ദക്ഷാഗ്‌നി: ഭാഗം 45

dakshagni

എഴുത്തുകാരി: നിരഞ്ജന

കുറുമ്പോടെ അവനവളുടെ അടുക്കലേക്ക് നടന്നു....... അടുത്ത നിമിഷത്തിൽ അവളുടെ കഴുത്തിടയിൽ അവന്റെ മുഖം അമർന്നു.... അഗ്നി....!!! ഇത്‌ നിനക്കുള്ള പണിഷ്മെന്റ് ആണ് പെണ്ണെ, എന്നെ ഇങ്ങെനെ തീ തീറ്റിച്ചതിനും രായ്‌ക്ക് രാമാനം ഇവിടുള്ളവരെ ശല്യപ്പെടുത്തിയതിനുമുള്ള പണിഷ്മെന്റ്!! അതും പറഞ്ഞ് അവന്റെ അധരം അവളുടെ കഴുത്തിടയിൽ മെല്ലെ മുത്തി.....! നിന്നിടത്ത് നിന്ന് പൊള്ളിപിടഞ്ഞ് ഒന്നുയർന്നു പൊങ്ങിപ്പോയിയവൾ ...വീണ്ടും അവളുടെ ചുണ്ടിലേക്ക് അവന്റെ അധരം എത്തിനിന്നു., ആവേശത്തേക്കാളേറെ പ്രണയത്തോടെ അവനത് നുകർന്നുകൊണ്ടേയിരുന്നു അപ്പോഴേക്കും മെല്ലെ അവളുടെ വിരലുകൾ അവൻ ഇട്ടിരുന്ന ഷർട്ട്‌ ന്റെ ബട്ടൻസിലേക്ക് നീങ്ങിയിരുന്നു .... ശരീരത്തിന്റെ ഓരോ അണുവിലും അവൻ ചൂട് പകർന്നുകൊണ്ടിരിക്കെ ആ വിരലുകൾ ആ ബട്ടൻസുകൾ തെറുത്ത് കളയുകയായിരുന്നു........... അവന്റെ കൈകൾ അവളുടെ ടോപ്പിനിടയിലൂടെ നഗ്നമായ വയറിലൂടെ മെല്ലെതലോടിനടന്നു..... ഇണ പിരിഞ്ഞ് ചുണ്ടുകൾ അകന്നുമാറി, മെല്ലെ അവൾ കണ്ണുകൾ തുറന്നു..

ആ മിഴികൾക്ക് ഇത്രയും തീക്ഷ്ണതയോ??? ഒരുവേള ഉടക്കിയ കണ്ണുകൾ തിരിച്ചെടുക്കാനാകാത്തത് പോലെ..... ദച്ചു..... മ്മ്..... ഇങ്ങോട്ട് നോക്കെടി പെണ്ണെ, ചൂണ്ടുവിരലാൽ അവനെന്റെ മുഖം ഉയർത്തി.... നീ കാണാൻ മോഹിച്ചതോന്നില്ലേ? അതിന്ന് കാണട്ടെ ഞാൻ??? ഒരുനിമിഷം ആ ചോദ്യത്തിന് മുന്നിൽ ഞാനൊന്ന് അമ്പരന്നു, എന്നിൽ നിന്ന് കുറച്ചല്പം മാറി നിന്ന് ഇട്ടിരുന്ന ഷർട്ടിന്റെ ബാക്കി ബട്ടൻസുകൾ അവനഴിച്ചു... ആദ്യമൊന്നും മനസ്സിലായില്ലെങ്കിലും പിന്നീടെന്തോ ഓർമവന്നതുപോലെ മിഴികൾ അവന്റെ ഇടതുനെഞ്ചിലേക്ക് നോട്ടം പായിച്ചു... ഷർട്ട്‌ അഴിച്ചു മാറ്റിയ ആ നെഞ്ചം കാണ്കെ ഒരുവേള ഹൃദയം നിന്നുപോയതുപോലെ തോന്നിയെനിക്ക്... ഒരിക്കൽ പിടയലോടെ ഞാൻ കണ്ട ടാറ്റൂ!!വീണ്ടുമൊരിക്കൽ കൂടി അതും അഗ്നിയിൽ.....!!കണ്ണുകൾക്ക് വിശ്വസിക്കാനാകുന്നില്ല...വർഷങ്ങളായി ഞാൻ കാത്തുനിന്ന എന്റെ പൊടിമീശക്കാരൻ അത് അഗ്നിയായിരുന്നുവോ??? കണ്ണിമവെട്ടാതെ അവനെ നോക്കിനിന്നു ഞാൻ, ശരീരമാകെ വിറകൊള്ളുന്നതുപോലെ... ദച്ചു.... മെല്ലെ അവനെനിക്കടുത്തേക്ക് വന്നു, എന്റെ മുഖം കൈക്കുമ്പിളിലേന്തി നെറുകയിൽ അമർത്തി മുത്തി.. ക്യാൻ ഐ??? അത്രമേൽ ആർദ്രമായിരുന്നു ആ സ്വരവും മിഴിയിലും പ്രണയം മാത്രം... നോ...!! അതും പറഞ്ഞ് അവനെ തള്ളിമാറ്റി അല്പം മുന്നിലേക്ക് നീങ്ങിനിന്നു ഞാൻ...

അയാം സോറി.. ഞാൻ പെട്ടെന്ന്...... ആ ശബ്ദത്തിലെ ഇടർച്ച ഞാനറിഞ്ഞിരുന്നു, പക്ഷെ അവന്റെ ആ ചോദ്യത്തിന് മുന്നിൽ അങ്ങെനെ പറയാനാ തോന്നിയെ..സന്തോഷം കൊണ്ട് ഉള്ളം കിടന്ന് പിടയ്ക്കുന്നുണ്ട്... താൻ കിടന്നോളൂ, ഞാൻ വേറെ റൂമിലേക്ക് പൊയ്ക്കോളാം..... അതും പറഞ്ഞ് ഷർട്ടും കൈയിലെടുത്ത് ഡോർ തുറക്കാൻ പോയവന്റെ പിന്നാലെ ചെന്ന് ആ നഗ്നമായ തോളിൽ തല ചായ്ച്ചു ഞാൻ...!! ഐ ലവ് യൂ.....!! ദച്ചു??? ആവിശ്വസനീയതയോടെ അവനെന്നെ നോക്കിയതും ആ തോളിൽ ഞാൻ മുത്തി...... അങ്ങെനെ എന്നെ തനിച്ചാക്കി എങ്ങോട്ടും പോണ്ടാ.... ദാറ്റ് മീൻസ്?? അവന്റെ പുരികക്കൊടി പൊക്കിയുള്ള ചോദ്യത്തിന് നാണത്തോടെ ആ മാറിൽ മുഖം പൂഴ്ത്തി ഞാൻ.... ചെറു പുഞ്ചിരിയോടെ ഒരു ചെറു പുഷ്പം ഇറുത്തെടുക്കുന്ന ലാഘവത്തോടെ അവളെഅവൻ കൈകളിലെടുത്തു.. മെല്ലെ ബെഡിലേക്ക് ചാഞ്ഞു........ അധരവും വിരലും പരസ്പരം ആ ശരീരങ്ങളിലൂടെ കടന്നുപോയി,ഒന്നാകാൻ തടസ്സമായ വസ്ത്രങ്ങൾപോലും അവർക്കിടയിൽ നിന്ന് പറിച്ചെറിയപ്പെട്ടു.. പുറത്ത് പെയ്യുന്ന ചെറുചാറ്റൽ മഴയുടെ തണുപ്പിൽ ഒരു പുതപ്പിനടിയിൽ അവർ ചുരുണ്ടുകൂടി.. അവന്റെ മാറിൽ തല ചായ്ച്ച് അങ്ങെനെ കിടക്കുമ്പോൾ ആ കണ്ണിൽ നിന്നൊരു തുള്ളി കണ്ണുനീർ അവന്റെ റ്റാറ്റൂലേക്ക് ഇറ്റ് വീണു...

നോവിച്ചോ പെണ്ണെ???? മ്മ്ഹ്ഹ്..... ഇല്ലെന്ന് മെല്ലെ തലയാട്ടി അവന്റെ മുഖത്തേക്ക് നോക്കി....... ആ കണ്ണുകളിൽ നോക്കി പറയണം എന്നുണ്ട് ഒരു പതിനാലു വയസ്സുകാരിയുടെ മനസ്സിൽ തോന്നിയ പ്രണയം!!പക്ഷെ... എന്തോ വേണ്ടെന്ന് മനസ്സ് പറയുന്നു...... ഇന്നെല്ലാം അർത്ഥത്തിൽ ഞങ്ങൾ ഒന്നായിരിക്കുന്നു.. ഇനിയിപ്പോൾ അത് പറഞ്ഞില്ലേലും എന്ത്??? ചെറു ചിരിയോടെ അവനിലേക്ക് ചേർന്ന് കിടന്നു, ഒരിക്കൽ കൂടി പരസ്പരം പ്രണയം പങ്കുവെച്ച് അവർ പതിയെ മയക്കത്തിലേക്ക് വീണു.... പിറ്റേന്ന്, കാലത്ത് എണീക്കുമ്പോൾ രണ്ടാളുടെയും മുഖത്ത് നല്ല ചമ്മൽ ഉണ്ടായിരുന്നു.. പരസ്പരം നോക്കാൻപോലും കഴിയാത്ത അവസ്ഥ...!! ഫ്രഷ് ആയി വന്ന്,കണ്ണാടിയ്ക്ക് മുൻപിൽ നിന്നതും സിന്ദൂരചെപ്പിൽ നിന്നൊരു നുള്ള് സിന്ദൂരം അവനായി തന്നെ നെറുകയിൽ ചാർത്തി.... എന്തോ ഇന്നതിന് ഒരു പ്രത്യേക ഭംഗി ഉള്ളതുപോലെ.... ഐ ലവ് യൂ ഡിയർ, മെല്ലെ കവിളിൽ മുത്തികൊണ്ട് അവൻ റൂമിൽ നിന്നിറങ്ങി പിന്നാലെ ഞാനും.. താഴെ ഞങ്ങളെ കാത്തെന്നപോലെ അന്നമ്മയും അങ്കിളും മോളി ആന്റിയുമൊക്കെ ഉണ്ടായിരുന്നു.. ആഹാരം കഴിക്കുമ്പോഴുംകണ്ണുകൾ കൊണ്ട് ഞങ്ങൾ കഥകൾ കൈമാറി... പലപ്പോഴും അത് അന്നമ്മ കണ്ടുവെങ്കിലും ചിരിയോടെ അവൾ ഞങ്ങൾക്കിടയിൽ കട്ടുറുമ്പാകാതെ മാറിനിന്നു.....

അവളോട് യാത്ര പറഞ്ഞ് തിരിച്ച് വീട്ടിലേക്ക് വരുന്നതിനിടയിലാണ് ബിസിനസിൽ വന്ന പ്രശ്നത്തെകുറിച്ച് അഗ്നി പറയുന്നത്..കൂടെ കുറെ സോറിയും എന്തോ അത് കേട്ടപ്പോൾ എന്റെ എടുത്തുചാട്ടവും വേണ്ടെന്ന് തോന്നി.. പക്ഷെ എന്തായാലും അതുകൊണ്ടാണല്ലോ ചിലതൊക്കെ സംഭവിച്ചേ 🙈.... ഒരു രാത്രി മതിയായിരുന്നു അന്നമ്മയ്ക്ക് ഓഹ് സോറി കനിയ്ക്ക് അവളുടെ കണവനുമായിട്ടുള്ള പ്രശ്നം തീർക്കാൻ 🤭..... ഇപ്പോൾ രണ്ടാളും സെറ്റ്... അഗ്നി തന്നെ ഏട്ടൻസിനെ വിളിച്ച് പ്രശ്നംസോൾവ് ചെയ്തതുകൊണ്ട് എനിക്കും ആശ്വാസം... അല്ല അഗ്നി താൻ എങ്ങെനെ വെളുപ്പിന് അവിടെവന്നു??? സംശയത്തോടെ ഞാൻ ചോദിച്ചതിന് അവനെന്നെ നോക്കിഒന്ന് ചിരിച്ചു..നടന്നതൊക്കെ പറഞ്ഞു, പിന്നൊന്നനോക്കിയില്ല ഫ്ലൈറ്റ് നോക്കി, ഉണ്ടെന്ന് കണ്ടപ്പോൾ കേറി ഇങ്ങ് പോന്നു, പിന്നെ കിച്ചുവിനെ വിളിച്ച് അഡ്രസ് തന്നു.. അങ്കിളിനെ വിളിച്ച് അപ്പോഴേ പറഞ്ഞു, അങ്കിൾ പറഞ്ഞിട്ടാ നിന്നെ മാത്രം അന്നമ്മ റൂമിലേക്ക് പറഞ്ഞുവിട്ടതും.... ഓഹോ അപ്പോൾ എല്ലാരും കൂടി പ്ലാൻ ആയിരുന്നുല്ലേ... അങ്ങെനെയൊന്നുമില്ല 😁 ഉവ്വാ... അവന്റെ കൈയിൽ ഒരു കുഞ്ഞടിയും കൊടുത്ത് പുറത്തേക്ക് നോക്കിയിരുന്നു കാഴ്ചകൾ ഓരോന്ന് കാണാനായി.... വീട്ടിലെത്തിയപോഴേക്കും എല്ലാരും ഞങ്ങളെ കാത്തെന്നപോലെ ഉണ്ടായിരുന്നു..

ഭാഗ്യത്തിന് ഇവിടെ മാത്രം ആരുമൊന്നുമറിഞ്ഞിട്ടില്ല 😁... അഗ്നിയെ നോക്കി ഒന്ന് കണ്ണിറുക്കി ബാഗുമായി നേരെ റൂമിലേക്ക് പോയി, കാർത്തിയെ വിളിച്ച് കാർ തറവാട്ടിൽ കൊണ്ടിടണം എന്ന് ചട്ടം കെട്ടി റൂമിലേക്ക് വന്നപ്പോഴേക്കും ഞാൻ ഫ്രഷായി ഇറങ്ങിയിയിരുന്നു... ഒരു മുത്തം തരട്ടെടി വാവേ.... ഒന്ന് പോ മനുഷ്യാ.... അങ്ങേരെ തട്ടി മാറ്റി താഴേക്ക് ഓടിയിറങ്ങി... നിന്നെ എന്റെ കൈയിൽ കിട്ടുമെടി... അതും വിളിച്ചുപറഞ്ഞുകൊണ്ട് അവൻ റൂമിലേക്ക് പോയി.... ചോറുണ്ട് കഴിഞ്ഞ് ഞങ്ങളെല്ലാം ഹാളിൽ ഇരിക്കുകയായിരുന്നു, ആന്റി പഴയ കുറേ ആൽബങ്ങൾ ഞങ്ങൾ മരുമക്കളെ കാണിക്കാനായി കൊണ്ട് വന്നു.....കുട്ടിക്കാലത്തേയും കോളേജ് കാലത്തേയും ഒക്കെയുണ്ടായിരിന്നു അതിൽ.. കാർത്തിയുടെ കോലം കണ്ട് അവനെ കുറേ കളിയാക്കി.... അങ്ങെനെ ആന്റിയുടെ കൈയിലിരുന്ന ആൽബം വാങ്ങി ഓരോ ഫോട്ടോയിലേക്ക് നോക്കിനിൽക്കെ യാണ് പൊടുന്നനെ ഒന്ന് കണ്ണിൽപ്പെടുന്നത്........ ഒരു ഗ്രൂപ്പ് ഫോട്ടോ!അഗ്നിയുടെ കോളേജ്കാലത്തെയാണെന്ന് തോന്നുന്നു...... വെറുതെ അതൊന്ന് നോക്കി പുഞ്ചിരിയോടെ തിരികെ ഇരുന്നിടത്ത് തന്നെ വെക്കാനൊരുങ്ങിയതും പെട്ടെന്നെന്തോ കണ്ടതുപോലെ അതെടുത്ത് ഒന്നുകൂടി നോക്കി.....

ആ ചിത്രത്തിന്റെ വലത്തേയറ്റം നിൽക്കുന്ന മുഖത്തേ എവിടെയോ കണ്ടുമറന്ന ഫീൽ....... തനിക്ക് ഏറെ പരിചയമുള്ള ആരോ ഒരാളെ പോലെ.... വീണ്ടും വീണ്ടും ആ ഫോട്ടോയിലേക്ക് ശ്രദ്ധയൂന്നി...... ഇച്ച...!!അധികം താമസം വേണ്ടിവന്നില്ല ആ മുഖത്തിനവകാശിയെ മനസ്സിലാകാൻ...!! അഗ്നിയും ഇച്ഛയും ഒന്നിച്ചു പഠിച്ചുവരാണോ?? ഒരേപോലെ എന്നിൽ ആകാംക്ഷയും അത്ഭുതവും ഇടകലർന്നു..... അഗ്നി, ഇതാരാ???? ഏത്?? അവനെന്നെ നോക്കിയതും ഞാൻ ആ ഫോട്ടോ അവന് നേർക്ക് നീട്ടി.. അതുവരെ പുഞ്ചിരിയോടെ അമ്മയുടെ മടിയിൽ കിടന്നവൻ ചാടിഎണീറ്റു... ആ കണ്ണുകൾ പയ്യെ ചുവക്കാൻ തുടങ്ങിയതുപോലെ.. മുഖം വരിഞ്ഞുമുറുകി, കഴുത്തിടയിലെ ആ പച്ച ഞരമ്പ് ഒന്ന് കൂടി വ്യക്തമായി..... അഗ്നി...!! അൽപ്പം ഭയത്തോടെ അവന്റെ തോളിൽ കൈ വെച്ചതും, ആ കൈ തട്ടിമാറ്റി അവൻ പുറത്തേക്ക് നടന്നു, പോകും മുന്നേ മേശമേലിരുന്ന ബുള്ളറ്റ്ന്റെ താക്കോൽ എടുക്കാൻ മറന്നില്ല...!! സ്വല്പം നേരം തറഞ്ഞിരുന്നുപോയി ഞാൻ.... ഞാൻ മാത്രമല്ല അമ്മേടെയും ചേച്ചിയുടെയുമൊക്കെ അവസ്ഥ അത് തന്നെയായിരുന്നു.. അച്ഛനെ നോക്കിയപ്പോൾ വേണ്ടിയിരുന്നില്ല എന്നൊരർത്ഥത്തിലെ നോട്ടം...... ആന്റി , ഞാൻ.. അത്..,, ഏയ്, മോള് പേടിക്കേണ്ട അവനിങ്ങെനെ ചില സ്വഭാവങ്ങളുണ്ട്, ദേഷ്യമോ വിഷമമോ വന്നാൽ എങ്ങോട്ടെങ്കിലും ഇറങ്ങി പോകും.. കുഴപ്പമില്ല, കുറച്ച് കഴിഞ്ഞ് വന്നോളും.....

തത്കാലം മോളിതൊക്കെ ഇങ്ങേടുത്ത് വെക്ക് നമുക്കങ്ങ് അലമാരയിൽ വെക്കാം.... ആന്റി, പറഞ്ഞത്കേട്ട് ഫോട്ടോസുകളെല്ലാം തിരികെ പെട്ടിയ്ക്കുള്ളിലാക്കി, ആ ഫോട്ടോ ഒഴികെ........ റൂമിന്റെ നാലു ചുമരുകൾക്കുള്ളിൽ നിന്നും എന്റെ ചിന്തകൾ അതിന്റെ അതിരു കടന്നുപോയിരുന്നു.. അഗ്നിയുടെ ദേഷ്യം അധികമായിട്ടില്ലെങ്കിലും ഇതിനോടകം താൻ മനസ്സിലാക്കിയതാണ്.. പക്ഷെ ആ അഗ്നിയെയായിരുന്നില്ല, കുറച്ച് മുൻപ് ഞാൻ കണ്ടത്........ അതുപോലെ ഇച്ചയും... ഒരുമിച്ച് ഒരേ ക്ലാസ്സിൽ പഠിച്ചിട്ടും അഗ്നിയെ ഇച്ചയ്ക്ക് മനസ്സിലായില്ലേ??? അതോ അറിയാത്തതുപോലെ നടിച്ചതോ??? ഓർമ തലേ ദിവസങ്ങളിലേക്ക് എത്തി, ഹസ്ബൻഡ് ആണെന്ന് പറഞ്ഞ് ഏദന് മുൻപിലേക്ക് അഗ്നിയുടെ ഫോട്ടോ നീട്ടിയ ആ നിമിഷം ഓർത്തെടുക്കെ, അന്ന് താൻ ശ്രദ്ധിക്കാൻ വിട്ടുപോയ അവന്റെ മുഖഭാവം ഓർമയിൽ ഒപ്പിയെടുക്കുകയായിരുന്നു അവൾ... അതേ, ആ മുഖത്തും അഗ്നി എന്ന പേരും മുഖവും ദേഷ്യം വരുത്തുന്നുണ്ട്........ ബട്ട് എന്തിന്?? അങ്ങെനെ എന്ത് പ്രശ്നാ ഇവർക്കിടയിൽ???? ആലോചനകൾ വീണ്ടും അതിരു കടക്കേ ഒരിക്കൽ താൻ ഗൗനിക്കാതെ പോയ പലതും മനസ്സിലേക്കിരച്ചേത്തി.. അതിൽ പ്രധാനമായിരുന്നു അന്നമ്മയുടെ ചില മാറ്റങ്ങൾ, പ്രത്യകിച്ച് ഇച്ചയുടെ കാര്യത്തിൽ.............

ഐ തിങ്ക് സംതിങ്ക് റോങ്ങ്...!!!ബട്ട് അതെന്താണെന്നോ എങ്ങെനെ അത് കണ്ടുപിടിക്കുമെന്നോ അവൾക്കറിയില്ലായിരുന്നു... ആ ഫോട്ടോയിലേക്ക് തന്നെ മിഴിനട്ടിരുന്നു അവൾ...പെട്ടെന്നാണ് ഫോൺ റിങ് ചെയ്തത്.. Unknown നമ്പർ ന്ന് കണ്ടതും കട്ട്‌ ചെയ്ത് വിട്ടു, പക്ഷെ വീണ്ടും കാൾ വന്നപ്പോൾ എടുക്കാതിരിക്കാൻ തോന്നിയില്ല.. വലിയ താല്പര്യമില്ലാതെ അറ്റൻഡ് ചെയ്ത് കാതോരം വെച്ചു.. ഹലോ......... ഒരു ഹലോ പറഞ്ഞിട്ടും മറുതലയ്ക്കൽ നിന്ന് മറുപടി കിട്ടാതായപ്പോൾ ഒരിക്കൽ കൂടി അവൾ ശബ്ധിച്ചു.... ഇല്ല, ഇത്തവണയും നോ റെസ്പോണ്ട്സ് ദേഷ്യത്തോടെ ഫോൺ കട്ട്‌ ചെയ്ത് ബെഡിലേക്ക് എറിയുമ്പോൾ ആ മനസ്സും വല്ലാതെ അസ്വസ്ഥപ്പെടുന്നുണ്ടായിരുന്നു.. എന്നാൽ, ഇതേ സമയം മറുതലയ്ക്കൽ കട്ട്‌ ചെയ്തുപോയ ആ ഫോണിലേക്ക് നോക്കി നിൽക്കുകയായിരുന്നു അവൻ, ചുണ്ടിൽ ഒരിളംപുഞ്ചിരിയുമായി എന്തിന്റെയോ പ്രതീകമെന്നപോൽ... ആ പെട്ടി തുറന്നാൽ ഇനിയുമെന്തെങ്കിലും ഉണ്ടാകുവോ??? വഴികൾ പലത് ആലോചിക്കുന്നതിനിടയിൽ മനസ്സിലേക്ക് ഓടിയെത്തിയത് ആ ആൽബവും പെട്ടിയുമായിരുന്നു.. അതേ, അത് തന്നെ വഴി...!! എങ്ങെനെയെങ്കിലും ആ പെട്ടി തുറക്കണമെന്ന് ഉറപ്പിച്ച് അവൾ സ്റ്റോർ റൂമിലേക്ക് നടന്നു... ആരും കാണാതെ ആ പെട്ടിയുമായി തിരികെ റൂമിലെത്തി ഡോർ അടയ്ക്കുന്നതുവരെ നെഞ്ചിൽ തീയായിരുന്നു........

ആ പെട്ടി നോക്കിനിൽക്കേ, തൊണ്ട വല്ലാതെ വരളുന്നത് പോലെ തോന്നിയവൾക്ക്... ഒരു ദീർഘനിശ്വാസത്തോടെ ആ പെട്ടിയവൾ തുറന്നു.... ഒരോന്നായി എടുത്ത് മാറ്റികൊണ്ടേയിരുന്നു, താൻ തേടിയത് കണ്ടുപിടിക്കാനായി, ഓരോന്നിലേക്കും പലയാവർത്തി കണ്ണുകൾ പാഞ്ഞിട്ടും, പ്രതീക്ഷിച്ച ഒന്നുമേ അതിലെങ്ങും ഇല്ലായിരുന്നു, നിരാശയോടെ അടച്ചു വെക്കാൻ നേരമാണ് സൈഡിൽ പാതിയായി മടക്കിവെച്ചിരിക്കുന്ന ഒരു പത്രകഷ്ണം കണ്ടത്.... എടുക്കണോ വേണ്ടയോ ന്ന് ആലോചിച്ച് എടുക്കാതെ അടയ്ക്കാൻ വിചാരിച്ചതാണ്.. പക്ഷെ എന്തോ അതിന് തോന്നിയില്ല, ആ പേപ്പർ കഷ്ണം എടുത്ത് നൂത്തു... മൂന്നാല് വർഷ മുൻപുള്ള പത്രമാണ്.. അതിൽ ചുവന്ന മഷിയിൽ അടയാളപ്പെടുത്തിയിരിക്കുന്ന വാർത്ത വായിക്കവേ അവളുടെ കണ്ണിൽ ഇരുട്ട് കയറി... ഇച്ച, ഒരു കൊലപാതകി യായിരുന്നോ???പക്ഷെ,..... ആ അച്ചടിച്ചതൊന്നും അവൾക്ക് വിശ്വസിക്കാനാകാത്തത് പോലെ...പകയുടെ പേരിൽ കൂടെപഠിക്കുന്ന ഒരാളെ കൊല്ലാൻ മാത്രം ദുഷ്ടനാണോ ഇച്ച?? അതും ഒരു കുടുംബത്തിന്റെ ഏക അത്താണീആയിരുന്ന ഒരു പാവത്തിനെ????ആ മരിച്ച ആളുമായി ഒരുപക്ഷെ അഗ്നിയ്ക്ക് അത്രത്തോളം സൗഹൃദം ഉണ്ടായിരുന്നിരിക്കണം, അതാകും... ഇച്ഛയുടെയും അഗ്നിയുടെയും മുഖം ഒരേപോലെ ഇടനെഞ്ചിൽ ചോര പൊടിച്ചപ്പോൾ ബുദ്ധി അവരുടെ ശെരിതെറ്റുകളെതേടി നടന്നു..... ഒടുവിലത് അഗ്നിയുടെ പക്ഷത്ത് നിന്നു,

പക്ഷെ,തനിക്കറിയാവുന്ന ഇച്ചയ്ക്ക് ഒരാളെയും കൊല്ലാനാകില്ല, അന്നമ്മയുടെ ഒപ്പം കണ്ട് തുടങ്ങിയതല്ലേ ഞാൻ ആ മനുഷ്യനെയും?? ഒരിക്കൽ പോലും അവളുടെ നാവിൽ നിന്നുമൊരു മോശം ഇച്ഛയുടേതായി കേട്ടിട്ടില്ല......... അങ്ങെനെ ആലോചിച്ചപ്പോഴാണ് ഒരു സമയത്ത് ഇച്ചയുടെ വിവരങ്ങൾ ഒന്നുമില്ലാതായത് ഓർമയിൽ വന്നത്, അന്ന് അന്നമ്മയോട് തിരക്കിയപ്പോൾ പുറത്തേക്ക് പഠിക്കാൻ പോയി ന്നാണ് പറഞ്ഞത്... പിന്നീട് പറഞ്ഞത് കേട്ടു, വീട്ടുകാരുമായി അത്രയ്ക്ക് രസത്തിലല്ലന്ന്, ഇച്ഛയെക്കുറിച്ച് പറഞ്ഞപ്പോഴുള്ള അന്നമ്മയുടെ അപ്പച്ചന്റെ മുഖഭാവം കൂടി ഓർത്തെടുത്തപ്പോൾ എന്തൊക്കെയോ വലിയ പ്രശ്നം ഇതിനിടയിലുണ്ടെന്ന് ബോധ്യപ്പെട്ടു.... പരസ്പരം ഒന്നും മറച്ചുവെച്ചിട്ടില്ലാത്ത നമുക്കിടയിൽ ഇത്രയും വലിയ രഹസ്യം നീ സൂക്ഷിച്ചിരുന്നോ അന്നമ്മേ???? അവളുടെ മുഖം ഓർക്കേ കണ്ണുകൾ നിറഞ്ഞുവന്നു, ഇനി എന്താണെങ്കിലും അതവളുടെ നാവിൽ നിന്ന് തന്നെ കേൾക്കണം എന്ന് തോന്നി.. ഹലോ... എന്നാടി,പെണ്ണെ.. അവളുടെ ചിരിച്ചുകൊണ്ടുള്ള മറുപടിയ്ക്ക് ഇത്തവണ എന്നെ ആശ്വസിപ്പിക്കാനുള്ള ശേഷി ഉണ്ടായിരുന്നില്ല... നീ എന്നാ ഇങ്ങോട്ടേക്കു വരുന്നത്??? എന്റെ ഗൗരവമുള്ള സ്വരം കേട്ടിട്ടാകണം അവളെന്നോട് കാര്യം തിരക്കിയത്..

എനിക്ക് നിന്നെയൊന്ന് കാണണം,എപ്പോഴാ വരുന്നേ?അതോ ഞാൻ അങ്ങോട്ട് വരണോ?? എടി എന്റെ കോഴ്സ് തീർന്നല്ലോ,ഇനി നാട്ടിൽ ബാക്കി പഠിക്കാമെന്നല്ലേ തീരുമാനിച്ചേ,കിച്ചേട്ടൻ പറഞ്ഞത് അവിടെ ചെയ്യാമെന്നാ... പപ്പയോട് പറഞ്ഞിട്ടുണ്ട്,സമ്മതിച്ചാൽ,ഒരാഴ്ചയ്ക്കുള്ളിൽ വരും.. മ്മ്.... എന്നതാടി എന്തെങ്കിലും പ്രോബ്ലം ഉണ്ടോ??? നീ വാ എന്തായാലും,അപ്പോൾ ശെരി എനിക്കൊന്ന് കിടക്കണം.... അതും പറഞ്ഞ് ആ ഫോൺ കട്ട്‌ ചെയ്തപ്പോൾ ഹൃദയം വല്ലാതെ വിങ്ങുന്നതുപോലെ,കൂടെപ്പിറപ്പിനെപ്പോലെ സ്നേഹിച്ചവൾ തന്നോട് കള്ളങ്ങൾ പറഞ്ഞുവോ എന്ന തോന്നലിനാൽ...!! നേരം കടന്നുപോയി,സായാഹ്നംകഴിഞ്ഞ് രാത്രി എത്തി,അപ്പോഴും അഗ്നി തിരിച്ചെത്തിയിരുന്നില്ല....... സഞ്ജു,അവനെ ഒന്ന് വിളിച്ചു നോക്കിക്കേ..... ആന്റി വെപ്രാളത്തോടെ പറഞ്ഞതും കൈയിലിരുന്ന ഫോണിൽ അഗ്നിയുടെ നമ്പർ ഡയൽ ചെയ്തു ഏട്ടൻ,ഇതിപോലെ കുറച്ചുനേരമായി ഞങ്ങളെല്ലാവരും മാറി മാറി ട്രൈ ചെയ്യുന്നു, കാർത്തി അഗ്നിയുടെ ചില കൂട്ടുകാരെ വിളിച്ച് തിരക്കുന്ന കൂട്ടത്തിലായിരുന്നു...... എനിക്കെന്തോ വല്ലാതെ വീർപ്പുമുട്ടുന്നത് പോലെ തോന്നി, അവിടെനിന്നും എണീറ്റ് റൂമിലേക്ക് പോകാൻ തിരിയവേയാണ്, അഗ്നിയുടെ ബുള്ളറ്റ് ന്റെ ഹോൺ കേൾക്കുന്നത്.. സന്തോഷത്തോടെ ഉമ്മറത്തേക്കോടി....

അഗ്നി!!😡 അങ്കിൾ ന്റെ ശബ്ദം കേട്ടപ്പോഴാണ് ബുള്ളറ്റിൽ നിന്നിറങ്ങിയ അഗ്നിയുടെ കോലം ഞാൻ കാണുന്നത്..... കാലുകൾ പോലും നിലത്തുറയ്ക്കുന്നില്ല.. മുടിയെല്ലാം അലങ്കോലമായി കിടക്കുന്നു, കണ്ണൊക്കെ വല്ലാതെ കലങ്ങികിടക്കുന്നു....... നിനക്കെങ്ങെനെ തോന്നിയെടാ വെള്ളമടിച്ചിട്ട് ഈ വീട്ടിലേക്ക് വരാൻ??? അങ്കിൾ അവന്റെ കോളറിൽ പിടിച്ച് ചോദിച്ചു... ഒരിക്കലും ആർക്ക് മുന്നിലും താഴാതിരുന്ന ആ തല അപ്പോഴൊക്കെ കുനിഞ്ഞുതന്നെ നിൽപുണ്ടായിരിന്നു.. ഒടുവിൽ ചേച്ചിയും അമ്മയും പറഞ്ഞതിനുപ്രകാരം ഞാനവനെയും കൊണ്ട് റൂമിലേക്ക് നടന്നു.. പടവുകൾ കേറവേ പലപ്പോഴും വേച്ചുവീഴാൻ ഭാവിച്ചു,അപ്പഴൊക്കെ പരസ്പരം തങ്ങളാൽ തന്നെ ഞങ്ങൾ ബന്ധിതരായി..... റൂമെത്തിയതും ബെഡിലേക്ക് ഒറ്റ തള്ള് കൊടുത്തു, ആ കൈ എന്റെ ഇടുപ്പിലായതുകൊണ്ട് അവൻ വീണ അതേ സ്പീഡിൽ ഞാനും മേലേക്ക് വീണു.. ആഹ്ഹ...... ദച്ചു...... കുഴഞ്ഞശബ്ദത്തിൽ അവനെന്നെ വിളിച്ചു..... മ്മ്...... നീ എങ്കിലും എന്നെ വിട്ട് പോകല്ലേ.... അഗ്നി??? ഒരുനിമിഷം അവൻ പറഞ്ഞത് മനസ്സിലായിരുന്നില്ല എനിക്ക്...... നിനക്കറിയുവോ ദച്ചു, വല്ലാത്ത ജന്മാ എന്റെ.. ഞാൻ ഇഷ്ടപ്പെട്ടവരൊന്നും എന്റെ ജീവിതത്തിൽ അധികനാൾ ഉണ്ടായിട്ടില്ല.........

അവന്റെ മേലെന്ന് എണീറ്റ് മാറിയതും ഒന്ന് പിടഞ്ഞ് മലർന്ന് കിടന്നവൻ കൈകൾ രണ്ടും രണ്ട് വശത്തേക്ക് വിരിച്ചുവെച്ചു..... ആദ്യം അവളാ, അവളാ എന്നെ വിട്ട് പോയത്!! പിന്നെ അവനും, എന്റെ കൂടെപ്പിറന്നില്ലെങ്കിലും കൂടെപ്പിറപ്പായവൻ.... കൊന്നതാ.. കൊന്നതാ എന്റെ ചങ്കിനെ അവൻ....!!!!ആ മുറ്റത്തിരിക്കുന്ന ബുള്ളെറ്റ് അവന്റെയാ,എന്റെ ചങ്കിന്റെ...!!അവൻ പോയതിൽപിന്നെ അവന്റെ ഓർമയ്ക്ക് ഞാൻ എന്നോട് ചേർത്ത് വെച്ചിരിക്കുവാ.... നശിച്ച ജന്മ എന്റെ..... അല്ലെങ്കിൽ എന്തിനാ അവളന്ന് എന്റെ ജീവിതത്തിലേക്ക് വന്നത്???അന്ന് ആ അടിയാത്തിമലയിൽ വെച്ച് അവളെന്നെ നോക്കിയ ആ നോട്ടം.... പിടയലോടെ ആകണ്ണുകൾ അതെന്റെ ഹൃദയത്തിൽ തൊട്ടുപോയി.. കഴിഞ്ഞ കുറെ വർഷങ്ങളായി അവളെ തേടുകയായിരുന്നുഞാൻ.. പക്ഷെ, നീ നീ എന്റേലൈഫിൽ വന്നപ്പോൾ ഹാപ്പിയായി ഞാൻ.. ആ കണ്ണിനേക്കാൾ നീ യാ എന്റെ നെഞ്ചിൽ നിറയെ...നിറയെ... വിട്ട് പോകല്ലേ ദച്ചു... ഐ ലവ് യൂ.......... പതിയെ ആ വാക്കുകൾ മുറിഞ്ഞുപോയി,മെല്ലെ അവൻ ഉറക്കത്തിലേക്കും വീണു... പക്ഷെ അത്രയും നേരം കേട്ടതിന്റെയൊക്കെ നടുക്കത്തിലായിരുന്നു ഞാൻ..... അഗ്നി പറഞ്ഞ ആ കണ്ണുകൾ!!!!!!!!അപ്പോൾ തന്നെപോലെ,അവനും..............

കണ്ണുകൾ നിറഞ്ഞുതുളുമ്പി., അഗ്നി, അപ്രതീക്ഷിതമായിട്ടാണെങ്കിലും വിധി എനിക്കായി കാത്തുവെച്ചവന്റെ അരികിൽ തന്നെ ഞാൻ....... ഒരു പിഞ്ചുകുഞ്ഞിനെപോലെ കിടക്കുന്ന ആ മുഖത്തേക്ക് വാത്സല്യത്തോടെ നോക്കി ഞാൻ,മെല്ലെ അവനരികിലേക്ക് ചേർന്നിരുന്നു,ആ നെറുകയിൽ അമർത്തി മുത്തി... പതിയെ ആ മാറിലെ ടാറ്റൂവിലെക്ക് വിരലുകൾ നീങ്ങി........ എന്റെ പൊടിമീശക്കാരൻ..!!! ഒരിക്കൽ കൂടി അധരം അങ്ങെനെ മന്ത്രിച്ചു ഒപ്പം അത്രമേൽ പ്രണയത്തോടെ ആ ടാറ്റൂവിൽ മുത്തി, അവന്റെ മാറിൽ തലചേർത്ത് കിടക്കവേ ഒരു കൈ എന്റെ താലിയെ അമർത്തിപിടിച്ചിരുന്നു, വരും ജന്മമത്രയും ഇവന്റെ പാതിയാകണെ എന്ന പ്രാർത്ഥന പോൽ.....(തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story