ദക്ഷാഗ്‌നി: ഭാഗം 21

dakshagni

എഴുത്തുകാരി: നിരഞ്ജന

രാത്രി അവന്മാരെ വിളിക്കണ്ടാ ന്ന് തന്നെയാ കരുതിയത്, പക്ഷെ ആ കുരുപ്പ് സമ്മതിച്ചില്ല 😒.....ലവൾ തന്നെ വിളിച്ചു,വേണ്ടാന്ന് പറഞ്ഞിട്ടും കേൾക്കാതെ ചെവിയിലേക്ക് വെച്ച് തന്നതും തുടങ്ങി മൂന്നും കൂടി, ന്റമ്മോ ഇത്രയ്ക്കും വാക്കുകൾ മലയാളം ഡിക്ഷ്ണറിയിൽ ഉണ്ടായിരുന്നോ 🙄....... മൂന്നെണ്ണത്തിന്റെയും വായിൽ നിന്ന് വന്നതൊക്കെ കേട്ട് ചെവി അഴുക്കായി ബ്ലാ 🤑 എവിടെ ആ ഡെറ്റോൾ?? ഇങ്ങേടുക്കൂ ഞാനീ ചെവി ഒന്ന് കഴുകിഉണക്കട്ടെ........ 😁 കൂട്ടത്തിൽ ഏറ്റവും കലിപ്പ് ദീപുവിനാണ്.. അല്ലേലും പണ്ടേ അവൻ അങ്ങേനെയാ, കലിപ്പ് വന്നാൽ അത് ഒരൊന്നൊന്നര ആയിരിക്കും 😌..... എന്തായാലും,നീണ്ട അരമണിക്കൂറത്തെ സുവിശേഷത്തിന് ശേഷം കാൾ കട്ട് ആയി..... ഹാവൂ 😌സമാധാനമായി.................. അന്നമ്മേ, കാലത്തി.. നിന്നെ ഞാൻ... കണ്ണുരുട്ടി അവളെ നോക്കിയതും ഇളിച്ചോണ്ട് ബെഡിലെ ഒരു ഓരം പറ്റിചേർന്ന് കിടപ്പായി കശ്മലത്തി...... എനിക്കും വരും മോളെ അന്നമ്മേ അവസരം.. നീ ഓർത്തോ 🤨 മനസ്സിൽ ആ ദിവസമോർത്ത് കൊണ്ട് കട്ടിലിലേക്ക് ചാഞ്ഞു... പതിവില്ലാതെ പകൽ ഉറങ്ങിയതോ, മറ്റെന്തോ എത്ര കിടഞ്ഞ് പരിശ്രമിച്ചിട്ടും നിദ്രാദേവി എന്റെ അടുക്കലേക്ക് വന്നില്ല....തിരിഞ്ഞും മറിഞ്ഞ് കിടന്ന് സമയം കളഞ്ഞു,

അതിനിടയിൽ ആ കുരുപ്പിന്റെ ഒടുക്കത്തെ കൂർക്കം വലിയും... ഒട്ടും സഹിക്കാതെ വന്നപ്പോ എണീറ്റ് ബാൽകണിയിലേക്ക് നടന്നു........ കുളിരുള്ള ഇളം കാറ്റ്,അത് മെല്ലെ മുഖത്തെ ചെറുരോമങ്ങളെ ഇക്കിളിപ്പെടുത്തി മുടിഇഴകളെ തഴുകി കടന്നുപോയി........ ഐവാ കിടു ഫീൽ....!!നിലാവ് പൊഴിയുന്ന രാത്രിയിൽ മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളെ നോക്കി ഇളം കാറ്റും കൊണ്ട് അങ്ങെനെ നിൽക്കുക!!ഹോ.. ന്റെ സാറെ അത് ഒരൊന്ന്ഒന്നര ഫീലാ 😌............... രണ്ട് കൈയും കൂട്ടിതിരുമ്മി ബാൽകണിയിൽ അങ്ങെനെ സ്വയം മറന്ന് നിൽക്കെ മനസ്സിലേക്കോടിയെത്തിയത് ആ ചിഹ്നമായിരുന്നു.... പാതി മറഞ്ഞ ബോധത്തിലും എന്റെ മിഴിയും മനസ്സും കോർത്തുപോയ ആ "ഓമിലേക്ക്... " പലപ്പോഴും തോന്നിയിട്ടുണ്ട്, ഇതുപോലൊരു ഭ്രാന്ത്‌ എനിക്കെങ്ങെനെ ഉണ്ടായിന്ന്????നേരെ ചൊവ്വേ ആ മുഖം പോലും മനസ്സിലില്ല...... കണ്മുന്നിൽ വന്ന് നിന്നാൽ പോലും ആളെ തിരിച്ചറിയുമോ ന്ന് അറിയില്ല..... എന്നിട്ടും ഇങ്ങെനെ ഒരാളെ പ്രണയിക്കാൻ, അത്രയും ഭ്രാന്തിയാണോ താൻ???അത്രയും പൈങ്കിളി ആയിപോയോ ഈ ദച്ചു????

ഇമ ചിമ്മുന്ന നക്ഷത്രങ്ങളിലൊന്നിനെ നോക്കി ചോദിച്ചു........... അഗ്നി...,... കണ്ട നാൾ മുതൽ തന്റെ മനസിലേക്ക് വിളിക്കാത്ത അതിഥിയായി ഓടിയെത്തുന്നവൻ....,ദാ ഇപ്പോഴും പൊടിമീശക്കാരനെ ഓർത്തപ്പോൾമനസ്സിലെത്തിയത് അവന്റെ മുഖമാണ്,,, അവൻ,താൻ പറയാതെ തന്റെ മനസ്സ് കലങ്ങിയത് അറിഞ്ഞ് തന്നെ ചേർത്ത്പിടിച്ചവൻ...ഒരുവേള ചിന്ത അവനിലേക്ക് വഴിമാറിയതും ഇന്ന് അവനോടൊപ്പമുണ്ടായിരുന്ന ഒരൊ നിമിഷവും കണ്മുന്നിൽ തെളിഞ്ഞുവന്നു ..... തന്നെ അവൻ മാറോട് ചേർത്ത ആ നിമിഷം, സ്വബോധത്തിൽ അല്ലായിരുന്നിട്ട് കൂടി അറിയുന്നുണ്ടായിരുന്നു ഒരു തണുപ്പിനെ.... തനിക്കിഷ്ടമില്ലാതെ, തന്റെ അനുവാദമില്ലാതെ ആരെങ്കിലും ശരീരത്തിൽ സ്പർശിച്ചാൽ അതിനെതിരെ പ്രതികരിച്ചിരുന്ന ദച്ചു ആയിരുന്നില്ല അപ്പോൾ താൻ.... ആഗ്രഹിച്ചിരുന്നുവോ ആ ചേർത്ത് പിടിക്കൽ താൻ?????????അവന്റെ മാറിൽ ചെറുതായിട്ടെങ്കിലും കണ്ട ആ മറുകിന്റെ ബാക്കി തേടി തന്റെ കണ്ണുകൾ പാഞ്ഞത് ഒരുപക്ഷെ ഓം എന്ന ടാറ്റൂവിന് വേണ്ടിയാണോ? ചോദ്യങ്ങളുടെ ആധിക്യം സിരകളെ ചൂട് പിടിപ്പിച്ചു തുടങ്ങി.........

ദച്ചു, നീ എന്തൊക്കെയാ പെണ്ണേ ഈ ചിന്തിച്ചുകൂട്ടുന്നത് 🙄.. ഇങ്ങെനെ പോയാൽ നീ മിക്കവാറും പറയുമല്ലോ ആ കാട്ടുമാക്കാനോട്‌ പ്രണയം ആണെന്ന്.. ഡോണ്ട്ടു മോളൂസേ,, നിനക്ക് ജീവനിൽ പേടിയില്ലേ 😌.... ഇപ്പോഴേ നേരിൽ കണ്ടാൽ അടിയാ.. ഇനി പ്രേമിക്കാൻ കൂടി തുടങ്ങിയാൽ ഈ തക്കാളി പോലത്തെ കവിൾ മത്തങ്ങ പോലെയാകും.. നമ്മുടെ ആരോഗ്യം നമ്മൾ തന്നെ നോക്കണം ബിഗിലെ..... 😌 സ്വയം ആത്മിച്ചുകൊണ്ട് തലയ്ക്കിട്ടൊരു കിഴുക്ക് കൊടുത്തു.... ഗായത്രി........ നാവിൽ എപ്പോഴോ ആ പേര് വന്നതും ഹൃദയം ഒന്ന് പിടഞ്ഞതുപോലെ........ എന്നാലും അതാരാകും 🙄ലവർ ആകുമോ??? ആകില്ലെന്ന് മനസ്സ് പറയുമ്പോഴും അവന്റെ മൗനം അത് അങ്ങെനെ വിശ്വസിക്കാൻ തോന്നിക്കുന്നില്ല... ഈ കാട്ടുമാക്കാനേ പ്രേമിക്കാനും പെണ്ണുങ്ങളോ?? പറയാൻ പറ്റില്ല, സ്വഭാവം കാട്ടു പോത്തിന്റെ ആണേലും ഒടുക്കത്തെ ലുക്കാ ചെക്കന്, ആരായാലും ഒന്ന് നോക്കിപ്പോകും 😌........ ഉള്ളിലെ കുഞ്ഞിക്കോഴികൾക്ക് ഇന്നേക്കുള്ള തീറ്റ ഇട്ട് കൊടുത്തുകൊണ്ട് അവിടെ ദങ്ങനെ നേരത്തെ പറഞ്ഞ ഫീലിൽ നിൽക്കേ, സമയം പോകുന്നതറിഞ്ഞില്ല....

ഇടയ്‌ക്കെപ്പോഴോ കണ്ണുകൾക്ക് മേൽ നിദ്ര സ്ഥാനം നേടിയപ്പോഴാണ് ബെഡിലേക്ക് ചാഞ്ഞത്.... പിറ്റേന്ന് എണീറ്റു, അന്നമ്മയെയും കുത്തിപ്പൊക്കി താഴേക്ക് ചെന്നു,നാളെ കഴിഞ്ഞ് നിശ്ചയമാണ് കല്യാണം അടുത്തോണ്ട് നിശ്ചയം വലുതായിട്ടില്ലെങ്കിലും ജാതകം കൈമാറലും മോതിരമിടലും ഉണ്ടായിരുന്നു.. ചടങ്ങുകളൊന്നും ഒഴിവാക്കരുത് ന്ന് മുത്തൂസിന്റെ നിർബന്ധമായിരുന്നു..........അതിന്റെ ഒരുക്കലൊക്കെ ഞങ്ങൾ രണ്ടിന്റെയും തലേലും........ നേരത്തെ, ഷോപ്പിങ് നടത്താൻ പറ്റാത്തോണ്ട് തല്കാലത്തേക്ക് ഒരു മണിക്കൂർ സമയം വാങ്ങി ഞങ്ങൾ രണ്ടും മാളിലേക്ക് പോയി, ചേച്ചിയ്‌ക്കെടുത്ത ടൈപ്പ് തന്നെ അതേകളർ ഒരൊ ദാവണി വാങ്ങി,അവിടെ നിന്ന് തന്നെ സ്റ്റിച്ച് ചെയ്ത് കിട്ടിയതുകൊണ്ട് കുഴപ്പമില്ല..തിരികെ വന്ന്, വീണ്ടും പണിയിലേക്ക്... ഹമ്മേ നടുഒടിഞ്ഞു 🥴 വേറെ പ്രത്യകതകൾ ഇല്ലാതെ, പണിയെടുത്തും എടുപ്പിച്ചും രണ്ട് ദിവസം കടന്നുപോയി... ഇന്നാണ് ചേച്ചിയുടെ നിശ്ചയം.... രാവിലെ 11.00 മണി കഴിഞ്ഞാണ് ജാതകം മാറാനുള്ള സമയം, പത്തു മണികഴിഞ്ഞ് അവരൊക്കെ എത്തുമെന്ന് പറഞ്ഞോണ്ട് കാലത്തെ എണീക്കേണ്ടി വന്നു, ചേച്ചിയെ ഒരുക്കേണ്ട ചുമതലയും ഞങ്ങൾക്കായിരുന്നു, വേറെ ബ്യൂടീഷനെ ഒന്നും വിളിച്ചില്ല...... എളുപ്പം ഫ്രഷ് ആയി, ദാവണി എടുത്തുടുത്തു....

മുടി അഴിച്ച് മുല്ലപ്പൂ വട്ടത്തിൽ ചുറ്റി, കഴുത്തിൽ ഒരു ഡയമണ്ട് ചെയിനും കഴുത്തിൽ ജിമ്മിക്കയും ഇട്ട്, കൈയിൽ വൈറ്റ് സ്റ്റോൺ വളയിട്ടു, അന്നമ്മയാണേൽ കുപ്പിവള കിലുക്കി നടക്കുവാ, കൊച്ചുകുഞ്ഞാണെന്നാ ഈ കുരുപ്പിന്റെ വിചാരം 🤦‍♀️😏 അരെ വാഹ്!!എന്നാ കിടുവാ ദച്ചു നിന്നെ കാണാൻ 😌 നോക്കേണ്ടാ ഉണ്ണി അങ്ങെനെ പറയാൻ ആരുമില്ലാത്തോണ്ട് പാവം ന്റെ ആത്മ തന്നെയാ അത് പറഞ്ഞെ 😒.... ദച്ചൂ.... മോളെ........ ആഹാ, മാതാശ്രീ വിളിക്കുന്നുണ്ട് ല്ലോ.... അതും പറഞ്ഞ് സമയം നോക്കിയപ്പോഴുണ്ട്, മണി എട്ടര!!!കർത്താവെ അനു ചേച്ചി....,, പിന്നൊന്നും നോക്കിയില്ല കുപ്പിവള കിലുക്കി നടക്കുന്ന അരവട്ടിനെയുംകൊണ്ട് ഒരൊറ്റ ഓട്ടമായിരുന്നു ചേച്ചിയുടെ റൂമിലേക്ക്..... അവിടെ അമ്മമാർ എല്ലാരും കൂടി ചേച്ചിയെ സാരീ ഉടുപ്പിക്കുകയായിരുന്നു... ആഹാ വന്നോ രണ്ടും, നല്ല ആളുകളാ... അനുവിന്റെ കാര്യം നിങ്ങളെറ്റോളാം ന്ന് പറഞ്ഞിട്ടല്ലേ വേറെ ആരെയും വെക്കാതിരുന്നേ.... ഞങ്ങളെ കണ്ടതും അമ്മക്കുട്ടി പരാതി പെട്ടിത്തുറന്നു.... ഓഹ്, എന്റെ അമ്മേ, അതിന് സമയം ഒന്നും പോയിട്ടില്ലല്ലോ.. നിങ്ങൾ താഴേക്ക് ചെന്നെ....

ഇവിടുത്തെ കാര്യം ഞങ്ങളേറ്റു, നിശ്ചയം സമയത്ത് പെണ്ണവിടെ സുന്ദരികുട്ടിയായി എത്തിയിരിക്കും....! ഓ, അതിപ്പോ നീ പറഞ്ഞില്ലേലും അവൾ സുന്ദരിയാ,, എന്റെയല്ലേ പെങ്ങൾ 😌 അല്ല ഇതിപ്പോ എവിടുന്നാ ഒരു അപശബ്ദം 🤔 ആലോചിച്ച് തീരും മുന്നേ തലയ്ക്കു തന്നെ കിട്ടിയോരെണ്ണം....... ദേ ഏട്ടാ..... എന്നാടി മോളൂസേ,, അയ്യടാ, ഒരു സുന്ദരകുട്ടപ്പൻ വന്നേക്കുന്നു, ഇന്നലെ മെൻസ് ബ്യൂട്ടിപാർലറിൽ പോയി ഫേഷ്യൽ ചെയ്തത് ആരും അറിഞ്ഞില്ലെന്നാണോ കള്ള താടി വിചാരിച്ചേക്കുന്നെ???? അല്പം സ്വരം താഴ്ത്തി ഏട്ടനോടായി ചോദിച്ചതും ആള് ഒന്ന് പതറി.... ഞാനോ? പാർലറിലോ??? അയ്യോ, ഒന്നുമറിയാത്ത ഒരു ഇള്ള കുഞ്ഞ്, കൂടുതൽ അഭിനയിക്കല്ലേ.. വേണേൽ കേറിയ ടൈം തൊട്ട് പറഞ്ഞുതരണോ ഞാൻ 🤨... ഓഹ്, ന്റെ പൊന്ന് ദച്ചു ചതിക്കരുത്...നീ എന്ത് പറഞ്ഞാലും ഞാൻ ചെയ്തോളാം.... സത്യാണോ??? മ്മ് 😒..... ഗുഡ് ബോയ്,,, 😁 എന്നാടി രണ്ടും കൂടി അവിടെ.... ഏയ്, ഒന്നുല്ല വല്യമ്മേ, ആരുവേട്ടൻ എന്റെ സൗന്ദര്യത്തെ ഒന്ന് പൊക്കുകയായിരുന്നു.. അല്ലെ ഏട്ടാ... ഹാ 😒.......

ആ ഇഞ്ചി കടിച്ചതുപോലത്തെ മുഖം കണ്ടതും പൊട്ടിവന്ന ചിരി അടക്കികൊണ്ട് ഞങ്ങൾ ചേച്ചിയുടെ അടുക്കലേക്ക് പോയി, ബാക്കിയുള്ളവരൊക്കെ താഴേക്കും..... ആരുവേട്ടൻ പറഞ്ഞതിൽ ചിലതൊക്കെ ഒന്ന് എഡിറ്റ് ചെയ്ത് മാറ്റിയാൽ ബാക്കി സത്യാ, അനുചേച്ചിയെ കാണാൻ സൂപ്പറാ നമ്മുടെ സിനിമാനടി അനുശ്രീയുടെ അതേ കട്ട്....!!! സാരീ ഒന്നൂടി നേരെയാക്കി ഉടുപ്പിച്ച് ഞാൻ മുഖത്ത് അറ്റാകുറ്റ പണികൾ തുടങ്ങി, അന്നമ്മ അപ്പോഴേക്കും മുടി ഏറ്റെടുത്തു... അര മണിക്കൂർ മേലെയുള്ള ഞങ്ങളുടെ കഠിനപ്രയത്നം 😌.. ദോഷം പറയരുതല്ലോ കൊള്ളായിരുന്നു 😁.... ഞങ്ങൾ thanne ലാസ്റ്റ് ഞെട്ടിപ്പോയി........ പകച്ച് പണ്ടാരം അടങ്ങി ഇരിക്കുമ്പോഴാണ് താഴെ നിന്ന് അവരൊക്കെ വന്നു ണ് വിളിച്ച് കൂവുന്നത്... ആരാണ്ടാ ഇവിടെ കിടന്ന് വാ വെക്കുന്നെ... അത് നിന്റെ അച്ഛനല്ലേ 🙄.. ഓഹ്, അച്ഛനോ 😁 അന്നമ്മ പറഞ്ഞത് കേട്ടപ്പോ ലേശം ചിരിയോടെ ചേച്ചീനെ നോക്കി.... താഴേക്ക് ചെല്ലണമെന്നും എല്ലാം കാണണമെന്നും ഉണ്ട്, പക്ഷെ, ചേച്ചിയെ ഞങ്ങളെ എല്പിച്ചിട്ടല്ലേ എല്ലാരും പോയെ....

നിശ്ചയപ്പെണ്ണിനെ ഒറ്റയ്ക്കാക്കാൻ തോന്നിയില്ല...... പെണ്ണിനെ വിളിച്ചോളൂ.... ദച്ചൂ, മോളെ കൊണ്ട് വാ.... പൂജാരി പറഞ്ഞതും വല്യമ്മ അകത്തേക്ക് നോക്കി വിളിച്ചു കൂവി.... ചേച്ചി വായോ ദോ വിളിക്കുന്നു.... ദച്ചൂ നിക്ക് പേടിയാവുന്നു ന്തിന് 🙄... അല്ല ഞാൻ ആദ്യമായാ ഇതൊക്കെ 😌.... ഓ പിന്നെ ബാക്കിയുള്ളവർ പത്തു തവണ നിശ്ചയം നടത്തുമല്ലോ 🤦‍♀️ന്റെ ചേച്ചി ഇത് നിശ്ചയാ, ടെൻഷനടിക്കാൻ ഇനിയും സമയം കിടക്കുവല്ലേ കല്യാണം, ആദ്യരാത്രി, ഗർഭിണി ആകുമ്പോ, പിന്നെ പ്രസവം.. എന്തൊക്കെ കിടക്കുന്നു 😒അപ്പോഴാ ഒരു നിശ്ചയം.. ദേ ചെന്ന് ചേട്ടനെ നോക്കി ചിരിക്കണം ചേച്ചി ഒരു മോതിരം അങ്ങോട്ടീടും,ചേട്ടൻ ഒരെണ്ണം ഇങ്ങോട്ടും പിന്നെ ഫുഡ്ഡ് അടിക്കും സൊ സിംപിൾ 😌 എടി ദച്ചൂ.... എന്നാടി??? അല്ല നീ ഈ പറയുന്നേ കേട്ടാൽ നീ മൂന്നാലെണ്ണം കെട്ടിയ മട്ടുണ്ടല്ലോ..... അതെന്തെ കെട്ടിയാലേ ഇതൊക്കെ പറയാൻ പറ്റൂള്ളോ 😒സിനിമയൊക്കെ കാണണം മിച്ചറി അതിലൊക്കെ ഇങ്ങെനെയാ 😌ഹയ്യോ ചേച്ചി സമയം പോയി വായോ... ചേച്ചിയെയും കൊണ്ട് ഞങ്ങൾ രണ്ടാളും അവിടേക്ക് ചെന്നു,

എല്ലാർക്കും നടുവിൽ സെറ്റ് ചെയ്തിരിക്കുന്ന ഇരിപ്പീടത്തിൽ ചേച്ചിയെ ഇരുത്തി ഞങ്ങൾ പിന്നിലേക്ക് മാറി നിന്നു...... ശോ ശൂ, അയ്യോ പാമ്പ്..... പാമ്പല്ലേടി, തവളയാ... തവളയോ 🙄 ആടി, നല്ല ചൊറിതവള നീ അങ്ങോട്ടൊന്ന് നോക്കിക്കേ,, അന്നമ്മ വിരൽ ചൂണ്ടിയിടത്തേക്ക് നോക്കിയപ്പോൾ കണ്ടു, ചേട്ടനോട് മാച്ച് ചെയ്യുന്ന ഡ്രെസ്സും ഇട്ടോണ്ട് ചേട്ടന്റെ ഓരം പറ്റി നിൽക്കുന്ന അഞ്ജലിയെ 😒.. പുല്ല് രാവിലെ കെട്ടിയെടുത്തായിരുന്നോ??? അയ്യോ അങ്ങെനെയൊന്നും പറഞ്ഞൂടാ, ഭാവി ഏട്ടത്തിയമ്മയാ പാപം കിട്ടും 🤭 ഗർർർർർ... അവളെ നോക്കി ഒന്ന് മുരണ്ടതും പെണ്ണ് ഡീസന്റ് ആയി... അപ്പോൾ ഇനി മോതിരം കൈമാറിക്കൊള്ളുക... പൂജാരി പറഞ്ഞതും രണ്ടാളും തങ്ങളുടെ പേരെഴുതിയ മോതിരങ്ങൾ പരസ്പരം കൈമാറി..... ആ സമയമത്രയും എന്നെ തേടിയ ആ കണ്ണുകളെ ഞാൻ കണ്ടില്ല......... കൂയ്.... ദാഹിച്ചപ്പോ വെള്ളം കുടിക്കാൻ പോയപ്പോഴാണ് ചെവിയിടുക്കിൽ ശ്വാസവായുവും അരികിൽ തണുപ്പും അറിഞ്ഞപ്പോഴാണ് പിടയലോടെ പിന്നിലേക്ക് തിരിഞ്ഞത്... അഗ്നി....,,,,,തന്നെ തന്നെ നോക്കി മാറിൽ കൈ പിണച്ചുകെട്ടി നിൽക്കുന്നു, താൻ കാണുമ്പോഴൊക്കെ മിക്കവാറും അവന്റെ നിൽപ് അതാണ് എന്നത് ഞാനിപ്പൊഴാ ശ്രദ്ധിച്ചേ...

ഒരു റെഡ് കളർ കുർത്തയും മുണ്ടുമാണ് വേഷം, കൈയിൽ ഇടിവളയും മുഖത്ത് സ്പെക്സും അതുപോലെ തന്നെ ഉണ്ട്.... ഹാ ഉണരൂ കുഞ്ഞുങ്ങളെ.. പോയി നിങ്ങളുടെ തീറ്റ തേടൂ 😌...... എന്താടി ഇങ്ങെനെ നോക്കുന്നെ, എന്തേ നിനക്കും ഇതുപോലെ മോതിരം മാറണോ??? എന്തോന്ന് 🙄 അല്ല, ദച്ചു മോൾക്കും ഇതുപോലെ മോതിരം മാറണോ ന്ന്.... ഹാ 😌നിക്ക് തോന്നിയിട്ട് ന്താ കാര്യം, കൈ നീട്ടാൻ ഒരു ചെറുക്കനെ കിട്ടണ്ടേ.. ഇവിടുള്ള ആണുങ്ങളൊക്കെ ഏട്ടന്മാരായി പോയില്ലേ??? ചിരിച്ചുകൊണ്ട് എന്തൊക്കെയോ സൊറ പറയുന്ന നാലെണ്ണത്തിനെ നോക്കി.... അവരല്ലാതെ വേറെ ആണുങ്ങളൊന്നും ഇവിടെയില്ലേ??? ബാക്കിയുള്ളവരൊക്കെ കെട്ടി പിള്ളേരുള്ളവരല്ലേ...... അതല്ല, കല്യാണം കഴിക്കാത്ത ബാച്ചിലേഴ്സ് ഉണ്ടല്ലോ.... ഹോ ഷിറ്റ്, ശെരിയാ... അയ്യോ സോറി ട്ടോ ഞാൻ അങ്ങ് മറന്നുപോയി... അല്ല എന്നാലും ഞങ്ങേനെയാ ആ കോഴിയെ കല്യാണം കഴിക്കുക.. പാവം ഞാനും അവനും കൂടി കെട്ടിയാൽ അരവട്ടും മുഴുവട്ടും പോകുന്നുവെന്ന് നാട്ടുകാർ പറയില്ലേ??...... ഗർർർർ... ഈ പെണ്ണ് ഒരു വഴിക്ക് പോകില്ല.....!!! നിന്റെ കണ്ണിൽ എന്താടി കുരുവോ?? ഞാൻ ഒരുത്തൻ ഇവിടെ നിൽകുന്നത് കാണാൻ വയ്യേ...ന്ന് ചോദിക്കണം ന്നുണ്ടായിരുന്നു.. പിന്നെ ഈ പെണ്ണായൊണ്ട് പറയാൻ പറ്റൂല ചിലപ്പോ സീൻ കോണ്ട്ര ആക്കും മിണ്ടാതെ ഇരിക്കുന്നതാ ബെസ്റ്റ് 😌!!!! ഒന്ന് നന്നായി ആത്മിച്ചോണ്ട് അവൻ അവിടുന്ന് മുങ്ങാൻ ഭാവിച്ചു...

പെട്ടെന്ന് എന്തോ ഓർത്തതുപോലെ എന്റെ കൈയിൽ പിടിച്ച് മുന്നിലേക്ക് വലിച്ചു..... ആഹ്ഹ്ഹ്...... നേരെ ചെന്ന് ആ നെഞ്ചിൽ ഒറ്റ ഇടി.. അമ്മേ!!!..... എന്താടോ ഇത്,... അത് പറയാം, അതിന് മുന്നേ ചുള്ളികമ്പ് പറഞ്ഞെ, എങ്ങെനെയുള്ള ചെക്കനെയാ നിനക്ക് വേണ്ടേ???? എന്ത് 🙄 നിനക്ക് ചെവി കേൾക്കാൻ വയ്യേ?? നിന്റെ ഡ്രീം ബോയ് എങ്ങെനെ ഉള്ള ആളാകണം ന്ന്??? അറിഞ്ഞിട്ട് ന്തിനാ 🤨.. അല്ല, എന്റെ ഏട്ടത്തിയമ്മയ്ക്ക് കൂട്ടായ് വേണേൽ ആൽപത്തൂരിലേക്ക് കൂട്ടാലോ...... ഓഹോയ്‌,, കൊള്ളാലോ താൻ,മയത്തിൽ ഒരു പ്രൊപോസൽ സീൻ.. അയ്യേ...... അയ്യെടാ പ്രൊപോസൽ ചെയ്യാൻ പറ്റിയ ചളുക്ക് ഒന്ന് പോയെടി........ ഹയ്യടാ,പിടിച്ചപ്പോ കിടന്ന് ഉരുളുന്നെ കണ്ടോ......ഇത്രയൊക്കെ തന്റെ ധൈര്യം.. ദേ,പെണ്ണെ,ന്റെ ധൈര്യം എന്താണെന്നു നിനക്ക് കാണണോ.. കാണണോ ന്ന്....... എന്റെ അടുക്കലേക്ക് അല്പം കൂടി ചേർന്ന് നിന്നും അവൻ... തെല്ലോന്ന് ഭയന്നെങ്കിലും പുറമെ കാണിക്കാതെ നിന്നു... താൻ കൂടുതലൊന്നും പറയണ്ടാ,അത്രയ്ക്ക് ധൈര്യം ഉള്ള ആളാണെങ്കിൽ രാത്രി എന്റെ റൂമിൽ വാ......

കാണട്ടെ ഞാൻ തന്റെ തന്റേടം........ ആ നിമിഷം അങ്ങെനെ പറയാനാ തോന്നിയെ,എന്തിനോ ന്തോ.. നിക്ക് എന്തിന്റെ കേടായിരുന്നു,പറഞ്ഞുകഴിഞ്ഞപ്പോഴാ ഓർത്തെ....... ഇനിയെങ്ങാനും ഇവൻ വരുവോ ഏയ് ഇല്ല ..... ഇനി അവിടെ നിന്നാൽ വേറെ വല്ലതും കൂടി പറയുമല്ലോ ന്ന് കരുതി,മുഖം ഉയർത്തി അങ്ങട് തിരിഞ്ഞു നടന്നു..... നീ കൊള്ളാല്ലോ പെണ്ണെ,, അവൾ പോയ വഴിയേ നോക്കി കള്ളച്ചിരിയോടെ അവൻ നിന്നു, എന്തൊക്കെയോ മനസ്സിൽ ഉറപ്പിച്ചോണ്ട്......... ചടങ്ങുകളൊക്കെ നന്നായി തന്നെ അവസാനിച്ചു........ എല്ലാവരും ഹാപ്പി.......... എന്തോ ഭയങ്കര ക്ഷീണം തോന്നിയോണ്ട് നേരത്തെ ഞാൻ അങ്ങട് കിടന്നു, അന്നമ്മ വീട്ടിൽ നിന്ന് കാൾ വന്നപ്പോ മുറ്റത്തേക്ക് ഇറങ്ങി...... പെട്ടെന്ന് എന്തോ ഒരു ശബ്ദം കേട്ട് ഞാൻ എണീറ്റു, ബാൽക്കണിയിൽ എന്തോ അനങ്ങുന്നത് കണ്ടിട്ട് പേടിച്ചാണ് അങ്ങടേക്ക് പോയത്... യ്യോ താനെന്താ ഇവിടെ 🙄......

നീ അല്ലെ എന്നെ വിളിച്ചേ, ധൈര്യമുണ്ടെൽ രാത്രി വീട്ടിൽ വരാൻ...... അതാ ഞാൻവന്നേ ആഹാ എന്താ അനുസരണ താനെന്നെ കൊലയ്ക്ക് കൊടുക്കാനായി തന്നെ ജനിച്ചതാണോ മനുഷ്യാ 🤨..... അല്ലേടി പെണ്ണെ, നീ വിളിച്ചപ്പോൾ ഞാൻ കരുതി.... എന്ത് കരുതീന്ന്....., മര്യാദയ്ക്ക് പൊയ്ക്കോണം, അല്ലേൽ ഞാനിപ്പോ ആളെ കൂട്ടും........... ഈൗ, വരുന്നോവരോടൊക്കെ ഞാൻ പറയും നീ വിളിച്ചിട്ടാ വന്നെന്ന് 😌... ഹേ ഞാനോ!കർത്താവെ ഇതിപ്പോ വല്ലാത്ത കുരിശായല്ലോ.....!!! ഹൌ, കൈ വേദനിക്കുന്നു, ഡീ കണ്ണിൽ ചോരയില്ലാത്തവളെ എത്ര നേരമായി ഞാനിവിടെ തൂങ്ങി കിടക്കുന്നു, വീട്ടിൽ വരുന്നവരോട് ഇങ്ങേനെയാണോ ഡി ട്രീറ്റ്‌ ചെയ്യണ്ടേ? പിന്നെ, ട്രീറ്റ്‌ ചെയ്യാൻ പറ്റിയ ആളും നേരവും 😒വേണേൽ ഇങ്ങോട്ട് കേറി വാ... ഒന്ന് പിടിക്കെടി....... ഹാ,, അഗ്നിയ്ക്ക് നേരെ എന്റെ കൈകൾ നീണ്ടു...... ആഹ്ഹ, മുന്നിലേക്ക് അവൻപിടിച്ച് കയറിയതും നില തെറ്റി ഞങ്ങൾ രണ്ടും താഴേക്ക് വീണു....... ദച്ചു.....!!!!!! ഒരു സ്വരം ആാാ റൂമിൽ മാറ്റൊലി പൂണ്ടു........................................ തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story