ദക്ഷാഗ്‌നി: ഭാഗം 43

dakshagni

എഴുത്തുകാരി: നിരഞ്ജന

 ഇതെന്നാടി നീ ഇങ്ങെനെ മിണ്ടാതെ ഇരിക്കുന്നെ??? സാധാരണയായി ഏതുനേരവും എന്തെങ്കിലും പറഞ്ഞുകൊണ്ടിരുന്നവളാണ് ഇപ്പോൾ ഇങ്ങെനെ മൗനമായിട്ടിരിക്കുന്നതെന്ന് കണ്ടപ്പോൾ അവളോട് ചോദിച്ചു... എന്നാലും ദച്ചു, ഇത്രയും കള്ളം പറഞ്ഞോണ്ട് ഇങ്ങെനെയൊരു യാത്ര വേണമായിരുന്നോ??? ആരോടുമൊന്നും പറയാതെ... പോകുന്നവഴിയ്ക്ക് എന്തെങ്കിലും പറ്റിയാൽ പോലും എല്ലാവരും നമ്മളെയല്ലേ കുറ്റം പറയുക?? വെറും വാശിപ്പുറത്ത് ഇങ്ങെനെ ഇറങ്ങി പുറപ്പെടണ്ടായിരുന്നു..ഞാൻ ബസിലെങ്ങാനും വന്നേനെ..... വളരെ ഗൗരവമായി അവളെന്നോടായി ചോദിച്ചു.... ശെരിയാ നീ പറഞ്ഞത്, നമ്മൾ ചെയ്തത് തെറ്റ് തന്നെയാ.. പക്ഷെ എനിക്കപ്പോൾ അങ്ങെനെ ചെയ്യാനാ തോന്നിയത്, അത് പക്ഷെ എന്നോട് പറയാതെ ഡൽഹിയ്ക്ക് പോയ അഗ്നിയോടുള്ള വെറുമൊരു വാശിയ്ക്ക് വേണ്ടി മാത്രമല്ല... പിന്നെ??? അത്, എനിക്കറിയില്ല ഡി എനിക്ക് എന്നെത്തന്നെ ഇടയ്ക്ക് നഷ്ടായി പോണപോലെ... എങ്ങനെയായിരുന്നോ ദച്ചു, ആ പഴയ ദച്ചു അല്ല ഇപ്പോ ഞാൻ.... ദച്ചു നീ എന്തൊക്കെയാ ഈ പറയുന്നേ? കല്യാണം ഒക്കെ കഴിയുമ്പോ ഉണ്ടാകുന്ന മാറ്റങ്ങൾ എല്ലാവർക്കും ഉണ്ടാകില്ലേ?? അവളെന്നെ ആശ്വസിപ്പിക്കാനെന്നോണം ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു...

പക്ഷെ അതൊന്നും എനിക്കൊരു ആശ്വാസം ആയിരുന്നില്ല... ഐ ഡോണ്ട് നോ, ചിലപ്പോ എല്ലാവർക്കും ഉണ്ടാകുന്ന മാറ്റങ്ങളാകും, പക്ഷെ എനിക്കത് അക്‌സെപ്റ്റ് ചെയ്യാൻ പറ്റാത്തപോലെ... അഗ്നി എന്റെ അടുക്കലേക്ക് വരുമ്പോൾ, അവനോട് വഴക്കിടുമ്പോൾ എന്തിന് അവനെയൊന്ന് കാണാതെ ഇരിക്കുമ്പോൾ എല്ലാം ഞാൻ വെറുമൊരു പൈങ്കിളി പെണ്ണായി പോകുന്നു... മനസ്സറിഞ്ഞ് ഒന്ന് ചിരിക്കാൻ ഞാൻ പേടിക്കുന്നതുപോലെ, കേറിച്ചെന്ന വീട്ടുകാർ എന്ത് കരുതുമെന്ന തോന്നൽ, ചേച്ചി സന്തോഷിക്കുമ്പോഴും എനിക്കങ്ങെനെ പറ്റുന്നില്ല... എത്ര തവണ സ്വയം മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു എനിക്കൊന്നും പറ്റിയിട്ടില്ലെന്ന്, പക്ഷെ അടുത്ത നിമിഷം അഗ്നി എന്റെ അടുക്കലേക്ക് വരുമ്പോൾ ഞാൻ നിന്ന് വിറയ്ക്കും....അവന് നല്ലൊരു ഭാര്യ പോലുമാകാൻ എനിക്ക് കഴിയില്ല എന്നൊരു തോന്നൽ,ഐ ഡോണ്ട് നോ വാട്ട്‌ ഈസ്‌ ദിസ്?ഇനിയും അങ്ങെനെ തുടർന്നാൽ എനിക്ക് ഭ്രാന്തായി പോകുമെന്ന് തോന്നി, എനിക്കൊരു മാറ്റവും പറ്റിയിട്ടില്ലെന്ന് എന്നെത്തന്നെ ബോധിപ്പിക്കണം ന്ന് തോന്നി..

ഇങ്ങെനെ നിന്റെ കൂടെ ഒരു ജേർണി നമ്മൾ പണ്ട് പോകും പോലെ പോകുമ്പോൾ ഒരു ഫ്രഷ്നെസ്സ് തോന്നുമെന്ന് കരുതി... ഞാനെന്നെ മറന്നിട്ടില്ലെന്ന് എന്നെത്തന്നെ ബോധിപ്പിക്കാൻ ഒരു ശ്രമം അതാണ് ഈ യാത്ര.... അഗ്നി ഇല്ലെന്ന് കണ്ടാൽ ആരും സമ്മതിക്കില്ലെന്ന് കരുതി, അതാ.... അല്പം നോവോടെ ഞാൻ പറയവേ എന്നെ തന്നെ നോക്കിയിരിക്കുകയാണ് അവൾ.... കഴിഞ്ഞോ??? പറഞ്ഞുവന്നത് ഒന്ന് നിർത്തിയതും അവൾ എന്നെ നോക്കി ചോദിച്ചു.... ഡീ കോപ്പേ, നിനക്ക് എന്നാന്ന് അറിയുവോ തനി വട്ട്!!മുഴുത്ത വട്ട്..... അന്നമ്മേ!! അല്ലാതെ പിന്നെ ഇതിനൊക്കെ എന്താടി ഞാൻ പറയേണ്ടേ?? മാറി പോലും., എവിടെ മാറിയെന്ന്? അങ്ങെനെ നീ മാറിയെങ്കിൽ ഇങ്ങെനെ ഒരു യാത്ര പോലും നീ പ്ലാൻ ചെയ്യുമായിരുന്നോ?? ഡീ കോപ്പേ, നിനക്കൊരു മാറ്റവുമില്ല, അതേ വാശിയും കുറുമ്പും ഒക്കെത്തന്നെയിപ്പോഴുമുണ്ട്, കുറച്ച് മുന്നേ വരെ നടന്നതൊക്കെ അതിന് തെളിവാ... പിന്നെ നീ ഈ പറഞ്ഞ തോന്നലുകൾ, അതെല്ലാം സ്ത്രീകൾക്കും ഉണ്ടാകും, കല്യാണം കഴിഞ്ഞ് മറ്റൊരു വീട്ടിലേക്ക് പോകുമ്പോൾ ഇന്നുവരെ താനെങ്ങേനെയായിരുന്നോ അതാകണമെന്നില്ല പിന്നീടങ്ങോട്ട്,ലോകത്തെല്ലാം എല്ലാം അമ്മമാരും ഇങ്ങേനെത്തന്നെയാ... എന്നിട്ടും അവർ ജീവിക്കുന്നില്ലേ ഹാപ്പിയായിട്ട്???

നിനക്കൊരു മാറ്റവുമില്ല, ബട്ട് അന്നമ്മേ അഗ്നി, ഓ ഈ പെണ്ണ് 🤦‍♀️എടി കൊച്ചേ ഇത്രയും ഫീൽ ആ മനുഷ്യനോട് തോന്നിയിട്ടും അതെന്താണെന്ന് നിനക്ക് മനസ്സിലായില്ലെങ്കിൽ പിന്നെ നീ എന്നാത്തിനാടി കെട്ടാൻ പോയെ??? പറഞ്ഞിട്ട് കാര്യമില്ല, കിച്ചേട്ടന്റെ ബാക്കിയല്ലേ 🤦‍♀️കർത്താവെ ഈ കുടുംബം മുഴുവൻ ഇങ്ങേനെയാണോ ബാക്കിയൊക്കെ എങ്ങെനെയാണാവോ? 🥴 ഹേ 🙄, ഇതിനിടയ്ക്ക് നീ എന്തിനാ എന്റെ ഏട്ടന്മാരെ പറയുന്നേ അവൾ പറയുന്നതുകേട്ട് ഞാനൊന്ന് അമ്പരന്നു... പിന്നെ പറയാതെ, ഡീ കോപ്പേ ഈ തോന്നലുകളെയൊക്കെയാണ് നല്ല പച്ചമലയാളത്തിൽ ഞങ്ങൾ ലവ് എന്ന് പറയുന്നത്, മനസ്സിലായോ???? ലവ് ഇംഗ്ലീഷ് അല്ലെ?? അയ്യോ, അതിന്റെ ഇടയിൽ ഒരു കോമഡി, പ്ഫാ!! ഈ 😁 എടി നശൂലമേ, നിനക്കിതുവരെ മനസ്സിലായില്ലേ? ഇതിനെയാണ് പ്രേമം, പ്രണയം എന്ന് പറയുന്നത്... യൂലവ് അഗ്നി...... വാട്ട്‌???

യാ മോളെ, നീ എത്രയോക്കെ ഇല്ലെന്ന് പറഞ്ഞാലും ഈ ലോകത്ത് ദച്ചു ഇപ്പോൾ ആരെക്കാളും അഗ്നിയെ പ്രണയിക്കുന്നുണ്ട്, നിന്റെ ഓരോവാക്കിലും എനിക്കത് മനസ്സിലായി, ഒന്നുമില്ലെങ്കിലും ഒന്ന് പ്രേമിച്ച് എക്സ്പീരിയൻസ്ഇല്ലെടി എനിക്ക്?? ഉവ്വ്വ്വ....!!ഒന്ന് പോയെടി, ഒരു പ്രേമം... അപ്പോളതൊന്നും സമ്മതിച്ചുകൊടുത്തില്ലെങ്കിലും ഐ നോ എന്റെ മനസ്സിൽ അവനുള്ള സ്ഥാനം അതെത്ര വലുതാണെന്ന്, അവനെയോർക്കേ മെല്ലെ ചൊടിയിൽ ഒരു ചിരി വിരിഞ്ഞു... കൃത്യമായി അതവൾ കണ്ടുപിടിക്കുകയും ചെയ്തു, പിന്നെ അത് പറഞ്ഞായിരുന്നു കളിയാക്കൽ... അങ്ങെനെ ഒരു മൂന്നു മണിക്കൂർ ഡ്രൈവ് കഴിഞ്ഞ് ഞങ്ങൾ കോട്ടയത്തേക്ക് കേറി.. ഡീ നമുക്കൊരു ഫലൂദ കഴിച്ചാലോ??? ഞാനിപ്പോ അത് പറയണമെന്ന് കരുതിയതാ.. അങ്ങേനെയാണെങ്കിൽ നമുക്ക് മാളിൽ കേറാം, അതാകുമ്പോൾ എന്തേലും വാങ്ങുകയും ചെയ്യാം... അതും പറഞ്ഞ് ഞങ്ങൾ മാളിലേക്ക് വിട്ടു, അന്നമ്മയായിരുന്നു പാർക്ക്‌ ചെയ്യാൻ പോയത് ഞാനിറങ്ങി വെറുതെ ഫോണിൽ കുത്തികൊണ്ടിരുന്നു, കുറച്ചപ്പുറം ഒരു മനുഷ്യൻ ഫോണിൽ സംസാരിക്കുന്നുണ്ട്..

എന്തോ ആ ശബ്ദം നല്ല പരിചയം തോന്നി.... എത്ര ശ്രമിച്ചിട്ടും ആളെ ഒന്ന് കാണാനും പറ്റുന്നില്ല, ഓർമയിൽ ആ ശബ്ദം പരതിനടന്നു, പെട്ടെന്നൊരു ഒരു രൂപം ഓർമവന്നതും കണ്ണുകൾ വിടർന്നു, ഇച്ചാ......!! കുറച്ചുച്ചത്തിൽ വിളിച്ചതും ആ രൂപം തിരിഞ്ഞു..... ബ്ലാക്ക് ഷർട്ടും പാന്റ്സുമാണ് വേഷം, മുടി അലസമായി മുഖത്തേക്ക് വീണുകിടക്കുന്നു, താടിയും വല്ലാതെ വളർന്നിട്ടുണ്ട്, എങ്കിലും തന്നെ കണ്ടപ്പോഴുള്ള ആ കണ്ണിലെ തിളക്കം അത് മതിയായിരുന്നു തന്റെ ഊഹം തെറ്റിയില്ലെന്ന് മനസ്സിലാക്കാൻ... ഓടി ആ മനുഷ്യന്റെ അടുക്കലേക്ക് ചെന്നു... ഇച്ചാ.... ഇച്ചയെന്താ ഇവിടെ???? അത്ഭുതത്തോടെ ആ മുഖത്തേക്ക് നോക്കി ചോദിച്ചു അത് ഞാനല്ലെടി കൊച്ചേ നിന്നോട് ചോദിക്കണ്ടേ? നീ എന്താ ഇവിടെ?? അവളേ കണ്ടതിന്റെ അമ്പരപ്പ് ഒന്ന് മാറിയതും അവനവളോടായി ചോദിച്ചു, പതിവുപോലെ തന്റെ ദച്ചുമോളെ കണ്ടതിന്റെ സന്തോഷം ആ മുഖത്ത് പരന്നിരുന്നു..... ഇച്ചായാ .. അപ്പോഴാണ്, എങ്ങുനിന്നോ എഡ്വിൻ അവിടേക്ക് വരുന്നത്, ഏദന്റെ അരികിൽ നിൽക്കുന്ന ദച്ചുവിനെ കണ്ടതും അതിശയത്തോടെ അവൻ ഏദനെ നോക്കി......

അത് മനസ്സിലാക്കിയെന്നോണം ഏദൻ അവന് അവളേ പരിചയപ്പെടുത്തി.. ടാ, ഇത്‌ ദച്ചു, ഓഹ് സോറി ദക്ഷിണ, നമ്മുടെ അന്നകൊച്ചിന്റെ കൂട്ടുകാരിയാ.. ഇച്ചായൻ പറഞ്ഞതൊക്കെ കേട്ട് അതിശയമായിരുന്നു അവന്, ഇവർ തമ്മിൽ മുൻപരിചയം ഉണ്ടെന്നുള്ളത് മാത്രമല്ല, അന്നയുടെ കൂട്ടുകാരിയായ ദച്ചു ആണ് അഗ്നിയുടെ ഭാര്യയെന്നത് പുതിയൊരു അറിവായിരുന്നു എഡ്വിന്, അന്നയെകുറിച്ച് പറയുമ്പോഴൊക്കെ അവളുടെ പ്രിയപ്പെട്ട കൂട്ടുകാരിയായ ദച്ചുമോളെകുറിച്ചും പറയാൻ നൂറുനാവായിരുന്നു ഏദന്, ആ വാക്കുകളിലൂടെ തനിക്കും അവൾ പ്രിയപ്പെട്ട അനിയത്തിയായി മാറിയതാണ്... ഇപ്പോ പക്ഷെ ഇങ്ങെനെ.... അപ്പോൾ എല്ലാം അറിഞ്ഞിട്ടാണോ ഇച്ചായൻ അഗ്നിയ്‌ക്കെതിരെ? സംശയത്തോടെ അവൻ ഏദനെ നോക്കിയതും അതേ എന്നർത്ഥത്തിൽ ആ തല മെല്ലെയാടി... അപ്പോഴും അവന്റെ കൈയ്ക്കുള്ളിൽ പിടിച്ച് തൂങ്ങി കുറുമ്പ്കാണിക്കുന്ന കുഞ്ഞിക്കുട്ടിയായി മാറിയിരുന്നു ദച്ചു..... ദക്ഷിണ ഇവിടെ ഒറ്റയ്ക്കാണോ വന്നേ?? അഗ്നി കൂടെ ഉണ്ടോ എന്നറിയാനുള്ള എഡ്വിന്റെ ചോദ്യം... ഏയ് അല്ല ഇച്ചായ, ആക്ച്വലി ഞങ്ങൾക്ക് അന്നമ്മേടെ വീട്ടിൽ വിരുന്നായിരുന്നു ഇന്ന്, പക്ഷെ ഹസ്ബൻഡിനു വരാൻ പറ്റിയില്ല, അപ്പോൾ ഞാൻ അന്നമ്മയെയും കൂട്ടി ഇങ്ങട് പോന്നു... മ്മ്......

. ഒന്ന് മൂളിയതേഉള്ളൂവെങ്കിലും ഏദന്റെ അസ്വസ്ഥത എഡ്വിന് മനസ്സിലായിരുന്നു... അപ്പോഴാണ് അവിടേക്ക് അന്നമ്മ വരുന്നത്, ദച്ചു നിന്നിടത്ത് അവളേ കാണാഞ്ഞിട്ട് കുറച്ച് അകത്തേക്ക് നടന്നപ്പോഴാണ് അവൾ ആരോടോ സംസാരിച്ചു നിൽക്കുന്നത് കണ്ടത്, അടുത്ത് വന്നപ്പോൾ കണ്ടു അത് തന്റെ ഇച്ചായൻമാരാണെന്ന്.....ഏദനെ കണ്ടതും ഒരേപോലെ സന്തോഷവും സങ്കടവും അവൾക്ക് തോന്നി...അത്രമേൽ അവന്റെ രൂപം മാറിയിട്ടുണ്ട്, ആ മുഖത്തേക്ക് പ്രസന്നത നഷ്ടമായതുപോലെ.. ഇച്ചാ, ഓടിവന്ന് അവളവനെകെട്ടിപിടിച്ചു.... എന്നാടി കൊച്ചേ എന്നെ നിനക്ക് കാണാൻ വയ്യേ??? തെല്ല് കുശുമ്പോടെയുള്ള എഡ്വിന്റെ ചോദ്യം കേട്ട് അവൾ കൊഞ്ഞനം കുത്തി കാണിച്ചു... അടി....!!!! കൈ മെല്ലെ ഉയർത്തി അവൻ പറഞ്ഞതും തന്റെ ഇച്ചായോട് കുറച്ചുകൂടി ചേർന്ന് നിന്നു അവൾ, അവൾക്ക് വേണ്ടെങ്കിൽ വേണ്ടാ, ഞാനെടുത്തോളാം ഈ ഇച്ചായനെ, അതും പറഞ്ഞ് ഏദന്റെ അരികിൽ നിന്ന് എഡ്വിന്റെ കൈകളിലേക്ക് മാറി അവൾ... അപ്രതീക്ഷിതമായ അവളുടെ ഇച്ചായാ വിളിയും ആ സ്നേഹവും അവനെയൊന്ന് സ്തബ്ധനാക്കി....

കുറച്ച് നേരം നാലും കൂടി അങ്ങെനെനിന്നു, പിന്നെ പോകാനിറങ്ങിയ അവരെ പിടിച്ച പിടിയാലേ മാളിലേക്ക് കയറ്റി അവർ.... അപ്പോഴൊക്കെ ഏദനോട് കുസൃതികാണിച്ച് ചിരിക്കുന്ന ദച്ചുവിനെ വേദനയോടെ നോക്കുകയായിരുന്നു മറ്റു രണ്ട് ജോഡി കണ്ണുകൾ.. ഒന്നിൽ തന്റെ പ്രിയപ്പെട്ട കൂട്ടുകാരി, ഇച്ച ഒരു കൊലപാതകിയാണെന്നറിയുമ്പോഴുള്ള റിയാക്ഷൻ ഓർത്തുള്ള വേദനയാണെങ്കിൽ മറ്റൊന്നിൽ, അവളിത്രയും സ്നേഹിക്കുന്നവനാൽ തന്നെ നാളെ വേദനയനുഭവിക്കണമല്ലോ എന്ന നീറ്റൽ ആയിരുന്നു... ഇച്ചയക്ക് ഈ കളർ നന്നായി ചേരും...!! ഒരു ഡാർക്ക്‌ ബ്ലൂ കളർ ഷർട്ട് എടുത്ത് അവനോട് ചേർത്ത് വെച്ച് അവൾ പറഞ്ഞതും അവനോർമ്മ വന്നത് തന്റെ പ്രണയത്തെയായിരുന്നു.... ഇങ്ങെനെയായിരുന്നു അവളും, ഡ്രസ്സ്‌ എടുക്കാൻ പോകുമ്പോൾ മിക്കവാറും ആദ്യം എടുത്ത് പിടിക്കുക ഇതുപോലൊരു ബ്ലൂ കളർ ഷർട്ട് ആകും!!! എല്ലാം കൂടി ഓർത്തതും ഇതൊന്നും വേണ്ടെന്നുപറഞ്ഞ് അവൻ തിരിഞ്ഞു നടന്നു... ഇച്ചാ പ്ലീസ്.... വേണ്ടെന്ന് പറഞ്ഞില്ലേ.... ഒരുനിമിഷം അവനൊന്ന് ദേഷ്യപ്പെട്ടതും ദച്ചുവും അന്നമ്മയും ഞെട്ടി ചുറ്റിനും നോക്കി, ആരൊക്കെയോ തങ്ങളെ നോക്കിനിൽക്കുന്നത് കണ്ടതും രണ്ടാളും മുഖം താഴ്ത്തി, അവന്റെ അങ്ങെനെയൊരു മാറ്റം പ്രതീക്ഷിക്കാത്തതുകൊണ്ട് തന്നെ ദച്ചുവിന്റെ കണ്ണുകളിൽ നനവ് പടർന്നു........

ഞാനിപ്പോ വരാം... അന്നയോട് അങ്ങെനെ പറഞ്ഞ് അവൾ അവരിൽ നിന്ന് മാറി പോയിരുന്നു.... ആ പോക്ക് കാണവെ, അവന്റെ മനസ്സിലൊരു നീറ്റൽ തോന്നി..... അൽപ്പം കഴിഞ്ഞതും തന്റെ അരികിൽ ആരോ വന്നിരിക്കുന്നതറിഞ്ഞാണ് അവൾ തിരിഞ്ഞു നോക്കുന്നത്.... എന്നതാടി കൊച്ചേ, കെട്ട് കഴിഞ്ഞിട്ടും ഈ കെറുവിക്കലിന് മാത്രം ഒരു കുറവുമില്ലേ??? തല ചെരിച്ചുള്ള അവന്റെ ചോദ്യത്തിന് മറുപടി പറയാതെ തിരിഞ്ഞിരുന്നു... ഓഹോയ്‌, വല്യ കെറുവാണല്ലേ, ശോ അപ്പോൾ പിന്നെ ആർക്ക് ഞാൻ ഫലൂദയും ചോക്ലേറ്റും വാങ്ങികൊടുക്കും?? ഹാ, അന്നയ്ക്ക് കൊടുക്കാം 😌... ഇടക്കണ്ണിട്ട് അവളേ നോക്കി പറഞ്ഞതും നടു പിളർക്കേ ഒരെണ്ണം കിട്ടിയതും ഒന്നിച്ചായിരുന്നു... ഡീ കുരുപ്പേ....!! നീ പോടാ ഇച്ചാ.. ഇനി മേലാൽ എന്നോട് ദേഷ്യപ്പെട്ടാൽ ഉണ്ടല്ലോ??? ദേഷ്യപ്പെട്ടാൽ?? ഈ മുടിയിൽ പിടിച്ച് വലിച്ച് താടിയിൽ തീയിടും ഞാൻ.... ഹഹഹഹഹഹഹ!!!! കണ്ണ് കൂർപ്പിച്ചുള്ള അവളുടെ പറച്ചിൽ കേട്ടതും അവൻ ആർത്ത് ചിരിക്കാൻ തുടങ്ങി... ആ ചിരി കണ്ടുകൊണ്ടാണ് എഡ്വിനും അന്നമ്മയും അങ്ങോട്ടേക്ക് വരുന്നത്.....

നാളുകൾക്ക് ശേഷമുള്ള തന്റെ ഇച്ചായന്റെ ചിരി കാണ്കെ എന്തെന്നില്ലാത്ത സന്തോഷം തോന്നിയവന്.... എല്ലാവർക്കും ഡ്രെസ്സൊക്കെ എടുത്ത് നേരെ കഫെയിലേക്ക് കേറി.... പെൺപിള്ളേർ രണ്ടും ഫലൂദ ഓർഡർ ചെയ്തപ്പോൾ കോഫിയാണ് മറ്റുരണ്ടുപേരുടെ ഓർഡർ...!! എന്നാലും ഇച്ച, എന്റെ കല്യാണത്തിന് വന്നില്ലല്ലോ...... അത് പിന്നെ, ഞാൻ അൽപ്പം തിരക്കിലായിപോയെടാ.. ഉള്ളിലുള്ള അമർഷം മറച്ചുവെച്ചുകൊണ്ട് അവൻ സംസാരിക്കാൻ തുടങ്ങി.... ഹും, ഓക്കേ തത്കാലത്തേക്ക് ക്ഷമിച്ചിരിക്കുന്നു!!!ഹാ, നിങ്ങൾക്ക് എന്റെ ഹസ് നെ കാണിച്ചുതന്നില്ലല്ലോ ജസ്റ്റ് ഒരു മിനിറ്റെ, ഫോണിൽ നിന്ന് വാൾപേപ്പറായി സെറ്റ് ചെയ്തിരിക്കുന്ന കല്യാണഫോട്ടോ രണ്ടാൾക്കും നേരെ അവൾ നീട്ടി.... അഗ്നിന്നാ നെയിം.. എങ്ങെനെയുണ്ട് കൊള്ളാമോ??? കണ്ണിറുക്കി അവൾ ചോദിച്ച ചോദ്യം അവൻ കേട്ടിരുന്നില്ല, കണ്ണും മനസ്സും ആ ഫോട്ടോയിലായിരുന്നു... അഗ്നി,,,, അവന്റെ ചിരിക്കുന്ന ഫോട്ടോ അത് തന്നെ കളിയാക്കും പോലെ തോന്നിയവന്, തന്റെ സന്തോഷങ്ങളെല്ലാം തച്ചുതകർത്തവന്റെ നിറഞ്ഞ ചിരി കാണ്കെ ആ കണ്ണുകളിൽ ചുവപ്പ്രാശി പടരാൻ തുടങ്ങി...കൈകളിൽ വിറയൽ പടരവേ അത് മനസ്സിലാക്കിയെന്നോണം എഡ്വിന്റെ കൈകൾ അവനുമേൽ വീണു..

കണ്ണുകൾ കൊണ്ട് അരുതെന്ന് കാണിച്ചുകൊണ്ട് അവൻ തങ്ങൾക്കിടയിലെ വിഷയം മാറ്റാൻ നോക്കി.... പഴയോരോ കാര്യങ്ങളും പറഞ്ഞുകൊണ്ട് ഓർഡർ ചെയ്തതൊക്കെ കഴിച്ചു... അപ്പോ ഇച്ചാ ശെരിയെന്നാൽ ഞങ്ങൾ പോകുവാ.. വഴക്കൊക്കെ പെട്ടെന്ന് തീർത്ത് വീട്ടിലേക്ക് പോകാൻ നോക്ക് ട്ടോ... ഇല്ലേൽ ഉണ്ടല്ലോ..... ഹും, എന്റെ വീട്ടിൽ നിന്നും എന്നെ അകറ്റിയത് നിന്റെ ഭർത്താവാണെന്ന് ഞാനേങ്ങനെയാ മോളെ നിന്നോട് പറയേണ്ടേ?? അവൾ പറഞ്ഞതുകേട്ട് ഒരു പുച്ഛത്തോടെ അവൻ സ്വയം ചോദിച്ചു... എന്ത് പാവാ ആ കുട്ടി അല്ലെ ഇച്ചാ?? അവർ പോകുന്നത് നോക്കി നിൽക്കെ എഡ്വിൻ പറഞ്ഞതുകേട്ട് അവൻ മെല്ലെ തലയാട്ടി ..... പാവാ ടാ അവൾ.. ഒരു കുസൃതി കുറുമ്പി..സ്വന്തം ആങ്ങളയെ പോലെയാ എന്നെ കാണുന്നേ പക്ഷെ,പാവത്തിനറിയില്ലല്ലോ അവളേ വേദനിപ്പിക്കാൻ പോകുന്നതും ഈ ഞാനാണെന്ന്....!!! വല്ലാത്തോരുനീറ്റലോടെ അവൾ പോകുന്നത് നോക്കിനിൽക്കെ അവൻ പറഞ്ഞു... ഇച്ചായാ... ഞാനൊരു കാര്യം പറഞ്ഞാൽ... എന്തോ പറയാൻ വന്ന എഡ്വിനെ ഏദൻ തടഞ്ഞു....

വേണ്ടാ എഡ്വി, എനിക്കറിയാം നീ പറയാൻ വരുന്നതെന്താണെന്ന്.. പക്ഷെ, പറ്റില്ല..... അഗ്നി, അവനെ വെറുതെവിടാൻ കഴിയില്ലെനിക്ക്.. കഴിഞ്ഞ മൂന്നുവർഷം ഞാൻ ജീവിച്ചത് തന്നെ അവന്റെ നാശം മുന്നിൽ കണ്ടുകൊണ്ടാ........ ആർക്ക് വേണ്ടിയും ആ തീരുമാനം ഞാൻ മാറ്റില്ല....!!എനിക്ക് നഷ്ടപ്പെട്ടതിന്റെ വേദന അവനും അറിഞ്ഞേപറ്റൂ....!!!! വല്ലാത്തൊരു ഭാവത്തോടെ ആവാം കാറിനരുകിലേക്ക് നടന്നു.... നിന്റെ പ്രതികാരം പോലും ഒരു തീരാനഷ്ടമല്ലേ ഇച്ചായാ??? ഈ പെണ്ണിനോട് കൂടി ഇങ്ങെനെ ഒരു ദ്രോഹം വേണോ??? ഇച്ചായന് പിന്നാലെ നടക്കുമ്പോൾ എഡ്വിന്റെ മനസ്സിൽ ദച്ചു ആയിരുന്നു.. ആ കുറുമ്പ് നിറഞ്ഞ കണ്ണുകളായിരുന്നു..... ഇത്രയും കുറഞ്ഞസമയം കൊണ്ട് അത്രമേൽ അവൾ അവനിലും ആഴ്ന്നിരുന്നു,.. ഇച്ച നന്നായി മാറി അല്ലേടി???? എന്റെ ചോദ്യം കേട്ടതും ആണെന്നർത്ഥത്തിൽ അവൾ മെല്ലെ തലയാട്ടി... ആ രൂപമൊക്കെ അപ്പാടെ അങ്ങ് മാറിപ്പോയി, പണ്ട് എന്നാക്യൂട്ട് ആയിരുന്നു ഇച്ച, ഇപ്പോ നോക്കിക്കേ ഒരുമാതിരി ജയിലിൽ നിന്നിറങ്ങിയവരെ പോലെ..... എന്റെ പറച്ചിൽ കേട്ടതും ഞെട്ടലോടെ അവളെന്നെ നോക്കി..... എന്നാടി നീ ഇങ്ങെനെ നോക്കുന്നെ?? ഏയ് ഒന്നുമില്ല..... ചുമല്കൂച്ചി അതും പറഞ്ഞ് അവൾ സീറ്റിലേക്ക് ചാരി, അന്നമ്മയുടെ പെട്ടെന്നുള്ള മാറ്റം ശ്രദ്ധിച്ചെങ്കിലും അതത്ര ഞാനും ഗൗനിച്ചില്ല..!!

ഉച്ചയോടടുത്താണ് അന്നമ്മേടെ വീട്ടിലെത്തിയത്... സിറ്റ്ഔട്ടിൽ തന്നെ അങ്കിൾ നിൽപുണ്ടായിരുന്നു, ഞങ്ങൾ രണ്ടാളെയും സന്തോഷത്തോടെ വിളിച്ചു അകത്തിരുത്തി, വരുന്നവഴിയ്ക്ക് അങ്കിൾ വിളിച്ചപ്പോൾ അഗ്നിയില്ലെന്ന കാര്യം പറഞ്ഞതുകൊണ്ട് അത്തരം ചോദ്യങ്ങൾ ഒന്നുമില്ലായിരുന്നു... ഫ്രഷ് ആയിവന്നതും കഴിക്കാനായി ഇരുന്നു, ഡയണിങ് ടേബിൾ കണ്ടപ്പോ ഒരു ഫൈവ്സ്റ്റാർട് ഹോട്ടലിൽ ചെന്ന പ്രതീതിയായിരുന്നു എനിക്ക്... താറാവ് റോസ്റ്റ്, നല്ല ഫ്രൈഡ്റൈസ്, ബീഫ് വരട്ടിയത്, ചിക്കൻ ഫ്രൈ, മട്ടൻറോസ്റ്റ്, കരിമീൻ പൊള്ളിച്ചത് കപ്പയും മീൻ മുളകിട്ട കറിയും ഒക്കെ കണ്ടപ്പോഴേക്കും നാവിൽ കപ്പലൊടിക്കാനുള്ള വെള്ളം നിറഞ്ഞു.. പിന്നെയൊന്നുംനോക്കിയില്ല ഒരു അറ്റാക്ക് ആയിരുന്നു, സത്യം പറയാലോ പെറ്റ തള്ള സഹിക്കില്ല ആ കഴിക്കൽ കണ്ടാൽ 😌.... കഴിച്ചു കഴിഞ്ഞ് അങ്കിളിനോട് ഓരോന്നൊക്കെ സംസാരിച്ചിരുന്നു, അതിനിടയിൽ ഇച്ചയുടെ വിഷയം വന്നതും ആ മുഖം അസ്വസ്ഥമാകുന്നത് ഞാൻ ശ്രദ്ധിച്ചു.. മെല്ലെ വിഷയങ്ങൾ ഞങ്ങൾക്കിടയിൽ മാറിമാറി വന്നു..

ഒടുവിൽ, അങ്കിളിന് ഓഫീസിൽ നിന്നൊരു കാൾ വന്നതും ഒന്നുറങ്ങാനായി ഞങ്ങൾ ഇങ്ങ് റൂമിലേക്ക് കയറി, വയർ നിറഞ്ഞതുകൊണ്ട് തന്നെ കിടന്നപ്പോഴേ കണ്ണുകൾ താനെ അടഞ്ഞു വന്നു....!!!! congrats മിസ്റ്റർ അഗ്നിദത്ത്!! നഷ്ടപ്പെട്ടുവെന്ന് കരുതിയ ഡീൽ തിരിച്ചുപിടിച്ച സന്തോഷത്തിൽ അവനയാൾക്ക് കൈ കൊടുത്തു..... അതുവരെ മനസ്സിലുണ്ടായിരുന്ന പ്രഷർ ഒന്ന് കുറഞ്ഞതും ആ മുഖത്ത് പഴയ ചിരി വിടർന്നു....... തനിക്കൊപ്പം മീറ്റിങ്ങിനു നിന്നവരോടൊക്കെ കൈകൊടുത്ത് തിരികെ ഫ്ലാറ്റിലേക്ക് മടങ്ങി, ഫ്ലാറ്റിലെത്തിയതും, അവൻ ബെഡിലേക്ക് ചാഞ്ഞു,ഒരു രാത്രിയുടെ ഉറക്കം മുഴുവൻ കൺപോളയ്ക്കുള്ളിൽ കുടുങ്ങികിടക്കുന്നത് പോലെ.....മെല്ലെ കണ്ണടച്ചപ്പോൾ തെളിഞ്ഞത് ഒരു പൂച്ചാകുഞ്ഞിനെപോലെ ഉറങ്ങുന്ന ദച്ചുവിനെയായിരുന്നു... ഐ മിസ്സ്‌ യൂ മൈ ജാൻ ❤ മെല്ലെ ആ ചുണ്ടുകൾ മന്ത്രിച്ചു, അതേ സമയം ഇങ്ങ് കോട്ടയത്ത് കൂർക്കം വലിച്ചുറങ്ങുകയായിരുന്നു അവൾ....!......(തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story