ദക്ഷാഗ്‌നി: ഭാഗം 52

dakshagni

എഴുത്തുകാരി: നിരഞ്ജന

ഇടനെഞ്ചിലേ ആ ടാറ്റൂവിൽ അവളുടെ വിരലുകൾ തന്ത്രികൾ മീട്ടി... എത്രയോ രാവുകൾ എന്റെ ഉറക്കം കെടുത്തിയ ടാറ്റൂവാണിത്... ഒരു പതിനാലു വയസുകാരിയിൽ അത്രമേൽ പതിഞ്ഞ ടാറ്റൂ..!!! അവളുടെ ഓരോ വാക്കും അവന് അമ്പരപ്പായിരുന്നു, ഒരു നിമിഷം സ്ഥബ്ദമായി പോയ നിമിഷം, തൊട്ടടുത്ത നിമിഷം നിറകണ്ണാലേ അവളെ പുണരുമ്പോൾ അവന്റെ ഉള്ളം പിടയുന്നുണ്ടായിരുന്നു, അവന്റെ പ്രണയത്തെ വീണ്ടെടുത്ത സന്തോഷത്താൽ.. ❤ ദച്ചൂ........ അത്രമേൽ ആർദ്രമായി അവന്റെ ശബ്ദം അവളുടെ കാതിൽ വീണ നിമിഷം തന്നെ കഴുത്തിൽ പറ്റിപിടിച്ച വെള്ളത്തുള്ളി അവൻ ചുണ്ടാൽ ഒപ്പിയെടുത്തു.. ആഹ്, പൊള്ളിപിടഞ്ഞുപോയിരുന്നു അവൾ... അവന്റെ തോളിൽ നഖങ്ങളാൽ ചിത്രം വരയ്ക്കുമ്പോൾ അവളിലെ പെണ്ണും വികാരങ്ങളിലേക്ക് അടിമപ്പെട്ടുപോയിരുന്നു..... എന്റെ സ്വന്തമായിരുന്നിട്ട് പോയും അറിഞ്ഞില്ലല്ലോ പെണ്ണെ നീ എന്റെ പേടമാൻമിഴിയാണെന്ന്.... നിന്നെ തേടി നടന്നയെനിക്ക് നീ എന്റെ അരികിൽ ഉണ്ടായിരുന്നിട്ട് പോലും മനസ്സിലായില്ലല്ലോ.... അവളുടെ മാറിലൊട്ടിയെ സാരി വകഞ്ഞുമാറ്റി അണിവയറിലെ കറുത്ത മറുകിലേക്ക് അവൻ ചുണ്ട് ചേർത്തു.... ഒരുവേള അവളുടെ കൈകൾ അവന്റെ മുടിഇഴകളിൽ ആഴത്തിൽ കൊരുത്തു...

ഒരു ചോദ്യമോ അനുവാദമോ ഇല്ലാതെ, അവനവളെ കൈകളിലെടുത്ത് സിമ്മിങ്പൂളിൽ നിന്ന് കയറി, മെല്ലെ അവളെ അവിടെ നിലത്തേക്ക് കിടത്തുമ്പോൾ അവന്റെ കഴുത്തിലെ ഓം എന്ന ലോക്കറ്റിൽ നിന്ന് വെള്ളത്തുള്ളികൾ അവളുടെ മുഖത്തേക്ക് ഇറ്റ് വീണു കൊണ്ടേയിരുന്നു....... നനഞ്ഞൊട്ടിയ ഓരോ വസ്ത്രവും അവരിൽ നിന്നകലവേ ഒരിക്കൽ കൂടി അവർ ഒന്നാകുകയായിരുന്നു,ഭ്രാന്തമായ പ്രണയത്തോടെ.......... കോരിച്ചൊരിയുന്ന മഴയിൽ വെറും നിലത്ത് പുതപ്പ് മൂടി കിടക്കെ അവളുടെ ചൊടിയിൽ ഒരിളം പുഞ്ചിരിഉണ്ടായിരുന്നു. ദച്ചൂ..... മ്മ്..... നീ എങ്ങെനെ എന്നെ??? ബാക്കി അവനെ പറയിക്കാൻ അനുവദിക്കാതെ അവൾ അവിടെ നിന്നെണീറ്റു, പുതപ്പ് ചുറ്റി ബാൽക്കണിയിലെ ചെറു ഡോർ തുറന്ന് അവിടേക്ക് കടന്നു പിന്നാലെ, അവനും..... അത്രയ്ക്ക് ഇഷ്ടമായിരുന്നോ ആ കണ്ണുകളെ??? കോരിച്ചൊരിയുന്നമഴയിലേക്ക് നോക്കി അവൾ ചോദിച്ച ചോദ്യം..... ആ മിഴികളോട് പ്രണയമാണോ ന്ന് ചോദിച്ചാൽ എനിക്കറിയില്ല, പക്ഷെ പിടയലോടെയുള്ള ആ നോട്ടം അത് തറച്ചത് എന്റെ നെഞ്ചിലോട്ടാ...

അന്ന് തോന്നിയ സ്പാർക്ക് പിന്നെ തോന്നിയത് നിന്നെ കണ്ടപ്പോഴായിരുന്നു...... പലപ്പോഴും ഞാനെന്നെ തന്നെ മറന്നു പോയിട്ടുണ്ട് നിന്നെ കാണുമ്പോഴൊക്കെ... അപ്പോഴൊന്നും അറിഞ്ഞിരുന്നില്ലല്ലോ പെണ്ണെ... 😘 മെല്ലെ അവളെ പിന്നിലൂടെ കെട്ടിപിടിച്ച് ആ കവിളിൽ അവൻ മുത്തി.... മെല്ലെ അവൾ പറയാൻ തുടങ്ങി അവനറിയാതെ തന്റെ ജീവിതത്തിൽ കുറച്ചു നാളായി നടന്ന കാര്യങ്ങളൊക്കെ... Unknown നമ്പർ???? അമ്പരപ്പായിരുന്നു അവനും ആ മെസേജിനെപറ്റി അറിഞ്ഞപ്പോൾ... അറിയില്ല, ഞാൻ പിന്നെ വിളിച്ചുനോക്കി, unavailable ന്ന് പറയുന്നതല്ലാതെ നോ റെസ്പോണ്ട്സ്.... മ്മ്, ഒന്നിരുത്തി മൂളിക്കൊണ്ട് അവനവളെ ഇറുകെ പുണർന്നു... വേണ്ടാട്ടോ അഗ്നി...! കുറുമ്പോടെ അവളുടെ മുടിയിഴയിലൂടെ മുഖമുരസുന്ന അവനോടായി അവൾ പറഞ്ഞതും കുറുമ്പോടെ ആ മുഖം അവളുടെ മുടിഈഴകളിലൂടെ ഒഴുകി നടന്നു... അഗ്നി... ആ വിളിയ്ക്ക് മുന്നേ അവളിലേക്ക് അവൻ പടർന്നുകയറിയിരുന്നു, ഒരിക്കൽ കൂടി ആ ശരീരങ്ങൾ ഒന്നായി പ്രകൃതി പോലും ആ സംഗമത്തിൽ നാണിച്ചുപോയിരുന്നിരിക്കണം....

രണ്ട് ദിവസം കൂടി ഇണകുരുവികളായി അവർ നാലുപേരും പാറിനടന്നു, ജീവിതത്തിലെ ഏറ്റവും സന്തോഷമേറിയ ദിവസങ്ങൾ ആഘോഷിച്ചുകൊണ്ട്....... അതിനിടയിൽ അഴിയന്നൂരിൽ ചില തീരുമാനങ്ങൾ എടുക്കാൻ കാരണവർ ഒത്തുകൂടിയിരുന്നു,.. വിഷയം കല്യാണം തന്നെ, കുടുംബത്തിലെ ആൺസന്തതികളുടെ.... ഇനിയിപ്പോ അതും കൂടി വെച്ചങ്ങട് താമസിക്കണ്ടാ ന്താ മുരളി?? മുത്തൂസ് വല്യച്ചനോടായി ചോദിച്ചതും ആ കണ്ണുകൾ തന്റെ ഭാര്യയിലേക്കും ശേഷം സഹോദരന്മാരിലേക്കും നീണ്ടു... എവിടെയും സന്തോഷം മാത്രം കണ്ടതും പുഞ്ചിരിയോടെ അങ്ങേനെയാകട്ടെ ന്ന് അയാളും മറുപടി നൽകി.. മനു എന്തായാലും സ്വന്തമായി കണ്ടെത്തിയല്ലോ, അപ്പോൾ പിന്നെ ബാക്കി മൂന്നുപേർക്കും കൂടി നല്ലൊരു ബന്ധം കണ്ടെത്തി അങ്ങട് നടത്താം, ഒരു ദിവസം തന്നെ, നാല് മരുമക്കളും ഒന്നിച്ച് തന്നെ വലം കാൽ വെച്ച് ഐശ്വര്യമായി കേറട്ടെ എന്താ ബാലാ ന്താ നിന്റെ അഭിപ്രായം??? അത് അച്ഛാ, ഞങ്ങൾക്കൊക്കെ സന്തോഷമേയുള്ളൂ, കുട്ടികളോടും കൂടി ചോദിച്ചിട്ട് നമുക്ക് ഒരു തീരുമാനമെടുക്കാം.....

അത് ശെരിയാ അമ്മാവാ, ഇപ്പോഴത്തെ പിള്ളേരല്ലേ മനസ്സിൽ ആരെങ്കിലും ഉണ്ടോ ഇല്ലയോ ന്ന് എങ്ങെനെ അറിയാനാ??? മധു അങ്കിൾ കൂടി അഭിപ്രായം പറഞ്ഞതും എങ്കിൽ ദച്ചുവും അനുവും ഒക്കെ വന്നിട്ട് എല്ലാരേയുംഇരുത്തി ഈ കാര്യം സംസാരിക്കാം എന്ന് കരുതി ആ സഭ പിരിഞ്ഞു.... തത്കാലം ഈ കാര്യങ്ങൾ ആൺകുട്ടികളെ ആരെയും ആരും ബോധിപ്പിച്ചില്ല., ഇതിനിടയിൽ ദച്ചുവിന്റെ അകൽച്ച ഒരു പരിഭവമായി അന്നമ്മ കിച്ചുവിനെ അറിയിച്ചിരുന്നു, അവർ നാട്ടിൽ വന്നിട്ട് എല്ലാം ശെരിയാക്കാമെന്ന് അവൻ വാക്ക് കൊടുക്കുകയും ചെയ്തു.. അങ്ങെനെ ആ ദിവസം വന്നെത്തി,ഇന്നാണ് നാലും ലാൻഡ് ചെയ്തത്,വെളുപ്പിനുള്ള ഫ്‌ളൈറ്റിൽ, കാർത്തിയാണ് പിക്ക് ചെയ്തത്, വന്നയുടനെ അമ്മയെയും അച്ഛനെയും ചെന്ന് കെട്ടിപ്പിടിച്ച് ഹാളിൽ ഇരുന്നു, പിന്നെ ശ്രീജാമ്മ നിർബന്ധിപ്പിച്ച് എങ്ങെനെയെങ്കിലും ഒരുവിധം റൂമിലേക്ക് നാലിനെയും പറഞ്ഞുവിട്ടു, അഗ്നി ഫ്രഷ് ആയിവന്നപ്പോഴേക്കും പെണ്ണ് ബെഡിൽ ചുരുണ്ടു കൂടിയിരുന്നു, അത് കാണ്കെ വല്ലാത്തൊരു വാത്സല്യത്തോടെ അവനവളുടെ അടുത്തേക്ക് ചെന്നു, നിന്നോളം മറ്റാർക്കും എന്നെ അറിയാനോ മനസ്സിലാക്കാനോ കഴിഞ്ഞിട്ടില്ല ദച്ചു, 😘മെല്ലെ അവനവളുടെ നെറുകയിൽ മുത്തി..

അപ്പോഴാണ് അവനവളുടെ ഫോൺ കാണുന്നത്, പെട്ടെന്ന് എന്തോ ഓർമവന്നതും അതെടുത്ത് അവൾ പറഞ്ഞ ആ മെസേജ് ഓപ്പൺ ചെയ്തു, അതിലെ ഓരോ വരികളിലേക്കും നോട്ടം പായവേ ആ നെറ്റി ചുളിയുന്നുണ്ടായിരുന്നു, ഒടുവിൽ ആ മെസേജ് വന്ന നമ്പർ നോട്ട് ചെയ്ത് ഫോൺ തിരികെ വെച്ചു, ശേഷം അവളോട് ചേർന്ന് കിടന്നു, പിന്നീടെപ്പോഴോ അവളുടെ തല അവന്റെ നെഞ്ചിലേക്ക് വീണി രുന്നു.. ഓഫീസിൽ ഒരുപാട് പെന്റിങ് വർക്ക്‌ ഉണ്ടെന്ന് പറഞ്ഞ് അഗ്നി രാവിലെ തന്നെ ഓഫീസിലേക്ക് ഇറങ്ങി, സഞ്ജു ഹോസ്പിറ്റലിലേക്കും,അന്ന് വൈകിട്ട് എല്ലാരോടും അഴിയന്നൂരിലേക്ക് വരണമെന്ന് മുത്തൂസ് വിളിച്ചു പറഞ്ഞതുകൊണ്ട്, രണ്ടാളും നേരെ അങ്ങോട്ടേക്ക് വരാമെന്ന് പറഞ്ഞിട്ടുണ്ട് ബാക്കിയുള്ളവരൊക്കെ ഉച്ച കഴിഞ്ഞ് അങ്ങട് തിരിക്കും... ഹലോ ഡീ....... ഫോണിലൂടെ അന്നമ്മ ഒഴികെ ഗ്യാങ്മായി വീഡിയോകാളിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു ദച്ചു, എന്നാലും നീ അന്നമ്മയെ അവോയ്ഡ് ചെയ്യുന്നത്തോട്ടും ശെരിയല്ല... ദീപുവിന്റെ പറഞ്ഞത് കേട്ടപ്പോഴാണ് ഇതുവരെ അന്നമ്മയെവിളിച്ചില്ലെന്ന് അവൾക്ക് ഓർമ വന്നത്, അറിയാതെ കൈ നെറ്റിയിൽ അടിച്ചു പോയി അവൾ.. എന്താടി എന്താ പ്രശ്നം? ന്തിനാ നീ അവളെ അവോയ്ഡ് ചെയ്തേ???

നീനുവിന്റെ ചോദ്യം കൂടിയായപ്പോ എന്ത് പറയണം എന്നറിയാതെ കുഴങ്ങി അവൾ, പിന്നെ ഒന്നും അവരോട് മറച്ചുവെച്ചിട്ടില്ലാത്തോണ്ട് നടന്നതൊക്കെ അങ്ങട് പറഞ്ഞു... ഡീ നീ ഈ പറയുന്നത് സത്യമാണോ??? എല്ലാം പറഞ്ഞു തീർന്നതും അമ്പരപോടെ നിതി ചോദിച്ചത് കേട്ട് ഒന്ന് മൂളി, അപ്പോഴും ദീപു നിശബ്ദതയിലായിരുന്നത് എന്നെ ഒന്ന് പേടിപ്പിച്ചു... ഡാ ദീപു നീ എന്താടാ മിണ്ടാതെ??? നീനു ചോദിച്ചതും അവൻ ഫോൺ കട്ട് ചെയ്ത് പോയി.. ഹൌഷ് കൊള്ളാം, ആരെങ്കിലും ആ നിലവിളി ശബ്ദമൊന്നിടൂ എന്ന അവസ്ഥയിൽ ഞാൻ മറ്റു രണ്ടെണ്ണത്തിനെയും നോക്കി, അപ്പോഴേക്കും നിതി അവനെ കാളിലേക്ക് ആഡ് ചെയ്തിരുന്നു, കണക്ട് ആയതും നീനു അവനോട് നീ എന്താ പോയെന്ന് തിരക്കി... പിന്നെ ഞാനെന്ത് വേണം? ഓരോരുത്തർക്ക് ഒന്നും പറയാതെ തോന്നുന്നതുപോലെ ചെയ്യാമെങ്കിൽ നിക്ക് ഒരു കാൾ എങ്കിലും കട്ട്‌ ആക്കിക്കൂടെ??? പേര് പറഞ്ഞില്ലെങ്കിലുമാ വാക്കുകളുടെ ധ്വനി എന്റെ നെഞ്ചത്തേക്കാണെന്ന് വ്യക്തമായി തന്നെ എനിക്ക് മനസ്സിലായിരുന്നു.. എന്റെ ദീപു, അപ്പോ ഒന്നും പറയാനുള്ള മൂഡിൽ അല്ലായിരുന്നെടാ..

നിങ്ങളൊന്ന് ആലോചിച്ചുനോക്ക് ഒന്നാമത് ഇച്ച ഒരുവശത്ത്, മറുവശത്ത് അഗ്നി.. ആകെ തല പെരുക്കുന്നത് പോലെയായിരുന്നു.... എന്നാലും ദച്ചു നീ ചെയ്തത് കൂടിപ്പോയി.. ഡാ കോപ്പേ, നീ എരിതീയിൽ എണ്ണഒഴിക്കാതെ അവിടെയെങ്ങാനും മിണ്ടാതെ ഇരിക്ക്, ല്ലേൽ ഉണ്ടല്ലോ... ഓ ഇപ്പോൾ നമ്മൾ മിണ്ടുന്നതായി കുറ്റം, നമ്മളൊന്നും പറയാനില്ലേ... കൈകൂപ്പി അതും പറഞ്ഞുകൊണ്ട് നിതി വാ അടച്ചു, അപ്പോഴും ദീപുവിന്റെ മുഖം കടന്നൽ കുത്തിയതുപോലെയായിരുന്നു.. ഡാ കോപ്പേ, ഒന്ന് മിണ്ടെടാ ഒന്നൂല്ലേലും ഒരു പാവല്ലേട ഞാൻ?? പാവമല്ല, പാവ... വെച്ചിട്ട് പൊയ്ക്കോ, ഇവിടെ ആയിപോയി അല്ലേൽ നിന്റെ തലമണ്ട ഞാൻ പൊട്ടിച്ചേനെ..... ഈൗ..... 😁 കൂടുതൽ ഇളിക്കണ്ട, എളുപ്പം പോയി അന്നമ്മയെ വിളിക്കാൻ നോക്ക്, കുറച്ച് ഡേയ്സായി ഓള് ആകെ നട്ട് പോയി ഇരിക്കുവാ... അവൻ പറഞ്ഞതുകേട്ട് തലയാട്ടി എല്ലാർക്കും റ്റാറ്റാ കാണിച്ച് കാൾ കട്ട് ചെയ്ത് നേരെ അന്നമ്മ എന്ന് സേവ് ചെയ്തിരിക്കുന്ന നമ്പറിലേക്ക് ഡയൽ ചെയ്തു... ആദ്യം എടുത്തില്ല, പിന്നെയും പിന്നയും വിളിച്ചു ഒടുവിൽ അറ്റൻഡ് ചെയ്തു.. ഹലോ ആരാ??

നിന്റെ അപ്പൻ...!!! എനിക്ക് ഒരൊറ്റ തന്തയെഉള്ളൂ അത് ജോലിയ്ക്ക് പോയി, നീ ഏതാ ഡ്യൂപ്ലിക്കേറ്റെ?? ഡീ കോപ്പേ, വെറുതെ എന്റെ ഭരണിപാട്ട് കേൾക്കാതെ എവിടാന്ന് പറ, ഇങ്ങോട്ട് വന്നോ അതോ കോട്ടയത്തോ? അങ്ങോട്ടേക്ക് വന്നോണ്ടിരിക്കുന്നു, എന്താണാവോ ഈ ഉള്ളവളെ ഒക്കെ വിളിക്കാൻ തോന്നാൻ??? ഓ, ചുമ്മാ തോന്നി, ഒന്നൂല്ലേലും എന്റെ ഭാവി ചേട്ടത്തിയമ്മ ആയിപ്പോയില്ലേ?? ഓ, അങ്ങനെ...... ഡീ മരഭൂതമേ, കൂടുതൽ മസിൽ പിടിക്കണ്ടാ, നമ്മടെ ചങ്ക്‌സ് കോർണറിൽ വാ.. നിക്കൊന്ന് കാണണം...ന്നിട്ട് നമുക്ക് തറവാട്ടിലേക്ക് പോകാം ഏയ് ഞാനൊന്നുമില്ല.. അതെന്താ??? ഞാനെന്തിനാ എപ്പോഴും അങ്ങോട്ടേക്ക് വരുന്നേ, വെറുതെ ഓരോരുത്തർക്ക് ശല്യമാവാൻ??? തത്കാലം ഈ ശല്യത്തെ സഹിക്കാൻ ഞങ്ങൾ തയ്യാറാ, മര്യാദയ്ക്ക് കോർണറിൽ വന്നോ, എനിക്ക് കുറച്ച് സംസാരിക്കാനുണ്ട് ശേഷം നേരെ തറവാട് 😌..... ഡീ ദച്ചു..... കൂടുതൽ എന്തെങ്കിലും അന്നമ്മ പറയും മുന്നേ അവൾ കാൾ കട്ട് ചെയ്തിരുന്നു, ആന്റിയോട് പറഞ്ഞ് ഉച്ചക്ക് മുന്നേ അവൾ ഇറങ്ങി, നേരെ കോർണറിലേക്ക്...

ഒരു പത്ത് മിനിട്ടിനുള്ളിൽ അന്നമ്മയും വന്നു, രണ്ടാളുടെയും ഫേവ് ഫലൂദ ഓർഡർ ചെയ്ത് തമ്മിൽ സംസാരിക്കാൻ തുടങ്ങി... നിനക്കെന്തെങ്കിലും എന്നോട് പറയാനുണ്ടോ??? എടുത്തടിച്ചത് പോലെയുള്ള ദച്ചുവിന്റെ ചോദ്യം അന്നമ്മയെ ഒന്ന് ഞെട്ടിച്ചിരുന്നു, അത് പിന്നെ.. എനിക്ക്... ഒരു പതർച്ചയോടെ അവൾ സംസാരിക്കാൻ തുടങ്ങി.. എന്താ പറയ്... അത് പിന്നെ ദച്ചു, നിന്നോട് ഞാൻ ഇതുവരെ ഒന്നും മറച്ചിട്ടില്ല, പക്ഷെ ഇത്‌ എനിക്ക് പറയാൻ പറ്റിയില്ല.. കഴിഞ്ഞ കുറേ നാളുകളായി ഞാൻ വല്ലാതെ ശ്വാസം മുട്ടുകയായിരുന്നു, ഇനിയെങ്കിലും എനിക്ക് പറയണം... നീ വിചാരിക്കും പോലെ ഇച്ച ഒരു സാധാരണ മനുഷ്യനല്ല, ഇച്ച ഒരു.. കൊലപാതകം ചെയ്തതിന് ജയിലിൽ കഴിഞ്ഞിട്ടുണ്ട് അല്ലെ??? ദച്ചൂ... എനിക്കറിയാം എല്ലാം, ആദ്യം ഇതറിഞ്ഞപ്പോൾ ശെരിക്കും ഞാൻ ഷോക്ക് ആയിരുന്നു, നീ എന്നോടിത് ഒളിപ്പിച്ചു വെച്ചപ്പോ സഹിച്ചില്ല എനിക്ക്, അതാ കുറച്ച് ദിവസമെങ്കിലും നിന്നോടൊരു പരിഭവം എനിക്ക് തോന്നിയത്, പക്ഷെ ഇന്നെല്ലാം സത്യങ്ങളും അറിഞ്ഞവളാ ഞാൻ..... സത്യങ്ങളോ????

മ്മ് വീണ്ടും നടന്നതൊക്കെ അവളോട് ദച്ചു പറഞ്ഞതും ആ മിഴിനീർ നിറഞ്ഞൊഴുകി... എന്റെ ഇച്ച..... ജീവിതമായിരുന്നേടി, അഗ്നിയുടെയും ഇച്ഛയുടെയുമൊക്കെ ജീവിതം.... അതിൽ നഷ്ടങ്ങൾ ഏറെ ഇച്ചയ്ക്കായിരുന്നു ന്ന് മാത്രം.... ദച്ചു, എങ്കിലും നമ്മുടെ ഇച്ച ചെയ്യാത്ത കുറ്റത്തിന്, മ്മ്..... ജീവിതത്തിലെ അങ്ങെനെ കുറച്ച് വർഷങ്ങലുണ്ടായിട്ടില്ല എന്ന് കരുതി ജീവിക്കാൻ ഇച്ചയ്ക്കാവും അന്നമ്മേ, അതിന് ഒരു നല്ല കൂട്ടിനെ നമുക്ക് കണ്ട് പിടിക്കണം എന്ന് മാത്രം.... ചെറു പുഞ്ചിരിയോടെ അന്നമ്മയെ നോക്കിയതും അവളും അതേ പുഞ്ചിരി തിരികെഏകി, തറവാട്ടിൽ നിന്ന് അമ്മ വിളിച്ചതപ്പോഴാണ്, അന്നമ്മയുടെ കൂടെയാണെന്ന് പറഞ്ഞതും അവളെയും കൂട്ടി വീട്ടിലേക്ക് വരാൻ പറഞ്ഞു... ദേ, അമ്മയും പറഞ്ഞു ഇനി നിനക്ക് ബുദ്ധിമുട്ട് ഇല്ലല്ലോ... എന്നാലും... ഹലോ മിസ്സ്‌ അലീന അലക്സാണ്ടർ, ഈ ക്ളീഷേ പെണ്ണുങ്ങളുടെ നാണമൊന്നും നിനക്ക് ചേരില്ല, അവളുടെ ഒരു ബുദ്ധിമുട്ട്... ഈൗ അത് പിന്നെ 😁... അവളുടെ ഒരു അത് പിന്നെ, ഇങ്ങട് വാടി കൊരങ്ങി....... ഫലൂദയിലെ അവസാന തുള്ളിയും വലിച്ചു കുടിച്ച് ബില്ലും പേ ചെയ്ത് രണ്ടാളും ഇറങ്ങി, നേരെ അഴിയന്നൂരിലേക്ക്..!...(തുടരും ).........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story