ദക്ഷാഗ്‌നി: ഭാഗം 41

dakshagni

എഴുത്തുകാരി: നിരഞ്ജന

കഴിക്കാനിരിക്കുമ്പോഴും എല്ലാർക്കും അഗ്നി മാത്രം മതിയായിരുന്നു.. അവന് വിളമ്പാനായും ഇഷ്ടങ്ങൾ ചോദിച്ചറിയാനുമായി അമ്മമാർ മത്സരിക്കുകയായിരുന്നു..എന്തോ അതൊക്കെ കണ്ടപ്പോ അങ്ങട് സഹിച്ചില്ലെങ്കിലും ഫുഡ്‌ വിട്ട് ഒരു കളിയും ഇല്ലാത്തോണ്ട് കണ്മുന്നിലിരുന്നതൊക്കെ വാശിയോടെ കഴിച്ചു....... മോനെ, കൈ കഴുകി തിരിയുമ്പോഴാണ് അച്ഛൻ അഗ്നിയെ വിളിക്കുന്നത്...... എന്താ അങ്കിൾ??? പാവാ ന്റെ കുട്ടി, കുറച്ച് കുറുമ്പൊക്കെ ഉണ്ടെന്നേയുള്ളൂ ഒന്ന് ദേഷ്യപ്പെട്ടാൽ കണ്ണ് നനയും.... മോൻ അവളേ നോക്കും ന്ന് അറിയാം, എന്നാലും.... വേദനിപ്പിക്കല്ലേ സഹിക്കില്ല ഞങ്ങൾക്ക്.. അത്രയ്ക്ക് ലാളിച്ച് വളർത്തിയതാ..... അച്ഛൻ പറഞ്ഞതുകേട്ട് ചെറുചിരിയോടെ അവൻ ആ കൈകളിൽ ഇറുക്കെ പിടിച്ച് നെഞ്ചോട് ചേർത്തു.... ഈ അച്ഛന്റെ ആ കുറുമ്പി മോളെ ഒത്തിരി ഇഷ്ടാ നിക്ക്... ഒരിക്കൽ അവളോട് തന്നെ ഞാൻ പറഞ്ഞതാ, ദേഷ്യപ്പെടില്ല ന്നൊന്നും ഞാൻ പറയില്ല പക്ഷെ കൂടെക്കാണും എന്തിനും.....! മതി, ഇത്‌ മാത്രം കേട്ടാൽ മതി..... സന്തോഷായി.... അങ്കിൾ ഞാനൊരു കാര്യം ചോദിച്ചോട്ടെ????

അവന്റെ ചോദ്യം എന്താണെന്ന് മനസ്സിലായതുകൊണ്ടാകണം ആ ചിരി മെല്ലെ മാഞ്ഞു.... മോന്റെ മനസ്സിലെന്താണെന്ന് എനിക്കറിയാം.. അതിനുള്ള ഉത്തരം എന്റെയും കൈയിലില്ല... എല്ലാം ഒരു ദിവസം ശെരിയാകുമായിരിക്കും...അതും പറഞ്ഞ് തിരിഞ്ഞു നടക്കുമ്പോൾ ആ മനസ്സിൽ തന്റെ രണ്ട് മക്കളുടെ മുഖമായിരുന്നു...,ഒരു ദീർഘനിശ്വാസത്തോടെ തന്റെ അരികിൽ നിന്നും പോകുന്ന ആ മനുഷ്യനെ അവനും നോക്കിനിന്നു.... ഊണ് കഴിഞ്ഞ് എല്ലാരും ഉമ്മറത്ത് കൂടി, വിരുന്നിന് എല്ലാരും വരുന്നതുകൊണ്ട് മാത്രം ലീവ് എടുത്തതാട്ടോ ആണുങ്ങൾ... അല്ലാതെ അവർക്ക് ജോലിയും കൂലിയും ഇല്ലെന്ന് വിചാരിക്കല്ലേ, മനുവേട്ടൻ ഇടയ്ക്കിടയ്ക്ക് പോയിവരുന്നുണ്ട്.. കമ്പിനിയുടെ ഹെഡ് ഓഫീസ് അവിടുന്ന് ഇങ്ങോട്ടേക്കു മാറ്റാനുള്ള തിരക്കിലാണ് പുള്ളിക്കാരൻ.... കേട്ടോ അഗ്നി, പണ്ട് ഈ ദച്ചുവും കിച്ചുവും കൂടി ഉണ്ടാക്കിവെക്കുന്ന കുരുത്തക്കേടുകൾക്ക് കൈയും കണക്കുമില്ലായിരുന്നു, കൂട്ടത്തിൽ ഏറ്റവും കൂടുതൽ വികൃതികൾ ഇവരായിരുന്നു..... ആരുവിന്റെ പറച്ചിൽ കേട്ട് അല്പം അമർഷത്തോടെ ദച്ചുവുംകിച്ചുവും അവനെ നോക്കി... ഓ ഈ പറയുന്ന ആള് ഭയങ്കര ഡീസന്റ് ആയിരുന്നല്ലോ..

അതുകൊണ്ടാകും കണക്ക് സാറിന്റെ കസേരയിൽ സൂപ്പർ ഗ്ലു ഒട്ടിച്ചെന്ന് പറഞ്ഞ് ക്ലാസ്സിൽ നിന്ന് പുറത്താക്കിയത് അല്ലേ???? ഗർർർ........ എടുത്തടിച്ചതുപോലെ തിരിച്ച് പറഞ്ഞതും പാവം പല്ലിറുമ്മി ഒരറ്റത്ത് മാറിയിരുന്നു... പിന്നെയും എന്തൊക്കെയോ ആരൊക്കെയോ സംസാരിക്കുന്നു കൂടുതലും ഞാൻ തന്നെയാണ് വിഷയം, പഴയ ഓരോ കാര്യങ്ങൾ.. എല്ലാത്തിനും തലയാട്ടി ചിരിച്ചുകാണിച്ചുകൊണ്ട് അവൻ എന്നെയൊന്ന് നോക്കും.. ഒരുമാതിരി കൊല്ലാൻ കൊണ്ടുപോകുന്ന മാടിനെ നോക്കുന്ന ഒരു നോട്ടല്ലേ ദത് തന്നെ 😌കർത്താവെ, എന്താണാവോ ഉദ്ദേശ്യം???? അൽപനേരം കൂടിയും അങ്ങെനെ ഇരുന്ന് ശേഷം എല്ലാരുംകൂടി ഞങ്ങളെ നാടുചുറ്റാനായി പറഞ്ഞുവിട്ടു..... എന്നാലും ആ കൊച്ചിനെ തല്ലണ്ടായിരുന്നു..... പുറത്തെ കാഴ്ചകളോരൊന്നും കണ്ടുകൊണ്ടിരിക്കെയാണ് അവൻ പറഞ്ഞത് കേട്ടത്... ഏത് കൊച്ചിനെ???? നേരത്തെ ജിത്തേട്ടൻ പറഞ്ഞില്ലേ പത്തിൽ പഠിക്കുമ്പോ ഒരു ആൺകൊച്ചിനെ തല്ലിയെന്ന്.., കരണത്ത് തല്ലിയതും പോരാഞ്ഞിട്ട് പാവത്തിനെ നാണക്കെടുത്തിയില്ലേ??? കഷ്ടായിപോയി....!! സഹതാപത്തോടെ അവൻ പറഞ്ഞത് കേട്ടപ്പോൾ ദേഷ്യമാ വന്നേ....!! അവനെ അടിക്കുകയല്ല കൊല്ലുകയാ വേണ്ടേ....!! ഓഹ് 🙄 വീഴാൻ നോക്കിയപ്പോ കൈയിൽ കേറിപിടിച്ചതിനോ???

അത് ഞാൻ പറഞ്ഞൊരു കള്ളമല്ലേ?? പുറത്തേക്ക് നോക്കിത്തന്നെ അത് പറയുമ്പോൾ പ്രത്യകിച്ച് ഭാവമാറ്റമൊന്നും എന്നിലുണ്ടായിരുന്നില്ല.... പിന്നെ??? ഞാൻ പത്തിൽ പഠിക്കുന്ന ടൈമിൽ അവൻ +2.. സീനിയർ റാഗിംഗ് നടന്ന ഒരു ഡേ,സാധാരണയായി അങ്ങെനെയൊന്നും ഞങ്ങളുടെ സ്കൂളിലില്ലായിരുന്നു,പക്ഷെ അന്ന് ആർട്സ്ഡേയായിരുന്നു,സൊ എല്ലാരും അതിന്റെ തിരക്കിലായിരുന്നു.. ഞങ്ങളുടെ 10C യുടെ വക ഒരു ഡ്രാമ ഉണ്ടായിരുന്നു...ഒരു പരിഷ്കാരിസ്ത്രീയുടെ റോളായിരുന്നു എനിക്ക്, അതുകൊണ്ട് സ്ലീവ്ലെസ്സ് ഫ്രോക്കും ജാക്കറ്റുമായിരുന്നു എന്റെ വേഷം,മുടിയൊക്കെ കേൾ ചെയ്ത് ഇട്ടിട്ടുണ്ട്, അങ്ങെനെ ഞങ്ങളുടെ സമയം വന്നു,ചെസ്സ് നമ്പർ വിളിച്ചു,അതുവരെ ഉണ്ടായിരുന്ന ടെൻഷനൊക്കെ സ്റ്റേജിൽ കേറിയപ്പോൾ തീർന്നു.. തകർത്തുവാരി, പക്ഷെ സ്റ്റേജിൽ നിന്നിറങ്ങാൻ നേരം കേട്ടു,ഒരു സൈഡിൽ നിന്ന് മാത്രം കുറെ വൃത്തികെട്ട വാക്കുകളും കൂകിവിളികളും..ആദ്യം അതൊന്നും കാര്യമാക്കിയില്ലെങ്കിലും അവരുടെ വാക്കുകൾ അതിരു കടന്നപോൾ നിയന്ത്രിക്കാൻ തോന്നിയില്ല, സ്റ്റേജിൽ നിന്നിറങ്ങി ചെന്ന് അതിലൊരുത്തന്റെ ഷർട്ടിൽ കേറി കുത്തിപിടിച്ചു... അന്ന് എന്റെ ഏട്ടന്മാരൊക്കെ ആ സ്കൂളിൽ പഠിച്ചിറങ്ങിയ ടൈം ആയിരുന്നു,

സൊ ഒരുവിധം +2പഠിക്കുന്നവർക്ക് എന്നെ അറിയാമായിരുന്നു.... അറിയാവുന്ന നല്ലഭാഷയിൽ സ്ത്രീകളെ മാനിക്കണമെന്ന് പറഞ്ഞുകൊടുത്തു, പക്ഷെ അവന്റെ നോട്ടം എന്റെ ഡ്രെസ്സിലായിരുന്നു.... അറപ്പോടെ അവനിൽ നിന്ന് കുറച്ച് അകന്ന് നിന്നു, പക്ഷെ അപ്പോഴേക്കും അവനെന്റെ കൈയിൽ പിടിച്ച് അവനോട് ചേർത്ത് നിർത്തി,എന്നിട്ട് മറ്റേ കൈ എന്റെ ജാക്കറ്റിൽ വെച്ചു,ന്നിട്ട് ഒരു ഡയലോഗും മോള് ഈ ജാക്കറ്റ് ചേട്ടന് തന്നേച്ചും പോയാൽ മതി ന്ന്.... ഇല്ലെന്ന് പറഞ്ഞപ്പോ ബലമായി അവന്റെ കൈ എന്റെ ജാക്കറ്റിൽ അമർന്നു, ആ നിമിഷം കണ്ണുനിറച്ചോണ്ട് നിൽക്കാൻ തോന്നിയില്ല കൈ മടക്കി ഒരെണ്ണം കൊടുത്തു, ദേഷ്യം തീരാതെ അവിടെ കിടന്നിരുന്ന ഒരു മടലെടുത്ത് തലയ്ക്കിട്ടും കൊടുത്തു..... അത് പിന്നെ സ്റ്റാഫ് റൂമിലെത്താൻ അധികം സമയമില്ലല്ലോ, ടീച്ചറുടെ മകനായതുകൊണ്ട് പതുവുപോലെ പ്രിൻസിയുടെ അടുത്ത് കാര്യങ്ങളുടെ സത്യാവസ്ഥ എത്തിയില്ല.... പക്ഷെപ്രിൻസിപ്പൽ മാം ന് എല്ലാം മനസ്സിലായിരുന്നു.. ആക്ഷൻ എടുക്കുമ്പോൾ രണ്ടാൾക്കുമേതിരെ എടുക്കണമല്ലോ ന്ന് ഓർത്ത് അത് പേരന്റസിനെ വിളിച്ച് ഒരു വാർണിങ് ആക്കിത്തീർത്തു.. സത്യങ്ങൾ പറയാൻ ഞാനും മെനക്കെട്ടില്ല, ഇനി അതുകേട്ടിട്ട് ഏട്ടന്മാർ പ്രശ്നം ഉണ്ടാക്കുമോ ന്ന് ഭയന്നു..

പക്ഷെ അവർ അറിഞ്ഞെന്നു തോന്നുന്നു, രണ്ട് ഡേയ്ക്ക് ശേഷം അയാൾ എന്റെ അടുത്ത് വന്ന് ഒരുപാട് സോറി പറഞ്ഞു, എന്റെ ജാക്കറ്റിൽ പിടിച്ച കൈ ഒടിഞ്ഞിട്ടുണ്ട് നെറ്റിയിലും കാലിലുമൊക്കെ മുറിവുകളും ഉണ്ടായിരുന്നു, ആരോ തിരക്കിയപ്പോൾ ബൈക്കിൽ നിന്ന് വീണു ന്ന് പറഞ്ഞു......... പക്ഷെ എനിക്കുറപ്പായിരുന്നു അതെന്റെ ഏട്ടന്മാരാകുമെന്ന്...!! അത് പറയുമ്പോൾ ആ കണ്ണുകളിൽ വിരിയുന്ന അഭിമാനം കാണവെ അവന്റെ ചൊടിയിൽ ഒരു പുഞ്ചിരി വിരിഞ്ഞു, ഒപ്പം അകാരണമായ ദേഷ്യവും... എത്രയൊക്കെയാണെന്ന് പറഞ്ഞാലും തന്റെ പെണ്ണിനോട് അങ്ങെനെ മോശമായി പെരുമാറിയവനോടുള്ള ദേഷ്യം...!! നമ്മളിത് എങ്ങോട്ടാ പോണേ?? എന്റെ ചോദ്യം കേട്ടതും എങ്ങോട്ട് പോണം എന്നൊരു ഭാവവ്യത്യാസത്തിൽ അവനെന്നെ നോക്കി..... ഇവിടുന്ന് കുറച്ചല്പം മാറി ഒരു മലയുണ്ട്, നല്ല രസാ അതിന്റെ പീക്ക് പോയിന്റ്... നമുക്ക് അങ്ങോട്ട് പോയാലോ??????ചെറുപ്പത്തില് ഒന്ന് രണ്ട് തവണ ഞാൻ പോയിട്ടുണ്ട് പിന്നെ പോയിട്ടില്ല.....!! ആ സ്ഥലത്തെകുറിച്ച് പറയുമ്പോഴുള്ള ആ കണ്ണുകളുടെ കൗതുകം പയ്യെ അവന്റെ ചൊടിയിലേക്കും നീണ്ടു....

അന്നത്തേത് പോലെ ആയിരുന്നില്ല, ഇന്നവിടം അത്യാവശ്യം പേരുകേട്ട ടൂറിസ്റ്റ് പ്ലെയ്സ് ആണ്... കാർ താഴെ പാർക്ക്‌ ചെയ്ത് രണ്ടാളും മലകയറി... "അടിയാത്തിമല"ഇന്നും ആ സുന്ദര്യത്തിന് ഒരു മാറ്റവും വന്നിട്ടില്ല തിരക്ക് കൂടിയതെന്നല്ലാതെ..... മുകളിലേക്ക് കയറവേ, പരസ്പരം താങ്ങായി അവരുടെ കൈകൾ കോർന്നു... അപ്പോഴും മനസ്സ് തന്റെ ആദ്യപ്രണയത്തിന്റെ ഓർമകളിൽ കുരുങ്ങികിടന്നിരുന്നു.... പക്ഷെ, കൂടുതൽ മുകളിലേക്ക് കയറാൻ അവർക്ക് കഴിഞ്ഞില്ല, എന്തോ ടെക്നിക്കൽ പ്രോബ്ലം പറഞ്ഞ് ഗൈഡുകൾ എല്ലാരേയും തിരിച്ചയച്ചു.... തിരികെ കാറിൽ കയറുമ്പോൾ ആ കണ്ണുകളിൽ രണ്ടിലും നിറഞ്ഞിരുന്ന നിരാശയ്ക്കും വിഷാദത്തിനും തങ്ങളുടെ ആദ്യ പ്രണയത്തിന്റെ മുഖമുണ്ടായിരുന്നു......... എവിടെയൊക്കെയോ പോയി തിരികെ വീട്ടിലെത്തിയപ്പോഴേക്കും അനുചേച്ചിയും സഞ്ജുവേട്ടനും വന്നിരുന്നു.. കളിയും ചിരിയും ചിന്ന ചിന്ന പരിഭവവുമായി ആ സായാഹ്നവും കടന്നുപോയി....പക്ഷെ, ഞങ്ങൾക്കിടയിൽ ഇരിക്കുമ്പോഴും മറ്റേതോ ചിന്തയിലായിരുന്നു അന്നമ്മ..

അവളേ നോക്കുമ്പോഴൊക്കെ, എന്തൊക്കെയോ ഒരു മാറ്റം ഫീൽ ചെയ്യാൻ തുടങ്ങി എനിക്ക്... ഇച്ചയോട് സംസാരിച്ചതിൽ പിന്നെ എന്നോട് അധികം സംസാരിച്ചിട്ടില്ലെന്നതും നാളെ കാലത്തെ തിരിച്ചുപോകാൻ ദൃതി പിടിച്ചതുമൊക്കെ ഓർമയിൽ വന്നു, എന്തോ ഫീലിംഗ് സംതിങ്ക് റോങ്ങ് പോലെ തോന്നിയെനിക്ക്....പതിയെ ഇരുന്നിടത്ത് നിന്ന് എണീറ്റ് അവൾക്കരുകിലേക്ക് ചേർന്നിരുന്നു, അതുപ്പോലും അറിയാതെ എന്തോ ഓർത്തിരിക്കുകയായിരുന്നു അന്നമ്മ... അന്നമ്മേ..... ഹാ..... ഒന്ന് ഞെട്ടിയെങ്കിലും അത് പുറമെ കാണിക്കാതെ അവളെന്നെ നോക്കി ആർ യൂ ഓക്കേ??? ഹാ, അയാം ഓക്കേ... ഒന്ന് പകച്ചെങ്കിലും എങ്ങെനെയൊക്കെയോ മറുപടി പറഞ്ഞ് എന്നിൽ നിന്ന് നോട്ടം മാറ്റി, എന്തെങ്കിലും പ്രശ്നമുണ്ടോ??? എന്ത് പ്രശ്നം??? നിനക്കെന്നാടി, നിക്ക് എന്ത് പ്രശ്നം ഉണ്ടാകാനാ??? അയാം ഹാപ്പി.. പ്രശ്നം ഒക്കെ നിനക്കാ.. ദോ ആ നിൽക്കുന്ന നിന്റെ ഏട്ടനും വരുന്ന ഏട്ടത്തിയും ഒക്കെ പ്രശനല്ലേ??? ഒരാക്കി ചിരിയോടെ അവൾ ചോദിച്ചതിന് മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും ഉള്ളിലെന്തിന്റെയൊക്കെയോ ഒരു പേടി തട്ടി..... എന്തൊക്കെയോ വരാനിരിക്കും പോലെ ഒരു ഫീൽ...!!! രണ്ട് ഡേ കഴിഞ്ഞാണ് ഞങ്ങളൊക്കെ തിരികെ പോയത്...പിറ്റേന്ന് പോകണമെന്ന് പറഞ്ഞിരുന്ന അന്നമ്മയെയും ഞങ്ങളൊക്കെ കൂടി പിടിച്ചുനിർത്തി..

അതിന് വേറൊരു കാരണം കൂടിയുണ്ടായിരുന്നു.. കോട്ടയത്ത് നിന്ന് അങ്കിൾ ഞങ്ങളെ അവിടേക്ക് വിരുന്നിന് ക്ഷണിച്ചു.. അപ്പോൾ പിന്നെ മൂന്നാൾക്കും ഒന്നിച്ച് പോകാമെന്നു കരുതി അവളെ വിട്ടില്ല...... ഓഹ്, ഡാമിറ്റ്...!!!! രാത്രി റൂമിലേക്ക് കയറിയതും ദേഷ്യത്തോടെ മേശമേൽ ആഞ്ഞടിക്കുന്ന അഗ്നിയെയാണ് ഞാൻ കണ്ടത്..... എന്തോ ഒരു ടെൻഷൻ അവനെ വല്ലാതെ ശല്യപ്പെടുത്തുന്നതായി തോന്നി..... ദേഷ്യത്തോടെ ഫോണും കൊണ്ട് ബാൽക്കണിയിലേക്കവൻ പോയതും ബെഡിൽ പാതി ഓപ്പൺ ആയികിടന്നിരുന്ന ലാപ്പെടുത്ത് നോക്കി... കൂടുതൽ ഒന്നും മനസ്സിലായില്ലെങ്കിലും ഏതോ ഒരു മൾട്ടിനാഷണൽ കമ്പിനിയുമായുള്ള ഡീൽ അവർ റിജക്റ്റ് ചെയ്തതായുള്ള മെയിൽ ഇൻബോക്സിൽ കണ്ടു... താനൊക്കെ പിന്നെ എന്ത് പണിയാ അവിടെ ചെയ്യുന്നേ??? അറ്റ്ലീസ്റ്റ് എന്നെ ഒന്ന് വിളിക്കായിരുന്നല്ലെ??? മെല്ലെ, ബാൽക്കണിയിലേക്ക് ചെന്നതും കണ്ടു,ആരെയോ വിളിച്ച് ഷൗട്ട് ചെയ്യുന്ന അഗ്നിയെ ... നോൺസെൻസ്....!!!!ഇനി ഒരക്ഷരം മിണ്ടരുത്.. എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയാം,

നാളെ ഡൽഹിയിലേക്കുള്ള മോർണിംഗ് ഫ്ലൈറ്റിന് എനിക്കൊരു ടിക്കറ്റ് ബുക്ക്‌ ചെയ്യണം.......!! ടിക്കറ്റോ 🙄അതും ഡൽഹിയ്ക്ക്???? കണ്ണും തുറന്ന് വായും പൊളിച്ച് നിന്നുപോയി, അവനെ നോക്കുമ്പോഴുണ്ട് ഇങ്ങെനെ ഒരാൾ അവിടെയുണ്ടെന്ന ഒരു ഭാവവുമില്ലാതെ ഭ്രാന്ത്‌ എടുത്തതുപോലെ എന്തൊക്കെയോ ചെയ്യുന്നു.... ഡൽഹിയ്ക്ക് പോകുവാണോ?? ലാപ്പിൽ തന്നെ മുഖം പൂഴ്ത്തിഇരുന്നവനെ നോക്കി ചോദിച്ചതും ഒന്നും മിണ്ടാതെ ആരെയോ ഫോണിൽ ഡയൽ ചെയ്തു... ഏതോ ഫയൽ ഇമ്മീഡിയറ്റായി മെയിൽ ചെയ്യാൻ പറഞ്ഞിട്ട് ഫോൺ കട്ട്‌ ചെയ്ത് വീണ്ടും ലാപ്പിലേക്ക് തന്നെ കുനിഞ്ഞിരുന്നു..... നാളെയാ അന്നമ്മേടെകൂടെ കോട്ടയത്തേക്ക് പോകാമെന്നു പറഞ്ഞത്...!!! ആരോടെന്നില്ലാതെ അല്പം ഒച്ചത്തിൽ പറഞ്ഞതും ശക്തിയിൽ ഡോർ അടഞ്ഞതും ഒരുമിച്ചായിരുന്നു... നാശം, ഇയാൾക്ക് എന്താ വട്ടാന്നോ 🙄??? ലാപ്പും ഫോണും എടുത്ത് ശരവേഗത്തിൽ പുറത്തേക്ക് പോയവനെ നോക്കി ദേഷ്യത്തോടെ പിറുപിറുത്തുകൊണ്ട് ബെഡിൽ കേറി കിടന്നു.... വാതിലിലേക്ക് തന്നെ കണ്ണും നട്ട് കിടന്നു, ഓർമയിൽ അവൻ പറഞ്ഞ വാക്കായിരുന്നു ഫാമിലിയും ബിസിനസും അവന് ജീവന്റെ ജീവനാണെന്ന്...!! ഒരുവേള അതോർത്തു കിടന്നു, എപ്പോഴെങ്കിലും തിരികെ വരുമെന്നും അപ്പോൾ സംസാരിക്കാമെന്നും കരുതി.....

പക്ഷെ, രാത്രിയിൽ എപ്പോഴോ കണ്ണുകൾ താനേ അടഞ്ഞിരുന്നു..... വെട്ടം കണ്ണിലടിച്ചപ്പോഴാണ് രാവിലെ എണീക്കുന്നത്, കണ്ണുതുറന്നതും നോക്കിയത് തന്റെ വലതുഭാഗത്തേക്കാണ്.. ഇല്ല, അവിടെയവനില്ല, ഒരുപക്ഷെ നേരത്തെ എണീറ്റ്കാണുമെന്ന് കരുതി ബാത്‌റൂമിൽ നോക്കിയതും ആള് അവിടെയില്ല!!! ജിമ്മിൽ ഇത്രയും കാലത്ത് പോണോ??? അതും ആലോചിച്ച് ചെന്ന് ഫ്രഷ് ആയിവന്നു, താഴേക്ക് ചെന്നതും ആന്റി അടുക്കളയിൽ അനുചേച്ചിയുടെ കൂടെ എന്തൊക്കെയോ സംസാരിച്ചുനിൽ പായിരുന്നു..... ആഹാ മോള് എണീറ്റൊ?? അഗ്നി പോകാൻ നേരം പറഞ്ഞിരുന്നു മോള് നല്ല ഉറക്കമാ എണീറ്റില്ലെന്ന്...!! എന്നെ കണ്ടതും ആന്റി എന്നോട് പറഞ്ഞത് കേട്ട് ഞാനൊന്ന് ഞെട്ടി, അഗ്നി പോയെന്നോ????? ഹാ മോളെ, ഡൽഹിയ്ക്ക് രാവിലെ പോകുമെന്ന് ഇന്ന് വെളുപ്പിനാ എന്നോടും പറയുന്നത്...... എന്തോ ബിസിനസ് മീറ്റിംഗ് ന്ന്!! ഇവിടുന്നിറങ്ങിയിട്ട് ഒരു മണിക്കൂർ ആയി കാർത്തിയാ എയർപോർട്ടിൽ ഡ്രോപ്പ് ചെയ്യാൻ പോയത്...!!!

ആന്റി പറഞ്ഞുകൊണ്ടിരിക്കെ ദേഷ്യവും വിഷമവും ഒക്കെ എനിക്ക് വരാൻ തുടങ്ങി... എന്നോട് ഒരു വാക്ക് കൂടി പറയാതെ........ എന്തോ അതോർക്കേ കണ്ണ് നിറയാൻ തുടങ്ങി, കൃത്യസമയത്ത് തന്നെ കൈയിലിരുന്ന് ഫോണും അടിച്ചു.... അന്നമ്മേ പറയെടി...... ഡീ നിങ്ങൾ എപ്പോ ഇറങ്ങും???? മറുതലയ്ക്കൽ നിന്നുള്ള ചോദ്യം കേൾക്കെ അഗ്നിയോടുള്ള ദേഷ്യം ഇരട്ടിച്ചു..... നീ റെഡിയായി നിൽക്ക്, പത്തുമണി കഴിയുമ്പോ ഞാൻ വരും.... അത്രയും പറഞ്ഞ് ഫോൺ കട്ട്‌ ചെയ്ത് തിരികെ ബെഡ്റൂമിലേക്ക് നടക്കവേ ദേഷ്യമായിരുന്നു അഗ്നിയോട്........ അതുകൊണ്ട് തന്നെ അവനില്ലാതെ കോട്ടയത്തേക്ക് പോകാനും തീരുമാനിച്ചു.. എന്നോട് പറയാതെ പോയവനോട് ഞാനും പറയേണ്ട കാര്യമില്ലല്ലോ... അതായിരുന്നു ചിന്ത.......!!!!! പക്ഷെ ആ യാത്ര അതായിരുന്നു ഒരുപോലെ ഞങ്ങൾ രണ്ടാളുടെയും ജീവിതം മാറ്റിമറിച്ചത്....!!.....(തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story