ദക്ഷാഗ്‌നി: ഭാഗം 34

dakshagni

എഴുത്തുകാരി: നിരഞ്ജന

പറഞ്ഞത് ഓർമയുണ്ടല്ലോ ആരുമൊന്നും അറിയണ്ട........ വീട്ടുമുറ്റത്ത് വന്നിറങ്ങുമ്പോൾ ഏട്ടൻ ഒരിക്കൽക്കൂടി ഓർമിപ്പിച്ചു, ഒന്ന് മൂളി അഞ്ജലിയെ നോക്കി.. ഇപ്പോഴും ബോധം വീണിട്ടില്ല..... ഞാൻ കൊണ്ട് വന്നോളാം...... കൂടുതൽ ഒന്നും പറഞ്ഞില്ല അറ്റ്ലീസ്റ്റ് എന്റെ പേര് പോലും ഈ നേരമിത്രയായിട്ടും വിളിച്ചില്ലെന്നുള്ളത് എന്റെ മിഴികളെ ഈറനാക്കി, എങ്കിലും എന്റെ ഒരു കാൾ വന്നപ്പോഴേ കേട്ട അപശബ്ദങ്ങളിലൂടെ അപകടസൂചന മനസ്സിലാക്കി ഓടി വന്നല്ലോ...... അതൊരു ആശ്വാസം തന്നെയായിരുന്നു എനിക്ക്, ഒരുപക്ഷെ ഈ ദിവസം എനിക്ക് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും വലിയ സമ്മാനം, എന്റെ ഏട്ടന്റെ മനസ്സിൽനിന്ന് ഈ അനിയത്തി മരിച്ചുപോയിട്ടില്ല എന്ന് മനസ്സിലാക്കി തന്ന സംഭവം.... ഒരുവേള ആ ഗുണ്ടകളോടെ നന്ദി തോന്നി, അവർ കാരണം ആണല്ലോ ഇങ്ങെനെയൊക്കെ............ ഓരോന്ന് ചിന്തിച്ച് ഹാളിലേക്ക് ചെന്നതും കണ്ടു, എന്നേ പിടിച്ച് തിന്നാൻ പാകത്തിന് നിരന്നു നിൽക്കുന്ന കുറെയേറെ പേരെ.... എന്തെങ്കിലും പറയും മുന്നേ പോരാളി തന്നെ കലപില തുടങ്ങി.....

എവിടെയായിരുന്നെടി, ഇന്നെങ്കിലും നിനക്കൊന്ന് മനുഷ്യനെ ടെൻഷൻ അടിപ്പിക്കാതെ ഇരുന്നൂടെ??? ശെടാ, ഇതിപ്പോ നല്ല കൂത്ത്,ആ ഗുണ്ടകൾ കാരണം താമസിച്ചതിന് എന്റെ നെഞ്ചത്തേക്ക് എന്തിനാണാവോ കുതിര കേറുന്നത്?? ആരും കേൾക്കാതെ പിറുപിറുത്തു... ഡീ നിന്നോടാ ചോദിച്ചേ എന്താ ഇത്ര താമസിച്ചതെന്ന്.. അല്ല, നിന്റെ കൂടെവന്ന അഞ്ജലി മോള് എവിടെ??? ഓ ഒരു കൊഞ്ചലി 😒 പുച്ഛത്തോടെ മുഖം കോട്ടിയതും അവളെയും കൈകളിലെടുത്തുകൊണ്ട് ഏട്ടൻ അകത്തേക്ക് വന്നു.... അയ്യോ, അഞ്ജലി മോൾക്കിത് എന്തുപറ്റി?? മനു.. എന്താടാ എന്താ പറ്റിയെ??? പെട്ടെന്ന് എല്ലാരും ഒന്ന് പരിഭ്രാന്തിയായി, അന്നമ്മയാണേൽ എന്നേ ചൂഴ്ന്നുനോക്കുകയും ചെയ്യുന്നു...... ഏയ് ഒന്നുമില്ലമ്മേ, ക്ഷേത്രത്തിൽ വെച്ച് ഇവളൊന്ന് തലകറങ്ങി വീണു, വെളുപ്പങ്കാലത്ത് എണീറ്റ് അധികം ശീലമില്ലല്ലോ അതാകും...... അല്ല ഇതെങ്ങെനെ നീ അറിഞ്ഞു???

ആരുവേട്ടൻ ചോദിച്ച ചോദ്യത്തിന് ഒരുനിമിഷം ഞങ്ങൾ രണ്ടാളുടെയും കണ്ണുകൾ പരസ്പരം കൊരുത്തു... അത് ഞാനാ വിളിച്ചേ ഒറ്റയ്ക്ക് അഞ്ജലിയെ കൊണ്ട് വരാൻ പറ്റാഞ്ഞപ്പോ...... ഓ, അല്ലേലും ആവിശ്യം വരുമ്പോ പെങ്ങൾക്ക് ഏട്ടനാണല്ലോ വലുത്.. നമ്മളൊക്കെ പുറംമ്പോക്ക്.... കിച്ചേട്ടൻ അല്പം കേറുവോടെ പറഞ്ഞതും സ്പോട്ടിൽ തലക്കിട്ട് മധു അങ്കിളിന്റെ വക കിഴുക്ക് കിട്ടി.... അച്ഛേ.... എന്താടാ??? മ്ച്ചും....... അങ്കിൾ പുരികക്കൊടി ഒന്ന് വളച്ചതും ചുണ്ട് കോട്ടി തിരിഞ്ഞു ഏട്ടൻ.... എല്ലാം കാണ്കെ വല്ലാത്തൊരു സങ്കടം എന്നേ വന്ന് മൂടി... ഇനി ഇങ്ങനെ ഇവരുടെ പഴയ ദച്ചുവാകാൻ തനിക്കാവില്ലല്ലോ.... എത്രയൊക്കെ ശ്രമിച്ചാലും വിവാഹം അതൊരു പെണ്ണിൽ തീർക്കുന്ന ചില മാറ്റങ്ങൾ അത് തന്നിലും വന്ന് പെട്ടേക്കാമെന്ന ഭയം,ഒപ്പം ഈ കുടുംബം വിട്ട് പോകുന്നതിനുള്ള വേദന..... എല്ലാം കൂടി ഓർത്ത് വല്ലാതെ ഉള്ള് നീറി.... ദച്ചു......

കാതോരം അച്ഛന്റെ ശബ്ദം അലയടിച്ചതും ആ മാറിലേക്ക് പറ്റിച്ചേർന്നു...... എനിക്ക് ഈ കല്യാണം വേണ്ടാ അച്ഛേ.... നിക്ക് നിങ്ങളെ ആരെയും വിട്ട് പോകണ്ടാ....... അച്ഛനെ കെട്ടിപിടിച്ച് കൊച്ചുകുട്ടി കണക്കെ കരയുമ്പോൾ കണ്ട് നിന്നവരെല്ലാം ഉള്ളിൽ വേദനിച്ച് പുറമേ ചിരിച്ചു.... അയ്യേ,എന്തായിത് വല്യച്ചന്റെ പുലികുട്ടിയാണോ ഇങ്ങെനെ കരയുന്നെ?? മോശാണെ....... വല്യച്ചൻ എന്റെ നെറുകയിൽ വന്ന് തലോടിയതും ഞാൻ അച്ഛന്റെ നെഞ്ചിൽ നിന്നടർന്ന് മാറി വല്യച്ചന്റെ കൈയിൽ തൂങ്ങി..... ഡീ കുറുമ്പി,ഇവിടെ വാടി..... മുത്തൂസ് അടുത്തേക്ക് വിളിച്ചതും കണ്ണും തുടച്ച് അടുത്തേക്ക് ചെന്നു,ഉടനെ ചെവിയിൽ പിടിച്ച് ഒരു കിഴുക്ക് തന്നു... ആഹ്ഹ്ഹ്.. അമ്മേ വിട് മുത്തൂസെ.. അയ്യോ........... ഇനിയും ഇങ്ങെനെ കരയുവോടി നീ??? മ്ച്ചും.... ചുണ്ട് കൂർപ്പിച്ച് ഇല്ലെന്ന് തലയാട്ടി.... ഇതെല്ലാം കണ്ട് കണ്ണ് നിറയുന്നുണ്ടായിരുന്നു അന്നമ്മേടെ..... ഇങ്ങെനെ ഒരു കുടുംബത്തിന്റെ സ്നേഹമൊന്നും അവൾക്ക് ഇതുവരെ കിട്ടിയിട്ടില്ല, അമ്മച്ചി കുഞ്ഞിലേ മരിച്ചതിൽ പിന്നെ പപ്പായയിരുന്നു അവൾക്കെല്ലാം..

അദ്ദേഹത്തിനും അങ്ങെനെ തന്നെ, മോൾക്ക് വേണ്ടി യൗവനം ആയിരുന്നിട്ട് കൂടി മറ്റൊരു വിവാഹം കഴിക്കാതെ ജീവിച്ചു... ദൂരേക്ക് ട്രാൻസ്ഫർ ആയി വാങ്ങിയപ്പോഴെല്ലാം അവളെയും കൂട്ടി, ഒടുവിൽ അങ്ങേനെയാണ് ഇവിടേക്ക് വന്നത്.. ഒരു മൂന്ന് വർഷം ഇവിടെ ഉണ്ടായിരുന്നു.. പിന്നീട് ട്രാൻസ്ഫർ ആയപ്പോ ഇവിടുന്ന് വരാൻ അവൾക്ക് തോന്നിയില്ല ഒടുവിൽ,+2 പഠിച്ച ഒരുവർഷം ദച്ചുവിന്റെ കൂടെ അവളുടെ തറവാട്ടിൽ നിന്ന് തന്നെ അന്നമ്മയും പഠിച്ചു.... ഈ കാലയളവിനിടയിലാണ് ഓള് കിച്ചുവിനെ കുപ്പിയിലാക്കിയത്.... ഞാനിപ്പോ വരാം.... ഇനിയും അവിടെനിന്നാൽ തന്റെ കൺട്രോൾ പോകുമെന്നായപ്പോ നീനുവിനോട് പറഞ്ഞ് അവൾ അവിടുന്ന് മാറി, കൃത്യമായി അത് ആ കണ്ണുകൾ കാണുകയും ചെയ്തു...... ചൊടിയിൽ ഒരു പുഞ്ചിരിയുമായി അവയും അവൾക്ക് പിന്നാലെ ചെന്നു......... ആഹ്ഹ...... ആരോ ഒരാൾ തന്റെ കൈയിൽ പിടിച്ച് വലിച്ചത് അറിഞ്ഞ് അവൾ പിന്തിരിഞ്ഞു..... എന്താടി ഉണ്ടക്കണ്ണി ഇങ്ങെനെ നോക്കുന്നെ???? വിട് കിച്ചേട്ടാ.... നിക്ക് പോണം.... അങ്ങെനെ ഇപ്പോ വിടുന്നില്ലെങ്കിലോ??? കിച്ചേട്ടാ പ്ലീസ്.........

അവളുടെ സ്വരംഇടറിയത് അറിഞ്ഞുകൊണ്ട് തന്നെ അവളെതന്നോട് ചേർത്ത് പിടിച്ചു അവൻ........ അങ്ങെനെ വിടാനല്ലെടി കോപ്പേ ഈ കൈ കൃഷ്ണജിത്ത് ഇങ്ങെനെ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുന്നത്...ഇനി ഈ കൈ വിട്ട് നിനക്ക് പോണമെങ്കിൽ പോകാം.. തടയില്ല ഞാൻ, പിറകെ വരികയുമില്ല.... കിച്ചേട്ടാ............ എങ്ങലടിയോടെ ആ മാറിലേക്ക് അവൾ ചാഞ്ഞു.. ചെറു പുഞ്ചിരിയോടെ അവളുടെ തലമുടിയിഴയിലൂടെ അവന്റെ വിരലുകൾ പാഞ്ഞു..... നിക്ക് ആരൂല്ല... ന്റെ പപ്പ മാത്രേയുള്ളൂ........ ഇവിടെ എല്ലാരും ദച്ചുവിനെ കൊഞ്ചിച്ചത് കണ്ടപ്പോ..... കണ്ടപ്പോ???? തന്റെ നെഞ്ചിൽ പൂഴ്ന്ന ആ മുഖം ചൂണ്ടുവിരലാൽ തന്റെ നേർക്ക് ഉയർത്തി അവൻ.... കരഞ്ഞുകലങ്ങിയ ആ കണ്ണുകൾ ഒരുപോലെ ആ ഹൃദയത്തെയും നോവിച്ചു.... നിന്നോടാരാടി പറഞ്ഞെ നിനക്കാരുമില്ലെന്ന്?? നിന്നെയും ദച്ചുവിനെയും വേർതിരിച്ച് കണ്ടിട്ടില്ല ഇവിടെയാരും... ദച്ചുവിന് ഉള്ളവരൊക്കെ നിന്റെയും ബന്ധുക്കളാ...... ഏട്ടന്മാരും????? അത് ചോദിക്കുമ്പോൾ ആ കണ്ണിലുള്ള കുസൃതി അറിഞ്ഞുകൊണ്ട് തന്നെ അവൻ പുരികം വളച്ചു....

ഹാ ഏട്ടന്മാരും, പക്ഷെ ആ കൂട്ടത്തിൽ ദാ ഈ ഏട്ടനെ അങ്ങ് ഒഴിവാക്കിക്കോ.... അതെന്തിനാ?? ദച്ചുവിന്റെ ഏട്ടന്മാരെല്ലാം എന്റെയും ഏട്ടന്മാരല്ലേ? അപ്പോൾ പിന്നെ ഒരാളെ മാത്രം എന്തിനാ ഒഴിവാക്കുന്നെ??? അതോ.. അത് പിന്നെ എന്തിനാന്ന് വെച്ചാൽ....... ചുറ്റിനും ഒന്ന് നോക്കികൊണ്ട് അവൻ അവളുടെ അടുത്തേക്ക് നീങ്ങി..... എന്താ സംഭവം ന്ന് അറിയുന്നതിന് മുന്നേ ആ അധരത്തിൽ ചുണ്ട് ചേർത്തിരുന്നു കിച്ചു........... തന്റെ പെണ്ണിൽ നിന്നുമുള്ള മധു അത്രമേൽ മൃദുമായി തന്നെ അവൻ നുകർന്നെടുത്തു....... അവളിൽ നിന്ന് വിട്ടുമാറി അവളേ നോക്കി, കണ്ണുകൾ നിറഞ്ഞു നിൽക്കുന്ന പെണ്ണിനെ കണ്ടതും ചെയ്തത് തെറ്റായിപോയോ ന്ന് ഒരു തോന്നൽ.... കനി.. മോളെ അത്..ഞാൻ. അപ്പോഴത്തെ.... ഓഹ് സോറി....... പെട്ടെന്ന് അവനെന്ത് ചെയ്യണം എന്നറിയാതെ വന്നു, അവിടെ നിന്നും തിരിഞ്ഞ് നടന്നതും ആ കൈയിൽ അവളുടെ പിടി വീണു...... ആദ്യത്തെ ഉമ്മയായിട്ട് ഇങ്ങെനെയാണോടോ മനുഷ്യാ തരുന്നേ??? ഏഹ്???? ഞെട്ടി പണ്ടാരമടങ്ങി അവളേ നോക്കിയപ്പോഴേക്കും ചെക്കനെ തന്നോട് ചേർത്ത് ആ ചുണ്ടിൽ അവൾ ചുണ്ട് ചേർത്തു......

ഇനിയും പിള്ളേരായി പിള്ളേരുടെ പാടായി നമ്മൾ അങ്ങോട്ട് ഒളിഞ്ഞു നോക്കണ്ട 🙈 സമയം ഒത്തിരിയായി ദച്ചു മോളെ പോയി ഒരുങ്ങാൻ നോക്ക്....... അഞ്ജലിയെ അമ്മേടെ റൂമിൽ കിടത്തി ഇറങ്ങിവരുന്ന മനുവിനെ നോക്കി നിൽക്കെയാണ് മുത്തശ്ശിപറഞ്ഞത് കേൾക്കുന്നത്........ ഉടനെ നീനു വന്ന് എന്നേ മേലേക്ക് കൊണ്ടുപോയി..... അല്ല ഈ കിച്ചു ഇതെവിടെ പോയി??? ആരു അവനെ തിരക്കി, പാവം അവനുണ്ടോ അറിയുന്നു പ്രിയപ്പെട്ട അനിയൻ അപ്പുറത്ത് ഓക്സിജൻ ശ്വസിച്ചോണ്ട് ഇരിക്കുവാ ന്ന്🙈...... ബ്യൂട്ടീഷൻ വന്ന് സാരി ഉടുപ്പിച്ച് പുട്ടിയിടാൻ തുടങ്ങിയപ്പോഴാണ് അന്നമ്മ ഓടിവരുന്നത്.... നീ ഇതെവിടെ പോയതാടി??? നീനുവിന്റെ ചോദ്യം കേട്ട് അവൾ നിന്ന് പരുങ്ങുന്നത് കണ്ടപ്പോഴേ എവിടെയായിരുന്നു കള്ളിപൂച്ചയെന്ന് എനിക്ക് മനസ്സിലായി, അവളേ നോക്കി ഒന്ന് ആക്കി ചിരിച്ചോണ്ട് ബ്യൂട്ടീഷൻ ചേച്ചിയുടെ കലാവിരുതിന് ഇരുന്നു കൊടുത്തു..... നാശം പിടിക്കാൻ ഇവന്മാരിത് എവിടെ പോയികിടക്കുവാ????? അരിശത്തോടെ ഫോൺ മേശമേൽ വെച്ച് കൈകൾ കൂട്ടിതിരുമ്മി ആരോമൽ.........

പെട്ടെന്നാണ് അവന്റെ ഫോണിലേക്ക് ഒരു കാൾ വരുന്നത്! ഹലോ.. എന്തായി?? അവളെ ഗസ്റ്റ് ഹൌസിലേക്ക് കൊണ്ട് വന്നോ???? വാട്ട്‌...!!!!ബ്ലഡി @%@&&@@@...... മറുതലയ്ക്കൽ നിന്ന് കേട്ടതും ദേഷ്യത്തോടെ അവൻ ഫോൺ നിലത്തേക്കെറിഞ്ഞു........ ദച്ചു..............!!!! ആ അലർച്ച അവിടെയാകെ മുഴങ്ങികേട്ടു......! ഇതേ സമയം നല്ല മയക്കത്തിലായിരുന്നു അഞ്ജലി...പാവം കല്യാണം എങ്കിലും കൂടാൻ പറ്റിയാൽ മതിയായിരുന്നു 😁 വാടാമല്ലി കളർ കാഞ്ചിപുരം സാരിയിൽ സർവ്വാഭരണവിഭൂഷിതയായി അവളൊരുങ്ങി നിന്നു.... അമ്മേടെ പൊന്നിന് കണ്ണ് തട്ടാതെ ഇരിക്കട്ടെ, കണ്ണിൽ ഒരു നുള്ള് കണ്മഷി ചെറുവിരലാൽ എന്റെ ചെവിയ്ക്ക് പിന്നിൽ തൊട്ടുകൊടുത്തു അമ്മ..... ഒരുങ്ങിയെങ്കിൽ ഇറങ്ങാം.. സമയം ആയി....... അങ്കിൾ പറഞ്ഞത് കേട്ട്, നീനുവും അന്നമ്മയും കൂടി എന്നെ താഴേക്ക് കൊണ്ട് പോയി... അവിടെ നിന്ന എല്ലാവർക്കും വെറ്റിലയിൽ നാരങ്ങ വെച്ച് കാലിൽ തൊട്ടു, നീ പായ വിരിക്കുന്നില്ലേ ദച്ചു??? പ്ഫാ അനാവശ്യം പറയുന്നോടി... രഹസ്യമായി അന്നമ്മ ചോദിച്ചത് കേട്ടപ്പോ അവളേ നന്നായിട്ടൊന്ന് ആട്ടി.... അതല്ലെടി, അന്ന് അനുചേച്ചീടെ കല്യാണത്തിന് ആരോ പറയുന്നത് കേട്ടായിരുന്നു പായ വിരിച്ച് തറയിൽ ഇരിക്കുമെന്നോ കിടക്കുമെന്നോ ഒക്കെ... ഈൗ......

അവളേ നോക്കി നന്നായിട്ടൊന്ന് ഇളിച്ചുകാണിച്ചപ്പോഴേക്കും കാലിൽ വീഴാനുള്ള അടുത്ത ആളെ മുന്നിലേക്ക് നീക്കി നിർത്തി വല്യച്ചൻ...!! അങ്ങെനെ ഏതാണ്ട് ആ യുദ്ധം കഴിഞ്ഞപ്പോഴേക്കും എനിക്ക് കൂന് വന്നോന്നു ഒരു സംശയം.. ഹമ്മേ 😒... മോനെ അഞ്ജലി..... ഇറങ്ങാൻ നേരം അമ്മ ഏട്ടനോട് ചോദിച്ചത് കേട്ടു, അവൾ ഇതുവരെ എണീറ്റിട്ടില്ല അമ്മേ, ഞാൻ അവളുടെ അമ്മയെ വിളിച്ച് പറഞ്ഞിട്ടുണ്ട്, ആരോമൽ ഇങ്ങോട്ട് തിരിച്ചിട്ടുണ്ട് ന്ന്, അവൻ കൊണ്ട് വന്നോളും അവളേ... എന്നാലും... കുഴപ്പമൊന്നുമില്ല അമ്മേ, അവളുടെ കാർ കൊണ്ട് വന്ന കൂട്ടത്തിൽ ഫോണും കൊണ്ട് വന്നു അമ്പലത്തിലെ പ്രസിഡന്റ്.. അത് ഞാൻ അവളുടെ അടുത്ത് തന്നെ വെച്ചിട്ടുണ്ട്..... എന്നാലും..... ഏട്ടത്തി ഇങ്ങെനെ വിഷമിക്കണ്ടാ.. ഒരു കാര്യം ചെയ്യാം, ആരോമൽ വരുന്നത് വരെ ഞാൻ ഇവിടെ കൂട്ടിരിക്കാം, അവൾക്ക് ബോധം വന്നിട്ട് ഞങ്ങൾ മൂന്നാളും കൂടി അങ്ങട് വരാം.... അപ്പച്ചി പറഞ്ഞതിനോട് എല്ലാരും യോജിച്ചു... അങ്ങെനെ അപ്പച്ചിയെയെയും അഞ്ജലിയെയും അവിടെയാക്കി ഞങ്ങൾ ഓഡിട്ടോറിയത്തിലേക്ക് പോയി....

അഗ്നിദത്ത് weds ദക്ഷിണ കാറിൽ നിന്നിറങ്ങിയതും കണ്ണുകൾ തറഞ്ഞത് ആ ബോർഡിലേക്കായിരുന്നു.... വെറുതെ ചൊടിയിൽ ഒരു ചിരി വിരിഞ്ഞു... അത് കണ്ടെത്തിയത് പോലെ ദീപുവിന്റെ ഒരു ആക്കിച്ചുമയും........!! നേരെ ഗ്രീൻറൂമിലേക്ക് ചെന്നു.. അവസാനവട്ടഒരുക്കമൊക്കെ അവിടെവെച്ചായിരുന്നു.. കൂടെ അവളുമാരുടെ കൂടെ സെൽഫി എടുപ്പും.. ഇടയ്ക്കിടയ്ക്ക് ആരൊക്കെയോ വന്ന് ഗിഫ്റ്സ് ഒക്കെ തരുന്നുണ്ട്, കൂടെ പഠിച്ചവരും അധ്യാപകരും ഏട്ടന്റെ കൂട്ടുകാരും അച്ഛന്റെ ഓഫീസിൽ ഉള്ളവരും അമ്മേടെ അസോസിയേഷൻകാരും അങ്ങെനെ ആരൊക്കെയോ....... അതിനിടയിൽ കേട്ടു, ചെക്കൻ കൂട്ടർ വന്നു ന്ന്..... ഇറങ്ങി ചെന്ന്നോക്കണം ന്നുണ്ട്, പക്ഷെ കല്യാണപെണ്ണ് ആയിപ്പോയില്ലേ, 😒.... കുറച്ച് കഴിഞ്ഞതും അനു ചേച്ചി ഓടി അടുത്തേക്ക് വന്നു.. കല്യാണതിരക്കായതുകൊണ്ട് കുറച്ച് നാളായി ചേച്ചിയെ ഒന്ന് കണ്ടിട്ട്.. മൂത്ത മരുമോൾ ആയിപ്പോയില്ലേ പാവം തിരക്കിലായിപ്പോയി... ദച്ചൂസേ, മോളെ....

എന്നെ കെട്ടിപിടിച്ച് കവിളിൽ അമർത്തി മുത്തി ചേച്ചി, കൃത്യം ആ സമയം ഫോട്ടോഗ്രാഫർചേട്ടന്മാരുടെ ക്യാമറകണ്ണുകൾ ഫ്ലാഷുകൾ മിന്നിച്ചു......... പിന്നെ അങ്ങോട്ട് അവരുടെ കുറെ ഏറെ പോസുകൾ ആയിരുന്നു.. എല്ലാത്തിനും നിന്നുകൊടുത്തു.. ഹോ എന്തൊരു കഷ്ടപ്പാട്!!!!! ആഹ്... ഞാൻ.. ഞാനിത്.... ശബ്ദം കേട്ടപ്പോഴാണ് അഞ്ജലിയുടെ അടുത്തേക്ക് ശ്രീദേവി ചെല്ലുന്നത്.. ആഹാ മോള് എണീറ്റോ??? ഇപ്പോ എങ്ങെനെയുണ്ട് മോളെ?? അയാം ഓക്കേ ആന്റി.. പക്ഷെ ഞാൻ എങ്ങെനെ ഇവിടെ??? അവരൊക്കെ........ അത് മോളെ, അമ്പലത്തിൽ വെച്ച് മോള് തലകറങ്ങി വീണപ്പോ മനുവാ നിങ്ങളെ ഇവിടേക്ക് കൊണ്ട് വന്നേ..... കുറെനേരം മോളെ ഉണർത്താൻ നോക്കി നടക്കാതായപ്പോ സമയം പോകുമെന്ന് കരുതി അവർ ഇറങ്ങി, മോള് ഫ്രഷ് ആയി വാ ഞാൻ അപ്പോഴേക്കും നിനക്ക് കഴിക്കാനും കുടിക്കാനും എന്തെങ്കിലും എടുക്കാം... അതും പറഞ്ഞ് അവർ റൂമിൽ നിന്നിറങ്ങി.... വാട്ട്‌ റബ്ബിഷ്..!!തലകറങ്ങി എന്നോ??? മനു...... അപ്പോ അവർ അവളേ കൊണ്ട് പോയില്ലേ??? ഓഹ്........ അവൾക്കാകെ തല പെരുകുന്നത് പോലെ തോന്നി............

മേശമേൽ ഇരിക്കുന്ന ഫോൺ കണ്ടതും ആവേശത്തോടെ അതെടുത്ത് ഒരു നമ്പറിൽ കാൾ ചെയ്തു... ഹലോ... മാഡം.... ബ്ലഡി ഇടിയറ്റ്,നീയൊക്കെ എന്ത് പണിയാട കാണിച്ചേ...കൈയിൽ കിട്ടിയിട്ടും അവളേ കൊണ്ട് പോകാതെ, എന്നെ ബോധം കെടുത്തിയേക്കുന്നു....... ഛെ.... മാഡം.... മാഡം എന്താ ഈ പറയുന്നേ?? ഞങ്ങൾ മാടത്തിനെ ബോധം കെടുത്തിയെന്നോ?അതിന് ഞങ്ങൾ നിങ്ങളെ കണ്ടില്ലല്ലോ... മാഡം തരാമെന്ന് പറഞ്ഞ സിഗ്നൽ കാത്ത് എത്ര നേരം ഞങ്ങൾ അവിടെ കിടന്നു? കാണാതായപ്പോ അമ്പലത്തിനടുത്തേക്ക് വന്നതാ പക്ഷെ, അവിടെ മാഡത്തിന്റെ കാർ മാത്രം ഉണ്ടായിരുന്നുള്ളൂ....!! വാട്ട്‌?????? ഫോൺ കട്ട് ചെയ്യുമ്പോൾ അവൾക്ക് ആകെ കൺഫ്യൂഷൻ മാത്രം ആയിരുന്നു.... അവർ അല്ലെങ്കിൽ പിന്നെയാരാ എന്നെ ????? അത് ഞാൻ പറഞ്ഞുതരാടി...... ശബ്ദം കേട്ട ഭാഗത്തേക്ക്‌ അവൾ പിന്തിരിഞ്ഞു നോക്കിയതും കണ്ടു,റൂമിന്റെ വാതിൽക്കൽ നിൽക്കുന്ന ആരോമലിനെ... അവന്റെ മുഖം ആകെ വരിഞ്ഞുമുറുകിയിട്ടുണ്ട്..... നേരെവന്ന് അവളുടെ മുഖത്ത് അവൻ ആഞ്ഞടിച്ചു.... അച്ചേട്ടാ???

മിണ്ടി പോകരുത് അഞ്ചു നീ.... ഇങ്ങെനെ ഒരു പ്ലാൻ ഉണ്ടാക്കിയപ്പോ എന്നോട് ഒന്ന് ആലോചിക്കാൻ തോന്നിയോ നിനക്ക്.. എന്നിട്ടിപ്പോ ente പ്ലാൻ കൂടി ഫ്ലോപ്പ് ആകിയപ്പോ സമാധാനം ആയോ നിനക്ക്?? ഏട്ടാ...??? അവൻ തന്റെ മനസ്സ് തുറന്നു......... ഞാൻ.. ഏട്ടാ.. അത് എനിക്കറിയില്ലായിരുന്നു..... ശേ... വേദനയോടെ അവൾ ബെഡിലേക്ക് ഇരുന്നു..... മോളെ..... പെട്ടെന്ന് അപ്പച്ചിയുടെ വിളി കേട്ടതും രണ്ടാളും കണ്ണുകൾ തുടച്ച് പുഞ്ചിരിയോടെ അവരെ നോക്കി.. ആഹാ മോനും വന്നോ..... വാ കഴിക്ക് നമുക്ക് മുഹൂർത്തത്തിന് മുൻപ് അങ്ങേത്താൻഉള്ളതാ.... മ്മ്.... ഒന്ന് മൂളി രണ്ടും മുഖത്തോട് മുഖം നോക്കി.. വീണ്ടും പരാജയം അറിഞ്ഞവന്റെ വിഷമത്തോടെ.... ഏകദേശം അതേ അവസ്ഥയിൽ തന്നെയായിരുന്നു ആഡിറ്റോറിയത്തിൽ വന്ന ഗായത്രിയുടെ അവസ്ഥയും... അഞ്ജലിയെ വിളിച്ചിട്ട് കിട്ടിയില്ലെങ്കിലും അവൾ നൽകിയ ആശയിൽ ഒരുവിധം നന്നായിത്തന്നെ ഒരുങ്ങി വന്നതാ.. ഇവിടെ വന്നപ്പോഴുണ്ട് ഗ്രീൻറൂമിൽ ദച്ചു ഇരിക്കുന്നു തീർന്നില്ലേ പൂരം.. പാവം കാറ്റ് പോയ ബലൂൺ പോലെ ആയി... 😌....

ചെക്കൻ വന്നോളൂ.... തിരുമേനി പറഞ്ഞതും അച്ഛന്റെയും അമ്മയുടെയും ഒപ്പം അവൻ മണ്ഡപത്തിലേക്ക് വന്നു, കൂടിനിന്നവരുടെ മുന്നിൽ കൈകൂപ്പി നിന്ന് അനുഗ്രഹം വാങ്ങി മണ്ഡപത്തിൽ കേറി ഇരുന്നു... ഗോൾഡൻ കളർ കുർത്തയായിരുന്നു ചെക്കന്റെ വേഷം... താടി ഡ്രിം ചെയ്തിട്ടുണ്ട്, സ്പെക്സ് ഒന്നൂടി അവന് ചേല് കൂട്ടി.... ഇനി പെണ്ണിനെ വിളിക്കാം....... അത് കേട്ടതും അച്ഛൻ വന്ന് എന്റെ കൈ പിടിച്ചു പിന്നാലെ അമ്മയും ഏട്ടനും.... വിളക്കുമായി മുന്നേ പോയ കൊച്ചുകുട്ടികളുടെ ഇടയിൽ നീനുവും അന്നമ്മയും കേറി പറ്റിയിരുന്നു...... അച്ഛന്റെ കൈപിടിച്ച് മണ്ഡപത്തിലേക്ക് വരുന്ന എന്നെ ഇമചിമ്മാതെ നോക്കുന്ന അഗ്നിയെ കണ്ടപ്പോ ചിരി പൊട്ടി.... അനുഗ്രഹം വാങ്ങി അവന്റെ അടുക്കലേക്ക് ചേർന്നിരിക്കുമ്പോൾ ആ കണ്ണുകൾ എന്നിൽ തന്നെയായിരിന്നു... യൂ ലുക്ക്‌ വെരി ഗോഡ്ജിയസ്...!! കാതോരം അവന്റെ വാക്കുകൾ കേട്ടപ്പോൾ കവിളിണകൾ ശോണിമ അണിഞ്ഞു..... തിരുമേനി നീട്ടിയ ഇലച്ചീന്തിൽ നിന്ന് ഒരുനുള്ള് ചന്ദനം നെറ്റിയിൽ തൊട്ടു.. താലികെട്ടാം........ മുഹൂർത്തസമയം ആയതും താളമേളങ്ങളുടെ അകമ്പടിയോടെ അച്ഛൻ എടുത്ത് നൽകിയ താലി അവൻ ന്റെ കഴുത്തിൽ ചാർത്തി, ആലിലഷെയ്പ്പിലുള്ള താലി അതിനകത്ത് രണ്ട് ഹാർട്ട്‌ ഒന്നിൽ അഗ്നിയെന്നും മറ്റേതിൽ ദച്ചുന്നും കൊത്തിവെച്ചിട്ടുണ്ട്........

ഈ താലിപോലെ ഇനി നമ്മുടെ ഹൃദയവും ഒന്നായിരിക്കും..... കാതോരം മെല്ലെ മന്ത്രിച്ച് കവിളിൽ അവൻ നൽകിയ മുത്തം അപ്രതീക്ഷിതമായിരുന്നു എനിക്ക്.. ഞെട്ടി അവനെ നോക്കിയതും ആ ചൊടിയിൽ പതിവ് കള്ളചിരി... കണ്ട് നിന്നവരൊക്കെ അതിനേക്കാൾ ഉച്ചത്തിൽ ചിരിക്കുന്നു......!!അതിനിടയിൽ മൂന്നുപേർ മാത്രം ദേഷ്യം അരിച്ചിറങ്ങിയ മിഴികളാൽ ഞങ്ങളെ നോക്കിനിൽക്കുന്നത് അറിയാതെ എന്റെ സീമന്തരേഖ ചുമപ്പിച്ചുകൊണ്ട് അവൻ സിന്ദൂരം ചാർത്തി, അച്ഛൻ ചേർത്ത് വെച്ചഎന്റെ കൈയെ തന്നോട് ചേർത്ത് പിടിച്ച് മൂന്ന് വലം വെച്ച് ചടങ്ങുകൾ എല്ലാം ഞങ്ങൾ തീർത്തു... പിന്നെ അങ്ങോട്ട് ഫോട്ടോ ചേട്ടന്മാരുടെ ഉപദ്രവം ആയിരുന്നു.. ആദ്യമൊക്കെ കുറെ ആസ്വദിച്ചു.. പിന്നെ വിശപ്പ് അപ്പന് വിളിക്കാൻ തുടങ്ങിയപ്പോൾ ദേഷ്യം ഇറച്ചുകയറി.... അഗ്നിയാണേൽ ente ദേഷ്യം കണ്ട് ചിരിച്ചോണ്ട് വീണ്ടും ആ ചേട്ടന്മാരോട് ഫോട്ടോ എടുക്കാൻ പറയുന്നു... ദുഷ്ടൻ 😒..........

കുറച്ച് കഴിഞ്ഞതും ദീപുവും നിതിയും വന്ന് കഴിക്കാൻ വിളിച്ചു... ആ ഗ്യാപ്പിൽ അവരോടും നല്ല കമ്പിനി ആയിരുന്നു അഗ്നി.. ദീപുവിന്റെ കമ്പിനി അഗ്നിയ്ക്കും പരിചയം ഉള്ളതുകൊണ്ട് അങ്ങേനെയും അവർ അടുത്തു.................. കഴിക്കാൻ നേരം പിന്നെ ഞാൻ പഴയ ദച്ചുആവുമെന്നുള്ളത് കൊണ്ട് അങ്ങോട്ടേക്ക് ഞാൻ നിങ്ങളെ കൊണ്ട് പോണില്ല 😁........ ഇറങ്ങാൻ നേരം എല്ലാരേയും കെട്ടിപിടിച്ച് കരച്ചിലായിരുന്നു ഞാൻ മുട്ടൻ സീനായിരുന്നു..... ഒത്തിരി വഴക്ക് പറഞ്ഞിട്ടുണ്ടെങ്കിലും യാത്ര ചോദിക്കാൻ അടുത്തെത്തിയതും അമ്മ എന്നെ കെട്ടിപിടിച്ച് കരഞ്ഞു.. ഞാനാണേൽ അതിനിരട്ടിയും ഒടുവിൽ, അഗ്നി വന്ന് പിടിച്ചു മാറ്റി.... മനുവേട്ടന്റെ അടുത്ത് ചെന്നപ്പോൾ ഒന്നും മിണ്ടാൻ തോന്നിയില്ല, ചെന്ന് ആ മാറിലേക്ക് വീണു..... നിക്ക് ഒത്തിരി ഇഷ്ടാ ന്റെ ഏട്ടനെ.. എന്നെ ഇഷ്ടല്ലേലും ജീവനാ നിക്ക് ന്റെ ഏട്ടൻ....

അത്രയും പറഞ്ഞ് തിരിഞ്ഞുനോക്കാതെ നടന്നു, അന്നമ്മയും നീനുവും ദീപുവും നിതിയും മാറി നിൽപ്പുണ്ട് നാലിന്റെയും അടുത്ത് ചെന്ന് കെട്ടിപിടിച്ചു..... കരയാൻ സമ്മതിക്കാതെ നാലും കൂടി എന്നെ കാറിൽ കയറ്റി.... കാർത്തി ആയിരുന്നു ഇത്തവണ ഡ്രൈവിംഗ്, ഫ്രണ്ട് സീറ്റിൽ അനു ചേച്ചിയും ബാക്കിൽ ഞാനും അഗ്നിയും........ ആഡിറ്റോറിയം കഴിയും വരെ പിടിച്ചുവെച്ച കരച്ചിൽ അത് കഴിഞ്ഞതും പൊട്ടിവന്നു... അവസാനം കരഞ്ഞ് കരഞ്ഞ് അഗ്നിയുടെ തോളിൽ കിടന്ന് മയങ്ങവേ, എന്റെ മുഖത്തേക്ക് വീണ മുടിഇഴകൾ അവൻ ചെവിയിടുക്കലേക്ക് നീക്കിവെച്ചു......!!........... (തുടരും )..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story