ദക്ഷാഗ്‌നി: ഭാഗം 27

dakshagni

എഴുത്തുകാരി: നിരഞ്ജന

ഇതേ സമയം അങ്ങ് ഓഫീസിൽ ആരോടോക്കെയോ ദേഷ്യപെടുകയായിരുന്നു അഗ്നി..!! ഹൌ ഡെയർ യൂ.... 😡 നിനക്കെങ്ങെനെ ധൈര്യം വന്നു, ഈൗ അഗ്നിദത്തിന്റെ ഓഫീസിൽ കേറി വന്ന് എന്റെ മുന്നിൽ നിന്ന് വില പറയാൻ....!!!!നീ എന്ത് കരുതി എഡ്വിൻ, നീ വിലപേശുമ്പോൾ അതിൽ നെഞ്ചും തല്ലി വീഴുന്നവൻ ആണ് ഈ അഗ്നിയെന്നോ??? നിനക്ക് തെറ്റി...... ഇതുവരെ മനസ്സിലാക്കിയിട്ടില്ലേ നീ എന്നെ????? എന്നിട്ടും,..... പറയാൻ വന്നത് മുഴുകിപ്പിക്കാതെ മുഷ്ടി ചുരുട്ടി മേശമേൽ ആഞ്ഞടിച്ചു അവൻ...!! ലുക്ക്‌ അഗ്നി, ബി പ്രാക്റ്റിക്കൽ... ഇത് ബിസിനസ് ആണ്.....ലാഭം മാത്രമാണ് ഏത് ബിസിനസ്മാനും നോക്കുള്ളൂ....... ആ ടെൻഡർ ഞാൻ മോഹിച്ചതാ, പക്ഷെ നീ അതെന്നിൽ തട്ടിഎടുത്തു..... ഇതിപ്പോ ഞാൻ നിനക്ക് 250crore ആണ് ഓഫർ ചെയ്യുന്നത്......... 70%ലാഭം........!!!!! പറഞ്ഞുതീരും മുന്നേ എഡ്വിന്റെ കരണത്ത് അഗ്നിയുടെ കൈകൾ പതിഞ്ഞിരുന്നു .......... പ്ഫാ പന്നെ...!!നീ എന്ത് കരുതി കാശിനു വേണ്ടി സ്വന്തം എത്തിക്സ് വിൽക്കുന്നവനാണ് ഈ അഗ്നിയെന്നോ????....

അതേടാ ഞാൻ ബിസിനസ്മാൻ തന്നെയാ, പക്ഷെ എന്തിനും ഏതിനും ഒരു സത്യമുണ്ട്.....അല്ലാതെ നിന്നെപ്പോലെ ലാഭം കിട്ടുമെന്നായാൽ സ്വന്തം അമ്മയെപോലും വിൽക്കാൻ മടിയില്ലാത്തവൻ അല്ല ഞാൻ..........!! ഡാ........!!!! ഏയ്....!! മുന്നിലേക്ക് ആഞ്ഞ എഡ്വിന്റെ നെഞ്ചിൽ ചൂണ്ടുവിരലൂന്നി അവനെ പിന്നിലേക്ക് തള്ളി മാറ്റി അഗ്നി ....... വേണ്ടാ എഡ്വിൻ ,ഇത് അറയ്ക്കൽ ഗ്രൂപ്പിന്റെ ഓഫീസ് അല്ല... ഈ അഗ്നിദത്തിന്റെ ഓഫിസാ.. ഇവിടെ വേറെ ആരുടെയും ശബ്ദം പൊങ്ങണ്ടാ............നീ പോകാൻ നോക്ക്........... നീ നോക്കിക്കോ അഗ്നി, ഈ എഡ്വിൻ ആരാണെന്ന് അറിയാൻ നില്കുന്നെയുള്ളൂ നീ........ താങ്ങില്ല നീ.....!! നീ എന്താണെന്ന് വെച്ചാൽ പോയി കാണിക്കേടാ.... അവനെ നന്നായി ഒന്ന് പുച്ഛിച്ച് തന്റെ ലാപ്പിലേക്ക് അവന്റെ മിഴികൾ പാഞ്ഞു....... ഇതേ സമയം അരിശത്തോടെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിയിരുന്ന കാറിൽ ഒരാൾ അക്ഷമനായി കാത്ത് നിൽപുണ്ടായിരുന്നു.....!! ഞാൻ പറഞ്ഞില്ലേ ഇച്ചായാ, അവൻ അങ്ങെനെ ഒന്നും ഒതുങ്ങുന്ന ടൈപ്പ് അല്ല... വെറുതെ നാണംകെട്ട് 😒....

ദേഷ്യത്തോടെ കാറിലേക്ക് കയറി എഡ്വിൻ പറഞ്ഞതത്രയും കേട്ട് ഇരിക്കെ ആ രൂപത്തിൽ ഒരു പുഞ്ചിരി വിരിഞ്ഞു... മെല്ലെ അത് ക്രൂരതയിലേക്ക് ഭാവം മാറി...... സ്റ്റിയറിങ്ങിലേക്ക് ആഞ്ഞടിക്കെ അവന്റെ കണ്ണുകൾ രക്തവർണ്ണമായി...!!!!!!!!!!! അഗ്നി....!!!!!!!!!!!! ഏഴു ദിക്കുമാറും കേൾക്കേ അവനലറി... ഒരുനിമിഷം സ്വന്തം കൂടെപ്പിറന്നവന്റെ അവസ്ഥ എഡ്വിനിലും ഭീതി ജനിപ്പിച്ചു....... ഇച്ചായാ..... വിറയാർന്ന കൈകൾ ആ തോളിലേക്കും വീണതും തട്ടിമാറ്റി അവൻ...!! ഇച്ചായാ പ്ലീസ്....ഒന്ന് കൂൾ ആവ്...!!!ഇത്തവണ ഞാൻ എന്റെ ഇച്ചായന്റെ ആഗ്രഹം സാധിച്ച് തരും.... ആ ടെൻഡർ നമുക്ക് കിട്ടിയില്ലേൽ വേറെ ആരും അതും അനുഭവിക്കുകയുമില്ല......,.....അതിനി അവനെ കൊന്നിട്ടായാലും സമ്മതിക്കില്ല ഞാൻ...!!!! നോ.....!!!!!നോ....അഗ്നിയ്ക്ക് ഒരു പോറൽ പോലും ഉണ്ടാകരുത്... ഇച്ചായാ??? അതേടാ.....

നിന്റെ ഇച്ചായൻ തന്നെ, അറയ്ക്കൽ തറവാട്ടിലെ ഏദൻ വർഗീസ്...!!അവൻ.... ആ അഗ്നി അവനൊന്നും പറ്റരുത്.... അങ്ങെനെ ഒരു മരണം കൊണ്ട് രക്ഷപ്പെട്ടു പോകരുത് അവൻ... അനുഭവിക്കണം, ഒരു ജന്മം മുഴുവൻ നീറി നീറി ജീവിക്കണം.....അത് ഈ കണ്ണുകൾ കൊണ്ടു കാണണം നിക്ക്....!!............ ഇച്ചായാ????? സ്വന്തമെന്ന് പറയാവുന്നതെല്ലാം നഷ്ടപ്പെട്ട് പ്രാണൻ പറിഞ്ഞുപോകുന്ന വേദനയിൽ അവൻ കരയുന്നതേനിക്ക് കാണണം എഡ്വി,,പ്രിയപ്പെട്ടവരാരും കൂടെ ഇല്ലാതെ എല്ലാരാലും തള്ളിപറഞ്ഞ് ഒറ്റയ്ക്ക് ഒറ്റയ്ക്കവൻ ജീവിക്കണം........ അതെനിക്ക് കാണണം.......എന്നാലേ എന്റെ ഉള്ളിലെ പക അടങ്ങൂ.....!!!!!! അഗ്നിയെ പറ്റി പറയുന്ന വേളയിൽ ആ മുഖം വരിഞ്ഞുമുറുകുന്നത് ശ്രദ്ദാപൂർവ്വം കണ്ടു നിൽക്കുകയായിരുന്നു എഡ്വിൻ... തന്റെ കൂടെപ്പിറപ്പിന്റെ ഉള്ളിലെ കനൽ അതെത്രോളം ഉണ്ടെന്ന് അവനൂഹിക്കാനാവുമായിരുന്നു......! എന്റെ ലയ....!!... എന്റെ പ്രാണൻ.. പ്രണയം.........!!!അവളെ എനിക്ക് നഷ്ടപ്പെടുത്തിയത് അവനാ...... അവൻ മാത്രം...........

എന്റെ കുടുംബം, നമ്മുടെ അപ്പച്ചൻ.... എല്ലാരേയും അവൻ എന്നിൽ നിന്നകറ്റി,,, എന്റെ ജീവിതം നശിപ്പിച്ചു.... ഒരു കൊലപാതകിയാക്കി എന്റെ ജീവിതം നശിപ്പിച്ചു................ ഇതൊന്നും ഒരിക്കലും ഈ ഏദൻ മറക്കില്ല...!!മറക്കാനാവില്ല നിക്ക്........!!!!!അഗ്നി.... അവന്റെ തകർച്ച..... അത് കണ്ട് ആശംസകൾ ആസ്വദിച്ച് ചിരിക്കണം എനിക്ക്... ഏറെ നാളുകൾക്ക് ശേഷം..... ഹഹഹഹഹാഹഹഹ....!!! ഒരു ഭ്രാന്തനെപ്പോലെ അവൻ ആർത്ത് ചിരിച്ചു.. ഒരു മൃഗത്തിന്റെ ക്രൂരഭാവങ്ങൾഏറികൊണ്ട്....!!! എന്താ ഇച്ചായന്റെ പ്ലാൻ?? എന്തായാലും ഞാനുമുണ്ട് കൂടെ!!എന്റെ ഇച്ചായന്റെ കൂടെ എന്തിനും ഈ എഡ്വിൻ ഉണ്ടാകും....!!! തത്കാലം നീ കൂടുതൽ ഒന്നുമറിയണ്ടാ...കൊലപാതകിയായ മൂത്തമോനെ തഴഞ്ഞ് തന്റെ സാമ്രാജ്യം പപ്പ നിന്നെയാ എല്പിച്ചത്.. അത് നന്നായി നോക്കാൻ നോക്ക്... എന്റെ പ്രതികാരം അത് തീർക്കാൻ എനിക്കറിയാം..... ഇച്ചായാ.. എന്നാലും....!! എഡ്വിൻ....!! ഒരുനിമിഷം അവൻ സ്ഥബ്ധമായി.. അത്രത്തോളം ദൃഡ്ഡതയേറിയിരുന്നു അയാളുടെ സ്വരത്തിന്....!!!!

ഫാമിലി,ആൻഡ് ബിസിനസ്.....!! അഗ്നിയുടെ രണ്ട് വീക്ക്‌പോയ്ന്റ്സ്........ അവൻ അവനെക്കാളേറെ സ്നേഹിക്കുന്ന രണ്ടുകാര്യങ്ങൾ....!!!ഇത് രണ്ടിനും ഉണ്ടാകുന്ന ഒരു ചെറിയ കേടുപാടും അവനെ അലട്ടും.... അപ്പോൾ ഒരൊറ്റ നിമിഷം കൊണ്ടു ഇത് രണ്ടും തച്ചുടഞ്ഞാലോ???? ഇച്ചായൻ ഉദ്ദേശിക്കുന്നത്????? ഹഹഹഹഹ,,............. ആ ചിരിയിൽ മറഞ്ഞുകിടന്ന ഉത്തരം വായിക്കാനാകാതെ തന്റെ കൂടെപ്പിറപ്പിലേക്ക് എഡ്വിൻ കണ്ണ് നട്ടപ്പോൾ ചിലതൊക്കെ തീരുമാനിക്കുറപ്പിക്കുകയായിരുന്നു ഏദൻ!!!!! 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 ദേ ഇത് നോക്കിക്കേ, ഇത് അനുമോൾക്ക് നന്നായി ചേരും.... ഒരു മെറൂൺ കളർ പട്ടുസാരി ചേച്ചിയെ എടുത്ത് പുതപ്പിച്ചോണ്ട് അഭിപ്രായം പറയുകയാണ് സ്ത്രീജനങ്ങൾ എല്ലാരും കൂടി....പുരുഷന്മാരൊക്കെ തോൽവി സമ്മതിച്ചോണ്ട് ഒരു വശത്ത് മാറി നിൽപ്പുണ്ട്, അവരെ പറഞ്ഞിട്ടുംകാര്യമില്ല...നിങ്ങളാ ടേബിളിലേക്ക് നോക്കിക്കേ..... ഒരു അഞ്ചാറു ഡസൻ സാരി എടുത്തിട്ടിട്ടുണ്ട്...... ഇതൊന്നും അനുചേച്ചിയ്ക്ക് വേണ്ടി എടുത്തിട്ടത് അല്ലാട്ടോ.... എനിക്കുവേണ്ടിയാ 😌

എന്തോ ഇതൊന്നും എനിക്കിഷ്ടപ്പെട്ടിരുന്നില്ല........ ഹെമ്മേ 🥴ഇതൊക്കെ ഇത്ര വലിയ സംഭവം ആയിരുന്നോ 🙄... ദേ ദച്ചുമോൾക്ക് ഇത് നന്നായി ചേരുമായിരിക്കും.......!! കൂട്ടത്തിൽ നിന്നൊരു റെഡ് കളർ ബനാറസ് സാരി എടുത്ത് എന്റെ നേർക്ക് നീട്ടി അപ്പച്ചി....!!! അയ്യേ ഇതോ 🙄..... എനിക്കൊട്ടും ഇഷ്ടപ്പെട്ടില്ല ആ കളർ...!!!!! ന്റെ പൊന്ന് ദച്ചു.... ഇതിപ്പോ എത്രാമത്തെയാ പെണ്ണെ നീ ഇഷ്ടപ്പെട്ടില്ല ന്ന് പറഞ്ഞ് മാറ്റുന്നെ??? ഇനി ഇവിടെ സ്റ്റോക്ക് ഇല്ലെന്ന് തോന്നുന്നു..... ആരുവേട്ടന്റെ കമന്റ് അടി കേട്ടതും ദേഷ്യത്തോടെ മുഖം ചുളിച്ചു....!!! ഡീ പെണ്ണെ ഇത് നോക്കിക്കേ, നല്ല മഞ്ഞ കളർ.......!!!!!! കണ്ണ് മഞ്ഞളിക്കുന്ന ഒരു കളർ സാരിയും പൊക്കിപിടിച്ച് എന്റെ നേർക്ക് അന്നമ്മ തിരിഞ്ഞു.... ഡീ ഇത് പൊളിക്കും...!!നിന്നേ കണ്ടിട്ട് എല്ലാരുടെയും കണ്ണ് തള്ളും 😌... ഇത് എന്നേക്കാൾ ചേരുന്നേ നിനക്കാടി,, നീ വേണേൽ എടുത്തോ നിന്റെ കെട്ടിന് ഉപകരിക്കും 😒.... നോ വാവേ,അതിന് ഞാൻ സ്പെഷ്യൽ ഒരു കളർ മാറ്റി വെച്ചിട്ടുണ്ട് 😌... അതേത്???? നല്ല കിടിലൻ മിന്നാമിന്നി കളർ 😌.......... എങ്ങെനെയുണ്ട് എറിച്ച് നിൽക്കില്ലേ???

പിന്നേ,പൊളിക്കും.. കർത്താവെ ന്റെ കിച്ചേട്ടന്റെ ഒരു അവസ്ഥ ഓർക്കുമ്പോ 🤦‍♀️............. അന്നമ്മയെ നോക്കി ഒരൊന്ന് പറഞ്ഞുകൊണ്ടിരിക്കെ ഞാനറിയുന്നുണ്ടായിരുന്നു എന്നിലേക്ക് വീഴുന്ന ഒരു പാളിനോട്ടത്തെ.....!!!മനഃപൂർവം അതിനേ അവഗണിച്ച് പിന്തിരിഞ്ഞു....... ദച്ചു ഇത് നോക്കിക്കേ.....!!!! അമ്മ എനിക്ക് നേരെ നീട്ടിയ സാരിയെ അധികം താല്പര്യം ഇല്ലാതെയാണ് ഞാൻ നോക്കിയത്.. പക്ഷെ,,...... വാടാമല്ലി കളറിൽ ഗോൾഡൻ വർക്ക് ഉള്ള കാഞ്ചിപുരം സിൽക്ക് സാരി...!!അതിന്റെ ബോർഡർ ആണ് എന്നെ കൂടുതൽ അട്രാക്ട് ചെയ്തേ, ഉണ്ണികണ്ണന്റെ കുഞ്ഞിചിത്രങ്ങൾ.....!!!! കാത്ത് നിന്നതെന്തോ കൈയിൽ കിട്ടിയതിന്റെ ആഹ്ലാദമായിരുന്നു എനിക്ക്.. എന്റെ മുഖം വിടരുന്നത് കാണ്കേ ആ സന്തോഷം ഓരോരുത്തരിലേക്കും പടർന്നു...!! ഹമ്മേ, അങ്ങെനെ ലവൾക്ക് ഒരെണ്ണം ഇഷ്ടപ്പെട്ടു, സമാധാനമായി... അല്ലേൽ മിക്കവാറും ഇന്ന് ഇവിടെ കിടക്കേണ്ടി വന്നേനെ....!!! കാർത്തി....!! എന്നെ കളിയാക്കി നിർത്തിയതും ശ്രീജാമ്മ താക്കീത് പോലെ അവനെ വിളിച്ചു.... നിന്റെ ചേട്ടന്റെ ഭാര്യയാവാൻ പോകുന്ന കുട്ടിയോട് ഇങ്ങേനെയാണോ കാർത്തി പെരുമാറുന്നെ??? കുറച്ച് കൂടുന്നുണ്ട് നിനക്ക്... അയ്യോ അതമ്മേ, ഞാൻ.... മിണ്ടരുത് നീ, സോറി പറയ്......

പറഞ്ഞിട്ട് നീ ഇനി എന്നോട് മിണ്ടിയാൽ മതി...!!! ആഹാ ഇത് കൊള്ളാലോ 😌...... നല്ലൊരു ആത്മയോടെ ഞാൻ ചെക്കനെ നോക്കിയതും അവൻ ആകെ പെട്ടു എന്നവസ്ഥയിൽ എന്നെ നോക്കി കാർത്തി....... ഒന്നുകൂടി അമ്മയുടെ ശബ്ദം ഉയർന്നതും അവൻ എന്റെ നേർക്ക് വന്നു.... ഞാനാണേൽ നീ പറയ് മോനെ ദിനേശാ എന്ന മട്ടിലും ഹുവാഹുവാ 😌... ദച്ചു, അത്.. ഞാൻ...... കാർത്തി............!!!!!!! ഹേ ഇതേതാ ഒരു അശരീരി 🙄അല്ല നല്ല വൃത്തികെട്ട പരിചയം ആണല്ലോ.......... ആലോചിക്കാൻ സിരകൾ ഒരുങ്ങും മുന്നേ, ഞാനറിഞ്ഞിരുന്നു ആ സാമിപ്യം....... ആഗ്നി....!!!!! ഒരുപോലെ മിഴിയും അധരവും നിറഞ്ഞുനിന്നു ആ പേരിലേക്ക്....!!!! കാർത്തി, നീ എന്തിനാ ഇവളോട് സോറി പറയുന്നേ???? അഗ്നി അത്..... വേണ്ടാ. അമ്മേ ഞാൻ എല്ലാം കേട്ടു, എന്റെ അനിയൻ ആരുടെയെങ്കിലും മുന്നിൽ സോറി പറയുന്നത് എനിക്കിഷ്ടമുള്ള കാര്യമല്ല...!.. പിന്നേ ദച്ചു എന്റെ ഭാര്യ ആയിട്ടൊന്നും ഇല്ലല്ലോ അതിനേക്കാൾ മുന്നേ കാർത്തിയുടെ ഫ്രണ്ട് അല്ലെ.............?? അത് മോനെ ദച്ചുമോളോട്...... എന്താ നിന്നോട് ഇവൻ സോറി പറയണോ????

പറയണോ ന്ന്...... എന്റെ നേർക്ക് നിന്ന് ഗൗരവത്തോടെ അഗ്നി ചോദിച്ചപ്പോൾ സത്യം പറയാലോ ഞാനൊന്ന് നടുങ്ങി... തൊണ്ടകുഴിയിൽ നിന്ന് ഈ ശബ്ദം പുറത്തേക്ക് വരാതെ കാറ്റ് മാത്രം വരുന്ന ഒരു അവസ്ഥ ഇല്ലേ.... ദത് തന്നെ 😌😌.. ഡീീ....... ഹാ..,,, ഒന്ന് ഞെട്ടിപ്പോയി ഞാൻ..... ഇവൻ നിന്നോട് സോറി പറയണോ വേണ്ടേ???? മ്ച്ചും...... കണ്ണ് ചിമ്മി വേണ്ടെന്ന് തലയാട്ടുമ്പോ ആ ചൊടിയിൽ ഒരു കള്ളച്ചിരി വിരിഞ്ഞിരുന്നു......!!! മോൻ എന്തോ തിരക്ക് ഉണ്ടെന്ന് പറഞ്ഞു... എല്ലാം കഴിഞ്ഞോ??? ഹാ അങ്കിളെ, അത്യാവശ്യമായിട്ട് ഒരു മീറ്റിംഗ് ഉണ്ടായിരുന്നു.. അതാ ലേറ്റ് ആയെ....! അച്ഛനോട് സംസാരിക്കുമ്പോഴും ആ കണ്ണുകൾ നീണ്ടത് എന്നിലേക്കായിരുന്നു, പുച്ഛം വാരി വിതറി ഓരോ തവണയും ഞാൻ അത് അവഗണിച്ചുകൊണ്ടേയിരുന്നു... കാട്ടുമാക്കാൻ 😒കറക്റ്റ് ടൈമിൽ തന്നെ അവതരിക്കാൻ ഇയാളാരാ കാലന്റെ അവതാരോ????

അല്ലേടി നിന്റെ കെട്ടിയോൻ!!! ദേ അന്നമ്മേ മിണ്ടാതെ ഇരുന്നോ അല്ലേൽ, ദേ ന്റെ കിച്ചേട്ടന് കെട്ടാൻ നീ ഉണ്ടാകില്ല.. തല്ലികൊല്ലും പുല്ലേ നിന്നേ ഞാൻ... 😒.. ഹൌ ക്രൂവൽ ദച്ചു!!ന്റെ ജനിക്കാത്ത കൊച്ചുങ്ങളെ അനാഥയാക്കരുത് പ്ലീസ് 🙁....... ന്റെ അന്നമ്മേ നീ 🤦‍♀️.... ഈൗ 😁 അങ്ങെനെ ഓരോന്നും പറഞ്ഞും ഇടകണ്ണിട്ട് ഒളിഞ്ഞുനോക്കിയും ഞങ്ങൾ കഴിയവേ ഞങ്ങൾ അറിഞ്ഞിരുന്നില്ല ഞങ്ങളെ മാത്രം നിരീക്ഷിച്ചിരുന്ന ആ കണ്ണുകളെ....!!!!!!!! നിനക്കുള്ള വല നീ തന്നെ ഒരുക്കിയിരിക്കുന്നു അഗ്നി...!!!!ദക്ഷിണ, അയാം സോറി....,നിന്നോട് ഒരു പ്രശ്നവും ഇതുവരെ എനിക്കുണ്ടായിരുന്നില്ല പക്ഷെ, ഇപ്പോ നീ വലിയ ഒരു തെറ്റ് ചെയ്തു,അഗ്നിയുടെ ഭാര്യയാവാൻ പോകുന്നത് അതാണ് നീ ഈ ജന്മം ചെയ്ത ഏറ്റവും വലിയ തെറ്റ്....അയാം സോറി............ വല്ലാത്തൊരു ഭാവത്തോടെ അവളെ മാത്രം ഉറ്റു നോക്കെ പലചിന്തകളും ആ സിരകളിലൂടെ ചുറ്റപ്പെട്ടു...!!! .... (തുടരും )..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story