ദക്ഷാഗ്‌നി: ഭാഗം 32

dakshagni

എഴുത്തുകാരി: നിരഞ്ജന

താഴെ ഇതിനോടകം തന്നെ ദച്ചുവിനെ കാണുന്നില്ല ന്നൊരു ന്യൂസ്‌ പടർന്നിരുന്നു............. എന്നാലും ഈ പെണ്ണ് ഇതെവിടെ പോയി??????? ഞാൻ അപ്പോഴേ പറഞ്ഞതാ, എവിടെ ചെന്നാലും എന്തേലും ഒക്കെ ഉണ്ടാക്കിവെച്ചോളും....!!! ഡോ താൻ ഒന്ന് അടങ്ങ്, അവൾ കൊച്ച് കുട്ടിയൊന്നുമല്ലല്ലോ...... ദേ ബാലേട്ടാ, നിങ്ങളാ അവളേ ഇങ്ങെനെ വഷളാക്കുന്നെ... ഒന്നുല്ലേലും പെണ്ണ് ആണെന്ന ബോധം വേണം....!! ഇതാ ഇപ്പോ നല്ല ചേല്... ഞാനെന്റെ മോളെ അല്ലാതെ അപ്പുറത്തെ വീട്ടിലെ കൊച്ചിന്റെ സൈഡ് പിടിക്കാൻ പറ്റുമോ??? നിന്നെപ്പോലെ എന്തായാലും ഞാൻ പന്തിപക്ഷം ഒന്നും കാണിക്കുന്നില്ലല്ലോ..... ബാലേട്ടാ ഏട്ടനും..... 😒... ഭർത്താവിന്റെ നാവിൽ നിന്ന് കൂടി ആ വാക്ക് കേട്ടതും അവരുടെ മുഖം മെല്ലെ താഴ്ന്നു..... ഡോ, തന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല ഞാൻ.. എന്നാലും, നമ്മുടെ മോളുടെ ഭാഗത്ത് നിന്നാലോചിച്ച് നോക്കുമ്പോൾ..... മ്മ് എനിക്കറിയാം ഏട്ടാ, പക്ഷെ എനിക്ക് ഇങ്ങെനെ ആകാനെ പറ്റൂ, അത് എന്റെ മോളോട് സ്നേഹം ഇല്ലാഞ്ഞിട്ടല്ല... നമ്മുടെ മോന് വേണ്ടി......

മ്മ്മ്... എല്ലാം ശെരിയാകുമെടോ,, ചിലപ്പോ ഇത് എല്ലാം അതിനൊരു നിമിത്തം ആണെങ്കിലോ???? എനിക്കും അങ്ങെനെ തോന്നുന്നു, ഇപ്പോ നല്ല മാറ്റം ഉണ്ട് അവനല്ലേ????? ഞാനും ശ്രദ്ധിച്ചു, ദച്ചുവിന്റെ കല്യാണം ഉറപ്പിച്ചതിൽ പിന്നെ അവളേ കാണുമ്പോൾ ഒരു ചിരിയൊക്കെ ഉണ്ട്... അതിനി അവൾ പോകുന്നതിന്റെ സന്തോഷമാണോ ന്നൊന്നും അറിയില്ല....! ഏയ്, അങ്ങെനെ ആവില്ല... ഒന്നുല്ലേലും ചോരയെ പിരിയാൻ അവനും വേദന കാണില്ല.... മ്മ്, എന്തായാലും കണ്ടറിയാം.......... ഭാര്യയുടെയും ഭർത്താവിന്റയും സംസാരം തുടർന്ന് കൊണ്ടിരിക്കെ നീനുവാണ് പടി ഇറങ്ങിവരുന്ന ആ ഇണകുരുവികളെ എല്ലാരേയും വിളിച്ചു കാണിച്ചത്... ദേ നോക്കിക്കേ, ഇവിടിപ്പോ ആരുടെയാ ഫങ്ക്ഷൻ??? കൂട്ടത്തിൽ നിന്നാരുടെയോ കമന്റ് അടി വന്നതും ഒരുനിമിഷം അവരിൽ തന്നെ നോട്ടം തറഞ്ഞവരുടെയൊക്കെ മുഖത്ത് പുഞ്ചിരി വിടർന്നു........ എവിടെ പോയതാ ദച്ചു?? എത്ര നേരമായി എല്ലാരും നിന്നേ തിരക്കുന്നു??? അത് അമ്മേ, ഞാനൊന്ന് വാഷ് റൂം വരെ.... അല്ല അതിന് ഇതേതാ സാരി?? നീ ഇതല്ലായിരുന്നല്ലോ.....

പറഞ്ഞു തീരും മുന്നേ അടുത്ത ചോദ്യവും വന്നു... ഏയ് ഇത് ഞാനുടുത്തോണ്ട് വന്ന സാരി തന്നെയാ..ഈ ലൈറ്റ് ന്റെ ഒക്കെ വെട്ടത്തിൽ തോന്നുന്നെയാ.. ഓഹ് അത് പിന്നെ...... മതി മതി, അവളിങ്ങ് വന്നല്ലോ, ഇനി എല്ലാരും വാ കേക്ക് കട്ട് ചെയ്യാം... വീണ്ടും ആരൊക്കെയോ ചോദ്യങ്ങൾ കൊണ്ട് ശ്വാസം മുട്ടിക്കാൻ വന്നപ്പോഴേക്കും കാർത്തി സ്റ്റേജിനരികിൽ നിന്ന് വിളിച്ചുകൂവി.... ഹാവൂ രക്ഷപ്പെട്ടു..!!എന്റെ കാർത്തി, ആദ്യായിട്ടാ നിന്നെക്കൊണ്ട് ഒരുപകാരം... ഓഹ് സോറി രണ്ടാമത് 😌ആദ്യം അന്നത്തെ ഫോൺ കാൾ ആണല്ലോ... (ഓർമയില്ലേ, അഗ്നിയ്ക്ക് പണി കൊടുത്തത് 😌) നീ തങ്കപ്പൻ അല്ലേടാ പൊന്നപ്പനാടാ മോനെ.....!! എന്തോന്നാടി ഒരു പിറുപിറുപ്പ്?? തന്നെ എങ്ങെനെ കൊല്ലാം ന്ന് ആലോചിക്കുവാ? എന്താ വല്ല ഐഡിയയും ഉണ്ടോ????.. എന്നേ കൊല്ലാൻ നീ മുന്നേ നിന്നപോലെ ഇങ്ങെനെ വന്ന് നിന്നാൽ പോരെ പെണ്ണെ.. ഹോ....!! അയ്യേ!!!!!!!!!! അതും പറഞ്ഞ് ഒരൊറ്റ ഓട്ടം വെച്ചുകൊടുത്തു സ്റ്റേജിലേക്ക്.. അല്ലേൽ ചിലപ്പോ ആ കാട്ടുമാക്കാൻ പല വഷളത്തരവും പറയും.....

എന്നാലും എന്റെ ഭഗവാനെ, ഒരു റൊമാന്റിക് പാർട്ണർനെ തരണേ ന്ന് പ്രാർത്ഥിച്ച എനിക്ക് നീ ഇതുപോലെ ഒന്നിനെ ആണല്ലോ തന്നത് 😌!!ഇതിപ്പോ കെട്ട് കഴിഞ്ഞ് എന്റെ എല്ലും നഖവുമൊക്കെ ബാക്കി ഉണ്ടാകുമോ ന്തോ 😒....????? അവനെ പാളി ഒന്ന് നോക്കിയപ്പോഴുണ്ട് ചെക്കൻ ചുണ്ട് കൂർപ്പിച്ച് ഒരുമ്മ തന്നേക്കുന്നു.... വഷളൻ...........!! മുഖം വെട്ടിതിരിച്ച് ആത്മിച്ചത് കൃത്യമായി ദീപു കേട്ടു....!! എന്നാടി ഇവിടെ കണ്ണും ചുണ്ടും കൊണ്ടൊരു കള്ള കളി....!!??? എന്റെ പൊന്ന് ദീപു, ഒന്നുമില്ല.. ദോ ആ നിൽക്കുന്ന മനുഷ്യന് ഒരു അരപിരി ലൂസാണ്.... ഹേ 🙄???? പിന്നെ ഒട്ടും താമസിച്ചില്ല,ലവ് ഷേപ്പിൽ ബേക്ക് ചെയ്ത റെഡ് വെൽവെറ്റ് കേക്ക് മുറിച്ച് പരസ്പരം ആദ്യം കൈമാറി അവർ.. പിന്നെ അച്ഛനമ്മമാർക്കും സഹോദരങ്ങൾക്കുമായി പങ്കുവെച്ചു...... പിന്നെ അങ്ങട് കലാപരിപാടികൾ ആയിരുന്നു.. ഞങ്ങൾ പെണ്ണ് വീട്ടുകാരും ചെറുക്കൻ വീട്ടുകാരും കൂടി ചേരി തിരിഞ്ഞ് അങ്ങ് തുടങ്ങി, അവിടെ അംഗ സംഖ്യ കുറവാണെന്നു നിങ്ങൾ വിചാരിക്കല്ലേ, പരിചയപ്പെടുത്താൻ മറന്നതാ.. അഗ്നിയുടെ ചിറ്റപ്പനും കുഞ്ഞമ്മയും അങ്ങ് കോഴിക്കോട് ന്ന് എത്തിയിരുന്നു, അവർക്ക് രണ്ട് ആൺകുട്ടികളാണ് അവിനാഷും ആകാശും മൂത്തയാൾ പ്രൊഫസറും ഇളയ ആൾ നേവിയിലും,

പിന്നെ അഗ്നിയുടെ മാമനും മാമിയും അവരുടെ മോനും ഭാര്യയും ഉണ്ടായിരുന്നു അനന്ദുവും ഭാര്യ ആദിത്യയും .. രാഹുൽ സ്വന്തമായി ഒരു കൺസ്ട്രക്ഷൻ കമ്പിനി നടത്തുന്നു,....... ഇപ്പോ മനനസിലായില്ലേ ഞങ്ങളെക്കാൾ അത്ര തീരെ ചെറിയ ഫാമിലി ഒന്നുമല്ല അവരുടേതെന്നും... ഹാ പിന്നെ അംഗങ്ങളുടെ എണ്ണം കുഴപ്പിക്കുന്നുണ്ടോ??? അങ്ങ് വിട്ട് കളയണം പിള്ളേച്ചാ.. ഇവരൊക്കെ വല്ലപോഴും വരുന്ന വിരുന്നു കാർ അല്ലെ വീട്ടുകാർ ഞങ്ങളൊക്കെ തന്നെയാ.....! പാട്ടും ആട്ടവും മിമിക്രിയും ഒക്കെ ഉണ്ടായിരുന്നു...ഏകദേശം രാത്രി ആയിട്ടാ എല്ലാമോന്ന് തീർന്ന് ഞങ്ങൾ അവിടുന്ന് തിരിച്ചത്... അതുവരെ ചിരിച്ച് കളിച്ചുനിന്ന ഞങ്ങളുടെയൊക്കെ മുഖം ആ നിമിഷം വാടി, ചേച്ചിയും ഏതാണ്ട് അതുപോലെ ആയിരുന്നു....... കെട്ടിപിടിച്ച് കുറെ ഉമ്മയൊക്കെ കൊടുത്തിട്ടാ ഇറങ്ങിയേ, തിരികെ കാറിൽ കയറും മുന്നേ പിന്നിലേക്ക് ഒന്ന് പാളി നോക്കി,, ആ നോട്ടം പ്രതീക്ഷിച്ചവനെപോലെ ചെറുചിരിയുമായി നിൽക്കുന്നവനെ കണ്ടപ്പോ കണ്ണുകളൊന്ന് വിടർന്നു.... മൗനമായി ഞങ്ങൾ യാത്ര പറഞ്ഞു...... തിരികെ തറവാട്ടിൽ എത്തിയപ്പോഴേക്കും ഏകദേശം എല്ലാരും ക്ഷീണിച്ചു.. മുത്തിയുടെ കാലിൽ നല്ല നീരും വന്നു, പിന്നെ അമ്മമാരെല്ലാരും കൂടി എണ്ണയിട്ട് ചൂട് പിടിപ്പിച്ചു, മുത്തൂസ് അപ്പോഴും ചുറുചുറുക്കോടെ ഉമ്മറത്തൂടി നടക്കുന്നു!!!!!!!

മോളെ ദാ ഈ പാല് കൂടി...... കുളിച്ച് സെറ്റ് സാരിയും ഉടുത്ത് അടുക്കളയിൽ നിന്ന അനുവിനോടായി ശ്രീജാമ്മ പറഞ്ഞതും തെല്ല് നാണത്തോടെ അവളത് വാങ്ങി റൂമിലേക്ക് നടന്നു..... അവിടെ അവളെ കാത്തെന്നപോലെ സഞ്ജു നിൽപുണ്ടായിരുന്നു.... പാ ല്............. പേടി കൊണ്ടാണെന്നു തോന്നുന്നു പെണ്ണിന്റെ ശബ്ദം ഒക്കെ ഇടറി..... ആർ യൂ ഓക്കേ????? ഹേ...??? അല്ല താൻ ഒകെ അല്ലെന്ന്??? ഒരുമാതിരി വല്ലാതെ പേടിച്ചമട്ടുണ്ട് കാണുമ്പോ അതാ ചോദിച്ചേ..... ചെറുചിരിയോടെ അവൻ സംസാരിക്കുന്നത് കണ്ടതും അനുവിന് പകുതി ആശ്വാസമായി....... ഡോ, താനിങ്ങെനെ പേടിക്കുകയൊന്നും വേണ്ടാ,ഇന്ന് നമ്മുടെ ഫസ്റ്റ് നൈറ്റാ അല്ലാതെ ലാസ്റ്റ് നൈറ്റ്‌ അല്ല,,,,പിന്നെ ഞാൻ ഈ മനുഷ്യനെ തിന്നുന്ന സ്വഭാവം രണ്ട് ദിവസായി നിർത്തിയിട്ട്.... ഹേ??????? ഒരുനിമിഷം അവളൊന്ന് ഞെട്ടിയെങ്കിലും പതിയെ അത് പൊട്ടിച്ചിരിയിലേക്ക് കടന്നു...... മെല്ലെ മെല്ലെ തന്റെ ഉള്ളിലെ ആധി ആവിയാകുന്നതവൾ അറിഞ്ഞു, അതിനുള്ള കാരണം അവനും....ഇരുൾ അതിന്റെ അഗാധതയിലേക്ക് കടക്കേ, സഞ്ജുവിന്റേതായി എല്ലാം അർത്ഥത്തിലും അനു മാറിയിരുന്നു....

പിറ്റേന്ന് രാവിലെ തന്നെ അമ്പലത്തിൽ പോയി വന്ന സഞ്ജുവും അനുവും നേരെ അഴിയന്നൂരിലേക്ക് വന്നു.... ഉച്ചയ്ക്ക് അവിടുന്ന് ഊണ് കഴിച്ചാണ് രണ്ടുപേരും മടങ്ങിയത്..... രണ്ടാഴ്ച കഴിഞ്ഞ് അഗ്നിയുടെയും ദച്ചുവിന്റെയും കല്യാണം കൂടി കഴിഞ്ഞ് രണ്ട് കൂട്ടർക്കും ഒന്നിച്ച് ഹണിമൂൺ പോകാനാണ് പ്ലാൻ..... അങ്ങെനെ ദിവസങ്ങൾ വീണ്ടും കടന്നുപോയി, വഴക്കും പ്രണയവുമായി ആ ദിവസങ്ങളിലൊക്കെയും അഗ്നിയും ദച്ചുവും കഴിഞ്ഞുപോന്നു.... നാളെ കഴിഞ്ഞാണ് ദച്ചുവിന്റെയും അഗ്നിയുടെയും കല്യാണം.... എല്ലാരും അതിന്റെ തിരക്കിലാണ്..... നാളെ ഹൽദിഉണ്ട്, അതിനുവേണ്ടി അവിടെ മുഴുവൻ ഒരുക്കുന്ന കൂട്ടത്തിലായിരുന്നു ഏട്ടൻസും നമ്മുടെ ദച്ചുവിന്റെ ഗ്യാങ്ങും..... അതേ സമയം ആ കല്യാണം മുടക്കാനുള്ള പ്ലാനിങ്ങിലായിരുന്നു ഒരുകൂട്ടർ........ അഞ്ജലി , അവരുടെ കല്യാണം?? അത് എങ്ങെനെയാ താൻ മുടക്കുന്നെ?????

അതിനുള്ള വഴി അവർ തന്നെ തുറന്ന് തന്നിട്ടുണ്ട് ഗായത്രി..... ഡോ??? ലുക്ക്‌ ഗായത്രി, തനിക്ക് എന്നേ വിശ്വസിക്കാം.. ഈ അഞ്ജലി ഒരു വാക്ക് പറഞ്ഞിട്ടുണ്ടെങ്കിൽ അത് വാക്ക് തന്നേയാ... മറ്റന്നാൾ ആ കല്യാണമണ്ഡപത്തിൽ ദച്ചുവിന് പകരം താനായിരിക്കും... നീ കാത്ത് നിന്ന അഗ്നിയുടെ പേര് കൊത്തിയ താലി അത് നിനക്ക് തന്നെയാകും സ്വന്തമാവുക....!!! അവളുടെ വാക്കുകൾ നൽകിയ സന്തോഷത്തോടെ ഫോൺ കട്ട്‌ ചെയ്യുമ്പോൾ താൻ മോഹിച്ച ജീവിതത്തെകുറിച്ചുള്ള സ്വപ്നങ്ങളായിരുന്നു അവളിൽ........ എന്നാൽ ഇതേ സമയം, മറ്റൊരു കാളിൽ ആയിരുന്നു അഞ്ജലി..... ആ പെണ്ണിന്റെ ഫോട്ടോ ഞാൻ നിങ്ങൾക്ക് വാട്ട്‌സ് ആപ്പ് ചെയ്തിട്ടുണ്ട്.... മറക്കണ്ടാ മറ്റന്നാൾ രാവിലെ ഇവിടുത്തെ കുടുംബക്ഷേത്രത്തിൽ തൊഴാൻ അവൾ വരും.......ഒരു കുഞ്ഞ് പോലും അറിയാതെ പൊക്കിക്കോണം...... അതൊക്കെ ഞങ്ങൾ ഏറ്റു മാഡം... ഒരുതരം കൗശലതയോടെ അവൾ ആർത്ത് ചിരിക്കുമ്പോൾ മറ്റൊരിടത്ത് മറ്റൊരു കൂട്ടർ ദച്ചുവിനെ ഉന്നം വെച്ചിരുന്നു 😌............ (തുടരും )..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story