ദക്ഷാഗ്‌നി: ഭാഗം 48

dakshagni

എഴുത്തുകാരി: നിരഞ്ജന

ഒരിക്കൽ കൂടി എനിക്കാ കാൾ വന്നു, അറ്റൻഡ് ചെയ്തതും ഒന്നും മിണ്ടാതെ കുറേ നിമിഷങ്ങൾ....... ഹലോ ആരാ....... നിങ്ങളോടല്ലേ ആരാണെന്ന് ചോദിച്ചത്....?? വീണ്ടും വീണ്ടും മൗനം മാത്രമാണ് മറുപടി ന്ന് കണ്ടപ്പോൾ ദേഷ്യത്തോടെ ഫോൺ ഓഫ് ചയ്തു... നാശം, ആരാണോ എന്തോ? ഏതേലും ഞരമ്പുരോഗികളാകും, ഫോൺ ബെഡിലേക്ക് വെച്ച് ഓരോന്ന് പിറുപിറുത്തുകൊണ്ട് പാക്കിങ്ങിലേക്ക് കടന്നു, രാവിലെ അഗ്നി ഓഫിസിലേക്ക് പോയി, അത്യവശ്യമായി തീർക്കേണ്ട ചില മീറ്റിംഗുകൾ ഉണ്ടെന്ന് പോലും.. സഞ്ജുവേട്ടനും ഹോസ്പിറ്റലിലേക്ക് പോയി, ഒരു ഓപ്പറേഷൻ ഉണ്ടെന്ന് പറയുന്നത് കേട്ടു..... അങ്ങെനെ ഓരോന്ന് എടുത്ത് വെക്കുന്നതിനിടയിൽ ഫോൺ വീണ്ടും ചിലച്ചു, പക്ഷെ ഇത്തവണ കാൾ ആയിരുന്നില്ല, മെസേജ് ബോക്സിൽ ഒരു റെഡ് മാർക്ക്‌ കണ്ടപ്പോൾ ആകാംക്ഷ തോന്നിയെങ്കിലും ആ നമ്പറിൽ നിന്നാണ് മെസേജ് എന്ന് കണ്ടപ്പോൾ തികട്ടി വന്ന ദേഷ്യത്തോടെ ഫോൺ ബെഡിലേക്കിട്ടു,.. പക്ഷെ വീണ്ടും വീണ്ടും മെസേജ് ശബ്ദം എന്നെ നന്നായി ദേഷ്യം പിടിപ്പിക്കാൻ തുടങ്ങി,

ഒടുവിൽ അയാളെ ചുട്ടെരിക്കാനുള്ള ദേഷ്യത്തോടെ മെസേജ് ഓപ്പൺ ചെയ്തു, ഹായ് ദക്ഷിണ.... ഞാനാരാണെന്ന് ആയിരിക്കും തന്റെ ഈ ചിന്ത, അതിനുത്തരം തത്കാലം ഞാനിപ്പോൾ പറയുന്നില്ല, പക്ഷെ ഒന്നുമാത്രം തനിക്കൊരു ശല്യമാകാൻ അല്ല ഞാൻവന്നത്, തന്നെ സഹായിക്കാനാണ്... സഹായമോ??? മെസേജ് വായിക്കുന്നതിനിടയിൽ അമ്പരപ്പോടെ ഞാനൊരിക്കൽ കൂടി ആ വാക്കുകൾ വായിച്ചെടുത്തു... ഐ നോ,തനിക്കിപ്പോൾ അത്ഭുതമായിരിക്കും,ബട്ട് എനിക്കറിയാവുന്ന സത്യങ്ങൾ അല്ലെങ്കിൽ തെളിവുകൾ തന്നിലേക്ക് കൂടി പങ്കുവെച്ചില്ല എങ്കിൽ നാളെ ഒരിക്കൽ ഏറ്റവും കൂടുതൽ കരയുക താനാകും ദക്ഷിണ!!ബികോസ് താൻ വിചാരിക്കുന്നതിനും അപ്പുറം ഒരു ചുഴിയിലേക്ക് താൻ വീഴാൻ പോകുകയാണ്.... അയാളുടെ ഓരോ വരികളിലൂടെ എന്റെ കണ്ണുകൾ പാഞ്ഞുനടന്നു.... കൂടുതലൊന്നും എനിക്ക് പറയാനില്ല ഇന്നുച്ചയ്ക്ക് രണ്ട് മണിയ്ക്ക് പാർക്കിനടുത്തുള്ള കഫെയുടെ മുന്നിൽ വരിക,അവിടെ തനിക്കുള്ള ഒരു സർപ്രൈസ് ഉണ്ട്.. അത് കണ്ടിട്ട് തീരുമാനിച്ചോളൂ എന്നെ വിശ്വസിക്കണോ വേണ്ടയോ എന്ന്????

തുരുതുരാ വന്ന മെസേജ് വായിച്ചിട്ടു തീർന്നപ്പോൾ ദേഷ്യമായിരുന്നില്ല ഒരുതരം നിസ്സംഗത യായിരുന്നു എന്നിൽ, അപ്പോഴേ ആ നമ്പറിലേക്ക് വിളിച്ചുനോക്കി, സ്വിച്ച്ഓഫ് പറയുന്നത് കേട്ടപ്പോൾ ഉള്ളം കാലിൽ നിന്ന് എന്തോ തരിപ്പ് പോലെ തോന്നി... ഹൃദയം വല്ലാതെ ഇടിക്കുന്നു, എന്താകും അവിടെ തന്നെ കാത്തുള്ളി സർപ്രൈസ്?? ആരാണിയാൾ?എനിക്കെന്ത് സഹായം ചെയ്യാനാണ്??? ചോദ്യങ്ങളേറെ തലച്ചോറിനെ ചൂട്പിടിപ്പിക്കാൻ തുടങ്ങി..... ആന്റി ഉച്ചകഴിഞ്ഞ് ഞാനൊന്ന് പുറത്തോട്ട് പോകുവെ, കുറച്ച് സാധനങ്ങൾ വാങ്ങാനുണ്ട്...... ആഹാ നീ പോകുന്നോ? ഞാനും വരുന്നുണ്ട്..... അടുക്കളയിൽ പച്ചക്കറി അരിഞ്ഞുകൊടുക്കുന്നതിനിടയിൽ ആന്റിയോട് പറഞ്ഞതും അനു ചേച്ചി ഇടയ്ക്ക് കയറി പറഞ്ഞു... ഒഴിഞ്ഞുമാറാൻ ഒരുപാട് ശ്രമിച്ചെങ്കിലും നടന്നില്ല, ഒടുവിൽ ആന്റിയോടും അങ്കിളിനോടും യാത്ര പറഞ്ഞ് ഉച്ചയോടെഅടുപ്പിച്ച് ഞങ്ങൾ രണ്ടാളും ഇറങ്ങി..... നേരെ പാർക്കിലേക്കാണ് പോയത്.... ദച്ചു ഇതെന്താ ഇങ്ങോട്ട്?? സാധാരണ നീ വല്ല മാളിലേക്ക് എങ്ങാനും അല്ലെ പോകാറ്??? അത് പിന്നെ... ഹാ, ഒരു വെറൈറ്റിഒക്കെ ആരാ ആഗ്രഹിക്കാത്തെ???

പെട്ടെന്ന് ഒന്ന് തപ്പി തടഞ്ഞെങ്കിലും നാവ് ചതിച്ചില്ല.... അവിടെയുള്ള കടകളിലൊക്കെ വെറുതെ കേറിഇറങ്ങി, ചേച്ചി എന്തൊക്കെയോ വാങ്ങികൂട്ടുന്നുണ്ട്, അപ്പോഴേല്ലാം എന്റെ കണ്ണ് ആ കോഫിഷോപ്പിന് മുന്നിലായിരുന്നു... വാച്ചിൽ രണ്ട് മണിയായിട്ടും അവിടെയെങ്ങും ഒരു മാറ്റവും ഞാൻ കണ്ടില്ല...!! ഡാമിറ്റ്!!! ദേഷ്യത്തോടെ അടുത്തുള്ള മേശമേൽ ഞാനടിച്ചതും ഞെട്ടലോടെ ചേച്ചി എന്നെനോക്കി... സോറി ചേച്ചി, എനിക്ക് പെട്ടെന്ന്.. ഞാൻ കാറിൽ കാണും ചേച്ചി അങ്ങട് വന്നാൽ മതി... ഒന്ന് തലയാട്ടി അതിനുള്ള സമ്മതം തരുമ്പോൾ ആ കണ്ണുകൾ എന്നെയൊന്ന് ഇരുത്തി നോക്കിയിരുന്നു, ഇതെന്താ ഇങ്ങെനെ എന്നാകണം അപ്പോഴുള്ള ആ നോട്ടത്തിന് പിന്നിലെ ഭാവം.... നീ എന്താ ദച്ചു ഇത്രയും മണ്ടിയായിപോയത്??? ഏതേലും ഒരാള് മെസേജ് അയച്ചപ്പോഴേക്കും മുന്നും പിന്നും നോക്കാതെ ഇറങ്ങിപുറപ്പെടാൻ നിനക്കെങ്ങേനെ തോന്നി??? അല്ലെങ്കിൽ തന്നെ ആലോചിച്ചൂടെ അങ്ങെനെഒരാള് തനിക്ക് എന്ത് സഹായമാ ചെയ്യുക എന്ന്???? സർപ്രൈസ് പോലും....!! ദേഷ്യത്തോടെ സ്റ്റിയറിങ്ങിൽ ആഞ്ഞടിച്ചു ഞാൻ... അരിശം നന്നേ എന്റെ സിരകളെ ചൂട്പിടിപ്പിച്ചിരുന്നു.... അൽപനേരം അങ്ങെനെഇരുന്നു,

മനസ്സൊന്നു ശാന്തമായതും ഡോർ തുറന്ന് പുറത്തേക്കിറങ്ങാൻ വിരലുകൾ ഡോറിലേക്കും കണ്ണുകൾ മിററിലേക്കും നീങ്ങിയ നിമിഷം ഒരുവേള ഞാൻ സ്ഥബ്ധമായി...... കോഫിഷോപ്പിന് മുന്നിൽ എഡ്വിച്ചായന് കൈ കൊടുത്ത് നിൽക്കുന്ന ആരോമൽ....!!!!!രണ്ടാളും ചിരിച്ച് സംസാരിക്കുന്നുണ്ട്, കാണുമ്പോഴേ അറിയാം, നല്ല മുൻപരിചയമുള്ള ആളുകളെ പോലെ.... പെട്ടെന്നാണ്, ആരോമലിനടുത്തേക്ക് ആരോ ഒരാൾ നടന്ന് വരുന്നത്... അയാൾ കൈയിലിരുന്ന ഫോൺ അവന് നേരെ നീട്ടി...... തൃശൂലം ടാറ്റൂ...!!!! അയാളുടെ കൈയിലെ ആ ടാറ്റൂ കാണ്കെ മറ്റെവിടെയോ അത് കണ്ടിരുന്നെന്നൊരു തോന്നൽ....എത്ര ശ്രമിച്ചിട്ടും അതെവിടെയാണെന്ന് മാത്രം ഓർമവരുന്നില്ല...... എന്താടോ ഇപ്പോ പരിപാടി??? ഓ എന്ത് പരിപാടി, ഇപ്പോ ആരോമൽ സാറിന്റെ പ്രൈവറ്റ് സെക്രട്ടറിയായി നടക്കുന്നു... മെല്ലെ കാറിൽ നിന്നിറങ്ങി, അവർക്ക് കുറച്ച് പിന്നിലായിട്ടുള്ള തൂണിന്പിന്നിൽ മറഞ്ഞുനിന്നു, പണ്ടേയുള്ള സ്വഭാവമാണ്, ഈ ഒളിച്ചുനോട്ടവും കേൾക്കലും 😌എന്തോ അറിയാനുള്ള ത്വര കൂടിയാൽ പിന്നെ ഇതങ്ങട് ചെയ്യും, അത് നിങ്ങൾക്കറിയാലോ അല്ലെ അങ്ങെനെ ഒന്നെത്തിനോക്കിയതാ അന്ന് അനുചേച്ചിയുടെ പെണ്ണ് കാണലിന്, അവസാനം ആ കാട്ടുമാക്കാന്റെ കൈയിൽ നിന്നോരെണ്ണം കിട്ടുകയും ചെയ്തു...

🤦‍♀️ഹാ, അതൊക്കെ പോട്ടെ, ഇപ്പോ നമുക്കിവിടത്തേ കാര്യം......ചലോ.. അല്ല ഇതെന്താ നിന്റെ നെറ്റിയ്ക്ക് ഒരു പാട്? മുൻപ് ഇതില്ലായിരുന്നല്ലോ.... ഹാ, അതോ, അത് പിന്നെഇന്നാള് സാറുമാര് പറഞ്ഞിട്ട് ഞാനൊരു പെണ്ണിനെ തട്ടിക്കൊണ്ടു പോകാൻ പോയില്ലേ??? അവളെ രക്ഷിക്കാൻ വന്ന ഒരുത്തന്റെ കൈയിൽ നിന്ന് കിട്ടിയതാ..... നിരാശയും അതിലേറേ ചമ്മലോടെയും അയാൾ പറഞ്ഞത് കേട്ടതും എന്റെ പുരികം ഒന്ന് ചുളിഞ്ഞു.... ആ പറഞ്ഞ പെണ്ണ്????? ഓർമകൾ തന്റെ കല്യാണദിവസത്തിലേക്ക് ചേക്കേറിയതും അന്ന് നടന്ന സംഭവങ്ങളൊക്കെ ഒരു തിരശ്ചീലയിലെന്നപോലെ ഉള്ളിൽ തെളിഞ്ഞു വന്നു.... അതേ, അതിയാൾ തന്നെ, അന്ന് അമ്പലത്തിൽ വെച്ച് എന്നെ തട്ടിക്കൊണ്ടു പോകാനായി മുഖം മറച്ചെത്തിയെ ആൾ... അന്ന് താൻ ശ്രദ്ധിച്ചതാണ് ഈ ടാറ്റൂ.....!! ഓർമയിൽ ആ ടാറ്റൂ ഓർത്തെടുത്തു അവൾ.... അപ്പോൾ അതിനർത്ഥം, ആരോമലും എഡ്വിച്ചനും ചേർന്നാണോ എന്നെ അന്ന്......പക്ഷെ എന്തിന്?? എഡ്വിച്ചന് തന്നോട് എന്താ ഇത്ര വലിയ ശത്രുത????????ഇനിയിത് ഇച്ച കൂടി അറിഞ്ഞിട്ട് ആകുമോ??????

ചോദ്യങ്ങൾ ഒരായിരം കൂരമ്പുകളായി ഉള്ളിൽ കുത്തിയിറങ്ങുമ്പോൾ അതിനുള്ള ഉത്തരത്തിനായി പായുകയായിരുന്നു ന്റെ ഓരോ നാഡിഞരമ്പുകളും,... എന്തിനുവേണ്ടി?????? കുറച്ച് നേരം കഴിഞ്ഞതും ആരോമൽ അവരുടെ അടുത്തേക്ക് വന്നു, എന്തോ തിരക്ക് പറഞ്ഞ് അവർ രണ്ടാളും തിരികെ കാറിൽ കയറി,..... അവരെ യാത്രഅയച്ച് തിരിഞ്ഞ എഡ്വിൻ കാണുന്നത് തന്നെ തന്നെ നോക്കി മാറിൽ കൈ കെട്ടി നിൽക്കുന്ന ഒരുവളെയാണ്...., ആ കണ്ണുകൾ നിറഞ്ഞിട്ടുണ്ട് പക്ഷേ അപ്പോഴും ആ മുഖം കത്തിജ്വാലിക്കുന്നത് അവന് അത്ഭുതമാണ് നൽകിയത്....... ദ.... ച്ചൂ താനെന്താ ഇവിടെ?? അത് ഞാനല്ലേ എഡ്വിച്ചാ ചോദിക്കേണ്ടേ? ഇച്ചായൻ എന്താ ഇവിടെ??? അത് പിന്നെ, ഞാൻ.. എന്റെ ഒരു ഫ്രണ്ട് നെ കാണാൻ...... അവൻ വിക്കിവിക്കി മറുപടി പറഞ്ഞു... ആ പോയതാകും ഫ്രണ്ട് അല്ലെ??? അവളുടെ മൂർച്ചയേറിയ ചോദ്യത്തിന് മുന്നിൽ അവന്റെ നാവ് നിശബ്ദമായി.... എന്താണാവോ രണ്ട് കൂട്ടുകാരും ആ ഗുണ്ടയും കൂടി പ്ലാൻ ചെയ്തത്?? അടുത്തത് ആരെ തട്ടിക്കൊണ്ടു പോകണം എന്നാണോ??? അതോ ചേട്ടനെപോലെ അനിയനും ആരെയെങ്കിലും കൊല്ലാനാണോ????? ദച്ചൂ.....!!! അവളുടെ നാവിൽ നിന്ന് വന്നതൊക്കെ അവന് ഞെട്ടലായിരുന്നു....

അവളെല്ലാം അറിഞ്ഞിരിക്കുന്നു, എന്നത് അവനൊരു അമ്പരപ്പ് നൽകിയെങ്കിലുംതന്റെ ഇച്ചായനെ കൊലപാതകി എന്ന് വിളിച്ച ആ നാവ് പിഴുതെറിയാൻ തോന്നി അവന്.... ആ മനുഷ്യനെ ഇച്ചയെന്ന് വിളിച്ച് സ്വന്തം ഏട്ടനായി കണ്ടതാ ഞാൻ,പക്ഷെ അറിഞ്ഞില്ല ഒരു കുടുംബത്തെ മുഴുവൻ തകർത്ത ക്രൂരനാണ് അയാളെന്ന്... ശേ എല്ലാമറിഞ്ഞപ്പോൾ ആ മുഖത്ത് കാർക്കിച്ചുതുപ്പാനാ തോന്നിയെ.... ഛീ നിർത്തേടി...... വെറുപ്പോടെ അത്രയും പറഞ്ഞതും അമർഷത്തോടെ അവനവളുടെ കവിളിൽ കുത്തിപിടിച്ചു, ആ നിമിഷം അതൊരു പൊതുവഴിയാണെന്നോ അവളൊരു പെണ്ണാണെന്നോഉള്ള ബോധ്യമില്ലായിരുന്നു അവന്, തന്റെ ഇച്ചായനെ കൊലപാതകി എന്ന് വിളിച്ച ഒരാൾ മാത്രം....... ആ കണ്ണുകൾ നിറഞ്ഞുവന്നതും അവളുട ശരീരത്തിലെ വിറയലുമാണ് അവനെ ബോധ്യത്തിലേക്ക് കൊണ്ട് വന്നത്, പെട്ടെന്ന് കൈയെടുത്ത് മാറ്റി,ചുറ്റിനും നോക്കി,റോഡിൽ നിന്നും അൽപ്പം മാറി ഒരു മറവിലോട്ട് നിന്നതുകൊണ്ട് തത്കാലം ആരും കണ്ടില്ല....... എന്റെ ഇച്ചായനെ കൊലപാതകിയാണെന്ന് ആരാടി നിന്നോട് പറഞ്ഞെ?? നിന്റെ ഭർത്താവ് ആകുമല്ലേ????....

അവനാ, അവനൊറ്റ ഒരുതനാ എന്റെ ഇച്ചായനെ ഇങ്ങെനെയാക്കിയത്....!!..ആദ്യം പെണ്ണ്പിടിയനും പിന്നെ കൊലപാതകകിയുമാക്കി എന്റെ ഇച്ചായനെ നശിപ്പിച്ചത് അവനാ... ആൽപത്തൂരെ അഗ്നിദത്ത്!!! അത് പറയുമ്പോൾ എഡ്വിന്റെ കണ്ണുകളൊരുതരം വന്യതയോടെ വിളങ്ങി, ദച്ചുവാണേൽ, കേട്ടതൊന്നും വല്ലാത്തൊരു അവസ്ഥയിൽ തറഞ്ഞു നിൽക്കുന്നു...... നീ വാ, പറയാം ഞാനെല്ലാം... നീ എങ്കിലും അറിയണം എല്ലാം, അല്ലെങ്കിൽ, ഒരുപക്ഷെ നമ്മളൊക്കെ വിചാരിക്കുന്നതിനും അപ്പുറം ചിലത് സംഭവിക്കും.... എന്തോ ഒന്ന് മനസ്സിൽ കണ്ടുകൊണ്ട് അവനവളുടെ കൈയിൽ പിടിച്ച് കോഫിഷോപ്പിലേക്ക് നടന്നു..... അവിടെ ഒരു ടേബിളിന്റെ ഇരുവശം അങ്ങെനെഇരിക്കുമ്പോൾ ആ രണ്ട് പേരുടെയും ഹൃദയം വല്ലാതെ നീറുന്നുണ്ടായിരുന്നു.. എല്ലാം ഏദൻ എന്നൊരാൾ കാരണം....!!! നീ കേട്ടതോന്നുമല്ല ദച്ചു സത്യങ്ങൾ...!!!! മുന്നിലിരിക്കുന്ന കോഫികപ്പ് ചുണ്ടിലേക്ക് അടുപ്പിച്ച് അവൻ പറഞ്ഞുതുടങ്ങി.. ഇച്ചായൻ, എനിക്കെല്ലാം എന്റെ ഇച്ചായനായിരുന്നു, ഇച്ചായനും അങ്ങെനെ തന്നെ, പിന്നെ അന്നമ്മ വന്നപ്പോൾ എന്നേക്കാൾ കുറച്ച് പ്രാധാന്യം ഇച്ചായൻ അവൾക്ക് കൊടുത്തു, അതിന് എനിക്ക് പരിഭവവുംഇല്ലായിരുന്നു..ഇളയകുട്ടിയായതുകൊണ്ട് കുടുംബക്കാരൊക്കെ എന്നെ ലാളിക്കുന്നുണ്ടായിരുന്നു......

എന്തിനും ഏതിനും ഇച്ചായൻ ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു, അപ്പച്ചനായിരുന്നു എനിക്കെന്റെ ഇച്ചായൻ.. ചിരിയോടെയല്ലാതെ കണ്ടിട്ടില്ല ഞാനാ മുഖം ഓർമവെച്ചതിൽ പിന്നെ...,അന്നമ്മ വഴിയാണ് നിന്നെ ഇച്ച പരിചയപ്പെടുന്നത്, ഇച്ച വഴി ഞാനും........ അന്നമ്മയെ കണ്ട് വരുന്ന ഇച്ചയ്ക്ക് പറയാനുണ്ടായിരുന്നത് നിന്നെക്കുറിച്ച് മാത്രമായിരുന്നു..... കോളേജിൽ ഇച്ചായനൊരു പ്രണയം ഉണ്ടായിരുന്നു, ഒരു ഹിന്ദു കൊച്ച്, വീട്ടുകാർ എങ്ങെനെ പ്രതികരിക്കുമെന്ന്കരുതി, ഇച്ച ആ ബന്ധത്തിന്റെ കാര്യം ആരോടും പറഞ്ഞിരുന്നില്ല, അങ്ങെനെയിരിക്കെ, അത് വീട്മാറി പോയപ്പോൾ ആ കൊച്ചിനെ അവരുടെ വീട്ടുകാർ മറ്റൊരു കോളേജിലേക്ക് ചേർത്തു.. ഒരുദിവസം പോലും അതിനേ കാണാതിരിക്കാൻ കഴിയാത്തതുകൊണ്ട് വീട്ടിൽ പട്ടിണി കിടന്നും വാശിപിടിച്ചും കുറേ കള്ളങ്ങൾ പറഞ്ഞും ഇച്ചയും അവസാനവർഷം അതേ കോളേജിൽ തന്നെ അഡ്മിഷൻ വാങ്ങി.... ഈ കഥയൊക്കെ പിന്നീട് ഇച്ചായൻ ജയിലിൽ ആയപ്പോൾ ഇച്ചായന്റെ ഡയറി വായിച്ചപ്പോഴാണ് ഞാനറിഞ്ഞത്..... ആദ്യമാദ്യം ആ കോളേജിനോട് അഡ്ജസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും ഇച്ചായന്റെ കൂടെ വന്ന ന്യൂ ജോയിനും പിന്നെ ക്ലാസ്സിലെ കുറച്ച് കുട്ടികളുമായി അടുത്തപ്പോൾ ഇച്ചായൻ അവിടെ ജോളിയായി,

ആ പെണ്ണിന്റെ വീട്ടിൽ പ്രശ്നമുണ്ടാകാതിരിക്കാനായി അവർ കോളേജിൽ മാക്സിമം പരിചയമില്ലാത്തവരായി അഭിനയിച്ചു നടന്നു, ജസ്റ്റ് കൂട്ടുകാരായി നടന്നു.. പക്ഷെ ഉള്ളിന്റെയുള്ളിൽ പരസ്പരം ഭ്രാന്തമായി പ്രണയിച്ചു............. ഒരിക്കൽ, അവരുടെ ആർട്സ് ഡേയുടെ അന്ന്, ആ കൊച്ചിനെ കാണാൻ ചെന്ന ഇച്ചായൻ കാണുന്നത് അവളെ കൈകളിൽ എടുത്ത് നിൽക്കുന്ന നകുലിനെയും അഗ്നിയെയുമാണ്, അരികിൽ പാതിക്കുടിച്ച കൂൾഡ്രിങ്ക്സും... അത്രമാത്രം മതിയായിരുന്നു ഇച്ചായന് സ്വയം കണ്ട്രോൾ പോകാൻ...... അവസാനം അത് കൈയാങ്കളിയായി, രണ്ട് കൂട്ടർക്കും സസ്പെൻഷനായി, സത്യങ്ങൾ അറിയാൻ കുറച്ച് താമസിച്ചു, അവരോട് സോറി പറയാൻ ഇറങ്ങാൻ നിന്നപ്പോഴാണ് ലയ ഇച്ചായനെ വിളിച്ചത്, അവരുടെ വിവരം ആരോ വീട്ടിൽ അറിയിച്ചു എന്ന്.......അവളുടെ കരച്ചിൽ കേട്ടപ്പോൾ ഭ്രാന്തനായി അലറിയ എന്റെ ഇച്ചായനെ ഇന്നുമെനിക്ക് ഓർമയുണ്ട്... അവളുടെ വീട്ടിലേക്ക് ഇടിച്ചുകയറി ചെന്ന് അവളെ എനിക്ക് തരണം എന്ന് പറഞ്ഞു, പക്ഷെ ആട്ടിഇറക്കുകയായിരുന്നു ചെയ്തത്.. അവളെ മറ്റെവിടെക്കോ അവർ മാറ്റിയിരുന്നു, അവിടെനിന്നും അറിഞ്ഞു അഗ്നി എന്ന ആരോ ആണ് വീട്ടിൽ എല്ലാമറിയിച്ചതെന്ന്....!!!! അവരെ ഉപദ്രവിച്ചതിനുള്ള പ്രതികാരം!!!ഇച്ചായനാകെ ഹാലിളകി...

ലയ തൃശൂരിൽ എവിടെയോ ആണെന്ന് ഒരു ഫ്രണ്ട് വഴി അറിഞ്ഞ് അവിടേക്ക് ആ രാത്രിയിൽ തന്നെ ഇച്ച യാത്ര തിരിച്ചു... പക്ഷെ അവിടെ അവളില്ലായിരുന്നു, അപ്പോഴാണ് നാട്ടിൽ നിന്നും ഒരു കേസ് ഉണ്ടെന്ന് പറഞ്ഞ് ഇച്ചായനെ ഇങ്ങോട്ട് വിളിപ്പിക്കുന്നത്.. നകുലിന്റെ പെങ്ങളെ ഉപദ്രവിക്കാൻ ശ്രമിച്ചു എന്ന് നകുൽ കേസ് കൊടുത്തു ന്ന് അറിഞ്ഞപ്പോൾ ഞെട്ടിയിരുന്നു ഇച്ചായൻ..... അന്ന് അറിയാവുന്നവരെ വെച്ച് സത്യമിട്ട് പറഞ്ഞിട്ടും അവന്മാർ വിശ്വസിച്ചില്ല.. ഒടുവിൽ അങ്കിൾ ഇടപെട്ട് സത്യാവസ്ഥ കോടതിയെ ബോധിപ്പിച്ചു, അങ്ങെനെ ആ കേസിൽ ഇച്ചായൻ ഒഴിവായി.. പക്ഷെ അവന്മാർ കരുതിയത് ഇച്ചായൻ സ്വാധീനംകൊണ്ട് ഇറങ്ങിപോയതാണെന്നാ... ദിവസങ്ങൾ കുറച്ച് കഴിഞ്ഞു, ഓരോ ഡേ കഴിയുമ്പോ ഏട്ടൻ വല്ലാത്ത അവസ്ഥയിലേക്ക് പോകുന്നതുകണ്ട് നില്കാൻ കഴിയാതെ ഞാൻ ഇച്ചായന്റെ കൂട്ടുകാരെ വിളിച്ചു വരുത്തി, അവരുടെ കൂടെ കുറച്ച് നേരം സ്പെൻഡ്‌ ചെയ്താൽ ശെരിയാകുമെന്ന് കരുതി...പക്ഷെ, പിറ്റേന്ന് വെളുപ്പിനാണ് ഞങ്ങൾ അറിയുന്നത് നകുലിന്റെ ആക്‌സിഡന്റ്..., ഉച്ചയോടെ പോലീസ് വീട്ടിലെത്തി.. ഇച്ചായനെ അറസ്റ്റ് ചെയ്യാനായി.... ആ രംഗം അവന്റെ മനസ്സിലേക്ക് ഇരച്ചെത്തി...!......(തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story