ദക്ഷാഗ്‌നി: ഭാഗം 22

dakshagni

എഴുത്തുകാരി: നിരഞ്ജന

ദച്ചൂ .....!!!! ആാാ സ്വരം ആാാ റൂമിൽ മാറ്റൊലി പൂണ്ടു...... അഞ്ജലി....!!!! കണ്മുന്നിൽ നിൽക്കുന്നവളെ കണ്ടതും ശെരിക്കും ഞെട്ടി, പണ്ടാരം ഇവൾ പോയില്ലായിരുന്നോ 🙄... എന്റെ അതേ അവസ്ഥയായിരുന്നു അഗ്നിയ്ക്കും, എന്നേക്കാൾ ഏറെ അവൻ ഞെട്ടിയിരുന്നു.... ഞെട്ടട്ടെ നന്നായി ഞെട്ടട്ടെ 😒ഒരു പെൺകുട്ടിയുടെ റൂമിൽ കേറി വന്നിട്ട്... ഹും, ഇനി എന്തൊക്കെയാണാവോ ഇവിടെ നടക്കാൻ പോണേ 🙄..... ഒരു നിമിഷം കുടുംബത്തുള്ളവരുടെ മുഖങ്ങൾ മനസ്സിലോർത്തു...... സഭാഷ് 😌നീ തീർന്നു ദച്ചു തീർന്നു...!! നന്നായി ഒന്ന് ആത്മിച്ച് അവനെ നോക്കിയതും ഒരുമാതിരി ക്ഷമാപണത്തോടെ ആ മിഴികൾ എന്നിലേക്ക് നീണ്ടു...... ഞാൻ കാരണം......... സോറി... പറയാതെ പറഞ്ഞുകൊണ്ട് ആ മൗനം എന്നെ വല്ലാതെ വീർപ്പു മുട്ടിച്ചു....!! ദച്ചു....!!! വീണ്ടും കിടന്ന് കാറിയതും എന്റെ മേലിൽ വീണുപോയ അഗ്നി എണീറ്റ് മാറി, പിന്നാലെ ഞാനും..... ഓ ഇതാണല്ലേ തമ്പുരാട്ടിയുടെ ക്ഷീണം.... ഛെ....! ദേ അനാവശ്യം പറയരുത്..... നിനക്ക് കാണിക്കാം അല്ലേടി, ഞാൻ പറഞ്ഞതിലാ തെറ്റ്,,,,, ഹലോ, ഞാനൊന്ന് പറയട്ടെ...

താനൊരു കുന്തവും പറയണ്ടാ, ചേട്ടന്റെ നിശ്ചയത്തിന് അന്ന് തന്നെ അനിയൻ, ഛെ......... ഞങ്ങൾക്കിടയിലേക്ക് കേറാൻ അഗ്നി ഒന്ന് ശ്രമിച്ചെങ്കിലും അതിന് സമ്മതിക്കാതെ എന്നോടുള്ള ദേഷ്യം കൂടി അവനോട് തീർത്തു അവൾ...!! സ്റ്റോപ്പിറ്റ്!!കാര്യം അറിഞ്ഞിട്ട് മാത്രം സംസാരിക്കെടി....... അറിയിക്കാടി.. എല്ലാരേയും അറിയിക്കാം........ നടക്കെടി ഇങ്ങോട്ട്....... നിന്റെ വീട്ടുകാരും അറിയട്ടെ നിന്റെ യഥാർത്ഥ സ്വഭാവം 😒...... എന്നേ മുന്നിലേക്ക് പിടിച്ച് തള്ളി അവൾ വാ വെച്ചു... ഡോ.. ഞാനൊന്ന് പറയട്ടെ... അഗ്നി...!! അഞ്ജലിയോട് എന്താകും അഗ്നി പറയാൻ പോകുന്നതെന്ന് അറിയാവുന്നത് കൊണ്ട് തന്നെ അവനെ വിലക്കി.... അങ്ങെനെ അവളുടെ മുന്നിൽ തല കുനിക്കേണ്ട കാര്യം ദച്ചുവിനില്ല!!...........അതിനി മരിക്കേണ്ടി വന്നാലും...!!! മനുവേട്ടാ......!!!!!! ആ ശബ്ദം വീടാകെ പ്രതിധ്വനിച്ചിരിക്കണം......!!! ഹാളിൽ തന്നെ എല്ലാരും ഉണ്ടായൊണ്ട് കാര്യം എളുപ്പമായി.... എന്നെയും പിടിച്ച് വലിച്ചോണ്ട് പടികൾ ഇറങ്ങുമ്പോൾ ആ കണ്ണുകളിലെല്ലാം അത്ഭുതമായിരുന്നു,പക്ഷെ എനിക്ക് പിന്നാലെ വരുന്ന അഗ്നി...

ആാാ കാഴ്ചകൾ ആ മുഖങ്ങൾക്ക് ഭാവവ്യത്യാസം ഉണ്ടാക്കി....!! എന്താ മോളെ ഇത്..?? അഗ്നി മോനെ,നീ എങ്ങെനെ ഇവിടെ?? അങ്കിളിന്റേതാണ് ചോദ്യം.... ഞാനൊന്നും മിണ്ടാൻ പോയില്ല,എല്ലാരേയും വിളിച്ച് വരുത്തിയവൾ തന്നെ പറയട്ടെ ന്ന് കരുതി.... പറയാം അങ്കിളെ, എവിടെ മനുവേട്ടൻ... ഏട്ടനെ കൂടി വിളിക്ക്.. അറിയട്ടെ,സ്വന്തം പെങ്ങളുടെ തോന്നിവാസം ചേട്ടനും............!! ഞാൻ തറഞ്ഞുപോയ നിമിഷം..!!ഏട്ടൻ, ആ കണ്ണിൽ അല്ലേലും ഞാൻ തെറ്റുകാരിയാണ്, ഇത് കൂടി അറിഞ്ഞാൽ..............!! എന്റെ കണ്ണുകളിലെ പിടയൽ അറിഞ്ഞിട്ടാകണം അഗ്നിയുടെ വിരലുകൾ എന്റെ വിരലുമായി കോർന്നത്...... ഒന്നുമുണ്ടാകില്ല, കണ്ണിറുക്കി സമാധാനിപ്പിച്ച ആ പുരുഷൻ സത്യത്തിൽ എന്നിലെ സ്ത്രീയുടെ നീറ്റൽ മനസ്സിലാക്കിയിരിക്കണം..... എന്താ ഇവിടെ??? പുറത്ത് നിന്നിരുന്ന ആരുവേട്ടനും മനുവേട്ടനും അങ്ങോട്ടേക്ക് വന്നു,,

അഗ്നിയെ കണ്ട് അവരും ഞെട്ടിയിരുന്നിരുന്നിരിക്കണം..... അളിയനെന്താ ഇവിടെ?? അല്ല ഇതിപ്പോ വന്നു? ഞാൻ കണ്ടില്ലല്ലോ..... ആരും കാണാതെ ബാൽക്കണി വഴി വന്നാൽ പിന്നേ എങ്ങെനെ കാണാനാ ഏട്ടാ???? ആരുവേട്ടന്റെ ചോദ്യത്തിന് അഞ്ജലിയാണ് മറുപടി കൊടുത്തത്... എന്നെ തകർക്കാൻ കിട്ടിയ ചാൻസ് നന്നായി തന്നെ അവൾ ഉപയോഗിക്കുന്നുണ്ട്....... നീ എന്താ അഞ്ജലി ഈ പറയുന്നത്?മനസ്സിലാകുന്ന ഭാഷയിൽ പറയ്...!! മനുവേട്ടന്റെ സ്വരത്തിൽ കലർന്ന ഗൗരവം അത് ആ മുഖത്ത് നോക്കാതെ തന്നെ ഞാനറിയുന്നുണ്ടായിരുന്നു......... ഞാൻ യാത്ര ചോദിക്കാനായി ദച്ചുവിന്റെ മുറിയിലേക്ക് പോയതാ, അപ്പോൾ അവിടെ, ഇവർ രണ്ടും കൂടി......... അവൾ പറഞ്ഞ് ഫുൾസ്റ്റോപ്പിട്ടത് ആർക്കും എന്തും ഊഹിച്ചെടുക്കാം എന്ന രീതിയിലായിരുന്നു........ അഞ്ജലി....!!! അതെ ആന്റി, ഇവർ രണ്ടും താഴെ..... ഞാൻ.. ഞാൻ അങ്ങ് വല്ലാണ്ടായി........ ദച്ചുവിന്റെ ഭാഗത്ത് ഇങ്ങെനെ ഒന്ന് ഞാൻ പ്രതീക്ഷിച്ചില്ല........ പൂങ്കണ്ണീരുമായി കളം നിറഞ്ഞവളാടി, അഗ്നിയാണേൽ ദേഷ്യം കൊണ്ട് നിന്ന് വിറയ്ക്കുകയായിരുന്നു....

അത് ആ കണ്ണുകളിലെ തീക്ഷണതയിൽ നിന്ന് തന്നെ ബോധ്യപ്പെട്ടു....!!!! ഇവൾ ഇങ്ങനെ ഒരുവൾ ആണെന്ന്.......... പറഞ്ഞു മുഴുകിപ്പിക്കും മുന്നേ ആ കവിളിൽ ആഞ്ഞടിച്ചിരുന്നു ഞാൻ.... വായ്ക്ക് ലൈസെൻസില്ലെന്ന് വെച്ച് എന്ത് വേണേലും പറയരുത്....!!!!!! ഡീ നീ എന്നെ.... തല്ലി!!!ഇനിയും ഇമ്മാതിരി പറഞ്ഞാൽ തല്ലും... വെറുതെ ഇരന്നു വാങ്ങരുത് നീ അത്...!! കണ്ടോ മനുവേട്ടാ... ഇവളുടെ കള്ള കളി പിടിച്ചപ്പോ എന്നെ അടിച്ചത്..... ഇതൊക്കെ കണ്ടിട്ടും എന്താ നിങ്ങളൊന്നും മിണ്ടാത്തെ............. ഏട്ടാ......ഇവൾ വിളിച്ചിട്ടാ ഇവൻ വന്നതെന്ന് പറയുന്നത് ഞാൻ കേട്ടതാ ന്നിട്ടാ ഇപ്പോ ശീലാവതി ചമയുന്നത് 😒 ഏട്ടന്റെ അരികിൽ ചെന്ന് കള്ള കരച്ചിൽ കരയുന്നവളുടെ പുച്ഛം നിറഞ്ഞ പുഞ്ചിരി ഇടയ്ക്ക് എനിക്ക് നേരെ ഉണ്ടായിരുന്നു............ അമ്മേ സത്യം ഇതൊന്നുമല്ല... ഞാൻ പറയാം.... ഞാൻ അത്.... ദച്ചു....!! നിശബ്ദമായിരുന്ന അമ്മയുടെ അടുക്കൽ ചെന്ന് നടന്നത് പറയാൻ ഭാവിച്ചതും ഏട്ടന്റെ സ്വരം ഉയർന്നു....!!! ഏട്ടാ ഞാൻ...... കൂടുതലൊന്നും കേൾക്കണ്ട നിക്ക് ഒരൊറ്റ കാര്യം മാത്രം... നീ വിളിച്ചിട്ടാണോ അഗ്നി ഇവിടെ വന്നേ....... ഏട്ടാ...അത് അങ്ങെനെയല്ല, ചോദ്യത്തിനുത്തരം കിട്ടിയില്ല...!!നീ വരാൻ പറഞ്ഞോ ഇല്ലയോ...... കള്ളം പറയാൻ തോന്നിയില്ല തല കുനിച്ചു തന്നെ ആണെന്ന് മൂളി.....

സത്യം പറയാലോ പിന്നെ എനിക്കൊന്നും ഓർമയില്ല ഒരു പൊന്നീച്ചയാണ് തലയ്ക്കു ചുറ്റും..... നോക്കുമ്പോഴുണ്ട് കണ്മുന്നിൽ നിന്ന് വിറയ്ക്കുന്ന അച്ഛ.....!! ജീവിതത്തിലാദ്യമായി ആ കൈ ഇന്നെന്റെ ശരീരത്ത് വീണു,... മനസ്സ് പിടഞ്ഞുപോയി.............. എന്തിനാ ഡി ഞങ്ങളെ നാണംകെടുത്താൻ നീ........ അച്ചേ........ വേണ്ടാ എനിക്കൊന്നും കേൾക്കേണ്ടാ...നിന്റെ എല്ലാം തോന്നിവാസത്തിനും കൂട്ട് നിന്നതേയുള്ളൂ ഞാൻ... അതിനുള്ള ശിക്ഷ ആയിരിക്കും....!! അച്ഛയുടെവാക്ക് ഹൃദയം കീറിമുറിച്ചു...... അപ്പോഴും ശക്തിയേകി ആ വിരലുകൾ എന്നെ പിടിച്ചുനിർത്തി..... ഇങ്ങെനെയുമുണ്ടോ പെൺകുട്ടികൾ, നിൽക്കുന്ന നിൽപ് കണ്ടില്ലേ?? അല്ലേലും പണ്ടേ ഇതിന് കുറച്ച് വാലുണ്ടായിരുന്നു......... അഞ്ജലിയുടെ അമ്മയുടെ പറച്ചിൽ കൂടിയായപ്പോ അപമാനത്താൽ എല്ലാരും തല താഴ്ത്തുന്നത് ഞാൻ കണ്ടു....... ഞാൻ കാരണം എന്റെ കുടുംബം....!!!! കണ്ടില്ലേ ഡി, ഇത്രേയുള്ളൂ നീ... ഈ അഞ്ജലി വിചാരിച്ചാൽ എന്തൊക്കെ നടക്കും ന്ന് ഇപ്പോ മോൾക്ക് മനസ്സിലായോ??? എന്നാലും നീ ഇത്രയും ഒരുമ്പെട്ടവൾ ആണെന്ന് ഞാനും വിചാരിച്ചില്ല...!!

കാതോരമായി അവൾ പറഞ്ഞ വാക്കുകൾ....!!ഒന്ന് കൊടുക്കാൻ കൈ തരിച്ചു... പക്ഷെ വേണ്ട ദച്ചു, ഇതിനുള്ള അവസരം ഇനിയും അവളായി തന്നെ ഉണ്ടാക്കും......... അങ്ങെനെ കരുതി ചുരുട്ടിയ കൈ താനേ അയച്ചു..... മുരളി,,... അച്ഛാ.... ദത്തനെ വിളിച്ച് ഇത്രേടം വരെ വരാൻ പറ..... അച്ഛാ അത്..... നീ പറഞ്ഞത് ചെയ്യ്, എന്താ ഞാൻ വിളിക്കണോ?????? വേണ്ട അച്ഛാ ഞാൻ വിളിച്ചോളാം..... അതും പറഞ്ഞ് വല്യച്ചൻ ഫോണുമായി അകത്തേക്ക് പോയി..... ബാക്കിയുള്ളവർ എല്ലാം ഞങ്ങൾക്ക് ചുറ്റിനും നിൽപ്പുണ്ട്, അമ്മയാണേൽ ഏങ്ങലടിക്കുന്നു, അപ്പച്ചിയും വല്യമ്മയും അമ്മയെ സമാധാനിപ്പിക്കുന്നു.. അച്ഛൻ സർവ്വവും തളർന്നവനെ പോലെ നിൽക്കുന്നു........ ഏട്ടന്മാരെ നോക്കാനുള്ള ത്രാണി ഇല്ലായിരുന്നു.......... നിന്നു, എല്ലാവർക്കും മുന്നിൽ കുറ്റവാളികളെ പോലെ ഞങ്ങൾ രണ്ടും.....!!!!ഇത് എവിടെ വരെ പോകുന്നു എന്നറിയണമല്ലോ...... കുറച്ച് കഴിഞ്ഞതും ആന്റിയും അങ്കിളും സഞ്ജുവേട്ടനും കൂടി വന്നു... വന്നപാടെ ഞങ്ങളുടെ നിൽപും മറ്റുള്ളവരുടെ മുഖവും കണ്ട് എന്തോ പന്തികേട് ഉള്ളതായി മനസ്സിലായി....

പിന്നെ എല്ലാരും കൂടി എല്ലാം വിശദീകരിച്ചു പറഞ്ഞുകൊടുത്തപ്പോൾ പാവം അഗ്നിയ്ക്കും കിട്ടി ഒരെണ്ണം ആന്റിയുടെ കൈയിൽ നിന്ന്... ഇപ്പോ ഒരു ആശ്വാസം ഉണ്ട് 😌രണ്ടാൾക്കും കിട്ടീലോ......... നീ എന്തിനാടി ചിരിക്കൂന്നേ 😒 അത് പിന്നെ, തനിക്ക് കിട്ടിയില്ലേ അതാ.......... ഓ ഇവിടെ അന്താരാഷ്ട്ര പ്രശ്നം നടക്കുമ്പോഴാ നിനക്ക് ഒരു ചിരി..... ആരാ ഈ അന്താരാഷ്ട്ര പ്രശ്നം വരുത്തി വെച്ചേ??? എന്നിട്ടിപ്പോ എന്നെ പറയുന്നോ??? ഞാൻ പറഞ്ഞത് ആൾക്ക് ശെരിക്ക് കൊണ്ടെന്ന് ആ ഭാവം മാറിയപോഴേ മനസ്സിലായി... ഡോ..... മ്മ്..... എന്താ ഒരു ശോകം... അത് സോറി, ഞാൻ കാരണല്ലേ തനിക്കും... ഏയ്, ഇനി അത് പറയണ്ടാ.. ഇതല്ലെങ്കിൽ വേറൊന്ന്, ദേ ആ നാശം പിടിച്ചവൾ എന്നെ നശിപ്പിക്കാനായി തന്നെ ഇറങ്ങിയേക്കുവാ..... ഓഹ്.. ഇനിയിപ്പോ എന്ത് ചെയ്യും??? ഈ പോക്ക് പോയാൽ എല്ലാരും കൂടി നമ്മളെ തെറ്റ്കാരാക്കും..... അത് തന്നെയാ ആ അഞ്‌ജലിയ്ക്ക് വേണ്ടതും... അത് അങ്ങെനെ വിട്ട് കൊടുക്കാൻ പാടില്ല..!! എന്ത് ചെയ്യാനാ തന്റെ പ്ലാൻ??? അതൊക്കെയുണ്ട്.... താൻ കൂടെ നിൽക്കണം..... ഏറ്റു 😌

അങ്ങെനെ ആ കാര്യത്തിൽ ഒരു തീരുമാനം എടുത്തോണ്ട് ഞങ്ങൾ രണ്ടാളും നിന്ന നിൽപ് തുടർന്നു! ഇനി എന്താ ചെയ്യുക?? എന്തേലും ചെയ്തില്ലെങ്കിൽ ആകെ നാണക്കേടാകും....... അഞ്ജലിയുടെ അമ്മയുടെ ഡയലോഗ് എല്ലാരും ഏറ്റെടുത്ത മട്ടാണ്... ആ പെണ്ണുംപിള്ളയെ മിക്കവാറും ഞാൻ തട്ടും നോക്കിക്കോ.........(ആത്മയാണെ ) കൂയ്... എന്നതാടി... നമുക്കൊരു കളി കളിക്കാം.... എന്ത് കളി 🙄... അങ്ങെനെ അവരായി നമ്മളുടെ കാര്യം തീരുമാനിക്കണ്ടാ.... നീ എന്താ ഉദ്ദേശിക്കുന്നേ??? അതൊക്കെയുണ്ട്, കൂടെ കട്ടയ്ക്ക് നിന്നോണം..... അക്കാര്യം ഞാനേറ്റു 😌...... അഞ്ജലിയുടെ മുന്നിൽ നാണക്കെടാതിരിക്കാൻ മനസ്സിൽ കണക്ക് കൂട്ടലുകൾ നടത്തുമ്പോൾ ആ നിമിഷം അവൾ മറക്കുകയായിരുന്നു തന്റെ പൊടി മീശക്കാരനെ, അതിന് നിന്നോടാരാ പറഞ്ഞെ ഞങ്ങൾ പരിചയപ്പെട്ടിട്ട് കുറച്ച് ദിവസമേ ആയുള്ളൂ ന്ന്??????? കളം നിറഞ്ഞാടിയ അഞ്ജലിയെ വീണ്ടും രംഗം കൊഴുപ്പിക്കാൻ അനുവദിക്കാതെ ഞാനവളുടെ മുന്നിലേക്ക് ചെന്നു......... നിനക്കെന്താ അഞ്ജലി അറിയേണ്ടേ??? ഹേ, ഈ നിൽക്കുന്ന അഗ്നി എങ്ങെനെ എന്റെ റൂമിൽ വന്നെന്നോ?

ഞങ്ങൾ തമ്മിൽ എന്താ ബന്ധമെന്നോ? എങ്കിൽ കേട്ടോ, നീ പറഞ്ഞത് സത്യാ.. ഞാൻ വിളിച്ചിട്ട് തന്നെയാ അഗ്നി വന്നത്, ഞങ്ങൾ രണ്ടും കഴിഞ്ഞ ഒന്നര വർഷമായി ഇഷ്ടത്തിലാ....... എന്റെ ഫ്രണ്ട് കാർത്തിയുടെ ചേട്ടനാ അഗ്നി, അങ്ങേനെയാ ഞങ്ങൾ പരിചയപ്പെടുന്നതും ഇഷ്ടത്തിലാവുന്നതും... ഇന്ന് എൻഗേജ്മെന്റിനു വെച്ച് ഞങ്ങളൊന്ന് പിണങ്ങി, ആ പിണക്കം മാറ്റാൻ എനിക്കുള്ള ഡയറിമിൽക്കുമായി വന്നതാ അവൻ, തന്നിട്ട് തിരിച്ച് പോകാനിരുന്ന അഗ്നിയെ ഞാനാ നിർബന്ധിച്ച് അകത്തേക്ക് കയറ്റിയത്.. ഞങ്ങളുടെ കാര്യം എല്ലാരേയും അറിയിക്കാൻ, അല്ലേൽ ഒരുപക്ഷെ ചിലരൊക്കെ കൂടെ എന്റെ കെട്ട് എനിക്കിഷ്ടമില്ലാത്ത ഒരാളുമായി നടത്തുമെന്ന് തോന്നിയോണ്ട്....!!!! ആ നിമിഷം വായിൽ വന്നത് അങ്ങേനെയൊക്കെയായിരുന്നു അങ്ങേനെ തന്നെ പറഞ്ഞു 😌...... ഞാൻ പറഞ്ഞതൊക്കെ കേട്ട് എല്ലാരും ഞെട്ടി തരിച്ച് നിൽപ്പുണ്ട്, അതിലേറ്റവും ഞെട്ടൽ അഗ്നിയ്ക്കായിരുന്നു.. പാവം, കണ്ണും തള്ളി നിൽപ്പുണ്ട്..... പാവം പകച്ചുപോയിക്കാണും ബാല്യമൊക്കെ..............ഞെട്ടട്ടെ.. ഞെട്ടട്ടെ, ഇനിയും ഞെട്ടിക്കാം..... എല്ലാരും എന്നോട് ക്ഷമിക്കണം, ഈ ഇഷ്ടം എല്ലാരിൽ നിന്നും ഞങ്ങൾ മറച്ചുവെച്ചു, അന്ന് ഇവിടുന്ന് വഴക്കിട്ട് ഞാൻ പോയതും അഗ്നിയുടെ അടുക്കലേക്കാണ്.....!!!

അഗ്നി,മോള് ഈ പറഞ്ഞത് സത്യമാണോ???? ശ്രീജാമ്മ അവന്റെ അടുക്കലേക്ക് ചെന്ന് ചോദിച്ചതിന് മറുപടി പറയാതെ എന്നെത്തന്നെ നോക്കി നിൽക്കുകയായിരുന്നു അവൻ... പുല്ല്,ഇവൻ എല്ലാം നശിപ്പിക്കും 😒.... അഗ്നി.., നിന്നോടാ ചോദിച്ചേ.... ദത്തൻ അങ്കിൾ കൂടി ശബ്ദം വെച്ചു........... അല്ല.....!!!!!!! ഒരുനിമിഷം ആ മറുപടി എന്നെ ഞെട്ടിച്ചു.... കോപ്പ്, ഇവൻ ഇങ്ങെനെ പണി തരുമെന്ന് കരുതിയില്ല,,, കൂടെ നിൽകാം എന്ന് പറഞ്ഞിട്ട്.... 😒ശേ.... എല്ലാവർക്കും മുന്നിൽ ഒരിക്കൽക്കൂടി അപമാനിക്കപ്പെട്ട് അങ്ങെനെ നിന്നു.......... കണ്ടില്ലേ മുത്തശ്ശാ, ഇപ്പോഴും അവളുടെ അഹങ്കാരം..... സ്വന്തം വീട്ടിൽ ഒരുത്തനെ വിളിച്ചു കയറ്റിയിട്ട് ന്യായം പറയുന്നത് നോക്ക്, ഇങ്ങെനെയാണെങ്കിൽ ഇവിടുത്തെ പോലെ എവിടെയൊക്കെ ഇവൾ പോയിരിക്കും.....!!!!!!!! അഞ്ജലി.......!!!!!!! ആദ്യമായി മനുവേട്ടന്റെ ശബ്ദം ഉയർന്നു.... അത് കേട്ടിട്ടാകണം അഞ്ജലി ഒന്ന് നടുങ്ങി, അഞ്ജലി മാത്രമല്ല ഞാനും 😌..... ഏട്ടൻ നല്ല ദേഷ്യത്തിലാണെന്ന് ആ മുഖം തന്നെ പറയുന്നുണ്ട്...... കർത്താവെ ഇനിയൊരു അടികൂടി താങ്ങാനുള്ള ശക്തി ഇല്ലായെ 😌....... എന്തിനാടി ഇങ്ങെനെ ഞങ്ങളെ പറയിപ്പിക്കാനായിട്ട്..?????? അമ്മ കൂടി എന്റെ അടുക്കലേക്ക് വന്ന് കുറ്റപ്പെടുത്തി,... ഞാനാരെയും പറയിപ്പിച്ചിട്ടില്ല, എന്റെ ഇഷ്ടം തുറന്നു പറഞ്ഞു അത്രതന്നെ...

ഓ, അല്ലേലും ഇവിടെ ദച്ചുവിന് വിലയില്ലല്ലോ.. അഞ്ജലിയുടെ വാക്കാണല്ലോ ഇവിടുത്തെ വേദവാക്യം.....!!!! അങ്ങെനെ വിട്ടുകൊടുക്കാൻ ഞാനും തയ്യാറായിരുന്നില്ല 😒അല്ലപിന്നേ... ഡീീീ...... അമ്മ എന്നെ തല്ലാൻ ഭാവിച്ചതും തൊട്ട് പോകരുതവളെ.....!!!!!! അഗ്നിയുടെ ശബ്ദം മുഴങ്ങി..... മോനെ.... മതി പപ്പേ.... എല്ലാരും കൂടി കുറെ നേരായി പറയുന്നുണ്ടല്ലോ... ഇനി എനിക്ക് കൂടി പറയാനുള്ള അവസരം താ.......... അവന്റെ കണ്ണുകൾ ചുറ്റുമുള്ളവരിലേക്കും നീണ്ടു...,, ഇനിയും നിങ്ങൾക്ക് എന്താ പറയാനുള്ളത് മിസ്റ്റർ അഗ്നിദത്ത്??? ഇവൾക്ക് കിട്ടിയതൊന്നും പോരെ 🙄 അതും ചിന്തിച്ച് അവളെ നോക്കിയപ്പോഴേക്കും എന്റെ മുന്നിലേക്ക് അഗ്നി നീങ്ങി നിന്നിരുന്നു.... ഇനിയിപ്പോ ഇവനെന്താണാവോ പറയുന്നേ?? ഇത്രയും വരുത്തിവെച്ചത് പോരാഞ്ഞിട്ടാണോ,വീണ്ടും അഞ്‌ജലിയ്ക്ക് മുന്നിൽ നാണംകെട്ട് നിക്കേണ്ടി വരുമോ .... അങ്ങെനെ വിഷമിച്ച് അവനെ തന്നെ നോക്കി നില്കുമ്പോഴാണ് ചെക്കൻ എന്നെ നോക്കിയത്.... ഒരുനിമിഷം ആ മിഴിയിലെ ഭാവം എന്തെന്ന് വ്യക്തമായില്ല പക്ഷെ എന്തോ ഒന്ന് അതെന്നെ അവനിലേക്ക് അടുപ്പിക്കുന്നു.......

പിടയലോടെ മിഴികൾ മറ്റെന്തിലൊക്കെയോ നീട്ടി........ ദച്ചൂ .....!!! അവന്റെ വിളി ഒരുപോലെ ആ ഹാളിൽ പ്രതിധ്വനിച്ചു....!!!!ഒപ്പം ആ കൈകൾ എന്റെ കരങ്ങളെയും കവർന്നു.... ഇവൾ പറഞ്ഞതുപോലെ ഒന്നര വർഷത്തെ പ്രണയമൊന്നും ഞങ്ങൾക്കിടയിൽ ഇല്ല..... ഞങ്ങൾ ആദ്യായി കാണുന്നത് തന്നെ ഇവിടെ വെച്ചാ..... സഭാഷ്!!!ഇത് പറയാനാണോ ഇത്രയും ഹൈപ്പ് ഇവൻ കൊടുത്തേ😒 അതും പറഞ്ഞ് ചെക്കൻ എന്റെ മുഖത്തേക്ക് നോക്കി, നിരാശയും വേദനയും നിറഞ്ഞ എന്റെ മുഖം കാണ്കേ ആ ചൊടിയിൽ ഒരു പുഞ്ചിരി വിരിഞ്ഞു......, ദച്ചു പറഞ്ഞതുപോലെ അന്ന് ഇവിടുന്നിറങ്ങിയ ദച്ചു എന്റെ ഒപ്പമായിരുന്നു...... എല്ലാം തകർന്നവളെ പോലെ റോഡിലൂടെ നടന്നുപോയവളെ ഞാൻ കാണുന്നത് ബാറിൽ വെച്ചാണ്..... ഉള്ളിലെ നീറ്റൽ മാറാൻ മദ്യപിക്കാൻ തുടങ്ങിയപ്പോ...... ആരോടൊക്കെയോ ഉള്ള വാശിയ്ക്ക് ഒരു കുപ്പി അകത്താക്കി സ്വബോധം നഷ്ടപ്പെട്ടു എന്തൊക്കെയോ പുലമ്പുന്ന പെണ്ണിനെ അങ്ങെനെ ഉപേക്ഷിക്കാൻ തോന്നിയില്ല, അതല്ല എന്റെ അമ്മ എന്നെ പഠിപ്പിച്ചത്.. അവളെ കാറിൽ കയറ്റി ഇങ്ങോട്ടേക്ക് കൊണ്ട് വരാൻ ഒരുങ്ങിയവനാ ഞാൻ..

പക്ഷെ, അഴിയന്നൂരിലേക്ക് പോകല്ലേ എന്ന ഈ പെണ്ണിന്റെ അർദ്ധബോധത്തിലും ഉള്ള വാക്ക് അതെന്നെ ബോധ്യപ്പെടുത്തിയിരുന്നു ഈ മനസ്സിലെ അസ്വസ്ഥത....!!ഈ അവസ്ഥയിൽ മറ്റെവിടെയും കൊണ്ടുപോകാൻ കഴിയാത്തതുകൊണ്ട് ഞാനെന്റെ വീട്ടിലേക്ക് കൊണ്ട് പോയി..... എന്റെ ബെഡ് റൂമിൽ തന്നെയാണ് അവൾ കിടന്നിരുന്നത്.. അതിനർത്ഥം എന്റെ കൂടെ കിടന്നു എന്നല്ല...!!!ബോധം തെളിഞ്ഞ് ക്ഷീണമൊക്കെ മാറി പഴയ ദച്ചുവായി ഇവിടേക്ക് അവളെ കൊണ്ട് വിട്ടതും ഞാൻ തന്നെയാണ്.. അതിനിടയിൽ അവളെന്നോട് പറഞ്ഞു എല്ലാം,,, അഞ്‌ജലിയും, ആരോമലും ഏട്ടനും അമ്മയും ഒക്കെ അവളിൽ സൃഷ്ടിച്ച പെയിൻ....!!!!!!! കഴിഞ്ഞ ദിവസം നടന്നത് അവൻ പറഞ്ഞതും എല്ലാരുടെയും മുഖം വല്ലാണ്ടായി......... ഡോ മനു, ഒരിക്കലെങ്കിലും തന്റെ ഈ പെങ്ങളുടെ മനസ്സ് കൂടി കാണാൻ ശ്രമിക്കേടോ... അവിടെ തനിക്കുള്ള സ്ഥാനം അത്രയും മേലെയാ......!! ഏട്ടനെ നോക്കി പുച്ഛത്തോടെയാണെങ്കിലും അഗ്നി അത് പറയുമ്പോൾ എന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു....... ഇനി എല്ലാരോടും കൂടി പറയാനുള്ളത്.... എന്ത്‌ കാരണം കൊണ്ടായാലും എന്റെ പേരിൽ അപമാനിക്കപ്പെട്ട പെണ്ണിനെ കൈവെടിയാൻ അത്ര തരം താഴ്ന്നിട്ടില്ല അഗ്നി...!!എന്തിന്റെ പേരിലായാലും ഇനി ഈ പെണ്ണിനെ വിട്ട് കളയാനും എനിക്കാകില്ല.....!!!!!!

ഒരുനിമിഷം അവൻ പറഞ്ഞത് എന്നെ നടുക്കി.......... നിന്നോട് മാത്രമായി ഏറെ സ്വകാര്യമായി ഈ കാതോരം പറയാൻ മോഹിച്ചതാ... പക്ഷെ അതിങ്ങെനെ ആയിപോയി........ വന്നൂടെ ചുള്ളികമ്പേ, എന്റെ പെണ്ണായ്, എന്റെഅമ്മേടെ രണ്ടാമത്തെ മരുമോളായ്...!!!.... വീണ്ടും വീണ്ടും മനസ്സ് പിടയുന്ന വാക്കുകൾ.... ആ കണ്ണുകളിലെ ഭാവം അത് പ്രണയമോ സഹതാപമോ???...... ആരെയും നോക്കിയില്ല, അവന്റെ കൈ വിട്ട് മുകളിലേക്ക് ഓടി കയറുമ്പോൾ കൈകാലുകൾ വിറ കൊണ്ടു.... ഒരു രാത്രി കൊണ്ട് തന്റെ ജീവിതത്തിലുണ്ടായ മാറ്റങ്ങൾ.........!!! ബെഡിലേക്ക് ചാഞ്ഞ് തലയിണയിലേക്ക് മുഖം പൂഴ്ത്തി.... കണ്ണുകൾ ഇറുക്കെ അടച്ച് ഏങ്ങൽ അടിക്കുമ്പോൾ മനസ്സിലേക്ക് ഇരച്ചെത്തിയത് എന്റെ പൊടിമീശകാരനാണ്...... സ്വാർത്ഥയല്ലേ ഞാൻ.. ഒരുനിമിഷം ആ അഞ്ജലിയുടെ മുന്നിൽ തോൽക്കാതിരിക്കാൻ, എന്റെ പ്രണയത്തെ മറന്ന് മറ്റൊരു പുരുഷനെ പ്രണയിക്കുന്നു എന്ന് പറഞ്ഞ സ്വാർത്ഥ...!!!!! നെഞ്ചം വല്ലാതെ പൊള്ളി.... ഇത്രനാളും മനസ്സിൽ കൊണ്ട് നടന്ന പ്രണയത്തിന് ഒരൊറ്റ രാത്രി കൊണ്ട് താൻ അർഹതയില്ലാത്തവളായിരിക്കുന്നു...!! കൺപോളയിൽ നിന്ന് ഇറ്റുവീണ മിഴിനീർതുള്ളികൾ തലയിണ നനച്ചുതുടങ്ങി..... അപ്പോഴും കണ്മുന്നിൽ എന്നെ നെഞ്ചോട് ചേർത്ത് പിടിച്ച് നിൽക്കുന്ന ഒരു അവ്യക്തരൂപം മാത്രം....... (തുടരും )..........

നന്നായോ എന്നൊന്നും അറിയില്ല, മനസ്സിലുള്ളത് അതുപോലെ എഴുതാൻ ആവാത്തതുപോലെ.. എങ്കിലും എന്നെക്കൊണ്ട് പറ്റുന്നത് പോലെ എഴുതിച്ചിട്ടുണ്ട്........വാക്ക് പാലിച്ചിട്ടുണ്ട് വല്യ പാർട്ട്‌ തന്നെയാണ് ട്ടോ ❤ ഇത് തുടങ്ങിയപ്പോഴേ ഞാൻ പറഞ്ഞു, വെറൈറ്റി സ്റ്റോറി ഒന്നുമായിരിക്കില്ല... ഒരുപാട് എഴുതിപഴകിയ തീം തന്നെയാണ്, അതിന് ഞാൻ എന്റേതായ രീതി കൊടുത്തു ന്ന് മാത്രം 😌എന്നുവെച്ച് കോപ്പിയടി ആണെന്നൊന്നും കരുതല്ലേ അതിന്റെതായ സമയത്ത് ആവിശ്യത്തിനുള്ള സൈക്കോത്തരം ഇതിലും വരുന്നുണ്ട് 😌.. ഒരുപക്ഷെ മറ്റു കഥകളിൽ നിന്ന് വ്യത്യസ്തമായവ 😌

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story