ദക്ഷാഗ്‌നി: ഭാഗം 38

dakshagni

എഴുത്തുകാരി: നിരഞ്ജന

 മുഖത്തേക്ക് വെട്ടം അരിച്ചിറങ്ങിയപ്പോഴാണ് മെല്ലെ കണ്ണ് തുറന്നത്.... അഗ്നിയുടെ മാറിൽ തലചേർത്ത് അവനോട് ചേർന്ന് കിടക്കുകയായിരുന്നു ഞാൻ... ആദ്യമൊന്ന് ഞെട്ടിയെങ്കിലും ഇന്നലത്തെ സംഭവങ്ങൾ ഉള്ളിലൂടെ ഒരു മിന്നായം പോലെ കടന്നുപോയി... അറിയാതെ ചൊടിയിൽ ഒരു പുഞ്ചിരി വിരിഞ്ഞു അവനായിട്ടേന്നോണം..... ഫ്രഷായി ഇറങ്ങിയപ്പോഴും അവൻ മയക്കത്തിൽ തന്നെയായിരുന്നു.... മുടി തോർത്തി, വിടർത്തിയിട്ട് കണ്ണാടിയ്ക്ക് മുന്നിലേക്ക് ചെന്നു.... കണ്ണെഴുതി പൊട്ട് തൊട്ടു, മുടി കെട്ടാൻ നേരമാണ് കഴുത്തിടയിലെ പാട് ശ്രദ്ധിച്ചത്...... അഗ്നിയുടെ പല്ല് കൊണ്ട് അവിടമാകെ ചുവന്നിരുന്നു.... അതിലേക്ക് വിരലുകൾ ചലിക്കവേ മറ്റേതോലോകത്തായിരുന്നു ഞാൻ...... എനിക്കെന്താ പറ്റിയത്??? കണ്ണാടിയിലേക്ക് നോക്കി എന്റെ പ്രതിബിംബത്തോടായ് ചോദിച്ചു..... ആ പഴയ ദച്ചുഅല്ല, ഞാൻ... ആകാൻ ശ്രമിക്കുമ്പോഴും എന്തോ ഒന്ന് എന്നെ പിന്നിലേക്ക് വലിക്കുന്നു... അഗ്നി....!!അവന്റെ മുന്നിൽ ഞാൻ ഞാനല്ലാതാകുന്നു...

ആ നിമിഷം ഓർമയിൽ അഗ്നിയെ ആദ്യമായ് കണ്ട രംഗമാണ് തെളിഞ്ഞത്.... വീറോടെയും വാശിയോടെയും സംസാരിച്ചിരുന്നദച്ചു ഇന്ന് അഗ്നിയുടെ സാമിപ്യം ഒന്ന് കൊണ്ട് മിണ്ടാതെ ആകുന്നു...... പ്രണയമാണോ? അതോ താലി കെട്ടിയ പുരുഷനോടുള്ള വിധേയത്വമോ???? ഒരുത്തരം കണ്ടെത്താനാകാതെ കണ്ണുകൾ പിടയവേ, കാതിൽ അവന്റെ വാക്കുകൾ ഇരമ്പി.... ""നീ നീയായി തന്നെ നിൽക്കണം ദച്ചു... മറ്റൊന്നിനും വേണ്ടി നീ നിന്നേ മാറ്റരുത്......"" അതേ, ഞാൻ ഞാനായി തന്നെ ജീവിക്കും..... പഴയദച്ചുവായി തന്നെ.... അതും പറഞ്ഞ് ഒരു ചിരിയോടെ സിന്ദൂരചെപ്പിലേക്ക് കൈനീണ്ടതും എനിക്ക് മുന്നേ അവനത് സ്വന്തമാക്കി.... നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ഞാനുള്ളപ്പോൾ, ഇതിന്റെ അവകാശം എനിക്ക് മാത്രമാണെന്ന്........ ചെവിയിടുക്കൽ ആ നിശ്വാസമടിച്ചപ്പോൾ ഇന്നലത്തെ ഓരോ നിമിഷവും എന്നിലൂടെ കടന്നുപോയി............ നാണവും പ്രണയവും എന്നിൽ നിറഞ്ഞ നിമിഷം........,

ഒരു നുള്ള് സിന്ദൂരം നെറുകയിൽ തൊട്ട് കണ്ണാടിയിൽ നോക്കി എങ്ങെനെയുണ്ടെന്നർത്ഥത്തിൽ അവൻ പുരികം പൊക്കി ചോദിച്ചതും ചുണ്ട് കൂർപ്പിച്ച് ഉമ്മാ ന്ന് കാണിച്ചു ഞാൻ.... പാവം അത് കണ്ട് വായും പൊളിച്ച് നിന്നുപോയി....... ഈച്ച കേറി പോകും മനുഷ്യാ, വാ അടച്ചുപിടി...... താടിയിൽ മെല്ലെ തട്ടി ഞാൻ പുറത്തേക്ക് പോകാൻ തിരിഞ്ഞതും ആ കൈ എന്റെ ഇടുപ്പിലൂടെ പിടിച്ച് എന്നെ ആ നെഞ്ചിലേക്കിട്ടു..... ഡോ കാട്ടുമാക്കാനെ തനിക്കിത് എന്നതാ?? വിടെന്നെ...... ഓഹോ, അപ്പോൾ നിന്റെ വായിൽ നാവുണ്ട് ല്ലേ....... ഉണ്ടായൊണ്ട് അല്ലെടോ ഇങ്ങെനെ ഇട്ട് അലയ്ക്കുന്നേ??? ഓഹോയ്‌, എന്നിട്ട് ഇന്നലെ ഈ നാവൊന്നും ഞാൻ കണ്ടില്ലല്ലോ...... അത് പിന്നെ...... താൻ.... തനിക്ക് നാണമില്ലെടോ ഒരു പെങ്കൊച്ചിനെ കേറി ഇങ്ങെനെയൊക്കെ ചെയ്യാൻ...?? ഓ എന്നാത്തിനാ നാണം 😌ഞാൻ എന്റെ ഭാര്യയെ അല്ലെ... അല്ല എങ്ങെനെയൊക്കെ ചെയ്തു ന്നാ മാഡം ഉദ്ദേശിച്ചേ.... ഒരു പ്രത്യേക ടോണിൽ എന്നെ നോക്കി കണ്ണിറുക്കികൊണ്ട് അവൻ ചോദിച്ചപ്പോൾ ഞാൻ പെട്ടെന്നെന്തോ പറയാനാഞ്ഞു പെട്ടെന്ന് എന്തോ ഓർമവന്നത് മാതിരി ഒന്നുമില്ലെന്ന് തലയാട്ടി,ന്നിട്ട് മുടി എടുത്ത് മുന്നിലേക്കിട്ടു,..

അത് കൃത്യമായി ശ്രദ്ധിച്ചതുകൊണ്ട് തന്നെ ആ ചൊടിയിൽ ഒരു കുസൃതി ചിരി വിടർന്നു.. ശോ അങ്ങെനെ പറയരുത്... എന്താണെന്ന് പറയണം.. പ്ലീസ്...... അവൻ എന്റെ നേർക്ക് മുഖം കൊണ്ട് വന്നതും ബെഡിലേക്ക് അവനെ ശക്തിയിൽ തള്ളി ഞാൻ പുറത്തേക്കൊടി..... നിന്നെ എന്റെ കൈയിൽ കിട്ടും ട്ടാ... ആയിക്കോട്ടെ...... ഓടുന്നതിനിടയിൽ വിളിച്ചുകൂവുന്നത് കേട്ടിട്ടാകണം അനു ചേച്ചി ചിരിച്ചത്.. ഞാനാണെങ്കിൽ ചമ്മിയ മട്ടും.... ഉച്ചകഴിഞ്ഞായിരുന്നു റിസപ്‌ഷൻ വെച്ചത്..... ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമെല്ലാരും ഉണ്ട്.......ഞാനും അഗ്നിയും റോയൽ ബ്ലൂ കളർ ആയിരുന്നു ഡ്രസ്സ്‌... ഞാനൊരു ബ്ലൂ കളർ സാരിയും,കഴുത്തിലെ പാട് കാണാതിരിക്കാൻ താലി മാലിക്ക് പുറമെ അല്പം വീതിയുള്ള ഒരു നെക്ക്ലെസ് കൂടി ഇട്ടു,അവൻ ബ്ലൂ ഷർട്ടും ഒരു ബ്ലാക്ക് ജാക്കറ്റും ഉണ്ട്........ സ്പെക്സ് ന് പകരം ലെൻസാണ് വെച്ചിരിക്കുന്നത്... ന്തോ നിക്ക് അത് ഇഷ്ടല്ല.... എങ്കിലും ചെക്കന്റെ ഗ്ലാമറിനു ഒരു കുറവുമില്ല, വന്നിരിക്കുന്ന എല്ലാം പിടക്കോഴികളുടെയും കണ്ണ് അങ്ങേർക്ക് മേലെ തന്നെ, കുറച്ച് സഞ്ജുവേട്ടനും പിന്നാലെ ഉണ്ട്..

ഞാനും ചേച്ചിയും കൂടി കഷ്ടപ്പെട്ട് കണ്ണുരുട്ടി ഓരോന്നിനെയും ഓടിച്ചുവിടുന്നു... പാവം കാർത്തി, ആരെങ്കിലും അവനെ ഒന്ന് നോക്കണേ എന്ന മട്ടിൽ അങ്ങോട്ടും ഇങ്ങോട്ടും ഒരു കാര്യവുമില്ലാതെ നടക്കുന്നു........ മൂന്ന് മണികഴിഞ്ഞാണ് അഴിയന്നൂരിലെ കാർ റിസപ്‌ഷൻ ഹാളിലേക്ക് വന്നത്..... അച്ഛനും അമ്മയും മുത്തൂസും മുത്തിയും വല്യമ്മയും അപ്പച്ചിയും അങ്കിളും വല്യച്ഛനും ഏട്ടന്മാരും ന്റെ ഗ്യാങ്മൊക്കെ ഉണ്ടായിരുന്നു....കൂട്ടത്തിൽ എന്റെ ആജന്മശത്രുവും... കല്യാണത്തിന് അന്ന്,രാവിലെ കണ്ടതിൽ പിന്നെ ആൾടെ വിവരമൊന്നുമില്ലായിരുന്നു, ഇപ്പോഴും വലിയ മാറ്റമൊന്നുമില്ല പുച്ഛം തന്നെ ആ മുഖത്ത് , ഓ പിന്നെ അവളുടെ ഒരു പുച്ഛം പോടീ പുല്ലേ 😒 കാറിൽ നിന്നിറങ്ങിയതും അന്നമ്മയും നീനുവും എന്റെ അടുക്കലേക്ക് ഓടിവന്നു...പിറകെ അമ്മയും വല്യമ്മയും അപ്പച്ചിയും... തൊട്ടും തലോടിയും വിശേഷങ്ങൾ ചോദിച്ചറിഞ്ഞു കൂടെ അനുചേച്ചിയും ഉണ്ടായിരുന്നു.... സുഖല്ലേ മുത്തശ്ശന്റെ കാന്താരിയ്ക്ക്??? നെറുകയിൽ തലോടി മുത്തൂസ് ചോദിച്ചതിന് തലയാട്ടി ആ നെഞ്ചിലേക്ക് ചാഞ്ഞു, അപ്പോഴേക്കും അച്ചനും അങ്കിളും വന്നു... വാവേ.........

അച്ചേടെ ആ വിളിയിൽ ഞാനൊരു വാടിയ പൂവായി ആ മാറിലേക്ക് പറ്റിച്ചേർന്നു, സീൻ സെന്റി ആകുമെന്നായപ്പോ പെട്ടെന്ന് വല്യച്ചൻ ഇടയിൽ കയറി.... ആൺപിള്ളേര് എല്ലാം പിന്നെ അഗ്നിയുടെ അടുക്കലാണ്.... അത്യാവശ്യം എന്നെ ആക്കുന്നുമുണ്ട്, ദീപുവും കിച്ചേട്ടനും ആണ് അതിന്റെ ചുക്കാൻ പിടിക്കുന്നത്........ എന്നാലും ന്റെ അഗ്നി, താൻ കഴിഞ്ഞ ജന്മം എന്ത് ദ്രോഹം ചെയ്തിട്ടാ ഈ ജന്മം ഇവളെ കിട്ടിയേ....!!! ഹാ, എന്ത് ചെയ്യാനാ എല്ലാം എന്റെ വിധി...!! വിധി അല്ല മച്ചാ, യോഗം 😌അല്ലേൽ ഈ അരപിരിലൂസിനെ തന്നെ കെട്ടുവോ..... ടാ പൊട്ടാ.. വെറുതെ എന്റെ മലയാളം കേൾക്കണോ നിനക്ക് 🤨 അയ്യോ വേണ്ടായേ, എനിക്കിനി ഗംഗ വരെ പോയി എന്റെ ചെവി കഴുകാൻ വയ്യ 😌.......... കൈകൂപ്പി ഒരു പ്രത്യേക ടോണിൽ ദീപു പറഞ്ഞത് കേട്ടതും കൂട്ടച്ചിരി ഉയർന്നു കൂട്ടത്തിൽ ചുണ്ട് കൂർപ്പിച്ച് ഞാനും.....അപ്പോഴും അഗ്നിയോട് കാര്യമായി എന്തോ പറയുകയായിരുന്നു ഏട്ടൻ!! ഒരക്ഷരമെങ്കിലും ആ നാവിൽ നിന്ന് എന്നോട് സംസാരിച്ചിരുന്നുവെങ്കിൽ എന്നൊന്ന് കൊതിച്ചുപോയി... എന്റെ ആ നോട്ടത്തിനർത്ഥം മനസ്സിലായത് പോലെ കിച്ചേട്ടൻ ഏട്ടനെ നോക്കി... പിന്നെ സഹതാപത്തോടെ എന്നെയും, ഉള്ളിലെ നീറ്റൽ മറച്ചുപിടിച്ചുകൊണ്ട് ഞാനൊന്ന് ചിരിച്ചു....

ഓർമയിൽ അപ്പോഴും ആ ദിനം ഉണ്ടായിരുന്നു, മാനവ് ബാലചന്ദ്രൻ അനുജത്തിയെ മറന്നിട്ടില്ല എന്ന് ബോധ്യപ്പെടുത്തിയ എന്റെ വിവാഹദിവസം!! അണിയിച്ചൊരുക്കിയ സ്റ്റേജിൽ നവദമ്പതികളെ കാണാനും ആശംസകളറിയിക്കാനും ഒട്ടനവധി പേരുണ്ടായിരുന്നു, സുഹൃക്കളും ഓഫീസിലെ സ്റ്റാഫും ഉൾപ്പെടെ ഒത്തിരിപേർ... എല്ലാർക്കും മുന്നിൽ പുഞ്ചിരിയോടെ ഞങ്ങൾ നിന്നു, കൈവിരലുകൾ പരസ്പരം കോർത്തുകൊണ്ട്.. ഇടയ്ക്കിടയ്ക്ക് ഓരോരുത്തരുടെ വക ഓരോ കുസൃതി ഗെയിംസ് ഉണ്ടായിരുന്നു..... പാട്ടും ഡാൻസും മിമിക്രിയും അങ്ങെനെ പലതും... എല്ലാത്തിനും നിന്നുകൊടുത്തു......അപ്പോഴൊക്കെ കളിയാക്കികൊണ്ട് പിന്നാലെ തന്നെ അവന്മാരും ഉണ്ടായിരുന്നു.....!!! ഫാമിലി പിക് എടുക്കുന്ന സമയം രണ്ട് കുടുംബക്കാരും വന്ന് നിന്നു.... പിന്നെ സിംഗിൾ ഫോട്ടോയും ഗ്രൂപ്പ് വൈസും ഒക്കെയുണ്ടായിരുന്നു...... ഒരുവിധം എല്ലാരും ഫോട്ടോ എടുത്തുകഴിഞ്ഞപ്പോഴാണ്, എന്റെ ഒപ്പം ഒരു ഫോട്ടോ എടുക്കണം ന്ന് പറഞ്ഞ് അഞ്ജലി സ്റ്റേജിലേക്ക് കേറി വരുന്നത്.... ഇവളിത് എന്നാ ഉദ്ദേശിച്ചാ ടി???

അന്നമ്മ എന്നോട് രഹസ്യമായി ചോദിച്ചതും ആവോ അറിയില്ലെന്ന മട്ടിൽ ഞാൻ ചുമല് കൂച്ചി... നാത്തൂനും നാത്തൂനും കൂടി ഫോട്ടോ എടുക്കട്ടെന്നെ.... കൂട്ടത്തിൽ ആരൊക്കെയോ പറഞ്ഞത് കേട്ടപ്പോൾ തീരെ ഇഷ്ടമല്ലാഞ്ഞിട്ട് കൂടി മനസ്സിൽ ലവളെ ചീത്ത വിളിച്ചോണ്ട് പുറമെ ചിരിച്ച് അഞ്ജലിയോട് ചേർന്ന് നിന്നു...... ഫോട്ടോ എടുത്ത് കഴിഞ്ഞതും ചിരിയോടെ ആശംസകൾ അറിയിക്കാനെന്ന മട്ടിൽ അവളെന്നെ കെട്ടിപിടിച്ചു..... സൊ ബെറ്റിൽ ഞാൻ ജയിച്ചു...!!വൈകാതെ നിന്റെ ഏട്ടന്റെ കൈയും പിടിച്ച് ഞാൻ നിന്റെ വീടിന്റെ പടി ചവിട്ടും, നീ അവിടെനിന്നും പുറത്താകുകയും ചെയ്തു...!!! ഒരല്പം അവജ്ഞയോടെ അവൾ എന്റെ കാതോരം പറഞ്ഞത് കേട്ടപ്പോൾ പുച്ഛം തോന്നി....... തിരിച്ച് ആ കാതോരം ഞാൻ എന്റെ ചുണ്ട് മുട്ടിച്ചു..... നീ എന്ത് കരുതി, ഈ ദക്ഷിണ വെറും വിഡ്ഢി ആണെന്നോ????അങ്ങെനെ നിന്നേ ഈസി ആയി ജയിക്കാൻ വിടുമെന്ന് തോന്നുന്നുണ്ടോ നിനക്ക്??? ഒരുനിമിഷം അവളുടെ മുഖം ചുളിഞ്ഞു... നിന്നോട് എനിക്കൊരു പകയും ഇല്ലായിരുന്നു അഞ്ജലി, പക്ഷെ നീ മനഃപൂർവം എന്റെ ജീവിതത്തിൽ ഇടപെടാൻ തുടങ്ങി...

അപ്പോൾ പിന്നെ കൈയും കെട്ടി മിണ്ടാതെ ഇരിക്കാൻ എനിക്കാവില്ലല്ലോ.... ദച്ചു എന്താണെന്ന് നിനക്കറിയില്ല...സമയം ആകുമ്പോൾ അത് നീ അറിയും..അതുവരെ വേണേൽ ഇങ്ങെനെ കിടന്ന് പറക്ക്.. ഹാ പിന്നെ പറന്ന് പറന്ന് അന്നമ്മേടെ മുന്നിലൊന്നും പോയേക്കരുത്, നിന്റെ ചിറക് അരിയും അവൾ...!!! ദേഷ്യത്തോടെ ഞാൻ പറഞ്ഞതത്രയും കേട്ട് വീർത്തുകെട്ടിയ മുഖവുമായി സ്റ്റേജിൽ നിന്നിറങ്ങാൻ ഒരുങ്ങിയവളെ അഗ്നി പിടിച്ച് നിർത്തി, ഒന്നുകൂടി ഞങ്ങളുടെ കൂടെ നിർത്തി പോസ് ചെയ്യിപ്പിച്ചു..... ഇപ്പോ ഓക്കേ ആയില്ലേ...?? ഡബിൾ ഓക്കേ.....!!!! കണ്ണിറുക്കി അവൻ ചോദിച്ചതിന് ചിരിയോടെ കൂടെ ഉത്തരം കൊടുത്തു ഞാൻ... ഡീ നീനുവേ...!! എന്നാടി അന്നമ്മേ....! നീ ഈ ചക്കിക്കൊത്ത ചങ്കരൻ ന്ന് കേട്ടിട്ടുണ്ടോ? ഉണ്ടെങ്കിൽ???? എങ്കിൽ ദേ അങ്ങോട്ട് നോക്കിക്കേ നേരിൽ കാണാം....... ഞങ്ങളെ ചൂണ്ടി അവളത് പറയുമ്പോൾ അവളേ തന്നെ പിന്തുടർന്നുകൊണ്ട് ഒരുജോഡി കണ്ണുകളുണ്ടായിരുന്നു.. അവളുടെ പ്രണയത്തിന്റെ...!!!!! ആറു മണി കഴിഞ്ഞതോടെ വന്നവരെല്ലാം പോയിത്തുടങ്ങി..

ഒടുവിൽ രണ്ട് കുടുംബക്കാർ മാത്രമായി.... അവരും യാത്ര പറഞ്ഞ് പോയതും ഫ്രഷ് ആകാനായി ഞാൻ റൂമിലേക്ക് പോയി...... പോകും വഴിയ്ക്കേ കണ്ടു, ആരോടോ ദേഷ്യത്തോടെ ഫോണിൽ സംസാരിക്കുന്ന ഗായത്രിയെ...!!!അപ്പോഴാണ് അവൾ രാവിലെ പറഞ്ഞതൊക്കെ ഓർമ വന്നത്...!! രാവിലെ അഗ്നിയുടെ അടുക്കൽ നിന്നും വിളിച്ചുകൂവികൊണ്ട് ഓടി താഴേക്ക് ചെല്ലുമ്പോൾ അവിടെ ഗായത്രിയും അവളുടെ അമ്മയും ഉണ്ടായിരുന്നു... എന്നെക്കണ്ടതും ആന്റി എന്റെ അടുക്കലേക്ക് വന്നു, നെറുകയിൽ തലോടി സ്വയം പരിചയപ്പെടുത്തി... പിന്നെ കളിയായി അഗ്നിയ്ക്ക് ഗായത്രിയെ ആലോചിക്കാൻ നിന്നതാണെന്നും പറഞ്ഞു.. കാർത്തി പറഞ്ഞ് അതൊക്കെ അറിയാവുന്നത് കൊണ്ട് തിരികെയൊരു ചിരി കൊടുത്ത് ഞാൻ അത് കേട്ടില്ലെന്ന് നടിച്ചു.. പിന്നെയും എന്തൊക്കെയോ ഞങ്ങൾ സംസാരിച്ചു.. അപ്പോഴൊക്കെ അവളുടെ മുഖം ദേഷ്യത്തോടെ ചുളിഞ്ഞിരുന്നു, ഒപ്പം ആ കണ്ണുകൾ എന്റെ ശരീരത്തിലൂടെ പാഞ്ഞുനടന്നു, ഒടുവിൽ ഫാനിന്റെ കാറ്റിൽ മുടികൾ പറന്നപ്പോൾ കഴുത്തിടയിൽ തെളിഞ്ഞു പാട് ആ കണ്ണുകൾ ഒപ്പിയെടുത്തു......

മോളെ, അഗ്നി എണീറ്റോ?? ഹാ ഏട്ടാ,എണീറ്റു ഫ്രഷ് ആകാൻ പോയി... ദേ ഈ ഫോൺ അവന് കൊണ്ട് പോയി കൊടുത്തേക്ക്, ഓഫീസിൽ നിന്നാ അവനെ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് പറഞ്ഞ് എന്നെ വിളിച്ചതാ.... ഫോൺ എന്റെ നേർക്ക് നീട്ടികൊണ്ട് സഞ്ജുവേട്ടൻ പറഞ്ഞപ്പോൾ അതും വാങ്ങി ഞാൻ റൂമിലേക്ക് ചെന്നു.... ഡോർ തുറന്നതും കണ്ടു, കണ്ണാടിയ്ക്ക് അരികിൽ നിന്ന് ഷർട്ടിന്റെ ബട്ടൻസ് ഇടുന്ന അഗ്നിയെ..! ആരോ ഡോർ തുറന്നതറിഞ്ഞ് ഞെട്ടിതിരിഞ്ഞ് അവൻ വാതിൽക്കലേക്ക് നോക്കിയപ്പോൾ ന്റെ കണ്ണുകൾ ചെന്നത് ആ മാറിലേക്കായിരുന്നു....... ആദ്യത്തെ ബട്ടൺ ഇട്ടതുകൊണ്ട് തന്നെ മിന്നായം പോലെ എന്തോ ഒന്ന് കണ്ടുപോയ ആ പാട് എന്നെ ഒന്ന് അസ്വസ്ഥപെടുത്തി..... നീയോ?? എന്താടി????? ഫോൺ.. ഏട്ടൻ തന്നതാ... മ്മ്..... എന്റെ കൈയിൽ നിന്നത് വാങ്ങി കാതോരം വെച്ചു എന്തൊക്കെയോ സംസാരിച്ചു.. അപ്പോഴും എന്റെ നോട്ടം ആ മാറിലായിരുന്നു.... മിന്നായം പോലെ കണ്ട ആ പാട്!!!അറിയാതെ ഓർമകൾ ബാല്യത്തിലേക്ക് കടന്നു, എന്നെ ചേർത്ത് പിടിച്ച് നിൽക്കുന്ന പൊടിമീശക്കാരന്റെ ഇടനെഞ്ചിലെ ടാറ്റൂ.....!!!!!!

അതോർത്ത് നിന്നുപോയി, അവന്റെ ശബ്ദമോ വിളിയോ കേട്ടിരുന്നില്ല..... ഡീീ..........!! ചുമലിൽ പിടിച്ച് അവനൊന്ന് കുലുക്കിയപ്പോഴാണ് ബോധത്തിലേക്ക് വരുന്നത് ഞാൻ... "" ആ നെഞ്ചിൽ എന്താ പാട്???? അത് ഒരു ആക്‌സിഡന്റ് കഴിഞ്ഞപ്പോ ഉണ്ടായതാ.... ന്തേ?? വേറെ ഒന്നൂലെ??? വേറെ എന്ത്???? കുസൃതിയോടെ ആ മിഴികൾ എന്റെ നേർക്ക് നീണ്ടു... ടാറ്റൂ വല്ലതും????? അതൊക്കെ എന്തിനാ നീ അറിയുന്നേ??? അത്... പിന്നെ...... പറയാനൊരു ഉത്തരം ഇല്ലായിരുന്നു എനിക്ക്, ഒരു നിമിഷത്തേക്ക് എങ്കിലും ആ പൊടിമീശക്കാരൻ അഗ്നിയായിരുന്നുവെങ്കിൽ എന്ന് കൊതിച്ചുപോയി....!! അയ്യെടാ, നൈസായി എന്റെ ബോഡി കാണാനുള്ള സൈക്കളോടിക്കൽ മൂവ് അല്ലേടി നിനക്ക്???? അങ്ങെനെ ഒന്നും കാണിക്കൂല ഞാൻ... അയ്യാ കാണാൻ പറ്റിയ ഒരു ബോഡി....!! പിന്നെ നീ എന്തിനാടി എന്റെ നെഞ്ചത്തോട്ട് നോക്കി നിന്നത്....?? അത് പിന്നെ.. അവിടെ എന്തോ ഒരു പാട് കണ്ടപ്പോൾ....! ഓഹോയ്‌.. അങ്ങെനെ പല പാടുകളും എന്റെ ദേഹത്തുകാണും അതെല്ലാം ഞാൻ കാണിച്ച് തരട്ടെ 😌....പകരം നീ എന്തോന്ന്...

അല്ല ഒരു പാലം അങ്ങോട്ട് ഇടുമ്പോ ഇങ്ങോട്ടും അതൊക്കെയാകാം...... ആ നോട്ടവും ചുണ്ടിലെ വഷളൻ ചിരിയും അത്ര പന്തിയല്ലെന്ന് കണ്ടതും അവന്റെ കൈയിൽ നിന്ന് ഫോണും തട്ടിപ്പറിച്ച് veendum ഒരു എസ്‌കെപ്പ് 🙈.... ഓടിച്ചെന്ന് തട്ടി നിന്നതോ ഗായത്രിയുടെ മുന്നിലും....!!! എന്റെ മുഖത്തേ നാണം കാണ്കെ ആ കണ്ണുകൾ ചുമന്നുവന്നു......അത് പതിയെ എന്റെ മാറിലോട്ടി ചേർന്നുകിടന്ന താലിയിലേക്ക് നീണ്ടു...!! നീ എന്ത് കൂടോത്രമാടി ചെയ്തേ??? എസ്‌ക്യൂസ് മി?? എടുത്തടിച്ചതുപോലെയുള്ള അവളുടെ ചോദ്യം എനിക്ക് മനസ്സിലായിരുന്നില്ല....!! വർഷങ്ങളായി ഞാൻ പ്രണയിച്ചതാ അഗ്നിയെ..... അവൻ എന്റെ കഴുത്തിൽ താലി കെട്ടുന്നതും സ്വപ്നം കണ്ട് ജീവിച്ചതാ ഞാൻ... അതിനിടയിലാ നീ..... അവൾ ദേഷ്യം കൊണ്ട് വിറച്ചു.. ഞാനാണേൽ എന്ത് പറയുമെന്നറിയാതെ നിന്നുപോയി.. പ്രണയം തകർന്നുപോയ ഒരു പെണ്ണിന്റെ വേദനയോട് എനിക്കും സഹതാപം തോന്നി...... അത് ഗായത്രി ഞാൻ.... ഛീ മിണ്ടാതെടി...രാത്രിയിൽ അവനെ വിളിച്ച് വീട്ടിൽ കയറ്റിയിട്ട്,നീ ശീലാവതി ചമയുന്നോ?????

നീ സൂക്ഷിച്ചോ അധികം നാൾ ഈ താലിയുമിട്ടോണ്ട് നീ ഇവിടെ വാഴില്ല.. വാഴിക്കില്ല ഗായത്രി..!! പിന്നീട് അവൾ പറഞ്ഞതൊക്കെ എന്റെ ചോര തിളപ്പിക്കുന്നതായിരുന്നു,വേറെ എന്തോ പറയാൻ വന്നവളുടെ കരണം പുകയ്ക്കാൻ ഒരു നിമിഷം പോലും ചിന്തിക്കേണ്ടി വന്നില്ല പിന്നെയെനിക്ക്... ഡീ നീ എന്നെ.... ശൂ പയ്യെ.. അല്ലേൽ നാണക്കേട് നിനക്കാ!!ആരോടെങ്കിലും എന്നോട് അടിച്ചത് എന്തിനെന്നു ചോദിച്ചാൽ നീ ഇപ്പോ പറഞ്ഞതൊക്കെ ഞാൻ അങ്ങട് പറയും... പിന്നെ എന്താകും നിന്റെ അവസ്ഥ ന്ന് നിനക്ക്തന്നെ ഊഹിക്കാലോ ല്ലേ.??? ഒരുവേള അവളൊന്ന് ഞെട്ടി,പിന്നെ ദേഷ്യത്തോടെ എന്നെ നോക്കി.... അപ്പോഴും മാറിൽ കൈകെട്ടി ഞാൻ അവൾക്ക് മുന്നിൽ നിന്നു... നിന്നോടെനിക്ക് സഹതാപമുണ്ട് ഗായത്രി,പക്ഷെ വിധി അത് നമ്മൾ ആഗ്രഹിക്കുന്നതൊന്നുമാകില്ല നടത്തുന്നത്... അത് മനസ്സിലാക്കി സ്വയം തിരുത്താൻ നോക്ക്,വെറുതെ അഗ്നിയുടെ പിന്നാലെ ഇനി നടക്കരുത്.. അവനിപ്പോൾ എന്റെ ഭർത്താവ് ആണ്... ജീവിതാവസാനം വരെ അതങ്ങനെ തന്നെയാകും.. ഞങ്ങൾക്കിടയിൽ ഒരു പ്രശ്നമുണ്ടാക്കാനായി വരരുത് നീ........

വന്നാൽ അതിനി ആരായാലും അവർ ദച്ചുവിന്റെ മറ്റൊരു രൂപം കാണും!!ഓർത്തോ..... സൗമ്യമായി തന്നെ അവളോട് ഞാൻ എനിക്ക് പറയാനുള്ളതുപറഞ്ഞുതീർത്തു... ദച്ചു...!! ഹാ ഏട്ടാ ദാ വരുന്നു....... ഒരിക്കൽ കൂടെ അവളേ ഒന്ന് നോക്കി ഞാൻ ഫോണുമായി സഞ്ജുവേട്ടന്റെ അടുക്കലേക്ക് പോയി... ഇല്ലെടി, നീ വാഴില്ല....!!!!!! പല്ലുകൾ കൂട്ടിയിറുമ്മി അവൾ പോയ വഴിയേ നോക്കി ഗായത്രി മന്ത്രിച്ചു.... ദച്ചു..!! പിന്നിൽ നിന്ന് അഗ്നി വിളിച്ചപ്പോഴാണ് ഞാൻ പെട്ടെന്ന് ബോധത്തിലേക്ക് വന്നത്, നോക്കിയപ്പോഴുണ്ട് ഞങ്ങളെ രണ്ടിനെയും ദേഷ്യത്തോടെ മാറി മാറി നോക്കുന്ന ഗായത്രി...!!! പൊടി പുല്ലേ.... 😒 അവളേ നോക്കി പുച്ഛത്തോടെ ചുണ്ടുകൾ കൊണ്ട് ആംഗ്യം കാണിച്ച് ഞാൻ അഗ്നിയോടൊപ്പം റൂമിലേക്ക് നടന്നു............... ഇനി വരുന്നത് എന്തെന്നറിയാതെ ❤ (തുടരും )

അതേയ്, ആദ്യമേ ഞാൻ പറഞ്ഞല്ലോ ഇതിൽ നോ ട്രാജേടി, അതിന് ഞാൻ 100%ഗ്യാരന്റി ❤

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story