ദക്ഷാഗ്‌നി: ഭാഗം 47

dakshagni

എഴുത്തുകാരി: നിരഞ്ജന

മെല്ലെ, കണ്ണുകൾ അമർത്തിതുടച്ച്, ഇരുന്നിടത്ത് നിന്നെണീറ്റതും കണ്ടു, തന്നെ തന്നെ നോക്കി നിറകണ്ണുകളോടെ നിൽക്കുന്ന ഒരുവനെ.... തന്റെ പൊടിമീശക്കാരനെ..!!!ആ നിൽപ് കണ്ടാലേ അറിയാം പറഞ്ഞതെല്ലാം കേട്ടുവെന്ന്! അഗ്നി...... വിളിക്കും മുന്നേ അവൻ തിരിഞ്ഞു നടന്നിരുന്നു... ആന്റിയോട് കണ്ണുകളാൽ അനുവാദം വാങ്ങികൊണ്ട് അവന് പിന്നാലെ ഞാനും നടന്നു.... റൂമിൽ ചെന്നപ്പോൾ കണ്ടു, ബെഡിൽ തലകുനിച്ചിരിക്കുന്ന അഗ്നിയെ, കൈകളാൽ മുഖം മറച്ച് സർവ്വവും തളർന്നവനെ പോലെയുള്ള അവന്റെ ആ ഇരുത്തം സഹിക്കാൻ കഴിഞ്ഞില്ല.. പരിചയപ്പെട്ടതിൽ പിന്നാദ്യമായിട്ടാണ് അഗ്നിയെ ഇങ്ങെനെ കാണുന്നത്.. അതിൽ അറിഞ്ഞുകൊണ്ടല്ലെങ്കിലും താനും ഒരു കാരണക്കാരിആണെന്നോർക്കവേ ഉള്ളൊന്ന് പിടഞ്ഞു.... മെല്ലെ അവനരികിലേക്ക് ചെന്നു.. അഗ്നി, ആ തോളിൽ കൈ വെച്ചതും മുഖമൊന്നുയർത്താതെ തന്നെ എന്റെ ഇടുപ്പിനോട്‌ ചേർത്ത് വയറ്റിടയിൽ അവൻ മുഖം പൂഴ്ത്തി..... ആ തലമുടിയിഴയിലൂടെ വിരലുകൾ തലോടികടക്കവേ അവന്റെ മിഴിനീരിനാൽ എന്റെ ടോപ്പ് നനഞ്ഞു തുടങ്ങിയത് ഞാനറിഞ്ഞിരുന്നു...

മെല്ലെ, ആ മുഖം ഉയർത്തി കണ്ണുകൾ അമർത്തി തുടച്ചുകൊടുത്തു,അരികിൽ ചേർന്നിരുന്നു.......... നകുൽ,അവനൊരു പാവമായിരുന്നു.. ഞാനെന്ന് വെച്ചാൽ ജീവനായിരുന്നു അവന്,എന്തിനും ഞങ്ങൾ ഒന്നിച്ചായിരുന്നു.. പക്ഷെ അന്ന് മാത്രം കൂടെ കൂട്ടിയില്ല അവനെന്നെ,ഒറ്റയ്ക്ക് അങ്ങ് പോയി...അല്ലായിരുന്നുവെങ്കിൽ ഇന്ന് അവനൊപ്പം ഞാനും അങ്ങ്...... ബാക്കി പറയാൻ അവനെ അനുവദിക്കാതെ ആ വാ പൊത്തി പിടിച്ചു ഞാൻ,നനവ് പടർന്ന മിഴികളാൽ അരുതെന്ന് കാണിക്കുമ്പോൾ ആ കണ്ണുകളും എനിക്ക് നേരെയായിരുന്നു......പതിയെ ഞാനാ തോളിലേക്ക് ചാഞ്ഞു.. ദേവ..?? അവൻ പോയെന്നുള്ളത് അക്‌സെപ്റ്റ് ചെയ്യാൻ ആദ്യം അവൾക്കായിരുന്നില്ല,താൻ കാരണം ആണെന്നൊരു തോന്നലായിരുന്നു ദേവ മോൾക്ക്... ഒറ്റപ്പെടലിലേക്ക് അവൾ കൂപ്പുകുത്തുന്നു ന്ന് അറിഞ്ഞപ്പോൾ പപ്പ മുഖേനെ അവളെ നല്ലൊരു ഡോക്ടറെ കാണിച്ചു, അച്ഛന്റെയും ഏട്ടന്റെയും ചോര തന്നെയായതുകൊണ്ടാകണം വളരെ പെട്ടെന്ന് അവൾ നോർമൽ ആയി, പതിയെ ജീവിതത്തിലേക്ക് തിരികെഎത്തുമ്പോൾ ആരുടെ മുന്നിലും തല കുനിക്കാൻ അവളും ഒരുക്കമല്ലായിരുന്നു,.. നന്നായി പാടും,ഇവിടെ അടുത്തൊരു സ്കൂളിൽ പാട്ട് ടീച്ചർ ആയി കേറി ഒപ്പം തയ്യലിന് പകരം എബ്രോഡറി വർക്കുകൾ ചെയ്യാൻ തുടങ്ങി, ഒറ്റയ്ക്കിരിക്കിക്കാൻ സ്വയം അനുവദിക്കാതെ അവളായി തന്നെ ജീവിച്ചുതുടങ്ങി, കഴിഞ്ഞ വർഷം ഉമ്മ പോയപ്പോൾ അമ്മ വിളിച്ചതാണ് ഇവിടേക്ക്.....

പക്ഷെ അവൾക്ക് താല്പര്യമില്ലായിരുന്നു, പകരം പറഞ്ഞത് ഈ നാട്ടിൽ ഇനിയും ഇങ്ങനെ ഓർമകൾ പേറി ജീവിക്കാൻ വയ്യ,ദൂരെ എവിടെയെങ്കിലും ഒരു ജോലി വേണമെന്നായിരുന്നു.... ആലോചിച്ചപ്പോൾ അതാണ് നല്ലതെന്ന് ഞങ്ങൾക്കുംതോന്നി, അങ്ങെനെ കുറച്ചകലെ ഒരു സ്കൂളിൽ പാട്ട് ടീച്ചറായി തന്നെ ജോലി ഏർപ്പാടാക്കി കൊടുത്തു... വെക്കേഷൻസിലെല്ലാം ഞങ്ങൾ അവളെ കൂട്ടാൻ പോകും,പിന്നെ കുറച്ചുനാൾ ഞങ്ങളോടൊപ്പം..... ആ കുട്ടിയുടെ കാലുകൾക്ക്??? ട്രീറ്റ്മെന്റ് നടത്തുന്നുണ്ട്, ചെറിയ മാറ്റങ്ങളൊക്കെയുണ്ട്.. എന്നാലും പൂർണ്ണമായും മാറുമെന്ന് ഒരു ഡോക്ടറും ഇതുവരെ പറഞ്ഞിട്ടില്ല.... എനിക്കൊന്ന് കാണാൻ പറ്റുമോ??? എന്റെ ആ ചോദ്യം അപ്രതീക്ഷിതമായതു കൊണ്ടാകണം അമ്പറപ്പോടെ അവനെന്നെ നോക്കിയത്, എല്ലാം കേട്ടപ്പോൾ എനിക്കൊന്ന് കാണാൻ തോന്നി അതാ, ഇപ്പോൾ പറ്റില്ലെടോ.... ഒരായുർവേദമഠത്തിലാണ് അവളിപ്പോൾ, അവിടുത്തെ ചികിത്സയിൽ, അതുകൊണ്ടാണ് കല്യാണങ്ങൾക്ക് പോലും അവളൊപ്പം ഉണ്ടാകാതിരുന്നത്.... മ്മ്... വീണ്ടും ആ തോളിൽ ചാഞ്ഞു ഞാൻ.... എങ്ങെനെ നടന്നതായിരുന്നു എന്റെ ദേവ മോള്, നകുലിന് മാത്രമായിരുന്നില്ല, പെങ്ങളില്ലാത്ത ഞങ്ങൾ മൂന്നാൾക്കും അവളായിരുന്നു കുഞ്ഞിപെങ്ങൾ, അവളുടെ കുറുമ്പും കുട്ടിത്തരവും ഇപ്പോഴും കണ്ണിൽ നിന്ന് മായുന്നില്ല...

പഴയതൊക്കെ എണ്ണമിട്ട് പറയുന്നവനെ തെല്ല് നേരം നോക്കി നിന്നു, എല്ലാത്തിനും അവനാ, അവൻ മാത്രമാ കാരണം... ഏദൻ....!!! പൊടുന്നനെ ആ ഭാവം മാറി കണ്ണുകളിൽ ക്രോധം നിറയുന്നത് ഞാനറിഞ്ഞു... ഏദൻ എന്ന് പറയുമ്പോൾ, അവന്റെ മുഖം വരിഞ്ഞു മുറുകിയിരുന്നു.....! അന്ന്, അവനെ നിയമത്തിനു വിട്ട് കൊടുക്കാതെ കൊന്ന് കളഞ്ഞേനെ ഞാൻ.., എന്റെ അമ്മേടെ കണ്ണുനീര് ഒന്ന് കൊണ്ട് മാത്രമാ അവനിന്നും ജീവിച്ചിരിക്കുന്നെ... പക്ഷെ ദച്ചു നീ നോക്കിക്കോ, ഇനിയൊരിക്കൽ കൂടി അവനെന്റെ കൺമുന്നിൽ വന്നാൽ, ഞാനതൊക്കെ മറക്കും.... എന്റെ നകുലിനെ ഇല്ലാതാക്കി, എന്റെ ദേവമോൾക്ക് ഈ വിധി വരുത്തിയവനെ ഇല്ലാതാക്കിയിരിക്കും ഞാൻ...!!! അഗ്നിയുടെ തീക്ഷ്‌ണമായ വാക്കുകളിൽ പതറിപോയിരുന്നു ഞാൻ.... ഒരിക്കൽ കൂടി അവനെ കണ്ടാൽ കൊല്ലാൻ നിൽക്കുന്ന അഗ്നിയോട് എങ്ങെനെയാണ് ഞാൻ പറയേണ്ടത് അവന്റെ ആജന്മ ശത്രു ഞാൻ എന്റെ ഏട്ടന്മാരെപോലെ കാണുന്ന ഇച്ഛയാണെന്ന്....!! തൊണ്ടകുഴിയിൽ ശബ്ദം പോലും നിന്നുപോയ നിമിഷമായിരുന്നു അത്.... തറഞ്ഞിരുന്നു പോയി.....

പെട്ടെന്നാണ് അഗ്നിയുടെ ഫോൺ റിങ് ചെയ്യുന്നത്.... ഹലോ, അതേ അഗ്നിദത്ത് തന്നെ.. ഓഹ് ഇറ്റ് സ് എ ഗുഡ് ന്യൂസ്‌..!!!താങ്ക് യൂ സൊ മച്ച്....!!!!! അനുനിമിഷം കൊണ്ട് തന്നെ വരിഞ്ഞുമുറുകിയ മുഖം നിറ പുഞ്ചിരി പൊഴിക്കുന്നത് അത്ഭുതപൂർവ്വം നോക്കിയിരുന്നു പോയി ഞാൻ..... ഒരു മനുഷ്യന് ഇങ്ങെനെ മാറാൻ പറ്റുമോ???? അതിനിത് മനുഷ്യൻ അല്ലല്ലോ 😌എന്റെ കാട്ടുമാക്കാൻ അല്ലെ...!! മെല്ലെ പിറുപിറുത്തതും ഫോൺ കട്ട് ചെയ്ത് അവൻ തിരിഞ്ഞു നോക്കിയതുമൊരുമിച്ചായിരുന്നു... നീ ഇപ്പോൾ എന്തെങ്കിലും പറഞ്ഞായിരുന്നോ?? പുരിക്കകൊടി അൽപ്പം വളച്ചു ചോദിച്ചതും ഇല്ലെന്ന് ചുമല് കൂച്ചി കാണിച്ചു..... അടുത്ത നിമിഷം അവനോടി വന്ന് എന്നേ കെട്ടിപിടിച്ച് കവിളിൽ അമർത്തി മുത്തി... ഒന്ന് ഞെട്ടിയെങ്കിലും ചിരിയോടെ ഞാനവനെ നോക്കി, പ്രെസ്സിൽ നിന്നാ വിളിച്ചേ, ഇത്തവണത്തെ ബിസിനസ് മാൻ ഓഫ് ദി ഇയർ നിന്റെ ഈ കാട്ടുമാക്കാനാടി പെണ്ണെ...! വാട്ട്‌!!?? യാ പൊണ്ടാട്ടി,..... അത്ഭുതം വിട്ടുമാറി അതിരുകടന്ന സന്തോഷത്തോടെ അവനെ ഞാൻ ഇറുകെ പുലർന്നു........ Congrats ഡിയർ ❤

സന്തോഷത്തോടെ ഞങ്ങൾ താഴേക്ക് ചെന്നു, ഞങ്ങളുടെ മുഖത്തെ പുഞ്ചിരി കണ്ടിട്ടാകണം ആന്റിയും അങ്കിളും സംശയത്തോടെ പരസ്പരം മുഖത്തോട് മുഖം നോക്കിയത്..... അമ്മേ, ആ TV ഒന്ന് വെച്ചെ.... പെട്ടെന്നാണ് ഒരു ഫോൺ കാൾ വന്ന് പുറത്തേക്ക് പോയ കാർത്തി ദൃതി പിടിച്ച് അകത്തേക്ക് വന്നത്.. എന്താടാ??? വെക്കെന്നെ.......... അപ്പോഴേക്കും അനു ചേച്ചി TV ഓൺ ചെയ്തിരുന്നു, റിമോർട്ട് വാങ്ങി ന്യൂസ്‌ ചാനൽ വെച്ചതും ന്യൂസിൽ ബിസിനസ് മാൻ ഓഫ് ദി ഇയർ ന്റെ ഫോട്ടോ കാണിച്ചു തുടങ്ങിയിരുന്നു.... Congrats ഏട്ടാ..... അവൻ വന്ന് അഗ്നിയെ കെട്ടിപിടിച്ചു,പിന്നാലെ സഞ്ജുവേട്ടനും... ആന്റിയും അങ്കിളും ഒരുമിച്ചാണ് മോനെ പുണർന്നത്,അനുചേച്ചിയും അറിയിച്ചു സന്തോഷം... പിന്നീടങ്ങോട്ട് നീട്ടിയടിക്കുന്ന ഫോൺ കാളുകളാൾ തിരക്കിലായിരുന്നു ആൽപത്തൂർ തറവാട്!!! തറവാട്ടിൽ നിന്നും എല്ലാവരും വിളിച്ചു,ഏട്ടന്മാർ സ്പെഷ്യലായി അവരുടെ അളിയന് ആശംസകൾ അറിയിച്ചു...ദീപുവും നിതിയും നീനുവും കോൺഫിറൻസ് ഇട്ട് വിളിച്ചാണ് ആശംസകൾ അറിയിച്ചത്,..

അന്നമ്മ വിളിച്ചപ്പോൾ എന്തോ ഒരു വല്ലായ്മ തോന്നി,എങ്കിലും അറ്റൻഡ് ചെയ്തു..... എല്ലാം കേട്ട് കഴിഞ്ഞപ്പോൾ എന്തോ ഇച്ചയോട് തോന്നിയ ദേഷ്യത്തിന്റെ ഒരു അംശം അവളോടും തോന്നിപോകുന്നു...... മധുരം കൂട്ടിയുള്ള സദ്യ ഒരുക്കി തന്നെ ഞങ്ങൾ സന്തോഷം പങ്കിട്ടു, സമയം വീണ്ടും കടന്നുപോയി, അതിനിടയിൽ ഏട്ടനും അനിയനും അച്ഛനുമൊക്കെ അഗ്നിയ്ക്ക് ഓരോരോ സമ്മാനങ്ങൾ നൽകി, രാത്രിയിൽ കിടക്കാനായി റൂമിലേക്ക് ചെന്നപ്പോഴും ഫോണിലൂടെ എത്തുന്ന ആശംസാപ്രവാഹത്തിന് നന്ദി പറയുന്ന തിരക്കിലായിരുന്നു അവൻ... അവന് ശല്യം ഉണ്ടാക്കാതെ പതിയെ ബാൽകണിയിലേക്ക് നടന്നു... കഴിഞ്ഞ കുറച്ചുദിവസങ്ങളായി തന്റെ ജീവിതത്തിലൂടെ കടന്നുപോയവയൊക്കെ ഓർത്തു.... ദേവ, നകുൽ, ഇച്ച, അഗ്നി.. ആ പേരുകളൊക്കെയും മനസ്സിലെ ഓരോ കോണിലും പലതരം ചിന്തകളായി മാറുന്നു.. പെണ്ണെ....!!! പൊടുന്നനെ പിന്നിൽ നിന്ന് അവന്റെ ശബ്ദം കേട്ടതും ഞെട്ടിതിരിഞ്ഞു പോയിരുന്നു... ഇതെന്നാന്നെ ഒരു ചിന്തയൊക്കെ???? ഏയ് ഒന്നുമില്ല, ചുമ്മാ.. അല്ല, തന്റെ തിരക്കൊക്കെ കഴിഞ്ഞോ?? മ്മ് ആരൊക്കെയോ വിളിക്കുന്നു,എങ്ങെനെയാ അറ്റൻഡ് ചെയ്യാതെ ഇരിക്കുന്നെ??? എന്നിട്ടിപ്പോഴോ? അത് പിന്നെ, ഞാൻ ഫോൺ അങ്ങട് ഓഫ് ചെയ്ത്,അല്ലേൽ ചിലപ്പോ എന്റെ ചുള്ളികമ്പ് വല്ല കോട്ടയത്തോ കൊല്ലത്തോ പോയാലോ....!! ഓഹോയ്‌, അപ്പൊൾ പേടിയുണ്ട് ല്ലേ 😌...

പിന്നേ, ഭയങ്കര പേടി അല്ലെ 😁. കുസൃതിയോടെയുള്ള അവന്റെ സ്വരം മതിയായിരുന്നു എന്നിലെ ആധികളെല്ലാം അലിഞ്ഞില്ലാതാകാൻ.... അല്ലേടി ഭാര്യേ, നീ എനിക്ക് ഗിഫ്റ്റ് ഒന്നും തരുന്നില്ലേ???? ഞാനെന്ത് തരാനാ, എല്ലാവരും തന്നില്ലേ??? അവര് തരുന്നത് പോലെയാണോ ണി തരുന്നേ 😌,ഒന്നുമില്ലേലും എന്റെ പൊണ്ടാട്ടി വന്നതിൽ പിന്നെ എനിക്കുണ്ടായ ആദ്യത്തെ അച്ചീവ്മെന്റ് അല്ലെ??? ഓഹ്, അതിപ്പോ ഞാനിനി എന്താ...... പെട്ടെന്നവൻ അങ്ങെനെ പറഞ്ഞപ്പോൾ എനിക്കെന്തോ ഒരു ബുദ്ധിമുട്ട് പോലെ..... അതറിഞ്ഞുവെന്നോണം അവനെന്നെ അവന്റെ നേർക്ക് പിടിച്ചു നിർത്തി,എന്നെപോലും ഞെട്ടിച്ചുകൊണ്ട് അവനെന്റെ അധരം കവർന്നു, ദീർഘനേരത്തെ മധുരം പങ്കിട്ടതിനുശേഷം എന്നിൽ നിന്നവൻ അടർന്നുമാറി ആരൊക്കെ എന്തൊക്കെ തന്നാലും നിന്റെ ഈ ചുംബനത്തോളം മറ്റൊന്നിനും എന്നേ സന്തോഷിപ്പിക്കാനാവില്ല പെണ്ണെ,.... പയ്യെ ആ മാറിലേക്ക് ഞാൻ ചാഞ്ഞു, അത്രമേൽ പ്രണയത്തോടെ...... പിറ്റേന്ന് അഗ്നിയാണ് നേരത്തെ എണീറ്റത്, വർക് ഔട്ട്‌ കഴിഞ്ഞ് വന്നപ്പോഴേക്കും ഞാനും എണീറ്റു, തറവാട്ടിൽ നിന്നെല്ലാവരും ഉച്ചയോടെ വന്നിരുന്നു..

പിന്നേ അവരുടെയൊപ്പമായിരുന്നു, പതിവുപോലെ ഏട്ടനറിയാതെ ഏട്ടനെ കൊതിയോടെ നോക്കിനിന്നു ഞാൻ,. അത് കണ്ടിട്ട്പോലെ ആരുവേട്ടൻ എന്നെ ചേർത്ത് പിടിച്ചു.. സത്യത്തിൽ എത്ര ഭാഗ്യവതിയാണ് ഞാൻ, സ്വന്തം ഏട്ടന് വേണ്ടെങ്കിലും ആ സ്ഥാനത്ത് എനിക്കെന്റെ മൂന്ന് ഏട്ടന്മാരുണ്ട്, സ്നേഹം കൊണ്ട് എന്നെ വീർപ്പുമുട്ടിക്കുന്ന മൂന്നുപേർ....!!! ദിവസങ്ങൾ രണ്ട് മൂന്നെണ്ണം വീണ്ടും കൊഴിഞ്ഞു പോയി, പ്രണയിച്ചും പരിഭവിച്ചും ഞങ്ങൾ ഞങ്ങളുടെ ജീവിതവും തുടർന്നു, ഇതിനിടയ്ക്ക് എനിക്കെന്തൊക്കെയോ മാറ്റങ്ങൾ വന്നുന്ന് പലതവണ അന്നമ്മ പറഞ്ഞിരുന്നു, അവൾക്ക് കൃത്യമായി ഒരു മറുപടി കിട്ടാഞ്ഞിട്ടാകണം ദീപുവിലൂടെ അതറിയാൻ ശ്രമിച്ചത്, ഒന്നുമില്ലെന്ന് അവനോട് കള്ളം പറയുമ്പോൾ അന്നമ്മയോട് ദേഷ്യം കൂടികൊണ്ടേയിരുന്നു...... ദച്ചു, ഈ വരുന്ന സൺ‌ഡേയാണ് അവാർഡ് ഫങ്ക്ഷൻ...

ഡൽഹിയിൽ വെച്ച്.... അമ്മയോട് സംസാരിച്ച് കഴിഞ്ഞ് ഫോൺ വെച്ച് തിരിയുമ്പോഴാണ് അവൻ കാര്യം പറഞ്ഞത്, മൂന്ന് ദിവസമേ ഉള്ളൂ ഇനി, അച്ഛനും അമ്മയും വരുന്നില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു, അത്രദൂരം യാത്ര പറ്റില്ലെന്ന്,.. കാർത്തി ആണെങ്കിൽ ബിസിനെസ്സ് ടൂറിനു നാളെ പോകും... അപ്പോൾ പിന്നേ ഞങ്ങൾ നാല് പേരാണ് ബാക്കി.... ഒരു കാര്യം ചെയ്യ് നിങ്ങൾ നിങ്ങളുടെ ഹണിമൂൺ പാക്കേജ് കൂടി അങ്ങട് ഇതിനൊപ്പം ചേർക്കെന്നെ....!!! അത് ശെരിയാണല്ലോ, നല്ല ഐഡിയ.... എല്ലാവരും അതങ്ങട് അംഗീകരിച്ചു, ഡൽഹിയിലെ മീറ്റിംഗ് കഴിഞ്ഞ് ഒരു ഡേ അവിടെ തങ്ങി പിറ്റേന്ന് ജമ്മുവിലേക്ക് പോകാൻ ഞങ്ങൾ തീരുമാനിച്ചു... ഒരാഴ്ചത്തെ പാക്കേജ് അതായിരുന്നു പ്ലാൻ...... അങ്ങെനെ പോകേണ്ട ദിവസമടുത്തു, അങ്ങെനെയിരിക്കെ ഒരിക്കൽ കൂടി എനിക്കാ കാൾ വന്നു, അറ്റൻഡ് ചെയ്തതും ഒന്നും മിണ്ടാതെ കുറേ നിമിഷങ്ങൾ.......(തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story