ദക്ഷാഗ്‌നി: ഭാഗം 37

dakshagni

എഴുത്തുകാരി: നിരഞ്ജന

കാപ്പിയ്ക്കുള്ളതൊക്കെ ഒരുക്കി ഡയണിങ് ടേബിളിൽ വെക്കുമ്പോഴാണ് അഗ്നി ജിമ്മിൽ പോയിട്ട് വരുന്നത്.... ഹാ നീ വന്നോ?? എന്താ ഏട്ടാ??? ഏയ് ഒന്നുല്ല നിന്നേ വിളിച്ചിട്ട് കിട്ടിയില്ല ന്ന് പറഞ്ഞ് ആ മാനേജർ എന്നെ വിളിച്ചിരുന്നു.. സൺ‌ഡേയിലെ ഫങ്ക്ഷന്റെ കാര്യത്തിന് എന്തോ........ അയാളെ ഞാൻ വിളിച്ചോളാം ഏട്ടാ... അല്ലേടാ മോനെ എന്താണ് രാവിലെ ഒരു ജിമ്മിൽ പോക്കൽ.. മ്മ് മ്മ് മനസ്സിലായി മനസിലായി.... ഒരുമാതിരി ആക്കിയ മട്ടുള്ള ഏട്ടന്റെ ചോദ്യം കേട്ട് അവന്റെ കണ്ണ് മിഴിഞ്ഞുപോയി... എന്ത് മനസ്സിലായി ന്ന്... 🙄 ഒന്നുല്ലേ, പൊന്നനിയൻ അകത്തോട്ടു ചെല്ല്, അമ്മ അമ്പലത്തിൽ പോണമെന്നൊക്കെ പറയുന്നുണ്ട് ചെന്ന് ഫ്രഷായി രണ്ടും കൂടി അമ്പലത്തിൽ പോയേച്ചും വാ...... മ്മ്..... ഒന്ന് മൂളി അകത്തേക്ക് കേറവേ കേട്ടിരുന്നു ഏട്ടന്റെ അടക്കിയുള്ള ചിരി.... പെട്ടെന്ന് ഓർമ വന്നത്, താൻ അടുത്ത് വരുമ്പോഴുള്ള ആ പെണ്ണിന്റെ പിടയലാണ്... ഓർക്കവേ ചൊടിയിൽ ചിരിയൂറി........... ആഹാ നീ വന്നോ, ദേ രണ്ടാളും കാലത്തെ ക്ഷേത്രത്തിൽ ഒന്ന് തൊഴുത് ഒരു പുഷ്പാർച്ചന നടത്തിയിട്ട് വായോ.........

ഹാ അമ്മേ പോകാം....... ഡയണിങ് ടേബിളിലേക്ക് കഴിക്കാനുള്ളതൊക്കെ എടുത്തുവെക്കുന്നതിനിടയിൽ അമ്മ പറഞ്ഞതിന് മറുപടി കൊടുത്ത് മുകളിലേക്ക് കേറവേ അടുക്കളയിലേക്ക് ഒന്നെത്തി നോക്കി... എന്താടാ? എന്തേലും വേണോ?? ഓഹ് ഒന്നുല്ല ഞാൻ വെറുതെ.... ങ്കിൽ മോൻ ചെല്ല്..... 😌 ഹാളിൽ മൊബൈൽ കുത്തികൊണ്ടിരിക്കുന്ന അച്ഛന്റെ ശബ്ദം അവനെ തേടിയെത്തി.... ഓഹ്, അച്ഛനും കൊള്ളാം ഏട്ടനും കൊള്ളാം 😒....... ഓരോന്ന് പിറുപിറുത്ത് റൂമിന്റെ ഡോർ തുറന്നതും പെണ്ണ് സാരിതലപ്പ് തോളിലേക്ക് ഇട്ടതും ഒന്നിച്ചായിരുന്നു.... ഓഹ്, സോറി.......... പെട്ടെന്ന് അവൻ ഞെട്ടി തിരിഞ്ഞു, അവളും ഏകദേശം അതേ അവസ്ഥയിൽ തന്നെ......... ഞാൻ... ഞാനോർത്തില്ല താൻ ഇവിടെ കാണുമെന്ന്........... അതും പറഞ്ഞ് മെല്ലെ അവൻ അകത്തു കയറി... അത്, ആന്റി അമ്പലത്തിൽ പോകണമെന്ന് പറഞ്ഞപ്പോൾ......... മുഴുകിപ്പിക്കാൻ എനിക്കുമാകുമായിരുന്നില്ല......... ഞാൻ കുളിച്ചിട്ട് വരാം............... കൂടുതൽ ഒന്നും പറയാതെ ടവ്വലുമെടുത്ത് ബാത്‌റൂമിലേക്ക് ദൃതിയിൽ പോകുന്നവനെ കണ്ടപ്പോൾ ചിരി പൊട്ടി........

എന്നതൊക്കെ പറഞ്ഞാലും നീ ഒരു പാവാഡോ കാട്ടുമാക്കാനെ........ അവൻ പോയവഴിയെ നോക്കി പറഞ്ഞുകൊണ്ട് സാരി നേരെയുടുക്കാൻ തുടങ്ങി............. കറുത്ത കരയുള്ള ഒരു സെറ്റ്സാരിയായിരുന്നു ഞാനുടുത്തത്, മുടിയുടെ തുമ്പ് കെട്ടിയിട്ട് രണ്ട് വളകൾ എടുത്ത് കൈയിലിട്ടു, താലിമാലയോടൊപ്പം ഒരു കുഞ്ഞിമാലകൂടി ഉണ്ട്, കാതിലാണേൽ ഒരല്പം വലിയ ജിമിക്കിയും ഇട്ട് ഒരു കുഞ്ഞിപ്പൊട്ടും കുത്തി....... കണ്ണാടിയിൽ നോക്കെ പതിവിലും സുന്ദരിയായത് പോലെ.... ആ സൗന്ദര്യമാകട്ടെ എന്റെ സീമന്തരേഖയിലെ സിന്ദൂരചുവപ്പിൽ തങ്ങിനിൽക്കുന്നത് പോലെ........ ഒരുനിമിഷം ആ ചുവപ്പിലേക്ക് തന്നെ മിഴികളൂന്നവേയാണ് ഫോൺ റിങ് ചെയ്തത്..... അമ്മ കാളിംഗ്........ ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് കണ്ടപ്പോൾ സന്തോഷത്തോടെ അറ്റൻഡ് ചെയ്ത് കാതോരം വെച്ചു.. മോളെ.............. അമ്മേ.......... സുഖാണോ എന്റെ കുഞ്ഞിന്??? ഇതെന്നതാന്നെ ശബ്ദം ഒക്കെ വല്ലാണ്ടിരിക്കുന്നെ? ഞാനിന്നലെ അല്ലെ ഇങ്ങോട്ട് വന്നേ............ അമ്മയുടെ സ്വരം കേട്ടപ്പോ എന്റെ കണ്ണും നിറഞ്ഞുവന്നെങ്കിലും അത് മറച്ചുകൊണ്ട് സംസാരിക്കാൻ തുടങ്ങി....

അത് നിന്റെ അമ്മയ്ക്ക് പറഞ്ഞാൽ മനസ്സിലാകില്ലല്ലോ, ഇന്നലെ നീ പോയപ്പോ തൊട്ട് തുടങ്ങിയതാ മുഖവും വീർത്തുകെട്ടി ഇരിപ്പ്.... മോള് കഴിച്ചുകാണുമോ കുടിച്ചുകാണുമോ ന്നൊക്കെ ചിന്തിച്ചോണ്ട് ഇന്നലെ രാത്രി എന്നെ ഉറക്കിയിട്ടില്ല..... അച്ഛന്റെ ശബ്ദം കൂടിയായപ്പോൾ മനസ്സിലായി ഫോൺ സ്പീകറിൽ ആണെന്ന്..... അച്ഛേ.............. ദച്ചൂട്ടാ....... മിസ്സ്‌ യൂ അച്ഛേ.......... അച്ചേടെ പൊന്ന് എന്തെടുക്കുവാ?? അഗ്നിയൊക്കെ എന്തിയെ???? ബാത്‌റൂമിലാ അമ്പലത്തിൽ പോകാനായി ഒരുങ്ങുവായിരുന്നു....... അല്ല എത്ര നാളെടുക്കും??? എന്തിനാ അച്ഛേ 🙄... അവിടെയൊക്കെ തകർത്തു തരിപ്പിടമാക്കാൻ 😌... ദേ അച്ഛേ.. ഹഹഹഹഹ.....ഞാൻ ചുമ്മാ പറഞ്ഞയല്ലേ അച്ഛന് അറിഞ്ഞൂടെ നിന്നേ??? വല്ലാതെ ഒറ്റപ്പെടുന്നുണ്ടോ നിനക്ക്??? ഇവിടെ അങ്ങെനെഒന്നുമല്ലായിരുന്നല്ലോ നീ.... ഏയ് കുഴപ്പമൊന്നുമില്ല അച്ഛേ.. പിന്നെ ചേച്ചിയുണ്ടല്ലോ... ഇവിടെയുള്ളവരെല്ലാം നല്ല സ്നേഹം ഉള്ളവരാ..... നീ ഹാപ്പി അല്ലേടാ??? ന്റെ ശബ്ദം കേട്ടിട്ട് അല്ലെന്ന് തോന്നുന്നുണ്ടോ അച്ഛന്??? ഇല്ല....

ഇത് കേട്ടാൽ മതി അച്ഛയ്ക്ക്...!!വർഷങ്ങളായി നെഞ്ചിലുള്ള ഒരു നീറ്റലിന് ഇപ്പോ ആശ്വാസം വന്നു... എന്റെ കുഞ്ഞിനെ അനുയോജ്യനായവന്റെ കൈയിൽ തന്നെ പിടിച്ചുകൊടുക്കനായല്ലോ അച്ഛന്..!!! അഗ്നി പാവാ അച്ഛേ...... കുറച്ച് ദേഷ്യവും വാശിയും ഉണ്ടെന്നേ ഉള്ളൂ... അത് പിന്നെ എന്റെ മോളും അതിലൊട്ടും പിറകോട്ടു അല്ലല്ലോ.... അച്ഛേ..... ഹഹഹഹഹ.. എങ്കിൽ ശെരിയെടാ നിങ്ങൾ പോയിട്ട് വാ പിന്നെ വിളിക്കാം അച്ഛാ.... ബായ് ലവ് യൂ അച്ഛേ...... Ummaaahhh ഫോൺ വിളിച്ച് ബാൽക്കണി വരെ എത്തിയെന്ന് ഫോൺ കട്ട് ചെയ്ത് കഴിഞ്ഞപ്പോഴാ അറിഞ്ഞേ.......... പെട്ടെന്നെന്തോ അച്ഛടെയും അമ്മേടെയും ശബ്ദം കേട്ടപ്പോൾ തറവാടും വീട്ടാരെയും മിസ്സ്‌ ചെയ്യുന്നത് പോലെ.......... പെട്ടെന്നാണ് ഗാർഡൻ ഏരിയയിൽ നിന്ന് ബഹളം കേൾക്കുന്നത് സഞ്ജുവേട്ടന്റെ പിന്നാലെ ഓടുന്ന കാർത്തി അവരെ വാത്സല്യത്തോടെ വഴക്ക് പറയുന്ന ആന്റി....!ആ കാഴ്ച കാണ്കെ അറിയാതെ മിഴികൾ നനഞ്ഞു... ഏട്ടൻ.....!!!!!!!!

ബാൽക്കണിയിൽ നിന്ന് റൂമിലേക്ക് ചെന്നപ്പോൾ കണ്ടു ബ്ലാക് കളർ ഷർട്ടും മുണ്ടും ഇട്ട് മുടി ചീകുന്ന അഗ്നിയെ!! കർത്താവെ...!!ഒരുനിമിഷം നെഞ്ചിൽ കൈവെച്ചുപോയി...... അത്രയ്ക്കും ക്യൂട്ട് ആയിരുന്നു അവൻ ആ വേഷത്തിൽ.....എന്റെ ഉള്ളിലെ കോഴിക്കുഞ്ഞുങ്ങൾ സട കുടഞ്ഞെണീറ്റു, സ്വന്തം പ്രോപ്പർട്ടി ആണെന്ന് കൂടി ഓർക്കാതെ aa ചോര ഊറ്റിഎടുത്തു ഞാൻ... "Awesome" ആത്മിച്ചതാണെങ്കിലും പൊടുന്നനെ അവൻ തിരിഞ്ഞുനോക്കിയപ്പോഴാണ് ഒച്ച ഒരല്പം കൂടിപ്പോയതറിയുന്നത്... നീ എന്തേലും പറഞ്ഞായിരുന്നോ?? ഏയ് ഇല്ല..... ഞാനെന്തോ കേട്ടപോലെ...... ഓ, വല്ലതും ആലോചിച്ച് നിന്നാൽ അങ്ങെനെ പലതും കേട്ടെന്ന് വരും,പെട്ടെന്ന് ഒരുങ്ങി ഇറങ്ങാൻ നോക്ക് ഹും,... ഒരല്പം ഗൗരവം കാണിച്ച് ഒരുവിധത്തിൽ അവിടുന്ന് താഴെക്കോടി... കള്ളി,.......... ഞാൻ പോയവഴിയേ നോക്കി മെല്ലെ ആ ചുണ്ട് മൊഴിഞ്ഞു...... അഗ്നിയുടെ ബുള്ളറ്റിൽ ആയിരുന്നു അമ്പലത്തിലേക്ക് പോയത്..... അവനോട് ചേർന്നിരുന്നുള്ള ആദ്യ യാത്ര... ശെരിക്കും അത് എൻജോയ് ചെയ്തു...... എന്നോടുള്ള കരുതൽ പോലെ ഓരോതവണ അവൻ ശ്രദ്ധയോടെ ബ്രേക്ക് പിടിച്ചു.... ക്ഷേത്രത്തിൽ കേറി തൊഴുത്, പുഷ്‌പാർച്ചനയും ചെയ്ത് തിരികെ വീട്ടിലേക്ക് വന്നപ്പോഴേക്കും എല്ലാവരും ഡയണിങ് ടേബിളിൽ ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു...

എല്ലാരുടെ കൂടെ ഒന്നിച്ചിരുന്ന് കഴിച്ചു,ഇടയ്ക്കിടയ്ക്ക് കാർത്തിയുടെ വക കൗണ്ടറുകൾ ഉണ്ടായിരുന്നു,നാവ് ചൊറിഞ്ഞുവന്നെങ്കിലും എല്ലാരും ന്ത്‌ കരുതും ന്ന് വിചാരിച്ച് മിണ്ടാതെ ഇരുന്ന് കഴിച്ചു..... ഡീീ.... കഴിക്കുന്നതിനിടയിലാണ് അഗ്നിയുടെ ശബ്ദം വീണത്..... മ്മ്?? നിന്നോട് ഞാൻ പറഞ്ഞില്ലേ, അഭിനയിച്ച് അവാർസ് വാങ്ങാൻ ഇവിടെ ഓസ്കാർ ഒന്നുമില്ലെന്ന്??? ഹേ 🙄..... ഡീ കോപ്പേ,അവൻ ഓരോന്ന് പറയുമ്പോ നിന്റെ നാവ് എന്തുവാ മാങ്ങ പറിക്കാൻ പോകുവാണോ?? തിരിച്ച് നാല് പറയാൻ ഇനി രണ്ട് അടിക്കണം ന്നുണ്ടോ???? അവൻ പറഞ്ഞത് കേട്ട് കണ്ണുരുട്ടി അവനെ ഒന്ന് നോക്കിയതും വന്നു, കാട്ടു കോഴിയുടെ കളിയാക്കൽ..... ഇത്തവണ വിട്ട് കൊടുക്കാൻ തോന്നിയില്ല... കോഴിയുടെ കോളേജ് ചരിത്രത്തിന്റെ ഒരല്പം പറയാൻ തുടങ്ങിയതും പാവം കൈയും കൂപ്പി സുല്ലിട്ടു.... ഞാനാരാ മോള് ഹല്ലപിന്നെ 😌... അന്ന് പിന്നെ പ്രേത്യകിച്ച് പരിപാടി ഒന്നുമില്ലായിരുന്നു, നാളെയാണ് റിസേപ്‌ഷൻ.. അപ്പോൾ അതിന്റെ തിരക്കിലായിരുന്നു എല്ലാരും.. ഞാനാണേൽ വീട്ടിലെ എല്ലാരേയും വിളിക്കുന്ന തിരക്കിലും.....

ഇന്ന് രാവിലെ നീനുവും നിതിയും ദീപുവും അവരുടെ വീട്ടിൽ പോയി.. നാളെ റിസേപ്‌ഷന് വരും.... അന്നമ്മയെ അങ്കിൾ അങ്ങോട്ടേക്ക് വിളിച്ചെങ്കിലും നാളത്തെ റിസേപ്‌ഷൻ കൂടി കഴിഞ്ഞേ പോകുള്ളൂ ന്ന് പറഞ്ഞിരിക്കുവാ പെണ്ണ്.. അതെന്നെ കാണാനുള്ള ആഗ്രഹം കൊണ്ടല്ലെന്ന് ഊഹിക്കാലോ ല്ലേ 😌........ അഗ്നി........ മ്മ് എന്താടോ???? ബെഡിന്റെ ഒരറ്റം പറ്റി കിടക്കുമ്പോഴാണ് അവനെ വിളിക്കാൻ തോന്നിയത്..... അതേയ്, ഞാനൊരിക്കൽ പറഞ്ഞില്ലേ എനിക്കൊരു ഇഷ്ടം ഉണ്ടായിരുന്നു ന്ന്..... അതിനെപ്പറ്റി തനിക്കൊന്നും അറിയേണ്ടേ???? കുറച്ച് നേരം കഴിഞ്ഞും അവിടെനിന്നൊരു മറുപടിയും ഇല്ലെന്ന് കണ്ടപ്പോൾ മെല്ലെ തിരിഞ്ഞുനോക്കി ഞാൻ.... എന്നെത്തന്നെ നോക്കി കിടക്കുന്നവനെ കണ്ടതും എന്താണെന്ന് ചോദിച്ചോണ്ട് ഞാനും അവന് അഭിമുഖമായി കിടന്നു...... തത്കാലം അതെനിക്കറിയേണ്ട... അതെന്താ?? ഞാൻ കണ്ട നാൾ മുതലുള്ള നിന്നേ അറിഞ്ഞാൽ മതിയെനിക്ക്.. അതിനപ്പുറമുള്ള ദച്ചുവിനെ പറ്റി കുറെയൊക്കെ നീ പറഞ്ഞിട്ടുണ്ട്, ആ കൂട്ടത്തിൽ പോലും ആ പ്രണയത്തെ നീ മൂടിപിടിച്ചുവെങ്കിൽ അതിനി എനിക്കറിയേണ്ട......

നിന്നേ എനിക്കറിയാം ഇപ്പോൾ ആ മനസ്സിൽ ഈ അഗ്നിദത്ത് മാത്രമേ ഉള്ളൂന്നും അറിയാം.... അയ്യെടാ...!!... ഒരു അഗ്നിദത്ത് വന്നേക്കുന്നു, തന്നോടാര് പറഞ്ഞു എന്റെ മനസ്സിൽ താനാണെന്ന്.. 😒.... ഹഹഹഹഹ....... ഓഹ് ഇങ്ങേര് എന്റെ കണ്ട്രോൾ കളയും, ഒടുക്കത്തെ ലുക്കും ആളെ മയക്കുന്ന ഒരു ചിരിയും.... ഒരുനിമിഷം അവനെ തന്നെ നോക്കിക്കിടന്നുപോയി.. പെട്ടെന്ന് ആ മിഴിയും എനിക്ക് നേരെയാണെന്ന് അറിയേ, വെട്ടിതിരിഞ്ഞ് കിടന്നു..... ഇങ്ങേർക്കെന്തിനാ ഭഗവാനെ ഈ ഒടുക്കത്തെ ഗ്ലാമർ കൊടുത്തേ,എത്ര പെൺപിള്ളേർ വായിനോക്കുന്നുണ്ടാകും.. ഇനിയിപ്പോ ബോഡിഗാർഡ് പണി കൂടി ഞാൻ ചെയ്യേണ്ടി വരുവോ 🙄..... നഖവും കടിച്ച് ഓരോന്ന് പിറുപിറുത്ത് നൈസായി ഒന്ന് തിരിഞ്ഞുനോക്കിയതും കണ്ടു, എന്നെത്തന്നെ ഇമ വെട്ടാതെ നോക്കികിടക്കുന്ന അവനെ.... നോക്കിയ അതേ സ്പീഡിൽ തിരിഞ്ഞുകിടന്ന് നാക്ക് കടിച്ചു....... അൽപ്പനേരത്തിന് ശേഷം കഴുത്തിടയിൽ അവന്റെ ചുടുനിശ്വാസം വീണതും കണ്ണുകൾ ഇറുക്കെ അടച്ച് തലയിണയിൽ വിരലുകൾ അമർന്നു........

കഴുത്തിടയിൽ അവന്റെ അധരം പരതി നടക്കേ, എന്റെ വിരലുകൾ തലയിണയിൽ ശക്തിയിൽ അമർന്നുകൊണ്ടേയിരുന്നു... ഞാൻപോലുമറിയാതെ അവനെ സ്വീകരിക്കാൻ എന്റെ ശരീരം വെമ്പൽ പൂണ്ടു.... എന്നെ നേരെ കിടത്തി നെറുകയിൽ മുത്തി അവൻ, മെല്ലെ ആ ചുണ്ടുകൾ എന്റെ കണ്ണിലേക്കു നീങ്ങവെ,നാണത്തോടെ എന്റെ മിഴികൾ കൂമ്പിയടഞ്ഞു........ അവന്റെ മുത്തം കൺപോളയും കടന്ന് കവിളിലൂടെ ചലിച്ചുകൊണ്ടേയിരുന്നു..... ഒടുവിലത് എന്റെ ചുണ്ടിൽ തട്ടി നിൽക്കേ, അവന്റെ തലമുടിയിൽ എന്റെ വിരലുകൾ കോർന്നു............ ആ നിമിഷം മതിയായിരുന്നു, അവന്റെ അധരത്തിന് അതിന്റെ ഇണയോട് കൊരുക്കാൻ........ വേദനിപ്പിക്കാതെ അത്രത്തോളം മൃദുലമായി അവ പരസ്പരം ഇണച്ചേർന്നു.......ശ്വാസം വിലങ്ങുമെന്നായപ്പോൾ എന്നിൽ നിന്ന് ഞാനവനെ തള്ളിമാറ്റി..... അപ്പോഴും മിഴികൾ ഉയർത്തി ആ കണ്ണുകളിലേക്ക് നോക്കാനുള്ള ശക്തി എനിക്കില്ലായിരുന്നു........ ആ പല്ലുകൾ എന്റെ കഴുത്തിടയിൽ മെല്ലെ അമർന്നതും ഒരിക്കൽ കൂടി അവന്റെ മുടിയിഴയിൽ എന്റെ കൈകൾ ശക്തിയിൽ അമർന്നു..... പെണ്ണെ........

മ്മ്........ ഇനിയും പറയാൻ പറ്റുമോ നിന്റെ മനസ്സിൽ ഞാനില്ലെന്ന്??????? അവന്റെ ആ ചോദ്യത്തിന് മറുപടി പറയാനാകാതെ എന്റെ കണ്ണുകൾ അവനുനേരെ നീണ്ടു...... ആ മിഴിയിൽ അലയടിക്കുന്ന പ്രണയസാഗരത്തിൽ ഞാൻ സ്വയം മുങ്ങി പോകുമെന്നായപ്പോൾ പിടയലോടെ ഞാൻ നോട്ടം മാറ്റി...... അപ്പോഴും അറിയുന്നുണ്ടായിരുന്നു ഞാൻ അവന്റെ ചൊടിയിലെ ചെറു പുഞ്ചിരി......... മെല്ലെ എന്നിൽ നിന്നടർന്ന് മാറി കിടന്നു അവൻ, ഒപ്പം ഒരു കൈയാൽ എന്നെ ആ മാറോടു ചേർത്ത് പിടിച്ചു...... ആ മാറിൽ തലചേർക്കവേ ഇന്നുവരെ അറിയാത്ത മറ്റേതോ ലോകത്തായിരുന്നു ഞാൻ.... ദച്ചു....... മ്മ്..... ഡു യൂ ലവ് മീ??? ആ ചോദ്യം കേട്ടിട്ടും കേൾക്കാത്ത പോലെ ആ മാറിലേക്ക് ഒരിക്കൽ കൂടി ഞാൻ പറ്റി ചേർന്നുകിടന്നു....... ഇഷ്ടമാണ് ഒരുപാട് ......പക്ഷെ അത് നിന്നോട് തുറന്ന് പറയാൻ എനിക്കാകുന്നില്ല അഗ്നി....!!!! ആത്മഗതത്തോടെ അവന്റെ ഹൃദയമിടിപ്പിന്റെ ഈണം കേട്ട് ഞാൻ കണ്ണുകളടച്ചു, അപ്പോഴും അവന്റെ വിരലുകൾ എന്റെ മുടിഇഴകളെ താളത്തിൽ തലോടി ഒഴുകി നടന്നു........... (തുടരും ).

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story