ദക്ഷാഗ്‌നി: ഭാഗം 51

dakshagni

എഴുത്തുകാരി: നിരഞ്ജന

ഡിസ്പ്ലേയിൽ unknwon ന്ന് കണ്ടതും, അവളുടെ ഓർമകൾ ഇന്നലെ മെസേജ് വന്നിടത്തേക്ക് പോയി... തനിക്കൊരു സർപ്രൈസ് കോഫിഷോപ്പിൽ ഉണ്ടെന്ന് പറഞ്ഞുവന്ന മെസേജ്... സത്യത്തിൽ ആ ഒരു മെസേജ് കാരണമല്ലേ ഇന്നിങ്ങെനെ എല്ലാം, അല്ലെങ്കിൽ ഇതൊന്നും ഒരിക്കലും അറിയില്ലായിരുന്നു..... ആ നിമിഷം ഉള്ള് നിറയെ നന്ദിയും കടപ്പാടും തോന്നി താൻ പോലുമറിയാതെ തന്നെ സഹായിച്ച ആ മെസേജിനോട്, വീണ്ടും തന്നെ തേടിയെത്തിയ മെസേജ് എന്തെന്നറിയാൻ അവൾ അത് ഓപ്പൺ ചെയ്തു... ഹലോ ദക്ഷിണ........... എന്റെ സർപ്രൈസ് തനിക്കിഷ്ടമായെന്ന് മനസ്സിലായി, എന്റെ കടമ ദാ ഇവിടെ കഴിഞ്ഞു.. ഇനിയൊരു ശല്യമായി എന്റെ കാളോ, മെസേജോ തന്നെ തേടി ഇനി വരില്ല... ഗുഡ് ബായ് മിസ് ദക്ഷിണ...!!ഗുഡ് ബായ് ഫോർ ഇവർ....!!!! അവസാനത്തെ വരിയും വായിച്ചു തീർന്നപ്പോൾ അവൾ പോലുമറിയാതെ വിരലുകൾ കാളിലേക്ക് നീണ്ടു... സ്വിച്ഡ് ഓഫ്‌..!! ഇതിപ്പോ ആരാ എന്നെ ഇങ്ങെനെ?? അതും ഇതൊക്കെ അറിയാവുന്ന ഒരാൾ??? എന്തോ വല്ലാത്ത കുറ്റബോധത്തോടെ അവൾ ബെഡിലേക്കിരുന്നു...,..

അതേ സമയം മറ്റൊരിടത്ത് ഫോണിൽ നിന്ന് സിം റിമൂവ് ചെയ്യുകയായിരുന്നു അയാൾ..!!... എല്ലാം പ്ലാൻ ചെയ്തപോലെ തന്നെ നടന്നു അല്ലെ??? മ്മ്.... ഒരു ചെറു മൂളലോടെ ആ സിം അയാൾ നശിപ്പിച്ചു..... എങ്കിലും എന്തിനായിരുന്നു ഇങ്ങെനെയൊരു ഒളിച്ചുകളി??... മറ്റു മാർഗ്ഗമില്ലാത്തതുകൊണ്ട്...!! അതിനായിരിക്കും അല്ലെ എന്നെപോലും കരുവാക്കിയത്???? അവളുടെ ചോദ്യം കേൾക്കെ,ആ ചൊടിയിൽ ഒരു പുഞ്ചിരി വിരിഞ്ഞു, ഒരു വിജയിയുടെ ഭാവത്തോടെ..... അമ്മേ, അച്ഛാ ഞങ്ങൾ ഇറങ്ങുവാണെ..... ലഗേജെല്ലാം കാറിൽ കയറ്റി, നാലാളും യാത്ര ചോദിച്ച് കാറിൽ കയറി.... കാർത്തിയാണ് ഡ്രൈവിംഗ്, എയർപോർട്ടിൽ കൃത്യസമയത്ത് തന്നെ അവരെ അവൻ എത്തിച്ചു,.... വെളുപ്പോടെ അവർക്കായി അറേയ്ഞ്ച് ചെയ്ത ഹോട്ടലിൽ എത്തിച്ചേർന്നു, അടുത്തടുത്തുള്ള രണ്ട് റൂമായിരുന്നു അവരെടുത്തിരുന്നത്, റൂം തുറന്ന് അകത്തുകയറിയതും ബെഡിലേക്ക് അവൾ ചാഞ്ഞു.... കർത്താവെ, ഈ പെണ്ണിന്റെ കൂടെ ഹണിമൂൺ ആഘോഷിക്കാൻ വന്ന എന്റെ ഒരു ഗതികേട് 🤦‍♀️ തലയിൽ കൈവെച്ച് പാവം ആ കിടപ്പ് നോക്കിനിന്നു......

ദേ, പോയി കിടന്നുറങ്ങ് മനുഷ്യാ, കൊച്ചു വെളുപ്പാൻകാലത്ത് റൊമാൻസിക്കാൻ വന്നേക്കുന്നു.... തന്നെ ചേർത്ത് പിടിച്ച് പിൻ കഴുത്തിൽ മുത്തിയ സഞ്ജുവിന്റെ വയറ്റിൽ ഒരു കുത്തും കൊടുത്ത് അനു അല്പം മാറിനിന്നു... നീ എന്തോന്ന് കെട്ടിയോളാടി ഭാര്യേ,, ശേ ശേ മോശം മോശം........ ഓഹോയ്‌..., പറച്ചില് കേട്ടാൽ നിങ്ങളങ്ങ് പത്ത് കെട്ടിയ മട്ടാണല്ലോ 🤨 എന്തിനാടി പത്ത്, നീ ഒരുത്തി തന്നെ പോരെ 😌.... ഛീ വൃത്തികെട്ടവൻ, എന്തോന്നൊക്കെയാ ഈ പറയുന്നേ!😒 അയ്യേ, ഞാൻ നിന്റെ സ്നേഹത്തെപറ്റിയാ പറഞ്ഞെ.. അല്ലാതെ, ... ഓ അതാണോ, ഞാൻ കരുതി.... എന്ത് കരുതി??? നീ എന്താ കരുതിയെ? ഹേ പറയെന്നെ..... വല്ലാത്തൊരു ഭാവത്തോടെ അവനവളുടെ അടുക്കലേക്ക് നീങ്ങി.. ദേ സഞ്ജുവേട്ടാ വേണ്ടാട്ടോ, അപ്പുറത്ത് അവരൊക്കെഉണ്ടെന്നുള്ള ബോധം വേണം മനുഷ്യാ....! ഓ പിന്നെ അവനെന്റെ അനിയനാ മോളെ, 😌.... ദേ മനുഷ്യാ വേണ്ടാട്ടോ ആഹ്.. പറഞ്ഞുതീരും മുന്നേ അവളുടെ അധരം അവൻ സ്വന്തമാക്കിയിരുന്നു,പതിയെ ആ വിരലുകൾ അവളുടെ മുടിയിഴകളിൽ പരതി നടന്നു,.....

.ഇട്ടിരുന്ന കോട്ടിന്റെ ഓരോ ബട്ടണും അഴിഞ്ഞുവീണതും, നഗ്നശരീരത്തിലേക്ക് പുതപ്പ് വലിച്ചിട്ടു അവർ............ മഞ്ഞിൻതുള്ളികളുടെ കുളിർമയിൽ ഒന്നായി മാറിയ ഇണംകുരുവികൾ..!! എന്റെ പൊന്ന് ദച്ചു, ഈ കാലൊന്നെടുത്തോണ്ട് പോടീ.... പാറക്കല്ല് എടുത്തിട്ടതുപോലെ തന്റെ ശരീരത്തേക്ക് വന്നുവീണ അവളുടെ കാൽ എടുത്ത് മാറ്റുകയാണ് പാവം ചെക്കൻ...!! ഇതിനി എന്താകുമോ ന്തോ 😌...... അവിടെ അവരുറങ്ങട്ടെ, അപ്പോഴേക്കും നമുക്ക് നാട് വരെ ഒന്ന് പോയേച്ചും വരാം.. നാടെന്ന് വെച്ചാൽ നമ്മുടെ ഇച്ചേടെ അടുത്തേക്ക്, അങ്ങ് കോട്ടയത്തേക്ക്..... അപ്പച്ചാ.... മ്മ്.... അപ്പച്ചന് എന്നോടിപ്പോഴും ദേഷ്യമുണ്ടോ???? അതിപ്പോഴാണോടാ കോപ്പേ ചോദിക്കുന്നെ?? അത് പിന്നെ, പറയ് അപ്പച്ചാ..ഞാൻ കാരണം കുറേ നാണക്കേട്ടതല്ലേ? ഞാൻ കാരണം നമ്മുടെ കുടുംബത്തിന്റെ അഭിമാനം... തേങ്ങാ!!നീ പോടാ ചെക്കാ.. അങ്ങെനെ അങ്ങ് പോകുന്നതല്ല അറയ്ക്കലെ അഭിമാനം......പിന്നെ, നീ തെറ്റ് ചെയ്തു ന്ന് അറിഞ്ഞപ്പോൾ എനിക്കങ്ങട് സഹിച്ചില്ല.. അത് പിന്നെ എന്റെ സ്വഭാവമായി പോയി, തെറ്റ് ചെയ്തത് സ്വന്തം ചോരയാണെങ്കിലും പൊറുക്കാൻ ഈ ജോസഫ് മാഞ്ഞൂരാന് അറിയത്തില്ല...,

മോർണിംഗ് വാക്കിന് ഇറങ്ങിയതാണ് അപ്പച്ചനും മോനും, ഇന്നലെ വൈകിട്ട് തന്നെ അറയ്ക്കലിലെത്തി എല്ലാം സത്യങ്ങളും രണ്ടാളും ബോധിപ്പിച്ചു.. സത്യത്തിൽ അവനോട് അപ്പോൾ തോന്നിയ ഒരു ദേഷ്യം മാത്രമായിരുന്നു ആ മനുഷ്യന്, പിന്നീടങ്ങോട്ട് ഓരോ രാത്രിയും കരച്ചിലും ബഹളവുമായി ആ കുടുംബം അവരുടെ മൂത്തമകനെ ഓർത്ത് കഴിഞ്ഞു.... അപ്പച്ചാ നിക്കൊരു കാര്യം പറയാനുണ്ടായിരുന്നു.... എന്നതാടാ കാര്യം നീ വളച്ചു കെട്ടില്ലാതെ പറയ്... അത് പിന്നെ, വേറെയാരുടെയും കാര്യം ഏദന് അറിയണ്ടാ, എന്റെ അപ്പച്ചനും അമ്മച്ചിയുടെയും അഭിപ്രായം മാത്രം മതിയെനിക്ക്.... ഡാ ചെറുക്കാ നീ കാര്യം പറയ്.... അത് പിന്നെ അപ്പച്ചാ, എനിക്കൊരു കൊച്ചിനെ കെട്ടിയാൽ കൊള്ളാം എന്നുണ്ട്..... തലകുനിച്ചുകൊണ്ടാണ് അവനത് പറഞ്ഞത്, അപ്പച്ചന്റെ മുഖത്തേക്ക് ഭാവം അറിയാൻ ഇടകണ്ണിട്ട് നോക്കാൻ പോലും ത്രാണിയില്ലാതെ ആ തല താണുതന്നെ നിന്നു..... മ്മ്, ഏതാ കൊച്ച്?? അൽപ്പം ഗൗരവത്തോടെ അപ്പച്ചൻ പറഞ്ഞതും ബാക്കികൂടി പറയാൻ അവന്റെ ശബ്ദം ഇടറി.... അത് പിന്നെ, ഒരു ഹിന്ദു കൊച്ചാ അപ്പച്ചാ.....

അന്യജാതി പെണ്ണോ???? മ്മ്..... എടുത്തടിച്ചതുപോലെയുള്ള അപ്പച്ചന്റെ ചോദ്യം, അവനൊന്ന് ഞെട്ടി.... നീ കാരണം ഒന്നാമത് നമ്മുടെ കുടുംബത്തിന് ചീത്തപേരായി.. ഇപ്പോൾ നീ ഒരു അന്യജാതി പെണ്ണിനെ കൈ പിടിച്ചാലുള്ള ഗുലുമാൽ എത്ര ആണെന്ന് അറിയുമോ നിനക്ക്?... നമ്മുടെ കുടുംബക്കാർ എന്ത് പറയുമെന്നാ??? അപ്പച്ചാ അത് ഞാൻ..... കുടുംബക്കാർ കോപ്പ്, പോട്ടെ പുല്ല്.... അവന്മാരല്ലല്ലോ എനിക്കും നിനക്കുമൊന്നും ചിലവിന് തരുന്നേ, നീ വിളിച്ചോണ്ട് വാടാ ചെക്കാ... അനുനിമിഷം കൊണ്ട് തന്റെ അപ്പച്ഛന്റെ ഭാവം മാറുന്നതും ആ മുഖത്ത് ചിരി പടരുന്നതും അവൻ കണ്ടു.. അത്ഭുതം തോന്നി, നിയമം പാലിക്കുന്ന വിധി നിർണ്ണയിക്കുന്ന ന്യായാധ്യപൻ ആയിരുന്നിട്ടും എന്നും വീട്ടിൽ അപ്പച്ഛനൊരു പാവമായിരുന്നു, മക്കൾക്ക് വേണ്ടി ജീവിച്ച ഒരു പാവം... ഓർക്കേ അവന്റെ കണ്ണ് നിറഞ്ഞു... അല്ലേടാ ഏതാ പെണ്ണ്? പണ്ട് നിനക്ക് അടുപ്പമുണ്ടായിരുന്ന കൊച്ചാണോ??? ഏയ് അല്ല അപ്പാ, അവളൊക്കെ കെട്ടിപോയിട്ട് വർഷം രണ്ട് കഴിഞ്ഞു, ഒരു ട്രോഫി ഉണ്ടെന്നാ അറിഞ്ഞേ... ആഹാ, ഫുൾ അപ്ഡേറ്റട് ആണല്ലോ 😌...

അത് പിന്നെ 🙈.. അങ്ങെനെ തന്നെ വേണം, പ്രേമിക്കുന്ന പെണ്ണ് പോയാലും അവളെക്കുറിച്ച് അറിഞ്ഞിരിക്കണം, ഹാ എന്റെ എല്യാമ്മ എവിടെയാണോ ന്തോ??? ഏല്യാമ്മയോ 🙄.. ഹാ അത് വിട്, അല്ല പിന്നെ നീ ഇത്‌ ഏത് കൊച്ചിന്റെ കാര്യമാ പറയുന്നേ?? അത് പിന്നെ അപ്പച്ചാ.. ദേവ, ദേവാംശി എന്നാ മുഴുവൻ പേര്.. മരിച്ചുപോയ നകുലിന്റെ പെങ്ങൾ....!പക്ഷെ! മ്മ്....എന്താ ഒരു പക്ഷെ, പെണ്ണ് നിന്നെ വേണ്ടെന്ന് പറഞ്ഞോ?? അപ്പാ... എന്താടാ... അവൻ നിന്ന് ചിണുങ്ങിയതും കുറുമ്പോടെ അപ്പൻ മോനെ വിളിച്ചു.... അത് പിന്നെ അപ്പാ, എനിക്കിങ്ങെനെ ഒരു ആഗ്രഹം ഉണ്ടെന്ന് ഞാൻ വേറെആരോടും പറഞ്ഞിട്ടില്ല, അപ്പനോട് പറഞ്ഞിട്ട് നിങ്ങൾക്ക് സമ്മതമാണേൽ അഗ്നിയോട് സംസാരിക്കാമെന്ന് കരുതി..... ഓ അങ്ങെനെ.... അത് മാത്രമല്ല.... അവളെക്കുറിച്ചുള്ള സത്യം എങ്ങെനെ പറയണമെന്നോ അത് കഴിഞ്ഞാലുള്ള അപ്പച്ചന്റെ മറുപടിയെകുറിച്ചോ അവന് യാതൊരു അറിവും ഇല്ലായിരുന്നു, ഒടുവിൽ കണ്ണും പൂട്ടി പറഞ്ഞു അവൾക്ക് പാതി ചലനമില്ലെന്ന്... വീൽചെയറിൽ ജീവിതം തളച്ചിടേണ്ടിവരുമെന്ന്..!

എല്ലാം കേട്ട് അൽപനേരം മിണ്ടാതെ നിന്നു ആ മനുഷ്യൻ... ശേഷം അവന്റെ തോളിൽ കൈവെച്ച് തന്നോട് ചേർത്ത് പിടിച്ചു... ഇന്നാണ് എന്റെ മോനെക്കുറിച്ച് എനിക്കഭിമാനം തോന്നുന്നത്, നിനക്ക് ശെരി എന്ന് തോന്നുന്നത് നീ ചെയ്യെടാ കൂടെ ഈ അപ്പൻ കാണും... ലോകത്ത് എവിടെയെങ്കിലും ആ കൊച്ചിനെ നടത്തിക്കാൻ പറ്റിയ ചികിത്സയുണ്ടേൽ അത് നമ്മൾ ചെയ്യും,...... അപ്പാ....... അപ്പച്ചനെ കെട്ടിപ്പിടിച്ച് കരഞ്ഞുപോയി അവൻ, തിരികെ വീട്ടിലേക്ക് നടക്കുമ്പോൾ യാത്ര കഴിഞ്ഞ് ദച്ചുവും അഗ്നിയും വരുമ്പോൾ അവരോട് സംസാരിക്കാം എന്ന് തീരുമാനിച്ചിരുന്നു അവർ...... ബിസിനസ് മാൻ ഓഫ് ദി ഇയർ ഗോസ് റ്റു മിസ്റ്റർ അഗ്നിദത്ത്!! അനൗൺസ്മെന്റ് കേട്ടതും, അവൾക്കരുകിൽ നിന്നവൻ എണീറ്റു, കോട്ടും സ്യൂട്ടുമാണ് വേഷം, മുഖത്ത് വെച്ചിരുന്ന പ്ലെയ്ൻ ഗ്ലാസ്‌ നേരെയാക്കി അവളെയൊന്ന് നോക്കി... ചെറു പുഞ്ചിരിയോടെ അവൾ പോയി വരാൻ ആംഗ്യം കാണിച്ചു....... സ്റ്റെപ്പുകൾ കയറി സ്റ്റേജിലെത്തി ആ അവാർഡ് അവൻ വാങ്ങുന്നതും മറ്റും ഇമവെട്ടാതെ തന്നെ അവൾ നോക്കിനിന്നു,

അഭിമാനം കൊണ്ടോ സന്തോഷം കൊണ്ടോ കണ്ണ് നിറയുന്നുണ്ടായിരുന്നു... " ഒത്തിരി സന്തോഷം, തീരെ പ്രതീക്ഷിച്ചതല്ല ഈ അവാർഡ്.. കിട്ടിയതിൽ അതിയായ സന്തോഷം.. ഇതൊരിക്കലും എന്റെ മാത്രം വിജയമല്ല, ഞാൻ വെറുമൊരു മേൽനോട്ടക്കാരൻ മാത്രമായിരുന്നു, എനിക്ക് പിന്നിൽ എന്റെ ബിസിനസ് വളർത്താൻ ഒരുപാട് പേരുടെ പ്രയത്നം ഉണ്ടായിരുന്നു, അവർക്ക് കൂടി അവകാശപ്പെട്ടതാണ് ഈ അവാർഡ്. പിന്നെ എന്റെ കുടുംബം, എന്നെ വിശ്വസിച്ച് ആല്പത്തൂരെ ബിസിനസ് സാമ്രാജ്യം എല്പിച്ച എന്റെ പപ്പാ, എനിക്ക് കരുതലേകുന്ന അമ്മ, എന്തിനും എന്റെ കൂടെ നിൽക്കുന്ന, ഞാനില്ലെങ്കിലും പോലും എന്റെ കുറവുകൾ കുടുംബത്തിലുണ്ടാക്കാതെ അവരെയെല്ലാം ഹാപ്പിയായി വെക്കുന്ന എന്റെ സഹോദരന്മാർ, കൂട്ടുകാർ ഇവരോടൊക്കെ ഒത്തിരി ഒത്തിരി നന്ദി ഉണ്ട്... അവന്റെ വാക്കുകൾക്കായി അവൾ കാതോർത്തിരുന്നു... പിന്നെ എനിക്ക് താങ്ക്സ് പറയാനുള്ളതൊരു സ്പെഷ്യൽ പേഴ്സണോടാണ്, ജീവിതത്തിലേക്ക് കടന്നുവന്നിട്ട് കുറച്ച് ദിവസമായിട്ടുള്ളെങ്കിലും ഒരു ജന്മം മുഴുവൻ എന്നോടൊപ്പമുള്ള ഫീൽ തന്ന്, തളർന്നുപോകേണ്ടിയിരുന്നിടത്ത് നിന്ന് എന്നെ കൈപിടിച്ചുയർത്തിയ എന്റെ വൈഫ്‌, മൈ ബെറ്റർ ഹാഫ്... താങ്ക് യൂ സൊ മച്ച് ദച്ചു ഫോർ being മൈ വൈഫ്‌ ❤...

വലം കൈയാൽ അവൾക്ക് നേരെ അവൻ ഫ്ലൈ കിസ്സ് വിട്ടതും അതെത്തിപിടിച്ച് നെഞ്ചോട് ചേർത്തു അവൾ, മറ്റാർക്കും ഒരിക്കലും വിട്ട് കൊടുക്കില്ലെന്ന വാശിയോടേ... അവിടുത്തെ പരിപാടികൾ കുറെയേറെ സമയം നീണ്ടു, ചില ബിസിനസ്കാർ വന്ന് പരിചയപ്പെട്ടു, സ്ത്രീകൾ പലരും അവരുടെ പൊങ്ങച്ചം കാണിക്കാനായിരുന്നു സമയം കണ്ടെത്തിയത്.. സത്യത്തിൽ ഒരുപോലെ അനുവും ദച്ചുവും തളർന്നു, അത് മനസ്സിലാക്കിയെന്നോണം സഞ്ജുവും അഗ്നിയും അവിടെ നിന്നിറങ്ങി, നേരെ ഫ്ലാറ്റിലേക്ക് വിട്ടു...... ഹെന്റമ്മേ ഇങ്ങേനെയും ഉണ്ടോ പെണ്ണുങ്ങൾ, എന്റെ മുത്തിയുടെ പ്രായം ഉണ്ട്, എന്നിട്ടാ മുഖത്ത് കുറേ ചായം പൂശി ഒരു കുട്ടികുപ്പായവും ഇട്ടോണ്ട് വന്നിട്ട് എന്നോട് പൊങ്ങച്ചം അടിക്കുന്നെ 😒.... റൂമിലേക്ക് കേറിയതും അവൾ വായിട്ടലയ്ക്കാൻ തുടങ്ങി...... എല്ലാം കേട്ടുകൊണ്ട് അവനും.... ഫ്രഷ് ആയി വന്നപ്പോഴേക്കും അവർക്കുള്ള ഫുഡ്‌ കൊണ്ട് വന്നിരുന്നു, അത് കഴിച്ച് രണ്ടാളും ബാൽക്കണിയിലേക്ക് പോയി... Vowww..!! രാത്രിയുടെ ഇരുട്ടിൽ ആ നഗരത്തിന്റെ സൗന്ദര്യം അവളെ അത്രമേൽ ഭ്രമിപ്പിച്ചു....

തണുത്ത കാറ്റിന്റെ കുളിർമയിൽ അവനോട് ചേർന്ന് നിൽക്കേ അറിയാതെ കണ്ണുകൾ തന്റെ ഇണയെ തേടി....... ദച്ചൂ.... മ്മ് മ്മ്...... ഐ ലവ് യൂ....... പിൻ കഴുത്തിൽ മെല്ലെ മുത്തികൊണ്ട് അവൻ അവളുടെ കാതിലായി മെല്ലെ ചൊല്ലി..... ഐ ലവ് യൂ സൊ മച്ച്...!!!!! അവളുടെ മറുപടി കേൾക്കെ സന്തോഷത്താൽ അവന്റെ പല്ലുകൾ അവിടെയമർന്നു.... ആഹ്...! നൊന്തോ പെണ്ണെ?? മ്മ്, സുഖമുള്ളൊരു നോവ്.... ചുണ്ട് കടിച്ചുകൊണ്ട് അവൾ പറഞ്ഞു..... മെല്ലെ അവനവളുടെ ഇടുപ്പിലൂടെ തന്നോട് ചേർത്ത് പിടിച്ചു... അപ്പോൾ എങ്ങെനെയാ 😌.... എന്ത്??? അല്ല, കാര്യങ്ങളൊക്കെ.... 🙈 ചേട്ടൻ വേറെ മൂഡിലാണല്ലേ 😁? ഏറെക്കുറെ 🙈... ഹഹഹഹഹ....... ആർത്തുള്ള അവളുടെ ചിരി മാത്രമായിരുന്നു അവന്, അവളെയും കൈകളിലെടുത്ത് ബെഡിലേക്ക് ചായുമ്പോൾ ഒരിക്കൽ കൂടി തന്റെ പെണ്ണിന്റെ പ്രണയം അവനറിയുകയായിരുന്നു, ഭ്രാന്തമായി............ പിറ്റേന്ന് ഡൽഹിയൊക്കെ ഒന്ന് കറങ്ങാനായിരുന്നു അവരുടേ പ്ലാൻ, റെഡ്ഫോർട്ടും ലോട്ടസ് ടെമ്പിലും കുത്തബ്മിനാറും, ഒക്കെ പോയി രാത്രിയോടെ റൂമിലെത്തി,

പിറ്റേന്ന് മോർണിംഗ്ഫ്ലൈറ്റിൽ കാശ്മീരിലേക്ക് അവർ യാത്ര തിരിച്ചു...... ഒരു റിസോർട്ടിൽ ഹണിമൂൺ സ്യൂട്ടായിരുന്നു ബുക്ക്‌ ചെയ്തത്......രണ്ട് കൂട്ടർക്കും പ്രത്യേകം പ്രേത്യകം അപാർട്ട്മെന്റസ്കളായിരുന്നു, നേരത്തെ പ്ലാൻ ചെയ്‌തതുപോലെ റെഡ് ആൻഡ് വൈറ്റ് കോമ്പോ ആയിരുന്നു അഗ്നിയുടെയും ദച്ചുവിന്റെയും അപാർട്ട്മെന്റിന്റെ ഇന്റീരിയൽ... സഞ്ജുവിന്റെയാകട്ടെ ലൈറ്റ് ബ്ലു വും.... ചുവന്ന റോസാപൂക്കളിൽ അവിടമാകെ അലങ്കരിച്ചിരുന്നു അവർ, ക്യാൻഡിൽ ലൈറ്റ് ഡിന്നറിനായുള്ള പ്ലെയ്സും സിമ്മിങ് പൂളുമൊക്കെ വളരെ മനോഹരമായി അലങ്കരിച്ചിരുന്നു..... How is it??? Beutiful!!!thank u Agni....... അവളവന്റെ കഴുത്തിടയിലൂടെ കൈയിട്ടു നെറ്റിയിൽ മെല്ലെ മുത്തികൊണ്ട് പറഞ്ഞു..... ഇതൊന്നുമല്ല ഇതിനപ്പുറമുണ്ട് ഇവിടെ, എല്ലാം കണ്ടിട്ടേ നമ്മൾ പോകൂ..... അവളുടെ കാൻപോളയിൽ ചുംബിച്ചുകൊണ്ട് അവൻ മറുപടിയേകി.... ഫ്രഷ് ആയി വന്നപ്പോഴേക്കും ഫുഡ്‌ റെഡി ആയിരുന്നു, നോർത്ത് ഇന്ത്യൻ ടൈപ് ആണെങ്കിലും സൗത്ത് ഇന്ത്യൻ ടച്ച് അവയ്ക്കുണ്ടായിരുന്നത് അവളെ ഒന്ന് അമ്പരപ്പിച്ചു.....

പകലൊക്കെ അവർ ചുറ്റി നടന്നു, മഞ്ഞിനിടയിലുമുള്ള ലേക്ക് വ്യൂ യും ബോട്ട് യാത്രയും രണ്ടാളും ഏറെ ആസ്വദിച്ചു........ രാത്രി എട്ടോട് അടുക്കെയാണ് എല്ലാവരും കോട്ടെജിലേക്ക് വന്നത്, റിസപ്ഷനിലേക്ക് ചെന്ന് കീ വാങ്ങാൻ നേരം അവിടുത്തെ റൂം ബോയിയെ സഞ്ജുവും അഗ്നിയും ഒന്ന് നോക്കി... അവന്റെ തബ്സ്അപ്പ് കണ്ടതും രണ്ടാളുടെയും മുഖത്തൊരു ചിരി വിരിഞ്ഞു..... റൂമിലേക്ക് ആദ്യം കയറിയത് ദച്ചുവാണ്, ഡോർ തുറന്ന് അകത്തേക്ക് കാൽ വെച്ചതും എന്തോ ഒന്ന് അവളുടെ മേലേക്ക് വീഴാൻ തുടങ്ങി, ഒന്ന് ഞെട്ടിയെങ്കിലും അവൻ ലൈറ്റ്ഇട്ടതോടെ കണ്ടു അത് റോസ്സാപൂവിതളുകൾ ആയിരുന്നു......... കൈയും നീട്ടി കണ്ണടച്ച് നിന്നുപോയി എത്ര നേരമെന്നറിയാതെ, അതിനിടയിൽ അവൻ ലൈറ്റ് ഓഫ്‌ ചെയ്തിരുന്നു...... മെല്ലെ കണ്ണ് തുറന്നതും തനിക്ക് ചുറ്റും ഇരുട്ട് കണ്ടവൾ ഒന്ന് ഭയന്നു.. അഗ്നി.... അഗ്നി..... ദച്ചൂ... താൻ എവിടെയാ?? ദാ ഇവിടെ... അടുത്ത നിമിഷം അവിടെയൊരു മെഴുകുതിരി നാളം തെളിഞ്ഞു, പതിയെ മറ്റുള്ളവയും തെളിഞ്ഞു തുടങ്ങി, ഒരു പാതപോലെ.... ആ മെഴുകുതിരി പകർന്നുതന്ന വെളിച്ചത്തിൽ അവൾ നടന്നു......

കണ്മുന്നിലെ കാഴ്ച അമ്പരന്ന് പോയിരുന്നു അനു!! സിമ്മിഗ് പൂളിനോട് ചേർന്ന് ഒരു മേശയും രണ്ട് കസേരയും അവിടെയെങ്ങും മെഴുകുതിരിവെട്ടം മാത്രം...!!!!! സഞ്ജുവേട്ടാ..... തനിക്കുള്ള ഡ്രസ്സ്‌ അവിടെ ഇരിപ്പുണ്ട് അനു, പോയി ഇട്ടിട്ടു വാ... കണ്ടില്ലെങ്കിലും ആ ശബ്ദം കേട്ടതും നാണത്തോടെ അവൾ ചുറ്റിനും നോക്കി, അവിടെ ഒരു ഡ്രസ്സ്‌ കവർ കണ്ടതും അതുമായി ഡ്രസിങ്റൂമിലേക്ക് നടന്നു.... ആഹ്, അഗ്നി...!! ശ്, കണ്ണ് തുറക്കാതെ പെണ്ണെ, ഇങ്ങെനെ അണിഞ്ഞൊരുങ്ങി കാണുമ്പോൾ തന്നെ കടിച്ചു തിന്നാൻ തോന്നുന്നു,..... അവളുടെ പിന്നിൽ നിന്ന് കണ്ണ് പൊത്തിയിരുന്നു അഗ്നി, റെഡ്ചില്ലി കളർ ഷിഫോൺ സാരിയിൽ അവൾ അതീവ സുന്ദരിയായിരുന്നു........ മെല്ലെ അവളെയുമായി അവൻ കാൻഡിൽഡിന്നർ ടേബിളിലേക്ക് വന്നു......മെല്ലെ കൈയെടുത്തു.. പതിയെ ആ മിഴികൾ തുറന്നവൾ കണ്ടു, തനിക്ക് മുന്നിൽ മുട്ട് കുത്തി നിൽക്കുന്ന തന്റെ പ്രണയത്തെ, അവന്റെ കൈയിൽ തനിക്കായ് ഒരു റിങ് ഉണ്ടായിരുന്നു, രണ്ട് ഹാർട്ട്‌ ഇണപിരിഞ്ഞു നിൽക്കുന്ന റിങ്...!!! ഐ ലവ് യൂ.... അവളുടെ കൈയിൽ മുത്തി മെല്ലെ അവൻ അതവളെ അണിയിച്ചു.... പ്രണയത്താൽ ആ മിഴികൾ നിറഞ്ഞുതുടങ്ങിയിരുന്നു.... വാ,... അവളെയുമായി അവൻ ടേബിളിലേക്ക് ഇരുന്നു....

ഒരു തിരിയുടെ വെട്ടത്തിൽ അനുവിന്റെ വെള്ളകൽമൂക്കുത്തി തിളങ്ങുന്നത് കാണ്കേ സഞ്ജുവിന്റെ മിഴികൾ വിടർന്നു..... സഞ്ജുവേട്ടാ എന്തായിതൊക്കെ??? നമ്മുടെ ജീവിതത്തിൽ ഒരിക്കലും മറക്കാത്ത കുറച്ച് നിമിഷങ്ങൾ സൃഷ്ടിക്കാൻ.... അതും പറഞ്ഞ് അവൻ മുന്നിലിരുന്ന കേക്ക് കട്ട്‌ ചെയ്ത് ഒരു പീസ് അവളുടെ വായിലേക്ക് വെച്ച് കൊടുത്തു..... തിരികെ അവന്റെ വായിലേക്കും വെച്ചുകൊടുത്തു അവൾ..... ദച്ചു... മ്മ്.... അഗ്നിയോട് ചേർന്ന് നിൽക്കെ അവളുടെ ഹൃദയം ദ്രുതഗതിയിൽ മിടിക്കുന്നുണ്ടായിരുന്നു.... നിനക്കിനിയുമുണ്ടൊരു സർപ്രൈസ്... എന്ത്??? കണ്ണടയ്ക്ക്.. അഗ്നി.... കൊഞ്ചാതെ കണ്ണടയ്ക്ക് പെണ്ണെ.... അവന്റെ ശബ്ദം ഒന്ന് കനത്തതും പരിഭവത്തോടെ അവൾ കണ്ണുകളടച്ചു.... വയറിൽ എന്തോ ഒരു തണുപ്പ് തോന്നിയപോൾ കണ്ണ് തുറന്നുപോയി, നഗ്ന വയറിനോട് ചേർന്ന് അവൻ അണിയിച്ച സ്വർണ്ണ അരഞ്ഞാണം... അതിന്റെ കൊളുത്ത് മുറുക്കാനായി ആ ചുണ്ടുകൾ അവളുടെ നഗ്നവയറോട് ചേർന്നതും ഇക്കിളോടെ അവൾ അവന്റെ മുടിഇഴയിൽ വിരൽകടത്തി........ മീശരോമങ്ങൾ വരുത്തിയ ഇക്കിളിയിൽ അവളിലെ പെണ്ണിനും മാറ്റങ്ങൾ വന്നുതുടങ്ങിയിരുന്നു....

മെല്ലെ, അവന്റെ അധരം തന്റെ ചുണ്ടോട് ചേർന്നപ്പോൾ അവനേക്കാൾ വാശി അവൾക്കായിരുന്നു ഒരിക്കലും വേർപെടരുതെന്നപോലെ........ നമുക്ക് ഒന്ന് കുളിച്ചാലോ??? വാട്ട്‌??? അടുത്ത നിമിഷം അവളെയുമായി അവൻ സിമ്മിഗ് പൂളിലേക്ക് വീണിരുന്നു..... കാശ്മീരിന്റെ തണുപ്പിന് പുറമെ നനുത്ത വെള്ളത്തിന്റെ കുളിർമയിൽ അവളാകെ വിറ പൂണ്ടു.... നിന്നോടെനിക്ക് ഭ്രാന്താണ് ദച്ചൂ.. ഭ്രാന്തമായ പ്രണയം..... നീ ഇല്ലെങ്കിൽ ഈ അഗ്നി ഇല്ല... വിട്ടേച്ചു പോകല്ലേ ടി എന്നെ... താങ്ങാൻ ആവില്ല എനിക്കത്... വെള്ളത്തുള്ളികൾ പറ്റിപിടിച്ച അവളുടെ മുഖത്തേ ഓരോ അണുവിനെയും അത്രമേൽ പ്രണയത്തോടെ ചുംബിച്ചുകൊണ്ട് അവൻ പറഞ്ഞു.... നിന്നിൽ നിന്ന് എനിക്കൊരു വേർപാട് ഉണ്ടാകില്ല അഗ്നി..ദൈവം പോലും അതഗ്രഹിക്കുന്നില്ല, ആയിരുന്നെങ്കിൽ നിന്റെ ആ പേടമാൻ മിഴിയെ നിനക്ക് തന്നെ കിട്ടുമായിരുന്നോ??? ദച്ചൂ???.... അത്ഭുതത്തോടെ അവന്റെ കണ്ണ് മിഴിഞ്ഞു, പക്ഷേ അപ്പോഴേക്കും അവന്റെ ഷർട്ട് അവൾ അഴിച്ചിരുന്നു... ഇടനെഞ്ചിലേ ആ ടാറ്റൂവിൽ അവളുടെ വിരലുകൾ തന്ത്രികൾ മീട്ടി... എത്രയോ രാവുകൾ എന്റെ ഉറക്കം കെടുത്തിയ ടാറ്റൂവാണിത്... ഒരു പതിനാലു വയസുകാരിയിൽ അത്രമേൽ പതിഞ്ഞ ടാറ്റൂ..!!! അവളുടെ ഓരോ വാക്കും അവന് അമ്പരപ്പായിരുന്നു, ഒരു നിമിഷം സ്ഥബ്ദമായി പോയ നിമിഷം, തൊട്ടടുത്ത നിമിഷം നിറകണ്ണാലേ അവളെ പുണരുമ്പോൾ അവന്റെ ഉള്ളം പിടയുന്നുണ്ടായിരുന്നു, അവന്റെ പ്രണയത്തെ വീണ്ടെടുത്ത സന്തോഷത്താൽ.. ❤ ...(തുടരും ).........

ഇത്രയ്ക്കും ബോറാണോ ഹണിമൂൺ എന്നൊന്നും എനിക്കറിയില്ല, തോന്നിയത് പോലെ എഴുതിയിട്ടുണ്ട് ട്ടോ.. ഈ റൊമാൻസ് ഒന്നും നിക്ക് വരൂല 😒

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story