ദക്ഷാഗ്‌നി: ഭാഗം 49

dakshagni

എഴുത്തുകാരി: നിരഞ്ജന

ദിവസങ്ങൾ കുറച്ച് കഴിഞ്ഞു, ഓരോ ഡേ കഴിയുമ്പോഴും ഏട്ടൻ വല്ലാത്ത അവസ്ഥയിലേക്ക് പോകുന്നതുകണ്ട് നില്കാൻ കഴിയാതെ ഞാൻ ഇച്ചായന്റെ കൂട്ടുകാരെ വിളിച്ചു വരുത്തി, അവരുടെ കൂടെ കുറച്ച് നേരം സ്പെൻഡ്‌ ചെയ്താൽ ശെരിയാകുമെന്ന് കരുതി...പക്ഷെ, പിറ്റേന്ന് വെളുപ്പിനാണ് ഞങ്ങൾ അറിയുന്നത് നകുലിന്റെ ആക്‌സിഡന്റ്..., ഉച്ചയോടെ പോലീസ് വീട്ടിലെത്തി.. ഇച്ചായനെ അറസ്റ്റ് ചെയ്യാനായി.... ആ രംഗം അവന്റെ മനസ്സിലേക്ക് ഇരച്ചെത്തി...! സോറി മിസ്റ്റർ സേവ്യർ, ഞങ്ങൾക്ക് ഏദനെ കൊണ്ട് പോയെ പറ്റൂ..... കൂട്ടുകാരുടെ കൂടെ പുറത്തേക്ക് പോയി വെളുപ്പിനെപ്പോഴോ വന്ന ഇച്ചായൻ എണീക്കുന്നത് പോലീസുകാരുടെ ആ ശബ്ദം കേട്ടാണ്.... കാര്യം മനസ്സിലാകും മുന്നേ ആ കൈയിൽ വിലങ്ങ് വീണിരുന്നു,.. ഒരുപാട് തവണ പറഞ്ഞുനോക്കിയിട്ടും ഫലമുണ്ടായിരുന്നില്ല, അവരിച്ചായനെ കൊണ്ടുപോയി.. അന്ന് ആകെ തളർന്നുപോയിരുന്നു അപ്പച്ചൻ... സ്റ്റേഷനിൽ അവൻ, ആ അഗ്നിയുടെ പരാതിയിൽ എന്റെ ഇച്ചായൻ കുറ്റക്കാരനായി, അങ്കിൾ കുറേഏറെ ശ്രമിച്ചു, പക്ഷെ അഗ്നി നിരത്തിയ തെളിവുകൾക്ക് മുന്നിൽ ഞങ്ങൾ തോറ്റു.. എന്റെ ഇച്ചായൻ കൊലപാതകിയായി... അന്ന് കോടതിമുറിയിൽ നിന്ന് തലകുനിച്ചിറങ്ങി വരുന്ന ഇച്ചായനെ കാണാൻ അവനുണ്ടായിരുന്നു മുഖത്ത് നിറഞ്ഞ പുച്ഛവുമായി,...

കോടതിയെ പോലെ അപ്പച്ചനും ലയയും വിശ്വസിച്ചിരുന്നു ഇച്ചായൻ കുറ്റക്കാരൻ ആണെന്ന്, അന്ന് ആ കോടതിമുറ്റത്ത് വെച്ച് ഒരാൾ സ്വന്തം ചോരയെ തള്ളിപറഞ്ഞപ്പോൾ മറ്റൊരാൾ തന്റെ പ്രണയത്തെ എന്നുന്നേക്കുമായി ഉപേക്ഷിച്ചു... ഒരേദിവസം തനിക്ക് അത്രമേൽ പ്രിയപ്പെട്ടവർക്ക് താൻ ആരുമല്ലാതെയായിപോകുന്ന അവസ്ഥ, അതെത്ര ഭയാനകം ആണെന്ന് നിനക്കൂഹിക്കാൻ പറ്റുമോ ദച്ചു????? അവളോട് എഡ്വിൻ ചോദിച്ച ചോദ്യം കേട്ടിരുന്നില്ല അവൾ, ഉള്ളിൽ നിറയെ കുറേ ചോദ്യങ്ങളായിരുന്നു,..... ഇച്ച, ആ മനുഷ്യൻ തെറ്റ്കാരനല്ലേ? അല്ലെങ്കിൽ പിന്നെയാര്?????? ദച്ചൂ..... അപ്പോൾ ആ വാച്ചും ഫോൺ സിഗ്നലുമോ???? അവന്റെ വിളിയ്ക്ക് മറുപടി പോലും കൊടുക്കാതെ അവളെടുത്തടിച്ചുചോദിച്ച ചോദ്യം.... അറിയില്ല അതെങ്ങെനെ അവിടെ വന്നു ന്ന്...... ആകെ ഡിപ്രഷനിലിരുന്ന സമയം ആയതുകൊണ്ട് ആ വാച്ച് ഇട്ടിരുന്നോ ന്ന് പോലും ഇച്ചായന് ഓർത്തെടുക്കാൻ പറ്റിയില്ല..... ഒരുപക്ഷെ എല്ലാം ആഗ്നി ഒരുക്കിയ കെണിയാകാം..., അഗ്നിയോ?എന്തിന്??? ആകാംഷയായിരുന്നു ആ ചോദ്യത്തിന് പിന്നിൽ.... അവന് ലയയെ ഇഷ്ടായിരുന്നു...!!! വാട്ട്‌???? അതേ, അന്ന് ഇച്ചായൻ അവരുടെ കൂടെ ലയയെ ബോധമില്ലാതെ കണ്ട ദിവസം അവന്റെ കൈയിൽ അവൾക്കായിട്ട് ഒരു കത്തുണ്ടായിരുന്നു,

അന്നത്തേ അടിയ്ക്കിടയിൽ അത് കിട്ടിയത് ഇച്ചായന്റെ കൂടെയുണ്ടായിരുന്ന കൂട്ടുകാരനായിരുന്നു.... ആ ദേഷ്യമാ അവന് ഇച്ചായനോട്.... നോ....!!!!! അവനെ പറഞ്ഞ് മുഴുകിപ്പിക്കാൻ സമ്മതിക്കാതെ അവൾ ഒച്ച അൽപ്പം കൂട്ടി.... നിനക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകും ദച്ചു, പക്ഷെ അതാണ് സത്യം......... എന്നാര് പറഞ്ഞ് ഇച്ചായാ?? ദച്ചു??? അതേ, ദച്ചു തന്നെ... കുറച്ച് ദിവസങ്ങൾക്കു മുൻപാണ് ഇതൊക്കെ ഞാനറിയുന്നതെങ്കിൽ വിശ്വസിച്ചേനെ ഞാനൊരു പക്ഷെ ഇതെല്ലാം.. പക്ഷെ ഇപ്പോഴില്ല.., അഗ്നിദത്ത് ന്റെ മനസ്സിൽ അന്നും ഇന്നും എന്നും ഒരു പ്രണയമേ ഉണ്ടായിട്ടുള്ളൂ.. ഇനി അങ്ങോട്ടും അതേ ഉണ്ടാകൂ..... ആ നിമിഷം അവളുടെ വാക്കുകൾക്ക് ഒരുതരം മൂർച്ച ഉണ്ടായിരുന്നു... പതിയെ, തനിക്കറിയാവുന്നതൊന്നൊക്കെ അവളവനോടായി പറഞ്ഞു .. എല്ലാം കേട്ടിരുന്നതേയുള്ളൂ അവൻ, ഇതുവരെ കരുതിയിരുന്നതൊന്നുമല്ല സത്യമെന്ന് അറിയേ അവന്റെ ഉള്ളം വല്ലാതെ പിടഞ്ഞു... ദച്ചു, നീ ഈ പറയുന്നതൊക്കെ?? സത്യമാണ്, പച്ചയായ പരമാർത്ഥം...എന്റെ ഭർത്താവിനെ ന്യായീകരിക്കാനായി പറയുന്നതല്ല, ഇതാണ് സത്യം...അഗ്നി മനഃപൂർവം ആയിരുന്നില്ല,അവന്റെ കൈയിലുണ്ടായിരുന്ന എഴുത്ത് നകുലേട്ടന്റെതായിരുന്നു,ഏട്ടന് ഇഷ്ടമായിരുന്നു ആ കുട്ടിയെ, അന്ന് അവർ കാരണമാണ് ആ കുട്ടി കോളേജിൽ നിന്ന് പോയതെന്നറിഞ്ഞ് അവളുടെ വീട്ടിലേക്ക് തിരിക്കാൻ ഇരിക്കുമ്പോഴാണ് ദേവയ്ക്ക് അങ്ങെനെയൊക്കെ.....

,അഗ്നിയെ ഇച്ചയുടെ അടുത്തേക്ക് എത്തിക്കാൻ ഒരുപാട് തെളിവുകൾ ഉണ്ടായിരുന്നു... നമ്മളാണെങ്കിലും അന്നവരുടെ സ്ഥാനത്തെങ്കിൽ അതൊക്കെത്തന്നെ ചെയ്യുമായിരുന്നു.. ഇവിടെ അഗ്നിയെയോ നകുലിനെയോ കുറ്റം പറയാൻ പറ്റില്ല.... പക്ഷെ ദച്ചു ഇച്ചായൻ.....ഇച്ചായനോന്നും ചെയ്തിട്ടില്ല.... എനിക്കതിപ്പോൾ മനസ്സിലാകുന്നു എഡ്വിച്ചാ,ആരുമറിയാത്ത എന്തൊക്കെയോ ഇതിനിടയിൽ നടന്നിട്ടുണ്ട് .... അവൾ മുഖം തിരിച്ച് അവന് നേരെ നോക്കിയതും, അതംഗീകരിക്കാനെന്നോണം അവൻ തലയാട്ടി........ രണ്ട് കൂട്ടരെയും തെറ്റിദ്ധരിപ്പിക്കുന്നഎന്തോ ഒന്ന് നടന്നിട്ടുണ്ട്, പക്ഷെ അതെങ്ങനെ കണ്ട് പിടിക്കും???? വഴിയുണ്ട്...!! അവൾ പറഞ്ഞത് കേട്ടതും അത്ഭുതത്തോടെ യോടെ അവനവളെ നോക്കി..... ഈ പ്രശ്നങ്ങൾ എല്ലാം തീരാൻ ഒരൊറ്റ വഴിയേയുള്ളൂ.... ?? ദേവ...!!നകുലിന്റെ പെങ്ങൾ.....! ആ കുട്ടി എങ്ങെനെ??? അവൾക്കേ ഇനി നമ്മളെ സഹായിക്കാൻ പറ്റൂ.. മ്മ്, എന്താ നിന്റെ പ്ലാൻ??? അതൊക്കെ പറയാം, പക്ഷെ എഡ്വിച്ഛന്റെ ഹെല്പ് ഉണ്ടാകണം...... ഞാനുണ്ടാകും ദച്ചു, എന്റെ ഇച്ചായനെ പഴയപോലെയാക്കാൻ എന്തിനും ഞാനുണ്ടാകും. പക്ഷെ,എന്തായാലും എത്രയും പെട്ടെന്ന് വേണം, ഒരു പ്രതികാരത്തിനുള്ള ഒരുക്കത്തിലാ ഇച്ചായൻ..,

ആ മനസ്സിൽ വർഷങ്ങളായി കുമിഞ്ഞുകൂടിയ പക മാത്രമാണുള്ളത്.. അവന്റെ ഓരോ വാക്കും അത്രമേൽ ശ്രദ്ധയിൽ കേട്ടിരിക്കുമ്പോഴും മനസ്സിൽ എന്തൊക്കെയോ പ്ലാനിങ്ങിലായിരുന്നു അവൾ... ഒടുവിൽ എന്തോ തീരുമാനിച്ചുറപ്പിച്ചത് പോലെ അവനെ നോക്കി കണ്ണിറുക്കി.... അവന്റെ ഫോൺ നമ്പർ ഫോണിൽ ഫീഡ് ചെയ്യുന്നതിനിടയിലാണ് അനു അവരുടെ അടുത്തേക്ക് വരുന്നത്... നല്ലയാളാ നീ, കാറിലിരിക്കാമെന്ന് പറഞ്ഞിട്ട്, ഞാൻ ചെന്ന് നോക്കിയപ്പോൾ അതിലെങ്ങുമില്ല..... പരിഭവത്തോടെ ചേച്ചിയുടെ മുഖം ചുളിഞ്ഞു... ഓഹ്, സോറി ചേച്ചി, ഞാൻ എഡ്വിച്ഛനെ കണ്ടപ്പോ ഇങ്ങോട്ട് വന്നതാ.... അടുത്ത് നിൽക്കുന്ന എഡ്വിനെ ചൂണ്ടി അവൾ പറഞ്ഞതും ഇതാരാണെന്നർത്ഥത്തിൽ അനുവിന്റെ നോട്ടം ദച്ചുവിലെത്തി... ഇത്‌ എഡ്വിച്ചൻ, നമ്മുടെ അന്നമ്മേടെ കസിനാ ചേച്ചി...... അവളവനെ അനുവിന് പരിചയപ്പെടുത്തിയതും ഒരു ചെറു പുഞ്ചിരി നൽകി അനു അവനെ നോക്കി.... അവനോട് യാത്ര പറഞ്ഞവർ അവിടുന്നിറങ്ങി, തിരികെയുള്ള യാത്രയിൽ അനു എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു, പക്ഷെ അതൊന്നും കേൾക്കാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല ദച്ചു....! അഗ്നി,നമുക്ക് നാളെ ഒരിടം വരെ പോകാം....

രാത്രിയിൽ ഓഫീസിലെ എന്തൊക്കെയോ ഫയൽ നോക്കുന്നതിനിടയിലാണ് ദച്ചു അവനോട് ചോദിച്ചത്.... എവിടേക്കാടോ??? അതൊക്കെ പറയാം, നാളെ മോർണിംഗ് തന്നെ പോണം.... ഹാ, ഒന്നൂല്ലേലും എന്റെ ഭാര്യ ആദ്യമായ് പറഞ്ഞ കാര്യമല്ലേ അങ്ങ് അനുസരിച്ചേക്കാന്നെ..... കുസൃതിചിരിയോടെ അവളെ നോക്കി അവൻ പറഞ്ഞു............ പിറ്റേന്ന് രാവിലെ തന്നെ അവർ പോകാൻ റെഡി ആയി, ഈവെനിംഗ് ആണ് ഫ്ലൈറ്റ്, അതിന് മുൻപ് പ്ലാൻ ചെയ്തത് പോലെ എല്ലാം നടക്കണമെന്നവൾ തീരുമാനിച്ചു.... ശ്രീചര്യാ ആയുർവേദമഠം! കാർ നിർത്തിയതും മുന്നിൽ കണ്ട ബോർഡ് ഏദൻ ഒന്നുറക്കെ വായിച്ചു... ഇവിടെഎന്താടാ ??? ഇച്ചായൻ, വാ പറയാം....... എഡ്വിചൻ കാറിൽ നിന്നിറങ്ങി, പിന്നാലെ ഏദനും.... എഡ്വിൻ, നമ്മളിതെന്തിനാ ഇങ്ങോട്ട് വന്നേ??? മഠത്തിന്റെ ഗേറ്റ് കടന്നും അവൻ നടക്കുന്നത് കണ്ട് ഏഥൻ അസ്വസ്ഥതയോടെ ചോദിച്ചു... എല്ലാം പറയാമെന്ന് പറഞ്ഞില്ലേ ഇച്ചായാ, ഇച്ചായൻ വാ.. നമ്മളെ കാത്ത് കുറച്ചുപേരുണ്ട്! നമ്മളെകാത്തോ??? സംശയത്തോടെ അവൻ പിറുപിറുത്ത് എഡ്വിന് പിന്നാലെ നടന്നു, റിസപ്ഷനിൽ എന്തോ പറഞ്ഞ് നേരെ അവർ പോയത് അവിടുത്തെ ഉദ്യാനത്തിലേക്കായിരുന്നു... ട്രെഡിഷൻ ഒട്ടും ചോർന്നുപോകാത്ത രീതിയിലുള്ള ഒരു മഠമായിരുന്നു, അത്,

വൈദ്യശാലയാണെന്ന് തോന്നിക്കാത്ത ചുറ്റുപാട്... പുൽത്തകിടിലൂടെ നടക്കുമ്പോൾ അവിടുത്തെ ഓരോ കാഴ്ചയും ആസ്വദിക്കുകയായിരുന്നു അവർ.... മഠത്തിന്റെ ഒരു കോണിൽ തിരിഞ്ഞുനിൽകുന്ന രണ്ട് പേരെ കണ്ടതും അമ്പരപ്പോടെ അവൻ എഡ്വിനെ നോക്കി....... ദച്ചു...!! എഡ്വിൻ അവരിലൊരാളെ വിളിച്ചതും രണ്ട് പേരും പിന്തിരിഞ്ഞു... കണ്മുന്നിൽ നിൽക്കുന്ന മറ്റേരൂപത്തെ കാണ്കെ ഏദന്റെ മുഖം വരിഞ്ഞുമുറുകി, അവനും മറിച്ചായിരുന്നില്ല ഭാവം.... കണ്ണുകളിലേക്ക് ചുവപ്പ് കലരവേ ആ ശരീരം നിന്ന് വിറ പൂണ്ടു... നീ യോ???????? നീ എന്താടാ ഇവിടെ?????? എഡ്വി, നീ ഇതിനാണോ എന്നെ ഇങ്ങോട്ട്.. കത്തുന്ന ഒരു നോട്ടം അവന് നേരെ നോക്കികൊണ്ട് ഏദൻ അലറി.... @&#-₹*മോനെ, നിനക്കെങ്ങെനെ ധൈര്യം വന്നെടാ എന്റെ മുന്നിൽ വരാൻ???? ദേഷ്യത്തോടെ അഗ്നി അവന്റെ ഷർട്ടിൽ പിടിമുറുക്കിയതും, അതേ ശക്തിയിൽ അവൻ അഗ്നിയെ തിരിച്ചു തള്ളി, ഒരു പൊട്ടിതെറി പ്രതീക്ഷിച്ചെങ്കിലും ഇത്തരത്തിലൊന്ന് അവൾ കണക്ക്കൂട്ടിയിരുന്നില്ല.... ഒരുനിമിഷം പതറി പോയിരുന്നു ദച്ചു, ചുറ്റുമുള്ളവർ തങ്ങളെ ശ്രദ്ധിക്കുന്നുവെന്ന് കണ്ടതും അമർഷത്തോടെ അവൾ രണ്ടിന്റെയും ഇടയ്ക്ക് കയറി, അപ്പോഴേക്കും കാര്യം തിരക്കാൻ വന്ന ചിലരോടായി ചിലത് പറയാൻ പോയി എഡ്വിൻ.... അഗ്നി.... ഇച്ചാ..... നിങ്ങളെന്താ ഈ കാണിക്കുന്നേ??? കൈ എടുക്കെ.... അഗ്നി, പ്ലീസ്..... എവിടുന്ന്??? രാണ്ടും കേട്ട ഭാവമില്ല, ഓഹോയ്‌ അത്രയ്ക്കയോ??

ദേഷ്യത്തോടെ അവൾ രണ്ടിനെയും ചൂഴ്ന്നു നോക്കി. ഒന്ന് നിർത്താൻ.....!!!!!!!!!! പോര് വിളിക്കാനൊരുങ്ങുന്ന രണ്ട് ഘഡോൽകചൻമാരുടെ ഇടയിൽ കേറി നിന്നവൾ ഉച്ചത്തിൽ അലറി......... നിങ്ങളെ ഇവിടെ കൊണ്ട് വന്നത് തമ്മിൽത്തല്ലി ചാകാനല്ല, ഇനി ചാവണേൽ പോയി ചാവ്,അല്ലപിന്നെ.... ദേഷ്യത്തോടെ രണ്ടിനെയും മാറി മാറി നോക്കി കുറച്ച് മുന്നിലേക്ക് നീങ്ങി നിന്നു,.. ഇവനെ നിനക്കെങ്ങെനെയാ പരിചയം??? ഇവനെ കാണാനായിട്ട് എന്തിനാ നീ എന്നെ ഇങ്ങോട്ട് കൊണ്ടുവന്നെ?????? പിന്നിൽ നിന്നും അഗ്നി ചോദിച്ച ചോദ്യത്തിനുള്ള് മറുപടി തന്റെ ഒന്നോ രണ്ടോ വാക്കുകൾ അല്ലെന്നറിയാവുന്നത് കൊണ്ട് മൗനമായി നിന്നു അവൾ... ദച്ചു നിന്നോട് ചോദിച്ചത് കേട്ടില്ലേ??ഇവിടെ എന്താണെന്ന്???? അത് ഞാൻ പറയാം ചേട്ടാ..... പെട്ടെന്ന് കുറച്ച് പിന്നിലായി തനിക്ക് പരിചിതമായ ഒരു ശബ്ദം കേട്ടതും തിരിഞ്ഞുനോക്കി അവൻ,അതേപോലെ ഏദനും.... പുൽതകിടിലൂടെ നീങ്ങിവരുന്ന വീൽചെയറിൽ ദേവയെ കണ്ടതും അത്ഭുതത്തോടെ അവൻ ദച്ചുവിനെ നോക്കി......

ഒരു പട്ട് പാവാടയാണ് വേഷം, മുടി അഴിച്ചിട്ടിട്ടുണ്ട്.. കണ്ണുകൾ ഒതുക്കത്തിലെഴുതി ഒരു കുഞ്ഞിപൊട്ട് കുത്തിയിട്ടുണ്ട്... മോളെ... നീ ഇവിടെ...മോൾക്ക് സുഖാണോ??? അത്യധികം വാത്സല്യത്തോടെ അവളുടെ മുന്നിൽ മുട്ടുകുത്തിയിരുന്ന് ആ നെറുകയിൽ തലോടികൊണ്ടവൻ ചോദിച്ചു...... സുഖാണല്ലോ, കൊച്ചേട്ടനോ??? ഒരല്പം പോലും കുറുമ്പ് വിട്ടുമാറാത്ത അവളുടെ ആ മറുപടി കേൾക്കെ ഒരുവേള അവന്റെ കണ്ണുകൾ ഈറനണിഞ്ഞു, അടുത്ത നിമിഷം അത് ഏദന് നേരെയുള്ള തീഗോളമായി മാറി......അപ്പോഴെല്ലാം കാര്യമറിയാതെ ദേഷ്യം കടിച്ചുപിടിച്ചു നിൽക്കുകയായിരുന്നു ഏഥൻ...! .........മോനെ, നീ കാരണം എന്റെ കൊച്ച്..... ഇരുന്നിടത്ത് നിന്ന് ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി അവന് നേർക്ക് ചീറിപായാൻ ഒരുങ്ങിയവനെ പക്ഷെ അവൾ തടഞ്ഞു.... വേണ്ടാ ഏട്ടാ.........ആ കൈകളിൽ അവളുടെ കൈയുടെ പിടി മുറുകി എന്നെ വിട് മോളെ,നിന്നെ ഇങ്ങെനെയാക്കിയ ഇവനെ ഇന്ന് കൊല്ലും ഞാൻ..... കൊന്നോ, പക്ഷെഅതെന്നെ ഇങ്ങെനെ ആക്കിയ ആളെയല്ലേ??? അല്ലാതെയും ഇയാളെ അല്ലല്ലോ.!!!! എടുത്തടിച്ചതുപോലെയുള്ള ആ മറുപടിയിൽ ഒരുനിമിഷം തറഞ്ഞുനിന്നുപോയി അഗ്നി...!! മോളെ???? അതേ ഏട്ടാ..... എന്റെ ഈ അവസ്ഥയ്ക്ക് കാരണം ഇയാൾ അല്ല...!!!

ദേവേ, നീ എന്തൊക്കെയാ ഈ പറയുന്നേ???? ഇവൻ.. ഈ ഏദനല്ലേ നിന്നെ അന്ന് ഉപദ്രവിക്കാൻ ശ്രമിച്ചേ??? അതേ ഏട്ടാ, എന്നെ ഉപദ്രവിക്കാൻ നോക്കിയ ആള് എന്നോട് പറഞ്ഞ പേര് ഏദൻ എന്നാ.. പക്ഷെ അതിയാൾ അല്ല...!!! ഓഹ്............ അവനൊന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല... ഞരമ്പുകളെല്ലാം പിടയുന്നത് പോലെ.... സമനില തെറ്റുന്നത് പോലെ തോന്നിയതും ആ കൈകളിൽ ദച്ചുവിന്റെ പിടി വീണിരുന്നു.... മിഴികളാൽ ആ പ്രണയിതാക്കൾ പരസ്പരം കൈത്താങ്ങായ നിമിഷം...!! ദച്ചു, എന്താടോ ഇതൊക്കെ.. ദേവമോള് എന്തൊക്കെയാ ഈ പറയുന്നേ??? സത്യമാണ് അവൾ പറയുന്നത്.... എല്ലാം ഞാൻ പറയാം, അതിന് മുൻപ് നിങ്ങൾ അറിയേണ്ട ചിലതുണ്ട്, നിങ്ങൾ പോലും അറിയാതെ നിങ്ങളുടെ ജീവിതത്തിൽ സംഭവിച്ചത്.... അത്രയും പറഞ്ഞ് അവൾ ഏദന്റെ അടുക്കലേക്ക് നീങ്ങിനിന്നു.... തന്റെ ജീവിതം നശിപ്പിച്ചവനോടുള്ള പ്രതികാരം ഈ പെണ്ണിലൂടെ തീർക്കാൻ തുടങ്ങും മുന്നേ ഞാൻ പറയുന്നത് കൂടി കേൾക്കണം, പ്ലീസ്.. ഇതൊരു അപേക്ഷയാണ്, എന്റെ ഇച്ഛയോടുള്ള ദച്ചുവിന്റെ അപേക്ഷ...!!! ഏദന് മുന്നിൽ അവൾ കൈകൂപ്പി നിന്നും, എത്ര നേരമെന്നറിയാതെ.. എഡ്വിൻ തട്ടിയപ്പോഴാണ് അവൾ മുഖമുയർത്തി അവനെ നോക്കുന്നത്..,

ശേഷം കണ്ണുകൾ അമർത്തി തുടച്ച് അവർക്കറിയാത്ത അവരുടെ കഥ പറയാനായി തുടങ്ങി....... നിങ്ങൾ നാലാളുകളുടെയും ജീവിതത്തിൽ സംഭവിച്ചത് ഒരിക്കലും എവിടെയും നടക്കാൻ പാടില്ലാത്തതാണ്, പക്ഷെ അത് നിങ്ങൾ വിചാരിക്കുന്നത് പോലെയല്ല..... അഗ്നി, നീ ചോദിച്ചില്ലേ ആരാണ് ഈ മനുഷ്യനെന്ന്??? ഏഥൻ എന്റെ ഇച്ചയാണ്, അന്നമ്മേടെ കസിൻ, അവളെപ്പോലെ എനിക്കും ബ്രദർ... അന്ന് നിന്റെ ആൽബംസിൽ ഇച്ചേടെ ഫോട്ടോ കണ്ടപ്പോൾ തുടങ്ങിയ സംശയമാണ് എന്നെ ഇതിലേക്ക് കൊളുത്തിയിട്ടത്.. പിന്നെ അങ്ങോട്ട് പലതും അറിയാനുള്ള ശ്രമത്തിലായിരുന്നു, അറിഞ്ഞു........ താനറിഞ്ഞവയൊക്കെ രണ്ടാളോടുമായി അവൾ പങ്കുവെച്ചു.. അമ്പരപ്പായിരുന്നു ആ മുഖങ്ങളിൽ, നിങ്ങൾ വിചാരിക്കുംപോലെ പരസ്പരം നിങ്ങളല്ല നിങ്ങളുടെ ജീവിതം തകർത്തത്....അന്നേ ഒന്ന് തുറന്ന് സംസാരിച്ചിരുന്നുവെങ്കിൽ ഇങ്ങെനെ ഒന്നും ഒരിക്കലും ഉണ്ടാകില്ലായിരുന്നു.....അവൾ രണ്ടാളെയും മാറി മാറി നോക്കി.. ആ മുഖങ്ങൾ കുനിഞ്ഞ് മിഴികൾ നിലത്തേക്ക് നോട്ടം പായിച്ചു നിൽക്കുകയാണ്..... ഇച്ച വിചാരിക്കുന്നത് പോലെ അന്ന് ഇവരല്ല ആ ഡ്രിങ്ക്സിൽ മയക്ക്മരുന്ന് കലർത്തിയത്, അതുപോലെ അഗ്നിയുടെ കൈയിലുണ്ടായിരുന്ന കത്തും അഗ്നിയെഴുതിയതായിരുന്നില്ല...

അവൾ പറയുന്നതൊക്കെ ഒരു കൊച്ചു കുഞ്ഞ് കഥ കേൾക്കുന്നതുപോലെ അമ്പരന്ന് നിന്ന് കേൾക്കുന്നവനെ കണ്ടപ്പോൾ വല്ലാത്ത ഒരു വാത്സല്യം തോന്നിയവൾക്ക്... അതുപോലെ അഗ്നി, ദേവയെ അന്ന് ഏദന്റെ പേര് ഉപദ്രവിച്ചത് മറ്റൊരാളാണ്, അയാൾ തന്നെയാണ് നകുലിനെയും........ അതിലൊന്നും ഇച്ചയ്ക്ക് ഒരു പങ്കുമില്ല, അറിഞ്ഞുകൊണ്ടല്ലെങ്കിലും താൻ കാരണം ഇച്ചയ്ക്ക് സ്വന്തം ജീവിതമാണ് തകർന്നത്.....മനഃപൂർവമല്ലെങ്കിലും ഇച്ചേടെ ജീവിതം തകർത്തത് നീയാണ് അഗ്നി, അല്ലാതെ ഇച്ചയല്ല......... ദച്ചു പറഞ്ഞത് കേൾക്കേ വല്ലാത്തൊരു ഭാവമായിരുന്നു അവനിൽ, പയ്യെ ആ മിഴികൾ ദേവയിലേക്ക് നീളെ ആ മുഖവും ബോധ്യപ്പെടുത്തി കേട്ടതൊക്കെ സത്യമായിരുന്നു എന്ന്...... തകർന്നുപോയിരുന്നു അവൻ, ശരീരം തളരുംപോലെ തോന്നിയതും ആശ്രയമെന്നപോലെ അവിടുത്തെ ബെഞ്ചിലേക്ക് ഇരുന്നു..... നിറക്കണ്ണുകളോടെ അവന്റെ ഈ അവസ്ഥ അവൾ കണ്ട് നിന്നു, ഊഹിച്ചതാണ് ഇങ്ങനെയൊക്കെ തന്നെ സംഭവിക്കുമെന്ന് മെല്ലെ ഏദന്റെ അടുക്കലേക്ക് നടന്നു... മനഃപൂർവമല്ലെങ്കിലും എന്റെ ഭർത്താവ് കാരണം നഷ്ടപ്പെട്ടത് ഇച്ചയ്ക്കാണ്, ജീവിതവും പ്രണയവും കുടുംബവുമൊക്കെ.... എങ്ങെനെ അതിനൊക്കെ പ്രായശ്ചിത്തം ചെയ്യുമെന്നറിയില്ല.. ഒരപേക്ഷ മാത്രം, സത്യങ്ങളെല്ലാം അറിഞ്ഞ് തകർന്നിരിക്കുന്ന ആ മനുഷ്യനെ വെറുതെ വിടണം...പ്രതികാരം വീട്ടാൻ തോന്നുന്നെങ്കിൽ എന്റെ ജീവനെടുത്തോ.....

തന്റെ മുന്നിൽ തൊഴുകൈയോടെ നിൽക്കുന്നവളെ ഒന്ന് നോക്കി, അവൻ മുന്നോട്ട് നടന്നു.... അഗ്നിയ്‌ക്കരികിൽ ചെന്ന് നിൽക്കെ അവന്റെ മനസ്സിൽ കഴിഞ്ഞുപോയവയൊക്കെ അലതല്ലി........ മെല്ലെ ആ കൈ അവന്റെ തോളിൽ വീണു... അഗ്നി.... സൗമ്യമായ സ്വരത്തോടെ ഏദൻ വിളിച്ചു..... ഞാൻ.. എനിക്ക് എനിക്ക് തെറ്റ് പറ്റിയെടോ.. ഒന്നുമറിയാതെ ഞാൻ തന്നോട്.... പാപിയാ ഞാൻ.. മഹാപാപി, എന്റെ നകുൽ പോലും എന്നോട് പൊറുക്കില്ല...... അടുത്ത നിമിഷം അവന്റെ ശരീരത്തേക്ക് ചാഞ്ഞ് പൊട്ടികരയുന്ന അഗ്നിയെ കണ്ടപ്പോൾ സന്തോഷം കൊണ്ട് അവർ മൂന്നുപേരുടെ ഹൃദയം നിറഞ്ഞു....... എന്റെ ഭാഗത്തും തെറ്റുണ്ട്, അന്ന് ഞാനെങ്കിലും നിങ്ങളോട് സത്യങ്ങൾ ചോദിക്കണമായിരുന്നു..... പരസ്പരം ആലിംഗനം ചെയ്തുകൊണ്ട് അവർ കഴിഞ്ഞുപോയ ഓരോന്നായി പറയാൻ തുടങ്ങി.......പെറ്റേന്ന് എന്തോ ഓർത്തതുപോലെ രണ്ടാളും നോട്ടം അവൾക്ക് നേരെ നീട്ടി... എന്താ? പുരികക്കൊടി പൊക്കി അവൾ ചോദിച്ചതും അവർക്ക് ചോദിക്കാനുണ്ടായിരുന്നത് ഒരു ചോദ്യമായിരുന്നു... ആര്?? എന്തിന്??? പറയാം, പക്ഷെ അറിഞ്ഞിട്ട് പ്രതികാരം എന്ന് പറഞ്ഞുകൊണ്ട് പോകരുത്... അത്ര സ്ട്രോങ്ങ്‌ അല്ലാത്ത ഒരു മൂളൽ മറുപടി കിട്ടിയതും ഒരു കുഞ്ഞ് ചിരിയോടെ അവളയാളുടെ പേര് പറഞ്ഞു... അലക്സ്!അലസ്ക് സാമുവൽ.. ഇച്ചയുടെ കൂടെ അഡ്മിഷന് വന്ന NRI പയ്യൻ, ഇച്ചേടെ കോളേജിലെ ഏറ്റവുംവലിയ സുഹൃത്ത്... അലക്സോ???

ആ പേര് കേട്ടതും അവരുടെ മനസ്സിൽ വന്നത് ഒരു സോഡാകുപ്പി ഗ്ലാസും വെച്ച് ഒരു പാവത്താനെ പോലെ നടന്നുപോകുന്ന രൂപമായിരുന്നു... അവനെന്തിന് ഇതൊക്കെ??? പല്ലുകൾ കൂട്ടിയിറുമ്മി ഏദൻ ചോദിച്ചു... കാരണം രണ്ടുണ്ട്, ഒന്ന് പ്രതികാരവും മറ്റേത് പ്രണയവും... അയാൾക്ക് ലയ ചേച്ചിയെ ഇഷ്ടമായിരുന്നു, പക്ഷെ അത് ആ ശരീരത്തോടായിരുന്നു ന്ന് മാത്രം .. അന്ന് അയാളാണ് ഡ്രിങ്ക്സിൽ സ്ലീപ്പിങ്പിൽസ് കലക്കിയത്.. പക്ഷെ ഭാഗ്യത്തിന് അന്നവിടേക്ക് ഇച്ചയും നകുലേട്ടനും വന്നു.. പിന്നെ അത് വഴക്കായി അന്ന് ചേച്ചിയുടെ വീട്ടിലെല്ലാം അറിയിച്ചതും അയാളാണ്.. അയാൾക്ക് നകുലേട്ടനോട് ഒരു പകയുണ്ടായിരുന്നു, നകുലേട്ടന്റെ അച്ഛൻ സഖാവ് മാധവൻ കാരണം അപമാനവും ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വന്ന ഒരു അബ്കാരിയുടെ മകനായിരുന്നു അലക്സ്. ആ പക അയാൾക്ക് നിങ്ങളോടുണ്ടായിരുന്നു.. എല്ലാം അയാളുടെ പ്ലാനിങ്ങായിരുന്നു.. അന്ന് ഇച്ചയുടെ കൈയിൽ കിടന്ന വാച്ചും ഫോണും തന്ത്രത്തിൽ കൈക്കലാക്കി അപകടം നടന്നിടത്ത് കൊണ്ടിട്ടു അയാൾ,.... ഇച്ഛടെ ശബ്ദം ഒരാളെ കൊണ്ട് അനുകരിപ്പിച്ച് ദേവയെ വിളിച്ചതും അയാളായിരുന്നു... അങ്ങെനെ വിചാരിച്ചതൊക്കെ അയാൾ നേടി പക്ഷെ....... കൊല്ലും ഞാനിന്ന് ...........മോനെ... അവൾ പറയുന്നത് മുഴുവൻ കേൾക്കാതെ അലറിക്കൊണ്ട് തിരിഞ്ഞു നടക്കാനൊരുങ്ങി അഗ്നി.... അതിന് അയാളിന്ന് ഉണ്ടായിട്ട് വേണ്ടെ??? വാട്ട്‌??? അതേ, ഇച്ചായാ.... രണ്ട് വർഷം മുൻപൊരു ആക്സിഡന്റിൽ അയാൾ പോയി.. ചെയ്ത് കൂട്ടിയ തെറ്റിന്റെയൊക്കെ ശിക്ഷ...!! പുച്ഛത്തോടെ എഡ്വിൻ പറഞ്ഞത് കേട്ട് ഒരു പുച്ഛചിരി ദച്ചുവിൽ നിറഞ്ഞു..............

നിങ്ങളൊക്കെ ഇതെങ്ങെനെ??? അതിനൊരു ചിരിയോടെ അവൾ ദേവയുടെ അടുത്തേക്ക് നീങ്ങിനിന്നു,അവളുടെ കവിളിൽ മെല്ലെ തട്ടി അവർ രണ്ടാളെയും നോക്കി..മെല്ലെ അവൾ പറയാൻ തുടങ്ങി ഇന്നലെ എഡ്വിനെ കണ്ടതിൽ പിന്നെ നടന്ന സംഭവങ്ങളെ പറ്റി..... സത്യങ്ങളറിയാൻ ദേവയെ എനിക്ക് കണ്ടെത്തണമായിരുന്നു,.... ആന്റി കുളിക്കാൻ പോയ സമയത്ത് ഞാൻ ആന്റിയുടെ ഫോണിൽ നിന്ന് ദേവയുടെ നമ്പർ എടുത്തു... ഹലോ ദേവയല്ലേ?? അതേ... ഞാൻ ദക്ഷിണ,അഗ്നിയുടെ വൈഫ് ആണ്... എന്റെ കൊച്ചേട്ടന്റെ ഭാര്യയാണോ?? ചേച്ചി 😍....... സുഖാണോ ചേച്ചിയ്ക്ക്!!നിങ്ങളുടെ കല്യാണത്തിന് എനിക്ക് വരാൻ പറ്റിയില്ല... അറിയാം മോളെ... നമുക്ക് എത്രയും പെട്ടെന്ന് കാണാലോ, പക്ഷെ ഇപ്പോ ഞാൻ വിളിച്ചത് വേറൊന്നിനാ.... അവൾ പറഞ്ഞത് കേട്ട് ദേവയുടെ ശബ്ദം ഇടറി,എങ്കിലും അവൾ നടന്നതൊക്കെ ദച്ചുവിനോട് പറഞ്ഞു... മോളെ ഞാൻ നിനക്ക് കുറച്ച് ഫോട്ടോസ് അയച്ചു തരാം... അതിൽ ആ ആളെ ഒന്ന് തിരിച്ചറിയുവോ.. അങ്ങെനെ ഇവൾ അയച്ചുതന്ന ഫോട്ടോ അലക്സിന്റെതായിരുന്നു... അപ്പോഴേ ഞാൻ എഡ്വിച്ചനെ വിവരം അറിയിച്ചു,പിന്നെ ഒരു രാത്രി കൊണ്ട് ഞങ്ങൾ അന്വേഷിച്ചു കണ്ടെത്തിയതാണെല്ലാം...... ദച്ചു പറഞ്ഞുനിർത്തിയതും ആ രണ്ട് ഘടോൽകചന്മാരുടെയും കണ്ണുകൾ അമ്പരപ്പോടെ അവർ മൂന്നിനെയും മാറി മാറി നോക്കി..... ശേഷം പരസ്പരം ഒരു പുഞ്ചിരിയോടെ അവർ ഇറുകെ പുണർന്നു.........(തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story