ദക്ഷാഗ്‌നി: ഭാഗം 36

dakshagni

എഴുത്തുകാരി: നിരഞ്ജന

മെല്ലെ ആ നോട്ടം താങ്ങാനാവാതെ താഴേക്ക് കണ്ണുകൾ നീങ്ങിയപ്പോൾ ചൂണ്ടുവിരലാൽ അവൻ എന്റെ താടി ഉയർത്തി... മെല്ലെ ആ നോട്ടം എന്റെ ചുണ്ടിലേക്ക് പാഞ്ഞു.... മുഖം എന്നോടടുക്കെ ശ്വാസം വിലങ്ങിയതുപോലെ... കണ്ണുകളറിയാതെ അടഞ്ഞു...................... അല്പനേരം കഴിഞ്ഞതും അവന്റെ അനക്കമില്ലെന്ന് കണ്ടപ്പോ മെല്ലെ കണ്ണുകൾ തുറന്നു.. എന്നിൽ നിന്ന് കുറച്ചകന്ന് മാറി മാറിൽ കൈ പിണച്ചുകെട്ടി നിൽക്കുന്നവനെ കണ്ടപ്പോ ചമ്മലോടെ കണ്ണുകൾ ഇറുക്കെ അടച്ചു.... ഒളിക്കണ്ണിട്ട് ഒന്ന് നോക്കി, അവൻ ആ നിൽപ് തന്നെ....!!!! പാ..... ൽ............. മേശമേൽ ഇരിക്കുന്ന പാലിലേക്ക് നോക്കി പറഞ്ഞു.... എന്നതാ??? പാ.... ൽ........... നിനക്കെന്നാ ടി പെണ്ണെ വിക്ക് വന്നേ??? കൈയിൽ പിടിച്ച് നെഞ്ചിലേക്ക് പിടിച്ചിട്ട് അവൻ ചോദിച്ചപ്പോൾ പൊള്ളിപിടഞ്ഞുപോയി........ ദച്ചൂ........... മ്മ്..... ഞാൻ സ്വന്തമാക്കിക്കോട്ടെ???? നോ......!!

പെട്ടെന്ന് അങ്ങെനെ പറയാനാ തോന്നിയത്... അവനെന്ത് തോന്നും എന്ന് പോലും ചിന്തിച്ചില്ല,,,, പക്ഷെ ആ ചിന്ത പെട്ടെന്ന് തന്നെ സിരകളിൽ ഓടിയെത്തിയതും ഒരല്പം വേദനയോടെ അവനെ നോക്കി...ആ കൈകൾ എന്നിൽ നിന്ന് അയഞ്ഞിരുന്നു അത് പിന്നെ ഞാൻ.... വേണ്ടാ.... ഒന്നും പറയണ്ടാ..... ആ സ്വരത്തിൽ ഒരല്പം ഗൗരവം കടന്നതുപോലെ........ അഗ്നി, അത് ഞാൻ പറഞ്ഞില്ലേ എനിക്കല്പം സമയം......... പറഞ്ഞുമുഴുകുപ്പിക്കുന്നതിന് മുൻപേ അവൻ വേണ്ടാ എന്നർത്ഥത്തിൽ കൈ ഉയർത്തി, ശേഷം എന്നെ കടന്ന് പോകാൻ തിരിഞ്ഞു... വാട്ട്‌ ഈസ്‌ ദിസ് ദച്ചു?? ഇതിപ്പോ എത്രാമത്തെ വട്ടാ നീ ഇങ്ങെനെ??? നിന്റെ നാവിന് അല്പം ബ്രേക്ക്‌ ഇട്ടൂടെ???? സ്വയം ചോദിച്ചുകൊണ്ട് തലയ്ക്കൊന്ന് കിഴുക്കിയതും പിൻകഴുത്തിൽ ആരുടെയോ ചുടു നിശ്വാസം തട്ടി...... ഒരുമ്മ തരാൻ പാടില്ലെന്നൊന്നും നിന്റെ ഉപ്പുപ്പാ പറഞ്ഞില്ലല്ലോ ല്ലേ.... ഹേ?????

ഞെട്ടൽ മാറും മുന്നേ പിൻകഴുത്തിൽ അവന്റെ ചുണ്ടുകൾ അമർന്നു.... മീശരോമങ്ങൾ ഇക്കിളി പെടുത്തിയതും എന്റെ മിഴികൾ കൂമ്പിയടഞ്ഞു..... എനിക്കറിയായിരുന്നു പെണ്ണെ നീ ഇങ്ങെനെയെ പറയുള്ളൂ ന്ന്, അതുകൊണ്ട് തന്നെ പരിഭവവുമില്ല അതും പറഞ്ഞ് മെല്ലെ അവൻ കവിളിൽ അമർത്തി മുത്തി...... അഗ്നി....... വേണ്ടാ ഒന്നും മിണ്ടണ്ടാ എനിക്കൂഹിക്കാനാകും നിന്റെ മനസ്സ്........ ഒന്ന് പുഞ്ചിരിക്കാനെ എനിക്ക് തോന്നിയുള്ളൂ, അത്രമേൽ എന്നെ മനസ്സിലാക്കിയവന് അതിനപ്പുറം എന്ത് നൽകാനാ??? അതേയ്, എന്താ ന്ന് അർത്ഥത്തിൽ പുരികക്കൊടി പൊക്കി...... ഈ കഥയിലും സിനിമേലും കാണുന്നതുപോലെ ഇവിടെ സോഫയൊന്നുമില്ല... സൊ!!! അവൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലായത്പോലെ എന്റെ കണ്ണുകൾ ബെഡിലേക്ക് പാഞ്ഞു....... അപ്പോൾ എങ്ങെനെയാ ഭാര്യേ പാല് കുടിക്കാം ല്ലേ ..

ചിരിയോടെ അവന് നേരെ പാല് ഗ്ലാസ്‌ നീട്ടി, പാതിക്കുടിച്ച് ആ ഗ്ലാസ്‌ അവൻ എനിക്ക് നേരെ നീട്ടി........ ആദ്യമായ് മറ്റൊരാൾകഴിച്ചതിന്റെ ബാക്കി കഴിക്കുന്നത്... അറപ്പ് തോന്നിയില്ല മധുരം മാത്രം.. അവന്റെ പ്രണയം കലർത്തിയ അതിമധുരം മാത്രം...... ലൈറ്റ് ഓഫ്‌ ചെയ്ത് രണ്ടാളും രണ്ട് ഓരത്തേക്ക് കിടന്നു...... അതേയ്.... തിരിഞ്ഞ് നോക്കാതെ തന്നെ അവനെ വിളിച്ചു... എന്താടി??? തനിക്ക് ഈ സോമനാബുൾസം ഉണ്ടോ??? എന്ത് ബുൾസൈ ഉണ്ടെന്ന്??? അല്ല ഈ ഉറക്കത്തിൽ എണീറ്റു നടക്കുന്ന അസുഖമെ, അതുണ്ടോ????? ഓ അതോ, ഏയ് എനിക്ക് അങ്ങെനെ ഒരു അസുഖമില്ല... പക്ഷെ.. എന്താ???? എനിക്ക് വേറെ ഒരു കുഴപ്പം ഉണ്ട്... എന്ത് കുഴപ്പം?? അത് പിന്നെ, എന്റെ ബെഡിൽ എന്ത് കിടന്നാലും അതിനേ കെട്ടിപിടിച്ച് ഉമ്മിക്കുന്ന ഒരു സ്വഭാവം ഉണ്ട്... എന്നെപേടിച്ച് എന്റെ കൂട്ടുകാർ പോലും എന്റെ കൂടെ കിടക്കില്ല..... 😌

ഓഹ് 🙄......... ഒരുനിമിഷം നെഞ്ചിലൂടി ഒരു കൊള്ളിയാൻ വെട്ടി... കർത്താവെ എന്റെ ഹിസ്റ്ററി ഈ മനുഷ്യൻ ഇന്ന് പബ്ലിക് ആക്കുവോ??? എന്താടി ഒരു പിറുപിറുപ്പ്?? ഒന്നുല്ല... എങ്കിൽ കിടന്ന് ഉറങ്ങിക്കൂടെ 🤨 ശെടാ ഇതെന്തൊരു കൂത്ത് 🙄ചിലപ്പോ തോന്നും പാവമാണെന്ന് ചിലപ്പോ തനി കാട്ടു പോത്ത് 🤦‍♀️ ഡീീ........... ഞാൻ ഉറങ്ങി... 🚶‍♀️ അങ്ങെനെ പറഞ്ഞെങ്കിലും സത്യത്തിൽ ഉറക്കം വരുന്നില്ലായിരുന്നു.... അവൻ പറഞ്ഞത് പ്പോലെ വല്ല അസുഖവും ഉണ്ടായിരിക്കുവോ??? ഏയ് ഇല്ല എന്നെ പറ്റിക്കാൻ പറഞ്ഞതാകും.... ഇനിയിപ്പോ ഉണ്ടാകുവോ?????? ബുദ്ധിയും മനസ്സും തമ്മിൽ അടിപിടി തുടങ്ങിയതും ദയനീയഭാവത്തോടെ ഞാൻ മെല്ലെ അവനെ തിരിഞ്ഞു നോക്കി.... എന്റെ നേരെ കിടന്ന് ഉറക്കം പിടിച്ചവനെ കണ്ടപ്പോ എന്തോ ഒരു വാത്സല്യമാണ് തോന്നിയത്... മുഖത്തേക്ക് പാറിപറക്കുന്ന മുടിഇഴകൾ അവന്റെ ചെലൊന്ന് കൂട്ടി...........

അറിയാതെ എന്റെ പൊടിമീശക്കാരനെ ഓർത്തുപോയി.. എവിടെയാണെന്നോ എങ്ങെനെയാണെന്നോ അറിയാത്ത എന്റെ ആദ്യപ്രണയം...... ❤ മെല്ലെ ഉറക്കം മിഴികളെ പുൽകി..... രാത്രി അലാറം വെച്ചതുകൊണ്ട് കാലത്ത് തന്നെ എണീറ്റു, അമ്മയുടെ പ്രത്യേക ശുപാർശയായിരുന്നു കാലത്ത് എണീറ്റ് കുളിച്ചൊരുങ്ങി അടുക്കളയിൽ കേറിക്കൊള്ളണം ന്നത്... എന്നെക്കൊണ്ടൊന്നും വയ്യ ന്ന് പറഞ്ഞ് അപ്പോൾ അമ്മയോട് വഴക്കിട്ടതാണ്.. പക്ഷെ എന്തോ കാലത്ത് എണീക്കാതിരിക്കാൻ തോന്നിയില്ല, ഉറങ്ങിപോകുമോ ന്ന് പേടിച്ചാ അലാറം വെച്ചത് അതെന്തായാലും നന്നായി.... അവനെ നോക്കിയപ്പോൾ ആള് നല്ല ഉറക്കം, ടൈം അഞ്ചര മണിയാകുന്നു.... ഇപ്പോ വെള്ളത്തിനൊക്കെ നല്ല തണുപ്പാകും, പിന്നെ ഹീറ്റർ ഉണ്ടായൊണ്ട് കുഴപ്പമില്ല..... ഹാങ്കറിൽ നിന്നൊരു ടവ്വലും ഇടാനുള്ളതുമെടുത്ത് ബാത്‌റൂമിലേക്ക് നടന്നു.......

ഹീറ്റർ ഉണ്ടെങ്കിലും മുടിയിൽ ചൂടുവെള്ളം യൂസ് ചെയ്യാറില്ലായിരുന്നു ഞാൻ.. അതുകൊണ്ട് തന്നെ ഷവർ ഓൺ ചെയ്തു... സത്യം പറയാലോ ഐസ് വാട്ടർ ന്ന് ന്നൊന്നും പറഞ്ഞാൽ പോരാ.. ഹെന്റമ്മോ എന്നാതണുപ്പാ പല്ലൊക്കെ കിടുകിടെ വിറയ്ക്കാൻ തുടങ്ങി............. ഒരുവിധം കുളി കഴിഞ്ഞ് ഡ്രസ്സും ഇട്ട് ബാത്‌റൂമിൽ നിന്നിറങ്ങി.. നല്ല തണുപ്പുണ്ടായതുകൊണ്ട് കൈകൾ രണ്ടും കൂട്ടിതിരുമ്മിയാണ് റൂമിലേക്ക് വന്നത്...... ആഹ്ഹ........ പെട്ടെന്നാരോ പിന്നിൽ നിന്ന് കെട്ടിപിടിച്ചതും ഞെട്ടലോടെ കുതറിമാറി... പക്ഷെ, അപ്പോഴും അവന്റെ കൈകൾ എന്റെ ഇടുപ്പിൽ അമർന്നിരുന്നു... കിടന്ന് പിടയ്ക്കാതെടി ചുള്ളികമ്പേ..... ആഗ്നി............. കാതോരം അവന്റെ മൂളൽ വീണപ്പോൾ ഞാനറിയുകയായിരുന്നു എന്നിലെ മാറ്റം..... എന്നാടി പെണ്ണെ പേടിച്ചോ നീ??? മ്മ് മ്മ്ച്ചും..... ഉണ്ടെന്നും ഇല്ലെന്നും തലയാട്ടി.. കണ്ണാടിയിലൂടെ അത് കണ്ടിട്ടാണെന്ന് ചെക്കൻ ചിരിക്കുന്നു.....

എന്തിനാ ടി പെണ്ണെ നീ ഇങ്ങെനെ പേടിക്കുന്നെ?? ഈ അഗ്നിയല്ലാതെ മറ്റാരും നിന്റെ ഈ ശരീരത്തിൽ തൊടില്ല....അഗ്നി ജീവിച്ചിരിക്കുന്നിടത്തോളം കാലം ഒരു തരി ഭയം പോലും നിന്റെ ഈ കണ്ണുകളിൽ ഉണ്ടാകരുത്....... മ്മ്....... അവന്റെ വാക്കുകളൊക്കെ കേട്ടപ്പോൾ നെഞ്ചിൽ ഒരു ബാൻഡ് മേളം തന്നെ നടക്കുന്നുണ്ട്.... ഇനിയും ഇങ്ങെനെ നിന്നാൽ ഞാൻ തന്നെ കേറി അവനെ ഉമ്മിച്ചുപോകും എന്നവസ്ഥയായപ്പോൾ മനഃപൂർവം അവനിൽ നിന്നടർന്ന് മാറി ബാൽകണിയിലേക്ക് നടന്നു........ സൂര്യപ്രകാശം എങ്ങും പരന്നു തുടങ്ങിയിട്ടേയുള്ളൂ...... ഗാർഡനിലെ കുഞ്ഞിപ്പുല്ലിൽ പട്ടിപിടിച്ചിരിക്കുന്ന വെള്ളത്തുള്ളികൾ എല്ലാം മരതകകല്ലുപോലെ വെട്ടിതിളങ്ങുന്നു....... കരിയിലകിളികളാകട്ടെ കലപില കൂട്ടി അവിടൊക്കെ ചിറകിട്ടടിക്കുന്നു....... അല്പം ദൂരെയാണെങ്കിലും അമ്പലത്തിലെ മൈക്ക് ഇവിടെ അടുത്തെവിടെയോ ആണെന്ന് തോന്നുന്നു, രാവിലെ സുപ്രഭാതം കേൾക്കുന്നുണ്ട്..... എന്തുകൊണ്ടും ഒരു പോസിറ്റീവ് എനർജി കിട്ടുന്ന അന്തരീക്ഷം....!!! ഇഷ്ടപ്പെട്ടോ ടി പെണ്ണെ.....???

പിന്നിൽ നിന്നവൻ ചോദിച്ചപ്പോ തലയാട്ടി....... നീ എന്നും ഇത്രയും നേരത്തെ എണീക്കുമോ? അതോ പുതുപ്പെണ്ണിന്റെ മോഡിയാണോ 😌 അത് പിന്നെ, അമ്മ പറഞ്ഞു...... ബാക്കി കേൾക്കാൻ നിൽക്കാതെ അവൻ ആർത്ത് ചിരിച്ചു......... എന്താ?????.. ഒന്നൂലെ....... ഓഹ്,, ഡീ പെണ്ണെ..., നീ ഇങ്ങെനെ കഷ്ടപ്പെട്ട് ഒന്നും ചെയ്യണ്ടാ.. നീ എന്താണോ അത് മതി., അതാ എനിക്കും ഇവിടെയുള്ള എല്ലാർക്കും ഇഷ്ടം........ എന്റെ തോളിൽ രണ്ട് കൈയും വെച്ച് അവൻ പറഞ്ഞു..... എന്തായാലും നീ കാരണം ഞാനും എണീറ്റു, എന്നാൽ പിന്നെ ഞാൻ ജിം വരെ പോയിട്ട് വരാം...... താൻ ജിമ്മിലൊക്കെ പോകുവോ??? മ്മ് ഇടയ്ക്കൊക്കെ...... അത്രയും പറഞ്ഞ് അവൻ തിരിഞ്ഞു, ടവ്വലുമായി ബാത്റൂമിലേക്ക് നടന്നു.... ഒരല്പം നേരം കൂടി അങ്ങെനെ നിന്ന്, പിന്നെ ടവ്വലെടുത്ത് തലമുടി നന്നായി തോർത്തി, ശേഷം അത് വിരിച്ചിട്ട് റൂമിലേക്ക് നടന്നു, അപ്പോഴേക്കും അവൻ മുഖം കഴുകി ഫ്രഷ് ആയി വന്നിരുന്നു, ജിമ്മിൽ പോയി വന്നിട്ടേ കുളിക്കാറുള്ളൂ.... മുടി ചീകി ചെറിയ പിന്നൽ പിന്നിയിട്ട്, ഐലൈനർ കൊണ്ട് കണ്ണെഴുതി, ഒരു കുഞ്ഞിപ്പൊട്ടും കുത്തി.......

സിന്ദൂരചെപ്പിൽ നിന്ന് ഒരു നുള്ള് സിന്ദൂരം എടുത്തതും കണ്ടു, എന്നെത്തന്നെ നോക്കി നിൽക്കുന്ന അഗ്നിയെ.... എന്താന്ന് പുരികം പൊക്കി ചോദിച്ചതും സ്വതവേ ഉള്ള കള്ളച്ചിരിയുമായി അവൻ എന്റെ അടുക്കലേക്ക് വന്നു..... ചെപ്പിൽ നിന്നും ഒരു നുള്ള് സിന്ദൂരമെടുത്ത് എന്റെ നെറുകയിൽ ഒരിക്കൽ കൂടി അവൻ തൊട്ടു തന്നു.... ഇതിനുള്ള അവകാശം എനിക്കാകണം ദച്ചു...... അപ്പോഴൊക്കെ കണ്ടറിയുകയായിരുന്നു ഞാൻ അവനെന്ന കാമുകനെ, ഭർത്താവിനെ........ പെട്ടെന്ന് അപ്രതീക്ഷിതമായി ഒരിക്കൽ കൂടി ആ ചുണ്ടുകൾ എന്റെ കവിളിണയിൽ മുത്തം വെച്ചു... ഒരുമ്മ തരാൻ പാടില്ല എന്നൊന്നും നിന്റെ ഉപ്പുപ്പ പറഞ്ഞിട്ടില്ലല്ലോ ല്ലേ 😌..... അതും പറഞ്ഞ് ഡോർ തുറന്ന് പുറത്തേക്ക് പോയവനെ ഇമ വെട്ടാതെ നോക്കിനിന്നുപോയി ഞാൻ... കാട്ടുമാക്കാൻ!!!! ചെറു പുഞ്ചിരിയോടെ കവിളിൽ മെല്ലെ തലോടി അവൻ പോയെ വഴിയേ നോക്കി പിറുപിറുത്തു... താഴേക്ക് ചെന്നപ്പോഴേക്കും കണ്ടു, ഉമ്മറത്ത് പത്രം വായിച്ചുകൊണ്ടിരിക്കുന്ന അങ്കിളിനെ , ഗുഡ്മോർണിംഗ് അങ്കിൾ... ഗുഡ്മോർണിംഗ് മോളെ, അവൻ ഇപ്പോ പുറത്തേക്ക് പോയതേയുള്ളൂ... ജിമ്മിൽ പോകുവാണെന്ന് പറഞ്ഞിരുന്നു അങ്കിൾ......... ചിരിയോടെ അങ്കിളിനെ നോക്കി അതും പറഞ്ഞ് അടുക്കളയിലേക്ക് ചെന്നു,

 അവിടെ ആന്റി കാപ്പിയ്ക്കുള്ള തിരക്കിലായിരുന്നു... ആന്റി..... ഹാ, മോള് രാവിലേ എണീറ്റോ? വേണ്ടായിരുന്നു ട്ടോ.. ഇത്തിരി കൂടി കിടക്കായിരുന്നല്ലോ...... ഏയ് അതൊന്നും കുഴപ്പമില്ല ആന്റി... ദച്ചു......!!!! പൊടുന്നനെ പിന്നിൽ നിന്നുള്ള ചേച്ചിയുടെ വിളികേട്ട് ഞാനൊന്ന് ഞെട്ടി..... നീ ഇത്രയും രാവിലെ എണീറ്റോ 🙄... കണ്ണും തിരുമ്മി എന്നെ മിഴിച്ച് നോക്കുന്ന ചേച്ചിയെ കാണ്കെ ഒരു ഇളിച്ച ചിരിയോടെ ഞാൻ നിന്നു.... ഡീ ചേച്ചി ഫസ്റ്റ് ഇമ്പ്രഷൻ കളയാതെടി കുരുപ്പേ.........!!!!! അവളുടെ ചെവിയ്ക്കിടയിലേക്ക് ചെന്ന് പറഞ്ഞതും ചേച്ചി എന്നെ നോക്കി കളിയാക്കി ചിരിച്ചു...... നിങ്ങളെന്നും ഇങ്ങെനെ തന്നെ ആവണം മക്കളേ, എന്നും ഒരുമിച്ച്....!!! ആന്റി പറഞ്ഞത് കേട്ടപ്പോ പരസ്പരം ഒന്ന് നോക്കി ചിരിക്കുക മാത്രം ചെയ്തുകൊണ്ട് ഞങ്ങൾ അടുക്കളയിലെ ഓരോ പണിയിലേക്ക് തിരിഞ്ഞു..... അപ്പോഴും, എന്റെ മനസ്സിൽ അവന്റെ ആ ഡയലോഗ് ആയിരുന്നു ""ഒരുമ്മ തരാൻ പാടില്ലാ എന്നൊന്നും നിന്റെ ഉപ്പുപ്പാ പറഞ്ഞിട്ടില്ലല്ലോ ല്ലേ "".......... (തുടരും ).

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story