ദക്ഷാഗ്‌നി: ഭാഗം 39

dakshagni

എഴുത്തുകാരി: നിരഞ്ജന

 എന്താണ് ഭാര്യേ, ഗായത്രിയോട് ഒരു ഏനക്കേട്????? റൂമിലെത്തിയതും കണ്ണ് കൂർപ്പിച്ച് കൊണ്ടുള്ള അവന്റെ ചോദ്യം കേട്ടപ്പോൾ ചുണ്ടിൽ ചിരിയൂറി... അതൊക്കെ ഞങ്ങൾ പെണ്ണുങ്ങളുടെ കാര്യം.. തല്കാലം താൻ അതിലിടപെടണ്ടാ...... ഉവ്വാ!!അവസാനം വല്ല പണിയും വാങ്ങിക്കൂട്ടി കരഞ്ഞോണ്ട് വരാതിരുന്നാൽ മതി, തനിക്കറിയില്ല അവളേ.. ഒരുമാതിരി സൈക്കോ മോഡ് ആണ്...... ഓ പിന്നെ ഒരു സൈക്കോ,, ഇങ്ങോട്ട് വരട്ടെ, കാണിച്ചുകൊടുക്കാം ദച്ചു ആരാണെന്ന്.....!!!.. ഇടുപ്പിലേക്ക് സാരിയുടെ ഒരറ്റം ചേർത്ത് വെച്ച് മറു കൈ ഇടുപ്പിലും വെച്ച് ഞാൻ പറഞ്ഞു.... ഇനിയിപ്പോ എന്താ കാണാനുള്ളെ 😌എല്ലാം കണ്ട് ബോധ്യപ്പെട്ടു.........!!! ഹേ 🙄??? ആ പറഞ്ഞത് മനസ്സിലാകാതെ അവനെ നോക്കിയതും ആ കണ്ണുകൾ എന്റെ വയറിലേക്കായിരുന്നു നീണ്ടത്..... തെന്നിമാറി കിടക്കുന്ന സാരിയ്ക്കിടയിലൂടെ അണിവയറിലെ കറുത്ത മറുകിലേക്ക് തന്നെ നോക്കിനിൽക്കുന്നവനെ കണ്ടതും നാണത്തോടെ സാരി പിടിച്ച് നേരെയിട്ടു... വഷളൻ....!!!! എന്തോ എങ്ങെനെ.....??

എന്റെ നെഞ്ചത്തോട്ടു എത്തിനോക്കാൻ നേരം ഈ വഷളത്തരം ഒന്നുമില്ലായിരുന്നോ???? ഞാനോ.. ഞാനെപ്പോ??? നീ നോക്കിയില്ലെടി... ഇല്ലെടി... അതും ചോദിച്ചോണ്ട് എന്റെ നേർക്ക് വരുന്നവനെ പിന്നിലേക്ക് തള്ളി മാറ്റി ടവ്വലും എടുത്ത് ബാത്‌റൂമിലേക്കോടി............ നീ ഒരു ലഹരിയാണ് പെണ്ണെ.... അവൾ പോയ വഴിയേ മെല്ലെ മൊഴിഞ്ഞ് ബെഡിലേക്ക് ചാഞ്ഞു അവൻ... മെല്ലെ വിരലുകൾ ഇടനെഞ്ചിലെ ടാറ്റൂവിലേക്ക് പാഞ്ഞതും ഉള്ളിൽ പേടിയും അതിലേറെ പിടയലുമായി തന്റെ ടാറ്റൂവിലേക്ക് നോക്കിയ രണ്ട് മിഴികൾ തെളിഞ്ഞുവന്നു..... മഴത്തുള്ളികൾ ആ മുഖത്തേക്ക് ഇറ്റിറ്റു വീഴുമ്പോഴും ഇമ ചിമ്മാതെ ആ പെണ്ണ് അതിലേക്ക് തന്നെ നോക്കിയിരുന്നു.... മെല്ലെ ആ മുഖം തനിക്ക് നേരെ നീണ്ടപ്പോഴേക്കും പേടിച്ച് ബോധം മറഞ്ഞിരുന്നു, ഇന്നും ആ സംഭവം അവന്റെ സിരകളിലൂടെ ഒഴുകിനടന്നു നാട്ടിലെപഠിത്തം കഴിഞ്ഞ് ലണ്ടനിലേക്ക് പഠിക്കാൻ പോകുന്നതിനു ഒരാഴ്ച മുൻപാണ് കസിൻസിന്റെ കൂടെ ഒരു ട്രിപ്പ്‌ പ്ലാൻ ചെയ്തത്......

ഒരു മൂന്ന് ദിവസത്തെ ട്രിപ്പ്‌, സഞ്ജുവേട്ടനും ഉണ്ടായിരുന്നു കാർത്തി അന്ന് കുഞ്ഞായൊണ്ട് അവനെ കൂട്ടിയില്ല.....എല്ലാം കഴിഞ്ഞ് തിരികെ മടങ്ങാൻ നേരമാണ്, ഇവിടെ അടുത്തുള്ള "അടിയാത്തി മല "യിൽ പോയാലോ എന്നൊരു ആലോചന വന്നത്....... ആ പേരിൽ തന്നെ ഒരു കൗതുകം തോന്നിയോണ്ട് എതിർത്തു പറയാൻ നിൽക്കാതെ അങ്ങോട്ട് വെച്ചുപിടിച്ചു....... ഈ നാട്ടിൽ തന്നെയാണ് അങ്ങെനെയൊരു സ്ഥലമെങ്കിലും, അധികം ആരും ആ ഭാഗത്തേക്ക്‌ പോകാറില്ലായിരുന്നു.. എല്ലാർക്കും പേടിയായിരുന്നു അവിടം.. സാമൂഹ്യവിരുദ്ധരുടെ വിഹാരകേന്ദ്രമാണ് പോലും അവിടെ... എന്തായാലും പോകാൻ തന്നെ തീരുമാനിച്ചു....... ഉച്ചതിരിഞ്ഞാണ് യാത്ര പുറപ്പെട്ടത്,നാലു മണിയോടെ അവിടെ എത്തി.... താഴെ വണ്ടി ഇട്ട് ഞങ്ങളൊക്കെ നടക്കാൻ തുടങ്ങി... അന്ന് ഈ ഫോട്ടോഗ്രാഫി ക്രെയ്‌സ് കുറച്ചുണ്ടായൊണ്ട് ഞാൻ പലപ്പോഴായും അവരിൽ നിന്ന് മാറിയെ സഞ്ചരിക്കാറുള്ളൂ.. അന്നും അങ്ങേനെയാണ് കുന്നിൻമുകളിലെ അപകടമേഖലയിലേക്ക് ഞാൻ ചെല്ലുന്നത്..

അവിടുത്തെ സീനറി നന്നായിരിക്കുമെന്ന് തോന്നി, പെട്ടെന്നാണ് കാർമേഘം ഇരുണ്ട് കൂടിയതും മഴ ശക്തിയായി പെയ്തുതുടങ്ങിയതും...താഴെക്കോടാൻ തുടങ്ങിയപ്പോഴാണ് അവിടെ മഴ നനഞ്ഞുകൊണ്ട് കൈ രണ്ടും വിടർത്തി നിൽക്കുന്ന ഒരു പെൺകുട്ടിയെ കണ്ടത് ..,തിരിഞ്ഞുനിൽക്കുന്നത് കൊണ്ട് അവളുടെ മുഖം കണ്ടിരുന്നില്ല........ ഇവൾക്ക് എന്താ വട്ടാണോ ന്ന് ചിന്തിച്ച് തിരിയാൻ നേരമാണ് ഒരു അലർച്ച കേൾക്കുന്നത്... നോക്കുമ്പോൾ കണ്ടു കാൽ തെന്നി താഴേക്ക് വീഴാൻ പോകുന്നവളെ.. വീഴാതിരിക്കാൻ അടുത്തുള്ള ഒരു ഉണങ്ങിയ മരത്തിന്റെ കമ്പിൽ പിടിമുറുക്കിയിട്ടുണ്ട് അവൾ.. പക്ഷെ ഏത് സമയവും അത് ഒടിഞ്ഞുപോകാം എന്ന നിലയിലായിരുന്നു...... ഓടിച്ചെന്ന് ആ കൈകളിൽ പിടിച്ച് മുന്നിലേക്ക് വലിച്ചതും ശക്തിയോടെ ആ മുഖം വന്നെന്റെ നെഞ്ചിൽ തട്ടി..... ഒരു കൈയിൽ ഷർട്ടിൽ അവൾ പിടിച്ചുമുറുക്കിയതും ആദ്യത്തേ രണ്ട് ബട്ടൻസ് പൊട്ടി വീണു.... പേടിയോടെയും പിടയലോടെയുമുള്ള ആ കണ്ണുകൾ അന്ന് നെഞ്ചിൽ കേറിയതാണ്......... ഒരിക്കൽ മറക്കാനാകാത്ത തരത്തിൽ...

അന്ന് ബോധം മറഞ്ഞവളേയും കൈയിലെടുത്ത് താഴേക്ക് ഇറങ്ങി, പാതിയായപ്പോൾ കണ്ടു അവളേ തേടിയെന്നോണം വരുന്ന ഒരുപറ്റം വിദ്യാർത്ഥികളെയും അധ്യാപകരെയും... ഏതോ സ്കൂളിലെ സ്റ്റഡി ടൂറുമായി ബന്ധപ്പെട്ട് അവിടേക്ക് വന്നവരാണ് അവർ.... ഞാൻ കാര്യമൊക്കെ എല്ലാവരോടും പറഞ്ഞതും ഇങ്ങേനെയാണോ കുട്ടികളെ നോക്കുന്നതെന്ന് ചോദിച്ച് ഏട്ടനവരോട് തട്ടികയറി.. അന്ന് കുറെ സോറിയും പറഞ്ഞ് അവളെയും കൊണ്ട് പോയതാണവർ.. പിന്നീട് ഇന്നുവരെ കണ്ടിട്ടില്ല.. ആരെന്നോ ഏതെന്നോ അറിയില്ല....... അറിയാൻ ശ്രമിച്ചോ എന്ന് ചോദിച്ചാൽ അറിയില്ല... ലണ്ടനിൽ നിന്ന് മടങ്ങിവന്നപ്പോൾ ആ സ്കൂളിലേക്ക് പോയതാണ്.. പക്ഷെ അന്ന് ഞാൻ കണ്ട ഒരു അധ്യാപകരെയും അന്നവിടെ കണ്ടില്ല....... ഓയ് കാട്ടുമാക്കാനെ.....!!! മുഖത്ത് വെള്ളത്തുള്ളികൾ തെറിച്ചപ്പോഴാണ് ഓർമകളിൽ നിന്നവൻ പുറത്ത് വരുന്നത്....

മുന്നിൽ നിറ പുഞ്ചിരിയുമായി നിൽക്കുന്നവളെ കാണ്കെ ഒരുപോലെ ആ കണ്ണിൽ സന്തോഷവും സങ്കടവും കലർന്നു....... ഇതെന്നാന്നെ ഇത്രയ്ക്കും അങ്ങട് ആലോചിച്ചു കൂട്ടാൻ.. പോയി ഫ്രഷ് ആക് നാറിയിട്ട് വയ്യ....!! മുഖം അൽപ്പം ചുളിച്ച് അവൾ പറഞ്ഞത് കേട്ടതും അവളുടെ കൈ പിടിച്ചു വലിച്ചു ബെഡിലേക്കിട്ടു അവൻ, ശേഷം മേലേക്ക് ചാഞ്ഞു...അപ്രതീക്ഷിതമായതുകൊണ്ട് തന്നെ ആ കണ്ണുകളിൽ പിടയലായിരുന്നു....... അഗ്നി..... അവളുടെ സ്വരം ആ കാതിൽ അലയടിച്ചില്ല... ആ കണ്ണുകൾ.. എവിടെയോ താൻ കണ്ട് മറന്ന കണ്ണുകൾ അത് മാത്രമായിരുന്നു അവനിൽ...ഒരുവേള താൻ തേടിനടന്ന മാൻമിഴി ഇവളാണോ എന്ന് പോലും അവൻ സംശയിച്ചു പോയി.... മെല്ലെ അധരം അവളുടെ കൺപോളയിൽ അമർത്തി മുത്തി..... നിന്റെ ഈ കണ്ണുകൾക്ക് എന്നെ കൊല്ലാനുള്ള ശക്തിയുണ്ട് ദച്ചു.. പ്ലീസ് ഇങ്ങെനെ നീ എന്നെ നോക്കല്ലേ, ചിലപ്പോൾ എനിക്കെന്നെ തന്നെ കൺട്രോൾ ചെയ്യാൻ പറ്റില്ല.. പ്ലീസ്......

അവൻ പറഞ്ഞതൊക്കെ കേട്ടപ്പോൾ ചിരിയൂറിയെങ്കിലും കുസൃതിയോടെ അവൾ അവന്റെ ഷർട്ടിൽ പിടിച്ച് തന്നോടടുപ്പിച്ചു.... ഇങ്ങെനെ ഇമ്രാൻ ഹാഷ്മി കളിക്കാതെ പോയി അടിച്ച് നനച്ച് കുളിക്ക് മനുഷ്യാ നാറിയിട്ട് മേലാ.........!!!! ചിരിയോടെ അവനെ തന്നിൽ നിന്നടർത്തി മാറ്റി അവളെണീറ്റു...... ഡീീ....!!! പോടാ............... നിന്നേ ഇന്ന് ഞാൻ...... പിടിക്കാനായി അവൻ മുന്നിലേക്ക് ആഞ്ഞതും ഡോർ തുറന്ന് അവൾ പുറത്തേക്കൊടി..... നിനക്കുള്ളത് ഞാൻ വെച്ചിട്ടുണ്ടെടി ചുള്ളികമ്പേ...!! അതും പറഞ്ഞ് അവൻ ബാത്‌റൂമിലേക്ക് നടന്നു ഉള്ളിൽ ഒരു ചെറു നോവോടെ... അവന്റെ മാൻമിഴിയ്ക്കായി...!! സ്റ്റെപ് ഇറങ്ങി താഴേക്ക് ചെന്നതും ഞാൻ കണ്ടത് സോഫയിൽ കാലിന്മേൽ കാലും കയറ്റിയിരുന്ന് ഫോണിൽ തോണ്ടുന്ന ഗായത്രിയെയാണ്... തൊട്ടരികിൽ അവളുടെ അമ്മ കാൽ വേദന ആണെന്ന് പറഞ്ഞ് ഇരിക്കുന്നു...... ആന്റി..... ഹാ മോളോ?? ഇത്രപെട്ടെന്ന് ഫ്രഷ് ആയിവാന്നോ?? എന്റെ ശബ്ദം കേട്ടതും ഫോണിൽ നിന്നൊന്ന് മുഖം ഉയർത്തി എന്നെ നോക്കിയിട്ട് പുച്ഛത്തോടെ അതിലേക്ക് തന്നെ ഊളിയിട്ടു അവൾ.!! എന്ത് പറ്റി ആന്റി???

അത് പിന്നെ എനിക്കീ വാതമൊക്കെ ഉണ്ട് മോളെ,ഇന്ന് കുറച്ച് നേരം നിന്നില്ലേ അതാകും.. നല്ല വേദന....!! മരുന്ന് വല്ലതും ഉണ്ടോ ആന്റി?? കഴിച്ചെടാ.. ഇപ്പോ ശ്രീജ ചൂട് വെള്ളം എടുക്കാൻ പോയി കുറച്ച് ചൂടുവെള്ളം പിടിക്കാമെന്ന് വെച്ചു... അത് പറഞ്ഞപ്പോഴേക്കും ശ്രീജാന്റി ഒരു പത്രത്തിൽ ചൂട് വെള്ളവുമായി വന്നു....... ഇങ്ങേടുക്ക് ആന്റി ഞാൻ വെച്ചുകൊടുക്കാം.... അയ്യോ അതൊന്നും വേണ്ടാ മോളെ... ഒരു കുഴപ്പവുമില്ല ഞാൻ ചെയ്തോളാം.... അതും പറഞ്ഞ് ഒരു തുണി മുക്കി മെല്ലെ ഞാൻ ആ കാലിൽ തടവികൊടുത്തു,അപ്പോഴേക്കും അനു ചേച്ചി കൊണ്ട് വന്ന ഹോട് ബാഗ് കൂടി കാലിൽ വെച്ചു കൊടുത്തു...... ഇതെല്ലാം കണ്ടുകൊണ്ടിരിക്കുന്ന ഒരുവളുടെ പല്ലിറുമ്മുന്ന ശബ്ദം നിങ്ങൾ കേൾക്കുന്നില്ലേ സൂർത്തുക്കളെ 😌 പ്രത്യകിച്ച് മറ്റൊന്നും ഉണ്ടാകാതെ ആ രാത്രിയും കടന്നുപോയി..അന്നത്തേതിന് ശേഷം,കിടക്കുമ്പോൾ രണ്ടറ്റം ആണെങ്കിലും ഉണരുമ്പോൾ ഞാൻ അഗ്നിയുടെ നെഞ്ചിൽ തലചായ്ച്ചിട്ടുണ്ടാകും...

ആ ഹൃദയതാളം ഇല്ലാതെ ഒരു ദിനം പോലും ഉറങ്ങാൻ കഴിയാത്തത് പോലെ... ഇന്നാണ് ഞങ്ങൾ അഴിയന്നൂർക്ക് പോണത്.... രണ്ട് ഡേ കഴിഞ്ഞേ തിരിച്ചുള്ളൂ...അനുചേച്ചിയും സഞ്ജുവേട്ടനും കൂടെ വരുന്നുണ്ടെന്ന് പറഞ്ഞതാ.. പെട്ടെന്ന് ഏട്ടന് ഹോസ്പിറ്റലിൽ എന്തോ എമർജൻസി വന്നതുകൊണ്ട് അവർ വൈകിട്ട് എത്താം ന്ന് പറഞ്ഞു...... കല്യാണം കഴിഞ്ഞുള്ള ആദ്യത്തെ യാത്ര ആയതുകൊണ്ട് എല്ലാർക്കുമുള്ള ഡ്രസ്സും മധുരവുംകൊണ്ടൊക്കെയാ പോയത്....,. അഴിയന്നൂരിന്റെ ഗേറ്റ് കടന്നതും ഞങ്ങളെ കാത്തെന്നപോലെ മുത്തൂസും അങ്കിളും അച്ഛനും ഉമ്മറത്തേക്കിറങ്ങി വന്നു പിന്നാലെ വലിയച്ചനും.... നിങ്ങൾ നേരത്തെ വരുമെന്ന് പറഞ്ഞിട്ട് ഇതിപ്പോ താമസിച്ചല്ലോ.... അങ്കിളിന്റെ ചോദ്യം കേട്ടതും അഗ്നി എന്നെ നോക്കി കണ്ണുരുട്ടി.. നേരത്തെയൊക്കെ ഇറങ്ങിയതാ അങ്കിളെ, ദേ ഇവിടൊരുത്തി എല്ലാർക്കും ഡ്രസ്സ്‌ എടുക്കണം ന്ന് പറഞ്ഞ് എന്നെ കേറ്റി ഇറക്കിയത് അഞ്ച് കടേലാ.. അവസാനം എന്തൊക്കെയോ വാങ്ങിക്കൂട്ടിയിട്ടുണ്ട്....... ഇത് പാരമ്പര്യസ്വഭാവാ അഗ്നി.. ഇവൾടെ മുത്തശ്ശിയുടെ സ്വഭാവവും ഇത്‌ തന്നെ...!!

അവളുടെ അമ്മേടേം........ മുത്തശ്ശന് കോറസായി അച്ചന്റെ ശബ്ദം കൂടി കേട്ടതും കെറുവോടെ മുഖം തിരിച്ച് അകത്തേക്ക് കയറി ഞാൻ.... അതേ ഈ കവറൊക്കെ??? സൽസ്വഭാവം ഉള്ള രണ്ട് മൂന്ന് പേരില്ലേ അവരെല്ലാം കൂടി എടുത്തോണ്ട് വാ.. ഞാൻ പാരമ്പര്യ സ്വഭാവമുള്ള ന്റെ പാവം അമ്മയെയും മുത്തശ്ശിയെയും കാണട്ടെ.... പിന്നിൽ നിന്ന് അവൻ വിളിച്ചു ചോദിച്ചത് കേട്ട് പിന്തിരിഞ്ഞ് ഒന്ന് നന്നായി പുച്ഛിച്ചു അതും പറഞ്ഞ് അകത്തേക്ക് കയറി, പിന്നാലെ ചിരിയോടെ അവർ അഞ്ചും കുറെ കവറുമായി വന്നു......... ദച്ചു..... അമ്മ ഓടിവന്ന് കെട്ടിപിടിച്ചു, പിന്നാലെ അന്നമ്മയും... ഇന്ന് പോകാനിരുന്നവളെ, അവളുടെ പപ്പേടെ കാലും കൈയും പിടിച്ച് രണ്ട് ദിവസം കൂടി ഇവിടെ നിൽക്കാനുള്ള പെർമിഷൻ വാങ്ങിച്ചതാ ഞാൻ..... മുത്തീ......

നിറ കണ്ണുകളോടെ ആ വൃദ്ധ വിരലുകൾ എന്നെ തലോടി..... ഏട്ടന്മാരൊക്കെ ഓരോന്ന് പറഞ്ഞ് കളിയാക്കുന്നുണ്ട് അപ്പോഴൊക്കെയും ആ ഹൃദയങ്ങളും സന്തോഷത്താൽ നിറഞ്ഞുതുളുമ്പിയിരിന്നു.... ആ മുഖങ്ങൾ അതെന്നോട് പറയാതെ പറഞ്ഞു........ രണ്ടാളും പോയി ഫ്രഷ് ആയി വാ.. ദച്ചു അഗ്നിമോനെ അകത്തേക്ക് കൂട്ടികൊണ്ട് പോ.... വലിയമ്മ പറഞ്ഞതുകേട്ട് ഞാൻ അഗ്നിയെ നോക്കി സ്റ്റെപ്പുകൾ കയറി ,ചെറുപുഞ്ചിരിയോടെ കൊണ്ട് വന്ന ബാഗുമായി അവനും...... റൂമിലേക്ക് കയറിയതും നടു നിവർത്തി അവൻ ആ ബെഡിലേക്ക് ചാഞ്ഞു.... അത് കണ്ടപ്പോൾ എന്തോ ഉള്ളിൽ ഒരു നീറ്റൽ... എന്റെ ലോകമായിരുന്ന ഈ നാലുചുമരിനുള്ളിൽ മറ്റൊരാൾ... അത് അഗ്നിയാണെങ്കിൽ പോലും എന്തോ അതംഗീകരിക്കാൻ കഴിയാത്തതുകൊണ്ട് മെല്ലെ ബാൽകണിയിലേക്ക് നടന്നു ......(തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story