ദക്ഷാഗ്‌നി: ഭാഗം 30

dakshagni

എഴുത്തുകാരി: നിരഞ്ജന

നിന്ന് ചെലയ്ക്കാതെ പോടീ..... എന്നെ മറികടന്ന് അവൻ നടന്ന് നീങ്ങി...... കൈയിലെ ചുവന്ന പാടിന് ഓയിൽമെന്റ് നന്നായി ഇട്,അല്ലേൽ വേദനിക്കും!!! ഹേ???? അല്ല,അവന്മാരെ അടിച്ചപ്പോൾ ആ മോതിരവിരലിൽ ഒരു മുറിവ് വീണില്ലേ??? അതിലാ ഓയിൽ മെന്റ് നന്നായി തേച്ചു പിടിപ്പിക്കാൻ 😌അല്ലേൽ കല്യാണത്തിന് മോതിരമിടാൻ നിക്ക് ആ കൈ കാണില്ല 😌........ .. അവനെ നോക്കി അത് പറയുമ്പോൾ ഉള്ളിലൊരുപാട് സന്തോഷം ഉണ്ടായിരുന്നു.......... ഒരുപക്ഷെ പ്രണയം നിറഞ്ഞ സന്തോഷം..... ❤ എന്റെ പൊന്ന് കാട്ടുമാക്കാനെ,.. ഇനിയെങ്കിലും ആ എയർ അങ്ങ് വിട്.. ആരെ കാണിക്കാനാ അത് 😌...... നീ പോടീ...... അങ്ങെനെ പോന്നില്ലെങ്കിലോ??? ഓടിച്ചെന്ന് ആ കൈയിൽ കേറി പിടിച്ച് വലിച്ചതും നിയന്ത്രണമില്ലാതെ ഞങ്ങൾ രണ്ടും കൂടി പിന്നിലേക്ക് ചാഞ്ഞു.....!!! ആഹ്ഹ....... കാറിന്റെ ഗ്ലാസിൽ തട്ടി നിൽക്കേ ഞാനറിഞ്ഞു എന്റെ ഇടുപ്പിൽ അമർന്ന ആ കൈകളുടെ കരുതലിന്റെ ചൂടിനെ.... മെല്ലെ ആ കണ്ണുകളിലേക്ക് കണ്ണുടക്കി.....!!...

അലയടിക്കുന്ന പാലാഴിയുടെ അഗാധമായ ആഴം സ്വയം വരിച്ച് എന്റെ ശ്വാസഗതിയെ നിയന്ത്രിക്കുവാനത്ര എന്തോ ഒരു കാന്തികത ആ മിഴികളിൽ അവൻ ഒളിപ്പിച്ചിരിക്കണം.....!! എന്താ? ഇപ്പോ നിനക്ക് നാവില്ലേ??? അവന്റെ ചുടു ശ്വാസംതാങ്ങാൻ കഴിവില്ലാതെ കണ്ണ് പൂട്ടി ഞാൻ... ഡീ ചുള്ളികമ്പേ...... വീണ്ടും കാതോരം ആ ശബ്ദം... പൊള്ളിപിടഞ്ഞ് ആ മുഖത്തേക്ക് നോക്കുമ്പോൾ കണ്ടു, സ്വതവേ ആ ചൊടിയിൽ വിരിയാറുള്ള കള്ളചിരിയെ... നിനക്ക് പരിചയപ്പെടണ്ടേ എന്റെ കാമുകിയെ??? മീശപിരിച്ചുകൊണ്ട് അവൻ ചോദിച്ചതും ശബ്ദം പോലും പുറത്തെക്ക് വരാത്ത അവസ്ഥയിൽ തറഞ്ഞുപോയിരുന്നു.... എന്തോ ആദ്യമായ് എനിക്കുണ്ടായ ആ മാറ്റം ആരെക്കാളും കൂടുതൽ എന്നെത്തന്നെയായിരുന്നു അത്ഭുതപ്പെടുത്തിയത്... ഇന്നുവരെ ഒരു പുരുഷന്റെ മുന്നിലും ഇങ്ങെനെ നിശബ്ദമായിട്ടില്ല ഞാൻ.......!! എന്താടി പരിചയപ്പെടണോ നിനക്ക്??? ഒന്നുകൂടി ആ സ്വരം ഉറച്ചതും വേണ്ടഎന്നഅർത്ഥത്തിൽ ഞാൻ തലയാട്ടി.. അങ്ങെനെ പറയരുത്.., ബാ നമുക്ക് പോയി പരിചയപ്പെടാം.....

എന്റെ കൈയിൽ പിടിച്ചതും വേണ്ടെന്ന് അർത്ഥത്തിൽ കുറച്ചൂടി ശക്തിയിൽ തലയാട്ടി ഞാൻ..... നിന്റെ വായിൽ പഴം ഇരിപ്പുണ്ടോ??? നിനക്ക് വാ തുറന്ന് സംസാരിക്കാൻ വയ്യെടി??????? അല്പം നീരസത്തോടെആണെന്ന് തോന്നുന്നു ഒരു കൈ എന്റെ ഇടത് സൈഡിലെ ഗ്ലാസ്സിലേക്ക് തടസ്സമായി വെച്ച് മറുകൈ ഇടുപ്പിൽ അമർന്നത്... ദച്ചൂ..... ആർ യൂ ഓക്കേ 🙄? ഞാൻ നിശബ്ദയായി തുടരുന്നത് കണ്ടിട്ടാകണം പിന്നെയും എന്നോട്‌ അങ്ങെനെ ചോദിച്ചത്...!! എനിക്കറിയില്ല, പക്ഷെ, താൻ ഇങ്ങെനെ വന്ന് നിൽകുമ്പോൾ...., ഈ സ്വരം ആർദ്രമാകുമ്പോൾ എനിക്ക് എന്തൊക്കെയോ മാറ്റങ്ങൾ ഉണ്ടാകുന്നു.... തന്റെ ഈ കണ്ണുകളും ചിരിയും എന്നേ വല്ലാതെ അലട്ടുന്നു...... ഐ ഡോണ്ട് നോ എന്താ എനിക്ക് സംഭവിക്കുന്നതെന്ന്???? ഒരൊറ്റ ശ്വാസത്തിൽ പറയാനുള്ളത് പറഞ്ഞ് മുഖം താഴ്ത്തി ഞാൻ.... ഡീ....... മ്മ്...... ടു യൂ ലവ് മി????? തീരെ പ്രതീക്ഷിക്കാതിരുന്നത് കൊണ്ടാകാം ഞെട്ടലോടെ ഞാനാ മുഖത്ത് നോക്കിയത്..... പ്ലീസ് ദച്ചു, ഇങ്ങെനെ നീ എന്നേ നോക്കരുത്... എനിക്ക് എന്നേ തന്നെ നിയന്ത്രിക്കാനാവില്ല....

നിന്റെ ഈ നോട്ടമാണ് എന്നേ കൊല്ലുന്നത്....!!.... അവൻ പറഞ്ഞത് കേട്ടപ്പോ ചിരിവന്നു.......... ഇഷ്ടാടോ, ഒരുപാട്.... ഒരുപക്ഷെ എന്റെ ജീവനേക്കാളേറെ.. തനിക്കൊന്ന് നൊന്തെന്ന് അറിഞ്ഞാലോ, തന്നെ ആരെങ്കിലും നോവിച്ചെന്ന് അറിഞ്ഞാലോ അത് സഹിക്കാനാവില്ല എനിക്ക്.... അതിനി ഒരു നോട്ടം കൊണ്ടാണെങ്കിൽ പോലും...!!! കണ്ണുകൾ ചിമ്മി അവൻ പറഞ്ഞ വാക്കുകൾ, ഒരുവേള എന്റെയും ഉള്ളം പിടഞ്ഞു....... എന്നൊക്കെ പറയാനേ വല്ല പൊട്ടനും ആയിരിക്കണം, ഞാൻ അത്രയ്ക്ക് മണ്ടൻ അല്ല.. കേട്ടോടി ചുള്ളികമ്പേ.....!! പൊടുന്നനെ അവന്റെ ഭാവം മാറിയതും കിളിപോയ അവസ്ഥപോലെ ഞാൻ അവനെ നോക്കി.... എന്താടി ഉണ്ടക്കണ്ണി നീ നോക്കിപേടിപ്പിക്കുന്നെ?? ഉണ്ടക്കണ്ണി തന്റെ മറ്റവൾ, ഗായത്രി...!! ഡീീ... നിന്നേ ഞാൻ...... കൈയിൽ പിടിച്ച് തന്നിലേക്ക് ചേർത്ത് നിർത്തി അവൻ....!! ഇപ്പോ പറയെടി ആരാ എന്റെ മറ്റവൾ?? അത്..... അത് പിന്നെ........ മ്മ് ഏത് പിന്നെ???? അയ്യോ ശ്രീജാമ്മ...!! പെട്ടെന്ന് ആ പേര് കേട്ടതും ഞെട്ടലോടെ അവൻ എന്നേ വിട്ട് പിന്നിലേക്ക് മാറി, ആ സമയം മതിയായിരുന്നു എനിക്ക് അവനിൽ നിന്നൊരു സെയ്ഫ് ഡിസ്റ്റൻസിൽ മാറി നിൽക്കാൻ.......

ഡോ കാട്ടുമാക്കാനെ, താണരാണെന്നാടോ തന്റെ വിചാരം??? കൊറേ കൊപ്ര ലൂക്കും ഉരുട്ടിക്കേറ്റിയ മസിലും കൊണ്ടിറങ്ങിയേക്കുവാ പാവം പിടിച്ച പെൺകുട്ട്യോളെ ഉപദ്രവിക്കാൻ.. തനിക്ക് നാണമില്ലേ???? ഹാ പിന്നെ, ഒരു സോറി പറയാനാ വന്നത്, അന്ന് അങ്ങെനെയൊക്കെ പറഞ്ഞതിന്.. പക്ഷെ ഇപ്പോ തോന്നുന്നു, അതല്ല അതിനപ്പുറം പറയേണ്ടേ എന്ന്.. അയാളുടെ ഒരു അവിഞ്ഞ ലുക്ക്‌, തന്റെ ഭാഗ്യാഎന്നെപോലെ ഒരു കൊച്ച് തന്നെ കെട്ടാൻ പോലും സമ്മതിച്ചത് 😒.......... കൈ മാറിൽ പിണച്ചുകെട്ടി ഞാൻ പറയുന്നതൊക്കെ കേട്ട് നിൽപ്പുണ്ട് കക്ഷി.....! പിന്നല്ല, എന്നോടാ അവന്റെ ഷോ, ഒന്ന് പോണം ഹേ.. ഇതിനപ്പുറം ചാടി കടന്നവളാണ് ഈ ദക്ഷിണബാലചന്ദ്രൻ!! നന്നായിട്ടൊന്ന് ആത്മഗതിച്ച് മുന്നോട്ട് നോക്കിയതും അവിടെ നിന്നവനെ കാണാനില്ല... നോക്കുമ്പോഴുണ്ട് ഓഡിറ്റോറിയത്തിലേക്ക് നടക്കുന്നു.... ഓയ് കാട്ടുമാക്കാനെ....... എവിടുന്ന് മൈൻഡ് പോലും ചെയ്യുന്നില്ല!!! മിസ്റ്റർ അഗ്നിദത്ത്, വൺ മിനിറ്റ്...!! വിരൽ ഞൊടിച്ച് വിളിച്ചതും ആളൊന്ന് നിന്നു, കർത്താവെ തിരിഞ്ഞുനോക്കണേ.. പ്രാർത്ഥിച്ചുകൊണ്ട് അങ്ങേരെ തന്നെ ഉറ്റു നോക്കിയതും തലചരിച്ച് എന്താണെന്നർത്ഥത്തിൽ പുരികക്കൊടി വളച്ചു!..

അതേയ്, അന്ന് ഞാൻ പറഞ്ഞതൊന്നും മനസ്സിൽ വെക്കണ്ടാട്ടോ.... എനിക്ക് എല്ലാം അറിയാം....... എന്തറിയാമെന്ന്???? ഗായത്രിടെകാര്യം.... എല്ലാം എന്നോട് നേരത്തെ കാർത്തി പറഞ്ഞതാ.. ഞാൻ തന്നെ ഒന്ന് ചൂടാക്കാൻ വെറുതെ പറഞ്ഞെന്നെയുള്ളൂ....!! ഓഹോയ്‌......!! ഹാ ന്നെ.... തനിക്ക് അത് ഇതാര്യക്ക് അങ്ങട് ഹെർട്ട് ആവുമെന്ന് കരുതിയില്ല, അടിയിട്ട് അടിയിട്ട് തന്നോട് ഇപ്പോ അടി ഇടാതിരിക്കാൻ ആവുന്നില്ലെടോ അഗ്നി... സൊ മിണ്ടുവോ 😌........... ഇല്ലെങ്കിൽ??? പ്ലീസ് ഡോ, ഒന്ന് മിണ്ട്, അല്ലേൽ പിന്നെ എനിക്ക് ഇന്ന് സദ്യ കഴിക്കാൻ പറ്റില്ല.. അവന്മാർ എല്ലാം കൂടി എന്നേ എടുത്തിട്ട് ഉരുട്ടും........ എന്റെ ചുണ്ട് വളച്ചുകൊണ്ടുള്ള ഭാവം കണ്ടിട്ടാകണം ആ ചൊടിയിൽ ചിരി വിരിഞ്ഞത്..... മെല്ലെ അവൻ എന്റെ അടുക്കലേക്ക് നടന്നുവന്നു...... ഓക്കേ, മിണ്ടാം പക്ഷെ ഇനി മേലാൽ അവളുടെ എന്നല്ല ഒരുപെണ്ണിന്റെയും പേര് പറഞ്ഞ് എന്നോട് വഴക്കിന് വരരുത്..ഏറ്റോ??? ഓക്കേ, ഏറ്റു...!ഇനി വരൂല, തിരിച്ച് ഇയാളും എനിക്കൊരു സത്യം ചെയ്ത് തരണം...... മ്മ് പറ, എന്ത് പ്രോമിസാ നിനക്ക് വേണ്ടേ??? അത് പിന്നെ, നമുക്കിടയിൽ എത്ര തന്നെ വഴക്ക് നടന്നാലും ഒരിക്കലും മിണ്ടാതെ ഇരിക്കരുത്.......!! അതിപ്പോ, നിന്റെ സ്വഭാവത്തിന്... ദേ ദേ വാക്ക് തെറ്റിക്കരുത്, സത്യമിട്, ഒരിക്കലും എന്നോട് മിണ്ടാതെ ഇരിക്കില്ലെന്ന്......!!!

ഓക്കേ, പ്രോമിസ്... അഗ്നിദത്ത് ജീവനോടെ ഇരിക്കുന്നിടത്തോളം കാലം ദക്ഷിണയോട് മിണ്ടാതെ ഇരിക്കില്ല...... ഹഹഹഹ....... സന്തോഷത്തോടെ ആർത്ത് ചിരിക്കുമ്പോൾ കൂടെ അവനും ഉണ്ടായിരുന്നു,......... പെട്ടെന്നാണ് അവന്റെ ഫോൺ കാൾ ചെയ്യുന്നത്.... കാർത്തിയാണെന്ന് കണ്ടതും അറ്റൻഡ് ചെയ്ത് കാതോരം വെച്ചു... ഞാനിവിടെ പുറത്തുണ്ട് ഡാ, ഹാ.. ദാ വരുന്നു........ അതും പറഞ്ഞ് ഫോൺ കട്ട് ആക്കി എന്നോട് അകത്തേക്ക് പോകുവാ ന്ന് പറഞ്ഞ് ദൃതിയിൽ ആള് ഓഡിറ്റോറിയത്തിലേക്ക് നടന്നു...... നാണമില്ലെടി നിനക്ക്???? പൊടുന്നനെ കാതിൽ കേട്ട അപശബ്ദമാണ് എന്നേ പിന്തിരിഞ്ഞു നോക്കിപ്പിച്ചത്.... ആഹാ, എന്റെ ഭാവി ഏട്ടത്തിയമ്മ നല്ല പിങ്ക് കളർ പട്ടുസാരിയും ഒരുവിധം പുട്ടിയും അടിച്ചോണ്ട് വന്ന് നിൽക്കുന്നു....!! നിനക്ക് നാണമില്ലേ ദച്ചു, ശേ...... വീണ്ടും അവൾ അതേ പല്ലവി തന്നെ ആവർത്തിച്ചു... മനസിലായില്ല...! ചേച്ചിയുടെ കല്യാണത്തിന് ഓഡിറ്റോറിയത്തിന് മുന്നിൽ നിന്ന് കണ്ണിൽ കണ്ട ചെറുക്കന്മാരോട് കൊഞ്ചിക്കുഴയുന്നോ!! സ്റ്റോപ്പിറ്റ്.....!!! അവൾ പറഞ്ഞുനിർത്തും മുന്നേ ഞാനായിട്ട് ആ നാവിനെ ബ്ലോക്കി....

നീ എന്ത് പറഞ്ഞാലും അതൊക്കെ അങ്ങ് അംഗീകരിച്ചുതരുന്നവർ ദേ അകത്തുണ്ട്, അങ്ങോട്ട് പോയി പറഞ്ഞാൽ മതി, അല്ലാതെ എന്റെ അടുക്കൽ നിന്റെ ഈ വൃത്തികെട്ട നാവുമായി വന്നാലുണ്ടല്ലോ, അറിയാലോ എന്നേ, നല്ലൊരു ദിവസം ആണെന്ന് ഒന്നും നോക്കില്ല ഞാൻ.. പൊട്ടിക്കും ന്ന് പറഞ്ഞാൽ പൊട്ടിച്ചിരിക്കും, വെറുതെ ഈ മേക്കപ്പ് കളയണ്ടാ..... ഡീ നീ എന്നേ.... അതേ, ഞാൻ തന്നെ വെറുതെ തല്ല് ഇരന്നു വാങ്ങണ്ടാ... പിന്നെ നീ നേരത്തെ പറഞ്ഞ കൊഞ്ചിക്കുഴയൽ, അത് എന്റെ ചെക്കനോടാ... ഞാൻ കല്യാണം കഴിക്കാൻ പോകുന്ന ആളോട്.... അല്ലാതെ കണ്ണിൽ കാണുന്ന എല്ലാവരോടും ഇഷ്ടം ആണെന്ന് പറഞ്ഞ് നടന്നിട്ടില്ല ഞാൻ... അങ്ങെനെ നടന്നിട്ടുള്ളവർക്ക് ചിലപ്പോ കാണുന്നതെല്ലാം അങ്ങേനെയാണെന്ന് തോന്നും..... യൂ ബ്ലഡി....!!!!! ദച്ചൂ............ പെട്ടെന്നാണ് പിന്നിൽ നിന്ന് അന്നമ്മ വിളിക്കുന്നത്....!!അവൾ നോക്കുമ്പോൾ കണ്ടത് എന്റെ നേർക്ക് വിരൽ ചൂണ്ടി നിൽക്കുന്ന അഞ്ജലിയെയാണ്...! എന്താടി എന്താ ഇവിടെ?? ഈ എരണംകെട്ടവൾ എന്താ പറഞ്ഞെ???? ഏയ് ഒന്നുമില്ല, ഞാൻ എന്റെ ഏട്ടത്തിയമ്മയെ അകത്തേക്ക് ക്ഷണിച്ചതാ...

.ല്ലേ അഞ്ജലി....? അവളെ നോക്കി പറഞ്ഞതുമൊന്നും മിണ്ടാതെ ആള് വേറെ എങ്ങോട്ടോ നോക്കി... മ്മ് മ്മ്മ്....നീ വാ നിന്നേഅവിടെ തിരക്കുന്നു.... അവൾ പറഞ്ഞതും ഞാൻ അകത്തേക്ക് നടന്നു...... ദേ,ഞാൻ നിന്നോട് പറഞ്ഞതാ വെറുതെ എന്റെ ദച്ചൂന്റെ നേർക്ക് വരണ്ടാന്ന്..,അന്ന് കിട്ടിയതിന്റെ ചൂട് മാറിയെങ്കിൽ പറഞ്ഞാൽ മതി ഒന്നൂടി തരാം ഞാൻ,, അവളെ ഒന്നിരുത്തി നോക്കി അത്രയും പറഞ്ഞ് എന്റെ പിന്നാലെ അന്നമ്മയും അകത്തേക്ക് വന്നു, ഡാംഇറ്റ്!!!!! ശക്തിയോടെ മുഷ്ടി ചുരുട്ടി അവൾ പിറുപിറുത്തു...!! ഇല്ല ദച്ചൂ, അങ്ങെനെ എന്നെ നോവിച്ചിട്ട് നീ സ്വസ്ഥമായി ജീവിക്കില്ല... എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയാം....!!! അവളുടെ വിരലുകൾ ഫോണിലേക്ക് നീളവേ അങ്ങകലെ ഒരിടത്ത് ആരോമലിന്റെ ഫോണിൽ അഞ്ജലി എന്ന പേര് തെളിഞ്ഞു.......!!... ചെറുക്കൻ അച്ഛനമ്മമാരോടൊപ്പം മണ്ഡപം വലംവെച്ച് തൊഴുത് വന്നിരുന്നോളൂ...... തിരുമേനി പറഞ്ഞത്പ്രകാരം സഞ്ജുവേട്ടൻ അച്ഛന്റെയും അമ്മയുടെയും കൂടി മണ്ഡപം വലം വെച്ച് എല്ലാവരുടെയും അനുഗ്രഹം വാങ്ങി മണ്ഡപത്തിലേക്ക് ഇരുന്നു.... ഇനി പെണ്ണിനെ വിളിക്കാം.....!!

ദച്ചൂ..... അമ്മ വിളിച്ചതും വിളക്കുമായി അന്നമ്മയും ഞാനും നീനുവും പ്രത്യക്ഷപ്പെട്ടു,ഞങ്ങൾക്ക് മുന്നിൽ കുറച്ച് കൊച്ചുകുട്ടികളായിരുന്നു.... എനിക്ക് പിന്നാലെ വല്യച്ചന്റെ കൈയും പിടിച്ച് ചേച്ചിയും...... നീളപൊന്മാൻ കളർ സാരിയിൽ അതീവ സുന്ദരിയായിരുന്നു ചേച്ചി, പാവം സഞ്ജുവേട്ടൻ സ്വന്തം പ്രോപ്പർട്ടിയെതന്നെ വായിനോക്കിനിൽക്കുന്നു........ ചേച്ചിയും അനുഗ്രഹം വാങ്ങി ചേട്ടന്റെ ഇടതുഭാഗത്തോട് ചേർന്നിരുന്നു...... തിരുമേനി നൽകിയ ഇലച്ചീന്തിൽ നിന്നും ഒരു നുള്ള് ചന്ദനം നെറ്റിയിൽ തൊട്ടു രണ്ടാളും... ശേഷം താളമേളങ്ങളുടെ ആരവത്തോടെ താലികെട്ട്,.... ആലിലത്താലിയുടെ നടുക്ക് സഞ്ജയ്‌ എന്നപേരിനൊപ്പം കോർത്ത് പിടിച്ചിരിക്കുന്ന രണ്ട് കൈകളും കൊത്തിവെച്ചിട്ടുണ്ട്.... സിന്ദൂരചെപ്പിൽ നിന്നും ഒരു നുള്ള് സിന്ദൂരം ചേച്ചിയുടെ സീമന്തരേഖയിൽ തൂവി ചേട്ടൻ എന്റെ ചേച്ചിയെ സ്വന്തമാക്കുമ്പോൾ അരികിൽ അനിയൻ എന്നേ വായിനോക്കുകയായിരുന്നുവെന്നസത്യം പിന്നീടാണ് ഞാനറിയുന്നത്....

. കണ്ണുകൊണ്ട് നേരെ നോക്കാൻ ആംഗ്യം കാണിച്ചപ്പോൾ ചുണ്ട് കൂർപ്പിച്ച് ഉമ്മ എന്ന് കാണിച്ചു അങ്ങേര്... വൃത്തികെട്ടവൻ...!! എന്തോന്ന്???? അരികിൽ നിന്ന നീനു ചോദിച്ചതും ഒന്നുമില്ലെന്ന് പറഞ്ഞ് മുഖം ചുളിച്ച് അവനെ നോക്കി.... ചിരിച്ചുകൊണ്ട് എന്നേ നോക്കിനിൽക്കുന്നവനെ കണ്ടപ്പോ അറിയാതെ എന്നിലും അതേ ചിരി വിടർന്നു.... വല്യച്ചൻ ചേച്ചിയെ ചേട്ടനായി കൈപിടിച്ച് കൊടുത്തു, ശേഷം എന്തൊക്കെയോ ആചാരങ്ങൾ പാലും പഴവും തീറ്റി അങ്ങെനെയൊക്കെ, അതൊക്കെ കഴിഞ്ഞപ്പോ പിന്നെ ഫോട്ടോഗ്രാഫർമാരുടെ വക ആചാരങ്ങൾ.. ആഹാ എന്താ രസം, നിന്നും ഇരുന്നും കിടന്നും ഒക്കെ ഓരോരോ പോസുകൾ... പാവങ്ങൾ രണ്ടാളെയും കണ്ടാലേ അറിയാം നന്നായി ക്ഷീണിച്ചു എന്ന്... എന്തായാലും കുറച്ച് സമയം കഴിഞ്ഞതും അത് കഴിഞ്ഞു, പിന്നെ സദ്യ ആയിരുന്നു... നാലു കൂട്ടം പായസംഉൾപ്പെടെ ഒരുഗ്രൻ സദ്യ, അവിടെ പിന്നെ എനിക്ക് ചേച്ചിയെന്നോ അനിയത്തിയെന്നോ ഇല്ലാത്തത്കൊണ്ട് നല്ല പുള്ളിങ് തന്നെ നടത്തി നമ്മളോടാ കളി 😌....

രണ്ടര കഴിഞ്ഞ് ആൽപത്തൂർ കേറണം ന്നുണ്ടായൊണ്ട് ഒന്നര കഴിഞ്ഞപ്പോൾ ഇവിടുന്ന് ഇറങ്ങണമായിരുന്നു......... അതുവരെ പിടിച്ചു നിന്ന എല്ലാവരും ആ നിമിഷം വിങ്ങിപൊട്ടി... അച്ഛന്മാരുടെയും അമ്മമാരുടെയും കഴിഞ്ഞ് ഏട്ടന്മാരുടെയെല്ലാം നെഞ്ചിൽ വീണ് പൊട്ടികരയുന്ന അനുചേച്ചിയെ കണ്ടപ്പോ ശെരിക്കും സങ്കടായി....... എന്റെ അടുക്കൽ വന്നപ്പോഴേക്കും ചേച്ചിയും ഞാനും ഒരുപോലെ നിലവിളിക്കാൻ തോന്നുന്നു.... ഡീ ശവമേ, കൂടുതൽ ചളമാക്കാതെഡി, നീ അങ്ങോട്ട് തന്നെയല്ലേ പോണേ..... ഇത് മതിയല്ലേ 😌..... കാതോരം നിതി പറഞ്ഞതും ഒരു കണ്ണ് അടച്ച് അവനെ നോക്കി ചോദിച്ചു... ഈ പെണ്ണ് 🤦‍♀️......... കാറിൽകയറി ചേച്ചി പോകുന്നതും നോക്കി നിൽക്കേ എല്ലാം മുഖങ്ങളിലും ഒരു തെളിച്ചകുറവുണ്ടായിരുന്നു... പ്രിയപ്പെട്ട ഒരാളുടെ വേർപെടൽ അത്രമേൽ വേദനയാണല്ലോ ❤...........!... (തുടരും )..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story