ദക്ഷാഗ്‌നി: ഭാഗം 26

dakshagni

എഴുത്തുകാരി: നിരഞ്ജന

ദിവസങ്ങൾ ഒന്ന് രണ്ടെണ്ണം വീണ്ടും കൊഴിഞ്ഞുപോയി,... ഏട്ടനും അമ്മയ്ക്കും ഇപ്പോ ചെറിയൊരു മാറ്റം വന്നതുപോലെ... എന്നെ തൊട്ടും തലോടിയും അമ്മയും കാണുമ്പോൾ ഒരു ഒരിളം പുഞ്ചിരി നൽകി ഏട്ടനും ആ മാറ്റങ്ങൾ പ്രകടമാക്കുന്നുണ്ട്... എന്താണോ ന്തോ... 😌എന്തായാലും ഞാൻ ഹാപ്പിയാ... പക്ഷെ, ന്റെ പൊടിമീശക്കാരൻ... അവൻ മാത്രം എന്നെ വേദനിപ്പിച്ചുകൊണ്ട് ഇടയ്ക്കിടയ്ക്ക് വന്നുപോകും ഉള്ളിൽ.... ഹാ എല്ലാം വിധി 😒..... വിധിയുടെ കാര്യം പറഞ്ഞപ്പോഴാ കാട്ടുമാക്കാന്റെ കാര്യം ഓർമവന്നെ....അനിവിടുന്ന് പോയതിൽ പിന്നേ ആൾടെ നോ വിവരം... കാര്യങ്ങളറിഞ്ഞ് കോഴി വിളിച്ചിരുന്നു.. യ്യോ സോറി ഇനി അവൻ എന്റെ അനിയൻ ആണല്ലോ 😌അപ്പോ എന്റെ പൊന്നനിയൻ വിളിച്ചിരുന്നു..പെരുത്ത് സന്തോഷമായിരുന്നു അവന് കാരണം,ചോദിച്ചപ്പോ പറയുവാ ആ മനുഷ്യനെ ഒതുക്കാൻ എന്നെപോലെ ഒരുത്തിയ്ക്കെ പറ്റൂ.. നിങ്ങൾ നല്ല മാച്ച് ആണുപോലും..... ഹും 😒എനിക്കല്ലേ അറിയൂ ആ കാലമാടനെ സഹിക്കുന്ന പാട്.... ഹാ എന്തായാലും പെട്ടു 😌...

കിച്ചേട്ടനും അന്നമ്മയും നന്നായി പാല് കട്ട് കുടിച്ചോണ്ട് അവരുടെ പ്രേമം കൊണ്ടു പോകുന്നുണ്ട്.... പാവം അഞ്ജലി, അന്നമ്മയുടെ കൈയിൽ നിന്ന് രണ്ട് കിട്ടിയതിൽ പിന്നേ ഈ വഴി വന്നിട്ടില്ല......... നാളെയാ ഇവിടുന്ന് എല്ലാരും കൂടെ ഡ്രസ്സും ആഭരണങ്ങളും എടുക്കാൻ പോകുന്നത്, രണ്ട് കല്യാണവും അടുത്തടുത്തായതുകൊണ്ട് ഷോപ്പിംഗ് എല്ലാം ഒരുമിച്ച് നടത്താമെന്ന് കരുതി... ആൽപത്തൂർ കാരും വരുന്നുണ്ടെന്നാ കേട്ടെ....ദിവസങ്ങൾക്കു ശേഷം അഗ്നിയെ കാണേണ്ടിവരുമല്ലോ ന്ന് ഓർത്തപ്പോ ഒരുപോലെ അരിശവും സന്തോഷവും തോന്നിയപോലെ........... അത്താഴം കഴിച്ച് അവന്മാരെ വിളിച്ച് സൊറ പറഞ്ഞുകൊണ്ടിരിക്കെയാണ് ഫോണിൽ ഒരു മെസേജ് വരുന്നത്.... എന്താടി പെണ്ണെ എന്നെ മറന്നോ..?? ഓപ്പൺ ചെയ്തതും വന്ന മെസേജ് കണ്ടപ്പോ ചിരിയാണ് വന്നത്.... ആരാ??? നിന്റെ കണവൻ.....!! ഉടനെ വന്നു മറുപടി..... ഇവിടെ കണവയും കൊഞ്ചും ഒന്നുമില്ല വേണേൽ, വല്ല ചാളയോ മത്തിയോ തരാം 😒.... എന്തോ അവനോട് അടിയുണ്ടാക്കാൻ ഒരു പ്രത്യേകരസാ... തുറന്ന് സമ്മതിച്ചാലും ഇല്ലെങ്കിലും അത് ഞാനേറേ ആസ്വദിക്കുന്നുമുണ്ട്...........

ഹാ, ഈ ചാളമേരിയെ ആജീവനാന്തം സഹിക്കേണ്ടതല്ലേ... ഞാനിത് കേൾക്കണം.........!! ചാള മേരി തന്റെ മറ്റവൾ..!! അവളോടല്ലേ ഞാൻ പറഞ്ഞെ 😁 എന്നെ സഹിക്കാൻ ഞാനാരോടും പറഞ്ഞില്ലല്ലോ, വേണ്ടേൽ വേണ്ട ന്ന് പറയണം മിസ്റ്റർ, ഞാനെങ്കിലും രക്ഷപ്പെടട്ടെ 😌..... ഓഹോയ്‌.. അപ്പടിയാ?? ങ്കിൽ പറയാം.......... ഈ കുറുമ്പിയെ എനിക്ക് തന്നെ വേണം.. ഈ ജന്മം മാത്രമല്ല, ഇനിയങ്ങോട്ടുള്ള എല്ലാം ജന്മവും.. ഈ അഗ്നിയുടെ ജ്വാലയാവാൻ..., എന്നിലെ താപവും ശീതവും ആകാൻ....!!!!! ടൈപ്പിംഗ്‌ ചെയ്യാതെ വന്ന വോയിസ്‌ കേൾക്കെ അറിയാതെ ന്റെ ചൊടിയിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. അവനായ്,......... ഹാലോയ്.. പോയോ..... ഇല്ല 😒.... നാളെ വരില്ലേ നീ....?? ആലോചിക്കട്ടെ....!! അയ്ശെരി, അപ്പോ നിനക്കുള്ളത് അഞ്ജലി വന്ന് എടുത്ത് തരുവോ??? താനെന്തിനാ ആ നാശത്തിന്റെ പേര് പറയുന്നേ...... പെട്ടെന്ന് അഞ്ജലി ന്ന് കേട്ടതും ദേഷ്യം വന്നു എനിക്ക്...... ഹഹഹഹഹ..... ചുമ്മാ നിന്റെ ഈ ദേഷ്യം കാണാൻ...നീ ദേഷ്യപ്പെടുന്നത് കാണാൻ നല്ല രസാടി പെണ്ണെ..... ഹേ? അതിന് താനെന്നെ കണ്ടോ 🙄.. കർത്താവെ ഇനി ഇന്നാളത്തെ പോലെ ഇവിടെ എങ്ങാനും ഉണ്ടോ????

ഒരുനിമിഷം കണ്ണുകൾ ബാൽകണിയിലേക്ക് പോകവേ കേട്ടു മറുതലയ്ക്കൽ നിന്നാർത്ത് ഒരു ചിരി.. കൂടുതൽ നോക്കി ആ കഴുത്തോടിക്കല്ലേ പെണ്ണെ, ഞാൻ അവിടെയെങ്ങുമില്ല.... എന്റെ മനസ്സിലെ നിന്റെ രൂപത്തിന്റെ കാര്യമാ ഞാൻ പറഞ്ഞെ........🤭 ഓ,,, അതാണോ എന്താ മോളെ ദക്ഷിണെ 😌ചേട്ടനെ കാണാൻ അത്രയ്ക്ക് കൊതിയായോ നിനക്ക്??? വേണേൽ ഞാൻ ഒന്നൂടി മതിൽ ചാടാം...!! അയ്യടാ 😒കാണാൻ കൊതിക്കുന്ന രൂപം..... ഉരുട്ടു വെച്ചിരിക്കുന്ന കുറെ മസിലും ആ പരട്ട കണ്ണടയും അല്ലെടോ തന്റെ രൂപം...... അതുംകൊണ്ടേങ്ങാനും ഈ വഴി വന്നാൽ ഉണ്ടല്ലോ?? വന്നാൽ 🙈 നല്ല കുറ്റിചൂൽ വെച്ച് അടിക്കും ഞാൻ 🤨മനുഷ്യനെ ഒന്ന് നാണം കെടുത്തിയത് പോരെ??? അത് പിന്നെ... ഒന്ന് നാണം കെട്ടാൽ എന്താ?നിനക്ക് എന്നെപ്പോലത്തെ ഒരു കിടിലൻ ചെറുക്കനെ കിട്ടിയില്ലേ??? ദേ മനുഷ്യാ,പാതിരാത്രി എന്റെ വായിൽ നിന്ന് നല്ല മലയാളം കേൾക്കരുത്... വെച്ചിട്ട് പോടോ കെളവാ... കെളവൻ നിന്റെ.... കെട്ടിയോൻ....!!! എടുത്തടിച്ചതുപോലെ പറഞ്ഞിട്ടാണ് എന്താ പറഞ്ഞെന്ന് ഓർമവന്നത്... അയ്യെ, പോച്ച് എല്ലാം പോച്ച്.. നാണം കെട്ടു 🙈........

വീണ്ടും വീണ്ടും മറുതലയ്ക്കൽനിന്ന് ചിരി കേട്ടുകൊണ്ടേയിരിക്കെ ഫോൺ കട്ട് ചെയ്തു ഞാൻ...!! എന്താ ദച്ചു ഇത്?? ഇത്ര പെട്ടെന്ന് നീ അവനു പിടി കൊടുക്കുകയാണോ??? അറിയില്ല.... അതിനൊരുത്തരം ഇന്നും അന്യം തന്നെ.. മെല്ലെ ഉറക്കത്തിലേക്ക് വീഴവേ കേട്ടു,തൊട്ടടുത്ത് കിടക്കുന്ന അന്നമ്മയുടെ കൂർക്കം വലി 🤦‍♀️ രാവിലേ തന്നെ എല്ലാരും കൂടി ഒരുങ്ങി ഇറങ്ങി, ആദ്യം ഗോൾഡ് എടുക്കാനാണ് പോയത്.... ഞങ്ങളുടെ തന്നെ ജ്വല്ലറിയിലേക്ക്..!!അധികം ആഭരണങ്ങൾ വേണ്ടാ ന്ന് നേരത്തെ ഞാൻ പറഞ്ഞെങ്കിലും അവിടെയെത്തിയപ്പോ എല്ലാരും അതൊക്കെ മറന്നു, ഓരോരുത്തരും ഓരോ സെറ്റും കൈയിൽ എടുത്ത് വെച്ചോണ്ട് ഇരിക്കുവാ..... ദൈവമേ പെട്ടു!!എന്നവസ്ഥയിൽ ഞാനും അനുചേച്ചിയും മുഖത്തോട് മുഖം നോക്കി നിന്നു......പാവം ആ എടുത്ത് തരുന്ന ചേട്ടന്മാരുടെ അവസ്ഥ ഓർത്തപ്പോ സഹതാപം തോന്നി, ഉടമകൾ ആയതുകൊണ്ട് ഒന്ന് പറയാൻ പറ്റില്ലല്ലോ..... എന്തായാലും അവസാനം ഒരു എഴുന്നള്ളത്ത്തിനുള്ളത് സെലക്ട്‌ ചെയ്തു.... ട്രെഡിഷൻ കളക്ഷൻസായിരുന്നു കൂടുതലും,

മുത്തശ്ശി ഓരോന്നിന്റെയും പേര് പറയുന്നത് കേൾക്കാൻ നല്ല രസായിരുന്നു..!!!ഏതാണ്ട് കുറെ എണ്ണം അവിടെ ഇല്ലെന്ന് പറഞ്ഞ് പണിയിപ്പിക്കാനും കൊടുത്തിട്ടാ അവിടുന്നിറങ്ങിയേ, നേരെ ടെക്സ്റ്റൈൽസിലേക്ക്....!!സഞ്ജുവേട്ടൻ എല്ലാരേയും കൂട്ടി അവിടേക്ക് വരാമെന്നാ പറഞ്ഞിരുന്നേ............... ഗോൾഡ് എടുക്കാൻ അവർ വരുന്നില്ലെന്ന് നേരത്തെ പറഞ്ഞു, രണ്ടാളും അവരുടെ പെണ്ണുങ്ങൾക്ക് വേണ്ടി സ്വന്തമായി താലി എടുത്തോളാം എന്ന്ൻ നേരത്തെ പറഞ്ഞിരുന്നു പോലും...!! നിങ്ങൾ വന്നിട്ട് ഒത്തിരി നേരായോ??? ടെക്സ്റ്റൈൽസിന്റെ മുന്നിൽ തന്നെ ഞങ്ങളെ കാത്ത് അവർ നിൽപുണ്ടായിരുന്നു.. അവരെ കണ്ടതും മുത്തൂസ് തിരക്കി... ഏയ് ഇപ്പോ വന്നതേയുള്ളൂ...!! ആഹാ കാർത്തിക് ഉണ്ടായിരുന്നോ? ഇതെപ്പി ബാംഗ്ലൂരിൽ നിന്ന് വന്നു?? ഇന്നലെ വന്നേട്ടാ.... ജിത്തൂവേട്ടന്റെ ചോദ്യത്തിന് ഉത്തരം കൊടുത്ത് അവനെന്നെ നോക്കി.... ഞാനാണേൽ കൂട്ടത്തിൽ ആ കാട്ടുമാക്കാനെ തപ്പുവായിരുന്നു..... സംശയിക്കേണ്ട ഉണ്ണീ സ്നേഹം കൊണ്ടൊന്നുമല്ല, പുല്ല് വന്നാൽ ആ തിരുമോന്ത കാണണംല്ലോ ന്ന് ഓർത്തിട്ടാ... 😒

പക്ഷെ എന്റെ ആ നോട്ടം ചിലർ സംശയിച്ചോ ന്നൊരു സംശയം നിക്ക് 😌... എന്താടി എന്റെ ഏട്ടനെ നോക്കുവാണോ?? അകത്തേക്ക് പോകുന്നതിനിടയിൽ കാർത്തി കാതോരം വന്ന് ചോദിച്ചതും അയ്യടാ ന്ന് ആയിപോയി ഞാൻ 😒.. ഏയ് ഞാൻ.. ഞാനെന്തിനാ അയാളെ നോക്കുന്നെ... ഉവ്വ്വ്വ,, എന്നിട്ടാ വന്നപ്പോ തൊട്ട് രണ്ട് ഉണ്ടകണ്ണും തള്ളി ചുറ്റും നോക്കിയേ... അത് പിന്നേ ഞാൻ.. ഈ കടയൊക്കെ എങ്ങെനെയുണ്ടെന്ന്...!! അമ്പടി മോളെ... നീ കൂടുതൽ കിടന്ന് ഉരുളണ്ടാ... എല്ലാം നിക്ക് മനസ്സിലായി 😌.... നീ കൂടുതൽ നോക്കേണ്ട ആള് വന്നിട്ടില്ല... ഇറങ്ങാൻ നിന്നപ്പോഴാ ന്തോ ഒരു മീറ്റിംഗ് വന്നത്.. അത് കഴിഞ്ഞ് ഇങ്ങോട്ട് എത്തിക്കോളാം ന്ന് പറഞ്ഞിട്ട് ആള് പോയി..... മ്മ്....... വെറുതെ ഒന്ന് മൂളി....!!!!! അകത്ത് എല്ലാവരും സാരി സെന്ററിലേക്ക് പോകുന്നത് കണ്ടു, എന്തോ അങ്ങോട്ടേക്ക് പോകാൻ കാലുകൾക്ക് ആവുന്നില്ല... വല്ലാത്തൊരു വീർപ്പുമുട്ടൽ...!!!! ഇതേ സമയം അങ്ങ് ഓഫീസിൽ ആരോടോക്കെയോ ദേഷ്യപെടുകയായിരുന്നു അഗ്നി..!! ഹൌ ഡെയർ യൂ.... 😡.... (തുടരും )..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story