ദക്ഷാഗ്‌നി: ഭാഗം 23

dakshagni

എഴുത്തുകാരി: നിരഞ്ജന

ഇങ്ങെനെ ഒരു അവസ്ഥയിൽ നിന്നെ ഒറ്റയ്ക്കാക്കാൻ തോന്നുന്നില്ല പെണ്ണെ,..... ഞാൻ കാരണം നീ ഇങ്ങെനെ നീറുന്നത്,,, അത് കണ്ട് നിൽക്കാൻ മാത്രം ഈ അഗ്നിയ്ക്ക് ശേഷി ഇല്ലാതായി പോകുന്നു...... അറിയില്ല ഇത്രമേൽ എന്നിൽ പിടിമുറുക്കാൻ പോയ ജന്മത്തിൽ ആരായിരുന്നു നീ എനിക്കെന്ന്..... അവൾ പോയ വഴിയേ നോക്കി അങ്ങെനെ നിൽക്കേ ആ മനസ്സ് അവളെ ആദ്യമായി കണ്ട നിമിഷത്തേക്ക് ചേക്കേറി.... പിടയലോടെ തന്നെ നോക്കിയ ആ കണ്ണുകൾ!!കണ്ട് മറഞ്ഞവപോലെ തോന്നിയ ആ മിഴികൾ ഇന്നൊരിക്കൽ കൂടി തന്നെ നോക്കവേ ഓർമ വന്നത് ആ പേടമാൻ മിഴിയെയാണ്...... നീ ആയിരുന്നു എന്റെ പ്രണയം പെണ്ണേ, പക്ഷെ ഇന്ന് നിന്റെ മിഴിയ്ക്ക് പോലും അവകാശിയായ് അവളെ കണ്ടിരിക്കുന്നു ഞാൻ.... ദച്ചുവിനെ....!!!!! ആ നിമിഷം അറിയാതെ തന്നെ അവന്റെ ചൊടിയിൽ പുഞ്ചിരി വിരിഞ്ഞു..... പെണ്ണ് ആള് കൊള്ളാലോ, ഒരു ചെറുക്കനെ വിളിച്ച് വീട്ടിൽ കയറ്റിയത്തും പോരാ എന്തൊക്കെ കഥകളാ ഉണ്ടാക്കിയത്??? എന്നിട്ടവസാനം ഒരൊറ്റ പോക്കും... ഇങ്ങെനെയുമുണ്ടോ പെണ്ണുങ്ങൾ???

അഞ്ജലിയുടെ അമ്മയുടെ മുറുമുറുപ്പ് തീർന്നില്ലെന്ന് തോനുന്നു, എന്തെല്ലാമോ പറയുന്നു... ആരും അതിനൊന്നും ചെവി കൊടുക്കുന്നില്ലേന്ന് കണ്ടതും മെല്ലെ അടങ്ങി, പക്ഷേ അപ്പോഴും അതെല്ലാം കണ്ടും കേട്ടും കുറച്ചുപേരുണ്ടായിരുന്നു, സ്വയം ഒരു അഗ്നിസ്ഫോടനം ആകാതിരിക്കാൻ കഴിവതും സ്വയം നിയന്ത്രിച്ചു നിൽക്കുന്ന കുറച്ചുപേർ....!!!!! ദത്താ.... ഞങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായ തെറ്റിന് ഞാൻ താങ്കളോട് ക്ഷമ ചോദിക്കുന്നു......... ഏയ് എന്താടോ മുരളി, ഇത്????അങ്ങെനെ ക്ഷമ പറയാൻ വേണ്ടി മാത്രം എന്ത് തെറ്റാ ഇവിടെ നടന്നത്??? അതിന്റെ ഒന്നും ആവിശ്യമില്ലെടോ....... എന്നാലും, ഈ രാത്രി ഇങ്ങെനെ ഇവിടേക്ക്... അയാം സോറി..... അങ്കിളേ...,, ബാലകൃഷ്ണനും കൂടി ദത്തനോട് ക്ഷമ ചോദിക്കാൻ തുടങ്ങിയതും അഗ്നി അത് തടഞ്ഞു........ ഇപ്പോഴും നിങ്ങൾ ദച്ചു തെറ്റ് ചെയ്തിരിക്കുന്നു എന്നാണോ വിചാരിക്കുന്നെ?????? ഒരിക്കലുമല്ല മോനെ... എന്റെ മോൾക്ക് തെറ്റ് ചെയ്യാനാവില്ല ന്ന് ആരെക്കാളും എനിക്കറിയാം... ന്നിട്ടും ഞനെന്റെ കുട്ടിയെ തല്ലി, പാടില്ലായിരുന്നു.. ആ സമയം സ്വയം നിയന്ത്രിക്കാൻ പറ്റിയില്ല 😒..........

ആ അച്ഛന്റെ വാക്കുകളിലെ ഇടർച്ച എല്ലാരിലും ബാധിച്ചിരുന്നു...... പാവാ മോനെ, ന്റെ മോള്... ഈ കാണിക്കുന്ന കുറുമ്പേഉള്ളൂ ഉള്ള് പൊള്ളയാ... ഇപ്പോ പോയാൽ കാണാം, തലയിണയിൽ മുഖം പൂഴ്ത്തി കിടക്കുന്ന ന്റെ ദച്ചുവിനെ....!!!............ അങ്കിളെ........ നിങ്ങള് പോയി വാ.... ബാക്കിയൊക്കെ നാളെ രാവിലെ... രാത്രിയിൽ ഇനി ഒരു ചർച്ച വേണ്ട... എന്തോ പറയാൻ ഒരുങ്ങിയ സഞ്ജുവിനെ തടഞ്ഞു കൊണ്ട് മധു പറഞ്ഞതും, അത് ശെരിയാ ന്ന് സമ്മതിച്ചുകൊണ്ട് ദത്തൻ എല്ലാരോടും യാത്ര ചോദിച്ചു...... ഇറങ്ങും മുന്നേ ഒരിക്കൽ കൂടി അവന്റെ കണ്ണുകൾ ആ റൂമിലേക്ക് പോയി.... ഇല്ല, അനക്കമില്ല.... ഒരുപക്ഷെ താൻ പറഞ്ഞതൊന്നും താങ്ങാൻ കഴിഞ്ഞിട്ടുണ്ടാവില്ല.... എന്തായിരിക്കും ആ പെണ്ണിന്റെ മറുപടി എന്നതിൽ ആകാംക്ഷയുണ്ടായിരുന്നെങ്കിലും അതിലേറെ വിഷമം അവളുടെ അവസ്ഥ കരുതിയായിരുന്നു...... അവരെ യാത്രയാക്കി, ഉമ്മറത്ത് നിന്നെല്ലാരും തിരികെ ഹാളിലേക്ക് കയറി, എല്ലാരും ഒന്ന് നിന്നേ...., ആ ശബ്ദം ഹാളിൽ പ്രതിധ്വനിച്ചു...!!! അടുത്ത നിമിഷം മനുവിന്റെ കവിളിൽ ആഞ്ഞടിച്ചുകൊണ്ട് മറ്റൊരു കൈ ഉയർന്നു പൊങ്ങി..... കിച്ചു......!!!!!

വല്യച്ചന്റെ സ്വരം കേട്ടുകൊണ്ടാണ് ഫോൺ വിളിയെല്ലാം കഴിഞ്ഞ് അന്നമ്മ അകത്തേക്ക് വരുന്നത്..... പാവം, നടന്നതൊന്നുമെ അറിഞ്ഞിരുന്നില്ല... എല്ലാരുടെയും മുഖഭാവവും കിച്ചുവിന്റെ അടികൊണ്ട് കവിൾ പൊത്തി നിൽക്കുന്ന മനുവിനെയും കാണ്കെ സീൻ കോണ്ട്ര ആണെന്ന് മാത്രം ഓൾക്ക് മനസിലായി...!! കർത്താവെ ഇതെന്നാ ഇനി പുതിയൊരു പ്രശ്നം 🙄 പെണ്ണിന്റെ ആലോചനയ്ക്ക് ഉത്തരമെന്നോണം ഒരിക്കൽ കൂടി കിച്ചുവിന്റെ കൈകൾ മനുവിനെ തലോടി കടന്നുപോയി...!! കിച്ചേട്ടാ....!!! മിണ്ടരുത് നീ... എന്നെ അങ്ങെനെ വിളിക്കാൻ ലോകത്ത് ഒരാൾക്കേ അവകാശമുള്ളൂ.. ന്റെ ദച്ചുവിന്, അവളെ വേദനിപ്പിച്ചവൾക്കൊന്നും എന്നോട് മിണ്ടാനും അർഹത ഇല്ല....!!! മനുവിനെ അടിക്കുന്നത് തടയാൻ വന്ന അഞ്‌ജലിയ്ക്ക് നേരെ കിച്ചു പറഞ്ഞതൊക്കെ കേട്ട് ആകെ കിളിപോയി നിൽകുവാ അന്നകൊച്ച്... ഇതിപ്പോ എന്താ ഇവിടെ നടന്നെ?? എന്തായാലും സീരിയസ് മാറ്റർ ആണ്... അല്ലാതെ ഏട്ടന്മാർ ഇങ്ങനെ നിൽക്കില്ല, അതും അഞ്ജലി ആണ് കാരണവും... കുരിശ് ഇതിപ്പോ എത്രയെന്ന് വെച്ചാ ഇവളെന്റെ ദച്ചുവിനെ 😡..

അല്ല ഓള് എവിടെ???? ചുറ്റിനും ദച്ചുവിനായി പര തിയെങ്കിലും അവളെ കണ്ടില്ല......... നിങ്ങളോടൊക്കെ എന്ത് തെറ്റാ ആ പാവം ചെയ്തേ?? എല്ലാരേയും സ്നേഹിച്ചതോ? അതാണോ അവൾ ചെയ്ത തെറ്റ്? അതിനാണോ ഒന്നിന് പിറകെ ഒന്നായി അതിനെ ഇങ്ങെനെ നോവിക്കുന്നെ?? മതിയായില്ലേ?? എന്താ ആന്റി, നിങ്ങൾക്കും നൊന്ത് പ്രസവിച്ചമോളുടെ വേദന കാണാതെ വയ്യെന്നായോ??? അതോ ദാ ഈ നില്കുന്നവൾക്ക് വേണ്ടി സ്വന്തം മോൾടെ വേദന കാണാതെ ഇരിക്കാൻ ആ കണ്ണ് മൂടികെട്ടിയോ????? ജിത്തുവിന്റെ ഓരോവാക്കും അവർക്ക് നേരെ ചാട്ടുളിയായിവീണു...... എല്ലാരും കൂടി അവളെ കൊല്ലാകൊല ചെയ്യുന്നത് കണ്ടിട്ടും മനഃപൂർവമാ അഴിയന്നൂർ തറവാട്ടുകാർക്കിടയിൽ വഴക്ക് ഉണ്ടാക്കണ്ടാന്ന് കരുതി.. പക്ഷെ ഇനിയെങ്കിലും പറയാനുള്ളതുപറഞ്ഞില്ലെങ്കിൽ ആ പാവം ഞങ്ങളെ ഏട്ടാ ന്ന് വിളിക്കുന്നതിന്‌ അർത്ഥമില്ലാത്തതായി പോകും... ആരുവും അവനു പറയാനുള്ളത് പറഞ്ഞു......... നിനക്ക് നാണമില്ലേ മനു?? ഇത്ര നാൾ എല്ലാത്തിനുംഞാൻ നിന്റെ കൂടെനിന്നു, പലതും... പക്ഷെ ഇപ്പോ ഐ ഫീൽ ഷെയിം ഓൺ യൂ....

ഏട്ടനെന്നാൽ അച്ഛൻ ന്നാടാ അർത്ഥം.... എന്നെങ്കിലും അങ്ങെനെ അവളെ നീ ഒന്ന് ചേർത്ത് പിടിച്ചിട്ടുണ്ടോ??വേണ്ട.. ഒന്നും. വേണ്ടിയിരുന്നില്ല, ഇന്ന് നിന്റെ ഈ നിൽക്കുന്ന ഭാവി വധു അവളെക്കുറിച്ച് പറഞ്ഞത് കേട്ട് ഒരക്ഷരം നീ ഒന്ന് മറുത്ത് പറഞ്ഞിരുന്നുവെങ്കിൽ അത് മതിയായിരുന്നുആ പെണ്ണിന്!!അങ്ങെനെ ചെയ്തോ നീ???ചെയ്തില്ലെന്ന് മാത്രമല്ല,സ്വന്തം പെങ്ങളെ എല്ലാർക്കും മുന്നിൽ കടിച്ചു കീറാൻ കൊടുത്തിരിക്കുന്നു.... വെറുപ്പ് തോന്നുന്നെടാ.. നിന്നോടും നിന്റെ ഈ സ്വഭാവത്തോടും....!!!! കിച്ചുവിന്റെ വാക്കുകൾ ഒരുപോലെ മനുവിന്റെയും അഴിയന്നൂരിന്റെയും മനസ്സിൽ ആഴത്തിൽ പതിച്ചു ...... കിച്ചു...!!! എന്തിനാ മുത്തശ്ശാ ഇപ്പോ ശബ്ദം ഉയർത്തുന്നെ??? ദോ ഒരുപെണ്ണിനെ അപമാനിക്കുന്നതിന്റെ അങ്ങേയറ്റം അപമാനിച്ച് അവളെ ഇല്ലാണ്ടാക്കിയില്ലേ? അപ്പോ ഒന്നും ആരുടെയും ശബ്ദം ഞങ്ങൾ ഉയർന്നു കേട്ടില്ലല്ലോ.... മുത്തശ്ശനും ഇവരുടെ കൂടെ കൂടി ദച്ചുവിനെ വേദനിപ്പിക്കാൻ തുടങ്ങിയോ???? മോനെ.. അത്.... വേണ്ടാ... ആർക്കുമൊന്നും പറയാനുള്ള ഒരു അവകാശവുമില്ല.......

ഒരു പെണ്ണിന്റെ ജീവിതം വെച്ച് കളിയാടിയപ്പോൾ നോക്കി നിന്ന ആർക്കും ഇനി അവളിൽ ഒരാവകാശവുമില്ല... അഗ്നിയാണ് ശെരി, അവൻ മാത്രം.... അതുകൊണ്ട് തന്നെ ഒരു കാര്യം ഞങ്ങൾ ഉറപ്പിച്ചു, അവൻ പറഞ്ഞതുപോലെ, ദച്ചുവിന് ഇഷ്ടം ആണെങ്കിൽ ആ കല്യാണം ഞങ്ങൾ നടത്തും...... അതിനി ആരൊക്കെ എതിർത്താലും.... ഇനിയെങ്കിലും ഞങ്ങളുടെ ദച്ചു സമാധാനം അനുഭവിക്കട്ടെ...!!! വാട്ട്‌.....??!!!!!!!! ഏട്ടന്മാരുടെ മൂന്നിന്റെയും വാക്കുകൾ കേൾക്കെ അന്നമ്മ ഞെട്ടി....!!താനൊന്ന് മാറി നിന്ന മണിക്കൂറിൽ ഇവിടെ സംഭവിച്ചത് എന്തെല്ലാം എന്ന് മനസ്സിലായില്ലെങ്കിലും ഒരു രൂപം അവൾക്ക് പിടികിട്ടിയിരുന്നു, അതിന് കാരണക്കാരി അഞ്‌ജലിയും....!!!!! അവളുടെ അഹങ്കാരം നിറഞ്ഞ മുഖം കാണ്കെ അന്നമ്മയുടെ മുഖം വരിഞ്ഞു മുറുകി............. കിച്ചേട്ടാ....!!!! പെട്ടെന്ന് സ്റ്റെയറിൽ നിന്ന് കേട്ട ആ സ്വരം എല്ലാരുടെയും നോട്ടം അവിടേക്ക് ക്ഷണിച്ചു..... ദച്ചു...!!!! ഒറ്റ നോട്ടത്തിൽ ആ രൂപം വല്ലാതെ ക്ഷീണിച്ച പോലെ..... പക്ഷേ അപ്പോഴും, ആ കണ്ണുകളിലെ തീക്ഷ്ണതയ്ക്ക് കുറവില്ലായിരുന്നു...... എന്നെപ്പറ്റി ഇനിയും ഇവിടെയൊരു ചർച്ച വേണ്ടാ.....

ന്റെ കാര്യം അത് തീരുമാനിക്കാൻ എനിക്കറിയാം..... എന്നെ കെട്ടിക്കാൻ എന്തായാലും നിങ്ങൾ പ്ലാനിടുവല്ലേ അപ്പോൾ പിന്നെ അതനുസരിക്കാന്ന് ഞാനുമങ്ങ് കരുതി,ഒറ്റ പന്തലിൽ രണ്ട് കല്യാണം നടത്താം.. ഞാൻ തയ്യാറാണ്,അഗ്നിയുടെ കൈ പിടിക്കാൻ തന്നെയാണ് എന്റെ തീരുമാനം....എന്റെ പേരിൽ ഇനിയൊരു വിഷമം ആർക്കും വേണ്ടാ............. പറയാനുള്ളതെല്ലാം പറഞ്ഞോഴിഞ്ഞു,ആർക്കൊക്കെയോ ഞെട്ടലായിരുന്നു മറ്റു ചിലരിൽ സന്തോഷം.. പക്ഷെ അതോന്നുമല്ലാതെ ദേഷ്യത്തോടെ എന്നെ നോക്കിയ മിഴികളും ഉണ്ടായിരുന്നു.... പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല,റൂമിലേക്ക് തന്നെ തിരിച്ചു വന്നു,പിന്നാലെ അന്നമ്മയും..... ദച്ചൂ,നീ ഇത് എന്തൊക്കെയാ പറയുന്നേ???? സത്യമാണ് അന്നമ്മേ,നീ മാറിയ കുറച്ച് നേരം കൊണ്ട് നടന്നത്... ബാൽകണിയിൽ ഇരുന്ന് നടന്നതൊക്കെ അന്നമ്മയോട് പറയുകയായിരുന്നു ഞാൻ........ എടി, എന്നാലും കല്യാണം ന്നൊക്കെ പറയുമ്പോ, അതും ആ കാട്ടുമാക്കാനുമായി....!!! ഞാൻ തീരുമാനിച്ചു കഴിഞ്ഞതാ ടി.. ഇനി അതിൽ നിന്നൊരു മാറ്റമില്ല,, പക്ഷെ?? ഒരു പക്ഷെയുമില്ല......

ഒന്നും ആലോചിക്കാതെ അല്ല ഞാൻ ഇങ്ങെനെ തീരുമാനിച്ചേ,എല്ലാത്തിനും അതിന്റെതായ കാരണങ്ങൽ ഉണ്ട്...!! എന്ത്‌ കാരണം?? ദേ പെണ്ണെ, വെറുതെ കളിക്കരുത്, ലൈഫ് ആണ്.... അതേലോ ലൈഫ് ആണ്, ആലോചിച്ച് തന്നെയാ തീരുമാനിച്ചേ, ദച്ചൂ...?? അതേടി... അഞ്ജലിയുടെ മുന്നിൽ തല കുനിക്കാതിരിക്കാൻ, അവളോടുള്ള ബെറ്റ് ജയിക്കാൻ എനിക്ക് ഈ കല്യാണം കഴിച്ചേ പറ്റൂ... വാട്ട്???? എന്തായാലും ഇനി ഏട്ടന്റെ കല്യാണം മുടക്കാൻ കഴിയില്ല.. അപ്പോ പിന്നെ ആ ബെറ്റിൽ ഞാൻ തോറ്റു, അങ്ങെനെ എങ്കിൽ ഞാൻ ഇറങ്ങി പോയല്ലേ പറ്റൂ!!.. അതിന് കല്യാണം തന്നെ വേണോ ടി??? മ്മ് വേണം.... ഇവിടുന്ന് എനിക്ക് മാറിയേ പറ്റൂ..... ഓക്കേ... ഇനി ഇതിൽ കൂടുതൽ എനിക്കൊന്നും പറയാനില്ല.... എന്തായാലും നല്ലത് സംഭവിക്കട്ടെ 😌 ഓക്കേ മോൾസ്, അപ്പോൾ ബാ നമുക്ക് പോയി പടുക്കാം..... 😌 ചലോ ബേട്ടി... അവളെ കെട്ടിപിടിച്ച് കിടക്കുമ്പോൾ ഹൃദയം വല്ലാതെ പിടയുന്നുണ്ടായിരുന്നു.......... രാവിലെ നേരത്തെ എണീറ്റു, ഫ്രഷ് ആയി വന്നപ്പോഴും അന്നമ്മ കമിഴ്ന്നു കിടന്നുറക്കമായിരുന്നു....

മെല്ലെ പുറത്തേക്ക് നടന്നു, ഗാർഡൻ ഏരിയയിൽ പോയിരുന്നു.......ഇളം തണുപ്പിൽ മെല്ലെ കണ്ണടച്ച് കിടന്നതും അരികിൽ ആരോ വന്നതുപോലെ തോന്നി.... ഒരുപാട് വേദനിച്ചോ ന്റെ കുട്ടിയ്ക്ക്....!!! ഏയ് ഇല്ല അച്ഛാ..... എന്നെ തലോടി അച്ഛൻ ചോദിച്ച ചോദ്യം.. അത് മാത്രമായിരുന്നു ഉള്ളിലെ നീറ്റൽ ഒരല്പം കുറയാൻ...!!! വല്ലാണ്ട് മാറിപ്പോയി ന്റെ കുട്ടി, അച്ഛയോട് പോലും കള്ളം പറയാൻ തുടങ്ങി ല്ലേ... അച്ഛെ.......... ആ മാറിൽ ഒട്ടി ചേരെ ഞാനറിയുകയായിരുന്നു ആ കരുതൽ.. എങ്ങെനെയാ കുട്ട്യേ, നിനക്കിങ്ങെനെ ആവാൻ കഴിയുന്നെ???.. ഒന്ന് ചിരിക്കുക മാത്രം ചെയ്തു........ എന്റെ കുട്ടി ശെരിക്കും ആലോചിച്ചിട്ടാണോ ഇപ്പോ ഈ തീരുമാനം??? അച്ഛെ??? ദച്ചൂ, ഒന്നിന്റെയും പേരിൽ എടുത്ത് ചാടി എടുക്കാനുള്ളതല്ല വിവാഹതീരുമാനം.... ഇന്നലെ എന്താ നടന്നതെന്ന് ഞങ്ങൾക്കൊക്കെ ബോധ്യമായി, എന്നുവെച്ച് ഇങ്ങെനെ ഒരു തീരുമാനം നിങ്ങൾ രണ്ടും എടുക്കണോ??? രണ്ട് പേരുടെയും ഭാവി, നാളെ ഇതൊരു അബന്ധം ആണെന്ന് തോന്നരുത്.....!!! ആ വാക്കുകൾ ശ്രദ്ധാപൂർവ്വം തന്നെ കേട്ടു നിന്നു, ശെരിയാ.. ജീവിതമാണ്, തെറ്റിപോയാൽ ഒരിക്കലും തിരുത്താൻ ആകാത്ത ഒന്ന്.. പക്ഷെ, ഇവിടെ എനിക്ക് മുന്നിൽ തെറ്റോ ശെരിയോ ഇല്ല ... അഞ്ജലി!!!അവൾക്ക് മുന്നിൽ തല കുനിക്കാനാവില്ല...!!അവൾക്ക് കൊടുത്ത വാക്ക്, ഈ വീട്ടിൽ നിന്നിറങ്ങണം..., അതിന് ഈ കല്യാണം ആവിശ്യമാണ്.... കൂടെ ഞാൻ കാരണം ഇനിയും ആരും തല താഴ്ത്തരുത്...!

ആ ചിന്ത മാത്രം...... ദച്ചൂ.... ആഹ് അച്ഛെ... ചിന്തകൾ സിരകളെ ചൂട് പിടിപ്പിക്കവേ യഥാർത്ഥ്യതിലേക്ക് അച്ഛന്റെ വിളി എത്തിക്കുന്നത്... അഗ്നിയെ അച്ഛന് ഇഷ്ട്ടല്ലേ???? ആ ചോദ്യത്തിന് ഉത്തരം കാത്ത് നിന്ന എനിക്ക് അച്ഛൻ ഒരു ചിരി സമ്മാനിച്ചു...... അഗ്നി, അവൻ ആൺകുട്ടിയാ.. നല്ല ഉശിരുള്ള ആൺകുട്ടി!!എനിക്കൊത്തിരി ഇഷ്ടാ അവനെ, ഒന്ന് പറഞ്ഞാൽ പത്ത് പറയുന്ന ആരുടെ മുന്നിലും തലയുയർത്തി നിൽക്കുന്ന ആണൊരുത്തൻ...!!സത്യം പറഞ്ഞാൽ അത് തന്നെയാ നിക്ക് ഒരു വിഷമവും..!! അച്ചേ??? അല്ലേടി, മോളെ.... നിന്റെ മരംചാടി സ്വഭാവത്തിന് അവൻ നിന്നേ കാലേവാരി അടിക്കും... അത് കാണേണ്ടി വരുമല്ലോ ന്ന് ഓർത്തപ്പോ.... അച്ഛേ...,......... പുരികം പൊക്കി ഒന്ന് നോക്കിയതും കള്ള ചിരിയോടെ ആ കൈകൾ എന്റെ കവിളിൽ മെല്ലെ തലോടി...... അച്ഛയ്ക്ക് ഒത്തിരി സന്തോഷായി, എന്റെ കുട്ടിയ്ക്കൊരിക്കലും അരുതാത്തത് ഒന്നും വരില്ല.. അതിന് ഈ അച്ഛൻ സമ്മതിക്കത്തുമില്ല.... ഈ കല്യാണത്തിന് എന്റെ മോൾക്ക് ഇഷ്ടമാണേൽ അത് തന്നെ നടക്കും...!!! താങ്ക്സ് അച്ഛേ... ഉമ്മാഹ്ഹ... 😘 പിന്നെ മോളെ, ആൽപത്തൂരുള്ളതൊക്കെ പാവങ്ങളാ.. ഇവിടുത്തെ പോലെ അവിടെയുള്ളവരെ കൂടി തെങ്ങിന്റെയും മാവിന്റെയും മണ്ടേകേറ്റരുത് അപേക്ഷയാ... 😁 ആലോചിക്കാം 😌.. അമ്പടി കേമി!!........ ആർത്ത് ചിരിച്ചുകൊണ്ട് അച്ഛന്റെ നെഞ്ചിലേക്ക് ഞാൻ ചേർന്നിരുന്നു ഒരാശ്വാസത്തിനായി....!!..... (തുടരും )..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story