ദക്ഷാഗ്‌നി: ഭാഗം 28

dakshagni

എഴുത്തുകാരി: നിരഞ്ജന

ഇതപ്പോൾ എടുക്കാം ല്ലേ..... മ്മ് മ്മ്... ഒന്ന് മൂളി അല്പം മാറി തിരിഞ്ഞു നിന്നു...... ദേ അളിയാ ഞങ്ങള്ടെ പെങ്ങള് പിണങ്ങി ന്ന് തോന്നുന്നു ട്ടോ......... തോന്നൽ അല്ലേടാ കിച്ചു, സത്യാ.. ആ നിൽപ് കണ്ടാൽ അറിയാം ഒരു വശപിശക്....... എന്നെനോക്കി ജിത്തേട്ടൻ പറഞ്ഞതും ചിരിയോടെ അഗ്നി എന്റെ അടുക്കലേക്ക് നടന്നു... എന്നാടി പെണ്ണെ, പിണക്കാണോ??? കാതോരം കേട്ട ചോദ്യത്തിന് ഉത്തരം കൊടുക്കാതെ ഒന്ന് പുച്ഛിച്ച് മുഖം തിരിച്ചു ഞാൻ.... ഓഹോയ്‌, വല്യ പിണക്കം ആണെന്ന് തോന്നുന്നല്ലോ..... കൈ മാറിൽ കെട്ടി സ്വതവേഉള്ള ചിരിയുമായി എന്റെ മുന്നിലേക്ക് കേറി നിന്നു അവൻ ... ഹമ്മേ ഡാർക്ക്‌ ബ്ലൂ ഷർട്ട്‌!!!ഇങ്ങേര് എന്തുവാ ഡേയ്ലി ഗ്ലാമർ ആയി വരുവാണോ 🙄...??? അറിയാതെ ഉള്ളിലെ കോഴിക്കുഞ്ഞുങ്ങൾ ഉണർന്നുപോയി... ഹലോ മാഡം...!!! ആഹ്.... ഇങ്ങനെ ചോരഊറ്റാതെടി... ഞാൻ അങ്ങ് ഇല്ലാതായിപോകുമല്ലോ.....!! ഓ പിന്നേ ഊറ്റാൻ പറ്റിയ ഒരു കോലം ഒന്ന് പോണം ഹേ.......... അതെന്നാടി എനിക്കൊരു കുഴപ്പം 🙄???? ദേ മനുഷ്യാ... ഇത് നിങ്ങളുടെ വീടല്ല പബ്ലിക് പ്ലെയ്സാ..വെറുതെ എന്റെ വായിലിരിക്കുന്നത് കേൾപ്പിക്കരുത്....!!!!!

അല്പം ദേഷ്യത്തോടെ പറഞ്ഞതും അവനെന്റെ കൈയിൽ കേറി പിടിച്ചു........ അപ്രതീക്ഷിതമായതുകൊണ്ട് ഞാൻ നന്നേ ഞെട്ടി,ചുറ്റിനും നോക്കി... എല്ലാരും ഓരോ ഓരോ തിരക്കിൽ,ഇടയ്ക്ക് കാർത്തി മാത്രം ഒന്ന് നോക്കി..... പിന്നെ നടക്കട്ടെ ന്ന് മട്ടിൽ തലയാട്ടി എങ്ങോട്ടോ നടന്നുപോയി.... ഡാ കാലമാടാ വിടെടാ........... ഇല്ലെങ്കിലോ?? ഞാൻ വിളിച്ചു കൂവും...!! കൂവിക്കൊ....!!!! ഡോ തനിക്ക് നാണവുംമാനവുമൊന്നുമില്ലേ....??? പട്ടാപകൽ ഒരു പെണ്ണിന്റെ കൈയിൽ കേറി പിടിച്ചിട്ട് നിന്ന് വർത്തമാനം പറയുന്നോ????? ഹഹഹഹ... അതിന് ഞാൻ നിന്റെ കൈയിൽ അല്ലെ പിടിച്ചേക്കുന്നെ 😌.. ഞാനെന്തുവാ പെണ്ണല്ലേ??? ഹാ, അക്കാര്യത്തിൽ നിക്കൊരു ഡൌട്ട് ഉണ്ട്......... പ്ഫാ, വൃത്തികെട്ടവനെ., വൃത്തികേട് പറയുന്നോ?? മര്യാദയ്ക്ക് വിട്ടോ.... ഇല്ലേൽ ഉണ്ടല്ലോ...... ഇല്ലെങ്കിൽ?? നീ എന്നാ ചെയ്യും മുത്തേ......... മുത്തോ?? കർത്താവെ ഇങ്ങേർക്ക് കിളി പോയെന്നാ തോന്നുന്നേ....... ഇതിപ്പോ എങ്ങെനെയാ ഒന്ന് രക്ഷപ്പെടുന്നെ???? ഒരു സഹായത്തിന് ഒരു പട്ടിയെയും കാണില്ല എന്ന് പറയുന്നത് എത്ര സത്യം!!

ഒറ്റയൊരെണ്ണത്തിനും ഒരു സ്നേഹമില്ല... ഒന്ന് നോക്കുന്നതുപോലുമില്ല, അന്നമ്മ പോലും ഒരു ലഹങ്ക കണ്ടപ്പോ എന്നെ ഇട്ടേച്ചു പോയി.. ദുഷ്ട!!!! ഏയ് ബേബി......!!!!!!!!! പെട്ടെന്നാണ് ആ വിളി ഞാൻ കേൾക്കുന്നത്??? നോക്കുമ്പോഴുണ്ട് ഒരു സ്റ്റീൽ റോഡിൽ പെയിന്റ് അടിച്ചത് പോലെ ഒരു സാധനം ഞങ്ങളുടെ നേർക്ക് വരുന്നു...... ഏയ് ബേബി....!!!! അടുത്തെത്തിയതും അവൾ അഗ്നിയുടെ തോളിൽ തട്ടി,... ആളെ മനസ്സിലാകാതെ ഞാൻ അഗ്നിയെ നോക്കിയതും ആ മുഖം നന്നായി വരിഞ്ഞുമുറുകുന്നുണ്ടായിരുന്നു...!!! നീ എന്താ ഇവിടെ???? എന്നെ ആന്റി വിളിച്ചതാ..... അല്ല നീ ആള് അങ്ങ് സ്വീറ്റ് ആയല്ലോ....!!! പിന്നെ ഒരു സ്വീറ്റ് 😒..... അല്ല ഇതേതാ പുതിയൊരു അലവലാതി....??? നന്നായി ആത്മഗതിച്ച് അഗ്നിയെ നോക്കിയതും അവൻ വല്ലാത്ത ഒരു ഭാവത്തിൽ എന്നെ നോക്കി....! ഗായത്രി മോളെ.....!! പെട്ടെന്നാണ് ശ്രീജാമ്മ അവളെ വിളിക്കുന്നത്..... ഗായത്രി??? ഈ പേര് ഞാനെവിടെയോ!!!ഓഹ് ഇത് അതല്ലേ.. അന്ന് അഗ്നിയുടെ ഫോണിൽ കണ്ട........യെസ്, ഇത് ദത് തന്നെ....... 😌ശോ ദൈവം എത്ര വല്യവനാ....... ഇത്ര പെട്ടെന്ന് എന്നെ രക്ഷപ്പെടുത്താനും ഇങ്ങേർക്കിട്ട് ഒരു കൊട്ട് കൊടുക്കാനും ചാൻസ് ഉണ്ടാക്കിത്തന്നില്ലേ..!! അതേയ്, കൈ വിട്.... അങ്ങെനെ വിടാനല്ല ഞാൻ ഈ കൈ പിടിച്ചത്....!!!

ഓഹോയ്‌.......അതേയ്, ഇത് ഇല്ല അവൾ അല്ലെ??? അന്ന് ഫോണിൽ കണ്ട... അല്ലെ 😌...??? ഒരു നിമിഷം ആ മുഖഭാവം മാറുന്നത് ഞാനറിഞ്ഞു....!! താനാള് കൊള്ളാലോ, സ്വന്തം കല്യാണത്തിന് ഡ്രസ്സ്‌ എടുക്കാൻ കാമുകിയെ വിളിച്ചു വരുത്തിയേക്കുന്നു!!സമ്മതിക്കണം....!! ഏയ്... നോ.. അവൾ ന്റെ... ഞാൻ.... വേണ്ട, വേണ്ടാ കൂടുതൽ ഒന്നും പറയണ്ടാ... മനസ്സിലായി എല്ലാം... നാണമില്ലേ തനിക്ക്??? ഓ അല്ലെങ്കിൽ തന്നെ എന്ത് നാണം അല്ലെ, ഒരു പെണ്ണിന്റെ വീട്ടിൽ പാതിരാത്രി കേറി വന്നിട്ട് അവളെ അപമാനിച്ച് പോയവന് ഇതൊക്കെ എന്ത് അല്ലെ????? ഒരുനിമിഷത്തെ അശ്രദ്ധ കൊണ്ട് വായിൽ നിന്ന് വീണുപോയ വാക്കുകൾ!അതിനേത്ര തീവ്രത ഉണ്ടെന്ന് എന്റെ കൈകൾക്ക് മേലുള്ള ആ കൈകളുടെ അയവ് എന്നെ ബോധ്യപ്പെടുത്തി....! അഗ്നി.. ഞാൻ.... പറഞ്ഞുപോയതിന്റെ അബന്ധം മനസ്സിലാക്കി അവനെ വിളിച്ചതും, എന്നെ മറി കടന്ന് അവൻ പോയിരുന്നു....... ശേ, എന്താ ദച്ചു ഇത്??? അല്ലേലും നിന്റെ വായ്ക്ക് ഒരു ബെല്ലും ബ്രെക്കും ഇല്ലല്ലോ.. ശോ പാവം ചെക്കൻ... നന്നായി വിഷമമായെന്ന് തോന്നുന്നു...!!

ദേ പരട്ട മനസ്സേ അടങ്ങി ഇരുന്നോ, താൻ അല്ലെടോ എന്നെകൊണ്ട് അങ്ങെനെയൊക്കെ പറയിപ്പിച്ചേ എന്നിട്ടിപ്പോ... 😒.... ഹാ ഇനി പറഞ്ഞിട്ടെന്താ സംഭവം കൈവിട്ട് പോയെന്ന് പറഞ്ഞാൽ മതിയല്ലോ..... ചെക്കൻ പിന്നെ എന്നെ ഒന്ന് നോക്കിയതുപോലുമില്ല.... എത്ര തവണ ഞാൻ നോക്കി, അപ്പോഴൊക്കെ ദേഷ്യത്തോടെ അങ്ങേരു മുഖം തിരിക്കും... ആ ഗായത്രി ആണേൽ ബേബി ന്ന് വിളിച്ചോണ്ട് പിറകെ നടപ്പുണ്ട്, നാശം പിടിച്ചവൾ 😒അവൾക്ക് വരാൻ കണ്ട ഒരു സമയം 😒, അങ്ങെനെ സ്വയം ഒരൊന്ന് പറഞ്ഞ് ഞാനൊരു അറ്റത്ത് നിന്നു....,വീട്ടുകാർ ആണേൽ ഇതൊന്നുമറിയാതെ ഞങ്ങൾക്കുള്ളതൊക്കെ എടുക്കുന്ന തിരക്കിലും...... അപ്പോ ശെരി., ഇനി കല്യാണത്തിന് കാണാം........ എല്ലാം വാങ്ങി അവിടെ നിന്നും ഇറങ്ങിയതും മുതിർന്നവർ എല്ലാം പരസ്പരം യാത്ര ചോദിച്ചു.... കാർത്തി ഇതിനോടകം തന്നെ ഏട്ടന്മാരോട് എല്ലാരോടുമായി കൂട്ടായി......... സഞ്ജുവേട്ടനും അനുചേച്ചിയും ആണേൽ കണ്ണ് കൊണ്ടു കഥകൾ കൈമാറി കഴിഞ്ഞില്ലെന്ന് തോന്നുന്നു...!!

ഹാ നമ്മുടെ ആള് മാത്രം ബോഡിഗാർഡ് സിനിമയിലെ ദിലീപ് നടാക്കുന്നത് പോലെ മുന്നേ നടന്ന് കാറിൽ കയറി,... തനി കാട്ടുമാക്കാൻ!! തിരികെ വീട്ടിൽ വന്നിട്ടും പ്രത്യകിച്ച് ഒരു സന്തോഷമൊന്നും എനിക്ക് തോന്നിയില്ല... എല്ലാരും കളി പറയുമ്പോഴും മറ്റേതോ ലോകത്തായിരുന്നു ഞാൻ പിന്നീടുള്ള ദിവസങ്ങളിൽ അത്രയും.... അത്രത്തോളം അഗ്നി എന്നിൽ വേരൂന്നിയോ എന്ന് ചോദിച്ചാൽ അറിയില്ലെനിക്ക്, ഒരുപക്ഷെ, ഇനിയങ്ങോട്ട് അഗ്നിയോടൊപ്പമാണ് ജീവിതം എന്നത് എന്റെ മനസ്സ് അംഗീകരിച്ചിരിക്കണം.... അതോ ഞാൻ അവനെ പ്രണയിച്ചു തുടങ്ങിയോ???? ഉത്തരങ്ങൾ ഒന്നുമില്ലാത്ത കുറെയേറെ ചോദ്യങ്ങൾ!!എല്ലാം അവനെന്ന സൂര്യനെ വലയം ചെയ്യുന്നത്.....! ഓരോ ദിനങ്ങളും കൊഴിഞ്ഞുവീണു, അതിനിടയിൽ ഒരിക്കൽ പോലും ആ ശബ്ദം എന്നെ തേടിയെത്തിയില്ല.. അങ്ങോട്ട് വിളിക്കാൻ എന്റെ ഈഗോയും സമ്മതിച്ചില്ല.........!! ഇന്നാണ് ചേച്ചിയുടെ മെഹന്ദി, നാളെ കല്യാണം........!! ഒരു മാമ്പഴം കളർ ലഹങ്കആയിരുന്നു ചേച്ചീടെ വേഷം, മുടി അഴിച്ചിട്ടിട്ടുണ്ട്... പൂക്കളാൽ അലങ്കരിച്ച സ്റ്റേജിന്റെ ഒത്ത നടുക്ക് ചേച്ചിയെ ഇരുത്തി........!

യെല്ലോ -ഓറഞ്ച് കളർ കോമ്പോ ആയിരുന്നു അവിടെ മുഴുവനും... ഞങ്ങളുടെയൊക്കെ ഡ്രസ്സും അതിനനുസരിച്ച്!ഞാനും അന്നമ്മയും ലൈറ്റ് ഓറഞ്ച് കളർ ദാവണി ആയിരുന്നു... ആ അഞ്ജലി വന്നിട്ടുണ്ട്, ഒരു അനാർക്കലി ചുരിദാർ ആണ് ഓള് 😒അന്നമ്മയെ കണ്ടപ്പോഴേ ഓൾടെ മുഖം അങ്ങട് പരുങ്ങി 😌അത് കാണാൻ നല്ല രസായിരുന്നു........ ഏട്ടന്മാരും അച്ഛനും വല്യച്ഛനും അങ്കിളുമൊക്കെ ഓരോന്നിനായി ഓടി നടപ്പുണ്ട്....!!! ആദ്യം വല്യമ്മയാണ് ചേച്ചിയുടെ മുഖത്ത് മഞ്ഞൾ തേച്ചത്, പിന്നെ അമ്മയും അപ്പച്ചിയും....... ശേഷം ആരുവേട്ടൻ...!! ഒരു നുള്ള് ആ കവിളിൽ മെല്ലെ ഒന്ന് തൊട്ട് എടുത്തതേയുള്ളൂ ഏട്ടൻ..... അപ്പോഴേക്കും ആ കണ്ണ് നിറഞ്ഞിരുന്നു.... അയ്യേ എന്നടാ ഇത്..... ജിത്തേട്ടൻ ആരുവേട്ടനെ ആശ്വസിപ്പിക്കുന്നത് കണ്ടപ്പോ അറിയാതെ എന്റെ കണ്ണുകൾ എന്റെ ഏട്ടനിലേക്ക് നീങ്ങി...ഒരുവേള ഞങ്ങളുടെ മിഴികൾ ഉടക്കി... ഒരു വീർപ്പുമുട്ടലോടെ പിന്തിരിയുമ്പോൾ വല്ലാതെ നോവുന്നുണ്ടായിരുന്നു എനിക്ക്...! ഡീ വാ...... അന്നമ്മ വിളിക്കുമ്പോഴാണ് സ്വബോധം വീഴുന്നത്.... അവളെ നോക്കിയപ്പോഴുണ്ട്,രണ്ട് കൈയും നിറയെ മഞ്ഞളും വെച്ച് എന്നെ നോക്കുവാണ്...... പിന്നൊന്നും നോക്കിയില്ല ബാക്കിയിരുന്ന മഞ്ഞൾ ഭൂരിഭാഗവും കൈയിലെടുത്ത് ചേച്ചിടെ മുഖത്തേക്ക് വാരി തേച്ചു..........

ചേച്ചിയാണേൽ പെട്ടെന്ന് ഞങ്ങൾ രണ്ടിനെയും കൂടി അങ്ങ് കെട്ടിപിടിച്ചു.... പോരെ പൂരം!!!അവസാനം ചേച്ചിയുടെ മുഖത്തുള്ളതിനേക്കാൾ കൂടുതൽ ഞങ്ങളുടെ മുഖത്തായി 😌..... ഇതിപ്പോ ആർക്കാണാവോ മെഹന്ദി??? കിച്ചേട്ടന്റെ കമന്റ് അടി കേട്ടപ്പോ പുരികം പൊക്കി അന്നമ്മയെ ഒന്ന് നോക്കി... അതോടെ ആള് ഫ്ലാറ്റ്...!!!ജീവനിൽ കൊതിയുണ്ട് ന്ന് തോന്നുന്നു...... രാത്രി ഒത്തിരി താമസിച്ചാ എല്ലാരും കിടന്നത്....!നാളെ കാലത്തെ എണീക്കണം, കുടുംബക്ഷേത്രത്തിൽ പോയി തൊഴണംന്ന് മുത്തശ്ശി പറഞ്ഞു.. ചേച്ചീടെ കൂടെ ഞാൻ കൂടി പോകാൻ.. അന്നമ്മയോട് കൂടി പോകാൻ പറഞ്ഞതാ, പക്ഷേ ഓള് വരുന്നില്ലന്ന് പറഞ്ഞു...... ഇന്നേക്ക് രണ്ടാഴ്ച കഴിഞ്ഞു ആ മനുഷ്യനോട് ഒന്ന് മിണ്ടിയിട്ട് 😒സത്യം പറയാലോ നന്നായി മിസ്സ്‌ ചെയ്യുന്നുണ്ട്, അടിയും വഴക്കുമായി ഞങ്ങൾ ശെരിക്കും ഒന്ന് അടുത്തതായിരുന്നു.. ഇതിപ്പോ അതൊന്നുമില്ലാതെ ഒരു രസമില്ല, ഹാ എല്ലാം നാളെ ശെരിയാക്കണം.... അവനെ നേരെയാക്കാനുള്ള വഴിയും ആലോചിച്ച് എന്റെ കുഞ്ഞിതല പുകയാൻ തുടങ്ങിയതും അപ്പുറത്ത് കിടന്നവൾ കൂർക്കം വലി തുടങ്ങി.. അപ്പോ പിന്നെ ഞാനും 🚶‍♀️...... കാലത്തെ തന്നെ അലാറം വെച്ച് എണീറ്റു, കുളിച്ച് ഫ്രഷ് ആയി ഒരു ദാവണി എടുത്തുടുത്തപ്പോഴും അന്നമ്മ എണീറ്റിട്ടുണ്ടായിരുന്നില്ല,

അവളെ കുത്തി എണീപ്പിച്ച് കുളിക്കാൻ പറഞ്ഞുവിട്ടിട്ട് ഞാൻ നേരെ അനുചേച്ചീടെ റൂമിലേക്ക് ചെന്നു.. അവിടെ ആള് എന്നെ കാത്ത് നിലപായിരുന്നു, പിന്നൊട്ടും താമസിച്ചില്ല പോയിവന്ന് മേക്കപ്പ് ചെയ്യാൻ ഉള്ളതുകൊണ്ട് അപ്പോഴേ പുറപ്പെട്ടു, ജിത്തേട്ടൻ ആണ് ഞങ്ങളെ കൊണ്ടു പോയത്.... മിഴിപൂട്ടി നിമിഷങ്ങളോളം എന്തൊക്കെയോ പ്രാർത്ഥിക്കുന്ന ചേച്ചിയെ കണ്ടപ്പോൾ എന്തോ ഒരു ഫീൽ......... എന്റെ ദേവി, എന്റെ ചേച്ചീടെ എല്ലാം ആഗ്രഹവും നടത്തി ഓൾക്ക് നല്ലത് മാത്രം വരുത്തണെ..,, ആ അഗ്നിയെ ചാക്കിടാൻ കൂടി എന്നെ ഒന്ന് ഹെൽപ്പണെ ദേവി...!! ദേവിയോട് കൈകൂപ്പി പ്രാർത്ഥിച്ച് വലം വെച്ച് ഞങ്ങൾ നാഗകാവിലേക്ക് പോയി, അവിടെയും തൊഴുത് നേരെ വീട്ടിലേക്ക്......!! വീട്ടിൽ ചെന്ന് കാറിൽ നിന്നിറങ്ങിയപ്പോഴേക്കും കണ്ടു മുറ്റത്ത് കിടക്കുന്ന മറ്റൊരു കാറിനെ!!! ഇതാരപ്പാ ന്ന് ആലോചിച്ച് അകത്ത് കയറിയതും കണ്ടു ഹാളിൽ ഇരുന്ന് ഇഡ്ഡലി സാപ്പിടുന്ന മൂന്ന് എണ്ണത്തിനെ!!! ഇതിങ്ങളോ 🙄...

ഇന്ന് വരാൻ പറ്റില്ല എന്റെ കല്യാണത്തിന് രണ്ട് ഡേ മുൻപ് വരുള്ളൂ ന്ന് ഇന്നലെ കൂടി പറഞ്ഞുവെച്ച മൂന്നെണ്ണത്തിനെ വെളുപ്പാൻകാലത്ത് ബ്രേക്ക്‌ഫാസ്റ്റ് തട്ടുന്നത് കാണേണ്ടി വരുന്ന ഒരു ആൽമാർത്ഥസുഹൃത്തിന്റെ അവസ്ഥ നിങ്ങൾ ആലോയിക്കൂ സൂർത്തുക്കളെ 😒........ നിങ്ങളെപ്പോ വന്നു??? വന്നിട്ടിപ്പോ പത്തിരുപത്തിമൂന്ന് കൊല്ലായികാണും.....!! അയ്യോ നല്ല ഫ്രഷ് കോമഡി ട്ടോ...!! നിനക്ക് ഇത്രയും ഫ്രഷ് മതി... ഡാ നിന്നേ ഞാൻ..... ഹാ മതി മതി...... ദീപുവിനെ അടിക്കാനായി കൈ ഓങ്ങിയതും വല്യമ്മ തടഞ്ഞു... എന്താ ദച്ചു ഇത്, മക്കള് വന്ന് കേറിയപോഴേക്കും തുടങ്ങിയോ നീ?? വന്നപ്പോഴേ നല്ല വിശപ്പുണ്ടെന്നാ പാവങ്ങൾ പറഞ്ഞെ.. അവർ വല്ലതും കഴിക്കട്ടെ, നീ പോയി റെഡി ആവാൻ നോക്ക്....... വല്യമ്മ ഉണ്ടായൊണ്ട് മുന്നെണ്ണവും രക്ഷപ്പെട്ടു... ഹും.... എന്നെ നോക്കി ഇളിച്ചുകാണിക്കുന്ന മൂന്നിനെയും മാറിമാറി നോക്കി റൂമിലേക്ക് നടന്നു ഞാൻ... അന്നമ്മേ.. ഡീ അന്നമ്മേ.... എന്നാടി കിടന്ന് കാറുന്നെ????? ബാത്‌റൂമിൽ നിന്ന് ഓൾടെ ശബ്ദം പൊങ്ങി... അല്ലേടി, ദീപുവൊക്കെ വിളിച്ചിട്ട് എപ്പോ വരുമെന്നാ പറഞ്ഞെ??? അതിന് അവർ ഇന്ന് വരുമെന്ന് പറഞ്ഞില്ലല്ലോ, പിന്നെങ്ങാണ്ട് അല്ലെ വരുള്ളൂ.. ഓഹ്, അപ്പോ ഇവൾ അറിഞ്ഞിട്ടില്ല അവർ വന്നകാര്യം.. എന്നാൽ പിന്നെ മിണ്ടണ്ടാ 😌പോയി ഞെട്ടട്ടെ......

ദാവണി മാറ്റി, ഞാൻ sari😍ഉടുത്തു, കണ്ണ് നന്നായി എഴുതി ഒരു സ്റ്റോൺ പൊട്ടും വെച്ച്, അത്യാവശ്യം വലിയൊരു ജിമ്മിക്ക എടുത്തിട്ടു... മുടി അഴിച്ചിട്ട് റൗണ്ടിന് പൂവെച്ചു.. അന്നമ്മയാണേൽ ലഹങ്ക ആയിരുന്നു വേഷം, കേൾ ചെയ്ത മുടിയിൽ ഒരു ലെയർ പൂ വെച്ച് സ്ലൈഡ് ചെയ്തു, കണ്ണൊക്കെ എഴുതി ഒരു കുഞ്ഞിപ്പൊട്ടും വെച്ച് പെണ്ണ് സുന്ദരി കുട്ടിയായി ഒരുങ്ങിയിട്ടുണ്ട്..., ഞാൻ ഒരു കൈ നിറയെ കുപ്പിവളയും മറ്റേ കൈ വാച്ചും ഇട്ടു..... ഡീ ദച്ചുവെ........ എന്നാടി??? എനിക്ക് വിശക്കുന്നെടി.. താഴെ വല്ലതും ഉണ്ടോ.... പിന്നെ നല്ല ഇഡ്ഡലിയും സാമ്പാറും ഉണ്ട്... ഉവ്വോ??? എങ്കിൽ പിന്നെ അത് നേരത്തെ പറയണ്ടേ ഡി, ഞാൻ പോയി തട്ടിയേച്ചും വരാം... ഡീ നീ ഐ ഷാഡോ ഇടുന്നില്ലേ... ആദ്യം ഇഡ്ഡലി, പിന്നെ ഷാഡോ.... റൂമിൽ നിന്നിറങ്ങി ഓടുന്നതിനിടയിൽ അവൾ വിളിച്ചു കൂവുന്നത് കേട്ടപ്പോ ചിരിയാ വന്നേ.... ഓടിചെല്ല് മോളൂസേ, ചെന്ന് മൂന്നെണ്ണത്തിന്റെയും മുന്നിൽ പോയി ചാട്.....!! അവൾ പോയ വഴിയേ നോക്കിഞാനത് പറയവേ, കുറച്ചകലെ തന്റെ ബെഡിൽ നിന്ന് പോലും എണീക്കാതെ ഒരുവൻ ഉണ്ടായിരുന്നു...............!... (തുടരും )..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story