ദക്ഷാഗ്‌നി: ഭാഗം 16

dakshagni

എഴുത്തുകാരി: നിരഞ്ജന

ദച്ചു മോള് എവിടെ...??? അമ്മയുടെ ചോദ്യം കേട്ടതും കഴിച്ചുകൊണ്ടിരുന്നവൻ ഒരുനിമിഷം സ്ഥബ്ധമായി......... കണ്ണുകൾ അവൾക്കായ് തേടവേ, കണ്ടു മുകളിൽ നിന്നിറങ്ങി വരുന്നവളെ... ഞാനിവിടെയുണ്ട് ആന്റി......... മുറിവൊന്ന് ഡ്രസ്സ്‌ ചെയ്യാൻ പോയതാ.... നീ രാവിലെ ചെയ്തയല്ലേ??? അത് ആരുവെട്ടാ..... പുറത്തോട്ട് പോകും വഴി നമ്മുടെ ഗാർഡൻ ബെഞ്ചിൽ ഒന്ന് തട്ടി,ചോര വന്നപ്പോ.... മുഴുകിപ്പിക്കാനാകാതെ എന്റെ കണ്ണുകൾ അയാളിലേക്ക് നീണ്ടു..... കുറ്റബോധമോ, വേദനയോ എന്തോ ഒന്ന് ആ നിമിഷം ആ മിഴിയെ പൊതിയുന്നത് ഞാനറിഞ്ഞു.....ഒരു കാന്തികവലയം പോലെ ആ മിഴികളുടെ വശ്യതയിൽ സ്വയം മറന്നുപോയ നിമിഷം..... നോക്കി നടക്കണ്ടേ ടി... ഇതിപ്പോ എത്രമത്തെ തവണയാ, ഹോസ്പിറ്റലിൽ വല്ലതും പോണോ?? ജിത്തേട്ടന്റെ സ്വരമാണ് ഞങ്ങളുടെ കണ്ണുകളുടെ ഇണചേരലിന് ഭംഗം വരുത്തിയത്.... മ്മ്ഹ്ഹ്.... വേണ്ടെന്ന് തലയാട്ടുമ്പോഴും ഇടക്കണ്ണിൽ അവനെനോക്കി ഞാൻ..... അവിടെയും മറിച്ചായിരുന്നില്ല അവസ്ഥ... ദച്ചുവിന്റെ കൈയും, ആ മുഖവും അവനെയും വല്ലാതെ അലോസരപ്പെടുത്തി.....

ചുറ്റും കൂടിയവരൊക്കെ എന്തൊക്കെയോ പറയുന്നുണ്ട്, പക്ഷെ അതിലൊന്നും ശ്രദ്ധിക്കാനാകാതെ പരസ്പരം പറഞ്ഞറിയിക്കാനാകാത്ത എന്തോ ഒന്നിൽ കുരുങ്ങി കിടക്കുകയായിരുന്നു ആ മനസ്സുകൾ...!!! നിനക്കെന്താ അഗ്നി പറ്റിയത്?? കഴിഞ്ഞ രണ്ട് ദിവസമായി സ്വയം തന്നോട്‌ തന്നെ അവൻ ചോദിക്കുന്ന ചോദ്യം... അപ്പോഴേല്ലാം ഉത്തരമായി മനസ്സ് കണ്ടെത്തുക അവളെയായിരിക്കും... ദച്ചുവിനെ....!!! തിരികെ യാത്ര പറഞ്ഞിറങ്ങിയപ്പോഴും അവന്റെ കണ്ണുകൾ അവളെ തേടിയിരുന്നു...., പാവം കുട്ടി...!!എന്തൊരു സ്നേഹാ അതിന്.. കുറച്ച് കുറുമ്പ് ഉണ്ടെന്നേയുള്ളൂ പാവാ..... വീട്ടിലേക്കുള്ള യാത്രയിൽ ശ്രീജാമ്മയ്ക്ക് പറയാൻ ദച്ചുവിന്റെ വിശേഷങ്ങളായിരുന്നു കൂടുതലും ഉണ്ടായിരുന്നെ.... പിന്നെ, പാവയാ.... കുരുപ്പിന്റെ കൈയിലിരിപ്പ് എനിക്കല്ലേ അറിയൂ.... നീ എന്തെങ്കിലും പറഞ്ഞോ അഗ്നി?? ഏയ് ഇല്ലമ്മേ........ ആത്മ പറഞ്ഞത് അമ്മ കേട്ടില്ലെന്ന് ആശ്വസിച്ച് അവൻ ഒന്ന് ചിരിച്ചു..... പിന്നെ ഉണ്ടല്ലോ ടാ.. ദച്ചു മോള്...... ഹോ എന്റമ്മേ, ഒന്ന് നിർത്ത്!!ഇതിപ്പോ ഈ ദച്ചുപുരാണം കേട്ട് കേട്ട് എന്റെ ചെവി തഴമ്പിച്ചു...

അല്ല!അമ്മേടെ മരുമോളാവാൻ പോണേ അവിടുത്തെ അനു ചേച്ചി അല്ലെ? അല്ലാതെ ദച്ചു അല്ലല്ലോ..... ഇതിപ്പോ കേട്ടാൽ തോന്നുമല്ലോ അവളെയാ അമ്മ മരുമോളാക്കാൻ പോണേ ന്ന്........... ഹാ എനിക്ക് ആഗ്രഹമുണ്ട്,... എന്തോന്ന് 🙄.. അല്ല, ദച്ചു മോളെ കൂടി മരുമോൾ ആക്കാൻ താല്പര്യമുണ്ടെന്ന് 😁 യൂ മീൻ എന്റെ ചേട്ടനെ കൊണ്ട് രണ്ട് കെട്ടിക്കൽ 🧐ഹൌ ടൂ ബ്രൂട്ടസി അമ്മേ...!! ഛീ, പോടാ ചെക്കാ....എനിക്ക് ഒന്നല്ല ആൺമക്കൾ....!! ഓ, അപ്പോൾ ആ പാല് കുടി മാറാത്ത കാർത്തിയേയാണോ നോട്ടം, പാവം ഒരു പെങ്കൊച്ചിന്റെ ജീവിതം തകർക്കണോ അമ്മേ.......!! നീ പോടാ... നിന്നോടൊന്നും പറയാൻ ഞാനില്ല..!!... അച്ചൊടാ,എന്റെ ചുന്ദരികുട്ടി പിണങ്ങിയോ?? അയ്യേ, ഇത്രയെയുള്ളോ ശ്രീമതി ശ്രീജാദത്തൻ....... ടാ ചെക്കാ.. നീ എന്റെ കൈയിൽ നിന്ന് വാങ്ങിക്കും...... ഹാവൂ 😁.... അമ്മ പറഞ്ഞുവന്നതൊക്കെ എനിക്ക് മനസ്സിലായി.. തല്കാലം അങ്ങെനെയൊരു ചിന്ത ഈ തലയിൽ വേണ്ടാട്ടോ... കുറച്ച് നാൾ കൂടി ഞാനിങ്ങെനെ ജീവിച്ചോട്ടെന്നെ... ഹ്മ്മ്,എന്താന്നുവെച്ചാൽ ചെയ്യ്.. ഞാനൊരു ആഗ്രഹം പറഞ്ഞതാ...!

ഹാ, നമ്മുടെ എല്ലാം ആഗ്രഹമൊന്നും സാധിക്കില്ലല്ലോ 😒... ശ്രീജക്കുട്ടി, വേണ്ടാട്ടോ... സെന്റി അടിക്കാനുള്ള ഭാവമാണെങ്കിൽ വേണ്ടാ.... അമ്മേനെ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ചതും അവരൊന്ന് പുഞ്ചിരിച്ചു... അത്രയേഉണ്ടായിരുന്നുള്ളൂ ആ അമ്മയും മകനും......💝 ഓയ്, എല്ലാരും ആ കാട്ടുമാക്കാന്റെ പിറകെ പോയോ..... ഇങ്ങട് വന്നേ എല്ലാരും.........😁 അച്ഛാ എനിക്ക് നാളെ ഒന്ന് ഓഫീസിൽ പോണം... അത്യാവശ്യം കുറച്ച് ഫയൽ പെന്റിങ് ഉണ്ട്.. ഞാൻ ചെന്നാലേ അതിനൊരു നീക്കിപോക്ക് ഉണ്ടാകൂ... ഈ വർഷം റിട്ടയെർഡ് അല്ലെ.... സന്ധ്യക്ക്‌ എല്ലാരും കൂടി ഇരുന്നപ്പോഴാണ് പിതാശ്രീ കാര്യം അവതരിപ്പിച്ചത്.... അത് കേൾക്കേണ്ട താമസം ചേട്ടച്ചാരും അമ്മേടെ സഹായത്തോടെ ഓഫീസിൽ പോകാനുള്ള കാര്യം പറയിപ്പിച്ചു.... ഇതിപ്പോ ഒരു നല്ല കാര്യത്തിന് ആരും ഇല്ലാത്ത അവസ്ഥയാണോ??? ഏയ് അങ്ങെനെ അല്ല മുത്തശ്ശാ.. ഒട്ടും പ്ലാൻഡ് അല്ലായിരുന്നല്ലോ ഞങ്ങളുടെ ഈ യാത്ര... അവിടെ ചെന്ന് എല്ലാം ഒന്ന് സെറ്റ് ആക്കിയിട്ട് അടുത്ത ദിവസം തന്നെ ഞങ്ങൾ ഇങ്ങെത്തികോളാം......... മനുവേട്ടൻ സൗമ്യതയോടെ മുത്തുവിനോട് പറഞ്ഞു... അവര് പോയി വരട്ടെ അച്ഛാ,ഇവിടിപ്പോ എല്ലാം നോക്കാൻ നമ്മളൊക്കെ ഇല്ലേ.. പിന്നെ ഒരു ദിവസത്തെ കാര്യല്ലേ.......... മ്മ്...

എന്താന്ന് വെച്ചാൽ ചെയ്യ്... വല്യച്ചൻ കൂടി സപ്പോർട്ട് ചെയ്തതും മുത്തൂസ് സമ്മതിച്ചു.... ദച്ചു നീ വരുന്നുണ്ടോ?? നിന്റെ ഡ്രെസ്സും മറ്റും എടുക്കേണ്ടേ???? ഞാനെങ്ങുമില്ല, നിങ്ങള് വരുമ്പോ കൊണ്ട് വന്നാൽ മതി..... മ്മ്...... ഒന്ന് മൂളി അമ്മ എന്നെ ഒന്ന് കനപ്പിച്ചു നോക്കി.. ഓ പിന്നെ, ഇനി ഇവിടുന്ന് അങ്ങോട്ട് കെട്ടിയെടുക്കാത്തതിന്റെ കുറവേ ഉള്ളൂ, 😒 അത്താഴം കഴിച്ച് ഏട്ടന്മാരോട് സൊറ പറഞ്ഞ് ഗാർഡനിൽ ഇരിക്കുകയായിരുന്നു ഞാൻ.... ഇണകുരുവികൾ രണ്ടും തങ്ങളുടെ പ്രണയിതാവിന്റെ കാൾ വന്നപ്പോ കൂട്ടത്തിൽ നിന്നെണീറ്റു പോയി.... ഹാ, ഇവന്റെയൊക്കെ ഒരു യോഗം...കല്യാണമൊക്കെ ഉറപ്പിച്ചോണ്ട് ഏത് സമയവും സൊള്ളാൻ പറ്റുന്നുണ്ടല്ലോ.......!! എന്താ മോനെ ആരോണെ, ഒരു വിരഹകാമുകന്റെ പരിവേഷം??? ഓ നമുക്കൊക്കെ എന്ത് വിരഹം? പ്രേമിക്കാൻകിട്ടുന്നില്ല ഒന്നിനെ, പിന്നെയാ തേക്കാൻ.. ഒന്ന് പോടീ..... ഉവ്വുവ്വ വിശ്വസിച്ചേ!!!!! അല്ലേടി, ദച്ചൂ, നിനക്ക് റിലേഷൻ ഒന്നുമില്ലേ???? ഏയ്... എനിക്ക്... എനിക്കൊന്നുമില്ല.... അപ്രതീക്ഷിതമായ ആ ചോദ്യത്തിൽ ഞാനൊന്ന് പരുങ്ങി..... സത്യം പറയെടി കുരുപ്പേ..?

നിനക്കിതുവരെ ആരോടും തോന്നിയിട്ടില്ലേ??? ഇല്ലല്ലോ...!! മോളെ ദച്ചൂ...... എന്തോ....... എന്റെ അരികിലേക്ക് ചേർന്നിരുന്ന് എന്റെ തോളിൽ കൈയിട്ട് പഞ്ചാര നന്നായി അലിയിച്ചുകൊണ്ട് കിച്ചേട്ടൻ എന്നെ വിളിച്ചു.... മോള് ഈ ഏട്ടനോട്‌ പറ ആരാ ആളെന്ന്...!!!ആരെതിർത്താലും ഈ ഏട്ടൻ നടത്തിത്തരും നിങ്ങളുടെ കല്യാണം.......! കല്യാണോ ആരുടെ 🙄 നിന്റെയും ലവന്റെയും....! ഏത് ലവന്റെ 🙄 നിന്റെ മറ്റവൻ!നിന്നെയൊക്കെ സപ്പോർട്ട് ചെയ്യാൻ വന്ന എന്നെവേണം പറയാൻ, എണീറ്റു പോടീ..!! ദേഷ്യത്തോടെ പിറുപിറുത്തുകൊണ്ട് അടുത്തേക്ക് വന്ന അതേ സ്പീഡിൽ പാവം മാറിയിരുന്നു... കണ്ടപ്പോ ചിരി പൊട്ടിയതാണ്.. പക്ഷെ ഡോണ്ട് ടു!! ആരോഗ്യത്തിന് ഹാനികരമായ ഒന്ന് നമ്മൾ ചെയ്യാൻ പാടില്ല!! അപ്പോ നിനക്ക് ഒരു റിലേഷനും ഇല്ലാ ല്ലേ...!! ശെടാ ഇതെന്തൊരു കഷ്ടാ.. ഇല്ലെന്നല്ലേ പറഞ്ഞെ...അഥവാ എനിക്കങ്ങെനെ ഒന്നുണ്ടെങ്കിൽ നിങ്ങളറിയാതെ ഇരിക്കുവോ 😒.. മ്മ് മ്മ്മ്.... മൂന്നാളും ഒന്ന് മൂളി പരസ്പരം നോക്കി., എനിക്കെന്തോ പിന്നെ അവിടെയിരിക്കാൻ തോന്നിയില്ല...

അറിഞ്ഞുകൊണ്ടല്ലെങ്കിലും ഏട്ടന്മാരോട് ആദ്യായിട്ടാണ് കള്ളം പറയുന്നത്... എന്റെ എല്ലാം തോന്നിവാസങ്ങൾക്കുംകൂട്ട് നിൽകുന്നവരാണ്, വല്ലാത്ത കുറ്റബോധം തോന്നി ☹️......ഫ്രണ്ട്സ് വിളിക്കും ന്ന് പറഞ്ഞ് മെല്ലെ അവിടുന്ന് മുങ്ങി റൂമിൽ പൊങ്ങി ഞാൻ..! എന്റെ നാഥാ.. തനിക്കിത് വല്ലതും അറിയണോ 🙄, ഇവരോട് തന്നെപ്പറ്റിഎങ്ങാനും പറഞ്ഞാൽ പിന്നെ നാളെതൊട്ട് ഇറങ്ങും മൂന്നുംകൂടി തന്നെ തപ്പാൻ, അവസാനം തപ്പി തപ്പി താൻ വല്ലതും കെട്ടിയതാണേൽ പിന്നേ ഈ മൂന്നിന്റെയും ബാൻഡ്മേളം എന്റെ ഈ പാവം തലയിലാകും... സൊ അത് വേണ്ടാ... എനിക്കായി തന്നെ നിന്നെ കണ്ട് പിടിക്കണം... എന്റെ ഇഷ്ടം പറയണം, ആ കൈകളിൽ വിരൽ കോർക്കേണം......എന്റെ കൊച്ചിഷ്ണാ കാത്തോണേ,വേറെ ഒരു കോന്തിയെയും ആ മനസ്സിൽ കേറികൂടാൻ സമ്മതിക്കല്ലേ....!! വലിയ വിശേഷങ്ങളില്ലാതെ തന്നെ ആ ദിവസം കടന്നുപോയി... പതിയെ പതിയെ കല്യാണതിരക്കുകളിലേക്ക് അഴിയന്നൂർ തറവാട്ടുകാർ ചേക്കേറി... ഓരോരുത്തർക്കും ഓരോ തിരക്ക്....!!അതിനിടയ്ക്ക് ഒന്നര മാസത്തെ ലീവ് എടുത്ത് അച്ഛയും ചേട്ടനും തറവാട്ടിൽ ഒത്തുകൂടി.. ദച്ചു.... കൂയ്.... എന്നാടി അന്നമ്മേ...... നീ എവിടാടി കുരുപ്പേ.., ഞാൻ എത്ര നേരമായി ഇവിടെ കാത്തിരിക്കുന്നെന്നോ????

ഞാ ദാ ഇപ്പോ എത്തുമെ...... അനു ചേച്ചിയുടെ കല്യാണത്തിന് എത്തിയതാണ് അന്നമ്മ.. ബാക്കി സെറ്റ് രണ്ട് ദിവസത്തിനുള്ളിൽ ലാൻഡ് ചെയ്യും.. ഇവൾ പിന്നെ നേരത്തെ പെട്ടിയും കിടക്കയുമായി ഇങ്ങ്‌ പോന്നു....!!! എയർപോർട്ടിൽ നിന്നും അവളെയും പിക്ക് ചെയ്ത് മാളിൽ കേറി കുറച്ച് പർച്ചേഴ്‌സും കഴിഞ്ഞ് ബ്യൂട്ടിപാർലറിൽ ഒന്ന് കേറാമെന്ന് കരുതി രാവിലെ ഓഫീസിൽ പോകാനിറങ്ങിയ ജിത്തേട്ടന്റെ ഓഡിയുടെ താക്കോൽ കാൽ പിടിച്ച് വാങ്ങിയതാണ്‌.. ഇതിപ്പോ ഈ ബ്ലോക്ക് ഒക്കെ കഴിഞ്ഞ് എയർപോർട്ടിലെത്തുമ്പോഴേക്കും രാത്രി ആകുന്ന ലക്ഷണമാ...!അല്ല ഇതിപ്പോ എന്താ ഇവിടൊരു ബ്ലോക്ക്???? കുറച്ചേറേ നേരമായിട്ടും പേരിന് പോലും ഒരു വണ്ടിയും അനങ്ങുന്നില്ലെന്ന് കണ്ടപ്പോ പുറത്തേക്ക് തലയിട്ട് നോക്കി... ആഹാ ട്രെയിനിന്റെ ബോഗികൾ പോലെ ആദിയും അന്തവുമില്ലാത്തത്ര വണ്ടികൾ..!!അതിനിടയിലാണ് കുരുപ്പിന്റെ വിളി....! ഹലോ ചേട്ടാ എന്നതാ ഇവിടെ ഇത്രയും ബ്ലോക്ക്? വല്ല മിനിസ്റ്റേഴ്സ് ആരെങ്കിലും വരുന്നുണ്ടോ? അടുത്ത് നിർത്തിയിട്ടിരുന്ന ഓട്ടോ ചേട്ടനോട് കാര്യം തിരക്കി....

ഒന്നും പറയേണ്ടാ കുഞ്ഞേ,ആരോ രണ്ടുപേർ തമ്മിൽ പൊരിഞ്ഞ അടി നടക്കുവാ അവിടെ... അടിയോ 🙄ഈ പൊതുവഴിയിലോ?? അവന്മാർക്കൊക്കെ എന്ത് പൊതുവഴി? കാണുന്നിടത്ത് കിടന്ന് തല്ലും... മനുഷ്യനെ ബുദ്ധിമുട്ടിക്കാനായിട്ട്... അതും പറഞ്ഞ് ആ ചേട്ടൻ വാച്ചിലേക്ക് നോക്കി, കുറച്ചു കഴിഞ്ഞതും പോലീസ് വാഹനത്തിന്റെ ശബ്ദം കേട്ടു, അധികം താമസിക്കാതെ വണ്ടികളൊക്കെ അനങ്ങി തുടങ്ങുകയും ചെയ്തു......അതുകൊണ്ടെന്തായാലും അധികം താമസിക്കാതെ എയർപോർട്ടിൽ ചെന്ന് അന്നമ്മയെ പിക്ക് ചെയ്തു.... അവിടുത്തെ കഥ ഒന്നും പറയാത്തതാ ഭേദം, ഏകദേശം ഇൻഹരിഹർ നഗർ 2വിലെ എയർപോർട്ടിലെ മുകേഷിന്റെ അവസ്ഥയായിരുന്നു എനിക്ക്🤦‍♀️ഒരുവിധം കുരുപ്പിനെയും അവളുടെ പെട്ടിയെയും കാറിൽ കേറ്റി, മാളിലേക്ക് വിട്ടു...... ഡീ നിന്റെ ആ കാട്ടുമാക്കാനെ എനിക്ക് കാണിച്ച് തരണേ.... എന്നാത്തിനാടി?? അല്ല, ഗ്ലാമർ ഉണ്ടേൽ ഒന്ന് നോക്കായിരുന്നു 🙈 ഉവ്വ്വ്വ...നോക്കാൻ അങ്ങോട്ട് ചെന്നാൽ മതി, ആ കണ്ണ് ചൂഴ്ന്ന് ഉപ്പിലിടും അങ്ങേര്...! അത്രയ്ക്ക് ടെറർ ആണോടി?? ആണെന്നാ വെപ്പ് 😒

പക്ഷെ അങ്ങേരുടെ ഒരു വേലയും ഈ ദച്ചുവിന്റെ അടുത്ത് നടക്കില്ല മോളെ... ശെരിയാ കണ്ടായിരുന്നു നടന്നതൊക്കെ 😇 എന്തോന്ന്?? അല്ല ശെരിയാ ന്ന് പറഞ്ഞയാ.. നീ വല്യ സംഭവമല്ലേ???? ഒന്ന് നന്നായി ആക്കി ചിരിച്ചുകൊണ്ട് അവൾ എന്നെ നോക്കി.. കൂടുതൽ ഊതല്ലേ... മനസ്സിലായി ല്ലേ 😁 മ്മ് മ്മ് 😌 അങ്ങടും ഇങ്ങടും സൊറ പറഞ്ഞ് പറഞ്ഞ് മാളിലെത്തി..... ചെന്നതും പെണ്ണിന് ഒടുക്കത്തെ വിശപ്പ്... എനിക്കും 😁 നേരെ ഫുഡ്‌കോർണറിൽ ചെന്ന് നന്നായി വെട്ടിവിഴുങ്ങി...... നിനക്ക് ഫ്‌ളൈറ്റിൽ നിന്നൊന്നും തന്നില്ലെടി 🙄 അതെന്താ നീ അങ്ങെനെ ചോദിച്ചേ?? അല്ല, നിന്റെ കഴിപ്പ് കണ്ടപ്പോ ചോദിച്ചേയാ... ഈ 😁....... അവിടുന്ന് നേരെ ഡ്രസിങ് സെക്ഷനിലേക്കാണ് ഞങ്ങൾ പോയത്...... ടോപ്പുകൾ മുകളിലത്തെ സെക്ഷൻ ആണെന്ന് അറിഞ്ഞ് ലിഫ്റ്റിലേക്ക് കേറി..... അടയാറായതും ആരോ ഒരാൾ ഓടി വന്നു ലിഫ്റ്റിലേക്ക്കേറി..... ഡീ ദച്ചു, നോക്കിക്കേ ഒരു കിടിലൻ ചെറുക്കൻ..... ഇട്ടിരുന്ന ഷാൾ കൈയിലേക്ക് ഊർന്ന് വീഴാൻ തുടങ്ങവേ അത് തോളോട് ചേർത്ത് പിൻ ചെയ്യാൻ നേരമാണ് കാതോരം അന്നമ്മപറഞ്ഞത് കേൾക്കുന്നത്..... എനിക്കാണേൽ ചെറുക്കനെ അങ്ങട് മുഴുവനായും കാണാൻ പറ്റുന്നില്ല,ഓൻ എന്റെ നേരെത്തിരിഞ്ഞാണ് നിൽക്കുന്നത്.... ഡീ എനിക്ക് കാണാൻ വയ്യ..... ഞാനേ കണ്ടുള്ളൂ...

ഞാൻ മാത്രേ കണ്ടുള്ളൂ..... നിന്ന് ബലാമണി കളിക്കാതെ മിണ്ടാതെ ഇരിക്ക് കുരുപ്പേ, ഇറങ്ങുമ്പോ കണ്ടോളാം ഞാൻ... ശോ എന്നാ ലുക്ക്‌ ആണെന്നോ...... കേറിയപ്പോ ഒന്ന് കണ്ടതാ... ഒന്നേ കണ്ടുള്ളൂ 😇 ഡീീ പിടകോഴി മിണ്ടാതെ ഇരുന്നോ.., ല്ലേൽ ഉണ്ടല്ലോ 😒 ഞാൻ പറഞ്ഞത് കേട്ടതും ചുണ്ടും കോട്ടി ഓളെന്നെ കൊഞ്ഞനം കുത്തി 😆... ഇറങ്ങാൻ നേരം കാണാം ന്ന് കരുതിയെങ്കിലും അതിന് പറ്റിയില്ല... തിരക്കിനിടയിൽ അവനെവിടെയോ പോയി... ശോ മിസ്സ്‌ ആയല്ലോ ദച്ചു...!! മ്മ് പോട്ടെ, നീ വാ നമുക്ക് ടോപ് നോക്കാം.......... ഒരൊന്ന് നോക്കിയും നോക്കാതെയും സമയം കുറച്ചേറേ പോയി.. അവസാനം കൈയിൽ കിട്ടിയ രണ്ട് മൂന്ന് എണ്ണം എടുത്തോണ്ട് അവിടുന്നിറങ്ങി.. പാർക്കിംഗ് ഏരിയയിൽ ചെന്നപ്പോൾ കണ്ടു കാറിന്റെ മുന്നിൽ പാർക്ക്‌ ചെയ്ത ഒരു ബുള്ളറ്റിനെ!! നാശം പിടിക്കാൻ!ഇതിപ്പോ ആരാ ഇവിടെ കൊണ്ട് വെച്ചേ??? ദേഷ്യത്തോടെ ചുറ്റിനും നോക്കി, ഒരു പൂച്ചകുഞ്ഞ് പോലും എങ്ങുമില്ലായിരുന്നു..... ഈ സെക്യൂരിറ്റികാരൻ എവിടെപ്പോയി??? ചായ കുടിക്കാൻ പോയതാകുമെടി, ഇനി നമ്മൾ എന്നാ ചെയ്യും??

പോരാളിയുടെ കാൾ കുറേ തവണയായ്... ഇനിയും ചെന്നില്ലേൽ പോരാളി എന്നെ പടിയിറക്കി പിണ്ഡം വെക്കും..... ഡീ നീ വിഷമിക്കാതെ, ഇതൊരു ബുള്ളറ്റ് അല്ലെ?? ജെ സിബി ഒന്നുമല്ലല്ലോ... നമുക്ക് വഴി ഉണ്ടാക്കാന്നെ... എന്ത് വഴി?? നീ വാ നമുക്ക് ഇത്‌ പിടിച്ച് കുറച്ച് അപ്പുറം മാറ്റിവെക്കാൻ പറ്റുമോ ന്ന് നോക്കാം.....!! നിനക്കെന്താടി അന്നമ്മേ, ഈ ബുള്ളറ്റ് മാറ്റിവെക്കാമെന്നോ 🙄ഇത്‌ കോഴിക്കുഞ്ഞൊന്നും അല്ല, ഇവിടുന്ന് അപ്പുറത്തോട്ട് മാറ്റി വെക്കാൻ... 🤨 ഹോ, എന്റെ പൊന്ന് കുരുപ്പേ, നമുക്കൊന്ന് ട്രൈ ചെയ്യാലോ??? പറ്റിയില്ലെങ്കിൽ വേണ്ടാ..... നോക്കാം ല്ലേ? പിന്നല്ലാതെ.. നീ വന്നേ പിടിക്ക്....... ഹാ... വാങ്ങിച്ചതൊക്കെ കാറിൽ വെച്ച് ഷാൾ സൈഡിൽ കെട്ടി വെച്ച് കൈയൊക്കെ കുടഞ്ഞ് ബുള്ളറ്റ് മാറ്റാൻ റെഡിയായി നിന്നു ഞാൻ... ദച്ചു... പിടിക്കെടി.. അങ്ങോട്ട് അങ്ങോട്ട്..... ആഹ്ഹ്ഹ്.. ആഹ്ഹ്ഹ്... എടി ഇത്‌ അനങ്ങുന്ന പോലുമില്ല..... ന്റെ ദച്ചു ഒന്നൂടി ഒന്ന് നോക്കാടി, നീ അവിടെ പിടിച്ച് പൊക്കാൻ നോക്കിക്കേ............ (അരപിരി ലൂസായ ഞാനും ഒരു പിരി ലൂസായ അവളും കൂടി ചേർന്നാൽ പിന്നെ പറയുന്നത് പൊട്ടത്തരങ്ങൾ മാത്രം ആകുമെന്ന നഗ്നസത്യം പറയാൻ വിട്ടുപോയി 😁) അമ്മേ...!!! പണ്ടാരത്തിന്റെ ഒടുക്കത്തെ വെയിറ്റ് കൈയിൽ നിന്നില്ല,

അങ്ങോട്ട് മാറ്റാൻ നോക്കിയ വണ്ടി ദാണ്ടേ ബല്യ ശബ്ദത്തോടെ താഴെ കിടക്കുന്നു..... അയ്യോ.......!!! അറിയാതെ നിലവിളിച്ചുപോയി ഞങ്ങൾ... ഡീീീ.......!!!!!!!!!!! ഒരുനിമിഷം സ്ഥബ്ധമായിപോയ നിമിഷം.............. പതിയെ തിരിഞ്ഞുനോക്കിയപ്പോൾ കണ്ടു, കടിച്ചുകീറാനുള്ള ഭാവത്തോടെ നിൽക്കുന്ന അവനെ....!!ആ മുഖം വരിഞ്ഞുമുറുകിയിട്ടുണ്ട്,ദേഷ്യം കൊണ്ട് നിന്ന് വിറയ്ക്കുമ്പോഴും ആ മിഴികൾ ഒരുപോലെ താഴെ കിടക്കുന്ന ബുള്ളറ്റിലേക്കും അവരിലേക്കും നീണ്ടു.......... ഡീീ ദച്ചു....... ഇതാടി ഞാൻ പറഞ്ഞ ചേട്ടൻ.... ആ ലിഫ്റ്റിൽ കണ്ടേ 😁... നോക്കിക്കേ എന്നാ ഗ്ലാമർ ആണെന്ന് രാം ചരൺ തേജയെപോലെയുണ്ട് 🙈 കർത്താവെ ഇവൾ ഇതെന്ത് ഭാവിച്ചാ?? ഈ മനുഷ്യനെയാണോ....... കണ്ണും തള്ളി അങ്ങേരെ വായിനോക്കി നിൽക്കുന്ന അന്നമ്മയെ കണ്ടതും അറിയാതെ കൈ കവിളിലേക്ക് നീണ്ടു...... അഗ്നി....!!!! അധരം വിറയോടെ അവന്റെ പേര് ഒരിക്കൽ കൂടി ചൊല്ലി............................... തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story