ദക്ഷാഗ്‌നി: ഭാഗം 50

dakshagni

എഴുത്തുകാരി: നിരഞ്ജന

 അയാം സോറി ഏദാ.. ഞാൻ കാരണം തനിക്കുണ്ടായ നഷ്ടങ്ങൾക്ക് എങ്ങെനെയാ ഞാൻ... എന്റെ നെഞ്ച് നീറുന്നു...... അവന്റെ തോളോട് ചേർന്ന് നിൽകുമ്പോഴും അഗ്നിയുടെ മുഖം താഴ്ന്നിരുന്നു.... താൻ പറഞ്ഞതൊക്കെ ശെരിയാ, നഷ്ടങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ട്, എന്റെ അപ്പച്ചൻ, ലയ, കഴിഞ്ഞു പോയ നാലഞ്ച് വർഷം.....അങ്ങെനെ ഓരോന്നും...അതൊന്നും എനിക്ക് തിരിച്ചു കിട്ടുന്നതല്ല, പക്ഷെ, ഇപ്പോ എനിക്കതിലൊന്നും ഒരു വിഷമവും തോന്നുന്നില്ല...പകയും പ്രതികാരവും കുമിഞ്ഞുകൂടിയ മനസ്സുമായി വെറി പിടിച്ചു നടന്ന എന്നെ ഇന്നിങ്ങെനെ ആക്കിയത് എന്റെ ദച്ചൂട്ടിയാ... അവനവളെ നോക്കി, ചെറുചിരിയോടെ ദേവയുടെ പിന്നിൽ നിൽക്കുന്നവളെ കൈ ആട്ടി അവൻ അടുത്തേക്ക് വിളിച്ചു... ഇച്ച.......... ദച്ചൂട്ടി.... 😘 അവനവളെ ചേർത്ത് നിർത്തി, അത് കാണ്കേ അഗ്നിയുടെയും ചൊടിയിൽ ഒരു പുഞ്ചിരി വിരിഞ്ഞു... ഡോയ്‌ കാട്ടുമാക്കാനെ കണ്ടോ എനിക്ക് ചോദിക്കാനും പറയാനും ഇനി എന്റെ ഇച്ച കൂടി കാണും... പുരികം പൊക്കി ഇടുപ്പിൽ കൈച്ചേർത്ത് അവൾ പ്രത്യേകതാളത്തിൽ പറഞ്ഞു..

പിന്നല്ലാതെ, ദേ അളിയാ എന്റെ കൊച്ചിനെ എങ്ങാനും വേദനിപ്പിച്ചാൽ ഉണ്ടല്ലോ.. നല്ല കാഞ്ഞിരപ്പള്ളി അച്ചായന്റെ ഇടി നീ വാങ്ങും... അന്ന് കോളേജിൽ വെച്ച് തന്നതുപോലെയുള്ളതാണോ അളിയാ 🤭.... ഹഹഹഹഹ......... ആർത്ത് ചിരിച്ചുകൊണ്ട് ഏദൻ തന്റെ രണ്ട് വശത്തിലേക്ക് അവർ രണ്ടാളെയും ചേർത്ത് പിടിച്ചു.. ഇപ്പോൾ നമ്മൾ ഔട്ട്‌ 😒.... എഡ്വിൻ പരിഭവത്തോടെ പറഞ്ഞതും ദേവയുടെ മുഖവും കപടപിണക്കത്താൽ മുഖം കോടിച്ചു... കൊച്ചേട്ടന്റെ ദേവമോള് അങ്ങെനെ പിണങ്ങുമോ?? ദേവയുടെ അടുത്തേക്ക് ചെന്ന് അവളുടെ വയറ്റിടയിൽ അവൾ ഇക്കിളിയിടാൻ തുടങ്ങി... ആഹ്, കൊച്ചേട്ടാ. വേണ്ടാട്ടോ.. ഏട്ടാ....ഹഹഹ പാതി തളർന്നുപോയെങ്കിലും അവളുടെ കിലുകിലെയുള്ള ചിരിയ്ക്ക് വല്ലാത്ത ഒരു ഭംഗിയായിരുന്നു, എന്തോ ഒരുനിമിഷം അവളെ തന്നെ നോക്കി നിന്നുപോയി ഏഥൻ...! ഹ്മ്മ് ഹ്മ്മ്...... എന്നതാടി???? അല്ല, എന്താന്നെ ഒരു നോട്ടമൊക്കെ 😌.... എന്ത് നോട്ടം? ഞാൻ അഗ്നിയെ നോക്കിയതായിരുന്നു 😒 ഉവ്വ്വ്വ, അഗ്നിയെ നോക്കുന്നത് ഞാൻ കണ്ടായിരുന്നു 😌..... നിനക്കെന്താടി പെണ്ണെ,... അതേയ് ഇച്ചാ...

ഈ സിംഗിൾ ലൈഫ് ഒക്കെ ബോറല്ലേ 😌ഒന്ന് മിങ്കിൾ ആകണ്ടേ....... ഓ വേണ്ടെന്നേ.. നമ്മളൊക്കെ ഇങ്ങെനെയങ്ങ് പൊയ്ക്കോളാം, തല്കാലം മോള് ചെല്ല്... ഇച്ചാ അതല്ല.... ദേ അഗ്നി..... അവൾ എന്തോ പറയാൻ വന്നതും അതിന് മുന്നേ അവൻ എഡ്വിനോടും ദേവയോടും കാര്യം പറഞ്ഞുനിൽക്കുന്ന അഗ്നിയെ വിളിച്ചു... ദേ, ഈ പെണ്ണിനെ വിളിച്ചോണ്ട് പോകാൻ നോക്ക്.. ല്ലേൽ മിക്കവാറും നീ വിധവൻ ആയിപ്പോകും 😒.... ഹഹഹ ഇത്രപെട്ടെന്ന് രണ്ടും കൂടി ഡ്രൈവാഷ് ആയോ??? എഡ്വിന്റെ ചോദ്യം കേട്ടതും ഏദന്റെ വയറിനിട്ടൊരു കുത്തും കൊടുത്ത് അവൾ എഡ്വിനരികിലേക്ക് ചാടി... അതേ, എഡ്വിച്ചാ.. ഈ ഇച്ചയെ ഞാനൊന്ന് ഉപദേശിക്കാന്ന് കരുതിയതാ... ഹാ അങ്ങേർക്ക് നന്നാവണ്ടേൽ വേണ്ടാ 😒എനിക്ക് എഡ്വിച്ചനുണ്ടല്ലോ.... എന്റെ പൊന്നുമോളെ ആളെ വിട്ടിട്.. ഞാൻ എങ്ങെനെയെങ്കിലും ഒന്ന് ജീവിച്ചു പോകുന്നത് കണ്ടിട്ട് നിനക്ക് സഹിക്കുന്നില്ല അല്ലേടി കുരുപ്പേ 🥴 അതേയ് എഡ്വിച്ചാ....... മതി മതി,നീ ഇനി ഒന്നും പറയണ്ടാ രണ്ടും കൂടി പോകാൻ നോക്കിക്കേ, അല്ലേൽ ഫ്ലൈറ്റ്ഒക്കെ അതിന്റെ പാട്ടിന് പോകും....... സത്യത്തിൽ അപ്പോഴാണ് രണ്ടിനും അതിന്റെ കാര്യം തന്നെ ഓർമ വന്നത്, 7മണിക്കാണ് ഫ്ലൈറ്റ്,5മണിയ്ക്ക് എയർപോർട്ടിൽ ചെല്ലണം, ഇപ്പോൾ ടൈം 12 കഴിഞ്ഞു......

പിന്നെയൊട്ടും താമസിച്ചില്ല, വൈദ്യരെ കണ്ട് അനുവാദം വാങ്ങി ദേവയുമായി രണ്ട്കൂട്ടരും ഒരു ഔട്ടിങ്ന് പോയി, നട്ടുച്ചയായത് കൊണ്ട് ബീച്ചോ പാർക്കോ ഒന്നും പറ്റാത്തത്കൊണ്ട് നല്ലൊരു റെസ്റ്റോറന്റിലേക്ക് വെച്ചുപിടിച്ചു.... ഒന്നിച്ചിരുന്നൊരു ആഹാരം കഴിക്കൽ... എത്രയൊക്കെ അഭിനയിക്കാൻ നോക്കുമ്പോഴും ഏദന്റെയും അഗ്നിയുടെയും ഉള്ളിലെ പിടയൽ ദച്ചു അറിയുന്നുണ്ടായിരുന്നു, അതുകൊണ്ട് തന്നെ അവരെയൊന്ന് റിലാക്സ് ആക്കാൻ മാക്സിമം അവൾ ശ്രമിച്ചുകൊണ്ടേയിരുന്നു, കൂട്ടിന് എഡ്വിനും....ദേവ സൈലന്റ് ആയിരുന്നു, ആവിശ്യത്തിന് മാത്രം സംസാരിക്കുന്ന ഒരു പ്രകൃതം... ഏഥൻ അവളെ കണ്ടറിയുകയായിരുന്നു... ചിരിക്കുമ്പോൾ പോലും വല്ലാത്തയൊരു ഒതുക്കമുള്ളതുപോലെ.... Happy ജേർണി.......!!! രണ്ടാളെയും യാത്ര അയച്ച് ഏദനും എഡ്വിനും കാറിൽ കയറി, പിന്നിൽ ദേവയും... അവളെ മഠത്തിലാക്കി അവർ കോട്ടയത്തേക്ക് തിരിച്ചു.... ഇത്ര പെട്ടെന്ന് എല്ലാം മറക്കാൻ ഇച്ചയ്ക്ക് കഴിഞ്ഞോ?? ഒരു നുള്ള് സങ്കടംപോലും തോന്നിയില്ലേ എല്ലാം കേട്ടപ്പോൾ??? എഡ്വിന്റെ ചോദ്യം കേട്ടതും ചിരിയോടെ ഏദൻ അവനെ നോക്കി...

ഇല്ലെന്ന് പറഞ്ഞാൽ കള്ളമായി പോകും എഡ്വി, പക്ഷെ അതൊരിക്കലും എന്നെ ഓർത്തിട്ട് മാത്രമല്ല, ശെരിയാ നഷ്ടം മാത്രമേ എനിക്കുണ്ടായിട്ടുള്ളൂ പക്ഷെ അതിനൊക്കെ ഒരു പരിധി വരെ ഞാനും കാരണമല്ലേ.... ഞാനെങ്കിലും ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ ഇങ്ങെനെയൊന്നും ഒരിക്കലും ഉണ്ടാകില്ലായിരുന്നു.. പിന്നെ എന്റെ നഷ്ടം, നമ്മുടെ അപ്പച്ചനെ നിനക്ക് അറിയാവുന്നതല്ലേ സത്യം വിട്ടൊരു കളിയില്ലല്ലോ റിട്ടയർഡ് മജിസ്‌ട്രെറ്റിന്, എനിക്കറിയാം ആ മനസ്സിൽ എന്നോട് ഒരു തരിപോലും ദേഷ്യം കാണില്ല, എല്ലാം വെറുമൊരു പുറംപൂച്ചിനായി.... പിന്നെ ലയ...... ജീവനായിരുന്നു അവളെനിക്ക്, പക്ഷെ ആരൊക്കെയോ എന്തൊക്കെയോ പറയുന്നത് കേട്ടിട്ട് എന്നെ തള്ളിപറഞ്ഞവളല്ലേ അവൾ.. അങ്ങെനെ നോക്കിയാൽ എനിക്ക് നഷ്ടപ്പെട്ടതൊക്കെ ശെരിക്കുമൊരു നഷ്ടപ്പെടൽ ആണോ???? ആഹാ, ഭയങ്കര തത്വജ്ഞാനമായല്ലോ ഇപ്പോ, ഇന്നലെ രാത്രിയിൽ കള്ളും വലിച്ചുകേറ്റി ഇങ്ങേനെയാണോ മനുഷ്യാ നിങ്ങൾ പറഞ്ഞത്.. എന്തൊക്കെയായിരുന്നു, എന്റെ ലയ.. അവൾ പോകാൻ കാരണം അവൻ.. കൊല്ലും, കൊലവിളിയ്ക്കും... ഹോ.. എന്നിട്ടിപ്പോ നേരം വെളുത്തപ്പോ അതെല്ലാം ആവിയായിപോയോ...?? കുസൃതിയോടെ എഡ്വിൻപറയുന്നത് കേട്ട് ഒന്നിരുത്തി ചിരിച്ചു അവൻ.......

ഇന്നലെ എന്നല്ല, സത്യങ്ങൾ അറിയുന്ന നിമിഷം വരെ അങ്ങേനെത്തന്നെയാടാ ഞാൻ കരുതിയെ, പക്ഷെ എല്ലാമറിഞ്ഞപ്പോൾ... എന്റെയൊന്നും നഷ്ടം ഒന്നുമല്ലെടാ.. നീ ഒന്നാലോചിച്ച് നോക്ക്, ആ ദേവ.. അവൾക്ക് നഷ്ടമായതിന്റെയും ആ പാവം അനുഭവിച്ചതിന്റെയും പകുതിയെങ്കിലും ഞാൻ അനുഭവിച്ചോ?? സ്വന്തമെന്ന് പറയുന്നവർ മാത്രമല്ല സ്വന്തം ചലനശേഷി കൂടി നഷ്ടായില്ലേ ആ പാവത്തിന്, അതും ഒന്നുമറിയാതെ ആരുടെയൊക്കെയോ പകയ്ക്കിടയിൽ പെട്ടുപോയതല്ലേ... അവന്റെ നെഞ്ചിൽ ആ മുഖം നിറഞ്ഞു.. അവളുടെ ആർത്തുള്ള ചിരിയും, കിളി കൊഞ്ചൽ പോലുള്ള ശബ്ദവും..., അവൻ പോലുമറിയാതെ ആ ചൊടിയിൽ ഒരിളം പുഞ്ചിരി പൊഴിഞ്ഞു, കൃത്യമായി അതവൻ എഡ്വിൻ കണ്ടെത്തുകയും ചെയ്തു.... ഈ ഇന്റർകാസ്റ്റ് മാര്യേജ് അത്ര വലിയ തെറ്റൊന്നുമല്ല അല്ലെ ഇച്ചായാ??? അതെന്താഡാ നിനക്കിപ്പോ അങ്ങനെയൊരു ചോദ്യം 🤨.. അല്ല, എപ്പോഴാ എന്തൊക്കെയാ നടക്കുന്നതെന്ന് അറിയില്ലല്ലോ.. അറിഞ്ഞിരിക്കാനാ.... മ്മ് മ്മ്..... അവന്റെ ആക്കിയുള്ള മറുപടിയ്ക്ക് ഒന്നിരുത്തിമൂളി ഏഥൻ മെല്ലെ പിന്നിലേക്ക് ചാഞ്ഞു, കണ്ണിന് കുറുകെ കൈ വെച്ച് മെല്ലെ കണ്ണടയ്ക്കുമ്പോൾ ദേവയെക്കുറിച്ച് ദച്ചു പറഞ്ഞതൊക്കെയായിരുന്നു അവന്റെ മനസ്സിൽ....!

പാവം ഏദൻ, അറിഞ്ഞുകൊണ്ടല്ലെങ്കിലും ഞാൻ കാരണം എന്തൊക്കെ അനുഭവിച്ചു???? എന്റെ പൊന്ന് അഗ്നി, അതൊക്കെ കഴിഞ്ഞതല്ലേ.. ഇച്ഛയ്ക്കും ഇപ്പോ ഒരു പ്രശ്നമില്ല, ഇനി തനിക്കെന്താ??? അല്ലേടി ദച്ചു എന്നാലും... ഒരേന്നാലുമില്ല, ദേ ഹണിമൂണിന് പോകാൻ പോകുമ്പോഴെങ്കിലും ഇങ്ങനെ മൂടികെട്ടിയ മുഖവുമായാ വരുന്നെയെങ്കിൽ ഞാനെങ്ങുമില്ല.. തന്നെതാൻ പോയി വന്നാൽ മതി.... കെറുവോടെ മുഖം കൂർപ്പിച്ച് പറഞ്ഞ് കാറിന്റെ എതിർവശത്തേക്ക് തിരിഞ്ഞിരുന്നു.... ഒരുമ്മ തരാൻ പാടില്ലെന്നോന്നും നിന്റെ ഉപ്പൂപ്പ പറഞ്ഞിട്ടില്ലല്ലോ ല്ലേ.... അടുത്ത നിമിഷം അവളുടെ കവിളിൽ അവന്റെ ചുണ്ടുകൾ പതിഞ്ഞതും കാതോരം ആ വാക്കുകൾ കേട്ടതും അമ്പരപ്പോടെ അവളവനെ നോക്കി.. എന്താടി ചുള്ളികമ്പേ??? മ്ച്ചും...... ചുണ്ട് കൂർപ്പിച്ചുള്ള അവന്റെ ഇരിപ്പ് കണ്ടത് ചുമല് കൂച്ചി അവൾ യന്ത്രികമായി തല വെട്ടിതിരിച്ചു...... രണ്ട് മണി കഴിഞ്ഞപ്പോഴേക്കും വീട്ടിലെത്തി, ഗേറ്റ് കടന്നപ്പോഴേ മുറ്റത്ത് കിടക്കുന്നകാർ കണ്ടു,, ഓ, നിങ്ങളുടെ ആാാ പരട്ട ബേബി വന്നിട്ടുണ്ടല്ലോ, ലവൾക്ക് കിട്ടിയതൊന്നും പോരെ 😒... ഹഹഹ എന്തോ എന്റെ ഭാര്യക്ക് ഒട്ടും അസൂയയില്ലാത്തോണ്ട് കുഴപ്പമില്ല.... അവൻ ഒന്നാക്കിയതും അവളുടെ കണ്ണുകൾ കൂർത്തു....

പിന്നെ, ഇമ്മാതിരി രാംചരനിന്റെ ഫിഗറുള്ള ഭർത്താക്കന്മാർഉണ്ടെങ്കിൽ ചിലപ്പോ ഭാര്യമാർക്ക് ബോഡിഗാർഡ്പണി കൂടി ചെയ്യേണ്ടി വരും, ഹാ എന്ത് ചെയ്യാനാ.... ഓഹോയ്....... കൂടുതൽ കോഹോ പറയാതെ ഇറങ്ങ് മനുഷ്യാ..... അവനൊരു പിച്ചും കൊടുത്ത് അവൾ കാറിൽ നിന്നിറങ്ങി, പിന്നാലെ അവനും... രണ്ടുംകൂടി ഒന്നിച്ചായിരുന്നു വീട്ടിലേക്ക് കയറിയത്.. ഹാളിൽ തന്നെ എല്ലാരും ഉണ്ടായിരുന്നു ആ ബേബിയും... അഗ്നിയെ കണ്ടതും അവളുടെ കണ്ണുകൾ തിളങ്ങി, പക്ഷെ അവന്റെ കൈപിടിച്ച് വരുന്ന ദച്ചുവിനെ കാണ്കേ ആ കണ്ണിൽ ദേഷ്യം ഇരച്ചുകയറി, അത് കണ്ടതും ചിരിയോടെ അല്പം കൂടി അവനോട് ചേർന്ന് നിന്നു ദച്ചു... ഹായ് ഗായത്രി, താനെപ്പോൾ വന്നു?? ഞങ്ങളൊരു ഔട്ടിങ് ന് പോയതാ........ കുറച്ച് നേരമായി.. നിങ്ങളൊക്കെ ഇന്ന് ഡൽഹിയ്ക്ക് പോകുവല്ലേ, അപ്പോൾ ഒന്ന് കാണാം ന്ന് കരുതി.... തീരെ താല്പര്യമില്ലാതെ അവൾ മറുപടി കൊടുത്തു... ഓഹ്, ഡൽഹിയിൽ ജസ്റ്റ് ഒരു ഡേ യുള്ളെടോ, അവാർഡ് പ്രോഗ്രാം കഴിഞ്ഞ് ഞങ്ങൾ നേരെ കാശ്മീരിലേക്ക് പോകും, പിന്നെ ഒരാഴ്ച അവിടാ 😌.. മാക്സിമം നാണം കലർത്തി നിലത്ത് കളമൊക്കെ വരച്ച് ദച്ചു പറയുന്നത് കേട്ടിട്ട് അയ്യേ ഇതെന്ത് സാധനം എന്ന മട്ടിലായിരുന്നു മറ്റുള്ളവർ, പക്ഷെ ഗായത്രിയുടെ മാത്രം മുഖം വരിഞ്ഞുമുറുകി.....

വന്നകാലിൽ നിൽക്കാതെ രണ്ടാളും പോയോ ഫ്രഷ് ആയിവായോ, അധികസമയമില്ലല്ലോ പോകാനുള്ളതല്ലേ.... ആന്റി രണ്ടാളെയും റൂമിലേക്ക് പറഞ്ഞുവിട്ടു, പടികൾ കയറെ പെട്ടെന്ന് ദച്ചുവിന്റെ കാലൊന്ന് സ്ലിപ് ആയി... ആഹ് അഗ്നി...!! ദച്ചു.....! അടുത്ത നിമിഷം അവന്റെ കൈകൾ അവളുടെ ഇടുപ്പിനെ വലയം ചെയ്ത് തന്നോട് ചേർത്ത് നിർത്തി, നാസികതുമ്പുകൾ പരസ്പരം കൂട്ടിമുട്ടും തക്കം അത്രയും അടുത്ത് നിൽക്കേ അവന്റെ ചുടുശ്വാസം അവളുടെ മുഖത്തേക്ക് മുടിഇഴകളെ താലോലിച്ചു.... നോക്കി നടക്കേണ്ടേ പെണ്ണെ, അവളെ കൈകളിൽ എടുക്കുമ്പോൾ അവളോടായ് അവൻ മെല്ലെ പറഞ്ഞു....., കൈകളിൽ അവളെ എടുത്ത് അവൻ പടികൾ കയറുമ്പോൾ മെല്ലെ ദച്ചു പിന്നിലേക്ക് നോക്കി, തന്നെ കൈയിൽ കിട്ടിയാൽ ചുട്ട് തിന്നാൻതക്ക ദേഷ്യവുമായി പല്ലിറുമ്മി നിൽക്കുന്നവളെ കണ്ടതും മെല്ലെ കണ്ണിറുക്കി അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു... ❤ റൂമിന്റെ ഡോർ തുറന്ന് അകത്തേക്ക് കേറിയതും അവന്റെ കൈയിൽ നിന്നവൾ ചാടി ഇറങ്ങി.... ഓഹോയ്‌ കാര്യം കഴിഞ്ഞപ്പോ നമ്മളൊക്കെ കറിവേപ്പില കൊള്ളാടി കൊള്ളാം 😒....

ഓ പിന്നെ, നിങ്ങളുടെ ആ ബേബിയ്ക്ക് ഒരു ഷോക്ക് ട്രീറ്റ്മെന്റ് കൊടുക്കാൻ ഇങ്ങെനെ വല്ലതുമൊക്കെ തന്നെ വേണം.. എന്തേ, വിഷമമായോ ഗായത്രിയുടെ ബേബി യ്ക്ക്?? അവന്റെ താടിയിൽ പിടിച്ച് കൊഞ്ചലോടെ അവൾ ചോദിച്ചു.. പിന്നെ ഒരു കോബി, നാശം പിടിക്കാൻ ഒരുത്തിയെ കെട്ടിയിറക്കാൻ കണ്ട സമയം...... മനുഷ്യന്റെ ഹണിമൂണിന്റെ മൂഡ് മാറ്റാൻ 😌... എന്തോ എങ്ങെനെ..... അല്ല, അത് പിന്നെ 😌..... തൽകാലം ഇയാള് പോയി കുളിച്ചേച്ചും വാ, ഇറങ്ങാനുള്ളതാ.... അവൾ ഷെൽഫിനടുത്തേക്ക് തിരിഞ്ഞതും ഇടുപ്പിലൂടെ കൈ ചേർത്ത് അവൻ അവളെ തന്നോട് ചേർത്ത് നിർത്തി... നിനക്കെന്താ എന്നെ ഏട്ടാ ന്ന് വിളിച്ചാൽ??? ഒരു കൈ അവളുടെ ഇടുപ്പിൽ അമർത്തി മറു കൈയാലേ മീശ പിരിച്ചുകൊണ്ട് അവൻ ചോദിച്ചതും കുസൃതി നിറഞ്ഞ കണ്ണാലെ അവളവനെ നോക്കി... നിർബന്ധമാണോ??? അങ്ങെനെ ചോദിച്ചാൽ ഏട്ടത്തി ഏട്ടനെ വിളിക്കുന്നത് കേൾക്കുമ്പോൾ ഒരു ആഗ്രഹം....! ആർദ്രമായി അവൻ മറുപടി നൽകിയതും മെല്ലെ അവന്റെ കൈ വിടുവിച്ച് അവന് നേരെ നിന്ന് ആ മുഖം കൈകളിലെടുത്ത് നെറുകയിൽ മുത്തി അവൾ... കണ്ട നാൾ മുതൽ വിളിച്ചു ശീലിച്ചുപോയത് ഈ പേരാ... മാറ്റാൻ ശ്രമിക്കാം ഞാൻ പോരെ??? നിന്റെ ആ വിളി തന്നെയാ എനിക്കിഷ്ടവും ഇതിപ്പോ ഒരു ആഗ്രഹം തോന്നിയതാ...

ഓഹോയ്‌, എങ്കിൽ എന്റെ അഗ്നിയേട്ടൻ പോയി കുളിച്ചാട്ടെ.. ടവ്വൽ തോളിലേക്ക് ഇട്ടുകൊടുത്ത് അവനെ ബാത്‌റൂമിലേക്ക് തള്ളിയവൾ.... നിന്നെ ഞാൻ എടുത്തോളാം ട്ടോ കാശ്മീർ ഒന്നെത്തട്ടെ....!! അതും പറഞ്ഞ് അവൻ ബാത്റൂം ഡോർ അടച്ചു... ഞാനും കാത്തിരിക്കുവാ അഗ്നി അവിടേക്കെത്തുന്നത് വരെ, എല്ലാം അർത്ഥത്തിലും നിനക്ക് പാതിയാകേണ്ടവൾ ഞാനാണെന്ന് നിന്നെ അറിയിക്കാനായി...❤ പെട്ടെന്നാണ്, ഫോണിൽ ഒരു മെസേജ് ടോൺ അവൾ കേൾക്കുന്നത്.. ഡിസ്പ്ലേയിൽ unknwon ന്ന് കണ്ടതും, അവളുടെ ഓർമകൾ ഇന്നലെ മെസേജ് വന്നിടത്തേക്ക് പോയി... തനിക്കൊരു സർപ്രൈസ് കോഫിഷോപ്പിൽ ഉണ്ടെന്ന് പറഞ്ഞുവന്ന മെസേജ്... സത്യത്തിൽ ആ ഒരു മെസേജ് കാരണമല്ലേ ഇന്നിങ്ങെനെ എല്ലാം, അല്ലെങ്കിൽ ഇതൊന്നും ഒരിക്കലും അറിയില്ലായിരുന്നു..... ആ നിമിഷം ഉള്ള് നിറയെ നന്ദിയും കടപ്പാടും തോന്നി താൻ പോലുമറിയാതെ തന്നെ സഹായിച്ച ആ മെസേജിനോട്, വീണ്ടും തന്നെ തേടിയെത്തിയ മെസേജ് എന്തെന്നറിയാൻ അവൾ അത് ഓപ്പൺ ചെയ്തു... ഹലോ ദക്ഷിണ............ (തുടരും )

കുഞ്ഞ് പാർട്ട്‌ ആണേ, തിരക്കുണ്ടായിരുന്നു ഇന്നിടും എന്ന വാക്കിന്റെ പേരിൽ ഇട്ടു ന്ന് മാത്രം ❤ദേവയും ഇച്ഛയുമാണെ കൂടെ ❤ ദേവാംശി ദേവ ചേച്ചിപ്പെണ്ണെ 😌😍 അങ്ങെനെ നമ്മുടെ സ്റ്റോറി അമ്പതാം പാർട്ടിൽ എത്തിയല്ലോ 😍😍നിറയെ സ്നേഹം ട്ടോ എല്ലാരോടും,ഒട്ടും കോൺഫിഡന്റ് ഇല്ലാതെ എന്റെ പതിവ് ശൈലിയിൽ നിന്ന് വേറിട്ട് ഇങ്ങെനെ ഒരു സ്റ്റോറി എഴുതുമ്പോൾ ഒരുപാട് ആധിയും സംശയവും ഉണ്ടായിരുന്നു.. പക്ഷെ എന്റെ മറ്റെല്ലാം സ്റ്റോറികളെക്കാൾ ഈ സ്റ്റോറിക്ക് നിങ്ങൾ നൽകിയ സപ്പോർട്ട് കൊണ്ട് മാത്രം ഇത്രത്തോളം എത്തിയതാണ് ഈ കഥ... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story