ദക്ഷാഗ്‌നി: ഭാഗം 19

dakshagni

എഴുത്തുകാരി: നിരഞ്ജന

ആഹാ എണീറ്റോ..... പൊടുന്നനെ പിന്നിൽ നിന്ന് ശബ്ദം കേട്ടതും തിരിഞ്ഞു നോക്കി... അഗ്നി..!!കുളിച്ച് മുണ്ടും ഉടുത്ത് മുന്നിൽ നിൽക്കുന്നവനെ കാണ്കെ എന്റെ കണ്ണുകൾ പാഞ്ഞത് ആ ഇടനെഞ്ചിലേക്കായിരുന്നു....... ഡോ....!!അവന്റെ വിളി പോലും കേൾക്കാതെ സ്വയം മറന്ന് അവനിലേക്ക് തന്നെ നോക്കിനിൽക്കെ ഉള്ളിൽ പറഞ്ഞറിയിക്കാനാകാത്ത വികാരമായിരുന്നു.......... അഗ്നി..!!അറിയാതെ ചുണ്ടുകൾ ചൊല്ലി .!!!!!!!!!! താനിതെന്താടോ ഇങ്ങെനെ നോക്കുന്നെ........ എന്റെ അടുക്കലേക്ക് ചേർന്ന് നിന്ന് അവൻ ചോദിച്ച ചോദ്യം........ ഇതെന്താ ഈ നെഞ്ചിൽ........ നെക്ക് വൈഡ് ആയ ബനിയനിടയിലൂടെ അല്പമായി കണ്ട പാടിലേക്ക് വിരലുകൾ നീണ്ടതും അവൻ മെല്ലെ അതിലേക്ക് നോക്കി... ഓ അതോ,4ഇയർ ബാക്ക് ഒരു ആക്‌സിഡന്റ് ഉണ്ടായിരുന്നു.. ഒരു ഓപ്പറേഷൻ വേണ്ടി വന്നു.... കൂടുതലൊന്നും പറയാതെ ആ സംഭവം അവൻ ചുരുക്കി...... ആക്‌സിഡന്റിന് നെഞ്ചത്ത് ഓപ്പറേഷനോ 🙄 അതെന്താ പറ്റില്ലേ 🤨 തനിക്കല്ലേ, ഇതല്ല ഇതിനപ്പുറവുംപറ്റും... 😒അത് പറയുമ്പോഴും കണ്ണുകൾ ആ ഓപറേഷൻ പാടിലേക്കായിരുന്നു....

അതിന് പിന്നിൽ മറ്റെന്തൊക്കെയോ ഉണ്ടെന്ന് ഒരുതോന്നൽ ഉവ്വ്വ്വ ആർക്കാ എന്തൊക്കെയാ പറ്റുന്നെന്ന് ഞാൻ കുറച്ച് മുന്നേ കണ്ടതേയുള്ളൂ 😌എന്നാലും എന്നാ കപ്പാസിറ്റിയാ 🤭 ഇത് തന്നെയാ പണി അല്ലെ........... മുഖം അല്പം താഴ്ത്തി വല്ലാത്ത ആക്കിയ മട്ടിൽ എന്നോടത് പറയുമ്പോൾ ആ ചൊടിയിൽ ഒരു കള്ളചിരി ഉണ്ടായിരുന്നു,... അത് ഞാൻ ആദ്യായിട്ടാ..... ഓഹോ, കണ്ടാൽ പറയില്ലായിരുന്നു 😌അല്ല, അത് കഴിഞ്ഞ് എന്തൊക്കെയാ കാട്ടികൂട്ടിയതെന്ന് വല്ല ഓർമയുണ്ടോ ആവോ.... മ്ച്ചും..... ഇല്ലെന്ന് ചുണ്ട് കോട്ടിയതും അവനെന്റെ കാതിലേക്ക് മുഖം മുട്ടിച്ചു..... എന്നെകാണിച്ചത് പോലെ ദേ ഈ ഇവിടുത്തെ കുഞ്ഞിമറുക് ആരെയും കാണിക്കേണ്ട 😌.....വയറ്റിലേക്ക് വിരൽ ചൂണ്ടി അവൻ പറഞ്ഞതുകേട്ട് ഞെട്ടി പണ്ടാരം അടങ്ങി ഞാൻ... ങേ 🙄........ വെള്ളമടിച്ചാൽ വയറ്റിൽ കിടക്കണം 😌അല്ലാതെ മനുഷ്യന്റെ നെഞ്ചിലോട്ട് കേറാൻ വന്നാൽ ഇതല്ല പലതും കാണും......സാരി പിടിച്ച് നേരെ ഇടെടി... ചുണ്ട് കടിച്ചുകൊണ്ടുള്ള ആ വിരട്ടലാണ് ഉടുത്ത സാരിയുടെ കോലം എന്നെ മനസ്സിലാക്കിപ്പിക്കാൻ... ശേ നാണം കെട്ട്!!!

പയ്യെയാണെങ്കിലും ആ പറഞ്ഞത് കൃത്യമായി ചെല്ലേണ്ടിടത്ത് ചെന്നിട്ടുണ്ട് ന്ന് അവന്റെ ചിരി ബോധിപ്പിച്ചു ബലേഭേഷ് ദച്ചു 😌....... ഡീ വാഴ വെട്ടിയത് പോലെ ഇങ്ങെനെ നില്കാതെ പോയി ഫ്രഷ് ആയിവാ........ ന്നാ ടവ്വൽ.... ഷെൽഫിൽ നിന്നോരെണ്ണം എനിക്ക് നേരെ നീട്ടി അവൻ പറഞ്ഞതും ഇളിച്ചുകൊണ്ട് അത് വാങ്ങി ബാത്‌റൂമിലേക്ക് നടന്നു.... അതേയ്, ഇതിൽ വല്ല ക്യാമറയും ഉണ്ടോ...... 😒 ലൈവ് ആയി കണ്ടതിന്റെ അത്രയും ക്യാമറയിൽ കാണുമ്പോൾ വരില്ലല്ലോ 😌.... ഹേ 🙄..... നിന്ന് താളം ചവിട്ടാതെ പോയി ഫ്രഷ് ആവെടി...... അതേ,... എന്താ???? മ്ച്ചും ഒന്നുല്ല്യ.... ഇവളെ ഇന്ന് ഞാൻ.... യ്യോ ന്റെ അമ്മേ.... അവൻ അടുത്തേക്ക് വരാൻ തുനിഞ്ഞതും ഓടി ബാത്‌റൂമിൽ കേറി..!! ഇതുപോലൊരു പെണ്ണ് 🤦‍♀️.... കള്ളചിരിയോടെ അവൻ മേശമേൽ ഇരുന്ന അവളുടെ ഫോണെടുത്തു....... സ്‌ക്രീനിൽ തെളിഞ്ഞ ചിത്രത്തിലേക്ക് വിരലോടവേ ആ കണ്ണുകൾ കുറുകി... ദച്ചൂ...... ഐ തിങ്ക് അയാം......... അതേയ്...... പറഞ്ഞുമുഴുകിപ്പിക്കും മുന്നേ വന്നു പെണ്ണിന്റെ ശബ്ദം.... എന്താടി???? ഇവിടെ pears ഇല്ലേ??? അതെന്തിനാ നിനക്ക് പുഴുങ്ങി തിന്നാനോ....

സോപ്പ് ആരേലും തിന്നുവോട കാട്ടുമാക്കാനെ... നീ ആയോണ്ട് പറയാൻ പറ്റില്ല... 😒 നിന്റെ മറ്റവളാടാ തിന്നുന്നെ... എന്തേലും പറഞ്ഞോ ഇല്ലാ............ ഹാ പിന്നെ, അവിടെ വെച്ചേക്കുന്ന ക്യാമറയിൽ വെള്ളം വീഴ്ത്തരുത്.... ക്യാമറയോ 🙄... കർത്താവെ ആ കശ്മലൻ എന്റെ ഹിസ്റ്ററി പബ്ലിക് ആക്കുവോ....... ഏയ് അത്രയ്ക്ക് ചീപ്പൊന്നുമല്ല, കണ്ടാൽ ലുക്ക്‌ ഇല്ലേലും മാന്യനാ 😌.... ആ ഒരാശ്വാസത്തിൽ ഫ്രഷ് ആയി ഇറങ്ങി, റൂമിൽ അവനില്ലായിരുന്നു... ഹാവൂ പകുതി ആശ്വാസം 😌.... ടവ്വൽ ബാൽക്കണിയിൽ വിരിച്ച് മുടി ഒക്കെ ഒന്ന് കോതി...... താഴെ വേറെ വണ്ടിയൊന്നും കാണാത്തൊണ്ട് മനസ്സിലായി വേറെ ആരുമില്ലെന്ന്.... അതെന്തായാലും നന്നായി അല്ലേൽ നൂറു ചോദ്യങ്ങൾ ഉണ്ടായേനെ... പിന്നെ അതുമതി തറവാട്ടിൽ ഉള്ളവർക്കും..... ഡീീ........ താഴെനിന്ന് അവന്റെ വിളി കേട്ടതും ദാ വരുന്നു ന്ന് പറഞ്ഞ് റൂമിൽ നിന്നിറങ്ങി....... വാ ഇരിക്ക്, വല്ലതും കഴിക്ക്.... താൻ കുക്കൊക്കെ ചെയ്യുവോ 🙄... നീ കഴിക്കുന്നോ ഞാൻ കളയണോ? കഴിക്കാം 😒....... ചപ്പാത്തിയും വെജ് കുറുമയുമായിരുന്നു, വയർ നിന്ന് കത്തുന്നോണ്ട് വേറെയൊന്നും നോക്കിയില്ല നല്ലോണം അങ്ങട് തട്ടി അല്ലപിന്നെ 😌... കുറച്ച് വെള്ളം കുടിയെടി കുരുപ്പേ... നോ താങ്ക്സ് 😌........ വീണ്ടും വായിലേക്ക് കുത്തികയറ്റുന്നത് കണ്ടിട്ടാകണം ചെക്കൻ കണ്ണും തള്ളി നോക്കിനിൽക്കുന്നു...... ഫുഡഡികഴിഞ്ഞ് പത്രം ഒക്കെ കഴുകിവെക്കാൻ ഞാനും കൂടി.... അതേയ്, മ്മ്.... എന്നതാ പ്രശ്നം??? എന്ത് 🙄 അല്ല, വീട്ടിൽ എന്തേലും പ്രശ്നം ഉണ്ടോ???

ഒരുനിമിഷം ആ ചോദ്യത്തിന് മുന്നിൽ ഞാനൊന്ന് പരുങ്ങി.... ഒന്നും പറയാതെ അടുക്കളേൽ ന്ന് ഹാളിലേക്ക് നടന്നു... എന്റെ ആ പോക്ക് കണ്ടിട്ടാകണം പിന്നാലെ അവനും വന്നത്.... അയാം സോറി.. പറയാൻ പറ്റില്ല എങ്കിൽ..... സോഫയിലിരുന്ന എന്റെ അരികിലേക്ക് ഇരുന്ന് സൗമ്യതയോടെ അവൻ മാപ്പ് പറഞ്ഞു.... ഡോ........ എന്നിൽ നിന്ന് പ്രതികരണം ഒന്നുമില്ലെന്നേയപ്പോ ചെക്കൻ ഒന്നുകൂടി തട്ടി വിളിച്ചു... താൻ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ??? വാട്ട്‌?? എടുത്തടിച്ചുള്ള എന്റെ ആ ചോദ്യം കേട്ട് അഗ്നി ഒന്ന് അമ്പരന്നു....... എന്താടോ ചോദിച്ചതിന് ഉത്തരമില്ലേ??? ഇതിപ്പോ എന്താ ഇങ്ങെനെ ഒരു ചോദ്യം?? വെറുതെ.. പറയ്, ഉണ്ടോ??? മ്മ്........ ആർക്കാ പ്രണയം ഇല്ലാത്തെ?? അപ്പോ തന്റെ ഇഷ്ടമില്ലാതെ ആരെങ്കിലും കല്യാണം ഉറപ്പിച്ചാലോ? അതും തനിക്കൊട്ടും അംഗീകരിക്കാനാവാത്ത ബന്ധം...... ദച്ചു??? അതേടോ.... ഇത് തന്നെയാ ന്റെ പ്രശ്നം..!വർഷങ്ങൾക്ക് മുന്നേ മനസ്സിൽ പതിഞ്ഞൊരു മുഖമുണ്ട്.. എവിടാണെന്നോ എന്താണെന്നോ അറിയില്ലെങ്കിലും ഹൃദയം അവനുവേണ്ടി മാത്രമാണ് ഓരോനിമിഷവും തുടിക്കുന്നത്..

അങ്ങെനെയുള്ളപ്പോ മറ്റൊരാളെ ഞാനെങ്ങെനെ? അതും ആ ആരോമലിനെ പോലെ ഒരാളെ........ ആരോമലോ? മ്മ്, ആരോമൽ.. അഞ്ജലിയുടെ കസിൻ...!! ഒന്നും അവനോട് ഒളിക്കാൻ തോന്നിയില്ല, എല്ലാം പറഞ്ഞോഴിയുമ്പോൾ എന്തോ മനസ്സൊന്ന് ആശ്വാസം കൊള്ളുവായിരുന്നു...ഒപ്പം ആർക്കും അറിയാത്ത പലതും..... ആരോമലിന്റെ യഥാർത്ഥ മുഖം താൻ അറിഞ്ഞ ആ നിമിഷം.... ഓർമയിൽ ഇന്നും എന്നിൽ തെളിഞ്ഞുനിൽകുന്ന ആ രാത്രി......!!! അഞ്ജലിയുടെ കസിൻ ആരോമലിന് വീട്ടിലും സർവ്വസ്വാതന്ത്രമായിരുന്നു,ഒരിക്കൽ ഏട്ടനെ കാണാനാണെന്ന് അവൻ വീട്ടിൽ വന്നപ്പോ ഞാനും അമ്മയും മാത്രമായിരുന്നു ഉണ്ടായിരുന്നെ... ചായ എടുക്കാനായി അമ്മ അടുക്കളയിൽ പോയപ്പോ അവൻ എന്നെ തേടിവന്നു.... കുളിച്ചിറങ്ങിയ എന്നെ കാത്ത് എന്റെ ബെഡിൽ............ കൊടുത്തു,കയറിപിടിക്കാൻ ഭാവിച്ചവന്റെ അടിനാഭി നോക്കി ഒരെണ്ണം... അതുകൊണ്ട് പോയവന്റെ ശല്യം പിന്നെ ഫോൺ വഴിയായിരുന്നു... എന്നെ സ്വന്തമാക്കാൻ എന്ത് വഴിയും സ്വീകരിക്കുമെന്നുള്ള ഭീക്ഷണി കേട്ട് കേട്ട് മടുത്ത് എത്ര നമ്പർ ഞാൻ മാറ്റി, എത്ര മാറ്റിയാലും എങ്ങെനെയും അവൻ കണ്ടുപിടിക്കും...... പറയ് അഗ്നി,ഇതുപോലെ ഒരുവന്റെ ഭാര്യആകാൻ കഴുത്ത് നീട്ടികൊടുക്കണോ ഞാൻ? അതിലുംഭേദം മരണമല്ലേ....

ഡോ ശബ്ദം നന്നേ നേർത്തതും അഗ്നിയുടെ കൈ തോളിൽ വീണു...... ആ തോളിലേക്ക് തല ചായ്‌ക്കവേ, എനിക്കവിശ്യമായിരുന്നു ഒരാശ്രയം, ഇടറാതെ എന്നെ ചേർത്ത് പിടിക്കാൻ കെല്പുള്ള ഒരു തണലിനെ........ തനിക്കിത് എല്ലാരോടും പറഞ്ഞൂടായിരുന്നോ??? ഹ്മ്മ് 😒 പണ്ട് നടന്നതിന്റെ പേരിൽ വീട്ടിൽ കേറിവന്നവനെ ഉപദ്രവിച്ച ദച്ചുവിനെ വിശ്വസിക്കാൻ ആരാ ഉള്ളെ? ആർക്കും ഒന്നും കേൾക്കേണ്ടായിരുന്നു... പിന്നെ, ഞാനായിട്ട് അത് തിരുത്താൻ നിന്നില്ല, എന്റെ പേരിൽ ഒരിക്കൽ കൂടി ഈ കല്യാണം നിന്നുപോകരുതെന്ന് കരുതി............. മ്മ്, മ്മ്.....നിന്റെ ഏട്ടന്റെ സ്ഥാനത്ത് ഞാൻ വല്ലതും ആകണമായിരുന്നു.. പന്നീടെ മോനെ എന്നേ തെമ്മാടി കുഴിയിൽ അടക്കയേനെ.. ഹാഹാഹ എന്താടോ സെന്റി ആയോ??? ഏയ് ഇല്ല... ഡോ കാട്ടുമാക്കാനെ, നമുക്ക് ഫ്രണ്ട്സ് ആവാം???? എന്തിനാ അവനെ അടിക്കാനാണോ??? അതിനും പിന്നെ എനിക്കിങ്ങെനെ എല്ലാം തുറന്ന് പറയാനും 😌......... എന്തേ നിനക്ക് വേറെ ഫ്രണ്ട്സ് ഇല്ലേ??? ഉണ്ടല്ലോ, ന്റെ ചങ്ക്‌സ് പിള്ളേർ.. പക്ഷെ, അവരോട് ഇതൊന്നും എനിക്ക് പറയാൻ പറ്റുന്നില്ല......... ന്തോ തന്നോട് എല്ലാം പറഞ്ഞപ്പോൾ ഒരു ആശ്വാസം............. ഞാനുണ്ടെടോ..., ഇനി അങ്ങോട്ട് എന്തിനും......... ചേർത്ത് പിടിച്ച് അവൻ പറഞ്ഞ ആ വാക്കുകൾ.....

അത് മതിയായിരുന്നു മരുഭൂമിയായി കിടന്ന എന്റെ മനസ്സിനെ തണുപ്പിക്കാൻ........... എത്ര നേരം ആ ഇരിപ്പ് ഞങ്ങൾ ഇരുന്നെന്ന് അറിയില്ല.....എപ്പോഴോ ഫോൺ റിങ് അടിച്ചപ്പോഴാണ് രണ്ടിനും ബോധം വീണേ...... കിച്ചേട്ടൻ കാളിംഗ്..... സ്‌ക്രീനിൽ തെളിഞ്ഞ പേര് കണ്ടതും ചെറു ചിരിയോടെ ഫോൺ അറ്റൻഡ് ചെയ്തു..... ദച്ചു, നീ എവിടാ.. എത്ര നേരായി ഞങ്ങൾ വിളിക്കുന്നു... മോളെ.... നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ...... എനിക്കൊന്നുമില്ല ഏട്ടാ.... അയാം ഓക്കേ... അഗ്നിയുടെ തോളിൽ നിന്ന് അകന്ന് മാറി അവനെ നോക്കി കണ്ണ് ചിമ്മി.... നീ എവിടെയാ ടാ........ ഞാൻ ഇവിടെ അടുത്തുണ്ട് ഏട്ടാ.. ഒരു ഫ്രണ്ടിന്റെ വീട്ടിൽ......ഞാനിപ്പോ വരാം...... അതും പറഞ്ഞ് ഫോൺ കട്ട് ആക്കി... ആരാ ഏട്ടനാണോ?? മ്മ് കിച്ചേട്ടൻ...... മനു???? ഇങ്ങെനെയൊരു അനിയത്തിയെ ഇല്ലെന്നാ പുള്ളീടെ പക്ഷം....... 😒 അതെന്താടോ??? ആാാ...അങ്ങേർക്ക് ഭാഗ്യമില്ല ന്നേ സ്നേഹിക്കാൻ അത്രതന്നെ 😌...... ഉവ്വുവ്വേ..........

എന്തേനു 🤨 ഒന്നുല്ലേ, അല്ല പോണ്ടേ??? മ്മ് വേണം.......... പിന്നെ നിന്നില്ല, ഒരു ഷർട്ട് ഇട്ട് വീട് പൂട്ടി അവനിറങ്ങിയപ്പോ കൂടെ ഇറങ്ങി......... പരസ്പരം ഒന്നും പറയാതെയുള്ള യാത്ര പക്ഷെ, ആ നിമിഷങ്ങളിലത്രയും മൗനം ഞങ്ങൾക്കിടയിൽ വാചാലമായിരുന്നു....... തനിക്ക് പ്രണയമില്ലേ........ ഉണ്ടെന്ന് പറഞ്ഞല്ലോ.... ആരാ ആള്....? അറിയണം ന്ന് നിർബന്ധമാണോ 🤨 അങ്ങെനെയൊന്നുമില്ല 😁 എങ്കിൽ തത്കാലം അറിയണ്ടാ.... ഓ ജാട തെണ്ടി 😒 എന്തോന്ന്??? അറിയണ്ടാ ന്ന് പറഞ്ഞയാണെ ന്റെ പൊന്നോ 🤦‍♀️.. ഹ്മ്മ്,,,, ഏത് നേരത്താ അത് ചോദിക്കാൻ തോന്നിയെന്ന് ആലോചിച്ച് കണ്ണുകൾ പുറം കാഴ്ചയിലേക്ക് നീണ്ടു..... അഗ്നിയുടെ ഫോണിൽ വന്ന ഒരു കാളാണ് ആ മൗനത്തെ വീണ്ടും ഭേദിച്ചത്.. ഗായത്രി കാളിങ്........ ഡിസ്പ്ലേയിൽ തെളിഞ്ഞ ഒരു പെൺകുട്ടിയുടെ മുഖം ഒരുപോലെ ആ രണ്ട് ജോഡി കണ്ണുകളിലും തടഞ്ഞു......... ഹലോ ബേബി........എവിടെയാ.. കാൾ അറ്റൻഡ് ചെയ്തതും ബ്ലൂടൂത്തിൽ കണക്ട് ചെയ്ത കാളിന്റെ മറുതലയ്ക്കൽ നിന്ന് കേട്ട ശബ്ദം ഒരുവേള എന്റെ ഹൃദയം പിടഞ്ഞു............. ബേബി..!!!!!!

ആ വാക്കിലെ ഇന്റിമസി അത് എന്നെ വല്ലാതെ ഉലയ്ക്കുന്നതുപോലെ......... ഐ വിൽ കാൾ യൂ ലേറ്റർ...!! അതും പറഞ്ഞ് അവൻ ഫോൺ കട്ട് ആക്കിയപ്പോഴും എന്റെ ഉള്ളിൽ ആാാ വാക്ക് തന്നെയായിരുന്നു..... എന്റെ കസിനാ...... ആരോടെന്നില്ലാതെ അവൻ പറഞ്ഞത് കേട്ടപ്പോ ഒന്ന് ചിരിച്ചു, നിർജീവമായ ഒരു ചിരി മാത്രം...... ഇവിടെ മതി, ഗേറ്റിന് മുന്നിൽ കാർ നിർത്തിയതും ഞാൻ ഇറങ്ങി..... കേറുന്നോ??? ഏയ് ഇല്ലെടോ, തിരക്കുണ്ട്... ഓ, ആ കുട്ടിയെ വിളിക്കണം ല്ലേ... ഓക്കേ..... മ്മ് ബായ്...... ഒന്നും പറയാതെ അവൻ പോകുന്നത് നോക്കി നിൽക്കേ എന്തോ വല്ലാത്തൊരു പിടച്ചിൽ..... അഗ്നി, അവൻ തനിക്കാരാണ്????? ഉള്ളം അവനിൽ തന്നെ കുടുങ്ങിയതറിയാതെ തറവാട്ടിലേക്ക് നടന്നു... ഉമ്മറത്ത് എന്നെ കാത്തിരുന്നവരെ കണ്ടതും കണ്ണുകൾ തിളങ്ങി.... ദച്ചൂ........ അച്ചേ....... ഓടിവന്ന് ആ മാറിൽ പറ്റിചേരവേ ദച്ചു പഴയ ദച്ചൂട്ടിയാവുകയായിരുന്നു...................................... തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story