ദക്ഷാഗ്‌നി: ഭാഗം 24

dakshagni

എഴുത്തുകാരി: നിരഞ്ജന

 അങ്കിൾ, എനിക്ക് ദച്ചുവിനോട് ഒന്ന് സംസാരിക്കണം....... ഉച്ചയോടടുക്കെ അഗ്നിയും വീട്ടുകാരും അഴിയന്നൂരിലേക്ക് വന്നിരുന്നു.. കാർത്തി ഇന്നലെ വൈകിട്ട് ബാംഗ്ലൂർക്ക് പോയി, ഏതോ സുഹൃത്തിന്റെ കല്യാണം, അതുകൊണ്ട് അവനെ മാത്രം ഒന്നുമറിയിച്ചില്ല.. ഇനിയിപ്പോ എല്ലാം അറിയുമ്പോൾ എന്താകുമോ അവസ്ഥ 🙄.......... ദച്ചു റൂമിലുണ്ട്.... അനു വിന്റെ ഉത്തരത്തിന് നന്ദിയോടെ അവളെ നോക്കി, ശേഷം അനുവാദമെന്നോണം മറ്റുള്ളവരുടെ മുഖത്തേക്കും..... പോയി കാണെടോ,.... മുത്തൂസിന്റെ അനുവാദം കിട്ടിയതും ചെറു പുഞ്ചിരിയോടെ ചെക്കൻ സ്റ്റെപ് കയറി..... സത്യം പറയാലോ, ദച്ചു മോളെ കൂടി എനിക്കിങ്ങ് കിട്ടിയിരുന്നെങ്കിൽ ന്ന് ഞാൻ ആഗ്രഹിച്ചതാ.. എന്തായാലും നടന്നല്ലോ!!ഞങ്ങൾക്ക് ഭയങ്കര സന്തോഷായി.. ഈ കല്യാണത്തിന് എന്തായാലും ഞങ്ങൾക്ക് പൂർണ്ണസമ്മതം...... മുകളിലേക്ക് പോകും വഴി കേട്ട അമ്മയുടെ വാക്കുകൾ അവന്റെ ചിരിയുടെ വോൾട്ടേജ് കൂട്ടി......... എസ്‌ക്യൂസ് മി....!!! കേറി പോര്....... അവന്റെ ഈ വരവ് പ്രതീക്ഷിച്ചെന്നോണം ബെഡിൽ ഇരിപ്പുണ്ടായിരുന്നു ഞാൻ.. കാലത്ത് എണീറ്റ് ഫ്രഷ് ആയി അത്യവശ്യമായി ആരെയോ കാണാനുണ്ടെന്ന് പറഞ്ഞ് അന്നമ്മ പോയതിൽ പിന്നെ റൂമിൽ തന്നെയായിരുന്നു ഞാൻ....

റൂമിലേക്ക് വന്നെങ്കിലും അവന്റെ പരുങ്ങൽ അത് നന്നായി ഞാനറിയുന്നുണ്ടായിരുന്നു.... സത്യത്തിൽ ചിരി വന്നു, പിന്നെയങ്ങ് അടക്കി........ അല്ലേടി കൊച്ചേ, ഇതെന്നാ വല്ല ആക്രികട വല്ലതുമാണോ 🙄....?? റൂമിൽ അലങ്കോലമായി കിടക്കുന്ന ഓരോന്നിലേക്കും കണ്ണുകളെത്തവേ അത്ഭുതത്തോടെ അവൻ ദച്ചുവിനെ നോക്കി ചോദിച്ചു... ഓഹ്, താൻ എന്തിനാ അതൊക്കെ നോക്കുന്നെ 🤨.. അല്ല, അത് പിന്നെ ഭാവി ഭാര്യയുടെ മുറിയൊക്കെ കാണണ്ടായോ 😌.... അയ്യടാ.. അങ്ങെനെ ഇപ്പോ കാണണ്ടാ..!!അല്ലേലും ഇതല്ലല്ലോ ന്റെ വീടും റൂമും ....!!! ഇടയ്ക്ക് ആണേലും വന്ന് നിൽക്കുന്ന റൂമിന്റെ അവസ്ഥ ഇതാണെങ്കിൽ ആ റൂമിന്റെ അവസ്ഥ ഊഹിക്കാലോ..... ഗർർർർ... അങ്ങെനെ താൻ ഊഹിക്കണ്ടാ... ഒരു ഊഹിക്കൽകാരൻ വന്നേക്കുന്നു ദേഷ്യത്തോടെ പിറുപിറുത്ത് എണീറ്റ് ബാൽകണിയിലേക്ക് പോകെ ഇട്ടിരുന്ന ലോങ്ങ്‌ സ്‌കർട്ട്ൽ ചവിട്ടി ഞാൻ മുന്നിലേക്ക് വീഴാൻ പോയി..... അടുത്ത നിമിഷം അറിഞ്ഞു എന്നിൽ അമർന്ന ആ കൈകളുടെ കരുതലിനെ.... ഒരിക്കൽ കൂടി വീണ്ടും ആ മാറോട് ചേർന്ന്...!!ഓരോ തവണയും അവനോട് ചേരുമ്പോൾ തോന്നുന്ന ഫീലിംഗ് അത് തന്നെ മറ്റേതോ ലോകത്തെത്തിക്കുന്നത് പോലെ............ ആർ യൂ ഓക്കേ??? കാതോരം അവന്റെ ശബ്ദം കേട്ടാണ് പിടഞ്ഞ് അവനിൽ നിന്നടർന്നുമാറുന്നത്.....!!! മ്മ്..... അവനെ നോക്കാതെ മറ്റെങ്ങോ നോക്കി ഒന്ന് മൂളി, അപ്പോഴും ഞാനറിയുന്നുണ്ടായിരുന്നു അനിയന്ത്രിതമായ എന്റെ ഹൃദയതുടിപ്പിനെ.....!

അതേയ്..... മ്മ് മ്മ്....... നീ എന്നെ കെട്ടാൻ സമ്മതിച്ചു ന്ന് കേട്ടല്ലോ........ ആരാണാവോ ഈ കള്ളത്തരം പറഞ്ഞത്.... നിന്റെ അച്ഛൻ...... ഡോ.... അല്ല അങ്കിൾ പറഞ്ഞു, മോൾക്ക് ഈ കല്യാണത്തിന് സമ്മതമാണെന്ന്...... മ്മ്, അത് പിന്നെ എല്ലാരുടെയും മുന്നിൽ അങ്ങെനെ പറയേണ്ടി വന്നു... അല്ലാതെ എന്നെ ഇഷ്ടമായൊണ്ടല്ലേ 🙁.... പിന്നേ ഇഷ്ടപ്പെടാൻ തോന്നുന്ന സാധനം 😒........ ഹഹഹഹഹ....... അവന്റെ ചിരി കേട്ട് സത്യത്തിൽ ഞാൻ കരുതി അവന്റെ കിളി പോയെന്ന്.. അല്ലാതെ ആരെങ്കിലും മുഖത്ത് നോക്കി ഇഷ്ടമല്ലെന്ന് പറഞ്ഞാൽ ഇങ്ങെനെ ഇരുന്ന് ചിരിക്കുമോ 🙄......ഇനി എങ്ങാനും വട്ടുണ്ടോ.... എനിക്ക് വട്ടുണ്ടോ ന്നല്ലേ നീയിപ്പോ ചിന്തിച്ചേ...??? ഹേ, കർത്താവെ ഇങ്ങേർക്ക് മൈൻഡ് റിഡിങ്ങും അറിയാമോ?? ഒരുനിമിഷം വെപ്രാളപ്പെട്ടു ആ മുഖത്തേക്ക് നോക്കി.. ആ ചിരി അപ്പോഴും ആ വദനത്തിൽ തിളങ്ങി നിൽപുണ്ട്...!! നീ ഇങ്ങെനെ പറയുള്ളൂ ന്ന് നിക്കറിയായിരുന്നു 😌..... അത് സത്യായി......... ഓ 😒..... പിന്നൊന്നും പറയാൻ തോന്നിയില്ല, ബാൽക്കണിയിൽ തൂക്കിയിട്ടിരിക്കുന്ന ഡ്രീം കാച്ചറിലേക്ക് കണ്ണും നട്ടിരുന്നു എത്രയോ നേരം വരെ....... പിന്നേ.... നീണ്ട നേരത്തെ മൗനത്തിന് ഞാൻ തന്നെയാണ് അവസാനം കുറിച്ചത്......! എന്നതാടി??? ഈ എടി പോടീ യൊക്കെ തന്റെ മറ്റവളെ പോയി വിളിക്കെടോ....

അവളെത്തന്നെയാ വിളിച്ചേ.... ഹേ..??? കണ്ണുരുട്ടി അവനെ നോക്കിയതും കള്ളചിരിയോടെ ആ മുഖം എന്റെ നേർക്ക് വന്നു.... മെല്ലെ അതെന്റെ ചെവിക്കിടയിലേക്ക് നീണ്ടു..... എന്റെ മറ്റവൾ അത് നീ അല്ലേടി ചുള്ളികമ്പേ... നീ മാത്രം....!!!... അത്രമേൽ ആർദ്രമായ ആ സ്വരത്തിൽ ആഴ്ന്നുപോയ നിമിഷം.... ഡീ....... ഹും, ഞെട്ടി പിന്തിരിഞ്ഞു..... നീ എന്താ പറയാൻ വന്നേ??? അത് പിന്നേ..... ഏത് പിന്നേ 🤨...... അതേ, ഒരു കാര്യം ഞാൻ മുന്നേ പറഞ്ഞേക്കാം.. കല്യാണം കഴിക്കുന്നു ന്ന് വെച്ച് എന്റെ പേർസണൽ കാര്യങ്ങളിൽ അനാവശ്യമായി വന്ന് ഇടപെടരുത്.....! കുറച്ച് അമർഷത്തോടെ അവനെ നോക്കി പറഞ്ഞു... എന്തൊക്കെണാവോ മാഡത്തിന്റെ പേർസണൽ കാര്യങ്ങൾ??? മാറോട് കൈ കെട്ടി ഭിത്തിയിലേക്ക് ചാഞ്ഞു അവൻ........ സൊ സിംപിൾ..കല്യാണം കഴിച്ചെന്നു വെച്ച് ഒരു ടിപ്പിക്കൽ ഭാര്യയായി അടുക്കളയിൽ കഞ്ഞിയും കറിയും വെച്ച് ജീവിക്കാനൊന്നും എന്നെ കിട്ടില്ല...!!എനിക്കെന്റെതായ സ്പെയ്സ് ഉണ്ടാകണം...എന്റെ ഫ്രണ്ട്സിന്റെ കൂടെ ടൈം സ്പെൻഡ്‌ ചെയ്യാനും എന്റെ കാര്യങ്ങൾക്ക് പുറത്ത് പോകാനും പറ്റണം........ദച്ചു പഴയ ദച്ചു തന്നെയായിരിക്കും.. മാറാനൊന്നും എന്നെ കിട്ടില്ല 😒 തീർന്നോ??? ഹാ.... 😒 എന്നാൽ ഞാനിനി ഒരു കാര്യം പറയട്ടെ.......!!!! ന്താ 😒... ഈ കാര്യങ്ങളൊക്കെ ഞാൻ നിന്നോട് പറയാൻ വന്നതാ.... ന്തോന്ന് 🙄... അതേടി പെണ്ണെ, എന്റെ ഈ ചുള്ളികമ്പിന്റെ കുറുമ്പില്ലാതെ പിന്നെ എന്ത് രസം...!!

നീ നീയായി തന്നെ ഇരുന്നോ.. കഞ്ഞിയും കറിയും ഒന്നും നീ വെക്കണ്ടാ, നല്ല ചിക്കൻ ബിരിയാണി വെച്ചതാ നിക്കതാ ഇഷ്ടം 😌....പിന്നേ, കൂട്ടുകാർക്കായിട്ട് മുഴുവൻ സമയം കൊടുക്കണ്ടാ.. എനിക്കും കുറച്ച് സമയം 😌.. 🤨 അല്ല, ഫാമിലി പ്ലാനിങ് ഒക്കെ നടത്തണമല്ലോ 😁........ പ്ഫാ.....!!!!!അല്ല തനിക്കൊന്നും പറയാനില്ലേ???? ഉണ്ട്........ അതും പറഞ്ഞ് അവൻ എനിക്കെതിരെ നിന്നു.......... സഞ്ജുവേട്ടനെ പോലെ അത്ര കാം ഒന്നുമല്ല ഞാൻ..... ദേഷ്യം വന്നാൽ എനിക്കെന്നെ നിയന്ത്രിക്കാൻ പോലും പറ്റിയെന്ന് വരില്ല... ചിലപ്പോ നല്ല നാല് പറഞ്ഞെന്ന് വരാം, അല്ലേൽ രണ്ടെണ്ണം കിട്ടും..... പക്ഷെ, ഒരുറപ്പ് ഞാൻ തരാം... നോവിക്കില്ല ഒരിക്കലും അറിഞ്ഞോണ്ട് ഞാൻ ഈ പെണ്ണിനെ.. കൂടെ കാണും എന്തിനും ഏതിനും.....!!!!!!! ആ വാക്കുകൾ കേൾക്കെ അറിയാതെ കണ്ണ് നിറഞ്ഞു.... കേൾക്കാൻ ഏറെ മോഹിച്ചവ..... സന്തോഷം കൊണ്ട് അവനെ കെട്ടിപിടിച്ച് ആ കവിളിൽ അമർത്തി മൂത്തുമ്പോൾ അമ്പരന്ന് കണ്ണും തള്ളി നിൽപ്പുണ്ട് കക്ഷി...!! അത് ഞാൻ.. പെട്ടെന്ന്..... മ്മ്മ് മ്മ്മ്........ ഈൗ..... ആ മൂളലിൽ ഒരു അപകടസൂചന കണ്ടതും നൈസായി ഇളിച്ച് കാണിച്ച് അവിടുന്ന് മുങ്ങി..... ഡീീ കുരുപ്പേ... താൻ പോടോ കാട്ടുമാക്കാനെ......!!!! നിന്നേ ഇന്ന് ഞാൻ... അയ്യോ......... ഓടി പുറത്തിറങ്ങിയതും എന്നെ പിടിക്കാനായി പിന്നാലെ അഗ്നിയും ഓടി...

അപ്പോൾ അത് അങ്ങെനെ അങ്ങ് തീരുമാനിക്കാം അല്ലെ....!!!! വല്യച്ചന്റെ ശബ്ദം കേട്ടാണ് ഞങ്ങൾ രണ്ടും നിന്നത്...!! ആഹാ വന്നല്ലോ രണ്ട് പേരും...!!എന്താ അളിയാ സംസാരിച്ച് കഴിഞ്ഞോ രണ്ടും??? ഒരാക്കിയ മട്ടിലുള്ള ജിത്തേട്ടന്റെ ചോദ്യം കേട്ടപ്പോൾ കണ്ണുരുട്ടി ഞാൻ...!!! കേട്ടോ മക്കളെ, ഞങ്ങൾ നിങ്ങളുടെ കാര്യം പറഞ്ഞോണ്ട് ഇരുന്നെയാ...... നിങ്ങൾക്ക് സമ്മതം ആണെങ്കിൽ രണ്ടും ഒരുമിച്ച് നടത്താം....ജാതകം കൈമാറാൻ അടുത്ത ദിവസത്തിൽ ഏതേലും മുഹൂർത്തം ഉണ്ടോന്ന് നോക്കാം.. എന്താ????? മധു അങ്കിൾ പറഞ്ഞതുകേട്ട് ഞങ്ങൾ രണ്ടാളും മുഖത്തോട് മുഖം നോക്കി........ വിവാഹം...!!!!!ഒട്ടും പ്രതീക്ഷിച്ചില്ല ഇത്രയും പെട്ടെന്ന് അങ്ങെനെ ഒന്ന്... എല്ലാം ഒരൊറ്റ രാത്രികൊണ്ട്....!!!!! ദച്ചു......!!! അമ്മയുടെ സ്വരം ചിന്തയിൽ നിന്നുണർത്തി.....!! എന്താ നിനക്കെന്തെങ്കിലും പറയാനുണ്ടോ?? എനിക്കുണ്ട്...!!! ഉള്ളിൽ എന്തൊക്കെയോ പറയാൻ തികട്ടി വന്നപ്പോഴും ഇല്ലെന്ന് തലയാട്ടിയതും അരികിൽ നിന്ന് അഗ്നിയുടെ ശബ്ദം പൊങ്ങി...... അത്.., പിന്നേ... എനിക്ക്... എന്താടാ ഇനി നിനക്കെന്താ??? അതമ്മേ, ഇന്നലെ വരെ എല്ലാരും ഒരുവിവാഹം നടക്കുന്നതിന്റെ സന്തോഷത്തിലായിരുന്നു ഒരു രാത്രി കൊണ്ട് അത് രണ്ടാകുമ്പോ.... അതിനിപ്പോൾ എന്താ?????

അത്, മെന്റലി ഞങ്ങൾ രണ്ടാളും ഒരു വിവാഹത്തിന് പ്രിപെയർ അല്ല.. സൊ, എന്താ അഗ്നി നീ പറഞ്ഞുവരുന്നത്..!! അത് പപ്പേ, ഇപ്പോ എന്തായാലും നിശ്ചയിച്ച കല്യാണം തന്നെ നടക്കട്ടെ.... അത് കഴിഞ്ഞ് കുറച്ച് നാൾ കഴിഞ്ഞ് മതി ഞങ്ങളുടേത്.. അറ്റ്ലീസ്റ്റ് ഒരു ആഴ്ച യെങ്കിലും ഞങ്ങൾക്ക് തന്നൂടെ????? അത് പിന്നേ.. മോനെ... എന്തോ എതിര് പറയാൻ വന്ന ശ്രീജാമ്മയെ മുത്തശ്ശി തടഞ്ഞു.... മോൻ പറഞ്ഞത് ശെരിയാ .... വിവാഹം ന്ന് ഒക്കെ പറയുന്നേ ഒരു നിയോഗാ...... അതിപ്പോൾ എടിപിടി ന്ന് നടത്തിയിട്ട് കാര്യമില്ല..!!കുട്ടികൾ പരസ്പരം ഒന്നറിയട്ടെ....... ഇപ്പോ എന്തായാലും അനുവിന്റെയും സഞ്ജുവിന്റെയും കഴിയട്ടെ, അത് കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞിട്ട് മതി കുട്യോൾടെ....!!!! എല്ലാരും ആ അഭിപ്രായത്തോട് അനുകൂലിച്ചതും ആ കാര്യത്തിൽ ഒരു തീരുമാനമായി.... തെങ്സ്.... ❤ ആ കാതോരം പറഞ്ഞതും സ്വയമേ ഉള്ള കള്ള ചിരി ആ ചൊടിയിൽ വിരിഞ്ഞു... കർത്താവെ!!ഈ ചിരി ഇതെന്റെ കൺട്രോൾ കളയിപ്പിക്കും 🤦‍♀️... ഡീ പെണ്ണെ.... മ്മ് എന്താ??? എനിക്ക് നീട്ടണം ന്നൊന്നുമില്ല നാളെ ആയാലും ഞാൻ റെഡിയാ 😌...

ഹേ 🙄....... എന്തോന്ന്......!! അത് പിന്നേ..... ചേട്ടനേക്കാൾ മുന്നേ ഗോളടിക്കാലോ 🙈 പ്ഫാ... ഇറങ്ങിപൊയ്ക്കോണം ഇപ്പോ......അനാവശ്യം പറയുന്നോ 🤨 ഇനിയിപ്പോ പറയൂല 😌ചെയ്തോളാം........ ❤ അഗ്നി.....!!!!! പൊടുന്നനെയുള്ള സഞ്ജുവേട്ടന്റെ വിളി ഞങ്ങളെ ഒന്ന് ഞെട്ടിച്ചു.. നോക്കുമ്പോഴുണ്ട് എല്ലാരും ഞങ്ങളെ തന്നെ നോക്കി നിൽപ്പാണ്....!! മതിയെടാ, ബാക്കിയൊക്കെ പിന്നേ.. ഇപ്പോ ഇറങ്ങാം......ഇങ്ങെനെ അതിന്റെ ചെവി കടിച്ചു തിന്നാൽ കെട്ട് കഴിഞ്ഞ് അതിന് ചെവി കാണൂല.... ഏട്ടാ.......... എവെരി ആക്ഷൻ ഹാസ് ആൻ ഈക്വൽ ആൻഡ് ഒപോസിറ്റ് റിയാക്ഷൻ 😌... ഡാ ചേട്ടൻ തെണ്ടി പകരം വീട്ടുവാണല്ലേ... അത് പിന്നേ......... എന്താ അവിടെ അനിയനും ചേട്ടനും തമ്മിൽ ഒരു സംസാരം... ഏയ് ഒന്നുമില്ല അങ്കിൾ, ചേട്ടൻ പറയുവാ.. കല്യാണം ഒരുപാട് നീണ്ടു,നാളെയോ മറ്റോ ആയിരുന്നേൽ കാത്തിരിക്കണ്ടായിരുന്നു ന്ന്.. കള്ള ചെക്കൻ 😁... അഗ്നി പറഞ്ഞുതീർന്നതും അവിടെമുഴുവൻ ഒരു കൂട്ടച്ചിരി മുഴങ്ങി....!! ഹഹഹഹഹ..... ദേഷ്യത്തോടെ സഞ്ജു അഗ്നിയെ നോക്കി,അവനാണെൽ ഈ ലോകത്തെങ്ങും അല്ലെന്ന ഭാവത്തിൽ എങ്ങോട്ടോ നോക്കി നിൽക്കുന്നു...!!!

അപ്പോ ഇനി യാത്ര പറയുന്നില്ല... കല്യാണത്തിന് കാണാഡോ..!!! അങ്കിൾ എല്ലാവരോടുമായി യാത്ര ചോദിച്ചു,ശ്രീജാന്റി യാണേൽ ഞങ്ങൾ രണ്ട് പെൺകുട്ടികളുടെയും കവിളിൽ മുത്തി നെറുകയിൽ മെല്ലെ തലോടി............. അഗ്നിയായിരുന്നു ഡ്രൈവ് ചെയ്തത്,എല്ലാരും കയറി കാർ സ്റ്റാർട്ട്‌ ചെയ്തതും ആ കണ്ണുകൾ പിന്നിലേക്ക് നീങ്ങി.... ഒരുനിമിഷം എന്റെ മിഴികളുമായി അതുടക്കവേ,വല്ലാത്തൊരു നീറ്റൽ ഞങ്ങളറിഞ്ഞു.... എടി മോളൂസേ,ആ ചെക്കനെ ഇങ്ങെനെ നോക്കി ചോരയൂറ്റാതെ, ഒന്നുല്ലേലും സ്വന്തം പ്രോപ്പർട്ടി തന്നെയല്ലേ...!! ചെവിയ്‌ക്കരികിൽ വന്ന് കിച്ചേട്ടൻ പറഞ്ഞത് കേട്ടപ്പോ അരിശം കേറി കൊടുത്തു ആ വയറിനിട്ട് ഒരു പഞ്ച് 😌..... ഹാവൂ..!! എന്താടാ??? ഏയ് ഒന്നുല്ല അമ്മേ,..... അപ്പച്ചിയോട് അതും പറഞ്ഞ് എന്നെ നോക്കി കണ്ണുരുട്ടി ഏട്ടൻ അകത്തേക്ക് പോയി....... ഏട്ടന് പിന്നാലെ എല്ലാരും....!!!!!!!.. 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 ആരാ???? ഇത് അഞ്ജലിയുടെ വീടല്ലേ?? അതേ, ആരാ??? അവളില്ലെ ചേട്ടാ ? മോളും അപ്പയും അമ്മയും ഒരു കല്യാണത്തിന് പോയേക്കുവാ... ഇപ്പോ വരുവായിരിക്കും.....!!!!

മോള്?? ഹാ ഞാൻ അവളുടെ ഫ്രണ്ടാ... കേറി ഇരിക്ക്.. ഇപ്പോ വരും അവർ...!! ആ ചേട്ടന് പിന്നാലെ ആ വീടിന്റെ ഹാളിലേക്ക് അവൾ കേറി.... അത്യാവശ്യം നന്നായി തന്നെ ഇന്റീരിയൽ ചെയ്ത വീട്.....!! മോൾക്ക് കുടിക്കാൻ വല്ലതും?? ഏയ് വേണ്ട ചേട്ടാ........ അതും പറഞ്ഞ് ഫോൺ തോണ്ടിയിരുന്നു,കുറച്ച് നേരം കഴിഞ്ഞതും മുറ്റത്ത് ഒരു കാർ വന്നുനിന്നു.... അവർ വന്നെന്ന് തോന്നുന്നു.... മ്മ്..... ഒന്ന് മൂളി പുറത്തേക്ക് നോക്കി.... അഞ്ജലി മോളെ മോളെ കാണാൻ ഒരു കുട്ടി വന്നിട്ടുണ്ട്..!! എന്നെയോ?? ആരാ വർക്കി ചേട്ടാ..!! അതറിയില്ല ഒരു പെൺകുട്ടിയാ.. മോൾടെ ഫ്രണ്ട് ആണെന്നാ പറഞ്ഞെ...! ഫ്രണ്ടോ??? ഉമ്മറത്ത് നിന്നോടി ഹാളിൽ വന്നതും കണ്ടു തന്നെ തേടി വന്നവളെ...!! നീയോ??????? അതേടി ഞാൻ തന്നെ....!!!! നീ എന്തിനാ വന്നേ??? അത് പിന്നേ.. വന്നത്........അതും പറഞ്ഞ് ആ കവിളിലേക്ക് അവൾ ആഞ്ഞടിച്ചു....!!! ആഹ്ഹ്ഹ്...!!!!പാവം താഴെ വീണുപോയിരുന്നു.... എടി, നീ എന്റെ മോളെ.... അവളുടെ അമ്മ ഓടിവന്ന് അഞ്ജലിയെ താഴെനിന്നും പിടിച്ചെഴുന്നേൽപ്പിച്ചു....... യൂ....!!!

!നീ എന്നെ അടിച്ചു ല്ലേ... ഐ വിൽ ഷോ യൂ.... പ്ഫാ....നിർത്തേടി നിന്റെ ഒരു ഷോ 😏. പണ്ട് ദച്ചു അടിച്ചതിന്റെ പേരിലല്ലേ നീ അവളോട് ശത്രുത കാണിക്കുന്നെ... നിന്നേ ഞാൻ....!! ഒരു ചുക്കും ചെയ്യില്ല!!!!ഇതേ ദച്ചു അല്ല, ദച്ചുവിനെ പോലെ എനിക്കൊരു ചേട്ടനുമില്ല......... എന്റെ വീട്ടിൽ കേറി വന്ന് എന്റെ മോളെ വെല്ലുവിളിക്കുന്നോ നിന്നേ ഞാൻ എന്ത് ചെയ്യുന്നെന്ന് കണ്ടോ...വീട്ടിൽ അതിക്രമിച്ച് കയറിയതിന് പോലീസ് തന്നെ നിന്നേ കൊണ്ട് പോയിക്കോളും...... ആഹാ,അങ്ങെനെ ആണോ? ന്നാൽ ന്നാ പിടിച്ചോ...എസ്‌ പി അലക്സാണ്ടർ തോമസിന്റെ നമ്പറാ.... വിളിച്ച് പറഞ്ഞേക്ക് അങ്ങേരുടെ ഒരേഒരു മോള് ചെയ്തു കൂട്ടിയത്.....!!!!പിന്നേ പറയുമ്പോൾ ഇതും കൂടി പറഞ്ഞോ.... അത്രയും പറഞ്ഞ് ഒരിക്കൽ കൂടി ആ കൈകൾ അഞ്ജലിയുടെ കരണം കടന്നുപോയി....!!! അലീന....!!!! അതേടി.. എന്റെ ദച്ചുവിന് വേണ്ടി ഇതെങ്കിലും ഞാൻ ചെയ്യണ്ടേ..?? ഇനിയും നീ എന്റെ ദച്ചുവിനെ നോവിച്ചാൽ, പിന്നേ അന്നമ്മയുടെ യഥാർത്ഥ രൂപം നീ കാണും.. സൂക്ഷിച്ചോ...!!!!!!!! .... (തുടരും )..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story