ദക്ഷാഗ്‌നി: ഭാഗം 20

dakshagni

എഴുത്തുകാരി: നിരഞ്ജന

അയാം സോറി അമ്മേ..... ഞാൻ പോയതിൽ പിന്നെ അമ്മ റൂമിൽ നിന്നിറങ്ങിയിട്ടേയില്ലെന്ന് അറിഞ്ഞപോ ഒത്തിരി നൊന്തു.... അതാ വന്നപാടെ അങ്ങടേക്ക് ഓടിയത് .... ദച്ചൂ...... വാതിലിൽ നിന്നകത്തേക്ക് എത്തിനോക്കി അമ്മേ ന്നും വിളിച്ചതും ന്റെ സുമിത്രകുട്ടി ചാടി എണീറ്റു.... മോളെ..... മോൾ വന്നോ...... ഞാൻ കാരണം എന്റെ കുട്ടി... സെന്റി തന്നെ സീൻ ന്ന് കണ്ടതും ഞാൻ ന്റെ ചുന്ദരികുട്ടിയുടെ കവിളിൽ അമർത്തി മുത്തി 😌 മതിയമ്മേ,എല്ലാം കഴിഞ്ഞില്ലേ.... ഞാനും അപ്പോഴത്തെ ദേഷ്യത്തിന് എന്തൊക്കെയോ പറഞ്ഞില്ലേ. എല്ലാം വിട്ട് കള...... എന്നാലും..... ദേ, ഒരേന്നാലുമില്ല,, പോയെ, പോയി നിക്കൊരു മസാലദോശ ഉണ്ടാക്കി താ നല്ല വിശപ്പ് 😌 അമ്മ ഉണ്ടാക്കുന്ന മസാലദോശടെ കാര്യം ഓർത്തപ്പോഴേ അഗ്നിയുടെ ചപ്പാത്തിയും കറിയുമൊക്കെ ആവിയായിപോയി 😁...... മോളു പോയി ഫ്രഷ് ആയി വാ.. ഞാൻ അപ്പോഴേക്കും ഉണ്ടാക്കാം... ങ്കിൽ ശെരി, ബെക്കം ആയിക്കോട്ടെ........ ഒരിക്കൽ കൂടി ആ കവിളിൽ മുത്തി പുറത്തേക്ക് ഓടി ഇറങ്ങി...... ആ അഞ്ജലികോന്തിയുടെ പേരിനി ഇവിടെ കേട്ടുപോകരുത് ട്ടോ..

റൂമിലേക്ക് പോകും വഴി വിളിച്ചു കൂവിയത് കേട്ടിട്ടാകണം ഒരറ്റത്ത് എന്നെ തന്നെ നോക്കി നിൽക്കുന്ന മൂന്നെണ്ണം ചിരിച്ചത്... എന്തര് 🤨... അല്ലേടി, മോളെ നീ നാട് വിട്ടില്ലേ??? ന്തിന് 🙄... അല്ല, സാധാരണ വീട് വിട്ട് പോയവർ നാടുവിട്ട് പോയി വർഷങ്ങൾ കഴിഞ്ഞ് പൂത്ത കാശും കൊണ്ടൊക്കെവരുന്നേ,, ഇതിപ്പോ പട്ടി ചന്തയ്ക്ക് പോയപോലെ ആയല്ലോ 😌 .... കോമഡി ആണല്ലേ 😒ചിരിക്കാനിപ്പോ സമയമില്ല പിന്നെയാവട്ടെ.... അയ്യോടി, നീയാരാ അംബാനിടെ മോളോ 😒 അല്ല ബാലകൃഷ്ണന്റെ മോള്, ഒന്ന് പോണം ഹേ... ന്റെ പാവം അന്നമ്മ, അവിടെയൊറ്റയ്ക്കാ.... ഹാ ബെസ്റ്റ്, അവളാണോ പാവം.. 🙄.. കർത്താവെ കുരുപ്പ് എന്തെങ്കിലും ഒപ്പിച്ച് വെച്ചോ...!!! അല്ലേടി പെണ്ണെ, നിന്റെ സങ്കടമൊക്കെ മാറിയോ...... Yeah 😌... ഹാ പൊയ്ക്കോ, നിന്റെ കന്നമ്മ അവിടെ കാത്തിരിക്കുമായിരിക്കും 😒.. മൂന്നെണ്ണത്തിനെയും നോക്കി നന്നായി ഇളിച്ചു കാട്ടി റൂമിലേക്ക് വിട്ടു, പെണ്ണെന്തോ കാര്യമായിട്ട് ഒപ്പിച്ച മട്ടുണ്ട്..... 🤦‍♀️ ഡാ ആരു,, ആ പോയവൾ ഉണ്ടല്ലോ ഒരു പ്രതിഭാസാ....... ഞാൻ പോയ വഴിയേ നോക്കി ജിത്തേട്ടൻ പറഞ്ഞതും പുഞ്ചിരിയോടെ മറ്റുള്ളവർ തലയാട്ടി,,

അവളെപ്പോലെ അവളെയുള്ളൂ ജിത്തു,.. എത്രയൊക്കെ വേദനിച്ചാലും എത്ര പൊട്ടിത്തെറിച്ചാലും ഒരു പുഞ്ചിരിയിൽ അതെല്ലാം അലിയിച്ച് അവൾ വീണ്ടും ദച്ചൂട്ടിയാകും...... നമ്മുടെ ലക്കി ചാം തന്നെയാ അവള്... ഹാ പറഞ്ഞിട്ടെന്താ കാര്യം, അത് അറിയേണ്ടവർ മാത്രം അറിയുന്നില്ലല്ലോ............ ഒരു വല്ലാത്ത ധ്വനിയോടെ ജിത്തേട്ടൻ പറയുമ്പോൾ നോട്ടം ബാൽക്കണിയിൽ എന്തോ ആലോചിച്ച് ഇരിക്കുന്ന മനുവേട്ടനിലായിരുന്നു........ എല്ലാം എല്ലാരും അറിയുന്നുണ്ട് ജിത്തേട്ടാ, ചിലർ അതൊന്നും നടിക്കില്ലെന്ന് മാത്രം....... നീ enthaa കിച്ചാ ഉദ്ദേശിച്ചത്?? ചിലതൊന്നും പറഞ്ഞാൽ മനസ്സിലാകണമെന്നില്ല ബ്രോ, അത് കണ്ട് തന്നെ അറിയണം... ഐ തിങ്ക് അതിനധികം സമയം വേണ്ടി വരില്ല...... ഇവനെന്ത് തേങ്ങയാടാ ഈ പറഞ്ഞിട്ട് പോയെ 🙄 ആാാ........ ചൂളമടിച്ചോണ്ട് റൂമിലേക്ക് പോയ കിച്ചേട്ടനെ നോക്കി ആരുവേട്ടൻ കൈ മലർത്തി കാണിച്ചു.. അപ്പോഴും ബാൽക്കണിയിൽ എന്തൊക്കെയോ ആലോചിച്ച് അവനുണ്ടായിരുന്നു എന്റെ കൂടെപ്പിറപ്പ് ❤...... അന്ന........ ന്റമ്മോ.... ന്റെ നടുവൊടിഞ്ഞേ.....

വാതിൽ തുറന്ന് അകത്തേക്ക് കേറി അന്നമ്മേ ന്ന് വിളിച്ചില്ല അതിന് മുൻപേ നടുവിനിട്ട് കിട്ടി ചിമിട്ടൻ ഒരെണ്ണം...... ഹാവൂ, എന്നാടി കോപ്പേ എന്റെ നടു ഇപ്പോ പഞ്ചറായേനെല്ലോ... 🙄 നടുവല്ല, നിന്നെയാടി പഞ്ചറാക്കേണ്ടേ....?? എവിടെ പോയി കിടന്നതാടി കോപ്പേ നീ.......നിന്റെ ഫോൺ എന്തിയെ ചത്തോ? ഡീ അത് പിന്നെ ഞാൻ...., നീ ഒന്നും പറയണ്ടാ...നിന്റെയൊക്കെ വാക്ക് കേട്ട് പെട്ടിയും കിടക്കയും എടുത്ത് ഇങ്ങോട്ട് വന്ന എന്നെ പറഞ്ഞാൽ മതിയല്ലോ 😒..... പെണ്ണ് മുഖം വീർപ്പിച്ച് ബെഡിന്റെ അറ്റത്ത് ഇരിപ്പുറപ്പിച്ചു.... ഡീ അന്നമ്മേ........ കൂയ്... എവിടുന്ന്?? പെണ്ണ് പിണങ്ങിയത് തന്നെ 🙁....... ഡീ കൂയ് അന്നമ്മേ ഡീ.... ഇങ്ങോട്ടൊന്ന് നോക്കെടി... നിക്കൊരു അബന്ധം പറ്റിയതല്ലെടി? അപ്പോൾ പെട്ടെന്ന്, അങ്ങട് പോകാനാ തോന്നിയെ.. അതല്ലേ 😒പിന്നെ ഫോൺ... അതൊന്നും നോക്കാനുള്ള മൈൻഡ് ഇല്ലായിരുന്നു...... ഡീ ഒന്ന് നോക്കെടി.... ദേ നോക്കിക്കേ, താഴെ അമ്മ നല്ല മസാലദോശ ഉണ്ടാക്കുന്നുണ്ട്... ഇപ്പോ പോയാൽ ചൂട് ദോശ തട്ടാം 😌...........

മസാലദോശ എന്ന് കേട്ടതും പെണ്ണിന്റെ നാവിൽ വെള്ളമൂറുന്നത് ഇടക്കണ്ണിലൂടെ ഞാൻ കണ്ടിരുന്നു...... അമ്പടി കേമി 😒............ പിന്നൊന്നും നോക്കിയില്ല,ഉടുത്ത സാരി ഇടുപ്പിൽ കുത്തി അവളെയും കൊണ്ട് ബെഡിലേക്ക് മറിഞ്ഞു..... തലയിണ കൊണ്ട് അടിച്ചും തിരിഞ്ഞും മറിഞ്ഞും ഞങ്ങളുടേതായ കുസൃതിതരത്തിലേക്ക് പയ്യെ ഊളിയിട്ടു 😍..... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 ബേബി.............. വീട്ടിൽ ചെന്ന് കേറിയതും അവനെ എതിരെറ്റത് പഞ്ചാരപോലും തോൽക്കുന്ന തരത്തിലെ മധുരമൂറുന്ന വിളിയാണ്........ നാശം, കെട്ടിയെടുത്തോ 😡 പിറുപിറുത്ത് അകത്തേക്ക് കടന്നതും കണ്ടു, വാതിൽക്കൽ തന്നെ അവനെ കാത്തെന്നോണം നിൽക്കുന്ന ഒരു പെൺകുട്ടിയെ.... സ്ലീവ്ലെസ്സ് ടോപ്പും ജീൻസുമാണ് വേഷം, തോളറ്റം വരെയുള്ള മുടി എന്തൊക്കെയോ ചെയ്ത് പാറിപറത്തിയിട്ട് ഒരു ലോറി കണക്കിന് പുട്ടിയും അടിച്ച് ചുണ്ടിൽ നിറയെ ചായവും തേച്ച് പിടിപ്പിച്ച് കണ്മുന്നിൽ നില്കുന്നവളെ കണ്ടതും ചെക്കന് ചൊറിഞ്ഞുകേറി....... ഇതെവിടെയായിരുന്നു ബേബി, എത്ര തവണ ഞാൻ. വിളിച്ചു.........?? അവനെ കണ്ടതും ഓടിച്ചാടി വന്ന് അവനോട് ചേർന്ന് നിന്നു അവൾ...... അകത്തേക്ക് നോക്കിയപ്പോൾ കണ്ടു, ആക്കി ചിരിച്ചോണ്ട് സെറ്റിയിൽ ഇരിക്കുന്ന കാർത്തിയെയും പപ്പയെയും,

അമ്മയ്ക്കാണേൽ ഇതൊന്നും അത്രയ്ക്ക് പിടിച്ചിട്ടില്ല ന്ന് ആ മുഖം തന്നെ പറയുന്നുണ്ട്,എന്തെങ്കിലും പറയാൻ പറ്റുമോ,ആത്മാർത്ഥ സുഹൃത്തിന്റെ മോളായിപ്പോയില്ലേ..... കുഞ്ഞുനാൾ മുതൽ ആന്റിയും അമ്മയും ഒരുമിച്ച് വളർന്നവരായിരുന്നു,കല്യാണം കഴിഞ്ഞിട്ടും ആ ഫ്രണ്ട്ഷിപ്പ് മാറിയില്ല, സീതാന്റി എത്ര പാവാ.... അവർക്ക് എങ്ങെനെയാണാവോ ഇതുപോലെ ഒരു കുരുപ്പ് ഉണ്ടായേ..... ഏത് നേരവും ബേബി.. ബേബി ന്നും പറഞ്ഞ് ഒലിപ്പിച്ചോണ്ട് നടക്കുവാ...... കാണുമ്പോഴേ അടിച്ച് ഭിത്തിയിൽ കേറ്റാൻ തോന്നും, പിന്നെ അങ്ങട് പോട്ടെ ന്ന് കരുതും..... ബേബി....... വീണ്ടും ആ പരട്ട ശബ്ദം കേട്ടപ്പോഴാ സ്വബോധം വന്നേ.... നീ എന്താ ലേബർ റൂമിൽ ആയിരുന്നോ, ഇത്രയ്ക്കങ്ങ് അത്യാവശ്യം..... ആദ്യം വിളിച്ചപ്പോൾ എടുത്തില്ലെന്ന് കണ്ടാൽ തിരക്കിലായിരിക്കുമെന്ന് ഊഹിക്കാവുന്ന കോമൺസെൻസ് ഇല്ലേ????? നന്നായി തന്നെ ദേഷ്യപ്പെട്ടു അവൻ.... എന്തിനാ ബേബി എന്നോട് ദേഷ്യപ്പെടുന്നേ,......... എന്റെ പൊന്ന് ഗായൂ, നിക്ക് കുറച്ച് സ്വസ്ഥത താ.. വന്നു കേറിയതല്ലേയുള്ളൂ ഞാൻ... നീ എന്തായാലും ഇന്ന് പോകില്ലല്ലോ ല്ലേ..... കൈകൂപ്പി അതും പറഞ്ഞ് അകത്തേക്ക് കടന്നു, സ്റ്റെപ്പ് കേറാൻ നേരം ആക്കി ചുമയ്ക്കുന്ന കാർത്തിയെ നോക്കി ഒന്ന് കണ്ണുരുട്ടാനും മറന്നില്ല........

റൂം തുറന്ന് അകത്ത് കയറിയതും എന്തോ വല്ലാത്ത ഒരു റിഫ്രഷ് തോന്നി... നേരെ ചെന്ന് ബെഡിലേക്ക് ചാഞ്ഞു.... വല്ലാത്തൊരു സുഗന്ധം അവിടെയാകെ പരന്നത് ആവേശത്തോടെ അവൻ ആസ്വദിച്ചു..... ദച്ചൂ........... ചുണ്ടുകൾ ആ പേര് ഉരുവിട്ട നിമിഷം, ആത്യന്തം ശക്തിയോടെ ആ ഗന്ധം അവനെ വലയം ചെയ്തു............ കുറച്ച് മണിക്കൂറുകൾക്കൊണ്ട് തന്നെ ആ റൂമിലെ ഓരോന്നിലും അവളുടെ സാമിപ്യം നിറഞ്ഞതുപോലെ...... തനിക്കെന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെങ്കിലും ഒന്നുറപ്പാണ്.... ഇതെല്ലാം അവൻ ആസ്വദിക്കുന്നു.... ഇഷ്ടപ്പെടുന്നു....... എന്താ ഇത് അഗ്നി..ഇന്നലെ കണ്ടവൾക്ക് വേണ്ടി വർഷം ഇത്രയും നീ കൊണ്ട് നടന്ന പ്രണയം.... അത് വേണ്ടെന്ന് വെക്കുവാണോ?? ഇത്രയേ ഉണ്ടായിരുന്നുള്ളോ നിനക്ക് നിന്റെ പ്രണയം????? മനസ്സിൽ നിന്നാരോ തന്നോട് തന്നെ ചോദിക്കുന്ന ചോദ്യം.. കണ്ണടച്ച് കിടന്നവന്റെ കണ്ണുകൾ പിടയലോടെ തുറന്നു.... ഇല്ല.....,,,, ദച്ചു... അവളെ നിക്ക്..... ഇല്ല എന്റെ പെണ്ണ്.. അതെന്റെ പ്രണയം മാത്രമാണ്.... വർഷങ്ങൾക്ക് മുന്നേ എന്നിലേക്ക് ആഴ്ന്നിറങ്ങിയ ആ പേടമാൻ മിഴികളോട് മാത്രം..... കണ്ണാടിയുടെ മുന്നിൽ അതുറപ്പിച്ച് പറയുമ്പോഴും മനസ്സിൽ നടക്കുന്ന സംഘർഷം അവനറിയുന്നുണ്ടായിരുന്നു....... അഗ്നി...... കണ്ണാടിയിൽ അവൻ സ്വയം തന്റെ മനസാക്ഷിയെ കണ്ടു...........

നീ എത്ര ഒളിപ്പിക്കാൻ നോക്കിയാലും നിന്റെ മനസ്സ് ദക്ഷിണയിൽ കുരുങ്ങി പോയിരിക്കുന്നു അഗ്നി... ഇനി അവളിൽ നിന്നൊരു മടക്കം അത് നിന്നെക്കൊണ്ടാവില്ല...... ഇല്ലാ...... ഇല്ലാ... എനിക്കങ്ങെനെയൊന്നും അവളോടില്ല......... വേണ്ടാ, അറിഞ്ഞുകൊണ്ടൊരു കള്ളം പറയണ്ടാ... അതും നിന്റെ ഈ മനസ്സിനോട് തന്നെ...... ഒരുനിമിഷമെങ്കിലും നീ ആഗ്രഹിച്ചിട്ടില്ലേ നിന്റെ ആ പ്രണയം അത് ദച്ചു ആകാൻ....... ഇല്ലെന്ന് പറയാനാകുമോ നിനക്ക്...?? അത് ഞാൻ... എനിക്ക്.... വേണ്ട, കള്ളങ്ങൾക്കായ് പരതണ്ടാ.. എത്ര കള്ളങ്ങൾക്കൊണ്ടും സത്യത്തെ മൂടാൻ ആവില്ല.. കുറച്ച് നേരത്തേക്ക് വേണേൽ മറച്ചുവെക്കാം.. ഇപ്പോൾ നീ ശ്രമിക്കുന്നത് അതിനാ, നിന്റെ പ്രണയത്തെ മറച്ചുവെക്കാൻ.. പക്ഷെ എത്ര നാൾ?? എത്ര നാൾ നിനക്കതി നാകും അഗ്നി????? ഒരുത്തരം അതവന് നൽകാനില്ലായിരുന്നു.. നിസ്സംഗമായ ആ നിൽപ് അല്ലാതെ മറ്റൊന്നും അവനിൽ നിന്നുണ്ടായില്ല....... കാലങ്ങൾക്ക് മുൻപ് നിന്റെ ഉള്ളിൽ കേറിയ ആ മിഴികൾക്ക് ശേഷം മറ്റൊന്നിനും ഒരാൾക്കും നിന്നിൽ ഇത്രത്തോളം ആഴത്തിൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടില്ല.. പക്ഷെ, അതിന് തിരുത്തുണ്ടായത് അവൾ വന്നതിൽ പിന്നെയാണ്,, ദച്ചു... ആദ്യമായി നീ അടിച്ച പെണ്ണ്.. അവളുടെ നിറമിഴികൾ നിന്നെയും വേദനിപ്പിച്ചിട്ടില്ലെന്ന് പറയാൻ കഴിയുമോ?

അവളുടെ സാമിപ്യം നിന്നിൽ ആർദ്രത സമ്മാനിച്ചിട്ടില്ലേ?? അവൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ പോലും പറയാതെ നീ അറിഞ്ഞു..... അവൾക്ക് നോവുമ്പോൾ പിടയുന്നത് നിന്റെ ഹൃദയമാണ്..... അവസാനം ഗായത്രി നിന്റെ പ്രണയമാണോ എന്ന അവളുടെ ചോദ്യം പോലും നിന്നെ വീർപ്പുമുട്ടിച്ചത് അത് അവളത് വിശ്വസിച്ചു എന്നത് കൊണ്ടല്ലേ?????? പറയ് അഗ്നി.. ഇതിലും എന്ത് കൂടുതൽ തെളിവാണ് നിനക്ക് വേണ്ടത് നീ ദച്ചുവിനെ പ്രണയിക്കുന്നില്ല എന്നതിന്......... ഇതാണ് അഗ്നി, പ്രണയം.... പരിശുദ്ദമായ ദക്ഷാഗ്നി പ്രണയം... ❤ അതെ..... നീ പറഞ്ഞതെല്ലാം സത്യമാണ്.... ദച്ചു, അവളെ കണ്ട നിമിഷം മുതൽ എനിക്കുണ്ടാകുന്ന ഫീലുകൾ അതെന്നെ തന്നെ എത്രയോ തവണ അമ്പരിപ്പിച്ചിട്ടുണ്ട്.. പക്ഷെ, ആ മിഴികൾ......!!! വേണ്ട അഗ്നി, ഇനിയും ആ മിഴികളിൽ നിനക്ക് പിടയാനാവില്ല.. എന്ന് ആ മിഴികൾ ദച്ചുവിന്റെതാകണെ എന്ന് നീ മോഹിച്ചോ അന്ന് മുതൽ ആ മിഴികൾക്കുടമ ദച്ചു ആണ്.... അതല്ലെങ്കിൽ പോലും അതങ്ങെനെയാണെന്ന് നിന്റെ ഈ മനസ്സ് വിശ്വസിച്ചിരിക്കുന്നു........!!!! അപ്പോൾ ദച്ചു.....അവളോട് എനിക്ക്...... പ്രണയമാണ്, സാക്ഷാൽ മഹാദേവന് തന്റെ പാതിയോട് എത്ര പ്രിയമാണോ അത്രയും പ്രിയമാണ് നിനക്കവളെ,

സീതാ ദേവിയ്ക്ക് പകരം മറ്റൊരു പെണ്ണിനെ ചിന്തിക്കുക പോലും ചെയ്യാതിരുന്നാൽ രാമനിലുണ്ടായിരുന്ന അതേ ഭാവം,.... യെസ് അഗ്നി....നീ അവളെ ഇഷ്ടപ്പെടുന്നു, ഈ ലോകത്ത് മറ്റെന്തിനെക്കാളും ഇന്നവൾ നിനക്ക് പ്രിയമാണ്... ഓരോ നിമിഷവും ആ പ്രിയം നിന്നെ ഭ്രാന്തമാക്കുന്നു........ യെസ്, അയാം ഇൻ ലവ്..... ദച്ചു, എന്റെ പ്രണയം ❤......... കണ്ണാടിയിൽ തന്റെ പ്രതിബിംബത്തിലേക്ക് നോക്കി അവനത് തിരിച്ചറിയുമ്പോൾ ദൂരെ നിന്നൊരു ഇളം കാറ്റ് അവിടേക്ക് വിരുന്നെത്തി, അവനെ പുൽകാനെന്നോണം...... (ഹാവൂ അങ്ങെനെ ഒരുത്തനെ സെറ്റ് ആക്കി, ഇനി ആ ബോധം ഇല്ലാത്തവളെ കൂടി സെറ്റ് ആക്കണമല്ലോ കർത്താവെ 🙄, ഹാ നോക്കാന്നേ, നേരെ ചൊവ്വേ പോയാൽ ഒരു നടയ്ക്ക് പോകാത്തത് കൊണ്ട് ലവൾടെ വഴി തന്നെ നമുക്കും പോകാം വളഞ്ഞ വഴി 😌അപ്പോൾ ചലോ പിള്ളേരെ, നമുക്ക് ചെന്ന് ലവളെ കൂടി കുപ്പിയിലാക്കാം രണ്ടിനെയും സെറ്റ് ആക്കി, ഹണിമൂണിന് അയച്ചിട്ട് വേണം വേണം നിക്ക് ഒന്ന് വിശ്രമിക്കാൻ എന്ന് പാവം എഴുത്തുകാരിയായ ഞാൻ😌 ) ഇത് കൂടി കഴിക്ക് മോളെ......

ദോശ ഒരെണ്ണം കൂടി എന്റെ പ്ളേറ്റിലേക്ക് ഇട്ട്, തലയിൽ തലോടി അമ്മ പറഞ്ഞതും നല്ല മോളായി അതൂടി ഞാൻ വായിലേക്ക് വെച്ചു... നിക്ക് തോന്നുന്നു മുത്തശ്ശാ, ലവൾ ഇങ്ങെനെ തിന്നാനാ ഇടയ്ക്കിടയ്ക്ക് വഴക്ക് ഉണ്ടാക്കുന്നെന്ന്....... 😒 ഡാ ജിത്തു വേണ്ടാട്ടോ, എന്റെ കുട്ടി കഴിക്കട്ടെ അതിന് നിനക്കെന്താ?? ഓ, വന്നല്ലോ ദച്ചുവിന്റെ സ്വന്തം അപ്പച്ചി.......😒 വെറുതെ ചൊറിയാൻ നിൽക്കണ്ടാ ജിത്തു, ലവൾ ഇവരെയെല്ലാം കുപ്പിയിലാക്കി വെച്ചേക്കുവല്ലേ, ഇപ്പോൾ നമ്മളൊക്കെ ഔട്ട്‌!അല്ലേടി കാന്താരി.... ഈൗ........ മനസ്സിലാക്കി കളഞ്ഞല്ലോ, ഇനിയെങ്കിലും മിണ്ടാതെ ഇരുന്നൂടെ, ന്റെ കോൺസിഡെറേഷൻ ഫുൾ പോണു 🙁..... ഓ തിന്ന് തിന്ന്, കഴിഞ്ഞ ജന്മം തിന്നാൻ കിട്ടാതെ ചത്ത ആരുടെയോ ജന്മമാണെന്ന് തോന്നുന്നു ഇവൾ...... കിച്ചേട്ടാ ...... ഓ ഇല്ലേ, മിണ്ടുന്നില്ല കഴിച്ചോ കഴിച്ചോ...... ഏട്ടന്റെ മാറിൽ കൈ ചേർത്തുകൊണ്ടുള്ള ഡയലോഗ് കേട്ട് ചിരിച്ചുകൊണ്ട് ഒരു കഷ്ണം ഞാൻ വായിൽ വെച്ചതും മൂന്നാമത്തെ ദോശ കമ്പ്ലീറ്റ് ചെയ്ത് അടുത്തത് എടുക്കാൻ കൈ പൊക്കുകയായിരുന്നു അന്നമ്മ!! ഇതൊക്കെ എങ്ങോട്ടാടി??? അത് പിന്നെ ഈൗ....... ഇളിച്ചുകൊണ്ട് ഞങ്ങൾ രണ്ടാളും ഫുഡിലേക്ക് ഊളിയിട്ടു 😌...................................... തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story