ദക്ഷാഗ്‌നി: ഭാഗം 33

dakshagni

എഴുത്തുകാരി: നിരഞ്ജന

ഹൽദി ആഘോഷം തുടങ്ങിയതിൽ പിന്നെ എല്ലാത്തിനും എന്തൊരു ആക്രാന്തം ആണെന്ന് അറിയാമോ? പാവം ഞാൻ... അങ്ങോട്ട് കൊടുത്തതിനൊക്കെ പലിശയും ചേർത്തും എല്ലാവരും തിരിച്ച് തന്നു......... ആദ്യം അച്ഛനാണ് ചെറുവിരലിൽ ഒരു നുള്ള് മഞ്ഞള് കവിളിൽ തേച്ച് തുടക്കം കുറിച്ചത്,അമ്മയാണേൽ നെറുകയിൽ മുത്തി ചേർത്ത് പിടിച്ച് മധുരം വായിൽ വെച്ച് തന്നു... എന്തോ ആ നിമിഷം ഞാനങ്ങ് സെന്റി മോഡ് ആയി 😌..... ഏട്ടനും തൊട്ടു ചെറുതായ് കവിളിൽ ഒരു നുള്ള് മഞ്ഞൾ....പിന്നെ മുത്തിയും മുത്തൂസും വല്യച്ഛനും മാമനും അപ്പച്ചിയും വല്യമ്മയുമൊക്കെ...........പിന്നെയാണ് സൂർത്തുക്കളെ ശെരിക്കുമുള്ള അങ്കം തുടങ്ങിയത്... ദേ ആ നിൽക്കുന്ന ഏട്ടൻസും തലതിരിഞ്ഞ നാലെണ്ണവും കൂടി എനിക്കിട്ട് തന്ന പണി ഉണ്ടല്ലോ ചത്താലും മറക്കൂല.....!! എന്തായാലും സന്തോഷത്തോടെ തന്നെ എല്ലാവരും ഹൽദി ആഘോഷിച്ചു..... പാട്ടും ആട്ടവുമൊക്കെ കഴിഞ്ഞ് നല്ല ക്ഷീണത്തിലാണ് വന്ന് കിടന്നത്........ എത്ര പെട്ടെന്നാല്ലേ ദച്ചു നിന്റെ കല്യാണം???? വെറുതെ കണ്ണുകളടച്ചപ്പോൾ സ്വയമേ എന്നോട് തന്നെ ആരോ ചോദിക്കും പോലെ......

. ഒന്ന് മൂളി മെല്ലെ കണ്ണ് തുറന്നു...... നിലാവിന്റെ അരണ്ട വെളിച്ചം ജനാലയ്ക്കൽ കണ്ടതും ഏതോ ഒരു ഉൾപ്രേരണയിൽ ബാൽകണിയിലേക്ക് നടന്നു.... ആർ യൂ ഹാപ്പി ദച്ചു????? ഐ ഡോണ്ട് നോ....!! മറന്നോ നീ നിന്റെ ആ പൊടിമീശക്കാരനെ??? അവനെ ഒന്ന് കാണാനാകണേ എന്ന് പ്രാർത്ഥിച്ച തിരുനടയിൽ നാളെ മറ്റൊരുവന്റെ താലിയ്ക്ക് വേണ്ടി പ്രാർത്ഥിക്കാൻ നിനക്കൊരു വിഷമാവുമില്ലേ??? ഒരുവേള ഞാൻ സ്ഥബ്ധമായി... പൊടിമീശകാരൻ...!!കുറച്ച് നാളായി ആ മുഖമോ ഓർമയോ എന്നിൽ ഉണ്ടായിരുന്നില്ല.... പകരം അവിടെയെല്ലാം അഗ്നി മാത്രമായിരുന്നു... പൊടിമീശക്കാരന്റെ ഓർമകൾക്കും അപ്പുറം അഗ്നിയിലായിരുന്നു എന്റെ സിരയും ഹൃദയവുമൊക്കെ....... ദാറ്റ് മീൻസ്, നൗ യൂ ലവ് അഗ്നി???? ആരോ എന്നോട് ചോദിക്കും പോലെ തോന്നി അവനോട് തോന്നുന്നത് എന്ത് ഫീലിംഗ് ആണെന്ന് ഇപ്പോഴും എനിക്കറിയില്ല, ബട്ട് ദാറ്റ് ഈസ്‌ സംതിങ്ക് സ്പെഷ്യൽ... മറ്റാരോടും തോന്നാത്ത ഒന്ന്...!!!!! ഒരു ചെറു പുഞ്ചിരിയോടെ ആകാശത്തിലെ താരകത്തെ നോക്കി.............

പിന്നെ മെല്ലെ ബെഡിലേക്ക് ചാഞ്ഞു, നീനു ഉണ്ടായൊണ്ട് രണ്ട് ഡേ ആയി അന്നമ്മ അവളുടെ കൂടെയാ.. അതിന് വേറൊരു ദുരദേശം കൂടിയുണ്ട്, അവളുടെ റൂമിന്റെ തൊട്ടപ്പുറം ആണ് കിച്ചുവേട്ടന്റെ മുറി, അപ്പോ പിന്നെ ബാക്കി നിങ്ങൾക്ക് ഊഹിക്കാലോ 😌... കാലത്തെ തന്നെ പോരാളി വിളിച്ചുണർത്തി, അമ്പലത്തിലേക്ക് പോയിവരാൻ...കുളിച്ച് ഫ്രഷ് ആയി ഒരു സെറ്റ് സാരിയും ഉടുത്ത് താഴേക്ക് ഇറങ്ങി.... ആഹാ നല്ല ബെസ്റ്റ് കണി....!!! കണ്മുന്നിൽ നിൽക്കുന്നവളെ കണ്ടതും മുഖം നന്നായി വരിഞ്ഞുമുറുകി, അത് പിന്നെ കൂടിയത് അമ്മ പറഞ്ഞത് കേട്ടപ്പോഴാണ്.... ക്ഷേത്രത്തിൽ എന്റെ കൂടെ വരാൻ പോകുന്നത് അഞ്‌ജലിയാണെന്ന് പോലും....!!!എതിർക്കാൻ ഒന്ന് ശ്രമിച്ചതാ.. പക്ഷെ അമ്മയുടെ വാശിയ്ക്ക് മുന്നിൽ പിടിച്ചു നിൽക്കാനായില്ല... അല്ലെങ്കിൽ തന്നെ ഇന്ന് കല്യാണമായിട്ട് വെറുതെ വഴക്കിടണ്ടാ ന്ന് കരുതി... നാശത്തിന് വേറെ പണിയില്ലാഞ്ഞിട്ടാണാവോ വെളുപ്പാൻകാലത്ത് ഇങ്ങോട്ട് വന്നത്...??? ഒരൊന്ന് പിറുപിറുത്ത് കാറിൽ കയറി, അഞ്ജലി തന്നെ ഡ്രൈവ് ചെയ്തോളാം വെറുതെ ഏട്ടന്മാർ രാവിലെ വരണ്ടാ ന്ന് പറഞ്ഞപ്പോ എന്തോ പ്രത്യകിച്ച് സംശയം ഒന്നുമെനിക്ക് തോന്നിയില്ല... കാറിൽ കയറും മുന്നേ അവള് ആരെയോ ഫോൺ ചെയ്യുന്നത് കണ്ടെങ്കിലും ഗൗനിച്ചില്ല, നാശം ആരുടെയെങ്കിലും കൂടെ അങ്ങ് ഒളിച്ചോടി പോയിരുന്നേൽ ന്ന് പ്രാർത്ഥിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി....

അങ്ങെനെയെങ്കിലും എന്റെ ഏട്ടൻ രക്ഷപ്പെടുമല്ലോ..... നമുക്ക് പോകാം ദച്ചു??? മ്മ്..... പതിവില്ലാതെ ചിരിച്ചുകൊണ്ടുള്ള ചോദ്യം എന്നേ ഒന്ന് അമ്പരപ്പിച്ചു..... പുലർകാലം ആയതുകൊണ്ട് തന്നെ ക്ഷേത്രത്തിൽ അധികം ആരും ഉണ്ടായിരുന്നില്ല.... തൊഴുകൈയോടെ ആ തിരുനടയിൽ നിന്നു, എത്ര നേരമെന്നറിയാതെ.............. ഉള്ളിൽ വല്ലാത്തൊരു പിരിമുറുക്കമായിരുന്നു... പുതിയ ജീവിതത്തിലേക്കുള്ള യാത്ര, അതിൽ താണ്ടേണ്ടി വരുന്ന പ്രശ്നങ്ങൾ.... കൂട്ടായ് ഉണ്ടാകുമെന്ന അഗ്നിയുടെ വാക്ക് എല്ലാം ഒരുപോലെ ഉള്ളിലൂടെ കടന്നുപോയി... ദച്ചു, ഞാൻ പുറത്ത് കാണും, നീ പ്രാർത്ഥിച്ചിട്ട് വന്നാൽ മതി...... മ്മ്..... അവൾ പറഞ്ഞതിന് ഒന്ന് വെറുതെ മൂളിക്കൊടുത്തു... മൂന്ന് വലംവെച്ച് പ്രസാദം വാങ്ങി നെറ്റിയിൽ തൊട്ടു, കല്യാണം ആണല്ലേ കുട്ടീ..... അതേ തിരുമേനി....!!! ദീർഘസുമംഗലി ഭവാ!!!!! നെറുകയിൽ കൈ തൊട്ട് തിരുമേനി അനുഗ്രഹിച്ചപ്പോൾ മിഴി കൂമ്പി ആ നാഥനോട് ഞാനും അത് തന്നെ മൊഴിഞ്ഞു, മരണം കൊണ്ട് മാത്രം എന്നിൽ നിന്ന് എന്റെ താലി ഭാഗ്യം അകന്നുപോകാവൂ ന്ന്..... കുട്ടിയ്ക്ക് നല്ല ഭാഗ്യം ഉണ്ട് ട്ടോ.... അതെന്താ തിരുമേനി അങ്ങെനെ പറഞ്ഞത്???? നമ്മുടെ കുളത്തിൽ ഇന്നൊരു നീലാമ്പൽ വിരിഞ്ഞിട്ടുണ്ട്....

അങ്ങെനെ എന്നും വിരിയുന്നതല്ല അത്, മഹാദേവന്റെയും പാർവതി ദേവിയുടെയും പ്രണയത്തിന്റെ സൂചകമാണ് അവ,അത്രമേൽ ഈശ്വര കടാക്ഷം കിട്ടിയ ജന്മങ്ങൾ ഒന്നിച്ചുചേരുന്ന ദിനമാണ് അത് വിരിയുക...... അതും പറഞ്ഞ് ഒരു പുഞ്ചിരിയുമായി തിരുമേനി ശ്രീകോവിലിനകത്തേക്ക് പൂജയ്ക്കായി കയറി...... അപ്പോഴും എന്റെ ഉള്ളിൽ ആ വാക്കുകൾ ആയിരുന്നു അത്രമേൽ ഈശ്വരകടാക്ഷം കിട്ടിയ ജന്മങ്ങൾ...!!അപ്പോൾ വിധി നേരത്തെ തീരുമാനിച്ചിരുന്നിരിക്കണം ദക്ഷാഗ്നി ചരിതം...!!അപ്പോൾ ആ പൊടിമീശക്കാരൻ...!!! ഒരു തണുത്ത കാറ്റ് എന്നെ തലോടി പോയതും മെല്ലെ ഞാൻ കുളപടവിലേക്ക് നടന്നു...... പടവുകൾ ഇറങ്ങിചെന്നപ്പോൾ കണ്ടു, വിരിഞ്ഞു നിൽക്കുന്ന നീലാമ്പലിനെ....!!! സൂര്യരശ്മികൾ പതിയുമ്പോൾ മഴവില്ലായ് തോന്നുന്ന ജലകണങ്ങളെ കണ്ട് മനസ്സ് മറ്റെവിടെയൊക്കെയോ പറന്നുപോയി........ ശൂ ശൂ, ഇങ്ങട് വാ എല്ലാരും... അവൾ അവിടെ ഇരിക്കട്ടെ, ഇവിടെ ഒരുത്തി നില്കുന്നത് കണ്ടില്ലേ? അതിന്റെ അവസ്ഥ അറിയണ്ടേ???? വാ പറഞ്ഞുതരാം...... ഓഹ്, ഈ സാധനം ഇതെവിടെ പോയി കിടക്കുവാ??ഒന്ന് തൊഴാൻ ഇത്ര നേരം വേണോ????? പിറുപിറുത്തുകൊണ്ട് ആ കണ്ണുകൾ ഇടയ്ക്കിടെ അമ്പലവാതിൽക്കലേക്ക് പായും, അതേ സമയം നീട്ടി വളർത്തിയ ചായം പൂശിയ വിരലുകൾ ഫോണിൽ എന്തൊക്കെയോ കാട്ടികൂട്ടുന്നുണ്ട്...... മാഡം എന്തായി?? ഞങ്ങൾ വരട്ടെ????

നോ, ഞങ്ങൾ ഇപ്പോഴും ക്ഷേത്രത്തിൽ ആണുള്ളത്.. ഇവിടെ വെച്ച് ഒന്നും ചെയ്യാൻ പറ്റില്ല, ഒന്ന് രണ്ട് ആൾക്കാർ ഉണ്ട്.. സെയ്ഫ് അല്ല.. നമ്മൾ പ്ലാൻ ചെയ്തതുപോലെ ഫസ്റ്റ് വളവ് കഴിയുമ്പോ ഞാൻ നിങ്ങൾക്ക് സിഗ്നൽ തരും, അപ്പോ വന്ന് ക്രോസ്സ് വെച്ച് എന്നേ പിടിച്ച് തള്ളി അവളേ കൊണ്ട് പോയിക്കോണം.. ഒരു കാരണവശാലും ഇതിന് പിന്നിൽ ഞാനാണെന്ന് ഒരു സംശയവും അവൾക്കുണ്ടാകരുത്...... അതൊക്കെ ഞങ്ങൾ ഏറ്റു മാഡം, മാഡം സിഗ്നൽ തന്നാൽ മതി... ഓക്കേ.... ഫോൺ കട്ട്‌ ചെയ്ത് നീരസത്തോടെ അവൾ പിന്തിരിഞ്ഞു നോക്കി.... നേരം കഴിഞ്ഞുപോകും തോറും അഞ്ജലിയുടെ അമർഷവും കൂടി കൂടി വന്നു.. സ്വയം മറന്ന് ആ നീലാമ്പലിൽ ആകൃഷ്ടയായി കുളപടവിൽ ഇരിക്കുന്ന ദച്ചുവുണ്ടോ ഇത് വല്ലതും അറിയുന്നു????? നേരം നന്നേ വെളുത്തതും ഇനിയും താമസിച്ചാൽ തന്റെ പ്ലാനൊന്നും നടക്കില്ലെന്ന് കണ്ട് അവളേ തിരക്കാനായി അമ്പലത്തിലേക്ക് കയറാൻ പോയ അഞ്ജലിയെ ഞെട്ടിച്ചുകൊണ്ട് ഒരു ബ്ലാക്ക് സ്കോർപിയോ ഇരച്ചുവന്നു നിന്നു.......

ഇതിപ്പോ ആരാ ന്ന് ചിന്തിക്കും മുന്നേ അതിൽ നിന്ന് കുറച്ച് മുഖംമൂടികൾ ഇറങ്ങിയിരുന്നു..... ഇവന്മാരോട് ഇപ്പോ ഇങ്ങോട്ട് വരാൻ ആര് പറഞ്ഞു???? ദേഷ്യത്തോടെ അവരുടെ അടുത്തേക്ക് അവൾ ചെന്നതും അതിലൊരുത്തൻ കൈയിൽ കരുതിയ എന്തോ ഒന്നെടുത്ത് ആ മുഖം പൊത്തി............ ഒരു കുഞ്ഞിപ്പൂവ് പൊഴിഞ്ഞുപോകുന്ന മൃദുലതയോടെ അവൾ അവരുടെ കൈകളിൽ കൊഴിഞ്ഞുവീണു..... വാ ഡാ.. മറ്റവൾ ഇവിടെ എവിടെയെങ്കിലും കാണും.............. അഞ്ജലി......!!!!! കൂട്ടത്തിൽ ഒരുത്തൻ ആക്രോംശിച്ചതും ദച്ചുവിന്റെ ശബ്ദം കേട്ടതും ഒരുമിച്ചായിരുന്നു......... കുറച്ചേറെ നേരം കഴിഞ്ഞാണ് സ്വബോധം വന്ന് അവിടെനിന്നും എണീക്കുന്നത്, തിരികെ കാറിനടുത്തേക്ക് വരുമ്പോഴാണ് അഞ്ജലിയെ ആരൊക്കെയോ ചേർന്ന് പിടിച്ച്വെച്ചതും അവൾ അവരുടെ കൈയിലേക്ക് വീഴുന്നതും ദച്ചു കാണുന്നത്.. ഓടി അവളുടെയടുക്കലേക്ക് ചെന്നു.... പിടിച്ചോണ്ട് വാ ഡാ അവളേ...... കൂട്ടത്തിലെ മെയിൻ ഒരുത്തൻ മറ്റൊരുവനോട് പറഞ്ഞതും ഒരുതരം ആവേശത്തോടെ അവൻ അവൾക്ക് നേരെ ചെന്നു......... ഡീീ.... ഡാ............ അടുത്ത നിമിഷം അവൻ താഴേക്ക് വീഴുന്നതാണ് മറ്റുള്ളവർ കാണുന്നത്....ഇമവെട്ടാതെ അവളേ അവർ നോക്കിയപ്പോഴുണ്ട് കരാട്ടെ മോഡൽ കൈകൾ മുന്നിലേക്ക് ചലിപ്പിച്ച് അവൾ വലം കാൽ ഇടം കാലിന് പിന്നിലേക്ക് വെച്ചു....... കരാട്ടെ ബ്ലാക്ക് ബെൽറ്റ് ന്നുള്ളത് പണ്ടുതൊട്ടെ ദച്ചുവിന്റെ ഒരു ആഗ്രഹമായിരുന്നു,

അതുകൊണ്ട് തന്നെ നാലാം ക്ലാസ് തൊട്ട് അവൾ കരാട്ടെയും പഠിച്ചു തുടങ്ങി...... കൂട്ടുകാരന് പറ്റാത്തത് തന്നെകൊണ്ട് ആകുമെന്ന് കരുതി മറ്റൊരുവനും അവൾക്ക് നേരെ പാഞ്ഞുച്ചെന്നു, പാവം മാറ്റവനെക്കാൾ പരിതാപകരമായി പോയി ഇവന്റെ അവസ്ഥ!!!.. അപ്പോഴേക്കും രണ്ടവന്മാർ വന്ന് എന്റെ കയ്യിൽ കേറി പിടിച്ചു..... ടാ വിടെടാ... ഡാ മുടിയാ വിടെടാ എന്നേ..... അവരുടെ കൈയിൽ കിടന്ന് കുതറികൊണ്ട് ഞാൻ വിളിച്ചു കൂവികൊണ്ടേയിരുന്നു.... എടുത്തോണ്ട് വാടാ ഈ സാധനത്തിനെ....... ടാ മരപ്പട്ടി, ഇന്നെന്റെ കല്യാണമാടാ... നാളെ കൊണ്ട് പോയാൽ പോരെ?? അല്ലേൽ ഒരു ഉച്ച വരെ വെയിറ്റ് ചെയ്യ്... ഞാൻ പോയി ആ കല്യാണവും കഴിച്ച് സദ്യയും ഉണ്ടിട്ട് വരാം.. നിങ്ങളും വാ.. നിങ്ങൾക്കും തരാം...... ഇതെന്ത് സാധനമാടാ??? എന്റെ സംസാരം കേട്ടിട്ടാകണം അവന്മാർ പരസ്പരം നോക്കി ചോദിച്ചത്....!! സത്യത്തിൽ ഇവിടെ നെഞ്ച് കിടന്ന് പടപടാ ന്ന് ഇടിക്കുന്നത് എനിക്കല്ലേ അറിയൂ.. എങ്കിലും പുറമെ കാണിച്ചില്ല...... സെന്റി അല്ല ബുദ്ധിയാണ് ഇപ്പോ ആവിശ്യം ന്ന് അറിയാവുന്നത് കൊണ്ട് തന്നെ, ആദ്യത്തെ അടിയ്ക്കിടയിൽ തന്നെയവന്റെ ഫോൺ കൈക്കലാക്കിയിരുന്നു ഞാൻ.... അടുത്തവനെ പഞ്ച് ചെയ്തു വീഴ്ത്തിയപ്പോൾ മറ്റുള്ളവർ അമ്പരന്ന സമയം മതിയായിരുന്നു കാണാപാഠം ആയ ആ നമ്പറിലേക്ക് കാൾ ചെയ്യാൻ...!!

ഇവിടെ എനിക്കിവന്മാരെ പിടിച്ചു നിർത്തിയെ പറ്റൂ, അറ്റ്ലീസ്റ്റ് അവർ വരുന്നത് വരെയെങ്കിലും....... ചേട്ടാ.. പ്ലീസ്.. പാവല്ലേ ഞാൻ.. നോക്കിക്കേ നല്ല സാരിയൊക്കെ ഉടുത്ത് അമ്പലത്തിൽ വന്ന് തൊഴുതിട്ട് കെട്ട് നടന്നില്ലെങ്കിൽ പിന്നെ അത് മതി എന്റെ അമ്മയ്ക്ക്!!നാട്ടുകാരുടെ കാര്യം പിന്നെ പറയേം വേണ്ടാ... എനിക്കില്ലാത്ത അവിഹിതം വരെ ഉണ്ടാക്കി പറയും... പ്ലീസ്.. പ് ഫാ മിണ്ടാതെ ഇരിയെടി... കൂടുതൽ വിളച്ചിലെടുക്കാൻ നോക്കല്ലേ നീ... വെറുതെ ഞങ്ങളുടെ കൈയ്ക്ക് പണി ഉണ്ടാക്കരുത്.... അതിലൊരുത്തൻ കവിളിൽ കുത്തിപിടിച്ച് വെല്ലു വിളിച്ചപ്പോൾ ദേഷ്യം ഇറച്ചുകയറിയതാ സഹിച്ചു അൽപനേരം കൂടി....... നാണമില്ലല്ലോ ഒരു പീറപെണ്ണിനെ ഇങ്ങെനെ രണ്ട് പേര് ചെന്ന് പിടിച്ച് വെച്ചിട്ട് വീമ്പു പറയാൻ.. ധൈര്യമുണ്ടെൽ എന്റെ കൈ റിലീസ് ചെയ്യ് ന്നിട്ട് വെല്ല് വിളിക്കെടോ.......!! ഡീീ........ അപ്പോഴേക്കും ക്ഷേത്രത്തിൽ നിന്നാരൊക്കെയോ ബഹളം കേട്ട് പുറത്തേക്ക് വന്നിരുന്നു.. പിടിച്ച് കേറ്റെടാ ഈ നാശത്തിനെ........

വെപ്രാളത്തോടെ അവർ എന്നേ പിടിച്ച് സ്കോർപിയോയിൽ കേറ്റാൻ നോക്കിയതും പൊടിപറത്തികൊണ്ട് അവിടേക്കൊരു ഓപ്പൺ ജീപ്പ് വന്ന് നിന്നതും ഒരുമിച്ചായിരുന്നു.... അങ്ങെനെ കൊണ്ട് പോകാൻ പറ്റുമെങ്കിൽ കൊണ്ട് പോടാ നീ അവളേ....!!!!! ആ സ്വരം അവിടെയാകെ മുഴങ്ങിയത് പോലെ തോന്നിയെനിക്ക്....!!!! മീശ പിരിച്ച് ഷർട്ടിന്റെ സ്ലീവ് മുകളിലേക്ക് തേറുത്ത്കയറ്റി ജീപ്പിൽ നിന്നിറങ്ങിയ ആ മനുഷ്യനെ ഇമവെട്ടാതെ നോക്കി നിന്നുപോയി ഞാൻ...!! പറഞ്ഞത് കേട്ടില്ലെടാ??? ഈ മാനവ് ബാലകൃഷ്ണൻ ജീവനോടെ ഇങ്ങെനെ മുന്നിൽ നിൽകുമ്പോൾ അവളേ നീയൊക്കെ ഒന്ന് കൊണ്ട് പോകാൻ......!!!!!!!!!! സന്തോഷമാണോ കരച്ചിലാണോ വന്നതെന്ന് അറിയില്ല....... കണ്ണുകൾ എന്റെ ഏട്ടനിൽ തന്നെ തറഞ്ഞു നിന്നു.....!!കുറച്ച് നിമിഷങ്ങൾ എങ്ങും പൊടിപടലം മാത്രമായിരുന്നു.... എല്ലാം ഒന്ന് കെട്ടടങ്ങിയപ്പോൾ കണ്ടു, നിലത്ത് കിടക്കുന്ന ആ അഞ്ചംഗസംഘത്തെ, ഒപ്പം നിലത്ത് കിടന്ന അഞ്ജലിയെ കൈകളിൽ എടുത്ത് നിൽക്കുന്ന ഏട്ടനെയും....... ആ മുഖത്ത് ഇപ്പോഴും ദേഷ്യം വിട്ട് മാറിയിട്ടില്ല....... ഏ............ ചെന്ന് വണ്ടിയിൽ കയറ്..........

വേറെ ആരും ഒന്നും അറിയണ്ടാ..... അങ്ങോട്ട് എന്തേലും പറയാൻ പോയപ്പോഴേക്കും ഇങ്ങോട്ട് വന്നിരുന്നു ആജ്ഞ....!!അതുപോലെ തന്നെ അനുസരിച്ചു..... അഞ്ജലിയെ ജീപ്പിൽ പൊക്കിയെടുത്തിട്ടിട്ട് അവിടെ കൂടി നിന്ന ആളുകളോട് എന്തൊക്കെയോ പറഞ്ഞ് അവരിൽ ഒരാളുടെ കൈയിൽ കാറിന്റെ ചാവിയും കൊടുത്ത് ഏട്ടൻ വന്ന് ജീപ്പെടുത്തു..... അവർ ആരാ എന്തിനാ എന്നേ??? അറിയില്ല...പക്ഷെ ഒന്നുമാത്രം തോന്നി, ആരൊക്കെയോ ഞങ്ങളുടെ പിന്നാലെ ഉണ്ടെന്ന്............. അപ്പോഴും ആ നിലത്ത് വീണുകിടന്ന അഞ്ജലിയുടെ ഫോണിൽ നിർത്താതെ ഒരു കാൾ വരുന്നുണ്ടായിരുന്നു.....!! ശേ, ഈ മാഡം എന്താ ഫോൺ എടുക്കാത്തത്??? സിഗ്നൽ തരാമെന്ന് പറഞ്ഞിട്ട്....!!!! കുറച്ചകലെ ഒരു കൂട്ടർ പിറുപിറുക്കുമ്പോൾ മറ്റൊരിടത്ത് താൻ ഏർപ്പാടാക്കിയ ഗുണ്ടകൾ അവളെയുമായി വരുന്നത് കാത്ത് നിൽക്കുകയായിരുന്നു ആരോമൽ, അവർ റോഡിൽ ഇഞ്ചിപരുവമായി കിടക്കുന്നത് അറിയാതെ.............. (തുടരും )..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story