ദക്ഷാഗ്‌നി: ഭാഗം 44

dakshagni

എഴുത്തുകാരി: നിരഞ്ജന

അന്നകൊച്ചേ, ഇങ്ങെനെ വീട്ടിലിരിക്കാതെ മോളെയും കൂട്ടി പുറത്തേക്കൊന്ന് പോയിട്ട് വായോ..... ചായയുടെ കൂടെ ചൂട് പക്കാവടയും തിന്നോണ്ടിരിക്കുമ്പോഴാണ് മോളിയാന്റി അന്നമ്മയോട് പറഞ്ഞത്... ആന്റി ഇവിടെ ജോലിയ്ക്ക് നില്കുന്നതാണ്,...ആന്റി പറഞ്ഞത് കേൾക്കാൻനിന്നതുപോലെ അവൾ ചാടിയെണീറ്റു പിന്നാലെ ഞാനും.. വേഗം പോയി ഡ്രെസ് ചെയ്ത് പുറത്തേക്ക് നടന്നു...ആവേശം കുറച്ച് കൂടിയതുകൊണ്ടാകാം ഫോൺ എടുത്തിരുന്നില്ല...... ഇവിടെ മുഴുവൻ റബ്ബർ ആണല്ലോടി, പണ്ട് വന്നപ്പോഴും ഇത്‌ തന്നെ, ഇതിനൊരു മാറ്റാവുമില്ലേ???? നടന്നുപോകുന്നവഴിയുടെ രണ്ട് വശത്തും നിൽക്കുന്ന മരങ്ങളെ നോക്കി ഞാൻ ചോദിച്ചതും സ്വന്തം നാടിനെ പറയുന്നോ എന്ന മട്ടിൽ ഓള് കണ്ണ് കൂർപ്പിച്ചു........ഓരോന്നൊക്കെ പറഞ്ഞോണ്ട് ഞങ്ങൾ നടന്നു........ സർ കോഫി! ഓർഡർ ചെയ്തതുനസരിച്ച് വന്ന കോഫിയുമായി അവൻ ബാൽക്കണിയിലേക്ക് നടന്നു.. മണി ആറു കഴിഞ്ഞു, തിരക്കുകളിൽ നിന്ന് സ്വസ്ഥതയിലേക്ക് ചേക്കേറുന്ന ആ നഗരത്തെ അങ്ങെനെ നോക്കിനിന്നു...

സന്ധ്യയുടെ ചുവപ്പുരാശിയിൽ എത്ര മനോഹരിയാണ് ഈ നഗരം....!!!ഓരോന്നോർത്തുകൊണ്ടിരിക്കെ പെട്ടെന്നാണ് ദച്ചുവിനെ അവന് ഓർമവന്നത്.. വെളുപ്പിന് ഇറങ്ങാൻ നേരം ഒരു മിന്നായം പോലെ കണ്ടതാണ് പെണ്ണിനെ, അപ്പോഴത്തെ തന്നെ ടെൻഷന് ഒരുവാക്ക് പോലും പറയാൻ പറ്റിയില്ല...... പിണക്കമായിരിക്കും, അതങ്ങെനെ ആണല്ലോ എന്തിനും പിണങ്ങുന്ന ഒരു പൊട്ടിപ്പെണ്ണ്!ചിരിയോടെ അവൻ മേശമേലിരുന്ന ഫോണെടുത്തു.... വൈഫി എന്ന് സേവ് ചെയ്തിരിക്കുന്ന നമ്പറിലേക്ക് കാൾ ചെയ്തു.... അൽപനേരം കഴിഞ്ഞിട്ടും അവളെടുക്കുന്നില്ലെന്ന് കണ്ടതും ഫോൺ കട്ട്‌ ചെയ്ത് ഒരിക്കൽ കൂടി അവനവളെ വിളിച്ചു... നോ രക്ഷ, ഇത്തവണയും നോ റെസ്പോണ്ട്സ്!! ഇത്രയ്ക്കങ്ങ് പിണങ്ങിയോ പെണ്ണെ നീ??? വാൾപേപ്പർആയി സെറ്റ് ചെയ്തിരുന്ന അവളുടെ റിസപ്ഷനിലെ പിക് നോക്കികൊണ്ട് അവൻ മെല്ലെ പറഞ്ഞു, ശേഷം മൈ ജാൻ എന്ന് സേവ് ചെയ്തിരിക്കുന്ന ഫോൾഡർ ഓപ്പൺ ചെയ്ത് അവളുടെ ഓരോ ഫോട്ടോസിലേക്ക് കണ്ണ് നട്ടു..... പലതും അവൾ പോലും അറിയാതെ എടുത്ത ഫോട്ടോസാണ്... ഓരോന്നിലേക്കും നോക്കി നിൽക്കെ യാണ് ജിത്തുവിന്റെ കാൾ വരുന്നത്... ഹലോ... ഹലോ അഗ്നി നിങ്ങൾ അങ്ങെത്തിയോ??? കാൾ അറ്റൻഡ് ചെയ്തതും അവൻ ചോദിച്ച ചോദ്യം കേട്ട് ഒന്നും മനസ്സിലാകാതെ നിൽക്കുകയായിരുന്നു അഗ്നി..!!

വൈകിട്ട് വീട്ടിൽ വന്നപ്പോഴാ അമ്മ പറഞ്ഞത്, നിങ്ങളുടെ കാർ ബ്രേക്ക്‌ഡൌൺ ആയിന്നൊക്കെ... തനിക്ക് അപ്പോഴേ എന്നെയൊന്നു വിളിച്ചാൽ പോരായിരുന്നോ?? ഹാ എന്തായാലും പോട്ടെ, എന്തായാലും സെയ്ഫ് ആയി അങ്ങെത്തിയല്ലോ അല്ല, അവളെവിടെ ദച്ചു? കുറെ നേരമായി ഞാനും ഏട്ടന്മാരുമൊക്കെ വിളിക്കുന്നു... അല്ലേലും പണ്ടേ കൂട്ടുകാരുടെ കൂടെ പോയാൽ അവൾക്ക് ഞങ്ങളെയാരെയും വേണ്ടാ.. ഫ്രീ ആകുമ്പോ വിളിക്കാൻ പറയണേ... ഹലോ.. അഗ്നി.. താൻ കേൾക്കുന്നോ?? തിരിച്ചൊരു റെസ്പോണ്ട്സ് കൊടുക്കാനാകാതെ തറഞ്ഞുനിൽക്കുകയായിരുന്നു അഗ്നി..... അവൻ ഈ പറഞ്ഞതൊന്നും അഗ്നിയ്ക്ക് മനസ്സിലായിരുന്നില്ല... മുംബൈയിൽ പോയ തന്റെ കൂടെ എങ്ങെനെയാണ് ദച്ചു????? ആകെ കൂടെ തല പെരുക്കുന്നത് പോലെ... ഹലോ അഗ്നി ആർ യൂ തെയർ?? യാ, ആക്ച്വലി ഇവിടെ റെയ്ഞ്ച് കിട്ടുന്നില്ല, ഞാൻ പിന്നെ അങ്ങോട്ട് വിളിക്കാമെ..... തല്കാലം അതും പറഞ്ഞ് ഫോൺ കട്ട് ചെയ്യുമ്പോൾ ദേഷ്യം കൊണ്ട് നിന്നുവിറയ്ക്കുകയായിരുന്നു അഗ്നി!!!ഒരിക്കൽ കൂടി ദച്ചുവിനെ വിളിച്ചു നോക്കി, നോ റെസ്പോണ്ട്സ്..

അപ്പോഴാണ് അന്നമ്മയെ ഓർത്തത്, അവളുടെ നമ്പറിലേക്ക് വിളിച്ചപ്പോൾ അതും റിങ് ചെയ്യുന്നതല്ലാതെ എടുക്കുന്നില്ല... ആകെ കൂടി ഒരുൾഭയം തന്നെ വന്ന് മൂടും പോലെ തോന്നിയവന്, കാലുകൾക്ക് ഒരു തളർച്ചപോലെ.... ബെഡിലേക്ക് ഇരിക്കേ, ഒരാശ്രയത്തിനെന്നപോലെ വീട്ടിലേക്ക് വിളിച്ചു... ഗായത്രിയാണ് ഫോൺ എടുത്തത്.. ഹലോ അമ്മേ.... അമ്മയല്ല അഗ്നി, ഞാൻ ഗായത്രിയാ.. മ്മ്.... താല്പര്യമില്ലാതെ അവനൊന്ന് മൂളി..... അമ്മയെവിടെ?? ആന്റിയും അങ്കിളും കൂടി അമ്പലം വരെപോയി, ചേച്ചിയും ചേട്ടനും ഏതോ ഫ്രണ്ട്ന്റെ കുഞ്ഞിന്റെ ബർത്ത്ഡേ പാർട്ടിയ്ക്കും പോയി.... വളരെ ആവേശത്തോടെ അവൻ ചോദിക്കും മുന്നേ അവൾ പറഞ്ഞു... ദച്ചു........ ആ പേര് കേട്ടതും അതുവരെ ചിരിച്ചുകൊണ്ടിരുന്നവളുടെ മുഖഭാവം അപ്പാടെ മാറി, എന്നാലും അഗ്നി, തനിക്ക് എത്ര പെണ്ണുങ്ങളെ വേറെ കിട്ടിയേനെ?? ഇതുപോലെ ഒരു അഴിഞ്ഞാട്ടകാരിയെ തന്നെ നിന്റെ തലയിൽ ആന്റി കെട്ടിവെച്ചല്ലോ... ഒരുതരം അറപ്പോടെ അവൾ അത് പറയുമ്പോൾ മറുതലയ്ക്കൽ ദേഷ്യത്തോടെ മുഷ്ടിചുരുട്ടുകയായിരുന്നു അവൻ....

നീ ഇവിടുന്ന് ഇറങ്ങാൻ കാത്ത് നിന്നതാ അവൾ, പെട്ടിയുമെടുത്തോണ്ട് കറങ്ങാൻ പോകാൻ... ആ അലീനയുടെ കൂടെ കോട്ടയത്തേക്ക് പോകുന്നുവെന്നാ പറഞ്ഞെ, ആർക്ക് അറിയാം അവളുടെ കൂടെ തന്നെയാണോ കോട്ടയത്തേക്ക് ആണോ പോയതെന്നൊക്കെ... ഇതുപോലെ ഒരു അലവലാതി പെണ്ണിനെ ഞാൻ.. ഗായത്രി....!!!! ഫോണിൽകൂടി ആണെങ്കിൽ പോലും ഒരുവേള ആ വിളിയിൽ അവളൊന്ന് കിടുങ്ങി.. അത്രമേൽ ഗാഭീര്യം ഉണ്ടായിരുന്നു ആ സ്വരത്തിന്..... അവളെന്റെ പെണ്ണാ, ഈ ലോകത്ത് മറ്റെന്തിന്നേക്കാളും എനിക്കവളെ വിശ്വാസമാ... കുളം കലക്കി മീൻ പിടിക്കാനായി ഞങ്ങളുടെ ഇടയിലോട്ട് നീ വരണമെന്നില്ല...ഇപ്പോൾ മാന്യമായിട്ടാ ഞാൻ പറയുന്നത്, ഇനിയും ഇതുപോലെ എന്തെങ്കിലും നിന്റെ വായിൽ നിന്ന് വീണാൽ അറിയാലോ അഗ്നിയെ....!!! ഒരു താക്കീതോടെ ആ ഫോൺ കട്ട്‌ ആകുമ്പോൾ തന്റെ ഉദ്ദേശ്യം നടക്കാത്തതിന്റെ നിരാശയിൽ മേശമേലേക്ക് ആഞ്ഞടിച്ചു അവൾ, അതേ സമയം തന്നോട് പോലും ഒരു വാക്ക് പറയാതെ, കുടുംബത്തുള്ളവരോട് കള്ളം പറഞ്ഞുപോയ ദച്ചുവിനോടുള്ള കലിയിൽ നിൽക്കുകയായിരുന്നു അഗ്നി...!!!!

എന്താ ജിത്തുവെട്ടാ അഗ്നി പറഞ്ഞത്?അവർ അങ്ങെത്തിയോ?? ആവേശത്തോടെ കിച്ചു ചോദിച്ചപ്പോൾ അഗ്നിപറഞ്ഞതൊക്കെ എല്ലാവരോടുമായി ജിത്തു പറഞ്ഞു.... എന്തായാലും അവൾ ഹാപ്പിയാ അഗ്നിയെ പോലെ ഒരു മോനെ തന്നെ കിട്ടിയല്ലോ..... മുത്തി പറഞ്ഞതിന് ശെരിയാ എന്നർത്ഥത്തിൽ എല്ലാവരും തലയാട്ടിയപ്പോഴും അനങ്ങാതെ നിന്നത് അവൻ മാത്രമായിരുന്നു മനു...!! നീ എന്താടാ മിണ്ടാതെ നിൽകുന്നെ??? അവനരികിലേക്ക് ചേർന്ന് നിന്ന് കിച്ചു ചോദിച്ചതിന് ഒന്നുമില്ലെന്ന് പറഞ്ഞ് അവൻ പുറത്തേക്കിറങ്ങി,ആ പോക്ക് കണ്ട് ഒരു നെടുവീർപ്പോടെ സുമിത്ര ഭർത്താവിനെ നോക്കി.. ആ കണ്ണുകളിലും അപ്പോൾ ഒരു തരത്തിലെ ദയനീയതയായിരുന്നു....! നിലാവിന്റെ അരണ്ട വെളിച്ചത്തിൽ ഗാർഡനിലെ സ്റ്റോൺബെഞ്ചിൽ അങ്ങെനെ ഇരിക്കേ അവനറിഞ്ഞു തനിക്കരികിലെ തന്റെ കളിക്കൂട്ടുകാരന്റെ സാമിപ്യം... എന്താടാ? എന്താ നിനക്ക് പറ്റിയത്?? തോളിൽ കൈവെച്ചുകൊണ്ടുള്ള കിച്ചുവിന്റെ ചോദ്യത്തിന് മറുപടി പറയാനില്ലാതെ അങ്ങെനെഇരിക്കുമ്പോൾ ഉള്ളിലൂടെ പലതും കടന്നുപോകുന്നതവൻ അറിയുന്നുണ്ടായിരുന്നു.....

പിന്നീടൊന്നും ചോദിക്കാൻ നിൽക്കാതെ അവനൊപ്പം കിച്ചുവും ഇരുന്നു എത്രനേരമെന്നറിയാതെ, അന്നമ്മയെ മിസ്സ്‌ ചെയ്യുന്നുണ്ടോടാ?? കുറച്ച് നേരം കഴിഞ്ഞതും മനു ചോദിച്ചത് കേട്ട് അത്ഭുതത്തോടെ കിച്ചു അവനെ നോക്കി... നിനക്ക് എങ്ങെനെ?? നിന്നെ എനിക്കറിഞ്ഞൂടെ???പറയ് മിസ്സ്‌ ചെയ്യുന്നുണ്ടോ??? അങ്ങെനെ ചോദിച്ചാൽ കുറച്ചുനാളായി ഇവിടെ ഉണ്ടായിരുന്നതല്ലേ, പെട്ടെന്ന് ഇല്ലാതായപ്പോൾ അങ്ങോട്ട് ശെരിയാവുന്നില്ല... അസ്ഥിയ്ക്ക് പിടിച്ചു ല്ലേ... അത് പിന്നെ 😁... അല്ല, ആരാ ഈ പറയുന്നേ??? പ്രേമിക്കുന്നവൾക്ക് വേണ്ടി സ്വന്തം കൂടെപ്പിറപ്പിനെ തള്ളിപറഞ്ഞ നീയോ?? കൊള്ളുന്നുണ്ടെങ്കിൽ കൊള്ളട്ടെ എന്ന് കരുതിത്തന്നെ കിച്ചു പറഞ്ഞു... അതിനൊരു പുഞ്ചിരി നൽകികൊണ്ട് പൂനിലാവ് പൊഴിക്കുന്ന ആകാശത്തിലേക്ക് നോക്കി നിന്നു അവൻ...!! ഇത്രയ്ക്കും എന്നെ മനസ്സിലായ നിനക്കെന്താ മനു, നമ്മുടെ ദച്ചുവിനെ മാത്രം മനസ്സിലാകാത്തത്?????? അൽപ്പം നീരസം കലർന്നുകൊണ്ടുള്ള ആ ചോദ്യത്തിന് ഒരു നോട്ടം മറുപടി നൽകി അവൻ ഇരുന്നിടത്ത് നിന്നെണീറ്റു.... ഓ ഈ കാര്യം പറയുമ്പോൾ മാത്രം നിനക്ക് ചെവി കേൾക്കില്ലല്ലോ..നീ കേട്ടാലും ഇല്ലേലും ഞാൻ എനിക്ക് പറയാനുള്ളത് പറയും,കഷ്ടമാണ് മനു, പാവല്ലേ ആ പെണ്ണ്.. നിന്നോട് എന്ത് ചെയ്തു അവൾ???

പണ്ടെങ്ങോ ഒരു അബന്ധം പറ്റിപ്പോയി, അതിനവൾക്ക് അവളുടേതായ കാരണങ്ങളുമുണ്ട് എന്നിട്ട് ഇത്രയും നാൾ നീ അവളേ ശിക്ഷിച്ചു... ഇപ്പോ കല്യാണം കഴിഞ്ഞുപോയപ്പോൾ അവളേ ഒന്ന് കെട്ടിപ്പിടിക്കാൻ നിനക്ക് തോന്നിയില്ലല്ലോ...... പറയാനുള്ളതൊക്കെ ഒരുതരം വാശിയോടെ കിച്ചു പറഞ്ഞുകൊണ്ടേയിരുന്നു...എല്ലാം കേട്ടുകൊണ്ട് അവനും.... നല്ല മഞ്ഞുണ്ട്, കൂടുതൽ പുറത്തിരിക്കണ്ടാ..കേട്ടിട്ടും ഒന്നും കേൾക്കാത്തഭാവത്തോടെ അകത്തേക്ക് നടക്കുന്നവനെ കണ്ടതും ദേഷ്യം തോന്നി കിച്ചുവിന്... പെട്ടെന്ന് അവൻ നിന്നു, മെല്ലെ കിച്ചുവിനെ നോക്കി...... അന്നമ്മയെ രാത്രി വിളിക്കുമ്പോൾ പറയണം, ഫ്രണ്ട്ഷിപ്പ് നല്ലതാ, എന്തിനും കൂടെ നിൽക്കണം.. പക്ഷെ അപകടമാണെന്ന് തോന്നിയാൽ അതിന് കൂട്ട് നിൽക്കുക്കയല്ല, പറഞ്ഞു തിരുത്തുകയാ വേണ്ടതെന്ന്.. കൂട്ടുകാരി പലതും പറയും അതിനെല്ലാം കൂട്ടിനു നിലക്കരുതെന്ന്.... പിന്നെ, രാത്രി അഗ്നിയെ വിളിച്ച് ശല്യപ്പെടുത്തേണ്ടാ ന്ന് വീട്ടുകാരോട് പറയണ്ടാ പാവം മുംബൈയിൽ സ്വസ്ഥമായി നിന്നോട്ടെ.... ഹേ 🙄... അത്രയും പറഞ്ഞിട്ട് അകത്തേക്ക് കയറിപോയവനെ ഇമചിമ്മാതെ നോക്കിനിൽകുമ്പോൾ അവൻ പറഞ്ഞതിന്റെ അർത്ഥത്തേ ചികഞ്ഞെടുക്കുകയായിരുന്നു ഉള്ളം.. ഒടുവിൽ അതിനൊരു ഉത്തരം കണ്ടെത്തിയതും മുഖം വലിഞ്ഞുമുറുകി..

തങ്ങളോട് പോലും കള്ളം പറഞ്ഞുകൊണ്ട് ദച്ചു പോകുമെന്ന് കരുതിയതല്ല....! രണ്ട് മൂന്നു കൂട്ടുകാരുടെയും ഇച്ചയുടെയും വീട്ടിൽ കേറിയിട്ട് ഏഴു മണിയോടടുക്കെയാണ് രണ്ടും വീട്ടിലേക്ക് വന്നത്.... അത്ര താമസിച്ചതിന് ആദ്യമേ അപ്പച്ചന്റെ കൈയിൽ നിന്ന് രണ്ടിനും കിട്ടി, പിന്നെ ഒരുവിധത്തിന് ഫ്രഷ് ആകാനായി റൂമിലേക്ക് നടന്നു..... ഡീ ഞാൻ ഫസ്റ്റ് കുളിച്ചേച്ചും വരാം.. ഓക്കേ.... ദച്ചുവിനുള്ള ടവ്വൽ എടുത്തുകൊടുത്തിട്ട് അവൾ റൂമിലിരുന്ന ഫോൺ എടുത്തു.... കിച്ചുവിന്റെ ആറു മിസ്സ്ഡ്കാൾ കണ്ടപ്പോൾ ആവേശത്തോടെ അതിലേക്ക് വിരൽ നീണ്ടു... ബാൽക്കണിയിലേക്ക് നടന്ന്,അവിടെ ചാരി അവൻ ഫോൺ എടുക്കുന്നതും കാത്ത് നിന്നു... ഹലോ,കിച്ചേട്ടാ...... അത്രമേൽ ആർദ്രമായിരുന്നു ആ സ്വരം...... എന്താടി ഫോൺ എടുക്കാഞ്ഞേ???? ഗൗരവത്തോടെ അവൻ ചോദിച്ചതിന് ഒന്ന് പുറത്തേക്കിറങ്ങി ന്ന് മറുപടി നൽകി അവൾ... നിങ്ങളിപ്പോ എവിടെയാ??? വീട്ടിൽ...!! അഗ്നി എവിടെ?? അവനൊന്ന് ഫോൺ കൊടുത്തേ! ഒരുനിമിഷം കിച്ചുവിന്റെ ചോദ്യത്തിന് മുന്നിൽ അവളൊന്ന് പതറി...... എന്ത് പറയണമെന്നറിയാതെ ആ തൊണ്ട വരണ്ടു.... ഹലോ കനി,ഞാൻ പറഞ്ഞത് കേട്ടില്ലെ?അഗ്നി എവിടെ അവനൊന്ന് കൊടുക്ക്,ഒരു അത്യാവശ്യകാര്യം പറയാനുണ്ട്......

അത് പിന്നെ കിച്ചേട്ടാ,അഗ്നിയേട്ടൻ പുറത്തൊട്ട് ഏതോ ഇവിടുള്ള ഫ്രണ്ട്നെ കാണാൻ പോയി...... പുറത്തെന്ന് വെച്ചാൽ എവിടെയാ മുംബൈ ആണോ??? എടുത്തടിച്ചുള്ള അവന്റെ ചോദ്യം കേട്ടതും നടുങ്ങിപ്പോയിരുന്നു അന്നമ്മ... കിച്ചേട്ടാ.. അത് പിന്നെ ഞങ്ങൾ.... വേണ്ടാ, കൂടുതൽ ഒന്നും പറയണമെന്നില്ല, ദച്ചു ഞങ്ങളോട് കള്ളം പറയുമെന്ന് കരുതിയില്ല.. അതിന് നീ കൂടെ കൂട്ടിന് നിന്നു അല്ലെ കനി??? അത് കിച്ചേട്ടാ ഞാൻ..... കൂടുതൽഒന്നും പറയണമെന്നില്ല...!!!!! അതും പറഞ്ഞ് അവൻ ഫോൺ കട്ട് ചെയ്തു...... ശോ, ഇതിപ്പോ ആകെ പെട്ടു ല്ലോ... പിറുപിറുത്തുകൊണ്ട് അവളവനെ വിളിച്ചു..ആദ്യം എടുത്തില്ല, പിന്നെ വിളിച്ചപ്പോൾ സ്വിച്ച്ഡ്ഓഫ്‌ ന്ന് പറഞ്ഞു...... ഹാ ബെസ്റ്റ് അതിന്റെ കാര്യത്തിൽ ഒരു തീരുമാനമായി.. 😒ന്നാലും ന്റെ കർത്താവെ ഇതൊരുമാതിരി ചെയ്ത്ത് ആയി പോയി.... നെഞ്ചത്തടിച്ച് കർത്താവിനെ വിളിച്ച് തിരിഞ്ഞുനോക്കിയതും അവളെത്തന്നെ നോക്കികൊണ്ട് നിൽക്കുകയായിരുന്നു ദച്ചു... കിച്ചേട്ടൻ അറിഞ്ഞു ല്ലേ... ഹാ... എന്താണ് ചാർജ് ചെയ്ത കുറ്റം? നിനക്കെതിരെയുള്ളത് പറയാതെ പോയി, കൂടെ കള്ളം പറഞ്ഞു എന്നുള്ളത് എനിക്ക് പിന്നെ കൂട്ടുപ്രതിയ്ക്കും ഗൂഡാലോചനയ്ക്കുമുള്ള കേസ്.... ഇടുപ്പിൽ കൈകുത്തി പുരികക്കൊടി വളച്ചുകൊണ്ടുള്ള ദച്ചുവിന്റെ ചോദ്യത്തിന് കൈ മലർത്തി അന്നമ്മ മറുപടി നൽകി...!!! എങ്ങെനെയാ ഞാൻ വിളിക്കണോ ഏട്ടനെ? ഞാൻ കാരണം നിങ്ങളും....

ഓ പിന്നെ, ഇതല്ലെങ്കിൽ വേറൊന്ന് അത്രേയുള്ളൂ.... പിന്നെ ഇത്തിത്തിരി സീരിയസ് ആണ്.. എന്നാലും രണ്ട് ഡേ കൂടുതൽ എന്നോട് മിണ്ടാതെ ഇരിക്കാനൊന്നും നിന്റെ ഏട്ടന് പറ്റില്ലെടി..... അവളെ പിന്നിലൂടെ കെട്ടിപിടിച്ചുകൊണ്ട് താളിൽ താടി ചരിച്ച് അന്നമ്മ പറഞ്ഞതുകേട്ട് ചിരിയോടെ അവളെ നോക്കി ദച്ചു... അതെന്ത് മാജിക്കാടി??? അതേയ്, അതാണ് ഈ തലയിണമന്ത്രം ന്നൊക്കെ പറയുന്നത് 😌.. ഓഹോയ്........എങ്കിലേ, ഈ തലയിണ മന്ത്രക്കാരി പോയി കുളിച്ചേച്ചും വാ.. നാറുന്നു 🥴 മൂക്കും പൊത്തി മുഖം ചുളിച്ചതും അവളെയൊന്ന് കൂർപ്പിച്ചുനോക്കി ടവ്വലുമായി ബാത്രൂംമിലേക്ക് നടന്നു അന്നമ്മ...!!! 8മിസ്സ്ഡ്കാൾ ഫ്രം അഗ്നി...!!!! ഫോണിൽ കണ്ട നോട്ടിഫിക്കേഷൻ ഒരുവേള അവളുടെ കണ്ണൊന്നു നനയിച്ചു... ഇപ്പോഴെങ്കിലും ഓർത്തല്ലോ ല്ലേ... സന്തോഷവും സങ്കടവും ദേഷ്യവും ഒരുപോലെ അവളിൽ നിറഞ്ഞു.. അങ്ങോട്ട് കാൾ ചെയ്തുനോക്കുമ്പോൾ എത്രയും പെട്ടന്ന് അവനൊന്ന് എടുത്തിരുന്നെങ്കിൽ എന്നവൾ ആശിച്ചു.. അത്രമേൽ ആ ശബ്ദവും സാമിപ്യവും അവൾ കൊതിച്ചിരുന്നു.... സ്വിച്ഡ് ഓഫ് ന്ന് കേട്ടപ്പോ സങ്കടം വന്നു...

വീണ്ടും വീണ്ടും വിളിച്ചു... അതേ മറുപടി തന്നെയായപ്പോൾ അമർഷത്തോടെ ഫോൺ ബെഡിലേക്ക് എറിഞ്ഞു.... അന്നമ്മ കൂടി ഫ്രഷ് ആയി വന്നപ്പോഴേക്കും മോളിയാന്റി അത്താഴം കഴിക്കാൻ വിളിച്ചു... ചപ്പാത്തിയും പാലപ്പവും ചിക്കൻ കറിയും മട്ടൻസ്റ്റൂവുമായിരുന്നു കഴിക്കാനുണ്ടായിരുന്നത്.... ഉള്ളിൽ സങ്കടം ഉണ്ടായൊണ്ട് എന്തോ അങ്ങട് നന്നായി കഴിയ്ക്കാൻ തോന്നിയില്ല.... കഴിച്ചുകഴിഞ്ഞ് കുറച്ചുനേരം tv കണ്ടിരുന്നു, മനസ്സിലൊരു മടുപ്പ് വന്നതും അവളോട് പറഞ്ഞ് റൂമിലേക്ക് പോയി.......ഒരിക്കൽക്കൂടി അവനെ വിളിച്ചു,അപ്പോഴും സ്വിച്ഡ് ഓഫ് എന്ന് കേട്ടതും സങ്കടത്തോടെ ഫോൺ ബെഡിലേക്കേറിഞ്ഞു..... അല്ലേലും ഞാനാരാ??? അയാൾക്ക് അയാളുടെ ബിസിനെസ്സല്ലേ വലുത്?? അതിനിടയ്ക്ക് നമ്മളെയൊക്കെ ഓർക്കാൻ എവിടെയാ നേരം??? ഞാനാ പൊട്ടി, അങ്ങേരെയൊക്കെ പ്രേമിക്കാൻ പോയില്ലേ... നിനക്കെന്തിന്റെ കേടായിരുന്നു ദച്ചു, അന്നേ ആ കല്യാണത്തിന് സമ്മതമല്ലന്ന് പറഞ്ഞാൽ പോരായിരുന്നോ??ആ അഞ്‌ജലിയ്ക്കൊരു കൊട്ട് കൊടുക്കാൻ നോക്കിയിട്ട് ഇപ്പോ കൊട്ട് കൊണ്ടത് നിനക്കല്ലേ...... ബാൽക്കണിയുടെ ചുമരോട് ചേർന്നിരുന്ന് ഓരോന്ന് പുലമ്പികൊണ്ടേയിരുന്നു അവൾ.... നേരം കഴിഞ്ഞുപോയതിനിടയിൽ എപ്പോഴോ ആ കണ്ണുകൾ താനെ അടഞ്ഞു...........

തന്നെ ആരോ എടുത്തുയർത്തുന്നതുപോലെ തോന്നിയാണ് അവൾ കണ്ണുകൾ തുറക്കുന്നത്....... ആഹ്ഹ.... കുതറിമാറാൻ നോക്കിയപ്പോഴേക്കും ആ കൈകൾ അവളെ ശക്തിയോടെ ചേർത്ത് പിടിച്ചു....... ഒരുനിമിഷം ഉള്ളൊന്ന് ഉലഞ്ഞെങ്കിലും അടുത്ത നിമിഷം ആ പെർഫ്യൂമിന്റെ ഗന്ധം അവളുടെ നാസികതുമ്പിലേക്കോടിയെത്തി...... അഗ്നി...!! മെല്ലെ ആ പേരവൾ ഉച്ചരിച്ചതും കവിളിൽ ശക്തിയോടെ ആ കൈകൾ വീണതും ഒരുമിച്ചായിരുന്നു..... ആഹ്ഹ...... അപ്രതീക്ഷിതമായതുകൊണ്ട് താഴേക്ക് വേച്ചുവീഴാൻ പോയവളെ അവൻ ഇടുപ്പിൽ പിടിച്ച് തന്നോട് ചേർത്ത് നിർത്തി.... ആരോട് ചോദിച്ചിട്ടാടി കോപ്പേ, നീ ഇങ്ങോട്ട് വന്നേ????? കാതോരം കേട്ട വാക്കുകൾ ഒരുപോലെ അവളിൽ ദേഷ്യവും സന്തോഷവും നിറച്ചു.... അവനിൽ നിന്ന് പിടഞ്ഞുമാറി ലൈറ്റ് ഇട്ടു.... തനിക്ക് മുന്നിൽ നിൽക്കുന്നവനെയും ക്ലോക്കിലേക്കും മാറി മാറി നോക്കിയവൾ സമയം വെളുപ്പിന് മൂന്നരകഴിഞ്ഞു!!!!റൂമിലാണെങ്കിൽ അന്നമ്മയുമില്ല........ നിങ്ങളെന്താ ഇവിടെ???? അതൊക്കെ നീ എന്തിനാ അറിയുന്നേ??

എന്നോട് പറയാതെ വീട്ടുകാരോട് കള്ളം പറഞ്ഞു വന്ന എന്റെ ഭാര്യേ കാണാൻ ഒരു ഭർത്താവിന് വരാൻ പാടില്ലേ????? ഓ, ഭാര്യേ തിരക്കാൻ വന്നതാണോ??? അല്ല, ഈ ഭാര്യ മാത്രം എങ്ങോട്ടെങ്കിലും പോയാൽ പറഞ്ഞാൽ മതിയോ??? ഭർത്താവിനെന്താ കൊമ്പുണ്ടോ??? ഹേ? ഒരുവേള അവൾ പറഞ്ഞത് അവന് കത്തിയില്ലെങ്കിലും പെട്ടെന്ന് തന്നെ തന്റെ തെറ്റ് അവന് ബോധ്യമായി.... അപ്പോൾ പ്രതികാരം ആയിരുന്നോ?? ആണെങ്കിൽ??? ആണെങ്കിൽ...... 😌..... കുറുമ്പോടെ അവനവളുടെ അടുക്കലേക്ക് നടന്നു....... അടുത്ത നിമിഷത്തിൽ അവളുടെ കഴുത്തിടയിൽ അവന്റെ മുഖം അമർന്നു.... അഗ്നി....!!! ഇത്‌ നിനക്കുള്ള പണിഷ്മെന്റ് ആണ് പെണ്ണെ, എന്നെ ഇങ്ങെനെ തീ തീറ്റിച്ചതിനും രായ്‌ക്ക് രാമാനം ഇവിടുള്ളവരെ ശല്യപ്പെടുത്തിയതിനുമുള്ള പണിഷ്മെന്റ്!! അതും പറഞ്ഞ് അവന്റെ അധരം അവളുടെ കഴുത്തിടയിൽ മെല്ലെ മുത്തി.....!....(തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story