ദക്ഷാഗ്‌നി: ഭാഗം 29

dakshagni

എഴുത്തുകാരി: നിരഞ്ജന

അവൾ പോയ വഴിയേ നോക്കിഞാനത് പറയവേ, കുറച്ചകലെ തന്റെ ബെഡിൽ നിന്ന് പോലും എണീക്കാതെ ഒരുവൻ ഉണ്ടായിരുന്നു...............! ദേ മനുഷ്യാ, നിങ്ങളുടെ രണ്ടാമത്തേവൻ ഇതുവരെ എണീറ്റിട്ടില്ല, ആ ചെറുക്കന്റെ ഒരു കാര്യം...... ഇന്ന് അവന്റെ ചേട്ടന്റെ കല്യാണമാണെന്ന് വല്ല വിചാരവുമുണ്ടോ അവന്???.. രാവിലെ തന്നെ ശ്രീജാമ്മ ചന്ദ്രഹാസം മുഴക്കുന്നുണ്ട്.... എന്റെ ശ്രീജെ,, താൻ ഒന്നടങ്ങ്...ഇന്നലെ രാത്രി എല്ലാത്തിനും ഓടിനടന്ന് വെളുപ്പിനെങ്ങാണ്ട് അല്ലെ അവൻ വന്ന് കേറിയത്???? ക്ഷീണം കാണും...... കിടന്നോട്ടെ അവൻ, ഇന്ന് അവന്റെ കെട്ട് ഒന്നുമല്ല രാവിലെ എണീറ്റ് ഒരുങ്ങാൻ...!! ഓ, അല്ലേലും നിങ്ങൾ അച്ഛനും മക്കളും ഒന്നാണല്ലോ, ഞാൻ മാത്രം വേറെ 😒.. എന്തെങ്കിലും പറഞ്ഞ് സമാധാനിപ്പിക്കാൻ പോലും ഒരു പെങ്കൊച്ചിനെ എനിക്ക് ഈശ്വരൻ തന്നില്ലല്ലോ...!! പതിവ് പരിഭവത്തിലേക്ക് തന്റെ ശ്രീമതി കടക്കുന്നത് കള്ളച്ചിരിയോടെ ദത്തൻ നോക്കിനിന്നു... ആഹാ തുടങ്ങിയല്ലോ എന്റെ കെട്ടിയോള്, ഞാൻ ആലോചിച്ചതേയുള്ളൂ ഇപ്പോ എന്റെ ഭാര്യ പിണങ്ങുന്നില്ലല്ലോ ന്ന്......!!

ഓഹോയ്‌, അപ്പോൾ നിങ്ങൾക്ക് ഞാൻ പിണങ്ങുന്നതാ അല്ലെ ഇഷ്ട്ടം 😒....!! ഹഹഹ...... നീ ദേഷ്യപ്പെടുന്നത് കാണാൻ ഒരു പ്രത്യേക ചേലല്ലേ ശ്രീ.... ആ താടിയിൽ മെല്ലെ തട്ടി തന്റെ ഭർത്താവ് പറഞ്ഞതുകേട്ട് ശ്രീജാമ്മയുടെ പുരികം ചുളിഞ്ഞു..... വയസ്സ് പത്ത് അമ്പത് കഴിഞ്ഞു, ന്നിട്ടാ അങ്ങേർക്ക് ഒരു ശ്രിങ്കാരം.,, അങ്ങോട്ട് മാറി നിൽക്ക് മനുഷ്യാ,,,, ശേ, അങ്ങനെ അങ്ങ് പോകാതെടോ..... കുറച്ചു നേരം കൂടി നിൽക്ക്.... ദേ ഏട്ടാ, നല്ലൊരു ദിവസായിട്ട് എന്റെ വായിലിരിക്കുന്നെ കേൾക്കരുത്.., ഇവിടെ നൂറു കൂട്ടം പണിയുണ്ട്, അപ്പോഴാ നിങ്ങളുടെ ഒരു കൊഞ്ചികുഴയൽ, ഇന്ന് മോന്റെ കല്യാണമാണെന്ന് എങ്കിലും ഓർമ്മവേണം.... എന്തോ കല്യാണം ന്നൊക്കെ കേൾക്കുമ്പോ എനിക്ക് നിന്നെയാ ഓർമവരുന്നെ 😌വരാനുള്ളതൊന്നും വഴിയിൽ താങ്ങില്ലല്ലോ.....! ദേ നിങ്ങളെന്റെ കൈയിൽ നിന്ന്...... എന്തോന്നാ ഇവിടെ?????? രാവിലെ തുടങ്ങിയോ ഭാര്യയും ഭർത്താവും കൂടി...!!നിങ്ങൾക്ക് നാണമുണ്ടോ ഹേ, ഇത്രയും പ്രായമായിട്ടും കെട്ടിക്കാറായ മൂന്ന് ആൺമക്കൾ ഉണ്ടായിട്ടും, ശേ ശേ മോശം...... 😒

ഇടുപ്പിൽ കൈ കുത്തി രണ്ടിനെയും മാറി മാറി നോക്കികൊണ്ട് കാർത്തി പറഞ്ഞു.... ഡാ. ഡാ ചെക്കാ വേണ്ടാട്ടോ...!! കാർത്തിയുടെ ചെവിയിൽ പിടിച്ച് അമ്മ ഒരു കുഞ്ഞടി ആ കൈയിൽ കൊടുത്തു.... ഓഹോയ്‌, ഞാനിപ്പോ പറഞ്ഞതാ കുറ്റമല്ലേ 😒അല്ലേലും പണ്ടേ അങ്ങേനെയാ.. എന്നെ ആർക്കും വേണ്ടല്ലോ!.... സത്യം പറയ് എന്നെ എവിടുന്നെങ്കിലും കളഞ്ഞുകിട്ടിയതാണോ നിങ്ങൾക്ക്..... ചുണ്ട് പിളർത്തി രണ്ടുപേരെയും മാറി മാറി നോക്കികൊണ്ടു ചോദിച്ചു അവൻ...! ഡോ ശ്രീജെ, ഇനിയെങ്കിലും നമുക്ക് ആ സത്യം ഇവനോട് പറയാം അല്ലെ...!! അതെ ഏട്ടാ, നല്ലൊരു ദിവസമായിട്ട് അതുകൂടി ഇവനെ അറിയിച്ചേക്കാം....! രണ്ടാളും മുഖത്തോട് മുഖം നോക്കി പറയുന്നതൊന്നും പാവത്തിന് മനസ്സിലാകുന്നുണ്ടായിരുന്നില്ല...... എടാ മോനെ, നീ ചോദിച്ചത് സത്യാടാ.... ഇവിടെ പണ്ട് ആക്രിവിൽക്കാനുണ്ടോ ന്ന് ചോദിച്ചു വന്ന ഒരു മാർവാടിസ്ത്രീയുടെ കൈയിൽ നിന്നാ നിന്നേ ഞങ്ങൾ വാങ്ങിച്ചേ...!!രണ്ട് മൂന്ന് പിച്ചളപാത്രങ്ങൾ കൊടുത്തപ്പോൾ നിന്നേ തന്നിട്ട് അവരങ്ങ് പോയി.....

അതില്പിന്നെ ഇതുവരെ, നിന്നേ ഞങ്ങൾ ആ വിഷമം അറിയിക്കാതെ വളർത്തി... ഇതിപ്പോ നീ വളർന്നില്ലേ.. എല്ലാം അറിയേണ്ട പ്രായായി 😌.... ഹേ 🙄....???? ഒരുനിമിഷം ചെക്കന്റെ കിളിപോയി...!! ദേ പപ്പേ.......... ഹഹഹഹഹഹഹ....!! ആർത്ത് ചിരിച്ചോണ്ട് അവനെ അദ്ദേഹം മാറോടു ചേർത്ത് പിടിച്ചു..... നിങ്ങൾ അല്ലേടാ ഞങ്ങൾക്കെല്ലാം!!!!! ഓഹോയ്‌....... അപ്പോഴേക്കും മുകളിൽ നിന്ന് കല്യാണ ചെക്കനും ഓന്റെ കൂടെ നമ്മുടെ ദച്ചുവിന്റെ ചെക്കനും താഴേക്ക് ഇറങ്ങി വന്നു....... അഗ്നി, മോനെ നിനക്ക് കുറച്ച് കൂടി കിടന്നൂടായിരുന്നോ?? ക്ഷീണം മാറട്ടെ...!! അഗ്നിയെ കണ്ടതും ശ്രീജാമ്മ ചോദിച്ചത് കേട്ട് പാവം ആ മനുഷ്യന്റെ കണ്ണ് തള്ളി...!! കുഴപ്പമില്ല അമ്മേ, അയാം ഓക്കേ.... അതും പറഞ്ഞ് കാർത്തിയുടെ മുടിയിഴ മെല്ലെ തലോടി ചേട്ടനെ നോക്കി അവൻ.... അടി പാവി 🤭നീ അപ്പൊ കണ്ടവനെ അപ്പാന്ന് വിളിക്കുന്ന ടീം ആണല്ലേ 🤨...??? ഞങ്ങൾ അപ്പനല്ല അപ്പൂപ്പാ ന്ന് വരെ വിളിക്കും ഒന്ന് പോണം മിച്ചർ 😒..... ഭർത്താവിനെ നന്നായിട്ടൊന്ന് ട്രോളിക്കൊണ്ട് അവർ അകത്തേക്ക് പോയി..... എന്താ പപ്പേ അമ്മ പറഞ്ഞത് 😁??

ഏയ് ഒന്നുല്ലെടാ, അവളെനിക്ക് പണ്ടത്തെ ഒരു കഥ പറഞ്ഞുതന്നതാ.. ഒരു അപ്പൂപ്പൻകഥ.... ഹും നടക്കട്ടെ നടക്കട്ടെ..... മെല്ലെ ഒന്ന് ചിരിച്ച് മൂന്നും അച്ഛനോട് ചേർന്നിരുന്നു.... ഡീ നീനു നീ ഒക്കെ എപ്പോ വന്നു 🙄??? പാവം അന്നമ്മ, ഇഡ്ഡലി ന്ന് കേട്ട് കണ്ണും തള്ളി താഴേക്ക് ഓടിപോയതാ!!അവിടെ ചെന്നപ്പോഴല്ലെ കണി കണ്ട് പണ്ടാരമടങ്ങിയെ.....!! ഇതെന്താ ആരുവെട്ടാ, ഈ വീട്ടിലുള്ളവർ ഒക്കെ ഇന്ന് ഈ ചോദ്യം കൊണ്ടു ഇറങ്ങിയേക്കുവാണോ??? അത് പിന്നെ, നിതി... എല്ലാരുമില്ല ഇവിടത്തേ രണ്ട് പെൺപിള്ളേർക്കെ ഉള്ളൂ... തലയ്ക്കു ഇത്തിരി അസ്കിതം ഉള്ള കൂട്ടത്തിലാ രണ്ടും വിട്ടേക്ക്....!! ആർക്കാടോ മാഷേ അസ്കിതം?? ആരുവേട്ടൻ പറഞ്ഞു നിർത്തിയതും ആ തലവഴി ന്റെ അടി കൃത്യമായി കൊണ്ട്.....!! നീ ഇതെവിടുന്ന് കേറി വന്നെടി??? അതാണ് ഈ ദക്ഷിണ 😌എവിടെയും ഞാനുണ്ടാകും... സർവ്വമയിയാണ് നാം 😌😌..... ഉവ്വ്വ്വ....!!! നന്നായിട്ടൊന്ന് എല്ലാത്തിനെയും പുച്ഛിച്ച് ടേബിളിലേക്ക് നോക്കി... അതാ അങ്ങോട്ട് നോക്കൂ, നല്ല ചൂട് ഇഡ്ഡലിയും സാമ്പാറും ചമ്മന്തിയും എന്നെ നോക്കി കൈ ആട്ടി വിളിക്കുന്നു 😋

വിളിച്ച സ്ഥിതിയ്ക്ക് പോകാതിരിക്കുന്നത് മോശമല്ലേ, അപ്പോൾ പിന്നെ അറ്റാക്ക്.........!!!!!!!! തീറ്റമത്സരമല്ല എന്ന എല്ലാം കമന്ററികളെയും കാറ്റിൽ പറത്തി ഞാനും എന്റെ അന്നമ്മയും ഞങ്ങളുടെ വയർ നിറച്ചു.... ഹമ്മേ...!!!! ഇതിനൊടിടയ്ക്ക് ബന്ധുക്കളൊക്കെ വന്ന് തുടങ്ങിയിരുന്നു.... ബ്യുട്ടീഷൻ ചേച്ചി വന്ന് ചേച്ചിയെ ഒരുക്കാനും തുടങ്ങി.... ചേച്ചിയെ കഴിഞ്ഞിട്ട് വേണം എനിക്കും അല്പം പുട്ടി അടിക്കാൻ 😌.. അത് പിന്നെ ഒരു പതിവാണല്ലോ, ചേച്ചിമാരുടെ കെട്ടിന് അനിയത്തിമാരുടെ ഒരു ഷോ ഓഫ്‌ 😌.... ഡാ എന്തേലും ഒരു വഴി പറഞ്ഞുതാടാ........ നോ വേ മോളെ, ഈ കാര്യത്തിൽ ഞങ്ങളാരും നിന്നേ സപ്പോർട്ട് ചെയ്യില്ല...... നാലിനെയും കൂട്ടി ബാൽകണിയിൽ പോയിരുന്നു അഗ്നിയെ കുപ്പിയിലാക്കാനുള്ള വഴിയാലോചിക്കുകയായിരുന്നു ഞാൻ..... ന്റെ പൊന്ന് ദീപു ല്ലേ... കഷ്ടം ഉണ്ട് ഡാ.. ഒരു വഴി 😌...... ഡീ പുല്ലേ.., നിന്റെ നാവിന് ബെല്ലില്ലെന്ന് വെച്ചിട്ട്, ഒരൊന്ന് പറഞ്ഞുണ്ടാക്കിയിട്ട് ഞാനിപ്പോ ഐഡിയ പറഞ്ഞുതരണം ല്ലേ... കുന്തം പറഞ്ഞുതരും വേണേൽ മോള് അവനെ ഒന്ന് വിളിച്ചു സംസാരിക്ക്....

അതെന്താ അങ്ങേർക്ക് ഇങ്ങോട്ട് വിളിച്ചാൽ 🙄..??? ഓഹ്,,, നല്ലൊരു ദിവസമായിട്ട് എന്റെ വായിലെ മലയാളം കേൾക്കേണ്ടെങ്കിൽ എണീറ്റ് പോടീ...... ചെക്കൻ ദേഷ്യപ്പെട്ടതും ഉള്ളതൊക്കെ എടുത്തോണ്ട് ഓടി ഞാൻ,അല്ലേൽ പിന്നെ ദീപു മലയാളം പറഞ്ഞു തുടങ്ങിയാൽ ഞാൻ ചെവി സാനിടൈസറിൽ മുക്കേണ്ടി വന്നേനെ.... ഹമ്മേ 😌........ അങ്ങടും ഇങ്ങടും താങ്ങിയും തൂങ്ങിയും നിന്ന് സമയം കുറച്ചേറെയായി.....അതിനിടയിൽ ചേച്ചി ഒരുങ്ങി ഇറങ്ങി, നീലപൊന്മാൻ കളർ സാരിയായിരുന്നു ചേച്ചി ഉടുത്തിരുന്നത്...!!പാരമ്പര്യ ആഭരണങ്ങൾക്കിടയിൽ ഡയമണ്ട് ന്റെ ഒരു നെക്ക്ലെസ്കൂടി അഴക് കൂട്ടി..... മോളെ ഇവർക്കൊക്കെ ദക്ഷിണ കൊടുത്തിട്ട് നമുക്ക് ഇറങ്ങാം...!! മുത്തൂസ് പറയുന്നത് കേട്ടതും സംഭവം എന്താണെന്ന് അറിയാൻ എത്തിനോക്കി ഞാൻ..... വെറ്റിലയും നാരങ്ങയും ഓരോരുത്തരുടെയും കൈയിൽ കൊടുത്ത് കാൽക്കൽ വീണ് അനുഗ്രഹം വാങ്ങുകയാണ് ചേച്ചി..!!എന്തൊരു മനോഹരമായആചാരം 😒... ഡീ ദച്ചു, ഇതേതാടി ഈ അമ്മാവൻ??? ആാാ ആർക്ക് അറിയാം?????

നീ ആ ക്യൂ ഒന്ന് നോക്കിക്കേ, അപ്പുറത്തെ ജംഗ്ഷൻ വരെഉണ്ടെന്ന് തോന്നുന്നു......! പാവം ചേച്ചി, കുനിഞ്ഞ് കുനിഞ്ഞ് ഒരു വഴിയ്ക്കാവും ല്ലേ ടി അന്നമ്മേ.... ഹാ, മോള് വിഷമിക്കണ്ടാ രണ്ടാഴ്ച കഴിഞ്ഞാൽ ഇതേ ഡയലോഗ് നിന്നേ നോക്കി ഞാനടിക്കും 😌.... ഓഹ്, പിന്നെ, ഇങ്ങെനെ കാലേൽ വീഴാനൊന്നും ഞാനില്ല,, നിലത്ത് ഒരു പായ ഇട്ട് അങ്ങിരിക്കാം അതാകുമ്പോൾ കുനിയേണ്ടല്ലോ... 😁എപ്പടി ഇറുക്ക്??? നല്ലതാടി... അപ്പുറത്ത് നിന്ന് നീനുവിന്റെ കൂടെ കമന്റ് കേട്ടതും ഇളിച്ചുകൊണ്ട് രണ്ടിനെയും മാറി മാറി നോക്കി ഞാൻ....... ഓഡിറ്റോറിയത്തിൽ എല്ലാം നന്നായി തന്നെ അലങ്കരിച്ചിരുന്നു.... ചെറുക്കൻ കൂട്ടർ വരും മുന്നേ ഞങ്ങൾ അവിടെയെത്തി, അവരെ ആരുവേട്ടനും മനുവേട്ടനും കൂടിയാണ് എതിരെറ്റത്....ഞങ്ങൾ ചേച്ചിയുടെ കൂടെ ഗ്രീൻ റൂമിലും ഇരുന്നു.. ശ്രീജാമ്മ അവിടെ വന്ന് ഞങ്ങളെ കണ്ടു, അനുചേച്ചിയുടെ നെറുകയിൽ തലോടി ഒരു മുത്തം കൊടുത്തിട്ടാ ആന്റി പോയത്......!! ഡീീ.... എന്നാടി??? നിക്ക് അഗ്നിയെ കാണണം..... അതിനെന്തിനാ പുല്ലേ എന്നെ തോണ്ടുന്നേ, നിന്റെ കണ്ണ് എന്തുവാ ന്റെ കൈയിലാണോ???

അതല്ലെടി, എനിക്കൊരു പേടി..... ഒരൊന്ന് ഉണ്ടാക്കി വെക്കുമ്പോൾ ഓർക്കണം അതൊക്കെ.... ഡീ നീനു നീയും 🙁....! സോറി വാവേ.......!! അന്നമ്മേ..... ദേ ദച്ചു നിക്ക് ദേഷ്യം വരുന്നുണ്ട്... നീ ആദ്യമായി സംസാരിക്കാൻ പോകുന്നവൻ ഒന്നുമല്ലല്ലോ, നിന്നെ കെട്ടാൻ പോകുന്നവൻ അല്ലെ.. പോയി സംസാരിക്കെടി............ എന്നാലും....... നീ പോന്നോ? അതോ ഞാൻ.... വേണ്ട ഞാൻ പോകാം 😌 പേടിയൊന്നും ഉണ്ടായിട്ടല്ല എന്നാലും ഒരു ഭയം....!!! അഗ്നിയാണേൽ അവിടെ കൂട്ടുകാരോടോത്ത് എന്തൊക്കെയോ സംസാരിച്ചോണ്ട് ഇരിപ്പാണ്..........കൂടെ വാലുപോലെ ആ ഗായത്രിയും ഉണ്ട് 😒 അവനെ കാണും തോറും എന്റെ കൈയും കാലും കൂടി കൂട്ടിഇടിക്കാൻ തുടങ്ങി.... പോരാത്തതിന് ഉടുത്തത് സാരിയും, ആഹാ ഭേഷ് 😌......... മോളെ, അമ്മമ്മയ്ക്ക് ആ വെള്ളം ഒന്നിങ്ങേടുത്ത് തരാമോ??? പെട്ടെന്ന് ഒരു അമ്മാമ്മ എന്നോട് അവിടെയിരിക്കുന്ന വെൽകം ഡ്രിങ്ക് നോക്കി ചോദിച്ചത്..... ഇപ്പോ കൊണ്ടു വരാം ന്ന് പറഞ്ഞ് അതെടുക്കാൻ പോയി.... അതാണേൽ അഗ്നിയുടെയും കൂട്ടുകാരുടെയും നേരെ ഓപ്പോസിറ്റിലാണ് ...

അളിയാ നോക്കെടാ, ഒരുഗ്രൻ സാധനം....!!!! തൊട്ടപ്പുറം കൂട്ടമായി നിന്ന് ഒരു കൂട്ടർ കമന്റ് അടിക്കുന്നത് കേട്ടിട്ടാണ് അഗ്നി തിരിഞ്ഞു നോക്കുന്നത്..........തിരിഞ്ഞപോൾകാണുന്നതോ, അമ്മമ്മയ്ക്ക് വേണ്ടി വെള്ളം എടുക്കുന്ന ദച്ചുവിനെയും, പെണ്ണിന്റെ ഇടുപ്പിൽ നിന്ന് സാരി തെന്നി മാറിയിട്ടുണ്ട്.......... ഒരുവിധം ആ വയർ നന്നായി കാണാം ന്ന് അർത്ഥം.............. നല്ല ഉഗ്രൻ സ്‌ട്രെക്ച്ചർ അല്ലേടാ??? അവന്മാരുടെ ഓരോ ഡയലോഗും ചെക്കന്റെ സിരകളെ വരിഞ്ഞു മുറുക്കുന്നുണ്ടായിരുന്നു................ ഗായത്രി ....!!!!!! ആ വിളിയിൽ എന്റെ കൈയിലിരുന്ന ഗ്ലാസ്‌ പോലും നിലത്തേക്ക് വീണു.....!!!!! നോക്കുമ്പോഴുണ്ട് എന്നെ നോക്കി നിന്ന് വിറയ്ക്കുന്നു ആള്,,, ഇതിപ്പോ എന്താ കഥ 🙄ഇങ്ങേർക്ക് വല്ല ചുഴലിയും പിടിച്ചോ???? ആരെ കാണിക്കാനാടി നീ ഈ സാധനം എടുത്തിട്ടേക്കുന്നെ??? അവളെ നോക്കി അവൻ ചോദിച്ച ആ ചോദ്യം എന്നെ ഒന്ന് അമ്പരിപ്പിച്ചു...!!! ഉടുക്കാൻ അറിയില്ലെങ്കിൽ ഉടുക്കാൻ നിൽക്കരുത്, അല്ലാതെ വല്ലവന്മാർക്കും ആസ്വദിക്കാൻ നിന്ന് കൊടുക്കയല്ല വേണ്ടേ...!!!!! ഒരുനിമിഷം എന്നെ നോക്കി പറഞ്ഞ ആ വാക്കുകൾ,

പിടയലോടെ ന്റെ കൈകൾ ഇടുപ്പിലേക്ക് നീങ്ങി.....!! അഗ്നി ഞാൻ...... ലൂക്ക് ഗായത്രി,താനൊരു പെൺകുട്ടിയാ.... ഇതുപോലെ ഉള്ളതൊക്കെ ഉടുത്ത് നടക്കുമ്പോൾ വല്ലപ്പോഴുംശ്രദ്ധയും കൂടി വേണം.. അല്ലാതെ ചാടി തുള്ളി വായിൽ വരുന്നത് പറഞ്ഞോണ്ട് മാത്രം നടന്നാൽ പോരാ.. ചുറ്റിനും പലതരത്തിലുള്ള ആൾക്കാരാകും...!! അവളെ നോക്കി പറഞ്ഞ ആ ഓരോ വാക്കുകളും എനിക്ക് വേണ്ടിയുള്ളതായിരുന്നു ന്ന് അറിയവേ അറിയാതെ ചൊടിയിൽ പുഞ്ചിരി വിരിഞ്ഞു......!!! മറ്റൊരു ഗ്ലാസിൽ അമ്മാമ്മയ്ക്ക് വെള്ളം എടുത്ത് കൊടുത്ത് അഗ്നിയെ നോക്കിയതും ആള് അവിടുന്ന് സ്കൂട്ട് ആയി.... ചുറ്റും നന്നായിട്ടൊന്ന് സ്കാൻ ചെയ്തപ്പോ കണ്ടു,എന്തോ എടുക്കാനായി കാറിന്റെ അടുക്കലേക്ക് പോകുന്ന മനുഷ്യനെ...! ഇത് തന്നെ അവസരം ന്ന് കരുതി പിന്നാലെ അങ്ങട് വെച്ചുപിടിച്ചു... ഇനിയിപ്പോ അടി കിട്ടിയാലും വേറെ ആരും അറിയില്ലല്ലോ 😌......!!! കാറിൽ നിന്നെന്തോ എടുത്ത് തിരിഞ്ഞ ചെക്കൻ കാണുന്നത് ഡോറിൽ ചാരി നിൽക്കുന്ന പെണ്ണിനെയാണ്...!!

നീയോ 🙄നീ എന്താ ഇവിടെ??? അതിപ്പോ എനിക്ക് ഇവിടെ വന്നൂടാ എന്നുണ്ടോ???? ഇതെന്റെ കാറാ,അതിന്റെ അടുത്ത് നിനക്ക് വരേണ്ട കാര്യമില്ല 😒.. അയ്യടാ അത് പറയാൻ താനാരാ?? ഇത് തന്റെ കാർ ആണേലേ,ഇത് എന്റെ ഭാവി ഭർത്താവിന്റെ കാറാ.... അതായത് എന്റെ കാർ 😌.... അത് നീ അങ്ങ് തീരുമാനിച്ചോ????? ഞാൻ മാത്രമല്ല വീട്ടുകാരും ആ ചെക്കനും കൂടിയാ തീരുമാനിച്ചേ!!!! നിന്ന് ചെലയ്ക്കാതെ പോടീ..... എന്നെ മറികടന്ന് അവൻ നടന്ന് നീങ്ങി...... കൈയിലെ ചുവന്ന പാടിന് ഓയിൽമെന്റ് നന്നായി ഇട്,അല്ലേൽ വേദനിക്കും!!! ഹേ???? അല്ല,അവന്മാരെ അടിച്ചപ്പോൾ ആ മോതിരവിരലിൽ ഒരു മുറിവ് വീണില്ലേ??? അതിലാ ഓയിൽ മെന്റ് നന്നായി തേച്ചു പിടിപ്പിക്കാൻ 😌അല്ലേൽ കല്യാണത്തിന് മോതിരമിടാൻ നിക്ക് ആ കൈ കാണില്ല 😌........ .. അവനെ നോക്കി അത് പറയുമ്പോൾ ഉള്ളിലൊരുപാട് സന്തോഷം ഉണ്ടായിരുന്നു.......... ഒരുപക്ഷെ പ്രണയം നിറഞ്ഞ സന്തോഷം..... ❤...........!... (തുടരും )..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story