ദക്ഷാഗ്‌നി: ഭാഗം 18

dakshagni

എഴുത്തുകാരി: നിരഞ്ജന

എന്നെ ഇങ്ങെനെ അടിക്കാൻ ഏട്ടനെന്ത് അർഹതയാ ഉള്ളെ???? ദച്ചു....!!!!! അതേ ദച്ചു തന്നെ,,, എന്താ ഞാൻ ചോദിച്ചത് സത്യല്ലേ?ഇയാൾക്ക് എന്നേ അടിക്കാനുള്ള എന്ത് യോഗ്യത ഉണ്ട്??? ചേർത്ത് പിടിക്കാൻ പൊങ്ങാത്ത കൈയാണ് ഇപ്പോ എന്നെ അടിക്കാൻ 😒 എന്റെ കാര്യം നോക്കാൻ എനിക്കറിയാം.. അതിനാരുടെയും ഒത്താശ എനിക്ക് വേണ്ടാ....... ആരുടേയും... അത് പറയുമ്പോൾ എന്റെ ശബ്ദം നന്നേ കടുത്തു.... മോളെ, നീ എന്താ ഇങ്ങെനെ ഒക്കെ പറയുന്നേ? ഇതിപ്പോ അഞ്ജലി മോൾടെ.... ഒന്ന് നിർത്തുന്നുണ്ടോ???? എപ്പോ നോക്കിയാലും അഞ്ജലി, അഞ്ജലി, അഞ്ജലി...!!അവളാരാ നിങ്ങളുടെ മോളോ???? അപ്പോ പിന്നെ ഞാനാരാ?? ആരാന്ന് പറ....!! ദച്ചു.....!!!!!! നിങ്ങളുട മോന് ഇഷ്ടമുള്ള ജീവിതം തിരഞ്ഞെടുക്കാം.... എനിക്ക് മാത്രം അതിനാകില്ല അല്ലെ...???സത്യം പറയ്, ഞാൻ നിങ്ങളുടെ മോൾ അല്ലെ? ഡീ,, നീ എന്താ പറഞ്ഞെ?? അടിക്കാനായി കൈയുയർത്തിയ അമ്മ എന്തോ ഓർക്കേ കൈ താഴ്ത്തി.... എന്തിനാ താഴ്ത്തിയെ, അടിക്ക്...!!അടിച്ച് അനുസരിപ്പിക്ക്... പണ്ടും ഇത്‌ തന്നെയാണല്ലോ എനിക്ക് ശീലം....

ഏട്ടന് എന്തിനും സ്വാതന്ത്ര്യം,.. ഇഷ്ടമുള്ളത് പഠിക്കാൻ പോകാൻ ഏട്ടനെ അനുവദിച്ച അമ്മ ഇന്നേവരെ എന്റെ ഇഷ്ടങ്ങൾ എന്താണെന്ന് ഒന്ന് ചോദിച്ചിട്ടുണ്ടോ??? എന്തിന് ഞാനിടുന്ന ഡ്രസ്സ്‌ പോലും എനിക്കിഷ്ടമുള്ളതല്ല അമ്മയ്ക്കിഷ്ടമുള്ളതല്ലേ.... അതിലൊന്നിലും ഒന്നിലും ഞാനൊരു തെറ്റും കണ്ടിട്ടില്ല!പക്ഷെ ഇന്ന് ഇതെന്റെ ജീവിതമാണ്...... അത് മറ്റാരുടെയും തീരുമാനത്തിന് വിടാൻ തല്കാലം ദച്ചു നിശ്ചയിച്ചിട്ടില്ല... ദച്ചു, നീ...... അതേ ദച്ചു തന്നെ!!എനിക്ക് കെട്ടണം ന്ന് തോന്നുമ്പോ ഞാനായി ഒരാളെ കണ്ട്പിടിച്ച് മുന്നിൽ കൊണ്ട് വരും.... അല്ലാതെ ആരെങ്കിലും അതിന് മുന്നേ അതിനുള്ള പണി തുടങ്ങിയാൽ ചത്തുകളയും എന്നൊന്നും ഞാൻ പറയില്ല!!!അത് ചെയ്യത്തുമില്ല....നേരെ പോലീസ് സ്റ്റേഷനിലേക്ക് ചെല്ലും.. എന്നെ നിർബന്ധിച്ച് കല്യാണം കഴിപ്പിക്കുന്നു എന്നൊരു പരാതി, അത് മതി എല്ലാത്തിനും...... മോളെ..... നീ എന്തൊക്കെയാ കുട്ടി ഈ പറയുന്നേ???? പിന്നെ ഞാൻ വേറെ എന്താ വല്യമ്മേ പറയേണ്ടേ?? ഞാൻപോലും അറിയാതെ എന്റെ കല്യാണം തീരുമാനിക്കുന്നവരോട് ഇതിൽ കൂടുതൽ എന്താ ദച്ചു പറയേണ്ടേ????

ദച്ചു, ഞങ്ങൾ നിന്റെ നല്ല ഭാവിയ്ക്ക് വേണ്ടി...... മതി അമ്മേ, നല്ല ഭാവി 😒എല്ലാം തവണയും അമ്മയുടെ ഇഷ്ടം എന്നെ അടിച്ചേല്പിക്കുമ്പോ അമ്മ പറയാറുള്ള ഡയലോഗ് ആണല്ലോ ഇത്...... എന്നതാ എന്റെ നല്ല ഭാവി? നിങ്ങൾ പറയുന്ന ഈ ആരോമലോ?? എങ്കിൽ കേട്ടോ അവൻ എന്റെ നല്ല ഭാവി അല്ല, എന്നെ നശിപ്പിക്കാനായി ജനിച്ചവനാ.... എല്ലാരോടും എല്ലാം ഞാൻ പറഞ്ഞതല്ലേ.. ന്നിട്ടും, അവനെ തന്നെ......!!!! നീ തന്നെ പറഞ്ഞാൽ മതിയോ?? പണ്ട് പഠിക്കുന്ന സമയത്ത് എന്തോ കുരുത്തക്കേട് ഒപ്പിച്ചെന്ന് പറഞ്ഞ്.. നീയും ആളോട്ടും മോശമല്ലായിരുന്നല്ലോ, പഴയതൊന്നും എന്നെകൊണ്ട് ഒന്നും പറയിപ്പിക്കരുത് 😡 മനുവേട്ടന്റെ എങ്ങോട്ടോ നോക്കിയുള്ള ഡയലോഗ് കേട്ടപ്പോ ആ മാങ്ങാത്തല അടിച്ചുപൊട്ടിക്കാൻ തോന്നിയതാ.... ഓ, മിസ്റ്റർ മാനവ് ബാലകൃഷ്ണൻ ഈ ദച്ചുവിനോടൊക്കെ സംസാരിക്കുമല്ലേ?? ഞാൻ കരുതി ഇയാൾക്ക് എന്നോട്‌ സംസാരിക്കാൻ വാ പൊങ്ങില്ലെന്ന്......

ദച്ചു!!ആരോടാ സംസാരിക്കുന്നതെന്ന് ഓർമവേണം... അവൻ നിന്റെ ചേട്ടനാ........ ചേട്ടൻ 😒എന്താ മുത്തശ്ശി അതിന്റെ അർത്ഥം?? ഒരു വയറ്റിൽ ജനിച്ചാൽ മാത്രം പോരാ...കൂടെയുണ്ടാകണം....ഉണ്ടായിരുന്നോ അങ്ങെനെ എനിക്കൊരു കൂടെപ്പിറപ്പ്??? ഈ ജീവിതത്തിനിടയിൽ എത്ര തവണ ഞാൻ എന്റെ ഏട്ടന്റെ സാമിപ്യം കൊതിച്ചു...., ഒന്ന് ചേർത്ത് പിടിക്കാൻ ഒന്നുല്ലെടി പെണ്ണെ ന്ന് ഒന്ന് പറയാൻ.... ഉണ്ടായിട്ടില്ലല്ലോ...!!ജിത്തേട്ടനും കിച്ചേട്ടനും ആരുവേട്ടനുമൊക്കെ ഓരോ തവണ എന്നെ അടക്കിപിടിക്കുമ്പോഴും ഒരിക്കലെങ്കിലും ഇയാൾ എന്നെ ഒന്ന് ചേർത്ത് പിടിച്ചിരുന്നെങ്കിൽ എന്ന് കൊതിച്ചുപോയിട്ടുണ്ട് ഞാൻ...... കൂട്ടുകാർ അവരുടെ ഏട്ടന്മാരെ പറ്റി പറയുമ്പോൾ ആദ്യമായി അവരുടെ മുന്നിൽ ദച്ചു മൗനയാകും...., എന്താണെന്നോ അങ്ങെനെ എന്തെങ്കിലും പറയാൻ ഇന്നുവരെ ഈ ജീവിതത്തിൽ എനിക്കൊന്നു ഉണ്ടായിട്ടില്ല..

നേരെ ചൊവ്വേ എന്നോട് ഒന്നും മിണ്ടുക പോലുമില്ലാത്ത കൂടെപ്പിറപ്പിനെയാണോ ഞാൻ ചേട്ടനെന്ന് വിളിക്കേണ്ടേ??????? ശബ്ദം നന്നേ ഇടറി തുടങ്ങിയിരുന്നു എന്റെ, അതറിഞ്ഞുവെന്നോണം അന്നമ്മ എന്നോട്‌ ചേർന്ന് നിന്നു, ദച്ചു, മതി നിർത്ത്, അലീനെ, ഇവളെ റൂമിലോട്ട് കൊണ്ട് പോ, ചെല്ല് ദച്ചു.... ഗൗരവത്തോടെ കിച്ചേട്ടൻ എന്നെ നോക്കി പറഞ്ഞു... വാ ദച്ചു..... അവളെന്നെ പിടിച്ചതും ആകൈ തട്ടി മാറ്റി ഞാൻ.... ഇല്ല അന്നമ്മേ, ഇന്നെനിക്ക് പറയാനുള്ളതൊക്കെ പറയണം... കേൾക്കാൻ ദാ എന്റെ മുന്നിൽ എന്റെ ഏട്ടനുണ്ടല്ലോ..... ഇനി ഒരിക്കൽ കൂടി ഇങ്ങെനെ ഒരു അവസരം ഈ ദച്ചുവിന് കിട്ടിയില്ലെങ്കിലോ?? നേരെ അമ്മയുടെ മുന്നിൽ ചെന്ന് നിന്നു........ സ്വന്തം മകന് ആഗ്രഹിച്ച കുടുംബജീവിതം കിട്ടാൻ ഈ മകളെ കൊലയ്ക്ക് കൊടുക്കാൻ എന്റെ അമ്മയ്ക്ക് എങ്ങെനെ തോന്നി??? ആരെന്നെ മനസിലാക്കിയില്ലെങ്കിലും എന്റെ അമ്മ,, അമ്മയ്ക്ക് എന്നെ മനസ്സിലാക്കുമെന്ന് വിചാരിച്ചു ഞാൻ.... എന്നെ വഴക്ക് പറയുമ്പോഴും ചേട്ടനെ അനുകൂലിക്കുമ്പോഴും ഞാൻ കരുതി അമ്മയ്ക്കെന്നോട് സ്നേഹമുണ്ടെന്നാ.. പക്ഷെ, ഇന്ന് ഈ മോനു വേണ്ടി മോളെ ഇറക്കിവിടുകയാ ല്ലേ??? അത് മോളെ ജാതകം...... ജാതകം ഹും 😒മനസ്സിന് പൊരുത്തമില്ലാത്തിടത്ത് എന്ത് ജാതക പൊരുത്തമാ അമ്മേ??

ഇനിയിപ്പോ അങ്ങെനെ ഒന്ന് നോക്കിയിട്ടാണെൽ വേറെ ആരെയും കിട്ടിയില്ലേ നിങ്ങൾക്ക് ആരോമൽ 😒ഒരു തവണ.. ഒരു തവണ എന്നോട് ചോദിച്ചൂടായിരുന്നോ???? മോളെ... അത്........ കരഞ്ഞുകലങ്ങിയ എന്റെ കണ്ണുകൾ ആ മാതൃഹൃദ്യത്തെ പൊള്ളിക്കുന്നുണ്ടാകാം, പക്ഷെ ആ പിടയൽ അറിയാൻ ഞാൻ മെനക്കെട്ടില്ല.....വാശിയായിരുന്നു എനിക്ക്, ഇന്നോളം മകനെഎന്നേക്കാൾ കൂടുതൽ അടക്കിപ്പിടിച്ച അമ്മയോടുള്ള വാശി.. ഏട്ടന്മാർ ആരൊക്കെയോ എന്തൊക്കെയോ എന്നോട് പറയുന്നുണ്ട്, ഒന്നുമെന്നിലേക്ക് എത്തിയില്ല... കാതും മനസ്സുമെല്ലാം ആരോമൽ എന്ന പേരിനൊപ്പം കൊട്ടിയടഞ്ഞു........ഇനിയും അവിടെ നിന്നാൽ സമനില തെറ്റുമെന്നായപ്പോൾ ആരോടും ഒരു വാക്കും പറയാതെ അവിടുന്നിറങ്ങി പുറത്തേക്ക് നടന്നു... ദച്ചു... മോളെ.... അന്നമ്മയുടെയും ഏട്ടന്മാരുടെയും ഉൾപ്പെടെ പലരുടെയും വിളി കേട്ടു, നില്കാൻ തോന്നിയില്ല....... ദച്ചു... ഡീ..... അലീന മോളെ....... അങ്കിളെ, അവള്..... വേണ്ടാ ആരും ദച്ചുവിന്റെ പിറകെ പോണ്ടാ..... ബാലാ, ദച്ചു മോള്.... കൊച്ചച്ചാ, ഞാൻ പോയി വിളിച്ചോണ്ട് വരാം അവളെ...

വേണ്ടാ ആരു,, ആരും അവളെ തിരക്കി എങ്ങോട്ടും പോണ്ടാ..... എനിക്കറിയാം അച്ഛാ എന്റെ മോളെ, ആ മനസ്സിനിപ്പോ വേണ്ടത് കുറച്ച് സ്വസ്ഥതയാ... അതിനവൾ ഒറ്റയ്ക്കിരിക്കണം.... പോയി വരട്ടെ അവൾ, മനസ്സ് ഒന്ന് ശാന്തമാകുമ്പോ പോയതുപോലെ ഇങ്ങ് വന്നോളും നമ്മുടെ പഴയ ദച്ചൂട്ടിയായ്....!!! ആ അച്ഛന്റെ സ്വരം നന്നേ ആർദ്രമായിരുന്നു.. സ്വന്തം മകളെ അറിഞ്ഞ മനുഷ്യൻ....!! അലീനമോളെ, മോൾക്ക് യാത്രാക്ഷീണം കാണും, അനു, മോളെ റൂമിലേക്ക് ആക്കിയെര്...... മധു അങ്കിൾ പറഞ്ഞത് പ്രകാരം അനുവിന്റെ പിന്നാലെ റൂമിലേക്ക് നടക്കുമ്പോഴും അന്നമ്മയുടെ മനസ്സിൽ കുറച്ച് മുന്നേ ഉണ്ടായതൊക്കെയായിരുന്നു,ഇതുവരെ ദച്ചുവിനെ ഇങ്ങെനെയൊരു അവസ്ഥയിൽ കണ്ടിട്ടില്ല..... ആരോമൽ,ആ പ്രൊപോസൽ മാത്രമല്ല അവളുടെ ഈ മാറ്റത്തിന് പിന്നിൽ.. മറ്റെന്തൊക്കെയോഉള്ളതുപോലെ......അവളുടെ വിരലുകൾ യന്ത്രികമായി മൊബൈലിൽ സേവ് ചെയ്ത് വെച്ചേക്കുന്ന ദീപു എന്ന പേരിലേക്ക് പോയി......... സുമിത്രെ,ഇനി ഈ വിഷയത്തിൽ ഒരു ചർച്ച ഇവിടെ വേണ്ടാ....

അനുമോളുടെ കല്യാണത്തിന് തയ്യാറായ വീടാ ഇത്,വെറുതെ ഇന്നത്തേത് പോലെ ഒരു സീൻ ഇവിടെ ഉണ്ടാക്കാൻ നീയായി ഇടയാവരുത്.... ബാലേട്ടാ ഞാൻ.... വേണ്ടാ,ഒന്നും പറയണ്ടാ.. ഇവിടെ നടന്നതൊക്കെ കണ്ടിട്ടും മിണ്ടാതെ നിന്നത് ദച്ചുമോളെ ഓർത്തിട്ടാ,ന്റെ കുട്ടിയുടെ മനസ്സിലുള്ളതൊക്കെ ഇങ്ങനെ എങ്കിലും പറഞ്ഞ് തീരട്ടെ ന്ന് കരുതി..... എല്ലാരുടെയും നോട്ടം അമ്മയിലേക്കും മനുവിലേക്കുമായി ചുരുങ്ങി..... എന്നാലും അവളോട് ചോദിക്കാതെ ഇത്രെയുംവരെ ഈ വിഷയം കൊണ്ട് പോകരുതായിരുന്നു സുമിത്രെ.... പാവം ദച്ചു മോൾ....... പലരും തന്റെതായ അഭിപ്രായങ്ങൾ പറഞ്ഞുതുടങ്ങി....... മതി നിർത്ത്,,, കഴിഞ്ഞത് കഴിഞ്ഞു.. ഇനിയും അതെടുത്തിട്ട് ചികയണ്ടാ... അടുത്തത് എന്താണെന്ന് വെച്ചാൽ ആലോചിക്ക്.... ആലോചിക്കാനൊന്നുമില്ല അച്ഛാ, എന്റെ മോൾക്ക് ഇഷ്ടമില്ലാത്തഒരു കല്യാണവും നടക്കില്ല...!!! ബാലേട്ടാ.. അത്.... സുമിത്രെ, മനു അവനിഷ്ടമുള്ള പെണ്ണിനെ കണ്ടെത്തി, അതാരും എതിർത്തില്ലല്ലോ, അതുപോലെ ദച്ചു അവൾക്കിഷ്ടമുള്ള ചെക്കനെ കണ്ടെത്തട്ടെ.... അല്ലാതെ ആരും അവളെ കെട്ടിക്കാൻ നടക്കണ്ടാ..... അച്ഛന്റെ ശബ്ദം ആദ്യമായി കടുത്തത് അമ്മയ്ക്ക് നന്നേ ബോധ്യപ്പെട്ടു.. പിന്നെയൊന്നും പറയാൻ നിന്നില്ല, നേരെ റൂമിലേക്ക് പോയി, മനു വാണേൽ അകത്തേക്കും.........

കിച്ചാ, ദച്ചൂട്ടി, അവൾക്ക് ഒരുപാട് വിഷമായി കാണും ല്ലെടാ..... മ്മ് മ്മ്, ആ നിൽപ് കണ്ടപ്പോ സഹിച്ചില്ലേട്ടാ...... മനു, അവനെങ്ങേനെയാടാ അവളെ ഇങ്ങെനെ വേദനിപ്പിക്കാൻ തോന്നണേ??? ആവോ, അറിയില്ല.. മനസ്സിലാകുന്നില്ല എനിക്കവനെ.... അത് പറയുമ്പോൾ കിച്ചുവിന്റെ മനസ്സിൽ പലതും കടന്നുപോയി..... മാനവ് ബാലകൃഷ്ണന്റെ മനസാക്ഷിസൂക്ഷിപ്പുകാരൻ എന്നൊരു ലേബൽ കൂടി കിച്ചുവിന് അവകാശപ്പെട്ടതാണല്ലോ.. 😌 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 കുടിച്ചാൽ ലക്ക് കെടുന്ന സാധനം ഏതാണെന്ന് വെച്ചാൽ ഒരെണ്ണം ഇങ്ങേടുക്ക്....!!!! മേശമേൽ ആഞ്ഞടിച്ച് അങ്ങെനെ ഒരു ഓർഡർ പറയുമ്പോൾ കേട്ട് നിന്നവരെല്ലാം ഒരു നിമിഷം അമ്പരന്നു... എന്താണ്ടാ, നീ ഒന്നും പെണ്ണുങ്ങൾ കുടിക്കുന്നെ കണ്ടിട്ടില്ലേ 🙄.. നസ്രിയ മോഡൽ ഒരു ഡയലോഗ് കാച്ചി മുൻപിലെടുത്തുവെച്ച ഒരു ഗ്ലാസ്‌ എടുത്തങ്ങ് കമിഴ്ത്തി... അമ്മച്ചി...!!! ഒരുനിമിഷം അറിയാതെ വിളിച്ചുകൂവി..... അകത്തൂന്ന് തീയോ പുകയോ എന്തോന്നൊക്കെയോ തോന്നുന്നു........ ആഹ്ഹ...ഇതൊക്കെ എങ്ങെനെയാണാവോ ആൾക്കാർ വലിച്ചു കേറ്റുന്നെ 🙄എന്തായാലും സംഭവം കൊള്ളാം, കുടിച്ച് കഴിഞ്ഞപ്പോ വല്ലാത്ത ഒരു ആട്ടം 😌 ചേട്ടാ ഒന്നുകൂടി....... കൊച്ചേ അത്...... ഒഴിച്ചു കൊടുക്കെടോ, മാഡം നന്നായിട്ടൊന്ന് കുടിക്കട്ടെ....

നല്ല പരിചയമുള്ള ശബ്ദം കേട്ട് തിരിഞ്ഞതും കണ്ടു, കണ്മുന്നിൽ മാറിൽ കൈ കെട്ടി എന്നെത്തന്നെ നോക്കിനിൽകുന്ന ആ രൂപത്തെ...! അഗ്നി...!!!! ഒരു നിമിഷം വാതിലിനരികിൽ നിൽകുന്നവനെ കണ്ടപ്പോ ഞെട്ടി.... സാർ അത്, ഈ കൊച്ച് ഇപ്പോഴേ ഒരു ഡ്രൈയാ എടുത്തടിച്ചേക്കുന്നെ..... വെയിറ്റർ അത് പറഞ്ഞതും ചുണ്ട് കൂർപ്പിച്ച് ഞാൻ അയാളെ നോക്കി... ഡോ ഡ്രൈയാലും അല്ലേലും ഞാൻ അല്ലെ അടിക്കുന്നെ, തന്നോട് പറഞ്ഞത് ചെയ്യ്, ഇങ്ങോട്ട് ഒഴിക്ക്...... സർ....... അയാൾ അനുവാദമെന്നൊണം അവനെ നോക്കുന്നതുകണ്ടപ്പോ ചൊറിഞ്ഞു കേറി....പിന്നൊന്നും നോക്കിയില്ല, കണ്മുന്നിൽകണ്ട ഒരു കുപ്പി എടുത്ത് ചുണ്ടോട് ചേർത്തു...... കണ്ടോ... കണ്ടോ ഡോ ഈ ദച്ചുവിന്റെ കപ്പാസിറ്റി.. വേണേൽ ഒരു ഫുൾ കുപ്പി കൂടി ഞാൻ അടിക്കും. വേണോ? വേണോന്ന്.... വെയിറ്ററോഡട് കൈ ചൊടിച്ച് ചോദിച്ചതിന് ഉത്തരം കിട്ടിയത് പക്ഷെ അവനിൽ നിന്നായിരുന്നു.... നീ ഇതല്ല ഇതിനപ്പുറം ചെയ്യുന്നെനിക്കറിയാടി😒കുടുംബത്തെ പറയിപ്പിക്കാനായിട്ട് ഓരോന്ന് ഉണ്ടായിക്കോളും..... അതിന് തനിക്കെന്താടോ?? എന്റെ കുടുംബം.... വീട്ടുകാർ........ ആടിയാടി അവന്റെ അടുക്കലേക്ക് നടന്നതും അടി തെറ്റി നിലത്തേക്ക് വീഴാൻ പോയി.... ആഹ്ഹ... ഒരുനിമിഷം കണ്ണുകൾ അടഞ്ഞുപോയി,,.....

താഴെ വീണില്ലെന്ന് അറിഞ്ഞപോ മെല്ലെ ഇമകൾ തുറന്നു........ കണ്ണുകൾ അവനിൽ ഉടക്കവേ അറിഞ്ഞു ഇടുപ്പിൽ മുറുകിയ ആ കൈകളെ...!!! എന്തെങ്കിലും പറയും മുന്നേ എന്നെ മാറോട് ചേർത്ത് പിടിച്ച് അവിടുന്നിയിറങ്ങിയിരുന്നു അവൻ ..! പീറ്ററേ, ഇവള് കുടിച്ചതിന്റെ കണക്ക് മാറ്റിയിട്ടേരെ.., ഞാൻ തന്നേക്കാം.... ആ വെയിറ്ററോട് അതും പറഞ്ഞ് എന്നെ അവൻ കാറിൽ കയറ്റി...എന്നിട്ട് അവനും കേറി, എന്നെ എവിടെ കൊണ്ട് പോകുവാടാ കാലമാടാ നീ... കൊല്ലാൻ... അടങ്ങിയിരുന്നോ കുരുപ്പേ..... ഡോ... താനാരാ വെള്ളമടിച്ച് വഴിയിൽ കിടക്കുന്നവരെ കൊല്ലാൻ കൊണ്ടുപോകുന്ന ആരാച്ചാരാണോ 🙄 മിക്കവാറും ഞാൻ നിന്റെ ആരാച്ചാർ ആകും, മിണ്ടാതെ ഇരുന്നോ.... കണ്ണുരുട്ടി അവൻ പറയുന്നത് കേട്ടതും കൈകൾ കൊണ്ട് രണ്ട് വായും ഞാൻ പൊത്തി....!!!! ഏത് നേരത്താണോ ഭഗവാനെ, അഴിയന്നൂരോട്ട് പോകാൻ തോന്നിയെ... വായും പൊത്തി ഇരിക്കുന്ന എന്നെ നോക്കി അവൻ പറഞ്ഞതും ഞാനൊന്ന് കണ്ണ് ചിമ്മി... ശേഷം പുറത്തേക്ക് നോക്കി........ പിന്നിലേക്ക് പായുന്ന കാഴ്ചകളിലേക്ക് ഊളിയിടവേ, കഴിഞ്ഞുപോയവ വീണ്ടും ഓർമകളിൽ തികട്ടി....... ഡോ.... എന്താടി?? താനെന്നെ വീട്ടിൽ കൊണ്ടാക്കാൻ പോകുവാണോ??? ആണെങ്കിൽ? വേണ്ടാ... എന്നെ അങ്ങോട്ട് കൊണ്ട് പോണ്ടാ.... അതെന്താ??

അവിടെ പോയാൽ അവരെന്നെ കെട്ടിക്കും... 😒 ഞാൻ പറഞ്ഞത് കേട്ടതും ഒരുനിമിഷം അവന്റെ കാലുകൾ ബ്രെക്കിൽ അമർന്നു.... ന്ത്‌??? മ്മ്, ആ ആരോമലിനെക്കൊണ്ട് അവരെന്നെ കെട്ടിക്കും.. അവർക്കൊക്കെ അഞ്ജലിയെയാ വിശ്വാസം, എന്നെ ആർക്കും വേണ്ടാ... 😭 അവൾ പറയുന്നതൊന്നും മനസ്സിലായില്ലെങ്കിലും എന്തൊക്കെയോ പ്രശ്‌നങ്ങൾ അവളെ അലട്ടുന്നതായി അവനു തോന്നി, അതുകൊണ്ടാണല്ലോ അഴിയന്നൂരിലേക്ക് പുറപ്പെട്ടവൻ വഴിയിൽ വെച്ച് ബാറിലേക്ക് കേറി പോകുന്നവളെ കണ്ട് അവിടേക്ക് കേറിയത്..... ആദ്യം കണ്ടപ്പോഴേ തോന്നി ആ പെണ്ണിന് എന്തോ പ്രശ്നം ഉണ്ടെന്ന്... കുറച്ച് മുന്നേ തന്നോട് വീറും വാശിയും കാണിച്ച് പോയവൾ അല്ല ഇപ്പോഴേന്ന് ഒറ്റനോട്ടത്തിൽ തന്നെ കണ്ടപ്പോ മനസ്സിലായി..... അങ്ങെനെ കേറിയപ്പോഴല്ലേ പൂരം!! ഈ പെണ്ണ്... 🤦‍♀️ ഓർമകളിലേക്ക് ഊളിയിട്ട് തിരികെ വന്നതും പെണ്ണ് വാള് വെച്ച് കഴിഞ്ഞിരുന്നു... ഡീ, നീ എന്തോന്നാ ഈ കാണിച്ചേ... അത് പിന്നെ എനിക്ക് ശർദ്ധിക്കാൻ തോന്നിയിട്ടാ.... നിഷ്കളങ്കമായി പറയുന്നവളോട് പിന്നീടൊന്നും പറയാൻ അവനും തോന്നിയില്ല, വണ്ടി സൈഡിലേക്ക് മാറ്റി നിർത്തി, അവനിറങ്ങി,അവളോട് ഇറങ്ങാനും പറഞ്ഞു..,വണ്ടിയിൽ ഇരുന്ന കുപ്പിവെള്ളം അവൾക്ക് കൊടുത്ത് മുഖം കഴുകാൻ പറഞ്ഞിട്ട്, വേറൊരു കുപ്പി എടുത്ത് കാർ ക്ലീൻ ആക്കി....

കാർ സ്പ്രെയും അടിച്ച് എല്ലാം സെറ്റ് ആക്കി തിരിഞ്ഞ് നോക്കുമ്പോഴുണ്ട് പെണ്ണ് അവിടെ ഇരുന്ന് ഉറങ്ങുന്നു.... ഇതിനെക്കൊണ്ട് ഞാൻ തോറ്റല്ലോ 🤦‍♀️ ഡീ എണീക്ക്.... ദച്ചു... ഡീീ....... ഏട്ടാ..... അവളെ തട്ടി വിളിച്ചതും ഓള് അവനെ കേറി കെട്ടിപിടിച്ചു... ഒരുനിമിഷം അഗ്നി സ്ഥബ്ധമായ നിമിഷം........ എന്നെ വിട്ട് പോകല്ലേ ഏട്ടാ.... എന്നെ കളയല്ലേ.... എനിക്ക് വേണം..... നിക്ക് ആരൂല്യ..... എന്തൊക്കെയോ പതം പറഞ്ഞ് കരയുന്നവളെ തന്നിൽ നിന്നടർത്താൻ നോക്കവേ അവൾ അവനെ കൂടുതൽ ശക്തിയോടെ പുൽകി..... എത്ര നേരം അവിടെ അങ്ങെനെ നിന്നെന്ന് അറിയില്ല..നിദ്രയുടെ അഗാധതയിൽ മെല്ലെഅവളുടെ കൈകൾ അയയുന്നു എന്ന് മനസ്സിലായതും അവളെയും കൊണ്ട് അവൻ കാറിലേക്ക് കയറി...... ദച്ചു..,... നീ ആരാണെന്നൊന്നും എനിക്കറിയില്ല പെണ്ണെ, പക്ഷെ.. എന്തോ ഒന്ന് നിന്നിലേക്ക് എന്നെ അടുപ്പിക്കുന്നു... ഇന്ന് നീ എന്നെ കെട്ടിപിടിച്ചപ്പോ വർഷങ്ങൾക്ക് മുന്നേ ഞാനറിഞ്ഞ അതെ ഫീൽ...... ഒരുവേള എന്റെ പെണ്ണ് നീ ആണെന്ന് തോന്നിപോകുന്നു..... എന്താടി ഇതൊക്കെ.... ഈ അഗ്നിയെ ഇതുപോലെ ദേഷ്യം പിടിപ്പിക്കാനും അഗ്നിയുടെ കോപത്തെ അടക്കാനും നിനക്കേ കഴിയുന്നുള്ളൂ... നിനക്ക് മാത്രം...!!അറിയില്ല പെണ്ണെ, നീ അടുത്തുള്ളപ്പോൾ മറ്റെല്ലാം ഞാൻ മറക്കുന്നത് പോലെ....

ആ പതിനാലു വയസ്സുകാരി നീ ആയിരുന്നെങ്കിൽ എന്ന് കൊതിച്ചുപോകുവാ.......... ഐ തിങ്ക്........ ബാക്കി പൂർത്തിയാക്കാൻ ആവാതെ അവന്റെ കണ്ണുകൾ അടഞ്ഞു....... മനസ്സിൽ ആ പതിനാലു വയസ്സുകാരിയുടെ ചിത്രം നിറഞ്ഞതും ഒരു പുഞ്ചിരിയോടെ മെല്ലെ സ്റ്റിയറിങ്ങിലേക്ക് കൈ ചലിച്ചു... അപ്പോഴും ഒന്നും അറിയാതെ ഉറങ്ങുകയായിരുന്നു അവൾ.....!!!!! നല്ല തലവേദനതോന്നിയാണ് എണീറ്റത്... (രണ്ടാളും ഒരേ സ്‌ക്രീനിൽ വന്നൊണ്ട് ഇത്രയും നേരം മോളാണെ കഥ പറഞ്ഞെ, ഇനിയിപ്പോ ദച്ചു വന്ന സ്ഥിതിയ്ക്ക് ഓൾക്ക് കൈമാറാം 🤭) അമ്മേ, എന്തൊരു വേദന..... ഹാവൂ... കണ്ണ് തുറക്കാൻ വയ്യ..... തലയാകെ വെട്ടിപിളർക്കുന്നത് പോലെ..... ഒരുവിധത്തിൽ കണ്ണ് തുറന്നതും ചുറ്റിനും കണ്ണ് ചെന്നു..!! അല്ല ഞാനിത് എവിടാ 🙄 അപരിചിതമായ റൂം കണ്ടതും ഞെട്ടലോടെ ചാടി എണീറ്റു...!! കഴിഞ്ഞുപോയതൊക്കെ ഓർത്തെടുക്കാൻ നോക്കിയിട്ട് മൊത്തം ഒന്നും പറ്റിയില്ലെങ്കിലും തന്നെ ചേർത്ത് പിടിച്ച് നിൽക്കുന്ന അഗ്നിയുടെ രൂപം അവളുടെ ഹൃദയത്തിൽ നിറഞ്ഞു... അഗ്നി!! പിടയലോടെ ചുറ്റിനും നോക്കി..

അതേ, ഇത് അവന്റെ റൂം തന്നെ.... വാളിൽ ഒട്ടിച്ചിരിക്കുന്ന ഓരോ ചിത്രങ്ങളും അത് ബോധ്യപ്പെടുത്തുന്നു.... കാണുന്നത് പോലെയല്ല, അതിനേക്കാളും മൊഞ്ചനാണല്ലോ കർത്താവെ ഈ ചെക്കൻ 🤦‍♀️ അവന്റെ ഓരോ ഫോട്ടോയിലേക്കും കണ്ണെത്തവെ എന്റെ ഉള്ളിലെ കോഴിക്കുഞ്ഞുങ്ങൾ ഉണരുന്നത് ഞാനറിയുന്നുണ്ടായിരുന്നു 😁 ആഹാ എണീറ്റോ..... പൊടുന്നനെ പിന്നിൽ നിന്ന് ശബ്ദം കേട്ടതും തിരിഞ്ഞു നോക്കി... അഗ്നി..!!കുളിച്ച് മുണ്ടും ഉടുത്ത് മുന്നിൽ നിൽക്കുന്നവനെ കാണ്കെ എന്റെ കണ്ണുകൾ പാഞ്ഞത് ആ ഇടനെഞ്ചിലേക്കായിരുന്നു....... ഡോ....!!അവന്റെ വിളി പോലും കേൾക്കാതെ സ്വയം മറന്ന് അവനിലേക്ക് തന്നെ നോക്കിനിൽക്കെ ഉള്ളിൽ പറഞ്ഞറിയിക്കാനാകാത്ത വികാരമായിരുന്നു.......... അഗ്നി..!!അറിയാതെ ചുണ്ടുകൾ ചൊല്ലി .!!!!!!!!!!............................... തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story