ദക്ഷാഗ്‌നി: ഭാഗം 40

dakshagni

എഴുത്തുകാരി: നിരഞ്ജന

തനിക്കെന്താ പറ്റുന്നത്?? അഗ്നി, അവൻ തന്റെ ഭർത്താവാണ്.. തുറന്നുപറഞ്ഞില്ലെങ്കിലും ഇന്ന് മനസ്സിൽ അവൻ മാത്രമാണ്.. എന്നിട്ടും........... ഉള്ളിലെവിടെയോ ഒരു ചെറുനൊമ്പരം തോന്നിയവൾക്ക്........!!!...തണുത്ത കാറ്റിൽ അങ്ങെനെ അവിടെ നിൽക്കേ മനസ്സ് ഒരു പട്ടം പോലെ പാറിനറക്കാൻ തുടങ്ങി..... ഡീ പെണ്ണെ...... പെട്ടെന്ന്,പിന്നിൽ ആ വിളി കേട്ടതും പുഞ്ചിരിയോടെ ആ നിൽപ്നിന്നു... എന്നതാടി ഒരു ആലോചന?നിന്റെ നാത്തൂനെ എങ്ങെനെ പഞ്ഞിക്കിടാം ന്നാണോ???? ഹഹഹഹഹ.... അന്നമ്മയുടെ ആ ചോദ്യത്തിൽ ആർത്ത് ചിരിച്ചു... എവിടെ നിന്റെ കെട്ടിയോൻ???? ബെഡിൽ ഇല്ലേ?? അമ്പരപ്പോടെ തിരികെ ചോദിച്ചതും ഇല്ലെന്ന് അവൾ ചുമല് കൂച്ചി.. ഞാൻ വന്നപ്പോൾ ഡോർ തുറന്നു കിടക്കുന്നു, കേറി നോക്കിയപ്പോ ആരൂല്ല പോകാൻ തിരിഞ്ഞപ്പോഴാ ബാൽക്കാണിയിൽ നിന്റെ നിഴൽ കണ്ടേ അപ്പോ ഇങ്ങോട്ട് വന്നേ.. 😌പമ്മി പമ്മിയാ വന്നേ, ചിലപ്പോ കട്ടുറുമ്പ് ആയിപോകുമോ ന്ന് പറയാൻ പറ്റൂല ല്ലോ..... പ്ഫാ.....!അവളേ അടിക്കാൻ കൈഓങ്ങിയതും ചിരിയോടെ അവൾ ഒന്ന് കണ്ണിറുക്കി.... എന്നാലും അവൻ എവിടെ പോയി??

ചിലപ്പോ ബാത്‌റൂമിൽ ആകും, അല്ലെങ്കിൽ പുറത്തോട്ട് എങ്ങാനും പോയിക്കാണും.... അഗ്നിയെ പറ്റി ചിന്തിച്ചോണ്ട് ഇരുന്നപ്പോഴാണ് ലവളുടെ ഓരോരോ ചോദ്യങ്ങൾ വന്നത് 😌... സത്യം പറയെടി അന്ന് നീ എന്താ ആ പൂതനയോട് പറഞ്ഞെ??? എന്ന് 🙄? നിങ്ങളുടെ റിസപ്ഷന്റെ അന്ന്.....!!! ഓ അതോ.... അത് ഞാനും എന്റെ നാത്തൂനും തമ്മിലുള്ള രഹസ്യാ..... ഓഹോയ്‌ ഇപ്പോ നമ്മൾ ഔട്ട്‌...!!!! കെറുവോടെ മുഖം വീർപ്പിച്ചുകാട്ടി തിരിഞ്ഞു നിന്നവളെ ഇടകണ്ണിട്ട് നോക്കാൻ ഒരു രസായിരുന്നു...... അന്നമ്മ...!!മറ്റുള്ളവരേക്കാൾ ഒരുതരി ഇഷ്ടം കൂടുതലാണ് ഇവളോട്.. ഒരുപക്ഷെ, അവൾ ഞാൻതന്നെ ആയതുകൊണ്ടാകാം.. എന്റെ കുറുമ്പും സ്വഭാവവും വാശിയും ദേഷ്യവും അതേപടിയുള്ള എന്റെ സോൾ! എന്റെ കൊച്ച് പിണങ്ങിയോ? കെറുവോടെ മാറിനിന്നവളുടെ അടുത്തേക്ക് നീങ്ങി, പിന്നിലൂടെ ചെന്ന് കെട്ടിപിടിച്ചു.... നീയും എന്റെ നാത്തൂൻ അല്ലേടി പെണ്ണെ?

എന്റെ കിച്ചേട്ടന്റെ പെണ്ണ്...!! അത് പറഞ്ഞപ്പോൾ ആ മുഖമൊന്നു വിടർന്നു.. കണ്ണുകൾ പതിവിലും കൂടുതൽ തിളങ്ങി, നാണത്താൽ കവിൾ ചുവന്നുതുടുത്തു...!!!എന്തോ അത് കണ്ടപ്പോൾ വല്ലാത്ത സന്തോഷമാ തോന്നിയെ..... അയ്യടാ പെണ്ണിന്റെ ഒരു നാണം കണ്ടില്ലേ?? നിനക്കിതൊക്കെ ഉണ്ടല്ലേ 😌... അതെന്നാടി ഞാൻ പെണ്ണല്ലേ 🤨 ആണോ??? ആവോ നിക്ക് അറിയില്ല 🙈.... എങ്കിലേ നിന്റെ ഏട്ടനോട് ചെന്ന് ചോദിക്ക്, അങ്ങേർക്ക് കൃത്യമായി അതിനുള്ള ഉത്തരം അറിയാം..... ഹേ 🙄നീ എന്നതാടി എന്റെ പാവം ഏട്ടനെ ചെയ്തേ????? അയ്യടി ഒരു കോവം ഏട്ടൻ....!!അങ്ങേരുടെ ഉള്ളിലെ ഇമ്രാൻഹാഷ്മിയെ ഞാൻ മാത്രമേ കണ്ടിട്ടുള്ളൂ 😌...... കെട്ടിന് മുന്നേ,രണ്ടും കൂടി എന്നെ അപ്പച്ചി ന്ന് വിളിക്കാൻ ഒരാളെ കൊണ്ട് വരുവോ? പ്ഫാ......!!! ആ ആട്ട് മാത്രം മതിയായിരുന്നു എനിക്ക് നന്നാവാൻ 😌 നീ എന്നതാടി പറഞ്ഞെ ആ പിശാച്ചിനോട്???

ഓ നീ അത് വിട്ടില്ലേ??? അങ്ങെനെ വിടാൻ പറ്റില്ലല്ലോ.. നീ പറ...!! ഗൗരവത്തോടെയുള്ള ആ നോട്ടത്തിൽ അന്ന് അവളോട് പറഞ്ഞതെല്ലാം എനിക്ക് പറയേണ്ടി വന്നു...! പണിയോ??? നീ ന്ത്‌ പണിയാ വെച്ചേക്കുന്നേ?????? ആ ചോദ്യത്തിന് മറുപടിപറയാതെ അവളേ തന്നെ നോക്കിനിൽക്കുകയായിരുന്നു ഞാൻ... ഡീ കോപ്പേ.. നിന്നോടാ ചോദിച്ചേ, എന്ത് പണിയാ അഞ്‌ജലിയ്ക്ക് വെച്ചേക്കുന്നേ ന്ന്?? ദേ മര്യാദക്ക് എന്തുണ്ടെലും പറഞ്ഞോ, അല്ലാതെ കൈയും മുറിച്ച് നിന്ന് കരയാൻ നിന്നാൽ കൊന്ന് കളയും പന്നി നിന്നെ ഞാൻ....!!!!! ദേഷ്യവും അതിലേറെ വാത്സല്യവും ആ വാക്കുകളിൽ നിറഞ്ഞുനിന്നു... എന്റെ അന്നമ്മേ... നീ ഇങ്ങെനെ കിടന്ന് തിളയ്ക്കേണ്ട... ഈ പണിയുമായി എനിക്കൊരു ബന്ധവുമില്ല... ഇത്‌ കൊടുക്കുന്നെ നീയാ...!! വാട്ട്‌???? അതേടി.... സാക്ഷാൽ അലീന തന്നെ...!! ദച്ചു നീ എന്തൊക്കെയാ ഈ പറയുന്നേ??? സത്യം.... ഇവിടുന്ന് പോയവൾ ഞാൻ.. വെറുമൊരു അതിഥിയായി ഇവിടേക്ക് വരുന്നവൾ.. ആ എനിക്കെന്ത് ചെയ്യാനാ അവളേ??? സൊ അവൾക്കുള്ള പണി നീ ആണ്...

അവളെപ്പോലെ ഈ തറവാട്ടിലേക്ക് മരുമകളായി വരുന്ന നീ........, നിന്നെക്കാൾ വേറെന്ത് പണിയാടി അവൾക്ക് കിട്ടാനുള്ളത്???ചെറുചിരിയോടെ അവളേ നോക്കിയതും എന്തൊക്കെയോ ആലോചിച്ച് കൂട്ടുന്ന തിരക്കിലായിരുന്നുപെണ്ണ്, പക്ഷെ, ദച്ചു അവൾ ഇവിടെ എങ്ങെനെ നിൽക്കും?? അങ്കിളും ആന്റിയുമൊക്കെ ഇവിടെ നിൽക്കുവോ?തിരികെ പോണില്ലേ? നിൽക്കും.. നിർത്തിക്കും മുത്തൂസ്, നിനക്കറിയില്ല അഴിയന്നൂർ തറവാട്ടിലെ ആദികേശവനെപറ്റി,മുത്തൂസിന്റെ ആവിശ്യമായിരുന്നു മരണം വരെ എല്ലാവരും ഒരു വീട്ടിൽ വേണമെന്ന്.. ഇടയ്ക്ക് ജോലിസംബന്ധമായി അച്ഛൻ ഞങ്ങളെകൊണ്ട് മാറിയെങ്കിലും റിട്ടയേർഡ് ആയാൽ പിറ്റേന്ന് ഇവിടേക്ക് തന്നെ വരണമെന്നായിരുന്നു മുത്തൂസിന്റെ ആവിശ്യം, മനുവേട്ടൻ നിന്നില്ലെങ്കിൽ? അവളുടെ ആ ചോദ്യത്തിന് ഒരു പുച്ഛച്ചിരി എന്നിൽ നിന്ന് വന്നതുകൊണ്ടാകാം പുരികക്കൊടി അല്പമൊന്ന് പൊക്കി അവളെന്നെ നോക്കിയത്.... ഈ ലോകത്ത് മാനവ് ബാലകൃഷ്ണന് ഈ കൂടെപുറപ്പിനോടെ ദേഷ്യമുള്ളൂ,മുഖം കറുപ്പിക്കൂ, മറ്റുള്ളവരൊക്കെ ആ നെഞ്ചിൽ തന്നെയുണ്ട്...

സൊ, മനുവേട്ടനെങ്ങും പോകില്ല.. അഞ്ജലി അവൾ വിചാരിക്കുംപോലെ എന്റെ ഏട്ടനവളുടെ വരുതിയിൽ നിന്നിട്ടില്ല.. കുടുംബം കഴിഞ്ഞേയുള്ളൂ അവൾ പോലും ഏട്ടന്.....! ഗാർഡൻ ഏരിയയിൽ കിച്ചേട്ടനോട് എന്തൊക്കെയോ പറഞ്ഞിരിക്കുന്ന ഏട്ടനെ നോക്കി അത് പറയുമ്പോൾ അറിയാതെ കണ്ണുകളിൽ നനവ് പടർന്നു.. അതറിഞ്ഞെന്നോണം അവളെന്നെ ചേർത്ത് പിടിച്ചു.... നീ വിഷമിക്കണ്ടടി പെണ്ണെ, അഞ്ജലിയുടെ കാര്യം നിന്റെ ഈ അന്നമ്മ ഏറ്റു... ആ വളഞ്ഞമൂക്കും കൊണ്ട് ക്ഷ ണ്ണ ഞ്ഞ എഴുതിപ്പിക്കും ഞാൻ നീ നോക്കിക്കോ!!!!! ഹഹഹഹഹ.....!!! പെണ്ണിന്റെ പറച്ചിൽ കേട്ടപ്പോൾ അറിയാതെ ചിരിപൊട്ടി,ആർത്ത് ആർത്ത് ചിരിക്കുമ്പോൾ ഒരു ചുവരപ്പുറം താൻ പറഞ്ഞതൊക്കെ കേട്ട് നിൽക്കുന്നവനെ ശ്രദ്ധിച്ചില്ല ഞാൻ.... അവന്റെ കണ്ണിൽ ഒരേട്ടനും അനിയത്തിയും നിറഞ്ഞുനിന്നു.... മെല്ലെ ഫോണും എടുത്ത് താഴേക്ക് ചെല്ലുമ്പോൾ മനസ്സിൽ ചില കണക്കുകൂട്ടലുകൾ ഉണ്ടായിരുന്നു, തന്റെ പ്രാണന് വേണ്ടി അവളുടെ ഏട്ടനെ നേടിക്കൊടുക്കാനുള്ള ചില കണക്കുകൂട്ടലുകൾ....

അന്നമ്മയെ പറഞ്ഞുവിട്ട് ഒന്ന് ഫ്രഷ് ആയി താഴെക്കിറങ്ങിയപ്പോൾ കണ്ടു, ഏട്ടൻസിന്റെ കൂടെയിരിക്കുന്ന അഗ്നിയെ, ചുറ്റിനും മുതിർന്നവരും ഉണ്ട്..... താൻ വന്നിട്ടും ഒരു നോട്ടം കൊണ്ട് പോലും തന്നെ ഗൗനിക്കാതെ അവനെ വലയം ചെയ്യുന്നവരെ കണ്ടപ്പോ ശെരിക്കും ദേഷ്യം കേറി, അൽപ്പം കുശുമ്പ് കലർന്ന ദേഷ്യം....!!! അമ്മേ, എന്റെ തലയൊന്ന് മസാജ് ചയ്തു തരാമോ?.. കല്യാണം കഴിഞ്ഞിട്ടും ഇപ്പോഴും ഇതൊക്കെ തന്നെതാൻ ചെയ്യാൻ അറിയില്ലേ പെണ്ണെ??? മോശം മോശം.... മറുപടിയായി വന്ന അമ്മേടെ വാക്കുകൾ കേട്ടപ്പോ ഉള്ള ദേഷ്യം അങ്ങട് പെരുത്തു... എല്ലാരേയും നോക്കിയപ്പോൾ താനെന്നഒരാൾ അവിടെ ഇല്ലെന്നുള്ള ഭാവം........ ആ അന്നമ്മയാണേൽ ഏതോ കാൾ വന്ന് പുറത്തേക്ക് പോയേക്കുവാ. എനിക്ക് വിശക്കുന്നു..!!! ഇപ്പോഴെയോ??? മണി പന്ത്രണ്ട് ആയില്ലല്ലോ..!!കുറച്ച് കഴിയട്ടെ ഞങ്ങൾ മോനോട് ഓരോന്ന് പറഞ്ഞിരിക്കട്ടെ...... ഗർർർ.......ഒരുമോൻ!!!വല്യച്ചന്റെ കൂടി മറുപടികേട്ടതും ചവിട്ടിതുള്ളി അവിടുന്ന് പുറത്തേക്ക് പോയി..... മെല്ലെ ഗാർഡൻ ഏരിയയിലേക്ക്...!!

അവിടെത്തെ സ്റ്റോൺ ബെഞ്ചിലിരുന്ന് നഖം കടിച്ചുകൊണ്ടേയിരിക്കുമ്പോ ഉള്ളിൽ എല്ലാരുടെയും ഒപ്പം ഇരിക്കുന്ന അഗ്നിയായിരുന്നു... തനിക്ക് മാത്രം ആരുമില്ലെന്ന തോന്നൽ...!!!!! നീ എന്താടി ഇവിടെ കുത്തിയിരിക്കുന്നെ? പിന്നിൽ നിന്ന് ശബ്ദം കേട്ടതും മുഖം വീർപ്പിച്ച് തിരിഞ്ഞിരുന്നുഞാൻ... ഓ നമ്മളെയൊന്നും ഇപ്പോ ആർക്കും വേണ്ടല്ലോ, ഒട്ടും കുശുമ്പില്ല അല്ലെ?? അവളുടെ ചോദ്യം കേട്ട് കെറുവോടെ ഒന്ന് നോക്കിയതും ഓളെന്റെ അരികിൽ വന്നിരുന്നു... ആരായിരുന്നു ഫോണിൽ???? വേറെ ആര്, നിന്റെ ഇച്ച തന്നെ....!! ഇച്ചയോ??? പെട്ടെന്ന് ആ പേര് കേട്ടതും സന്തോഷത്തോടെ അതിലേറെ അമ്പരപ്പോടെ എടുത്തു ചോദിച്ചു.... ഹാ ടി.... ഇപ്പോ കോട്ടയത്ത് ഉണ്ടെന്ന്.. വീട്ടിലോട്ട് വരില്ലല്ലോ, വല്യപ്പച്ചന്റെ മുന്നിൽ വരില്ലെന്നുള്ള വാശി അല്ലെ, സൊ ഏതോ ഹോട്ടലിലാ താമസം.. ഞാനെപ്പോഴാ അങ്ങോട്ടേക്ക് ചെല്ലുന്നേ ന്ന് ചോദിക്കാൻ വിളിച്ചതാ......നിന്നെ തിരക്കി ട്ടോ.... എന്തിനാ തിരക്കുന്നെ?? കല്യാണത്തിന് വിളിക്കാൻ എത്ര കോൺടാക്ട് ചെയ്യാൻ നോക്കിയതാ നമ്മൾ.. ന്നിട്ട് എല്ലാം കഴിഞ്ഞിട്ട് തിരക്കിയെക്കുന്നു, ഒന്നൂല്ലേലും എന്റെ ജീവൻ രക്ഷിച്ച മനുഷ്യനല്ലേ ആ ഒരു ഓർമ വേണ്ടേ??? അരിശത്തോടെ അവിടുന്ന് എണീറ്റു... ടി പെണ്ണെ, ഇച്ച ഒരു ഡേ കാണാൻ വരാമെന്ന് പറഞ്ഞിട്ടുണ്ട്...

എനിക്കൊന്നും കാണണ്ടാ.. എല്ലാരും കണക്കാ.. വീട്ടുകാരായാലും കെട്ടിയോനായാലും ഇച്ഛയായാലും..... എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് അകത്തേക്ക് പോകുന്നവളെ ഇമചിമ്മാതെ നോക്കിനിൽകുമ്പോൾ ഉള്ളിലെവിടെയോ ഒരു നീറ്റല് തോന്നി അന്നയ്ക്ക്!! കാണാൻ ആഗ്രഹിക്കുന്ന നീ തന്നെ ഒരിക്കൽ ആ മനുഷ്യനെ കാണരുതായിരുന്നു എന്ന് പറയും ദച്ചു.......നിന്റെ ഇച്ച, നീ വിചാരിക്കും പോലെ ഒരാൾ അല്ലെന്ന് അറിയുന്ന നിമിഷം താങ്ങാൻ ആകുമോ നിനക്ക്??? നിറകണ്ണുകളോടെ അവൾ പോകുന്നത് നോക്കി നിൽക്കേ ആ മനസ്സിൽ പഴയ ഓർമകൾ തികട്ടി വന്നു, ദച്ചു തന്റെ ജീവിതത്തിൻറെ ഭാഗമാകും മുന്നേയുള്ള തന്റെ ബാല്യകാലത്തിലേക്ക്...... ഇച്ച, പപ്പേടെ ചേട്ടന്റെ മകൻ...പപ്പകഴിഞ്ഞാൽ പിന്നെ തനിക്കേറ്റവും പ്രിയപ്പെട്ടവൻ.... അന്നകൊച്ചേ എന്ന് വിളിച്ച് തനിക്ക് പിന്നാലെ ഓടിനടന്നവൻ.... തന്റെ അനിയനെക്കാൾ തന്നോടായിരുന്നു ആൾക്ക് പ്രിയം.... ട്രാൻസ്ഫർആയി ഇങ്ങോട്ടേക്ക് വരാൻ നേരം എന്നെ അവിടെ നിർത്താൻ വല്യപ്പചനേക്കാൾ വാശി പിടിച്ചത് ഇച്ചയായിരുന്നു...... പിന്നെ ഇവിടെ വന്നിട്ടും ആ ബന്ധം അല്പം പോലും ചോർന്നിരുന്നില്ല, ദിവസവും പപ്പേടെ ഫോണിൽ വിളിക്കും സംസാരിക്കും മെല്ലെ ഞങ്ങൾക്കിടയിലേക്ക് ഞങ്ങളുടെ ഗ്യാങ്ങും കടന്നുവന്നു.....

എപ്പോ വിളിച്ചാലും ദീപുവും നീനുവും നിതിയും ദച്ചുവുമൊക്കെ... ആദ്യം ആദ്യം ആൾക്ക് വലിയ താല്പര്യംഇല്ലായിരുന്നുവെങ്കിലും പിന്നെ പിന്നെ അവരെപ്പറ്റി ഇങ്ങോട്ട് തിരക്കാൻ തുടങ്ങി..അന്ന് അഞ്ജലിയുടെ സംഭവവും ദച്ചു അടിച്ചതുമൊക്കെ പറഞ്ഞപ്പോൾ ആളുടെ വക ഒരു മണിക്കൂർ നേരം ഉപദേശമായിരുന്നു പെൺകുട്ടികൾ ആയാൽ അങ്ങെനെ വേണം,, ഇങ്ങെനെ വേണം ന്നൊക്കെ പറഞ്ഞോണ്ട് അവസാനം ഞാനും ഒന്ന് പൊട്ടിച്ചു ന്ന് പറഞ്ഞപ്പോ പൊട്ടിച്ചിരിആയിരുന്നു മറുഭാഗത്ത്... പതിയെ ഇവർക്കും പരിചിതരായി മാറി ഇച്ച.....പ്രത്യകിച്ച് ദച്ചുവിന്.. ഇച്ച എന്നെ കാണാൻ വന്നപ്പോഴൊക്കെ എന്നെക്കാളും ആ കൈയിൽ തൂങ്ങിയത് അവളായിരുന്നു.. ഒരുപക്ഷെ മനുവേട്ടന്റെ കുറവ് ഇച്ഛയിൽ തീർക്കുകയായിരുന്നിരിക്കണം അവൾ..!! +2വിൽ പഠിക്കുന്ന സമയമാണ് ആദ്യമായ് ഇച്ച തന്നെ വിളിക്കാതെ ഇരിക്കുന്ന ഒരു ഡേ ഉണ്ടായത്.... അങ്ങോട്ട് വിളിച്ചപ്പോഴും മറുപടി ഇല്ലായിരുന്നു.. പപ്പയോടു തിരക്കിയപ്പോ എന്തൊക്കെയോ പറഞ്ഞ് ഒഴിഞ്ഞു..... എക്സാം ആണ് നന്നായി പഠിക്കാൻ പറഞ്ഞ് പപ്പയും ഫോൺ കട്ട്‌ ചെയ്തു, ആദ്യമായിതനിക്ക് നേരെ പപ്പയുടെ ശബ്ദം ഒന്നുയർന്നത് അന്നായിരുന്നു.. പിന്നീട് ആ കാര്യം പപ്പയോടു തിരക്കിയില്ല..ഇവരൊക്കെ ചോദിക്കുമ്പോൾ ഓരോന്ന് പറഞ്ഞോഴിഞ്ഞു....

+2കഴിഞ്ഞ് നാട്ടിലേക്ക് തിരികെ ചെന്നപ്പോഴാണ് എന്തൊക്കെയോ കേസും വഴക്കുമൊക്കെ ആയി ഇച്ച ജയിലിൽ ആണെന്ന് അറിയുന്നത്... അതൊരു കൊലപാതകം ആണെന്ന് അറിഞ്ഞപ്പോൾ ശെരിക്കും ഞെട്ടി... എന്റെ ഇച്ഛയ്ക്ക് അതിനാകില്ല ന്ന് ഉറച്ചുവിശ്വസിച്ചതായിരുന്നു.. പക്ഷെ എന്റെ ആ വിശ്വാസം വല്യപ്പച്ചനോ ഇച്ഛയുടെ പ്രണയത്തിനോ ഇല്ലായിരുന്നു, ഒരു കൊലപാതകിയെ പ്രേമിച്ചതിൽ സ്വയം പഴിച്ചുകൊണ്ട് ആ ചേച്ചി ഇച്ചേടെ ജീവിതത്തിൽ നിന്നൊഴിഞ്ഞുപോയി, വല്യപ്പച്ചൻ ഇനി ഇങ്ങെനെയൊരു മകൻ തനിക്കില്ലെന്ന് പറഞ്ഞ് ആ വീട്ടിൽ നിന്ന് ആളെ പുറത്തേക്ക് തള്ളി..... പപ്പ ഒരുപാട് ശ്രമിച്ചെങ്കിലും എല്ലാം തെളിവുകളും ഇച്ഛയ്ക്ക് എതിരായിരുന്നു.....!!അങ്ങെനെ എന്റെ ഇച്ച ഒരു കൊലപാതകിയായി...!!! കണ്ണുകൾ മെല്ലെ തുറക്കവേ അവളുടെ അധരങ്ങൾ വിറയ്ക്കുന്നുണ്ടായിരുന്നു...മൂന്നു വർഷം തടവും അഞ്ചുലക്ഷം രൂപയുമായിരുന്നു ശിക്ഷ.... ശിക്ഷ കഴിഞ്ഞ് ഇച്ച ഈ അടുത്താണ് ഇറങ്ങിയത്... നാളുകൾക്ക് ശേഷം അന്ന്, ദച്ചുവിന്റെ കല്യാണഡ്രസ്സ്‌ എടുക്കാൻ പോകാൻ നേരമാണ് ഇച്ച വിളിക്കുന്നത്.....

കല്യാണത്തിന് ക്ഷണിച്ചതാണ് അവൾ, പക്ഷെ വരില്ലെന്ന് എനിക്കുറപ്പായിരുന്നു... അത് തന്നെയായിരുന്നു എന്റെ പ്രാർത്ഥനയും... തനിക്ക് പ്രിയപ്പെട്ട ഇച്ച ഒരു കൊലപാതകിയാണെന്ന് ദച്ചു അറിഞ്ഞാൽ അതവളെ തന്നിൽ നിന്നുപോലും അകറ്റുമോ എന്നൊരു ഭയം.. എല്ലാം കിച്ചേട്ടനും ഈ കുടുംബവും അറിഞ്ഞാൽ സ്വന്തം പ്രണയം പോലും നഷ്‍ടപ്പെടുമോ എന്ന ആധി.. ഇതെല്ലാമായിരുന്നു ഇച്ഛയെപ്പറ്റിയുള്ള സത്യങ്ങൾ എല്ലാരിൽ നിന്നും മറയ്ക്കാനുള്ള കാരണം...........!!!! അന്നമ്മേ, വാടി കഴിക്കാം.... അകത്തൂന്ന് ദച്ചു വിളിച്ചതും ദീർഘനിശ്വാസത്തോടെ കണ്ണുകൾ അമർത്തി തുടച്ചുകൊണ്ടവൾ അവിടെനിന്നും എണീറ്റു...... ഇതേ സമയം മറ്റൊരിടത്ത് തന്റെ ഇരുളടഞ്ഞ ജീവിതത്തിലെ മധുരഓർമകളിലായിരുന്നു അവൻ..... ഇച്ചാ.... എനിക്ക് ഒരു ഐസ് ക്രീം കൂടി വാങ്ങി തരുവോ????

കൊഞ്ചലോടെ തന്റെ കൈയിൽ പിടിച്ച് തൂങ്ങിയവളെ ഓർക്കെ ആ ഹൃദയം ഒന്ന് നീറി....... ദച്ചു....!!!!!നീ എനിക്ക് എന്റെ അന്നകൊച്ചിനെപോലെയായിരിന്നു...പക്ഷെ, അഗ്നി...പാടില്ലായിരുന്നു മോളെ ഞങ്ങൾക്കിടയിൽ നീ വരാൻ പാടില്ലായിരുന്നു!!!എന്റെ പക അത് അവനോടാണ്.. പക്ഷെ അതിനെന്റെ ആയുധം നീയാണ്.......!!ചെയ്തേ പറ്റൂ എനിക്ക്, എന്റെ ജീവിതവും പ്രണയവും തകർത്തവനോടുള്ള പ്രതികാരം ചെയ്തേ പറ്റൂ ഏദന്!!!!!!!!! സോറി ദച്ചു.....!!!!!നിന്നെ വേദനിപ്പിച്ചേ പറ്റൂ നിന്റെ ഇച്ചയ്ക്ക്.....!!!!!!!!!!!! ആ ചുമരുകൾ പ്രകമ്പനം കൊള്ളുമാറ് അവനലറി....!!!മുടികൾ കോർത്ത് വലിച്ച് ഒരു ഭ്രാന്തനെപോലെ നിലത്തേക്ക് ഊർന്നിരിക്കുമ്പോൾ കണ്മുന്നിൽ തന്നെ പുച്ഛത്തോടെയും അറപ്പോടെയും നോക്കിനിൽക്കുന്ന ഒരുപാട് കണ്ണുകളെയാണ് കൂട്ടത്തിൽ തനിക്ക് അത്രമേൽ പ്രിയപ്പെട്ടവളുടെ കണ്ണുകളും....!!!......(തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story