ങളിതൊക്കെ എങ്ങെനെ അറിയാനാ??? മയങ്ങിയെണീറ്റ് ബാൽകണിയിലേക്ക് ഇറങ്ങിയതാണ് ഞാൻ...... താരകങ്ങൾ മുഴുവൻ പാവം നമ്മുടെ അമ്പിളിയമ്മാവന്റെ ചുറ്റിനും അത്തപ്പൂക്കളം ഇട്ടിട്ടുണ്ട്...... എന്റെ പൊന്ന് അമ്പിളി അമ്മാവാ.. ഇയാൾക്ക് വല്ല സ്നേഹവും ഉണ്ടോ എന്നോട്?? ഒന്നുല്ലേലും എന്നും ഞാൻ വന്ന് എന്റെ സങ്കടങ്ങൾ പറയുന്നില്ലേ..

ഒരുതവണ എന്നെയൊന്ന് ഹെല്പ് ചെയ്യാൻ തോന്നിയോ?? എന്റെ ചെക്കനെ എനിക്കൊന്ന് കാണിച്ചുതരാൻ പോലും തോന്നാത്ത ബ്ലഡി മൂൺ 😒 മോളെ.. ദച്ചു.....കഴിക്കാൻ വാ... ഹാ അമ്മേ വരാം.... അത്താഴം കഴിക്കാനായി അമ്മ വിളിച്ചതും നമ്മുടെ പാവം ചന്ദ്രു അമ്മാവനെ നോക്കി കണ്ണിറുക്കി കൊണ്ട് താഴേക്ക് ചെന്നു...... പതിവിന് വിപരീതമായിരുന്നു ഇന്ന് ഊണ് മേശ എന്നുള്ളത് എന്നെ ഒന്ന് അമ്പരപ്പിച്ചു...... ഞാൻ വരുന്നത് കണ്ടപ്പോ ഒരുമാതിരി കൊല്ലാൻ കൊടുത്തുവിടുന്ന കോഴിയെ പോലെ എല്ലാത്തിന്റെയും കണ്ണ് എന്റെ നേർക്ക് തന്നെ.... ഇതിപ്പോ എന്താ ഇവിടെ നടന്നെ 🙄 ഒന്നും മനസ്സിലാകാതെ എല്ലാവരെയും മാറി മാറി നോക്കി ഞാൻ.... പെട്ടെന്നാണ്, ആ മൂന്ന് പേരെ ഞാൻ കാണുന്നത്........ അഞ്ജലി...!!! ഒരു നിമിഷം മനുവേട്ടനരികിൽ ഇരിക്കുന്നവളെ കാണ്കെ എനിക്ക് വിശ്വസിക്കാനായില്ല...... തൊട്ടപ്പുറം തന്നെ ആ തമ്പാനും ഭാര്യയും ഇരിപ്പുണ്ട്.... എന്റെ നോട്ടം കണ്ടിട്ടാവണം അവൾ ഏട്ടനോട്‌ കുറച്ചൂടി ചേർന്നിരുന്നു... ഈ ഡാഷ് മോളെന്തിനാണാവോ ഇങ്ങോട്ട് കെട്ടിയെടുത്തെ.....

നന്നായിട്ടൊന്ന് ആത്മ പറഞ്ഞതും അത് കേട്ടെന്നോണം അമ്മേന്റെ മറുപടി വന്നു.... മോളെ ദച്ചു, നിന്നെ കാണാൻ വന്നതാ ഇവർ വയ്യെന്നറിഞ്ഞിട്ട്....... ഓഹോയ്‌, അപ്പോ അതിന് മുൻപ് അവിടെയും വിവരമെത്തിച്ചു ല്ലേ.. കൊള്ളാം........ വീണ്ടും ആത്മ പറഞ്ഞോണ്ട് എല്ലാരേയും നോക്കി ഇളിച്ചു കാണിച്ചു ഞാൻ.. അല്ലപിന്നെ 😒.. ഇപ്പോ എങ്ങെനെയുണ്ട് മോളെ.... കുഴപ്പമില്ല..... അത്ര രസമില്ലാത്തൊരു മറുപടി കൊടുത്ത് അമ്മ നീട്ടിയിട്ട കസേരയിലിരുന്നു.... മോൾടെ കൈ മുറിഞ്ഞെന്ന് അറിഞ്ഞതും ഇവൾക്ക് അപ്പോൾ മോളെ കാണണം ന്ന് പറഞ്ഞ് വാശിയായിരുന്നു...അതാ ഞങ്ങൾ പിന്നെ രാത്രി ന്നൊന്നും നോക്കാതെ ഇങ്ങ്‌ വന്നത്.. വന്നപ്പോ മോള് നല്ല ഉറക്കം അതാ വിളിക്കാഞ്ഞേ.... വളരെ സൗമ്യമായി ആ അമ്മ പറയുന്നത് കേട്ടപ്പോ എന്റെ കാൽവിരലിൽ നിന്ന് പെരുത്ത് കേറിയതാ.... എന്നെ കാണാൻ ഇവൾ വാശി പിടിച്ചെന്നോ.... ഹും 😒ചത്തെന്ന് എങ്ങാനും കരുതിയാവും...... എന്താ മോളെ?? എന്തേലും പറഞ്ഞോ... ഏയ് ഇല്ലാ ആന്റി 😒 വന്ന് വന്ന് ഒന്ന് ആത്മ പറയാൻ പോലും പറ്റില്ലേ ന്റെ കർത്താവെ 🤦‍♀️ മനുവിന്റെ ഭാഗ്യാ അഞ്ജലി മോള്, വന്ന് കേറിയില്ല അതിന് മുന്നേ വീട്ടുകാരോടൊക്കെ എന്തൊരു സ്നേഹാ..... വല്യമ്മയുടെ ഡയലോഗ് കൂടി വന്നതും ഞാൻ നിന്ന് വിറയ്ക്കുമെന്നായി..........

അത് പിന്നെ, മനുവേട്ടന്റെ പെങ്ങൾ ന്റെയും സഹോദരി അല്ലെ..... ഒരു ചാക്ക് വിനയം വാരിവിതറികൊണ്ടുള്ള അവളുടെ ആ ഡയലോഗിൽ സകലമാനം മനുഷ്യരും വീണെന്ന് മുഖങ്ങൾ കണ്ടപ്പോഴേ തോന്നി... ഇവൾ രണ്ടും കല്പിച്ചുള്ള വരവാണല്ലോ.... മനസ്സിൽ ഞാനോർത്തു..... എന്തായാലും സുമിത്ര ഭാഗ്യവതിയാ, മോളെ പോലെ സ്നേഹിക്കുന്ന ഒരു മരുമോളെ അല്ലെ കിട്ടുന്നെ... എല്ലാം എന്റെ മനു ചെയ്ത ഭാഗ്യം...!! സ്ത്രീജനങ്ങൾ ഓരോരുത്തരായി വീണ്ടും കാലത്തെനടന്നതൊക്കെ തന്നെ ആവർത്തിക്കാൻ തുടങ്ങിയപ്പോ എന്റെ ദേഷ്യം ഞാൻ തീർത്തത് എന്റെ കൈയിൽ തന്നെയായിരുന്നു.....ശക്തിയോടെ മുഷ്ടി ചുരുട്ടി സ്വയം ഞാനെന്നെ നിയന്ത്രിച്ചു പോന്നു... അയ്യോ മോളെ, ചോര..... ആരുവേട്ടന്റെ ശബ്ദമാണ് അഞ്ജലിപാരായണത്തിൽ നിന്ന് എല്ലാരേയും പിന്തിരിപ്പിച്ചത്... അയ്യോ, ദച്ചു മുറിവ് വലിഞ്ഞെന്ന് തോന്നുന്നല്ലോ..... എന്താ മോളെ സൂക്ഷിക്കേണ്ടേ.... അങ്കിൾ കരുതലോടെ എന്റെ തലയിൽ തലോടി, അപ്പോഴും നിശബ്ദമായിരുന്നു അച്ഛ.... മനസ്സിലായിരുന്നിരിക്കണം എല്ലാം... ഇനിയിപ്പോ ഈ കൈകൊണ്ട് കഴിക്കേണ്ടാ..ഞാൻ വാരി തരാം..

അമ്മ എന്റെ അടുക്കലേക്ക് വന്നതും ഞാൻ അവിടുന്ന് എണീറ്റു... എനിക്ക് വിശപ്പില്ല,... മോളെ എന്തേലും ഒന്ന് കഴിക്കെടി... വേണ്ടാ അമ്മാ.. വിശപ്പില്ല... ഒന്നു കൂടി കിടക്കണം തലയ്ക്ക് വല്ലാത്ത ഭാരം പോലെ..... ആശുപത്രിയിൽ പോണോടി?? വേണ്ടേട്ടാ.... ഞാൻ ഒക്കേയാ... കിച്ചേട്ടന്റെ ചോദ്യത്തിന് മറുപടി കൊടുത്തോണ്ട് ഞാൻ തിരികെ പടികൾ കയറാൻ പോയി , പെട്ടെന്ന് എന്തോ ഓർത്തെന്നത് പോലെ തിരികെ അവർക്കരുകിലേക്ക് ചെന്നു... ക്ഷമിക്കണം, അതിഥികൾക്ക് മുന്നിൽ ഇങ്ങെനെ കഴിക്കാതെ എണീറ്റ് പോകുന്നത് തെറ്റാണെന്ന് അറിയാം.. പക്ഷെ വേണ്ടാത്തൊണ്ടാ.. അമ്മ വിളിച്ചപ്പോ ഒന്ന് വന്നിരുന്നെന്നേയുള്ളൂ........ ഏയ് അതൊന്നും കുഴപ്പമില്ല മോളെ.. മോള് പോയി റസ്റ്റ്‌ എടുത്തോ.. താങ്ക്സ് ആന്റി..... അതും പറഞ്ഞ് പടികൾ കയറുമ്പോൾ ഉള്ളിലൂറി ചിരിക്കുകയായിരുന്നു ഞാൻ.... എന്താ മോളെ അഞ്ജലി, നിനക്ക് മാത്രേ കുലീനസ്ത്രീയായി അഭിനയിക്കാൻ പറ്റുള്ളോ?..ഇനി അങ്ങോട്ട് നമുക്ക് ഒരു അഭിനയമത്സരം തന്നെ നടത്തിക്കളയാം....... ആത്മയുമായി അവളെ നോക്കിയപ്പോഴുണ്ട് മനുവേട്ടന്റെ അടുത്തിരുന്ന് കുണുങ്ങുന്നു... ഓ ഈ കുരിശ് മിക്കവാറും എന്നെ കൊലപാതകിയാക്കും...😒 തിരികെ റൂമിൽ വന്നതും കണ്ടു കട്ടിലിൽ കിടന്ന് റിങ് അടിക്കുന്ന ഫോണിനെ.....

ചെന്ന് നോക്കിയപോഴേക്കും കട്ട് ആയിരുന്നു.... എടുത്ത് നോക്കിയതും സ്‌ക്രീനിൽ തെളിഞ്ഞ പേരുകൾ കണ്ട് ചിരി പൊട്ടി.... അന്നമ്മ (8missedcall) ദീപു ചങ്ക് (12missedcall) Neenu ഉയിർ (6missedcall) നിതി കാലൻ (9missedcall) ആഹാ കൊള്ളാം.. ഇതിലിപ്പോ ആരെ തിരിച്ച് വിളിക്കും ന്ന് ആലോചിച്ചതും വന്നു അന്നമ്മയുടെ കാൾ... അറ്റൻഡ് ചെയ്ത് കാതോരം വെച്ചതും കേട്ടു ഭരണിപാട്ട്....!! ശെടാ ഇവൾ ഇത്രയ്ക്ക് അങ്ങട് പുരോഗമിച്ചോ 🙄.. ഇതെന്നാ വേറെ ശബ്ദമൊക്കെ... ഓ, കോൺഫിറൻസ് കാൾ... നാലെണ്ണം കൂടി ഒന്നിച്ച് അറ്റാക്ക് ചെയ്യാനുള്ള പ്ലാൻ ആണ്.... എന്താടി കോപ്പേ നിന്റെ നാവിറങ്ങി പോയോ....??? എന്റെ പൊന്ന് നിതി, നിങ്ങൾ ആരെങ്കിലും ഒന്ന് റസ്റ്റ്‌ എടുക്കെടാ.. ഇതിപ്പോ നാലും കൂടി ഭരണിപാട്ട് തുടങ്ങിയാൽ ഞാൻ എന്റെ ചെവി വല്ല സോപ്പ് പൊടിയിലും ഇട്ട് കഴുകേണ്ടി വരും...... ഡീ കോപ്പേ, നീ കൂടുതൽ ഇങ്ങോട്ടൊന്നും പറയണ്ടാ.. ന്താ നിന്റെ കൈയ്ക്ക് പറ്റിയെ?? നിങ്ങളെങ്ങെനെ അറിഞ്ഞ് അത് 🙄 നീ എന്ത് കരുതി, നീ പറഞ്ഞില്ലേൽ ഞങ്ങളൊന്നും അറിയില്ലെന്നോ സത്യം പറയെടി എങ്ങെനെയുണ്ടിപ്പൊ??? പറയെടി നിങ്ങളെങ്ങെനെ അറിഞ്ഞ്??

നിന്നെ വിളിച്ച് കിട്ടാതായപ്പോ ഞാൻ നിന്റെ കിച്ചേട്ടനെ വിളിച്ചു... ഗൗരവത്തോടെയാണ് ദീപു അത് പറഞ്ഞത്... ഹാ,കുഴപ്പമൊന്നുമില്ല,പെയിൻ ഉണ്ട്, അതിപ്പോ മാറും... മനഃപൂർവം ഇപ്പോ തോന്നുന്ന വേദന അവരോട് പറഞ്ഞില്ല.... എന്താ പെട്ടെന്ന് ഇപ്പോ അങ്ങനെ വരാൻ.... കുറെ നാളായി ഇങ്ങെനെ പ്രശ്നം ഇല്ലായിരുന്നല്ലോ.... നീനുവിന്റെ ചോദ്യത്തിന് കാലത്തുണ്ടായ സംഭവഗതികളെല്ലാം അങ്ങട് വിവരിച്ച് പറഞ്ഞുകൊടുത്തു ഞാൻ..... നാശം പിടിക്കാൻ, ഇവളെ കൊണ്ട് ഒരു സ്വസ്ഥതയുമില്ലല്ലോ......... നിതിയുടെ ഡയലോഗിന് ചിരിക്കാനാ നിക്ക് തോന്നിയെ... എന്റെ പൊന്ന് ദച്ചു, ലവൾ ഇപ്പോഴേ എല്ലാരേയും ചാക്കിട്ട് വെച്ചേക്കുവാണല്ലോടി... മ്മ്.... നീ വിഷമിക്കണ്ടാ ഡി.. ഒന്നുല്ലേലും അവൾ അങ്ങോട്ടല്ലേ വരണേ.. നമുക്ക് നോക്കാം.......ഒതുങ്ങാൻ ഭാവമില്ലെങ്കിൽ ചവിട്ടി കൂട്ടി മൂലേൽ തള്ളാം നമുക്ക്...... അന്നമ്മ പറഞ്ഞതുകേട്ട് എന്തോ പറയാൻ ഭാവിച്ചതും കണ്ടു വാതിൽക്കൽ ഒരു നിഴലനക്കം....... അഞ്ജലി..!! വാതിൽക്കൽ നിന്ന് അകത്തേക്ക് വന്നവളുടെ പേര് ഞാൻ ഉച്ചരിക്കവേ എന്നോടൊപ്പം ഒരുപോലെ ആ നാല് അധരങ്ങളും ദേഷ്യത്താൽ വിറ പൂണ്ടു...................... തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story