ദക്ഷാഗ്‌നി: ഭാഗം 35

dakshagni

എഴുത്തുകാരി: നിരഞ്ജന

എഡ്വിൻ...............!!!!!!! അവന്റെ ശബ്ദം ആ മാളികയിലെ ഓരോ അണുവിലും മുഴങ്ങി കേട്ടു....... ഇച്ചായാ....... പടവുകൾ ഇറങ്ങി ഓടിവന്നവനെ കാണ്കെ അവന്റെ കണ്ണുകൾ ചുമന്നു, ദേഷ്യം കൊണ്ട് ആ മുഖം വരിഞ്ഞുമുറുകി, കഴുത്തിടയിലെ ഞരമ്പ് തെളിയുമാറ് ആ ക്രോധം അവനെ വലയം ചെയ്തു.......... തന്റെ അടുത്തെത്തിയവന്റെ കൂടെപ്പിറപ്പാണെന്ന് കൂടി നോക്കാതെ ചെകിടത്ത് ആഞ്ഞടിക്കുമ്പോൾ അവൻ അസുരനായിരുന്നു, തന്റെ ജീവിതം നശിപ്പിച്ചവനോടുള്ള അടങ്ങാത്ത പകയാൽ അസുരനായി മാറിയവൻ.....!! ഇ ച്ചാ..... യാ...... നിന്നോട് ഞാൻ ഒരിക്കൽ പറഞ്ഞതാ എഡ്വി, എന്റെ വഴിയിൽ കരടായി നീ ഉണ്ടാകരുതെന്ന്... എന്നിട്ട് കേട്ടോ നീ.... ഇച്ചായാ ഞാൻ അത്.... വേണ്ടാ മിണ്ടണ്ടാ.......!!!നീ എന്ത് കരുതി, അഗ്നിയുടെ കല്യാണം മുടക്കാൻ നീ ഒരുത്തനുമായി ചേർന്ന് നടത്തിയതൊന്നും ഈ ഏദൻ അറിയില്ലെന്നോ......!!!!!!!! ഒരുവേള എഡ്വിന്റെ മുഖം വിളറി, പേടിയാൽ ആ കണ്ണുകൾ പിടഞ്ഞു... ഇച്ചായാ അത് പിന്നെ ആ ടെൻഡർ കിട്ടാനും പിന്നെ ഇച്ചായന് ഒരു സർപ്രൈസ് ആകുമെന്ന് കരുതി,. അതാ ഞാൻ.... പ്ഫാ ......മോനെ..... ഒരിക്കൽ കൂടി ആ കൈ അവന്റെ കരണം കടന്നുപോയി.......നിലത്തേക്ക് വേച്ചുപോയി എഡ്വിൻ... ഒരു ചാൻസ് കൂടി തരുവാ ഞാൻ നിനക്ക്....

ഇനി എന്റെയും അഗ്നിയുടെയും ഇടയിൽ എന്തിന്റെ പേരിലായാലും വന്നേക്കരുത് നീ.. വന്നാൽ കൂടെപ്പിറപ്പിനെ പോലും മറക്കും ഈ ഏദൻ... കേട്ടല്ലോ.... അവന് നേർക്ക് വിരൽ ചൂണ്ടി ഏദൻ അത് പറയുമ്പോൾ ആ ചുണ്ട് വിറകൊള്ളുകയായിരുന്നു......... അഗ്നി, അവന്റെ കല്യാണം മുടങ്ങുന്നതല്ല എനിക്കുള്ള സർപ്രൈസ്...!!ആ കല്യാണം നടക്കണം......... അത് നടന്നുകാണാൻ ആരെക്കാളും ആഗ്രഹിച്ചതും ഈ ഞാനാ..... ആരോടെന്നില്ലാതെ അവൻ പറയുന്നതൊക്കെയും എഡ്വിന് അതിശയമായി തോന്നി... ഇച്ചായനിത് എന്തൊക്കെയാ പറയുന്നേ??അപ്പോൾ ആ അഗ്നി അവനെ വെറുതെ വിടുവാണോ????? വെറുതെ വിടാനോ അവനെയോ??? ഹഹഹഹഹഹഹഹഹ.......!!!!!!!!!!! ആർത്ത് ചിരിച്ചു ഏദൻ ഒരു ഭ്രാന്തനെ പോലെ... അലറി അലറി ചിരിച്ചു...... അത് കാണെ ഭയമാണ് എഡ്വിന് തോന്നിയത്...... അവനെ വെറുതെ വിടാൻ ആയിരുന്നേൽ വർഷം ഇത്ര കഴിഞ്ഞിട്ടും തിരിച്ച് വരില്ലായിരുന്നു ഞാൻ.....!!അവൻ ആ അഗ്നി.... അവൻ കാരണം ഞാൻ അനുഭവിച്ചതൊക്കെ അവനും അറിയണം.........

പ്രിയപ്പെട്ടവർ തള്ളി പറയുന്ന വേദന അതെത്ര ഭീകരം ആണെന്ന് അറിയുമോ നിനക്ക്???? പ്രണനായ പ്രണയം നമ്മളെ വിട്ട് പോകുമ്പോൾ പിടയുന്നത് ഹൃദയമാ.... ആ നീറ്റൽ അറിഞ്ഞിട്ടുണ്ടോ നീ?????ഇതെല്ലാം അനുഭവിച്ചവനാ ഞാൻ.. എല്ലാം അവൻ കാരണം അഗ്നി...... അങ്ങെനെയുള്ളപ്പോ അവനെ വെറുതെ വിടണോ ഞാൻ...?? ഇല്ല,, അതിനെനിക്കാവില്ല എഡ്വി..... അവൻ ഇപ്പോ ജീവിക്കട്ടെ... സുഖമായി ജീവിക്കട്ടെ, പ്രണയിക്കട്ടെ അവന്റെ ഭാര്യയെ.... ഒടുവിൽ.. എല്ലാത്തിനും ഒടുവിൽ ആ സുഖങ്ങളെല്ലാം തട്ടിത്തെറിപ്പിക്കും ഞാൻ.......അവനുള്ളതെല്ലാം ഒരുനിമിഷം കൊണ്ട് അവനിൽ നിന്നകലുന്നത് കണ്ട് ഹൃദയം പൊട്ടുമാറ് അവൻ കരയണം.... ആ നിലവിളി കേട്ടുകൊണ്ട് വേണം എനിക്കെന്റെ പക അടക്കാൻ....!!!!!!ഞാൻ കരഞ്ഞതുപോലെ അവനും കരയണം... നെഞ്ചുപൊട്ടി തന്നെ!!ആശ്വസിപ്പിക്കാനോ ചേർത്ത് പിടിക്കാനോ ഒരു മനുഷ്യനുമില്ലാതെ അവൻ ഒറ്റപ്പെടണം, എങ്ങേനെയാണോ അന്ന് ഞാൻ അനുഭവിച്ചത് അതുപോലെ........

മേശമേൽ ആഞ്ഞടിച്ച് അവനത് പറയുമ്പോൾ തന്റെ ഇച്ചായനെ അടുത്തറിയുകയായിരുന്നു എഡ്വിൻ.. ആ കണ്ണുകളിൽ കാണുന്ന പകയ്ക്ക് അതിന്റെതായ കാരണം ഉണ്ടെങ്കിലും ആ മനുഷ്യനിൽ ഇത്രത്തോളം വേദനയുമുണ്ടെന്ന് അവനിന്നാണ് അറിഞ്ഞത്.... ഇച്ചായൻ എന്നും തനിക്കൊരു റോൾ മോഡൽ ആയിരുന്നു, എത്ര പെട്ടെന്നാ എല്ലാം മാറിറിഞ്ഞത്.. ഒരു രാത്രി.... ആ രാത്രി കൊണ്ട് സകലതും കീഴ്മേൽ മറിഞ്ഞു..... എന്റെ ഇച്ചായൻ കൊലപാതകിയായി.........!!എല്ലാത്തിനും കാരണം അഗ്നിദത്ത്, ആൽപത്തൂർ തറവാട്ടിലെ അഗ്നിദത്ത്..!!! ആ പേരൊർക്കേ അവനിലും പുച്ഛം നിറഞ്ഞു......... ഇതേ സമയം തന്നെ നശിപ്പിക്കാൻ ഒരുങ്ങുന്ന ശത്രുവിനെ അറിയാതെ തന്റെ എല്ലാമെല്ലാമായവളെ ചേർത്ത് പിടിച്ച് ആ നെറുകയിൽ തലോടുകയായിരുന്നു അഗ്നി..... എണീക്കെടി പെണ്ണെ..... കാതോരം കേട്ട ശബ്ദത്തിൽ പൊള്ളിപിടഞ്ഞെണീറ്റതും എന്റെ കണ്ണ് ചെന്നത് തന്നെ കള്ള ചിരിയോടെ നോക്കുന്ന അവനിലേക്കായിരുന്നു....അപ്പോഴാണ് ഇത്രയും നേരം അവന്റെ തോളിലായിരുന്നു ചാഞ്ഞത് എന്ന് ഞാൻ ഓർത്തത്....

വിളറിയ മുഖവും ചമ്മൽ നിറഞ്ഞ ചിരിയുമായി ഒരു കണ്ണടച്ച് നാക്ക് കടിച്ചു അവനെ നോക്കാതെ എതിർവശത്തേക്ക് നോക്കി....... എന്റെ ഭാവം കണ്ടാവണം ഒന്നുറക്കെ അമർത്തി ചിരിച്ചു അവൻ... എന്ത്പറ്റി അഗ്നി.. ചിരികേട്ട് പിന്നിലേക്ക് നോക്കിയ ചേച്ചി ഞാൻ ഉണർന്നത് കണ്ടു... ആഹാ നീ എണീറ്റോ?? ഇതെന്ത് ഉറക്കാ പെണ്ണെ??? അത് പിന്നെ...... സത്യം പറയെടി നീ ഇന്നലെ എവിടെയാ കക്കാൻ പോടയെ?? കിട്ടിയ ഗ്യാപ്പിൽ ഗോളടിക്കാൻഉള്ള ചാൻസ് കള്ള കോഴിയും വെറുതെ കളഞ്ഞില്ല..... കക്കാൻ പോകുന്നത് ഞാനല്ലെടാ നിന്റെ ആ പൂട്ടിയടിക്കാരി ശ്രീലക്ഷ്മിയില്ലേ അവളാടാ കാട്ടു കോഴി.....!!!!! പറഞ്ഞു കഴിഞ്ഞപ്പോഴാ ഓർത്തെ ഞാനിപ്പോ പഴയ ദച്ചു അല്ലല്ലോ 😌.... വീണ്ടും നാക്കും കടിച്ച് അവനെ നോക്കിയപ്പോഴുണ്ട് വായും പൊളിച്ച് ഇതേത് ജന്മം ന്നഅർത്ഥത്തിൽ എന്നെ നോക്കിയിരിക്കുന്നു.... ഈ നന്നായിട്ടൊന്ന് ഇളിച്ച് ജനാലക്കൽ നോക്കിയിരുന്നു...... വീടെത്തിയതും അഗ്നി തന്നെ ആദ്യം ഇറങ്ങി പിന്നെ എനിക്കായ് ഡോർ തുറന്നുതന്നു, അവന്റെ കൈ പിടിച്ചാണ് കാറിൽ നിന്നിറങ്ങിയതും,

എന്തോ എനിക്ക് നേരെ നീട്ടിയ കൈ കാണാതെ പോകാൻ തോന്നിയില്ല.... ബന്ധുക്കൾ കുറച്ച് പേരുണ്ടായിരുന്നു, എല്ലാരും ന്തൊക്കെയോ ചോദിക്കുന്നുണ്ട്, അതിനിടയിൽ അമ്മ നിലവിളക്കും ആരതി തട്ടവുമായി വന്നു, ആരതി ഉഴിഞ്ഞ് നിലവിളക്ക് എന്റെ കൈക്കലേക്ക് തന്നു, വലത് കാൽ വെച്ച് ആ തറവാട്ടിന്റെ പടി ചവിട്ടുമ്പോൾ വലത്തോട് ചേർന്ന് അവനും ഉണ്ടായിരുന്നു താലിയാൽ എന്നെ പാതിയാക്കി തീർത്തവൻ...!! പൂജാമുറിയിൽ നിലവിളക്ക് വെച്ച് തൊഴുതിറങ്ങിയപ്പോഴേക്കും ആരൊക്കെയോ വന്ന് വിശേഷങ്ങൾ ചോദിച്ചു.. അതിനിടയിൽ നിന്ന് അനുചേച്ചിയാണ് വിളിച്ച് റൂമിലേക്ക് കൊണ്ട് പോയത്...... മോളെ, ഇതാട്ടോ അഗ്നിയുടെ റൂം.... അവന്റെ റൂമിന്റെ മുന്നിൽ നിന്ന് അകത്തേക്ക് വിരൽചൂണ്ടി ചേച്ചി പറഞ്ഞുതരുമ്പോൾ ഉള്ളാലെ ഞാൻ ചിരിക്കുകയായിരുന്നു.... കുറെയേറെ മണിക്കൂറുകൾ ഞാൻ സ്പെൻഡ്‌ ചെയ്ത ഈ റൂം മറ്റൊരാൾ എനിക്ക് പരിചയപ്പെടുത്തി തരിക.... ഓരോരോ വിരോധാഭാസങ്ങളെ.... 😌....... എന്നെ അകത്തേക്ക്കേറ്റി, സ്വർണ്ണവും ഒക്കെ അഴിക്കാൻ ചേച്ചി സഹായിച്ചു ശേഷം ചേച്ചി പുറത്തേക്ക് പോയി... പോകും മുന്നേ ഫ്രഷ് ആയി വരാൻ പറഞ്ഞിട്ടാ പോയെ...... അന്ന് ശെരിക്കും ആ മുറി കാണാത്തതിന്റെ കേട് ആ നിമിഷം ഞാൻ അങ്ങ് തീർത്തു....

കൺ നിറയെ ആ റൂം അങ്ങ് കണ്ടു......കുറെയേറെ ചിത്രങ്ങൾ ആ ഭീതിയിൽമേൽ പതിച്ചിട്ടുണ്ട് എല്ലാം ഫാമിലി പിക്ച്ചർ ആണ്...... ആാാ കൂട്ടതിൽ ഒരൊറ്റ ചൈൽഡ്ഹൂട് പിക് ഇല്ലെന്നുള്ളത് നിക്കൊരു സങ്കടം ആയിരുന്നു....... ദച്ചു മോളെ നീ റെഡി ആയോ..... പുറത്തൂന്ന് ശബ്ദം കേട്ടപ്പോഴാണ് ഞെട്ടി തിരിഞ്ഞത്... ഒരു പത്ത് മിനിറ്റ് ചേച്ചി..... അങ്ങെനെ വിളിച്ചുകൂവി നേരെ ബാത്‌റൂമിലേക്ക് ഓടി, ഒരു ഓട്ടക്കുളി പാസാക്കി ഇറങ്ങിയപ്പോഴേക്കും റൂമിൽ അഗ്നി വന്നിരുന്നു... എന്റെ നോട്ടം കണ്ടിട്ടാകണം കള്ളച്ചിരിയോടെ ബാൽക്കാണിയിലേക്ക് ചെക്കൻ മാറിനിന്നത്... ആ സമയം കൊണ്ട് ഞാനൊരു സാരിയെടുത്ത് ഉടുത്തു.... റെഡി ആയോ??? ഹാ...... അവൻ അകത്തേക്ക് വരുമ്പോൾ ഞാൻ സിന്ദൂരം തൊടുകയായിരുന്നു... ഒരുനിമിഷം അവൻ അങ്ങെനെ നിന്നു.... പുരികക്കൊടി പൊക്കി എന്താണെന്ന് ചോദിച്ചപ്പോൾ ഒന്നുമില്ലന്ന് അർത്ഥത്തിൽ ചുമല് കൂച്ചി ടാവ്വലുമായി അവൻ ബാത്‌റൂമിലേക്ക് കയറി, ചിരിയോടെ ഞാൻ പുറത്തെക്കും...... അഗ്നിയുടെ ചില സുഹൃത്തുക്കൾ പുറത്ത് ആയതുകൊണ്ട് അവരുടെ കൂടെ സൗകര്യത്തിന് ഞങ്ങളുടെ റിസപ്ഷൻ രണ്ട് ദിവസം കഴിഞ്ഞ് സൺ‌ഡേ ആയിരുന്നു ഫിക്സ് ചെയ്തത്.. അതുകൊണ്ട് വലിയ ദൃതി പിടിക്കേണ്ട കാര്യമായൊന്നുമില്ലായിരുന്നു...

അടുത്ത ബന്ധുക്കളോട് ഒക്കെ പെട്ടെന്ന് കൂട്ടായ്‌... അപ്പോഴൊക്കെ എന്നെത്തേടി വന്ന കണ്ണുകൾ ഞാൻ അറിഞ്ഞുകൊണ്ടേയിരുന്നു..... ഇടയ്ക്ക് അന്നമ്മ വിളിച്ചു, സ്പീക്കറിൽ ആയതുകൊണ്ട് എല്ലാവരും ഉണ്ടായിരുന്നു.. ഏട്ടന്മാരും അവന്മാരുമൊക്കെ.. എല്ലാവരോടും കുറേനേരം സംസാരിച്ചു... കണ്ണൊക്കെ നിറഞ്ഞുവന്നെങ്കിലും മനഃപൂർവം അവരുടെ മുന്നിൽ നടിച്ചു... അത്താഴം എല്ലാവരും ഒന്നിച്ചായിരുന്നു കഴിച്ചത്, എന്നെ അഗ്നിയുടെ അടുക്കൽ നിർബന്ധിപ്പിച്ച് കാർത്തി ഇരുത്തി,.. എന്നിട്ട് കുറെ സെൽഫി എടുപ്പുമായിരുന്നു.. ചോദിച്ചപ്പോ ക്ലാസ്സ്‌ ഗ്രൂപ്പിൽ ഇടാൻ ആണെന്നൊരു പറച്ചിലും....... അമ്മ തന്ന പാല്ഗ്ലാസുമായി റൂമിന്റെ മുന്നിലെത്തിയപ്പോൾ സത്യം പറയാലോ എന്റെ കൈയും കാലും വിറക്കാൻ തുടങ്ങി... ആദ്യമായിട്ട് മറ്റൊരു പുരുഷന്റെ കൂടെ ഒരു റൂമിൽ... മനസ്സ്പോലും കൃത്യമായി പരുവപ്പെടുത്താൻ കഴിയും മുന്നേ നടന്ന കല്യാണം കൂടിയാണ്.. എല്ലാം കൊണ്ടും ആകെ ഒരു പിടച്ചിൽ....... റൂം തുറന്ന് മെല്ലെ തല അകത്തേക്കിട്ട് നോക്കി, ഭാഗ്യം അവനില്ലെന്ന് തോന്നി, ഒന്ന് ദീർഘ നിശ്വാസം എടുത്ത് അകത്തു കയറി മേശമേൽ ഗ്ലാസ് വെക്കാൻ നേരം ബാൽക്കണിയിൽ ഒരു അനക്കം, നോക്കുമ്പോഴുണ്ട് ആരെയോ ഫോൺ വിളിച്ച് അവിടുന്ന് വരുന്നു.... ഓഹ് കാട്ടുമാക്കാൻ ഇവിടെ ഉണ്ടായിരുന്നോ???

നഖം കടിച്ച് പിറുപിറുത്തതും അത് കേട്ടതുമാതിരി അവനൊന്ന് ചൂഴ്ന്നു നോക്കി..... പിന്നെ ആ നോട്ടത്തിന് ഒരു കള്ളച്ചിരിയുടെ ഭാവമായി....... ഫോൺ കട്ട് ചെയ്ത്, എന്റെ അടുക്കലേക്ക് നടന്നു.. ഞാനാണേൽ അവൻ മുന്നോട്ട് വെക്കുന്ന ഓരോ അടിയ്ക്കും അനുസരിച്ച് പിന്നിലേക്ക് അടിവെച്ചു...... ഒടുവിൽ ചുമരിൽ തട്ടിനിന്നപ്പോ ബോധം വീണപോലെ ചുറ്റിനും നോക്കി... ഇനി എങ്ങോട്ട് പോകുമെന്ന് നോക്കിയതും അവന്റെ ചുടു ശ്വാസം നെറ്റിയിൽ തട്ടി.......... മെല്ലെ ആ നോട്ടം താങ്ങാനാവാതെ താഴേക്ക് കണ്ണുകൾ നീങ്ങിയപ്പോൾ ചൂണ്ടുവിരലാൽ അവൻ എന്റെ താടി ഉയർത്തി... മെല്ലെ ആ നോട്ടം എന്റെ ചുണ്ടിലേക്ക് പാഞ്ഞു.... മുഖം എന്നോടടുക്കെ ശ്വാസം വിലങ്ങിയതുപോലെ... കണ്ണുകളറിയാതെ അടഞ്ഞു...................... (തുടരും )

ഏദൻ, അവനെ ഒരു പക്കാ വില്ലാനാക്കാൻ ആവില്ലെനിക്ക്.... അവന്റെ കഥ പൂർണമായും അറിഞ്ഞിട്ട് നിങ്ങളും പറയൂ ആരാണ് യഥാർത്ഥ ശെരി എന്നും തെറ്റന്നും അതിന് അധികം താമസിക്കില്ലാട്ടോ....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story