ദക്ഷാഗ്‌നി: ഭാഗം 31

dakshagni

എഴുത്തുകാരി: നിരഞ്ജന

എന്റെ ഏട്ടത്തി, ഇനിയും ഇങ്ങെനെ കരയാതെ, അവിടത്തെക്കാൾ നന്നായി നമുക്ക് നമ്മുടെ വീട്ടിൽ പൊളിക്കാന്നെ, സഞ്ജുവേട്ടന്റെ തോളിൽ തല ചായ്‌ച്ച് എങ്ങലടിച്ചുകൊണ്ടിരിക്കുന്ന ചേച്ചിയോടായി അഗ്നി പറഞ്ഞു..... പിന്നല്ലാണ്ട്, കുറച്ച് ഡേ കഴിഞ്ഞാൽ ആ വാൽ മാക്രി കൂടി അങ്ങട് വരില്ലേ... ഇനിയിപ്പോ ഞങ്ങളൊക്കെ പുറത്താകുമോ ന്നാ ന്റെ പേടി, ഇപ്പോഴേ അമ്മയ്ക്ക് നിങ്ങളെ മതി 😒... അല്പം കുശുമ്പ് കുത്തിയുള്ള കാർത്തിയുടെ സംസാരം കേട്ടതും അനു ചിരിച്ചു....... ആഡിറ്റോറിയത്തിൽ നിന്ന് ആല്പത്തൂരിലേക്ക് അഗ്നിയായിരുന്നു കാർ ഡ്രൈവ് ചെയ്തിരുന്നത്, മുൻസീറ്റിൽ കാർത്തിയും പിന്നിൽ നവദമ്പതികളും.....ഒരു മുക്കാൽ മണിക്കൂറിനുള്ളിൽ അവർ ആൽപത്തൂരെത്തി, ശ്രീജാമ്മ നൽകിയ നിലവിളക്ക് കൈയിലേന്തി അനു ആ പടി ചവിട്ടി ആല്പത്തൂരെ മൂത്ത മരുമോളായി...... അമ്മായിയമ്മ തന്നെയാണ് മൂത്തമരുമോളെ റൂമിലേക്ക് കൊണ്ടുപോയതും, അടുത്ത ബന്ധുക്കളെയൊക്കെപരിചയപ്പെടുത്തിയതും..... ആകെ ഒരുതരം ശോകമയമായാണ് അഴിയന്നൂർകാർ തിരികെ വന്നത്..

അത്രയും അവർക്കൊക്കെ പ്രിയപ്പെട്ടവളാണല്ലോ ചേച്ചി, പക്ഷേ പെട്ടെന്ന് തന്നെ എല്ലാരും ഉഷാറായി, മറുവീട് അന്ന് തന്നെ ആയതുകൊണ്ട് പിന്നെ അതിന്റെ പിന്നാലെയായി എല്ലാരുടെയും ശ്രദ്ധ...! ഒരു വണ്ടി നിറയെ മധുരപലഹാരങ്ങളും ഏതാണ്ട് കുറെ സാധനങ്ങളുമായിട്ടാണ് അങ്ങടേക്ക് പോയത്..........ഇതൊക്കെ അവരെപ്പോ തിന്ന് തീർക്കുമോ ആവോ 🙄.... വീട്ടിൽ തന്നെയായിരുന്നു ഫങ്ക്ഷൻ, അതുകൊണ്ട് തന്നെ അണിയിച്ചൊരുക്കിയിരുന്നു അവിടം.... റെഡ് കളർ ലഹങ്കയായിരുന്നു ചേച്ചിയുടെ വേഷം, ചേട്ടൻ സെയിം കളർ ജാക്കറ്റും വൈറ്റ് ഷർട്ടും.. ഐവാ പൊളിയായിരുന്നു ലുക്ക്‌...!!! അമ്മമാരെല്ലാവരും കൂടി ഒരു വശത്തേക്ക് നീങ്ങിയപ്പോൾ ഞങ്ങൾ മൂന്നും ചേച്ചിയ്ക്ക് ചുറ്റും കൂടി, ബോയ്സ് ചേട്ടനെയും അങ്ങ് വശത്താക്കി.... പക്ഷെ അപ്പോഴും ഒരാളെ മാത്രം ഞാൻ കണ്ടില്ല.... കണ്ണുകൾ തേടുന്നുണ്ടെങ്കിലും കാണാനായില്ല..... ഒരുവേള റൂമിൽ ആകുമോ ന്ന് സംശയിച്ചു, ആയിരിക്കും, എന്തെങ്കിലും ബിസിനസ് മീറ്റിംഗ് ഉണ്ടാകും... അല്ലെങ്കിൽ ഇവിടെഎങ്ങാനും തെണ്ടി തിരിഞ്ഞേനല്ലോ......... അങ്ങെനെ കരുതി ആശ്വസിച്ചു..,

പക്ഷേ അപ്പോഴും ഉള്ളം അവനായി തുടിച്ചിരുന്നു,ഇനിയും അവിടിരുന്നാൽ ശെരിയാകില്ല ന്ന് കരുതി, അന്നമ്മയോട് വാഷ് റൂമിൽ വരെ പോയിട്ട് വരാം ന്ന് പറഞ്ഞ് സിമ്മിങ് പൂളിനരികിലേക്ക് നടന്നു.... അവിടെനിന്നാൽ ആ കാട്ടുമാക്കാന്റെ ബാൽക്കണി നന്നായി കാണാം, ഇവിടൊരിക്കൽ വന്നപ്പോൾ കണ്ടതാ, അതുകൊണ്ടൊരു ഉപയോഗം ഉണ്ടായി 😁... എവിടുന്ന്??? ഒരു രക്ഷയുമില്ല.. ഈ കാട്ടുമാക്കാൻ ഇതെവിടെ പോയോ ആവോ?????? കൂയ്........ ഹേ..... കാതോരം ആ ചുടു ശ്വാസം അടിച്ചതും പൊള്ളി പിടഞ്ഞ് പിന്തിരിഞ്ഞു...... കണ്മുന്നിൽ എന്റെ ബേബി പിങ്ക് കളർ സാരിയ്ക്ക് ചേർന്ന അതേ കളർ ഷർട്ടും ഇട്ട് മാറിൽ കൈകെട്ടി നിൽക്കുന്നവനെ കണ്ടപ്പോ സത്യം പറയാലോ ചുറ്റിലുള്ള ഒന്നും കാണാനെപറ്റിയില്ല.... ഡീീ.... അവനൊന്ന് ഒച്ചവെച്ചതും ഞെട്ടിപ്പോയി, മ്മ് എന്താ????, ചമ്മൽ മറയ്ക്കാനെന്നോണം അല്പം ഗൗരവം വരുത്തി ചോദിച്ചു, ആരെയാ ഈ നോക്കുന്നെ 😌....

ആരെ നോക്കി???? ഞാൻ കണ്ടല്ലോ, ആരെയോ കാര്യമായി അന്വേഷിക്കുന്നത്???? ഓഹ്, നാശം അത് കണ്ടായിരുന്നോ, ഇനിയിപ്പോ ഇയാളെ ആണെന്ന് പറഞ്ഞാൽ ഇപ്പോ തുടങ്ങും ഷോ.... എന്തോന്നാ?? ഒന്ന് ആത്മഗതിക്കാൻ പോലും സമ്മതിക്കാതെ അവനിടയിൽ കേറി.. ഹാ, അന്വേഷിച്ചോണ്ട് ഇരുന്നെയാ.. അതിനെന്താ???എന്തായാലും തന്നെയല്ല 😒...പിന്നെ തനിക്കെന്താ കുഴപ്പം??? ഉവ്വ്വ്വ, ഞാൻ അങ്ങ് വിശ്വസിച്ചു....... ഞാൻ കാർത്തിയെ നോക്കിയതാടോ കാട്ടുമാക്കാനെ....., തന്നെ നോക്കാൻ എനിക്കെന്തുവാ പ്രാന്ത് ഉണ്ടോ???? അതിപ്പോ ഞാൻ എങ്ങെനെയാ എന്റെ ഭാവി വധുനെപറ്റി പറഞ്ഞോണ്ട് നടക്കുന്നെ 😌.. അതൊക്കെ മോശല്ലെടി പെണ്ണെ...... എന്തോന്ന് എന്തോന്ന്..... ഹഹഹഹഹ, അല്ല കാർത്തിയെ എന്തിനാ തിരക്കിയെ?? മറ്റേ സാധനത്തിനാണോ?? ഹേ , ഏത് സാധനം 🙄... ഓ ഒന്നും അറിയാത്തതുപോലെ, ഓഹ് 🙄കർത്താവെ ഇങ്ങേരത് ഇതുവരെ വിട്ടില്ലേ?????? പറയെന്റെ ചെല്ലക്കിളി, വിസ്കി, റം, ഏതാ മോൾടെ ബ്രാൻഡ് 😌ചേട്ടനും കൂടി അറിയട്ടെ.. കെട്ട് കഴിഞ്ഞ് നമുക്കൊന്നിച്ചിരുന്ന് അടിക്കാടി പെണ്ണെ............... പ്ഫാ 😒......

അന്ന് എനിക്കൊരു അബന്ധം പറ്റിന്ന് വെച്ച് ഞാൻ ഒരു കുടിയത്തിയൊന്നുമല്ല 😒അതൊക്കെ എന്റെ അന്നമ്മ,എന്നാ കപ്പാസിറ്റിയാ ഓൾക്കെന്ന് അറിയുവോ???? ഹഹഹഹഹ,ഓ പിന്നെ കപ്പാസിറ്റി ഇല്ലാത്ത ഒരുത്തി 😌,നിന്റെ കപ്പാസിറ്റി അന്ന് ഞാൻ കണ്ടതല്ലേ....... അത് പറയുമ്പോൾ ആ കണ്ണുകൾ എന്റെ അണിവയറിലേക്ക് നീണ്ടു..... സ്സ്....... വേണ്ടാത്തിടത്തോട്ട് നോക്കിയാൽ ഇങ്ങെനെ ഇരിക്കും, അവന്റെ വയറ്റിന്നിട്ട് ഒരു നുള്ള് വെച്ച് കൊടുത്തു... എന്നാലും ന്റെ പെണ്ണേ, ആ മറുക്.. ഹോ..... അയ്യേ, വൃത്തികെട്ടവൻ.... അവനെ തള്ളിമാറ്റി പോകാൻ നോക്കിയതും കാൽ തെന്നി ചെക്കൻ സിമ്മിങ്പൂളിലേക്ക് വീണു, വീഴാൻ നേരം കാലമാടൻ കേറി പിടിച്ചതോ എന്റെ കൈ. സഭാഷ്!!!! രണ്ടും കൂടി നേരെ പൂളിലേക്ക്......!!! ആഹ്ഹ്ഹ്... ഡോ ഇതെന്തോന്നാ കാണിച്ചേ..... നീയല്ലേ എന്നേ പിടിച്ച് തള്ളിയെ... എന്നുവെച്ച് എന്നേ കേറി പിടിക്കാൻ തന്നോടാരാ പറഞ്ഞെ???? അത് പിന്നെ 😌............ ഓഹ്, ഇങ്ങോട്ട് കേറിവാ മനുഷ്യാ.. തന്നെ ഇന്ന് ഞാൻ കൊല്ലും.....! അതിന് മുൻപ് ഞാനൊരു കൂട്ടം തരട്ടെ 😌.....

തനിക്കിതേയുള്ളോടോ ചിന്ത 🤦‍♀️ആദ്യമായി കണ്ടപ്പോ എന്തൊക്കെയായിരുന്നു, അടിച്ച് കരണം പൊളിക്കുന്നു... കൈയിൽ കേറി പിടിക്കുന്നു... എന്നിട്ടിപ്പോ അയ്യേ...... പറഞ്ഞുതീരും മുന്പേ എന്റെ കൈയിൽ പിടിച്ച് ആ നെഞ്ചത്തേക്ക് പിടിച്ചിട്ടിരുന്നു അവൻ.... ഒരുവേള ആ കണ്ണിന്റെ ശോഭയിൽ ഞാനൊന്ന് പിടഞ്ഞുപോയി....... നീ ഈ ചോദിച്ചതിനൊരൊറ്റ ഉത്തരമേ ഉള്ളൂ ദച്ചു..... അത് നീ തന്നെയാ......ഇന്നോളം ഒരുപെണ്ണിനോടും അതിരറ്റദേഷ്യം തോന്നിയിട്ടില്ല എനിക്ക്... അതുപോലെ ഒരു പെണ്ണിനോടും നിന്നോട് തോന്നിയ ഫീലിങ്ങും ഉണ്ടായിട്ടില്ല........ അത്രമേൽ നനുത്ത ആ വാക്കുകൾക്ക് കൂട്ടായ്‌ അവന്റെ മുടിഇഴയിൽ നിന്ന് വെള്ളം ഇറ്റിറ്റ് വീണുകൊണ്ടേയിരുന്നു...... ഒരുവേള ആ മുഖത്ത് നിന്ന് കണ്ണെടുക്കാൻ തോന്നിയില്ല എനിക്ക്.... പതിയെ വിറയാർന്ന അദരത്തിലേക്ക് ആ മിഴികൾ നീണ്ടപ്പോഴും തമ്മിലുള്ള അകലം കുറഞ്ഞപ്പോഴും അനങ്ങാതെ നിൽക്കാനെ എനിക്കയുള്ളൂ........... അവന്റെ ചുടു ശ്വാസം മുഖത്തേക്ക് അടിച്ചതും മെല്ലെ കണ്ണുകൾ അടഞ്ഞു............ഒരുപക്ഷെ ആ പ്രണയം അത് സ്വീകരിക്കാൻ ഞാൻ തയ്യാറായിരുന്നിരിക്കണം..... ❤

ഹഹഹഹ......... അൽപനേരം കഴിഞ്ഞതും കേട്ട ചിരിയാണ് എന്നേ ഉണർത്തിയത്.... കണ്ണ് തുറന്ന് നോക്കുമ്പോഴുണ്ട്, മുന്നിൽ എന്നേ നോക്കി ചിരിക്കുന്ന അഗ്നി...!! ഒരേ സമയം ദേഷ്യവും നാണവും ചമ്മലും ഒക്കെ ഒരേപോലെ എന്നിൽ മിന്നിമാഞ്ഞു..... അമർഷത്തോടെ പൂളിൽ നിന്ന് കയറി, പിന്നാലെ അവനും..... ശോ, നാശം പിടിക്കാൻ ഡ്രെസ്സെല്ലാം നനഞ്ഞു... ഇനി ഞാൻ എന്തോ ചെയ്യും?????? നനഞ്ഞൊട്ടിയ സാരിയിലേക്ക് കണ്ണുകൾ പാഞ്ഞു... അപ്പോഴാണ് അവനുമത് ശ്രദ്ധിക്കുന്നത്.... എന്റെ മുഖത്താണെൽ ആ സാധനത്തിനെ അടിച്ച് കൊല്ലാനുള്ള ദേഷ്യവും ഒടുക്കത്തെ സങ്കടവും ഉണ്ട്.... ഈ അവസ്ഥയിൽ അവരുടെ മുന്നിലോട്ട് പോകാൻ പറ്റില്ല....... പോകാതിരുന്നാൽ ഇനി അത് മതി, അന്വേഷിച്ച് ഇറങ്ങാൻ.....!!! ആകെ തലപെരുക്കുന്നത് പോലെ തോന്നി..... അവനെ നോക്കിയപ്പോൾ എന്തോ ആലോചിച്ചുനിൽപ്പാണ്.... ഡോ താനെന്തുവാ ഈ ആലോചിക്കുന്നേ???? നീ വന്നേ....... എങ്ങോട്ട്???? വാ ടി ഇങ്ങോട്ട്.... ഞാനെങ്ങുമില്ല....!!! ഓഹ് ഈ കുരുപ്പ്, നേരെ പറഞ്ഞാൽ കേൾക്കില്ല...

പിന്നൊന്നും നോക്കിയില്ല, കൈയിൽ പിടിച്ച് ബലമായി ബാൽക്കണിയുടെ അടുത്തേക്ക് ചെന്നു, അവിടെ കുറച്ചല്പം മാറ്റി വെച്ചിരിക്കുന്ന ലാഡർ എടുത്ത് നേരെ വെച്ച് അതിലെന്നോട് കേറാൻ പറഞ്ഞു.... താനിത് എന്ത് ഭാവിച്ചാ???? കൂടുതൽ ചോദ്യങ്ങൾ ഒന്നും വേണ്ടാ.. അങ്ങോട്ട് കേറ് തമ്പുരാട്ടി...... കൂടുതൽ ഒന്നും ചോദിക്കാൻ തോന്നിയില്ല,അവന് പിന്നാലെ കേറി, ബാൽക്കണിയിൽ ചാടി ഇറങ്ങി എന്റെ കൈയിൽ പിടിച്ച് എന്നെയും അകത്ത് കയറ്റി.... അപ്പോഴും ഞങ്ങളറിഞ്ഞില്ല ഞങ്ങളെ മാത്രം നിരീക്ഷിച്ചുകൊണ്ടിരുന്ന ആ കണ്ണുകളെ...!!ഒരേപോലെ ദേഷ്യവും വെറുപ്പും ആ മുഖത്തെ വരിഞ്ഞുമുറുക്കി....!!!ഓർമവെച്ച നാൾ മുതൽ താൻ മനസ്സിൽ കൊണ്ട് നടന്ന തന്റെ പ്രണയം മറ്റൊരുവളുടെ കൂടെ....... അവൾക്കത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.....!!!!!! സ്വന്തം പ്രണയം നഷ്ടമാകാൻ പോകുന്നു അല്ലെ ഗായത്രി???? പിന്നിൽ നിന്ന് കേട്ട ശബ്ദം ഒരുവേള അവളേ ഒന്ന് ഞെട്ടിച്ചു.... നിങ്ങൾ ഇവിടെ.....?? ഞാനിവിടെ എന്തിന് വന്നു എന്നതല്ലല്ലോ,ഇവിടെ നടന്നതൊക്കെയല്ലേ ഇപ്പോ പ്രധാനം.....!!

തനിക്ക് അഗ്നിയെ ഇഷ്ടമായിരുന്നു അല്ലെ??? ഓഹ്.. അത്.. പിന്നെ, വേണ്ടെടോ,വെറുതെ കള്ളം പറയണ്ടാ.. അന്ന് കല്യാണഡ്രസ്സ്‌ എടുക്കാൻ വന്നപ്പോ ശ്രദ്ധിച്ചതാ ഞാൻ,അവർ രണ്ടുപേരെയും ഒന്നിച്ച് കാണുമ്പോഴുള്ള തന്റെ കണ്ണിലെ അവജ്ഞയും അഗ്നിയോടുള്ള തന്റെ അടുപ്പവും....!!!! തന്റെ മനസ്സ് അറിഞ്ഞയാളോട് ഒന്നും ഒളിക്കാൻ അവൾക്കും തോന്നിയില്ല,പറഞ്ഞു തന്റെ മനസ്സിൽ വർഷങ്ങൾക്ക് മുന്നേ പതിഞ്ഞ ആ പ്രണയത്തെപറ്റി........!! അന്നൊക്കെ,ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പെണ്ണിന് വേണ്ടിയായിരുന്നു അയാൾ എന്നേ വേണ്ടെന്ന് വെച്ചത്.. ഇപ്പോ അവൾ ആ ദച്ചുവിന് വേണ്ടി...!! അഗ്നിയ്ക്ക് മുന്നേ റിലേഷൻ ഉണ്ടായിരുന്നോ??? റിലേഷൻ ആണോ ന്ന് ചോദിച്ചാൽ അല്ല,കുട്ടിക്കാലത്ത് എവിടെവെച്ചോ കണ്ട ഒരു പെണ്ണ്.., അവളുടെ ഊരോ പേരോ എന്തിന് നേരെ ചൊവ്വേ ആ മുഖം പോലും അഗ്നിയ്ക്ക് അറിയില്ല.. ഒരു അട്ട്രാക്ഷൻ തോന്നി അത്രതന്നെ....!!! മ്മ്മ്,എന്താ തന്റെ പ്ലാൻ?? പ്രേമിക്കുന്നവന്റെ കല്യാണത്തിന് സദ്യ ഉണ്ട് മടങ്ങാനാണോ??? അതല്ലാതെ ഞാൻൻ വേറെ എന്ത് ചെയ്യാൻ???

ചെയ്യാൻ ഉണ്ടെങ്കിലോ??? മനസ്സിലായില്ല,,, എന്റെ ഒപ്പം നിൽക്കാൻ പറ്റുവോ തനിക്ക്??? നിന്നാൽ??? ഈ കല്യാണം ഞാൻ മുടക്കിത്തരാം... കൂടെ അതേ ദിവസം അതേ താലി നിന്റെ കഴുത്തിൽ വീഴുന്നത് കാണിച്ചു തരാം.... അതെങ്ങെനെ???? നീ കൂടെ നിന്നാൽ മതി.. ബാക്കിയൊക്കെ ഞാൻ നോക്കിക്കോളും....!! അത് പറയുമ്പോൾ ആ സ്വരത്തിന്റെ മാറ്റം അവൾ ശ്രദ്ധിച്ചു... പക്ഷെ, താൻ എങ്ങെനെ??? ദച്ചുവിന്റെ ചേട്ടന്റെ ഭാര്യ ആകേണ്ടവൾ അല്ലെ താൻ???? ഹഹഹഹഹ.....!!!ആർത്തുള്ള ഒരു ചിരിയായിരുന്നു അതിന് അവൾക്ക് കിട്ടിയ മറുപടി....!!!! ദച്ചു, അവൾ എന്നും എന്റെ ശത്രുവാ.. എന്നേ വെല്ലുവിളിച്ചോണ്ട് അവൾ ഈ കല്യാണം കഴിക്കരുത്.. അതെന്റെ വാശിയാ...... നീ കൂടെ ഇല്ലെങ്കിലും ഈ കല്യാണം ഞാൻ മുടക്കും, കൂടെ നിന്നാൽ നിനക്കതിന്റെ ഗുണം കിട്ടും അഗ്നിയിലൂടെ....!!എന്ത് പറയുന്നു???? അഗ്നി, അവൻ എന്റെ ജീവനാ.. അവന് വേണ്ടി എന്തും ഞാൻ ചെയ്യും....!! അപ്പോൾ ഇനി അങ്ങോട്ട് നമ്മൾ ഒരുമിച്ച്....!!!! പരസ്പരം ആ കൈകൾ തമ്മിൽ കോർക്കുമ്പോൾ, തങ്ങൾക്ക് എതിരെ നടക്കുന്ന പ്ലാനിങ്ങുകൾ ഒന്നുമറിയാതെ ബാൽക്കാണിയിൽ നിന്ന് റൂമിലേക്ക് ചെല്ലുകയായിരുന്നു അവർ രണ്ടും.....

ലേറ്റ് ആയിവരുമ്പോ റൂമിൽ വരാനുള്ള എന്റെ വഴിയാ ഇത്... ഒരു കള്ളച്ചിരിയോടെ അവൻ പറഞ്ഞു... അതിന് നമ്മൾ എന്തിനാ ഇങ്ങോട്ട് വന്നേ 🙄 അതൊക്കെ പറയാം... തത്കാലം നീ ഈ ഡ്രസ്സ്‌ ഒക്കെ ഒന്ന് മാറ്റ്........ ഹേ 🙄...മാറ്റിയിട്ട് ഞാൻ തുണിയില്ലാതെ നടക്കണോ??? നിനക്ക് കുഴപ്പം ഇല്ലെങ്കിൽ ഞാൻ ഡബിൾ ഓക്കേ 😌! ദേ.... എന്റെ നാവ് ചൊറിഞ്ഞുവരുന്നുണ്ട്.....!!! ഓഹ്,ഡീ പെണ്ണെ, ഈ നനഞ്ഞ ഡ്രസ്സ്‌ ഇട്ടോണ്ട് നിൽക്കാതെ അത് മാറ്റി വേറെ ഇടാനാ പറഞ്ഞെ...... ഓഹ്, അതിന് ചെയ്ഞ്ച് ചെയ്യാൻ വേറെ എവിടെ???? ഓ ഈ പെണ്ണ്!!! പോയി ആ ഷെൽഫ് തുറന്ന് നോക്കെടി........!!! അൽപ്പം ദേഷ്യത്തോടെ അവൻ പറഞ്ഞത് കേട്ടതും മടിച്ച് മടിച്ച് ആ ഷെൽഫ് തുറന്നു...... കണ്ണ് തള്ളിപ്പോയി!!!അതിൽ നിറയെ എനിക്കുള്ള ഡ്രസ്സ്‌.. സാരിയും ടോപ്പും ചുരിദാറും അങ്ങെനെ അങ്ങെനെ എല്ലാം ഉണ്ട്......... ഇതൊക്കെ?????? നിനക്ക് വേണ്ടി ഞാൻ വാങ്ങി വെച്ചതാ..... ഇതൊക്കെ എപ്പോ?? അന്ന് നമ്മൾ ഡ്രെസ് എടുക്കാൻ പോയില്ലേ അന്ന്,, നിന്നോട് പിണങ്ങി ഞാൻ പോയത് ഇതൊക്കെ വാങ്ങാനായിരുന്നു..... താനാള് കൊള്ളാലോ...!!! അത് പിന്നെ ഇതൊക്കെ ഞാൻ മുൻകൂട്ടു കണ്ടു അതാ 😌.. പ്ഫാ.....!! കൂടുതൽ സംസാരിച്ചോണ്ട് നിൽക്കാതെ ചെയ്ഞ്ച് ചെയ്യാൻ നോക്ക്....

മ്മ്, ഒന്ന് മൂളി ആ കൂട്ടത്തിലെ ഓരോന്നിലേക്കും വിരലുകളാൽ തൊട്ട് തലോടി, അപ്പോഴും എന്റെ ചൊടിയിൽ പുഞ്ചിരി ഉണ്ടായിരുന്നു അവനായിട്ടെന്നപോലെ........ ഇട്ടിരിക്കുന്നത് പോലെ ഒരു കളർ സാരി കണ്ടതും അത് തന്നെ ഉടുക്കാനായി എടുത്തു, അതുമായി വാഷ് റൂമിൽ കേറി ചെയ്ഞ്ച് ചെയ്തു... തിരിച്ചിറങ്ങ്ങിയപ്പോഴും അവനും മാറിയിരുന്നു, ഒരു വൈറ്റ് കളർ ഷർട്ട്... പക്ഷെ, അപ്പോഴും ആ മുടിഇഴയിൽ നിന്ന് വെള്ളതുള്ളി ഇറ്റ് വീണുകൊണ്ടേയിരുന്നിരുന്നു.... അവിടെ കിടന്ന ടവ്വൽ എടുത്ത് ബെഡിൽ ഇരിക്കുന്നവന്റെ അടുത്തേക്ക് ചെന്ന് ആ തല തൂവർത്തികൊടുക്കുമ്പോൾ അവന്റെ മീശരോമങ്ങൾ നഗ്നവയറിൽ മീട്ടുന്ന തന്ത്രികൾ എന്നെ ഇക്കിളിപ്പെടുത്തുന്നുണ്ടായിരുന്നു.....!! 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 ഇല്ല ആരോമൽ, ഈ കല്യാണം നടക്കില്ല.. അതിന് നമ്മൾ സമ്മതിക്കില്ല.....!! ഇതേ സമയം മറ്റൊരിടത്ത് രണ്ടുപേർ കൂടി ദച്ചുവിനും അഗ്നിയ്ക്കുമേതിരെയുള്ള ചർച്ചയിലായിരുന്നു.... പക്ഷെ എഡ്വിൻ എങ്ങെനെ???ഞാൻ അറിഞ്ഞിടത്തോളം ആ അഗ്നി അവൻ ഒരു കൊമ്പനാ, പിന്നെ,അവൾ ആ ദച്ചു കാണുന്നതുപോലെ അല്ല....

അഗ്നിയ്ക്ക് ശക്തിയാണെങ്കിൽ അവൾക്ക് ബുദ്ധിയാണ് മെയിൻ... തനിക്ക് അറിയുവോ? ഒരുതരം ലഹരിയാണ് എനിക്കവൾ... പഠിക്കുന്ന കാലം മുതൽ ഈ ഹൃദയത്തിൽ അവളേ ഉണ്ടായിരുന്നുള്ളൂ... അവളോട് അടുക്കാൻ പലതവണ ശ്രമിച്ചു, പക്ഷെ അവളെന്നിൽ നിന്നകന്നുകൊണ്ടേയിരുന്നു, അഞ്ജലിയുടെ വരവ് പോലും ദച്ചുവിനെ എനിക്ക് സ്വന്തമാക്കാനായിരുന്നു.. പക്ഷെ പ്ലാനിങ്ങിൽ വന്ന പിഴവ് എന്നേ അവളുടെ ശത്രുവാക്കി... പിന്നെ പിന്നെ, അത് കൂടി......... പക്ഷെ അപ്പോഴും അവളേ വെറുക്കാൻ എനിക്കാവില്ലെടോ... ഐ വാണ്ട്‌ ഹെർ......!! ആരോമലിന്റെ സ്വരത്തിലെ ആവേശം എഡ്വിന്റെ ചൊടിയിൽ കൗശലം നിറച്ചു....!! തനിക്ക് ദച്ചുവിനെ ഞാൻ നേടിതന്നിരിക്കും...,...ഒപ്പം എനിക്ക് ആ ടെൻഡറും വേണം..... പക്ഷെ എങ്ങെനെ??? പറയാം, ബട്ട് ഒരു കാരണവശാലും ഇതൊന്നും ലീക്ക് ആകരുത്, പ്രേത്യകിച്ച് എന്റെ ഇച്ചായൻ അറിയരുത്... ആ ടെൻഡർ നേടി നെഞ്ചും വിരിച്ച് ആ മനുഷ്യന്റെ മുന്നിൽ ചെന്ന് നിൽക്കണം എനിക്ക്, അപ്പോൾ എന്റെ ഇച്ചായന് എനിക്ക് കൊടുക്കാനുള്ള സമ്മാനമാണ് അഗ്നിയുടെ വിവാഹം മുടങ്ങിയ ന്യൂസ്‌....!!! സന്തോഷമാകും എന്റെ ഇച്ചായന്....!!!!! അഗ്നി..... ദച്ചു..... നിങ്ങൾ ഒരിക്കലും ഒന്നാകില്ല.... സമ്മതിക്കില്ല ഞങ്ങൾ.... വാനിലെവിടെയോ ശത്രുക്കളുടെ സ്വരങ്ങൾ കൂടിചേരുമ്പോൾ, ഇങ്ങിവിടെ മൗനമായി പരസ്പരം പ്രണയിച്ചുതുടങ്ങിയിരുന്നു അവർ.... ഒരു ശക്തിയാലും വേർപെടുത്താൻ ആകാത്ത വിധം ❤ .. (തുടരും )..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story