ദക്ഷാഗ്‌നി: ഭാഗം 25

dakshagni

എഴുത്തുകാരി: നിരഞ്ജന

എന്റെ വീട്ടിൽ കേറി വന്ന് എന്റെ മോളെ വെല്ലുവിളിക്കുന്നോ നിന്നേ ഞാൻ എന്ത് ചെയ്യുന്നെന്ന് കണ്ടോ...വീട്ടിൽ അതിക്രമിച്ച് കയറിയതിന് പോലീസ് തന്നെ നിന്നേ കൊണ്ട് പോയിക്കോളും...... ആഹാ,അങ്ങെനെ ആണോ? ന്നാൽ ന്നാ പിടിച്ചോ...എസ്‌ പി അലക്സാണ്ടർ തോമസിന്റെ നമ്പറാ.... വിളിച്ച് പറഞ്ഞേക്ക് അങ്ങേരുടെ ഒരേഒരു മോള് ചെയ്തു കൂട്ടിയത്.....!!!!പിന്നേ പറയുമ്പോൾ ഇതും കൂടി പറഞ്ഞോ.... അത്രയും പറഞ്ഞ് ഒരിക്കൽ കൂടി ആ കൈകൾ അഞ്ജലിയുടെ കരണം കടന്നുപോയി....!!! അലീന....!!!! അതേടി.. എന്റെ ദച്ചുവിന് വേണ്ടി ഇതെങ്കിലും ഞാൻ ചെയ്യണ്ടേ..?? ഇനിയും നീ എന്റെ ദച്ചുവിനെ നോവിച്ചാൽ, പിന്നേ അന്നമ്മയുടെ യഥാർത്ഥ രൂപം നീ കാണും.. സൂക്ഷിച്ചോ...!!!!!!!! അത്രയും പറഞ്ഞ് എല്ലാരേയും നോക്കി നന്നായിട്ടൊന്ന് പുച്ഛിച്ച് അന്നമ്മ അവിടുന്നിറങ്ങി നേരെ അഴിയന്നൂരിലേക്ക്......... ഉമ്മറത്തേക്ക് കേറിയതും കൈയിലിരുന്ന ഫോൺ റിങ് ചെയ്തു.. ചെറു പുഞ്ചിരിയോടെ അതിലെ അറ്റൻഡ് ബട്ടനിലേക്ക് അവളുടെ വിരലുകൾ ചലിച്ചു.... എന്തായെടി???? സക്സസ്...!!!!!! പിന്നല്ലാ...!!നീയാടി മുത്തേ മുത്ത്.... അയ്യടാ നീ ഒക്കെ പറഞ്ഞില്ലേലും ഞാനിത് ചെയ്യാനിരുന്നെയാ.... ആ കൊഞ്ജലിയുടെ ഒരു അഴിഞ്ഞാട്ടം.. ക്രാ തുഫ്ഫ് 😒....

ഇനിയും അവളെ അങ്ങെനെ വിടാൻ പാടില്ല... എന്താടാ ദീപു, എന്താ നിന്റെ അഭിപ്രായം???? അത് ഞാൻ നേരത്തെ ഉറപ്പിച്ചതാടാ നിതി,...ദച്ചുവിനെ ഇത്രയും വേദനിപ്പിച്ചിട്ട് അവൾ അങ്ങെനെ സുഖിക്കില്ല........ അതിന് സമ്മതിക്കില്ല നമ്മൾ....!! പിന്നല്ല,.... അല്ല നിങ്ങളെപ്പോഴാ എത്തുന്നേ???? ഉടനെ............!!! അന്നമ്മയുടെ ചോദ്യത്തിന് ഉത്തരം നൽകുമ്പോൾ അവന്റെ സ്വരത്തിൽ വല്ലാണ്ട് ഗൗരവം കടന്നു..... അന്നമ്മേ, ദച്ചുവിനോട് പറഞ്ഞിട്ടാണോ നീ പോയെ?? ഏയ്, ഇത് അവൾ അറിയേണ്ട കാര്യമില്ലല്ലോ, ഇത് നമ്മുടെ കടമയല്ലേ.. ഹാ ഓക്കേ, അപ്പോൾ നൈറ്റ്‌ വിളിക്കാം... മ്മ്...... ആ സൗഹൃദകാൾ കട്ട് ആയതും ഒരു ദീർഘനിശ്വാസത്തോടെ അവൾ ഉള്ളിലേക്ക് കടന്നു... പെട്ടെന്ന്, ആരോ ഒരാൾ ആ കൈകളിൽ പിടിച്ച് ഉള്ളിലേക്ക് വലിച്ചു...... ആഹ്ഹ്ഹ്....!!!! ചെന്ന് തട്ടി നിന്നതോ ഏതോ ഒരു മരത്തടി പോലത്തെ ഒന്നിൽ ....!!! അപ്രതീക്ഷിതമായതുകൊണ്ട് നന്നേ ഞെട്ടിയിരുന്നു പെണ്ണ്,ഒരുവേള എന്താ സംഭവിച്ചതെന്ന് അറിയാത്ത അവസ്ഥ... പക്ഷെ അടുത്ത നിമിഷം അവൾ അറിഞ്ഞിരുന്നു തനിക്ക് പിന്നിലെ ആ സാമീപ്യം ❤ യ്യോ ന്റമ്മേ, എന്റെ തല പൊട്ടിയെ.... അയ്യോ........ അവൾ കിടന്ന് കാറിയതും പെട്ടെന്ന് ആ കൈകൾ അവളുടെ വാ പൊത്തി...!! മിണ്ടാതെ ഇരിയെടി കുരുപ്പേ, ഇത് ഞാനാ.........!!

കാതോരം കേട്ട ആ സ്വരം അത് ആ കണ്ണുകളിൽ കുസൃതി വരുത്തി...!! ഞാനോ??? നീ ഏതാടാ തെണ്ടി, അവന്റെ കൈ ഒന്ന് അയഞ്ഞതും പെണ്ണിന്റെ നാവിൽ നിന്ന് വികടസരസ്വതി ചാടി.... നിന്റെ നായര്!!!!!!!🤨 ദേ എന്റെ നായരേ പറയുന്നോ??? പറയല്ലെടി കാണിച്ച് തരാം...... ഹേ?? ആലോചിച്ച് തീരും മുന്നേ അടുത്ത നിമിഷം അവന്റെ പല്ലുകൾ അവളുടെ കഴുത്തിടയിൽ അമർന്നു..... ആഹ്ഹ്! പൊള്ളിപിടഞ്ഞുപോയ ആ പെണ്ണിന്റെ വിരലുകൾ അവന്റെ മുടിയിൽ കോർത്തു........ കിച്ചേട്ടാ ❤......... അടുത്ത നിമിഷം അവളിൽ നിന്നടർന്ന് മാറി നിൽകുമ്പോൾ ആ ചൊടിയിലൊരു കള്ള ചിരി ഉണ്ടായിരുന്നു......... കണ്ണുകൾ ഇറുക്കെ അടച്ചുനിൽക്കുന്ന അന്നമ്മയെ കാണെ, വല്ലാത്തൊരു വാത്സല്യം തോന്നിയവന്... മെല്ലെ ആ കൺപോളയിൽ ഊതവേ, ആ മുഖത്തെ ഓരോ ചലനവും അവനറിഞ്ഞുകൊണ്ടേയിരുന്നു.... കനി........... ❤ അത്രമേൽ ആർദ്രമായ ആ സ്വരം, എല്ലാവർക്കും അന്നമ്മയും അലീനയും ആയപ്പോ അവന് മാത്രം അവൾ കനിയാണ്.... കിച്ചുവിന്റെ കനി ❤... മെല്ലെ അവൾ കണ്ണുകൾ തുറന്നു ...... തനിക്ക് മുന്നിൽ മീശ പിരിച്ച് നിൽക്കുന്ന തന്റെ പ്രണയത്തിലേക്ക് അവളുടെ കണ്ണുകൾ ഇടഞ്ഞു..... എന്നെ ഇങ്ങെനെ നോക്കാതെടി കുരുപ്പേ, മനുഷ്യന്റെ കൺട്രോൾ പോകും 🙈....... സ്വയം മറന്ന് തന്നിലേക്ക് ആഴ്ന്നിറങ്ങുന്ന ആ മിഴികൾ നോക്കി അവനത് പറയുമ്പോഴാണ് പെണ്ണിന് സ്ഥലകാല ബോധം വീണത്...!... നിങ്ങൾ എന്തോന്നാ മനുഷ്യാ ഈ കാണിച്ചേ 🤨????

എന്ത് കാണിച്ചെന്ന് 😌...... അത്..... പിന്നേ........... ഒരുനിമിഷം പറയാൻ വന്നത് പാതി വഴിയേ വിഴുങ്ങേണ്ടി വന്നു അവൾക്ക്,പകരം ആ വിരലുകൾ കഴുത്തിടയിലേക്ക് നീണ്ടു...... എന്താ ടി ഞാൻ കാണിച്ചേ???? ഒന്നും അറിയാത്ത പോലെയുള്ള ആ ചോദ്യം കൂടിയായപ്പോ പെണ്ണിന്റെ മുഖം ചുവന്നു...... ദേ, മനുഷ്യാ... നിങ്ങളാരാ ഇമ്രാൻഹാഷ്മിയുടെ ഇളമുറക്കാരനോ???ഇങ്ങെനെയാണോടോ ഒരു പെണ്ണിനോട്............ഇതിപ്പോ പാട് വീഴില്ലേ..... ഞാനെങ്ങെനെ ആൾക്കാരുടെ മുഖത്ത് നോക്കും 😒?? ഓഹ്,,,അപ്പോൾ അതാണ് മോൾക്ക് പ്രശ്നം 😌അല്ലാതെ ചേട്ടൻ....... ബാക്കി പറയാൻ അനുവദിക്കാതെ അവന്റെ വാ പൊത്തുമ്പോൾ ആ മുഖത്ത് വിരിഞ്ഞ നാണത്തെ അടുത്തറിയുകയായിരുന്നു കിച്ചു..!! നിനക്ക് നാണമൊക്കെ വരുമല്ലേ 😁 തല താഴ്ത്തി നിന്ന അവളുടെ മുഖം ചൂണ്ടുവിരലാലേ തനിക്ക് നേരെ ഉയർത്തി അത് ചോദിക്കുമ്പോൾ ആ ഹൃദയം വല്ലാതെ തുടിച്ചുകൊണ്ടേയിരുന്നു...... അല്ല, എവിടെയായിരുന്നു എന്റെ കൊച്ച്??? വന്നിട്ട് ഒന്ന് നേരെ ചൊവ്വേ കാണാൻ പോലും പറ്റിയില്ല.....!!!! കണ്ണ് തുറന്ന് നടക്കണം മിസ്റ്റർ, അപ്പോൾ കാണാൻ പറ്റും 😒.... വയസ്സായെങ്കിൽ വല്ല കണ്ണടയും പോയി വെക്ക്........ ങ്ങാ ശെരിയാ, നിക്ക് കണ്ണിന് ഇത്തിരി കേടുണ്ട്, അതുകൊണ്ടല്ലേ ഇതുപോലെ ഒന്നിനെ തന്നെ കേറി പ്രേമിച്ചേ!!!!!😌

ഓഹോ... ഇപ്പോ അങ്ങെനെ ആയി അല്ലെ??? ഞാൻ പറഞ്ഞോ..... എന്നെ കേറി പ്രേമിക്കാൻ 😒....... എന്തോ എങ്ങെനെ... കേട്ടില്ല മോള് ഒന്നൂടെ ഒന്ന് പറഞ്ഞെ..... നീ പറഞ്ഞില്ല അല്ലെ??? പിന്നേ ആരാടി കോപ്പേ എന്റെ പിന്നാലെ നടന്ന് എന്നെ പ്രേമിക്ക്... എനിക്കിഷ്ടമാ.... ഐ ലവ് യൂ ന്ന് പറഞ്ഞ് വന്നത്?? നിന്റെ അപ്പനോ?? ദേ എന്റെ അപ്പനെ പറഞ്ഞാലുണ്ടല്ലോ 🤨... ഓഹോയ്‌, എസ്‌പി സാറിനെ പറഞ്ഞപ്പോൾ വായാടി മറിയത്തിന് അങ്ങ് ദേഷ്യായല്ലോ 😁...അല്ലേടി മോളൂസേ എന്ത് പറയുന്നു എന്റെ ഭാവി അമ്മായിയപ്പൻ??? നമ്മുടെ കാര്യത്തിൽ വല്ല നീക്കുപോക്ക് ഉണ്ടോ???? അതിനേ, ആദ്യം നല്ല ചുണക്കുട്ടിയായി ചെന്ന് എസ്‌പി അലക്സാണ്ടർ തോമസിനോട്, അങ്ങേരുടെ ഒറ്റ മോളെ കെട്ടിച്ചുതരുമോ ന്ന് ചോദിക്ക്....... ആഹാ ബെസ്റ്റ് 😌എന്നാൽ പിന്നെ പതിനാറിന്റെ അന്ന് എന്റെ വീട്ടുകാർക്ക് അടിയന്തിരം നടത്താം 😒... അന്ന് സദ്യ ഉണ്ടോ???? ന്തോന്ന്?? അല്ല, അടിയന്തിരം ന്ന് പറഞ്ഞോണ്ട് 😁........ ഓ ഈ കുരുപ്പ് 🤦‍♂️..... അതേയ്, എങ്ങെനെയാ നമ്മുടെ കാര്യങ്ങൾ??? എന്ത് കാര്യം??? ദേ മനുഷ്യാ, ഒരു കാര്യം ഞാൻ പറഞ്ഞേക്കാം എന്നെ ഇങ്ങെനെ നിർത്തി മൂക്കിൽകൂടി പല്ല് വന്നിട്ടേ കെട്ടൂ എന്നെങ്ങാനും മനസ്സിലുണ്ടെൽ അതിപ്പോ അങ്ങ് മറന്നേക്കണം... എത്രയും പെട്ടെന്ന് ഈ കഴുത്തിലൊരു മിന്നു കെട്ടി കൂടെ കൂട്ടിക്കോ... ഇല്ലേൽ പെട്ടിയും കിടക്കയും എടുത്തോണ്ട് ഒരു വരവ് ഞാൻ ഇങ്ങട് വരും 😒സ്ഥിരതാമസത്തിനായി......!!

അയ്യോ ടി മോളെ.. ചതിക്കരുത്...!!എല്ലാം നമുക്ക് സെറ്റ് ആക്കാം.. തത്കാലം നീ ഒന്ന് ക്ഷമിക്ക്,, ഉറപ്പിച്ച കല്യാണങ്ങൾ രണ്ടും ഒന്ന് കഴിഞ്ഞോട്ടെ.. പിന്നേ ഏട്ടമ്മാരുടെയും, അറിയാലോ നിനക്ക്, ഏട്ടന്മാർ നിൽകുമ്പോൾ എന്നെ എന്തായാലും കെട്ടാൻ മുത്തശ്ശൻ സമ്മതിക്കില്ല.. അപ്പോ പിന്നേ...... ഞാൻ വെയിറ്റ് ചെയ്യണം ല്ലേ 😒... യെസ്, നീ എന്റെ ചക്കരകുട്ടി അല്ലെ 😘... കൂടുതൽ സോപ്പിടൽ ഒന്നും വേണ്ടാ,അല്ല, അവസാനം എല്ലാം കഴിഞ്ഞിട്ട് അഴിയന്നൂരെ കാരണവർ പറയുവോ ഈ നസ്രാണിപെണ്ണിനെ കൊച്ചുമോന് വേണ്ടെന്ന്???? കനി......!! അവന്റെ സ്വരം ഒന്നുയർന്നു.....!! നിങ്ങൾ ഞെട്ടണ്ടാ മനുഷ്യാ... അങ്ങെനെ നിങ്ങളെന്നെ ഉപേക്ഷിച്ചാലും ഞാൻ നിങ്ങളെ ഇട്ടേച്ചും പോവൂല, നമുക്ക് ഒളിച്ചോടി പോകാം.. രണ്ട് മൂന്നാല് പിള്ളേരൊക്കെ ആകുമ്പോ വീട്ടുകാർ സമ്മയിച്ചോളും 🙈..... ഹേ....!!ഇതൊക്കെ നീ എങ്ങെനെ.... എത്ര സിനിമയും സീരിയലും കാണുന്നതാ ഈ അന്നമ്മ..!! ഇട്ടിരിക്കുന്ന കോളർടോപിന്റെ കോളർ പൊക്കി ഗർവ്വോടെ അവനെ നോക്കിയതും ചെക്കൻ ചുണ്ട് കൂർപ്പിച്ച് അവളെ നോക്കി.... ഓഹ്!അയാം ട്രാപ്പ്ഡ്.. ഇങ്ങേർക്ക് എന്തോ ബാധ കൂടി ന്ന് തോന്നുന്നു, മിക്കവാറും കെട്ടും മുന്നേ ലേബർ റൂമിൽ കേറേണ്ടി വരുമെന്ന് തോന്നുന്നു 😁.......

ആ മുഖം തന്നിലേക്ക് അടുത്ത് വന്നതും വെപ്രാളത്തോടെ അവളുടെ മുഖം താണു, പക്ഷേ അതിന് മുന്നേ ആ അധരം അതിന്റെ ഇണയോട് ചേർന്നിരുന്നു.....!!!! തമ്മിൽ നോവിക്കാതെ ആ മധുരം നുകർന്നു എടുക്കെ അവന്റെ കൈകൾ അവളുടെ ഇടുപ്പിൽ ശക്തിയോടെ അമർന്നു........... ഒടുവിൽ അവനെ തന്നിൽ നിന്നടർത്തി മാറ്റുമ്പോൾ ആ മുഖത്ത് നാണത്തിന്റെ ചുവപ്പ് രാശി പടർന്നു...! അവനെ തള്ളി മാറ്റി റൂമിലേക്ക് ഓടി കയറവേ കണ്ടു, ചുണ്ടും തടവി നിൽക്കുന്ന അവനെ.. തന്റെ കിച്ചേട്ടനെ... ❤നാണത്തോടെ റൂമിലേക്ക് ഓടികയറി....!! എന്നാടി നിന്നേ പട്ടി ഓടിച്ചോ ?? കിതച്ചുകൊണ്ട് റൂമിലേക്ക് ഓടി വന്നവളെ കണ്ട് അത്ഭുതത്തോടെ ഞാൻ ചോദിച്ചു, ഏയ് ഒന്നുമില്ലേന്ന് അർത്ഥത്തിൽ അവൾ തലയാട്ടി.... എന്താണ് ഒരു വശപിശക്??🤨 ഏയ് ഒന്നുമില്ല, നിനക്ക് തോന്നുന്നതാ.. ഞാൻ, ഒന്ന് ഫ്രഷ് ആവട്ടെ, പുറത്തൊക്കെ എന്നാ ചൂടാ....!!! എന്റെ മുഖത്തേക്ക് നോക്കാതേ ഉള്ള ആ പറച്ചിൽ കേട്ടപ്പോഴേ സംതിങ്ക് റോങ് ന്ന് തോന്നി... മുഖത്ത് നോക്കാതെ ത്രാണി ഇല്ലാത്തതുകൊണ്ട് മനഃപൂർവം എന്നിൽ നിന്നൊഴിഞ്ഞുമാറാൻ അന്നമ്മ കണ്ട വഴിയാണെന്ന് തോന്നി ...!!! നീ അവിടെയൊന്ന് നിന്നേ....!!! ടവ്വലുമായി ബാത്‌റൂമിലേക്ക് കയറാൻ ഭാവിച്ചവളെ ഞാൻ തടഞ്ഞു.... എന്താടി?????

നിനക്കെന്തേലും പ്രശ്നം ഉണ്ടോ??? ഏയ് ഇല്ലാ...... മുഖത്ത് നോക്കെടി...... 🤨 മടിച്ച് മടിച്ചാണെലും എന്റെ മുഖത്തേക്ക് നോക്കിയവൾ പെട്ടെന്ന് ആ കണ്ണ് പിൻവലിച്ചു.....!!! എത്ര നാളായി ഇത് തുടങ്ങിയിട്ട്??? ന്ത്‌ 🙄? ഡീ.. ഡീ വേണ്ടാ വേണ്ടാ... കൂടുതൽ കിടന്ന് ഉരുളണ്ടാ.... ഈ കള്ള പൂച്ച ആരുമറിയാതെ പാൽ കുടിക്കുന്ന കാര്യം ആരും അറിഞ്ഞില്ലെന്നാണോ നിന്റെ വിചാരം???? ദച്ചു..... ഗൗരവത്തോടെയുള്ള ന്റെ ചോദ്യം കേട്ടതും അന്നമ്മ നിന്ന് പരുങ്ങി.... എന്നാൽ അടുത്ത് നിമിഷം ന്റെ ചൊടിയിൽ വിരിഞ്ഞ പുഞ്ചിരി മതിയായിരുന്നു അവൾക്ക് എന്റെ സന്തോഷം തിരിച്ചറിയാൻ....!! ദച്ചു.. ഡീ ഞാൻ..... വേണ്ടാ... വേണ്ടാ കൂടുതൽ പറഞ്ഞ് ചളമാക്കേണ്ടാ....... എല്ലാം എന്നോട് കിച്ചേട്ടൻ നേരത്തെ പറഞ്ഞിരുന്നു 😌.. എവിടെ വരെ നീ പോകുമെന്ന് അറിയാനാ ഞാൻ ചോദിക്കാതിരുന്നെ 😒എന്നാലും കൊള്ളാടി, ഒരു വാക്ക് നീ പറഞ്ഞില്ലല്ലോ... ടാ അത് പിന്നേ.... നിനക്ക് എന്നെപോലെ ഒരു നാത്തൂനേ കിട്ടാനുള്ള ഭാഗ്യം ഉണ്ടെന്ന് ഞാൻ എങ്ങെനെയാ നിന്നോട് തന്നെ... 😌. ഹേ 🙄.......... ഈൗ..... നിന്റെ ഒരു ഭാഗ്യം നോക്കണേ... 😌എന്നെപോലെ ഒഎസ് ചേട്ടത്തിയമ്മയെ അല്ലെ കിട്ടണേ.. പുണ്യം ചെയ്യണം കുട്ടീ..... ഉവ്വ്വ്വ!!എന്റെ ഏട്ടന്റെ വിധി...!!അല്ലേടി, നീ പോയ കാര്യം എന്തായി???? എന്താവാൻ??

അല്ല എത്ര എണ്ണം പൊട്ടിച്ചു????? ഹേ... ന്ത്‌...... ഡീ പെണ്ണെ, കൂടുതൽ അഭിനയമൊന്നും വേണ്ടാ.. നിന്നെയൊക്കെ എനിക്കറിയാത്തതല്ലല്ലോ, ഇന്നലെ അവന്മാരെന്നെ വിളിക്കാഞ്ഞതും നിന്റെ രാവിലത്തെ പോക്കും കണ്ടപ്പോഴേ ഞാൻ ഊഹിച്ചതാ എന്താ നടക്കുക ന്ന്?? കുറച്ച് മുന്നേ അമ്മ പറയുന്നേ കേട്ടു, അഞ്ജലി മോൾ എവിടെയോ വീണ് തല ചെറുതായ് പൊട്ടിയെന്ന് 😌അപ്പോഴേ ഞാനങ്ങ് ഉറപ്പിച്ചു....... ഈൗ... അത് പിന്നേ രണ്ടെണ്ണം കൊടുത്തപ്പോഴേക്കും ഓള് അങ്ങ് ഫ്ലാറ്റ്......,, ഹഹഹഹഹ....!!എന്നാലും എന്റെ നാത്തൂനേ നീ വീട്ടിൽ കേറി അടിച്ചല്ലോ ടി പെണ്ണെ...... പിന്നേ ഒരു കോട്ടത്തിയമ്മ... 😒അവളിങ്ങോട്ട് വരട്ടെ, എടുത്തിട്ട് അലക്കും ഞാൻ... അറിയില്ല അവൾക്ക് ഈ അലീനഅലക്സാണ്ടറേ....!!!! ഹഹഹഹഹഹ......... ആർത്ത് ആർത്ത് ചിരിച്ച് ബെഡിലേക്ക് മറിഞ്ഞതും പിന്നാലേ അവളും ചാഞ്ഞു..... അന്നമ്മോ......... എന്തോയ്...!! എങ്ങെനെയാടി എന്നാലും എന്റെ ഏട്ടനെ നീ വളച്ചെടുത്തെ????? ഹഹഹഹഹ........ ചിരിക്കാതെ പറയെടി കുരുപ്പേ....!!!.. ഞാൻ പറഞ്ഞതും മെല്ലെ അവൾ കണ്ണുകളടച്ചു, കഴിഞ്ഞുപോയതൊക്കെ ഓർക്കാനെന്നപോലെ....!! നിനക്കോർമ്മയുണ്ടോ ദച്ചു, ആദ്യമായ് ഞാൻ ഇവിടേക്ക് വന്നത്, നമ്മുടെ +2കാലം.. അന്ന് നിന്റെ കിച്ചു ഏട്ടൻ എം. ബി എ ആണ്.......

അന്ന് ബാക്കിയുള്ളവരെല്ലാം എന്നെയൊരു ഗസ്റ്റ് ആയി കണ്ടപ്പോ നിന്റെ കൂടെ കൂടി അങ്ങേരു മാത്രമാണ് എന്നെ കളിയാക്കി ഒരു വഴിയ്ക്കാക്കിയത്.... പിന്നേ അതൊരു പതിവായി.. എപ്പോഴൊക്കെയോ അതെന്റെ മനസ്സിൽ കൊണ്ടു.......... നിന്നോട് കാട്ടിയ കരുതൽ എന്നോടും കാട്ടിയപ്പോൾ പലപ്പോഴും അതിനൊരു സഹോദരന്റെ മൂല്യം കൊടുക്കാൻ ഞാൻ മെനകെട്ടു!പിന്നേ അത് ശെരിയാവില്ല ന്ന് തോന്നി, ഇവിടെ നിന്നും പോയപ്പോഴാ സത്യത്തിൽ കിച്ചേട്ടൻ എനിക്കാരാണെന്ന് ഞാൻ മനസ്സിലാക്കുന്നെ... നിങ്ങളെ പോലെ ഞാൻ അങ്ങേരെയും മിസ്സ്‌ ചെയ്യാൻ തുടങ്ങി.... അതാ മനഃപൂർവം കിച്ചേട്ടൻ വരാറുള്ള ടൈം നോക്കി ഞാൻ നിന്നേ വിളിച്ചിരുന്നത്.. എങ്ങെനെ എങ്കിലും ആ ശബ്ദം ഒന്ന് കേൾക്കാൻ!!.. കുറെ നാൾ അങ്ങെനെ പോയി.. ഇനിയും ഇതിനെ ഇങ്ങെനെ കൊണ്ടു പോകരുതെന്ന് വിചാരിച്ച് എന്തും വരട്ടെ ന്ന് കരുതി ഞാൻ അങ്ങേരുറടെ ഓഫീസിലേക്ക് ഒരു ലെറ്റർ അയച്ചു....!!!നേരിട്ട് പറയാനുള്ളതൊക്കെ പേടി കൊണ്ടു എഴുതി അയച്ചപ്പോ ഒരു ആശ്വാസം...!!!

പക്ഷെ നോ റെസ്പോണ്ട്സ് 😒.. ദേഷ്യം തോന്നി അതിനേക്കാൾ കൂടുതൽ സങ്കടവും... നേരെ ലീവ് എഴുതികൊടുത്ത് അങ്ങേരുടെ ഓഫീസിലേക്ക് ചെന്നു.. എന്നെ കണ്ടപ്പോഴേ മുഖം ചുവന്ന് തുടുത്തിരുന്നു... കുറെ വഴക്ക് പറഞ്ഞു... നസ്രിയയോട് നിവിൻപോളി പറഞ്ഞപോലെ കൊച്ചു കുട്ടിയാണെന്ന് വരെ പറഞ്ഞു....... ഞാനുണ്ടോ വിടുന്നു 😌പിന്നാലെ കൂടി..... വിളിച്ചും മെസേജും കത്തും ഒക്കെ അയച്ച് പിന്നാലെ തന്നെ...!!ലാസ്റ്റ് അങ്ങേരു യെസ് പറഞ്ഞില്ലേൽ ചത്തു കളയും ന്ന് വരെ കാച്ചി.... ന്നിട്ട്????? ന്നിട്ടെന്താ 😌ഒടുവിൽ എല്ലാം പ്രേമത്തെയും പോലെ ചെക്കൻ മൂക്കും കുത്തി വീണു... നീ എന്റെ ഏട്ടനെ പെടുത്തി അല്ലെ...?? സത്യത്തിൽ ഞാനാടി പെട്ടെ, ഹെന്റമ്മോ നിന്റെ ഏട്ടനുണ്ടല്ലോ അങ്ങേര് ഒരു ജൂനിയർ ഹാഷ്മിയാ 🙈 ഹഹഹഹഹ!!അത് ആ കഴുത്ത് കണ്ടാലും പറയും..... ഓഹ് മൈ ഗോഡ്!!! ഓടി കണ്ണാടിയക്കരുകിലേക്ക് ചെന്നതും കണ്ടു കഴുത്തിടയിൽ പതിഞ്ഞ ആ ചുവന്നപാടുകളെ ❤.... (തുടരും )..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story