ദക്ഷാഗ്‌നി: ഭാഗം 53

dakshagni

എഴുത്തുകാരി: നിരഞ്ജന

ഫലൂദയിലെ അവസാന തുള്ളിയും വലിച്ചു കുടിച്ച് ബില്ലും പേ ചെയ്ത് രണ്ടാളും ഇറങ്ങി, നേരെ അഴിയന്നൂരിലേക്ക്..! സഞ്ജു മോൻ കൂടി വന്നല്ലോ, ഇനിയിപ്പോ നമുക്ക് പറയാം അല്ലെ അച്ഛാ?? വൈകുന്നേരം, ഹാളിൽ ഒത്തുകൂടിയിരിക്കുകയായിരുന്നു രണ്ട് കുടുംബവും, സഞ്ജുവേട്ടൻ അൽപ്പം താമസിച്ചു വന്നതുകൊണ്ട് അവൻ ഫ്രഷ് ആയി താഴേക്ക് വരുന്നതും കാത്ത് ഇരിപ്പായിരുന്നു മറ്റുള്ളവർ, മുത്തൂസും മുത്തിയും ഹാളിലെ ഒത്തു നടുക്കിരുന്നു, അവരുടെ ചുറ്റിനുമായി മുതിർന്നവരൊക്കെ ഇരുന്നു, ഞങ്ങൾ ഓരോ തൂണിലുമായി സ്ഥാനം ഉറപ്പിച്ചു.... എന്താ അമ്മാവാ എന്താ ഇത്രയും വലിയ കാര്യം??? ദത്തൻ അങ്കിൾ മുത്തുവിനോടും ചോദിച്ചതും ചിരിയോടെ മുത്തൂസും മുത്തിയും പരസ്പരം നോക്കി.. ശെടാ, ഇവിടെ എന്നതാടി ഇത്രയും വലിയ കാര്യം??? അതെനിക്കെങ്ങെനെഅറിയാനാ?? നിന്റെയല്ലേ കുടുംബം... എന്നാലും നിനക്കൊന്ന് ഊഹിക്കാൻ മേലെ??? ദേ കോപ്പേ ന്റെ വാ ചൊറിഞ്ഞുവരുന്നുണ്ട്, എങ്ങാണ്ട് കിടന്ന ഞാനെങ്ങെനെ പറയാനാ ഇവിടുള്ളവരുടെ മനസ്സ്???

അമർഷത്തോടെ അന്നമ്മ അടക്കം പറഞ്ഞതുകേട്ട് എന്തോ പറയാൻ അവളുടെ ചെവി കടിച്ചുപറിക്കാൻ തിരിഞ്ഞതായിരുന്നു ഞാൻ.. ഓ മൈ ഗോഡ്!! കണ്ണുകൾ ഒരുവേള എന്നെത്തന്നെ തുറിച്ചുനോക്കുന്ന മാതാശ്രീയിൽ തറഞ്ഞതും അറിയാതെ വാ തുറന്നുപോയി... ഇവര് വല്ല കഥകളിയും പഠിച്ചിട്ടുണ്ടോ? കണ്ണൊക്കെ പോണ പോക്ക് നോക്കിക്കേ... വെറുതെ ഒന്ന് ആത്മഗതിച്ച് മെല്ലെ നോട്ടം മുത്തിയിലേക്ക് മാറ്റി,ആരോഗ്യത്തിനതല്ലേ ദാസാ നല്ലെ 😌........ പെൺകുട്യോളെല്ലാം പടികടന്ന് പോയപ്പോ വീടൊക്കെ ആകെ ഉറങ്ങിയപോലെ, അപ്പോൾ ഞങ്ങൾ കരുതി മൂന്നാലെണ്ണത്തിനെ ഇങ്ങട് വിളിച്ചു കയറ്റാമെന്ന്...! മുത്തി പറഞ്ഞത് കേട്ട് ഒന്നും മനസ്സിലാകാതെ ഞാൻ അനു ചേച്ചിയെ നോക്കി,ആൾടെ മുഖമൊക്കെ സന്തോഷത്തോടെ വിടർന്നു നിൽപ്പുണ്ട്... അതേയ്, മുത്തി നിങ്ങളിവിടെ ഗേൾസ് ഹോസ്റ്റൽ വല്ലതും ആക്കാനുള്ള പ്ലാനിങ്ങിലാണോ???? ദച്ചു.....!!! ഒന്നും മനസ്സിലാകാതെ വന്നപ്പോൾ ഡയറക്ട് മുത്തിയോടായി ഒന്ന് ചോദിച്ചതാണ്, അടുത്ത നിമിഷം വന്നു മാതാശ്രീയുടെ വിളി.... ബലേഭേഷ്..!!

അത് പിന്നെ അമ്മേ,.... മുതിർന്നവർ സംസാരിക്കുന്നിടത്ത് നിനക്കെന്താ കാര്യം? മിണ്ടാതെ ഇരിയെടി, കെട്ടിപ്പോയെന്ന് ഒന്നും ഞാൻ വിചാരിക്കില്ല, രണ്ട് വീക്ക് വെച്ച് തരും.... അമ്മ ദേഷ്യത്തോടെ പറഞ്ഞതും അപ്പുറം നിന്നിരുന്നവന്റെ ചൊടിയിൽ കൃത്യമായി ഒരു ചിരി പൊട്ടി... ഡോ ഭർത്താവ് കാലമാടാ, തനിക്കുള്ളത് ഞാൻ തരാടോ..... അവനെ ഒന്നിരുത്തി നോക്കി പഴയപോലെ അന്നമ്മയുടെ തോളിൽ ചാഞ്ഞ് അങ്ങെനെ നിന്നു, ഇവർ എന്താണെന്ന് വെച്ചാൽ കാട്ടട്ടെ ന്ന് കരുതികൊണ്ട്.... വളച്ചുകെട്ടില്ലാതെ അങ്ങട് പറയാലോ, കുട്ടികളെല്ലാം മുതിർന്നു, സ്വന്തം കാലിൽ നിൽക്കാനായി.. ഇനിയിപ്പോ അവർക്കൊരു കൂട്ടിനെയാ വേണ്ടേ, ഈ കുടുംബത്തിന്റെ ഐക്യം ദാ ഇതുപോലെ കൊണ്ടുപോകാൻ കെല്പുള്ള പെൺകുട്ടികളെ... അതിന്റെ കാര്യം പറയാനാ എല്ലാരേയും വിളിച്ചത്.. ഞങ്ങളതങ്ങ് വെച്ച് താമസിപ്പിക്കണ്ടാ ന്ന് കരുതി.... വല്യച്ഛൻ എല്ലാരോടുമായി പറഞ്ഞു... ഓ ഇതാണോ, ഹേ ഇതോ??? ഒരുനിമിഷം ഒന്നും കത്തിയില്ലെങ്കിലും അടുത്ത നിമിഷം എന്തോ അപ്രതീക്ഷിതമായത് കേട്ടെന്നപോലെ എന്റെ കണ്ണ് തള്ളിവന്നു...

മനു എന്തായാലും ഒരാളെ കണ്ടെത്തി, ഇനിയിപ്പോ മാറ്റി മൂന്നെണ്ണത്തിനും കൂടി നല്ല മൂന്നു കുട്ടികളെ കണ്ടെത്തി നാലും ഒരേ മുഹൂർത്തത്തിൽ നടത്താം ന്ന് കരുതി ഞങ്ങൾ...... വല്യമ്മ ബാക്കി പറഞ്ഞു നിർത്തിയതും ആകെ കിളിപ്പോയ അവസ്ഥയിൽ ആയിരുന്നു ഞാൻ.. ഏട്ടന്മാരുടെ കല്യാണം, സന്തോഷം കൊണ്ട് തുള്ളി ചാടേണ്ടതാണ്, പക്ഷെ ആ കൊഞ്ചലിയുടെയും അന്നമ്മയുടെയും മുഖം ഓർക്കേ അതിനാവുന്നില്ല......... ആഹാ സന്തോഷമുള്ള കാര്യമാണല്ലോ,, ആട്ടെ വല്ല ആലോചനയും തരപ്പെട്ടോ???? ശ്രീജാന്റി ചോദിച്ചതിന് ഹാ ഏകദേശം ന്ന് മറുപടി നൽകിയത് അപ്പച്ചിയാണ്... ഇത്രപെട്ടെന്ന് പെണ്ണുങ്ങളും ശെരിയായെന്നോ??? ഇതെന്താ വല്ല കുക്കുമ്പർ സിറ്റി ആണോ? അമർഷത്തോടെ ഏട്ടൻസിനെയൊക്കെ നോക്കി, സ്പെഷ്യലി കിച്ചേട്ടനെ.... ആൾടെ മുഖത്ത് പ്രത്യകിച്ച് ഒരു ഭാവവും ഇല്ലെന്ന് കണ്ടതും ഉള്ളിലെ ആധി കൂടി... കിച്ചേട്ടന്റെ മുഖത്ത് ഒരു ഭാവവുമില്ലല്ലോ, ഇനി ഇങ്ങേരെന്റെ അന്നമ്മയെ തേക്കാനുള്ള പണിയാണോ 🙄??

അവളുടെ മുഖത്തേക്ക് നോക്കണംന്നുണ്ട്, പക്ഷെ, നിറക്കണ്ണുകളോടെ നിൽക്കുന്നവളെ ഞാനെന്ത് പറഞ്ഞ് സമാധാനിപ്പിക്കാൻ, പുല്ല് ഓളെ ഇങ്ങട് കൂട്ടണ്ടായിരുന്നു.... അവളെ ഇവിടേക്ക് കൊണ്ട് വരാൻ തോന്നിയ സമയത്തെ ശപിച്ചൊണ്ട്, കേട്ടത് താങ്ങാനാവാതെ ഒരു താങ്ങിനായി ഏത് നിമിഷവും അവളുടെ വിറയാർന്ന കൈകൾ തന്റെ കൈയിൽ അമരുമെന്ന പ്രതീക്ഷയിൽ അൽപനേരം നിന്നു ഞാൻ,കുറച്ച് നേരം കഴിഞ്ഞിട്ടും ഇവിടെ കൊണ്ട് പിടിച്ച ചർച്ച നടക്കുന്നതല്ലാതെ അന്നമ്മയുടെ ഭാഗത്ത് നിന്ന് പ്രതീക്ഷിച്ചതൊന്നും നടന്നില്ലെന്ന് കണ്ടപ്പോൾ മെല്ലെ തലചരിച്ച് അവളെയൊന്ന് നോക്കി, ഓഹ് 🙄ഇതെന്താ ഇങ്ങെനെ??? ഓൾടെ മുഖം കണ്ടപ്പോ സത്യത്തിൽ ഞെട്ടിയത് ഞാനായിരുന്നു, ഇതൊക്കെ എന്തെന്ന ഭാവത്തിൽ വിരലിലിട്ടിരിക്കുന്ന നെയിൽപോളിഷ് ചുരണ്ടികൊണ്ടിരിക്കുവാ അന്നമ്മ... ഡീ.... മ്മ് എന്താടി?? നീ ഇപ്പോ ഇവിടെ പറഞ്ഞതൊക്കെ കേട്ടായിരുന്നോ??? ഹാ കേട്ട്... എന്നിട്ട് നിനക്കൊന്നും തോന്നിയില്ലേ?? എനിക്കെന്ത് തോന്നാൻ? ഒട്ടും ഭാവവ്യത്യസമില്ലാതെ അവൾ പറയുന്നത് കേട്ട് എന്റെ കിളികളെല്ലാം എങ്ങോട്ടോ പാറിപോയി... ഡീ കോപ്പേ, കിച്ചേട്ടന്റെ കല്യാണകാര്യമാ ആ പറയുന്നേ, അപ്പോൾ നീ ഇവിടെ നിന്ന് വിരല് ചുരണ്ടികളിക്കുന്നോ????

ദേഷ്യം സഹിക്കാനാകാതെ ഓൾടെ കൈയ്ക്കൊരു പിച്ചും കൊടുത്ത് ഞാൻ പറഞ്ഞത് കേട്ട് ചിരിയോടെ ഓളെന്നെ നോക്കി.. അതിന് ഞാനെന്തിനാ ദച്ചൂട്ടി വിഷമിക്കുന്നെ??? നിന്റെ കിച്ചേട്ടന് കല്യാണം അല്ലെ ആലോചിച്ചിട്ടുള്ളൂ? നടത്തിയിട്ടൊന്നുമില്ലല്ലോ.. എന്നാലും ടി, എന്താ അവിടെ????? പെട്ടെന്ന് അമ്മേടെ ശബ്ദം കേട്ടതും വാ പൂട്ടി മിണ്ടാതെ നിന്നു ഞാൻ 😌പേടിഒന്നും ഉണ്ടായിട്ടല്ല, വെറുതെ എന്തിനാ അമ്മായിയമ്മയുടെ മുന്നിൽ നിന്ന് അമ്മേടെ കൈയിൽ നിന്നാ ടിവാങ്ങുന്നെന്ന് ഓർത്തപ്പോ മിണ്ടാതിരിക്കാൻ തോന്നി 😒...... എന്റെ ദച്ചൂട്ടി, നീ വെറുതെ ടെൻഷനാവാതെ നിൽക്കാൻ നോക്ക്.... ആ ബ്രോക്കർ കുട്ടികളുടെ ഫോട്ടോസ് ഒക്കെ അയച്ചുതന്നിട്ടുണ്ട്, ഞങ്ങൾക്കിഷ്ടപ്പെട്ട മൂന്നെണ്ണം ഞങ്ങൾ സെലക്ട്‌ ചെയ്തിട്ടുണ്ട്, ഇവന്മാർക്ക് കൂടി ഇഷ്ടപ്പെട്ടാൽ നല്ലൊരു ദിവസം നോക്കി അങ്ങ് പെണ്ണ് കാണാൻ പോകായിരുന്നു.. അന്നമ്മ കാതോരം പറഞ്ഞതിന് പിന്നാലെ വല്യമ്മ പറഞ്ഞതുകേട്ട് ദേഷ്യത്തോടെ ഞാൻ അവളെ നോക്കി.. കൂൾഡൌൺ മിസ്സ്‌ ദക്ഷിണ, എന്നിട്ട് വൺ റ്റു ഫൈവ് വരെ കൗണ്ട് ചെയ്യ്! വാട്ട്‌????

നീ ഒന്ന് അഞ്ചു വരെ എണ്ണാൻ... കുസൃതിയോടെ അവൾ പറയുന്നതൊന്നും എനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നില്ല, എങ്കിലും അവൾ പറഞ്ഞപോലെ എണ്ണി തുടങ്ങി.. 1, 2, 3, 4 എനിക്കൊരു കാര്യം പറയാനുണ്ട്.... അഞ്ചു വരെ എണ്ണുന്നതിനു മുൻപ് കിച്ചേട്ടന്റെ ശബ്ദം കേട്ടതും അത്ഭുതത്തോടെ ഞാനവളെ നോക്കി, കണ്ണിറുക്കി ഇപ്പോ എങ്ങെനെയുണ്ട് ന്ന് അവൾ ചുണ്ടനക്കി ചോദിച്ചതും അറിയാതെ വിരലുകൾ സൂപ്പർ ന്ന് കാട്ടിപോയി.. നിങ്ങൾ പറയുന്നതൊക്കെ കേട്ടു, കല്യാണം ആലോചിക്കുന്നതിൽ തെറ്റൊന്നുമില്ല എനിക്ക് സമ്മതമാ, പക്ഷെ അതിവർക്ക് മാത്രം മതി, എനിക്ക് വേണ്ടാ... എന്താ കിച്ചു നീ ഈ പറയുന്നേ? എനിക്ക് വേണ്ട കുട്ടിയെ പണ്ടേ ഞാൻ കണ്ടെത്തിയതാ അമ്മേ, നിങ്ങളാരും ഇനി അതിന് ബുദ്ധിമുട്ടണ്ടാ.... അപ്പച്ചി അൽപ്പം ഒച്ചയിൽ ചോദിച്ചതും തെല്ലോട്ടും കൂസാതെ തന്നെ കിച്ചേട്ടൻ മറുപടി നൽകി.... ഓഹോയ്‌, ഞാനപ്പോഴേ പറഞ്ഞില്ലേ അച്ഛാ ഇതുങ്ങളുടെ ഒക്കെ മനസ്സിൽ ആരേലും കാണുമെന്ന്.... അച്ഛൻ മുത്തൂസിനോടായി പറഞ്ഞതും അപ്പച്ചി കിച്ചേട്ടന്റെ അടുത്തെത്തിയിരുന്നു..

ആരാടാ കൊച്ച്????എവിടുള്ളതാ? അവളുടെ വീട് കുറച്ച് ദൂരെയാ, പക്ഷെ ഇപ്പോ ഇവിടുണ്ട്... അതും പറഞ്ഞ് കിച്ചേട്ടൻ ഞങ്ങൾ നിന്നിരുന്ന ഭാഗത്തേക്ക്‌ വന്നു, എന്റെ അരികിലായി നിന്ന അന്നമ്മയുടെ കൈയിൽ പിടിച്ച് മുന്നിലേക്ക് വന്ന് നിന്നു, ഇതാണ് ഞാൻ സ്നേഹിക്കുന്ന പെണ്ണ്, കുറച്ച് വർഷങ്ങളായി ഞങ്ങൾ ഇഷ്ടത്തിലാ, അഴിയന്നൂരെ കൃഷ്ണജിത്ത് ഒരു പെണ്ണിനെ താലി കെട്ടുന്നുണ്ടെങ്കിൽ അതിവളെ മാത്രമായിരിക്കുമെന്ന് പണ്ടേക്ക് പണ്ടേ ഇവളുടെ തലയിൽ തൊട്ട് ഞാൻ ചെയ്ത സത്യാ, അത് തെറ്റിക്കാൻഎനിക്കാവില്ല.. നിങ്ങളെല്ലാം ഇത്‌ സമ്മതിക്കണം.... ഒരൊറ്റ ശ്വാസത്തിൽ ഏട്ടൻ പറയാനുള്ളതെല്ലാം പറഞ്ഞുതീർത്തതും അവിടെയെങ്ങും നിശബ്ദത പടർന്നു, ആവലാതിയോടെ ഞാൻ അഗ്നിയെ നോക്കിയതും ഒന്നുമില്ലെന്നർത്ഥത്തിൽ അവൻ മെല്ലെ കണ്ണിറുക്കി,... മധു,..... മുത്തൂസ് അമ്മാവനെ വിളിച്ചു.... നിങ്ങളുടെ മകന്റെ കാര്യമാണ്, എന്താ നിങ്ങളുടെ അഭിപ്രായം??? ഞങ്ങൾക്ക് ഒരേതിർപ്പും ഇല്ല അച്ഛാ,, അന്നമോള് നമുക്ക് ദച്ചൂനെ പോലെയല്ലേ??? അമ്മാവൻ അത് പറഞ്ഞതും അപ്പച്ചിയുടെ കൈകൾ അവളുടെ തലമുടിയിഴകളിൽ തലോടി.....മുത്തൂസിന്റെ ചൊടിയിൽ വിരിഞ്ഞ പുഞ്ചിരി പയ്യെ അവിടെനിന്ന എല്ലാവരിലേക്കും നീണ്ടു, ഹമ്മേ 😌ആശ്വാസായി.. ഒരു പ്രളയം വന്നുപോയതുപോലെയുണ്ട്..

ആത്മഗതിച്ചതാണെങ്കിലും ശബ്ദം അൽപ്പം ഒന്ന് കൂടിപ്പോയെന്ന് എല്ലാരുടെയും നോട്ടം കണ്ടപ്പോ മനസ്സിലായി... അത് പിന്നെ, എന്താവുമെന്ന് ഓർത്തപ്പോ ഈ 😁..... അമ്പടി കേമി, നീ ആയിരുന്നില്ലേ ഇതിന്റെ മീഡിയേറ്റർ... 🤨 അയ്യോ ജിത്തേട്ടാ സത്യായിട്ടും അല്ല, എന്നോട് ഈ രണ്ട് പിശാചുക്കളും പറഞ്ഞിട്ടുകൂടി ഉണ്ടായിരുന്നില്ല, ഇത്‌ ഞാനെന്റെ ബുദ്ധിയിലൂടെ കണ്ട് പിടിച്ചതാ...!! ഏത് ഈ മന്ദബുദ്ധിയിലോ??? ആരുവെട്ടാ......!! രണ്ടും കൂടി എന്നെ കളിയാക്കാൻ തുടങ്ങിയതും ചിണുങ്ങലോടെ ഞാൻ അച്ചേടെ നെഞ്ചിലേക്ക് ചേർന്ന് നിന്നു, എന്നെ കുസൃതിയോടെ നോക്കുന്ന ആ കണ്ണുകളെ അറിയാതെ..... സമയമൊട്ടും കളയാതെ തന്നെ അന്നമ്മേടെ പപ്പയെ അമ്മാവൻ വിളിച്ചു സംസാരിച്ചു, ഇവിടുത്തെ മരുമോളായി അവളെ അയയ്ക്കാൻ അങ്കിളിന് പൂർണ്ണ സമ്മതമായിരുന്നു.. അങ്ങെനെ ആ കടമ്പയും കടന്നു... രാത്രിയിൽ അത്താഴവും കഴിച്ചിട്ടാണ് ഞങ്ങൾ ആൽപത്തൂർക്ക് തിരിച്ചത്.... അഗ്നി, ബെഡ് വിരിച്ചിട്ടുണ്ട് വാ കിടക്കാം... ബാൽകണിയിൽ ഇരുന്ന് എന്തൊക്കെയോ ഫയൽ നോക്കുന്നവനോട്‌ അതും പറഞ്ഞ് തിരിഞ്ഞതും കൈകളിൽ അവന്റെ കൈകൾ പിടി മുറുക്കിയിരുന്നു.... ദേ അഗ്നി, കൈ വിട്ടേ.....

എന്നാന്നെ എന്റെ കെട്ടിയോൾക്ക് ഒരു ഗൗരവം??? കൈ വിട് അഗ്നി.. എനിക്ക് ഉറക്കം വരുന്നു... ഓഹോ!!! പൊടുന്നനെ എന്റെ കൈകളിൽ പിടിച്ച് വലിച്ച് ആ മടിയിലേക്ക് എന്നെ പിടിച്ചിരുത്തി... അഗ്നി വിട്ടേ, എനിക്ക് പോണം.... വിട് അഗ്നി.... ഒന്ന് പിടയ്ക്കാതിരിക്കെന്റെ പെണ്ണെ.....ഞാനൊന്ന് പറയട്ടെടോ.. എനിക്കൊന്നും കേൾക്കണ്ടാ, താൻ കൈ എടുക്ക് എനിക്ക് പോണം... ഓരോരുത്തർ പറയുന്നത് കേൾക്കാൻ എനിക്ക് സമയമില്ല...... ഓ, അപ്പോൾ ഞാൻ ആരോ ഒരാൾ ആണല്ലേ.... പരിഭവം കാട്ടാനായിട്ടാണെങ്കിലും അറിയാതെ വായിൽ നിന്ന് വീണത് അവനൊരു നോവായി ന്ന് എന്റെ കൈകളിലെ പിടി അയഞ്ഞപ്പോഴാണ് മനസ്സിലായത്.... അഗ്നി ഞാൻ അങ്ങെനെയല്ല... വേണ്ടാ ദച്ചു, താൻ പൊയ്ക്കോ....ഞാൻ വന്നോളാം, എനിക്ക് വേണ്ടി ആരും ഉറക്കമൊന്നും കളയണ്ടാ...... ഓഹോയ്‌, അങ്ങേനെയാണോ? മെല്ലെ അവന്റെ കഴുത്തിടയിലൂടെ കൈയിട്ടു ആ മടിയിലേക്ക് ചേർന്നിരുന്ന് വിരലുകൾ നെഞ്ചിലൂന്നി പുരികക്കൊടി മെല്ലെ ഉയർത്തി..... എന്തേ തനിക്കിപ്പോൾ ഉറങ്ങണ്ടേ??? ഈ നെഞ്ചല്ലേ എന്റെ തലയിണ? അതില്ലാതെ എങ്ങെനെയാ ഉറങ്ങുന്നേ??? പതിയെ അവന്റെ കാതോരം അത്രയും പറഞ്ഞ് ആ കവിളിൽ ആഞ്ഞുകടിച്ചു ഞാൻ... ആഹ്...

ഇത്‌ വൈകിട്ട് എന്നെ അമ്മ വഴക്ക് പറഞ്ഞപ്പോൾ കളിയാക്കി ചിരിച്ചതിന്..... ഡീ കുരുപ്പേ, ആഹ് എന്റെ കവിൾ...!! പല്ലുകളുടെ പാട് വീണിടത്ത് അവൻ തടവുന്നത് കണ്ടപ്പോ ചിരി അടക്കാൻ തോന്നിയില്ല.... എന്നെ കടിച്ചിട്ട് അങ്ങെനെ നീ ചിരിക്കണ്ടെടി ചുള്ളികമ്പേ,, പെട്ടെന്ന് അവന്റെ കൈ ഇടുപ്പിലൂടെപിടിച്ച് എന്നെ അവനിലേക്ക് ചേർത്തിരുത്തി, തടയാനാവും മുന്നേ എന്റെ കഴുത്തിടയിൽ ആ പല്ലുകൾ അമർന്നിരുന്നു.. ആഹ് അഗ്നി!!! ഇത്‌ മതി, നാളെ ആകുമ്പോഴേക്കും ചുവന്നിങ്ങ് വന്നോളും 😌.. ഡാ തെണ്ടി...... ഇനിയും ചേട്ടനോട് കളിക്കാൻ നിൽക്കല്ലേ മോളെ, ഇജ്ജാതി ഓരോന്ന് കൊണ്ട് പോകേണ്ടി വരും.... നീ പോടാ കാട്ടുമാക്കാനെ..... പോടി ചുള്ളികമ്പേ......... ഹഹഹഹ... ചിരിയോടെ മെല്ലെ ആ നെഞ്ചിലേക്ക് അവൾ ചാഞ്ഞു, അഗ്നി, എനിക്കൊന്ന് കാണണം താൻ ഫ്രീ ആണോ??? ഓഫീസിലിരുന്നപ്പോഴാണ് ഏഥൻ അഗ്നിയെ വിളിക്കുന്നത്, അന്ന് പ്രത്യേകിച്ച് മീറ്റിങ് ഒന്നുമില്ലാത്തോണ്ട് അവനോട് ഓഫീസിലേക്ക് വരാൻ പറഞ്ഞു അഗ്നി.

"വളച്ചുകെട്ടി പറയാനൊന്നും എനിക്കറിയില്ല അഗ്നി, ഉള്ളത് പറയാലോ എനിക്ക് ദേവയെ കല്യാണം കഴിച്ചാൽ കൊള്ളാമെന്നുണ്ട്, അതൊരിക്കലും അവളോട് തോന്നിയ സഹതാപം കൊണ്ടല്ല, ഒന്നാലോചിച്ചാൽ അവളുടെ ഈ അവസ്ഥക്ക് ഞാനുമൊരു കാരണം ആണ്, എന്നേക്കാൾ കൂടുതൽ നഷ്ടം അനുഭവിച്ചവളാണ് അവൾ,അങ്ങെനെ ആലോചിച്ചപ്പോൾ ഒന്നാകേണ്ടത് ഞങ്ങൾ തന്നെയാണെന്ന് തോന്നി... അവളുടെ കാലുകൾക്ക് ചലനശേഷി കിട്ടാൻ ലോകത്തെവിടെയാണെങ്കിലും കൊണ്ട് പൊയ്ക്കോളാം ഞാൻ ഒരു ചാൻസ് എങ്കിലും ഉണ്ടെങ്കിൽ, ഇനി ഇല്ലെങ്കിലും ഈ കൈകളിൽ അവൾ സുരക്ഷിതയായിരിക്കും,.. തന്റെ അഭിപ്രായം എന്താ? തരാമോ എനിക്കവളെ? ഏദന്റെ അവസാനശ്വാസം വരെ ഒരു പോറൽ പോലും ഏൽക്കാതെ നോക്കിക്കോളാം ഞാൻ......." ഒരു ഭാവവ്യത്യാസവുമില്ലാതെ ഏദൻ പറഞ്ഞതൊക്കെ കേട്ട് തരിച്ചുനിൽക്കുകയാണ് അഗ്നി,ഒരത്യാവശ്യകാര്യം പറയാനുണ്ടെന്ന് അവൻ പറഞ്ഞപ്പോഴും വിചാരിച്ചില്ല അതിങ്ങെനെ ഒന്ന് പറയാനാണെന്ന്... ഒരുവേള മൈൻഡ് ഫുൾ ബ്ലാങ്ക് ആയപോലെ.... അഗ്നി, താനൊന്നും പറഞ്ഞില്ല.... നിശബ്ദമായി താടിയിൽ കൈയൂന്നി ഇരുന്നവനെ ഏഥൻ തട്ടി വിളിച്ചു... അത് ഏദാ, ഞാനിപ്പോൾ എന്താ പറയേണ്ടേ?? താനിങ്ങെനെ പറഞ്ഞപ്പോൾ ആകെ ഷോക്ക് ആയിപോയി......

അവന്റെ സ്വരത്തിൽ തന്നെ ആ അമ്പരപ്പ് പ്രകടമായിരുന്നു... എനിക്കൊരു ഇഷ്ടക്കേടുമില്ല, ഐ നോ ഈ ലോകത്ത് ഒരുപക്ഷെ അവൾക്ക് കിട്ടാൻ ഏറ്റവും അനുയോജ്യമായ ചെറുക്കൻ നീയാകുമെന്ന്, പക്ഷെ, പറഞ്ഞുതരേണ്ടല്ലോ അവളുടെ അവസ്ഥ.... അതൊന്ന് മാത്രമാ എനിക്ക് ഒരു...... അവൻ പറയാൻ വന്നത് ഊഹിച്ചെടുത്തിരുന്നു ഏദൻ.... ഞാൻ ചോദിച്ചത് ദേവയെയാണ് അഗ്നി, ആ ശരീരത്തെയല്ല...ഡോണ്ട് വറി എബൌട്ട്‌ ഹെർ, ഞാൻ പറഞ്ഞില്ലേ, ഈ ഏഥൻ ജീവനോടെയുള്ള അവസാനനിമിഷം വരെ അവൾ ഹാപ്പിയായിരിക്കും.... മതി, ഇത്‌ കേട്ടാൽ മതിയെനിക്ക്..!!എന്റെ നകുലിന്റെയും ഉമ്മയുടെയും ആത്മാവ് ഇപ്പോൾ സന്തോഷിക്കുന്നുണ്ടാകും.... ഒരുവേള അവരുടെകാര്യം ഓർക്കേ അവന്റെ കണ്ണ് നിറഞ്ഞു..... വൈകിട്ട് വീട്ടിൽ ഈ കാര്യം അവതരിക്കുമ്പോൾ എല്ലാർക്കും നൂറ് വട്ടം സമ്മതമായിരുന്നു, ഇതിനോടകം തന്നെ ഏദന്റെ കാര്യം അവർ എല്ലാരേയും അറിയിച്ചിരുന്നു... മോനെ ദേവ മോള് സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ???? സമ്മതിപ്പിക്കണം അമ്മേ, എത്ര നാളെന്നു വെച്ചാ അവളിങ്ങെനെ ഒറ്റയ്ക്ക്?? എന്തിനും നമ്മൾ ഉണ്ടെങ്കിലും നമ്മളെ എന്തെങ്കിലും അറിയിക്കുമോ അവൾ?? ഏട്ടന്റെയും അച്ചന്റെയും തനിപകർപ്പ്!! സഞ്ജുവേട്ടൻ പറഞ്ഞതിനോട് എല്ലാരും യോജിച്ചു,

പിറ്റേന്ന് തന്നെ മഠത്തിലേക്ക് ചെന്ന് കാര്യങ്ങൾ അവതരിപ്പിക്കാനും അവളെ സമ്മതിപ്പിക്കാനും അവർ തീരുമാനിച്ചു..... എന്നാലും എന്റെ കള്ള കാമുകാ, ഒരു വട്ടം ഒന്ന് കണ്ടപ്പോഴേക്കും പ്രണയം ഒക്കെ മൊട്ടിട്ടോ 🤭.... അന്നമ്മയെയും ഇച്ഛയെയും കോൺഫിറൻസ് ഇട്ട് സംസാരിക്കുകയായിരുന്നു ദച്ചു...!! എവിടെടോ മനുഷ്യാ തന്റെ ആ ലയ... ഓള് ഇട്ടേച്ചു പോയെന്ന് പറഞ്ഞല്ലേ എന്റെ അഗ്നിയെ കൊല്ലാൻ താൻ നടന്നെ.. എന്നിട്ടിപ്പോ വേറൊരു പെണ്ണ് വന്ന് അവിടെ അങ്ങ് കൂട് കൂട്ടി അല്ലെ 😁... എന്റെ പൊന്ന് കൊച്ചേ, നീ എന്നെ ഇങ്ങെനെ ഇട്ട് കളിയാക്കാതെ, ഒരു ഇഷ്ടം തോന്നിപോയി അതിപ്പോ ഇത്ര വലിയ കുറ്റം ആണോ??? ഏയ്, അല്ല ഇച്ചാ..... ഞാൻ സന്തോഷം കൊണ്ട് പറഞ്ഞുപോയതാ... പാവാ അവള്, ഒരുവട്ടെ ഞാനും കണ്ടിട്ടുള്ളൂ എങ്കിലും ആ ഉള്ളം ഞാൻ കണ്ടതാ... പാവാ വെറും പാവം..... ഓ പറച്ചില് കേട്ടാൽ ഞാനങ്ങ് വില്ലനാണെന്ന്.... 😒.. അങ്ങെനെയല്ല എന്നാലും കുറച്ച്... ഡീ ഡീ വേണ്ടാട്ടോ.... ഹഹഹഹ..... ആർത്ത് ആർത്ത് ചിരിച്ച് പിന്തിരിഞ്ഞതും കണ്ടു മാറിൽ കൈകെട്ടി തന്നെ തന്നെ നോക്കി നിൽക്കുന്ന ഒരുവനെ.... ഈ 😁.. മെല്ലെ അവനെ നോക്കി ഇളിച്ചതും ചുണ്ട് കൂർപ്പിച്ച് ഉമ്മയും കാണിച്ചോണ്ട് ഓൻ ലാപ് ഓൺ ചെയ്തു, കാട്ടുമാക്കാൻ...!! മെല്ലെ അധരം അങ്ങെനെ മൊഴിഞ്ഞതും അപ്പുറത്ത് നിന്നു കേട്ടു ആരാ കാട്ടുമാക്കാൻ ന്ന്... നാക്ക് കടിച്ചോണ്ട് മെല്ലെ തലയ്ക്കടിക്കുമ്പോൾ ഇതെല്ലാം മിററിലൂടെ കണ്ട് ചിരി കടിച്ചു പിടിച്ചു ഇരിപ്പായിരുന്നു എന്റെ കാട്ടുമാക്കാൻ..!..(തുടരും ).........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story