ദക്ഷാഗ്‌നി: ഭാഗം 17

dakshagni

എഴുത്തുകാരി: നിരഞ്ജന

നിനക്കിത് തന്നെയാണോ ദച്ചു പണി 🙄ഏത് നേരവും ഈ കാട്ടുമാക്കാന്റെ മുൻപിൽ ഇങ്ങെനെ........... ആത്മയോടെ അങ്ങേരെ നോക്കിയതും, കണ്ണുരുട്ടി എന്നെത്തന്നെ നോക്കിനിൽപ്പുണ്ട്.... ഡീ നോക്കെടി ദേഷ്യപ്പെട്ട് നിൽക്കുവാണേലും ആ ചേട്ടനെകാണാൻ എന്നാ കിടുവാ... ഹാ ബെസ്റ്റ്.., ഇവിടെ അങ്ങേര് ഇനി ഏത് കരണം പൊട്ടിക്കും ന്ന് ആലോചിച്ചിരിക്കുന്ന ഞാൻ, അവളാണേൽ അങ്ങേരെ വായിനോക്കുന്നു.. നിന്നെ ഇന്ന് ഞാൻ... അമർഷത്തോടെ ഓൾടെ കാലിൽ ആഞ്ഞൊന്ന് ചവിട്ടി ഞാൻ.... ഹാഹാവൂ... എന്നാടി....എന്റെ കാൽ ഒടിഞ്ഞെനെല്ലോ ദേ പെണ്ണെ,അടങ്ങി ഇരുന്നോ, ല്ലേൽ ഉണ്ടല്ലോ നിന്റെ മറ്റേ കാലും ഞാൻ ഒടിക്കും...... അയ്യോ ന്റെ കാല്!അതില്ലേൽ നിക്ക് ഹീൽസ് ഇടാൻ പറ്റില്ല 🙊 ഓ ഇവള് എന്നെ കൊലപാതകിയാക്കും 🤦‍♀️അല്ല ഇയാൾ എന്താ ഇതുവരെ ഒന്നും മിണ്ടാത്തെ? സാധാരണ ശീലമനുസരിച്ച് എനിക്ക് ഒന്ന് കിട്ടേണ്ട സമയം കഴിഞ്ഞല്ലോ.... സംശയത്തോടെ ഒന്നൂടി കാട്ടുമാക്കാൻ ഇടം കണ്ണിട്ട് നോക്കിയതും ആള് താഴെ കിടക്കുന്ന ബുള്ളറ്റ് നോക്കിനിൽപ്പാണ്....... പൊട്ടൻ, എന്നെ അടിക്കുന്ന കാര്യം മറന്നെന്നാ തോന്നുന്നേ 😁ഹാവൂ രക്ഷപെട്ടു!!!!!! നന്നായിട്ടൊന്ന് ആശ്വസിക്കാൻ തുനിഞ്ഞതും ഹമ്മേ.........!!!!!! എന്തെന്നല്ലേ??

അങ്ങേര് അത്ര പൊട്ടൻ ഒന്നുമല്ലെന്നേ, കുറച്ച് ലേറ്റ് ആയെന്നേയുള്ളൂ സൊയമ്പൻ ഒരെണ്ണം എന്റെ ഇടത്തെ കവിൾ ഏറ്റു വാങ്ങി....... ഹായ് സ്റ്റാർസ്!!ഞാൻ ആകാശത്ത് എത്തിയോ 🙄മിന്നാമിനുങ്ങുകളും ഉണ്ടല്ലോ............ ഒരുനിമിഷം ഉണ്ടായിരുന്ന കിളികൾ എങ്ങോട്ടോ പാറിപ്പോയി.......... ഡോ താൻ എന്റെ ദച്ചുവിനെ തല്ലിയൊ?? ഹൌ ഡെയർ യൂ... തന്നെ ഇന്ന് ഞാൻ....... ഹോ ഈ പെണ്ണ് ഇനിയും എന്നെ തല്ലു കൊള്ളിപ്പിക്കും! പോയ കിളികളൊക്കെ തിരികെ കൂട്ടിൽ കയറിയപ്പോൾ ഞാൻ കേട്ടത് അങ്ങേരെ വെല്ല് വിളിക്കുന്ന അന്നമ്മയെയാണ്... അവളെ കണ്ടില്ലെങ്കിലും ആ മുഖം ദേഷ്യത്തോടെ വരിഞ്ഞുമുരുകിയിട്ടുണ്ടാകണം.. അതല്ലേലും അങ്ങേനെയാ, ഞങ്ങളെ ആരെങ്കിലും എന്തേലും ചെയ്‌തെന്ന് അറിഞ്ഞാൽ പിന്നെ ഓളെ പിടിച്ചാൽ കിട്ടൂല...... എന്റെ അന്നമ്മേ നീ ഒന്ന് അടങ്ങേടി.... നീ അങ്ങോട്ട് മാറി നിൽക്കെടി, ഇയാളാരാണെന്നാ ഇയാളുടെ വിചാരം?? ഒരുമാതിരി പെണ്ണുങ്ങളെ വളയ്ക്കാൻ വേണ്ടിയിട്ടുള്ള മസിൽ ഉരുട്ടിവെച്ചിരുന്ന ബോഡിയും, വീരപ്പന്റെ കൈയിൽ നിന്ന് കടം വാങ്ങിയ മീശയും കണ്ണ് കാണാത്തവരുടെ കണ്ണടയും വെച്ച് ഇറങ്ങിയേക്കുവാ പെൺപിള്ളേരെ അടിക്കാൻ......!! എന്റമ്മേ, ഈ പെണ്ണ് ഇതെന്തൊക്കെയാ വിളിച്ചു കൂവുന്നേ.......

അവളെ തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും ആ പറഞ്ഞതൊക്കെ എനിക്കുമങ്ങട് ബോധിച്ചു...ഇപ്പോ ആ കള്ളതെണ്ടിയുടെ മുഖം ഒന്ന് കാണണം.... ചോര തൊട്ടെടുക്കാം എന്ന മട്ടിൽ ചുവന്നിട്ടുണ്ട്, പക്ഷെ അപ്പോഴും എന്നെ അതിശയിപ്പിച്ചത് അയാളുടെ സംയമനം ആണ്... അന്നമ്മേടെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കിൽ മിക്കവാറും ഒരു മൂന്ന് എണ്ണം വാങ്ങേണ്ട വിലപ്പെട്ട സമയമാണ് പോയത്.... ഇയാൾക്കിത് എന്ത് പറ്റി 🙄ഇനി എന്നെ മാത്രേ അടിക്കുള്ളൂ ന്ന് എങ്ങാനും വല്ല ശപഥം എടുത്തിട്ടുണ്ടോ??? എടുത്തുകാണും... ഇയാളല്ലേ സാധനം, എന്നെ കൊല്ലാൻ ഇറങ്ങിയേക്കുന്ന കാലൻ....!! നന്നായിട്ടൊന്ന് പുച്ഛിച്ച് അന്നമ്മേടെ മുന്നിലേക്ക് കേറി നിന്നു...... നീ മനഃപൂർവം അല്ലേടി എന്റെ വണ്ടി തള്ളി താഴെ ഇട്ടത്????? ഓ, അപ്പോൾ ഇയാളുടെ മിണ്ടാട്ടം മുട്ടിയിട്ടില്ല 😒 അവൾ തന്റെ നേർക്ക് നിൽക്കുന്നത് കണ്ടതും അവൻ ചീറിയടുത്തു.... അതേലോ... തന്റെ വണ്ടിയാണ് ഇവിടെ ഞാൻ പാർക്ക്‌ ചെയ്ത എന്റെ കാറിന്റെ മുന്നിൽ കൊണ്ട് വന്ന് പാർക്ക് ചെയ്തതെന്ന് എനിക്കൊരു അശരീരി കിട്ടി.. അപ്പോൾ പിന്നെ കരുതി അതങ്ങ് തള്ളിയിടാം ന്ന്... ഡീ നിന്നെ ഞാൻ...... വീണ്ടും അടിക്കാനായി കൈ ഓങ്ങിയത് എന്തോ ഓർത്ത് അവൻ താഴ്ത്തി.... പെട്ടെന്ന് കണ്ണ് വലിച്ചടച്ച് അടിയെ സ്വീകരിക്കാനെന്നോണം കവിളും കാട്ടി നിന്ന ഞാൻ പെട്ടെന്ന് നിരാശയായി....

തരാമെന്ന് പറഞ്ഞ് ആശിപ്പിച്ചിട്ട് കളിപ്പിക്കുന്നോ ബ്ലഡി ഗ്രാമവാസീസ്... 😒 എത്ര നല്ലവരാ നിന്റെ വീട്ടുകാർ...ആ വീട്ടുകാർക്ക് എങ്ങെനെയാടി നിന്നെപ്പോലെ ഒരു തലതെറിച്ചത് ഉണ്ടായേ??? അത് തന്നെയാ എനിക്കും ചോദിക്കാനുള്ളെ, ആ സഞ്ജുവേട്ടനും അങ്കിളും ആന്റിയുമൊക്കെ എന്തൊരു പാവങ്ങളാ, കുറച്ച് കോഴിത്തരം ഉണ്ടെന്നേയുള്ളൂകാർത്തിയും പാവാ.. ആ കൂട്ടത്തിൽ താൻ മാത്രാ.. 😒..... ഡീീ.... നീ പോടാ....... ആഹാ നല്ല സംസ്‍കാരമുള്ള പെണ്ണ്, അതിന് നിനക്കെന്താടാ??? നിനക്ക് കിട്ടിയതൊന്നും പോരേടി???? ഇല്ലാ!എന്താ ഇനിയും തരാൻ ഭാവമുണ്ടോ???? എങ്കിൽ തല്ലെടോ... തല്ലെടോ.. ഒന്ന് തല്ലി നോക്കെടോ....... ഒരുമാതിരി പ്രത്യേക ടോണിൽ ഞാൻ അയാളുടെ അടുത്തേക്ക് നടന്നതും അവൻ അതേ താളത്തിൽ പിന്നിലേക്ക് ചലിച്ചു.... നിന്നെയൊക്കെ തല്ലിയിട്ടും പ്രത്യകിച്ച് കാര്യമൊന്നുമില്ല, കൈ അഴുക്കാകുമെന്നല്ലാതെ.... ഓ പിന്നെ, അത്രയ്ക്ക് അങ്ങട് അഴുക്കുണ്ടേൽ ലൈഫ്ബോയ് തേച്ച് കഴുകിയാൽ മതി, അഴുക്ക് പോകാൻ ഡോക്ടർമാർ പ്രീഫർ ചെയ്യുന്നതാ.... സത്യം പറയെടി നിനക്ക് വട്ടാണോ???

വട്ട് നിന്റെ മറ്റവൾക്ക്..... 😒 എന്റെ വണ്ടി തള്ളി താഴെ ഇട്ടിട്ട് ന്യായം പറയുന്നോടി..... പറഞ്ഞാൽ താൻ എന്തോ ചെയ്യുമെടോ??? ഇവൾ പറഞ്ഞപോലെ കുറേ മസിലും ഉരുട്ടികേറ്റി വെച്ച് പെണ്ണുങ്ങളെ തല്ലാൻ ഇറങ്ങിയേക്കുന്ന മഹാൻ.... നിന്നെ ഇന്ന് ഞാൻ.......... അരിശം പൂണ്ട് അങ്ങേര് എന്റെ നേർക്ക് വന്നതും ആരൊക്കെയോ അങ്ങോട്ടേക്ക് വന്നു.... എന്താ എന്താ ഇവിടെ പ്രശ്നം???എന്താ കുട്ടി?? വന്ന കൂട്ടത്തിലെ ഒരു ചേട്ടൻ എന്നോട് കാര്യം തിരക്കി... അത് പിന്നെ ചേട്ടാ, ഇയാൾ ഞങ്ങളോട് വഴക്കിന് വരുവാ.......ഇങ്ങേരുടെ ഈ ചക്കടാ വണ്ടി ഞങ്ങളുടെ കാറിന്റെ മുന്നിൽ പാർക്ക്‌ ചെയ്തു, അതൊന്ന് മാറ്റി വെക്കാൻ പോയപ്പോ താഴെ വീണുപോയി.. അതിന് ഇയാൾ ഞങ്ങളോട്........ അത്രയും പറഞ്ഞ് മുഖം സങ്കടത്തോടെ കോട്ടി ആ ചേട്ടനെ നോക്കി....... ആഹാ ഇവനാള് കൊള്ളാലോ, കൊച്ച് ഇങ്ങോട്ട് മാറി നിന്നെ, ബാക്കി ഞങ്ങൾ നോക്കിക്കോളാം പെൺപിള്ളേരോടാണോടാ നിന്റെയൊക്കെ കൈയാങ്കളി!! അത് ചേട്ടാ ഞാൻ.. എന്റെ.. വണ്ടി.... അവനെന്തോ പറയാൻ ശ്രമിച്ചപ്പോഴേക്കും ബാക്കി ചേട്ടന്മാർ കൂടി അങ്ങട് വന്ന് ആളുകൾ കൂടി അവിടെ.... പാവം ആ പിള്ളേർക്കൊരു അബദ്ധം പറ്റിയതല്ലേ, അതിന് ഇങ്ങേനെയാണോ ചെയ്യേണ്ടേ??? അവരുടെ വണ്ടിയുടെ മുന്നിൽ വണ്ടി പാർക്ക്‌ ചെയ്തേച്ച് പോയിട്ട്.....

എന്നും പറഞ്ഞ് ആരൊക്കെയോ ചേർന്ന് അവനെ കുറ്റപ്പെടുത്തുന്നുണ്ട്... ആഹാ കൊള്ളാം,,, ഒരു മനസുഖം ഉണ്ട്... ദേഷ്യം കൊണ്ട് നിന്ന് വിറക്കുന്നവനെ നോക്കി നന്നായി ഒന്ന് പുച്ഛിച്ച് ഞാൻ ആ ചേട്ടന്മാരുടെ അടുത്തേക്ക് ചെന്നു.. വേണ്ടാ ചേട്ടന്മാരെ, ഞാൻ കാരണം ഒരു പ്രശ്നം ഉണ്ടാകേണ്ട...... എന്തായാലും എന്റെ കൈയിലും തെറ്റില്ലേ.. ഞാൻ കാരണല്ലേ ഈ വണ്ടിയ്ക്ക് ഇങ്ങെനെ... എത്രയാ നഷ്ടപരിഹാരം ന്ന് പറയട്ടെ, ഞാൻ കൊടുത്തോളാം..... ആവുന്നത്ര ഭവ്യത വാരി വിതറി njan അവരെ നോക്കി.... കണ്ടോ എന്ത് നല്ല കൊച്ചാ, മോള് പൊയ്ക്കോ, ഇത്‌ ഞങ്ങളേറ്റു.... ശെരി ചേട്ടാ..... അതും പറഞ്ഞ് ഞാൻ അവന്റെ അടുത്തേക്ക് കൈ നീട്ടി... സോറി ട്ടോ, നഷ്ട്പരിഹാരം വല്ലതും വേണേൽ പറയാൻ മടിക്കേണ്ട........ ഗർർർ........ എന്നെ തല്ലാൻ കണ്ട ആവേശത്തോടെ അവന്റെ മുരൾച്ച കേട്ടതും തെല്ലൊരു അഹങ്കാരത്തോടെ ഞാൻ കാറിലേക്ക് കയറാൻ തിരിഞ്ഞു... അല്ല, ഇവിടെ എന്റെ കൂടെ ഒരുത്തി ഉണ്ടായിരുന്നല്ലോ 🙄....... ചുറ്റിനും നോക്കിയപ്പോൾ കണ്ടു, ഇവിടെ നടക്കുന്നതൊക്കെ കണ്ണും മിഴിച്ച് നോക്കി നിൽക്കുന്ന പാവം പെണ്ണിനെ..!!

അന്നമ്മേ, ഡീ....... ആഹ്,,ഒരു ഞെട്ടലോടെ അവൾ എന്നെ നോക്കി എന്നാടി വാ വന്ന് കേറ്, പോണ്ടേ നമുക്ക്..... ഹാ.... അവൾ വന്ന് വണ്ടിയിൽ കയറി, അപ്പോഴേക്കും ആ ചേട്ടന്മാർ എല്ലാരും കൂടി ബുള്ളറ്റ് എടുത്ത് മാറ്റിയിരുന്നു.... അല്ലേടി, എന്താ ഇവിടെ നടന്നെ.... എന്ത് 🙄 അല്ല, ആ ചേട്ടൻ.. നീയുമായി... നിങ്ങൾ തമ്മിൽ പരിചയമുണ്ടോ???? മ്മ് മ്മ്.. ഒരു ചെറിയ പരിചയം ഉണ്ട്... എന്നിട്ട് നീ നേരത്തെ പറഞ്ഞില്ലല്ലോ 🙄അല്ല ആരാത്??? അതോ, അതാണ് നീ കുറച്ച് മുന്നേ പരിചയപ്പെടണം ന്ന് പറഞ്ഞ മുതല്,അഗ്നിദത്ത്, ഞാൻ പറയാറുള്ള ആ കാട്ടുമാക്കാൻ..!! വാട്ട്‌??? യാ മോളെ.... അതാണ് ആ അവതാരം.. എന്തായാലും നിന്റെ വരവ് കൊള്ളാം, അവന്റെ ആ ചൂളിപ്പോയ നിൽപ്.. ഹോ ഇനി എനിക്കങ്ങ് ചത്താലും മതി 😆എന്റെ അന്നമ്മോ നീ കണ്ടില്ലെടി അവന്റെ മുഖം അണ്ണാൻ ചപ്പിയ മാങ്ങ പോലെയുണ്ടായിരുന്നു ഹുവ്വേ... ഹയ്യോ നിക്ക് ചിരിക്കാൻ വയ്യായെ.....!!! എന്നാലും ടി..... ഒരേന്നാലുമില്ല..... നീ വാ പെണ്ണെ നമുക്ക് വീട്ടിലേക്ക് പോകാം.. അവിടെ എല്ലാരും നിന്നെ കാത്ത് ഇരിപ്പായിരിക്കും....

ഒരുതരം വിജയീഭാവത്തോടെ സ്റ്റിയറിങ്ങിൽ കൈ അമർത്തുമ്പോൾ ഉള്ളിൽ അവൻ നിന്ന് വിറയ്ക്കുന്ന രൂപമായിരുന്നു...... പേരറിയാത്ത എന്തോ ഒന്ന് ഞാൻ പോലുമറിയാതെ എന്നെ വന്ന്മൂടിയപോലെ...... അല്ലറ ചില്ലറ മെയിന്റെയിൻസ് പണി വേണ്ടി വന്നുള്ളൂവെങ്കിലും വണ്ടിയ്ക്ക്വന്ന പണിയേക്കാൾ അവന് അമർഷം പൂണ്ടത് അതിന്റെ വാല്യൂ ആയിരുന്നു, കോളേജിൽ തന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്ന നകുലിന്റെതായിരുന്നു ആ ബുള്ളറ്റ്!!രണ്ടും ഒരു ആത്മാവും രണ്ട് ശരീരവുമായിരുന്നു.... പക്ഷെ, വിധി അവരെ പിരിച്ചു..., ഒരു ആക്‌സിഡന്റിൽ നകുൽ പോയി.... അതില്പിന്നെ അവന്റെ വണ്ടി പൊന്നുപോലെ കൊണ്ട് നടക്കുകയായിരുന്നു അഗ്നി...!!ആ ബുള്ളറ്റിൽ തനിക്ക് പ്രിയപ്പെട്ടവന്റെ സാമീപ്യം അവനറിഞ്ഞിരുന്നു...... അതാണ് ഇന്ന് അവിടെ അവൾ............... അവളുടെ പെർഫോമൻസ് ഓർക്കേ അഗ്നിയുടെമുഷ്ടി ശക്തിയോടെ ചുരുണ്ടു..... ജീവിതത്തിൽ ഇന്നേവരെ ഒരാളുടെയും മുന്നിൽ തലകുനിക്കാത്ത അഗ്നി ഇന്നാദ്യമായി ഒരു പെണ്ണിന്റെ മുന്നിൽ.... അവന് തന്റെ അഭിമാനത്തിന് മേൽ വീണ വല്ലാത്തൊരു കളങ്കമായി തോന്നി, ഇതുവരെ നടന്നതൊക്കെ വെറും നേരംപോക്കായി മാത്രേ ഞാൻ കണ്ടുള്ളൂ, പക്ഷെ ഇന്ന്... എല്ലാത്തിന്റെയും പരിധി നീ കടന്നു ദച്ചു....

നിനക്കത് വെറുമൊരു ബുള്ളറ്റ് മാത്രമാകും.. പക്ഷെ എനിക്കത്........ എനിക്ക് വേദനിച്ചതുപോലെ നിനക്കും നോവണം.. നോവിക്കും ഈ അഗ്നി..!! മനസ്സിൽ എന്തൊക്കെയോ കരുതികൂട്ടി അഴിയന്നൂരിലേക്കുള്ള റൂട്ട് പിടിച്ചു അവൻ...... അന്നമ്മയെ കൂട്ടി അഴിയന്നൂരേ ഗേറ്റ് കടന്നതും കണ്ടു അവിടുന്ന് ഇറങ്ങി പോന്ന ഒരു കാറിനെ... ഇതാരാടി?? ആാാ..... അല്ല നിന്റെ ഏട്ടന്മാരൊക്കെ ഇവിടെ തന്നെയുണ്ടോ 🙄 ഹാ ടി, എല്ലാർക്കും ഓരോ പണി കൊടുത്തേക്കുവാ മുത്തൂസ്, നീവാ.... അവളെയും കൂട്ടി ഉമ്മറം കടന്നതും കേട്ടു അകത്ത് നടക്കുന്ന ചർച്ച ഇതിപ്പോ തീരെ പ്രതീക്ഷിക്കാത്തതായി പോയല്ലോ.... വല്യമ്മ പറഞ്ഞതുകേട്ട് ഞങ്ങൾ രണ്ടും മുഖത്തോട് മുഖം നോക്കി.... എന്തായാലും നല്ലൊരു കാര്യല്ലേ? ഒരു മണ്ഡപത്തിൽ വെച്ച് രണ്ട് കല്യാണം നടത്താലോ..... രണ്ട് കല്യാണോ 🙄ആരുടെ?? മാതാശ്രീ പറയുന്നതൊന്നും ഞങ്ങൾക്ക് കത്തിയില്ല....!! ദച്ചുവിനോടൊന്ന് ചോദിച്ചിട്ട് മതി എന്തായാലും തീരുമാനം എടുക്കാൻ.....!! മുത്തിയുടെ ആ ഡയലോഗ് കേട്ടപ്പോ ഏകദേശം കാര്യം പിടികിട്ടി... ദച്ചൂ, നിനക്കുള്ള പൂട്ടാണല്ലോ ടി പെണ്ണെ അകത്ത് റെഡിയാവുന്നെ..... മ്മ്, നീ മിണ്ടാതെ നിൽക്ക്, കേൾക്കട്ടെ....... ഞങ്ങൾ രണ്ടും മൗനമായി ചെവിയോർത്തു... ചെക്കൻ നമ്മുടെ അഞ്ജലിയുടെ കസിനല്ലേ എന്തായാലും ..

അവളുടെ സീനിയർ ആയി പഠിച്ചതാ, അഞ്ജലി മോളുടെ ഫോണിൽ ദച്ചുവിനെ കണ്ട് ഇഷ്ടായെന്നാ പറഞ്ഞെ... അഞ്ജലിയുടെ അമ്മ വിളിച്ച് കാര്യം പറഞ്ഞപ്പോ എന്താ പറയേണ്ടേ ന്ന് അറിയാതായി പോയി ഞാൻ.. പിന്നെ മനു ചെക്കനെ പറ്റിയൊക്കെ അന്വേഷിച്ചപ്പോഴും നല്ല അഭിപ്രായം എല്ലാർക്കും.......... അമ്മ ആരുടെകാര്യമാ പറഞ്ഞുവരുന്നതെന്ന് ആലോചിച്ചു നിന്ന ഞങ്ങൾ അക്ഷരാർത്ഥത്തിൽ ഞെട്ടി!! ആരോമൽ!!അഞ്ജലിയുടെ കസിൻ..!!കൊള്ളാം നല്ല ബെസ്റ്റ് ചെറുക്കൻ,.. അന്നമ്മ എന്നെ ചിറഞ്ഞൊന്ന് നോക്കിയതും അതിനേക്കാൾ ചിറഞ്ഞ് ഞാനവളെ നോക്കി..... അമ്മ പറയുന്നതൊക്കെ കേട്ടുകൊണ്ട് അമ്പരപ്പോടെ നിന്ന എല്ലാരുടെയും ഒപ്പം ഞാനുമുണ്ടായിരുന്നു ...ഇതെവിടെ വരെ പോണു എന്നറിയണമല്ലോ... സുമിത്ര എല്ലാം ഉറപ്പിച്ച മട്ടിലാണല്ലോ... അത് പിന്നെ ഏട്ടാ, പെണ്മക്കളുള്ള ഏത് അമ്മയ്ക്കും ഉണ്ടാകില്ലേ അവർക്കൊരു നല്ല ബന്ധം ഉണ്ടാകണമെന്ന്..... എന്തോ ഈ ആലോചന എനിക്കങ്ങ്‌ ഇഷ്ടപ്പെട്ടു, ജാതകം നോക്കിയപ്പോ നല്ല പൊരുത്തം ഉണ്ടെന്നേ....വല്യചന്റെ ചോദ്യത്തിന് എത്ര സമർത്ഥമായിട്ടാണ് അമ്മ ഉത്തരം പറഞ്ഞത്... പൊരുത്തമോ 🙄ഞാനും ആ ആരോമലും തമ്മിലോ 🙄 (ആത്മയാണെ) ആഹാ അത്രേടം വരെ എത്തിയോ കാര്യങ്ങൾ?

എന്താ ബാലാ നിന്റെ മോൾടെ കാര്യങ്ങളൊന്നും ഞങ്ങൾ അറിയേണ്ട എന്നാണോ??? മുത്തൂസിന്റെ ചോദ്യം കേട്ടതും ദയനീയഭാവത്തിൽ അച്ഛനമ്മയെ നോക്കി.... എന്റെ അച്ഛാ, ഈ കാര്യത്തിൽ ഞാൻ നിരപരാധിയാ... ഇത്‌ മുഴുവൻ ഒപ്പിച്ചത് ഇവളും ഇവനും കൂടിയാ.. എനിക്കും എന്റെ മോൾക്കും യാതൊരു മനസ്സറിവുമില്ല... അച്ഛന്റെ പക്ഷം അച്ഛൻ വ്യക്തമാക്കിയതും എല്ലാരുടെയും കണ്ണുകൾ രണ്ടാളിലേക്കായി ചുരുങ്ങി... എന്താടാ മനു, ദച്ചു വിന്റെ കാര്യങ്ങളൊന്നും അറിയാനുള്ള അവകാശം ഞങ്ങൾക്കുമില്ലെന്നാണോ?? ജന്മം കൊണ്ടല്ലെങ്കിലും ഞങ്ങളുടെ അനിയത്തി തന്നെയല്ലേ അവളും.... ജിത്തേട്ടൻ വല്ലാതെ ഇമോഷണലായി.. അത് അങ്ങെനെയല്ല, നിങ്ങളോട് പറയാതെ ആരെങ്കിലും എന്തെങ്കിലും തീരുമാനിക്കുമോ?? ഒരു ആലോചന വന്നപ്പോ ഒന്ന് അന്വേഷിച്ചെന്നേയുള്ളൂ.....പക്ഷെ അവർ ഇങ്ങെനെ ഇവിടേക്ക് വന്ന് ഓഫിഷ്യലായി പെണ്ണ് ചോദിക്കുമെന്ന് കരുതിയില്ല.... എന്തായാലും നല്ലതാണേൽ നമുക്ക് നടത്തിക്കൂടെ, ഒരു മണ്ഡപത്തിൽ നടത്താലോ..... ഏട്ടൻ പറഞ്ഞതൊക്കെ കേട്ടപ്പോ പുച്ഛം തോന്നി, ഇത്രയും അധം പതിച്ചോ ഇയാൾ എന്നോർക്കേ എനിക്ക് എന്നോട് തന്നെ സഹതപിക്കാൻ തോന്നി...... ദച്ചു അവൾ കൊച്ചുകുഞ്ഞല്ലേ സുമിത്രെ ഇപ്പോഴേ കെട്ടിക്കണോ???

അതമ്മേ, അമ്മയ്ക്കും അറിയുന്നതല്ലേ ചൊവ്വദോഷം ഉള്ള ജാതകാ ദച്ചുവിന്റെ, കൃത്യസമയത്ത് നടത്തിയില്ലെങ്കിൽ പിന്നെ.... ഇതാകുമ്പോ എല്ലാം നോക്കി ചേരുന്ന ബന്ധം വന്നപ്പോ ഞാൻ കരുതി....... ഇത്‌ നടത്താം ന്ന് അല്ലെ????? അതുവരെ മൗനമായി നിന്ന ഞാൻ അകത്തേക്ക് കടന്നു..... ദച്ചു...... എന്നെക്കണ്ടതിന്റെ ഞെട്ടൽ ഓരോ മുഖങ്ങളിലും ഞാൻ കണ്ടു... എന്നെ സംബന്ധിച്ച് അതൊന്നുമെന്നെ ബാധിക്കുന്നതല്ലായിരുന്നു.... നേരെ ചെന്ന് അച്ഛന്റെ അടുത്തിരുന്നു.... അച്ഛേ...... എന്താടാ?? അച്ഛന് ഞാനൊരു ശല്യമാണോ?? എന്താടാ നീ ഇങ്ങെനെ... അച്ഛേ പറയ്.. ശല്യമാണോ ന്ന്??? അച്ചയ്ക്ക് അച്ചേടെ പൊന്ന് ശല്യമായി മാറുവോ??? നീ എന്നും എന്റെ പൊന്ന് അല്ലേടി?? എങ്കിൽ പിന്നെ എന്തിനാ എന്നെ ഇപ്പോ വിൽക്കുന്നെ?? മോളെ...!! എന്താ ഇതൊരു വില്പനയല്ലേ?? ചേട്ടന്റെ കല്യാണത്തിന് മുന്നേ അനിയത്തിയെ വിൽക്കുന്ന ഏർപ്പാട്..!!പറ അമ്മേ ഇതിൽ എത്രയാ അമ്മേടെ കമ്മീഷൻ...!! അത് പറഞ്ഞത് മാത്രം നിക്കോർമ്മയുണ്ട്, മുഖം അടച്ചോരു അടിയാണ് പിന്നെ... അതും മനുവേട്ടൻ!!ജീവിതത്തിൽ ആദ്യമായി........ ആരോട് എന്താ പറയുന്നെന്ന് ബോധ്യം വേണം.......!!! അതുണ്ടായൊണ്ട് തന്നെയാ ഏട്ടാ സംസാരിക്കുന്നെ.... അല്ല, എന്നെ ഇങ്ങെനെ അടിക്കാൻ ഏട്ടനെന്ത് അർഹതയാ ഉള്ളെ???? ദച്ചു....!!!!!

അതേ ദച്ചു തന്നെ,,, എന്താ ഞാൻ ചോദിച്ചത് സത്യല്ലേ?ഇയാൾക്ക് എന്നേ അടിക്കാനുള്ള എന്ത് യോഗ്യത ഉണ്ട്??? ചേർത്ത് പിടിക്കാൻ പൊങ്ങാത്ത കൈയാണ് ഇപ്പോ എന്നെ അടിക്കാൻ 😒 എന്റെ കാര്യം നോക്കാൻ എനിക്കറിയാം.. അതിനാരുടെയും ഒത്താശ എനിക്ക് വേണ്ടാ....... ആരുടേയും... അത് പറയുമ്പോൾ എന്റെ ശബ്ദം നന്നേ കടുത്തു.... മോളെ, നീ എന്താ ഇങ്ങെനെ ഒക്കെ പറയുന്നേ? ഇതിപ്പോ അഞ്ജലി മോൾടെ.... ഒന്ന് നിർത്തുന്നുണ്ടോ???? എപ്പോ നോക്കിയാലും അഞ്ജലി, അഞ്ജലി, അഞ്ജലി...!!അവളാരാ നിങ്ങളുടെ മോളോ???? അപ്പോ പിന്നെ ഞാനാരാ?? ആരാന്ന് പറ....!! ദച്ചു.....!!!!!! നിങ്ങളുട മോന് ഇഷ്ടമുള്ള ജീവിതം തിരഞ്ഞെടുക്കാം.... എനിക്ക് മാത്രം അതിനാകില്ല അല്ലെ...???സത്യം പറയ്, ഞാൻ നിങ്ങളുടെ മോൾ അല്ലെ? ഡീ,, നീ എന്താ പറഞ്ഞെ?? അടിക്കാനായി കൈയുയർത്തിയ അമ്മ എന്തോ ഓർക്കേ കൈ താഴ്ത്തി.... എന്തിനാ താഴ്ത്തിയെ, അടിക്ക്...!!അടിച്ച് അനുസരിപ്പിക്ക്... പണ്ടും ഇത്‌ തന്നെയാണല്ലോ എനിക്ക് ശീലം.... ഏട്ടന് എന്തിനും സ്വാതന്ത്ര്യം,.. ഇഷ്ടമുള്ളത് പഠിക്കാൻ പോകാൻ ഏട്ടനെ അനുവദിച്ച അമ്മ ഇന്നേവരെ എന്റെ ഇഷ്ടങ്ങൾ എന്താണെന്ന് ഒന്ന് ചോദിച്ചിട്ടുണ്ടോ??? എന്തിന് ഞാനിടുന്ന ഡ്രസ്സ്‌ പോലും എനിക്കിഷ്ടമുള്ളതല്ല അമ്മയ്ക്കിഷ്ടമുള്ളതല്ലേ.... അതിലൊന്നിലും ഒന്നിലും ഞാനൊരു തെറ്റും കണ്ടിട്ടില്ല!പക്ഷെ ഇന്ന് ഇതെന്റെ ജീവിതമാണ്...... അത് മറ്റാരുടെയും തീരുമാനത്തിന് വിടാൻ തല്കാലം ദച്ചു നിശ്ചയിച്ചിട്ടില്ല... ദച്ചു, നീ...... അതേ ദച്ചു തന്നെ!!എനിക്ക് കെട്ടണം ന്ന് തോന്നുമ്പോ ഞാനായി ഒരാളെ കണ്ട്പിടിച്ച് മുന്നിൽ കൊണ്ട് വരും.... അല്ലാതെ ആരെങ്കിലും അതിന് മുന്നേ അതിനുള്ള പണി തുടങ്ങിയാൽ ചത്തുകളയും എന്നൊന്നും ഞാൻ പറയില്ല!!!അത് ചെയ്യത്തുമില്ല..പിന്നെ.......................................... തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story