ദക്ഷാഗ്‌നി: ഭാഗം 54

dakshagni

എഴുത്തുകാരി: നിരഞ്ജന

മോളെ,നീ ഒന്നും പറഞ്ഞില്ലല്ലോ..... ദേവയുടെ മുന്നിൽ ഏദന്റെ പ്രൊപോസലിനെ പറ്റി പറയുമ്പോൾ സഞ്ജുവിന്റെയും കാർത്തിയുടെയും ഹൃദയം വല്ലാതെ ഇടിക്കുന്നുണ്ടായിരുന്നു... കാലത്തെ അവർ രണ്ടുമാണ് മഠത്തിലേക്ക് തിരിച്ചത്, പലതവണ വരാമെന്ന് പറഞ്ഞിട്ടും ദച്ചുവിനെയും അമ്മയെയും രണ്ടാളും കൂട്ടിയില്ല, ഒരുപക്ഷെ അവളുടെ മറുപടി മറ്റൊന്നാണെങ്കിൽ അത് താങ്ങാൻ അവർക്കായില്ലെങ്കിലോ എന്ന ഭീതിയിൽ സഞ്ജു തന്നെയാണ് ഇങ്ങെനെ ഒരു ഐഡിയ പറഞ്ഞത്.... നിന്നെ ഞങ്ങളൊരിക്കലും നിർബന്ധിക്കില്ല ദേവു, പക്ഷെ........ കാർത്തി പറയാൻ വന്നത് എന്തെന്ന് അവൾക്കൂഹിക്കാമായിരുന്നു, ഏദൻ, ഒരുനിമിഷം അവനെ ആദ്യം കണ്ട ആ ദിവസത്തിലേക്ക് അവളുടെ ഓർമകളെത്തി.... സത്യങ്ങളെല്ലാം തന്റെ വായിൽ നിന്ന് കേൾക്കുമ്പോൾ സർവ്വവും തകർന്നവനെപ്പോലെ നിന്നവൻ, ആ കണ്ണിൽ ഉണ്ടായിരുന്നത് നിസ്സംഗത പിന്നീട് പലദിവസങ്ങളിലും തന്റെ ഉറക്കം കെടുത്തിയിട്ടുണ്ട്,... അന്നൊരു പക്ഷെ താൻകാരണമായിരുന്നില്ലേ അവൻ കുറ്റക്കാരൻ ആയത് പോലും........

അവളുടെ ഹൃദയം വല്ലാതെ പിടഞ്ഞു... എനിക്ക് അയാളെ ഒന്ന് നേരിൽ കണ്ട് സംസാരിക്കണം വല്യേട്ടാ... മോളെ അത്... പ്ലീസ് ഏട്ടാ.... ഓക്കേ, വൈകിട്ട് അവൻ നിന്നെ കാണാൻ വരും, എന്താണെന്ന് വെച്ചാൽ നിങ്ങൾക്ക് തുറന്ന് സംസാരിക്കാം..... അത്രയും പറഞ്ഞ് അവളുടെ നെറുകയിൽ തലോടി രണ്ടാളും അവിടുന്നിറങ്ങി, ഏട്ടനെ ഹോസ്പിറ്റലിൽ ഡ്രോപ്പ് ചെയ്ത് കാർത്തി നേരെ ഹോസ്പിറ്റലിലേക്ക് പോയി, അതിനിടയിൽ അറിയിക്കേണ്ടവരെ അവർ അറിയിച്ചിരുന്നു അവൾ പറഞ്ഞതൊക്കെയും....... കാണണം എന്ന് പറഞ്ഞയാൾക്ക് ഇപ്പോഴൊന്നും മിണ്ടാനില്ലേ??? മഠത്തിലെ ഗാർഡൻ ഏരിയയിൽ നിൽക്കേ അവന്റെ നോട്ടം അവളിലായിരുന്നു, കാറ്റിൽ പാറിപറക്കുന്ന മുടിഇഴകൾ മാടി ഒതുക്കെ ഇടം കാതിനുതാഴെയുള്ള കറുത്ത മറുക് അവനിൽ വല്ലാത്തൊരു അനുഭൂതിയാണ് നൽകിയത്........ സഹതാപമാണോ????എങ്കിൽ വേണ്ടാ, അതിന്റെ ആവിശ്യമെനിക്കില്ല... എന്തിന്റെ പേരിലായാലും വിധി എന്നെ ദാ ഈ വീൽചെയറിലിരുത്തി, ഏട്ടന്മാരൊക്കെ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും എനിക്കറിയാം ഇനി അങ്ങോട്ട് എന്റെ ജീവിതം ഇതിൽ തന്നെയാകുമെന്ന്... അങ്ങെനെ ഉള്ള എന്നെ വെറും സഹതാപത്തിന്റെ പേരിൽ കല്യാണം കഴിച്ചിട്ട് സ്വന്തം ജീവിതം കളയണോ????

വീൽ ചെയർ തിരിച്ച് അവന് നേരെ നിർത്തി കൊണ്ട് അവൾ പറഞ്ഞതും അതുവരെ അവളെ ആകാംഷയോടെ നോക്കിനിന്നവന്റെ ചൊടിയിൽ ഒരു പുഞ്ചിരി വിരിഞ്ഞു... മാറിൽ കൈ കെട്ടി അവൾക്ക് നേരെ നിൽകുമ്പോൾ അവന്റെ ചെമ്പൻ മുടിഇഴകൾ കണ്ണുകളിലേക്ക് പാറിവീണുകൊണ്ടേയിരുന്നു.... അറയ്ക്കലെ ഏദന് പെറ്റതള്ളയോടുംതന്തയോടും കൂടെപ്പിറപ്പിനോടും തോന്നിയിട്ടില്ല നീ ഈ പറഞ്ഞ സാധനം, അങ്ങെനെ തോന്നിയിരുന്നെങ്കിൽ എന്നെക്കാണാൻ അങ്ങ് ജയിലിൽ ഒരായിരം തവണ വന്ന അമ്മച്ചിയെ കാണണ്ടാ ന്ന് പറഞ്ഞ് തിരിച്ച് അയയ്ക്കില്ലായിരുന്നു..... പിന്നെയാണ് നിന്നോട്,അല്ല അതിന് സഹതപിക്കാനായി എന്താ നിനക്ക്?? പിന്നെ എന്തിനാ ഈ ഇഴഞ്ഞു ജീവിക്കുന്ന പെണ്ണിനെ???? കെട്ടി കൂടെപൊറുപ്പിക്കാൻ..... കൂസലില്ലാതെ അവൻ പറഞ്ഞ മറുപടി അവളെ ഞെട്ടിച്ചിരുന്നു..... എങ്കിലും തന്റെ പതർച്ച അവനു മുന്നിൽ മറച്ചുപിടിച്ചുകൊണ്ട് അവൾ മറ്റെന്തോ പറയാൻ തുടങ്ങിയതും നിമിഷ നേരം കൊണ്ട് ആ ചുണ്ടുകളെ തടഞ്ഞുകൊണ്ട് അവന്റെ ചൂണ്ടുവിരൽ അവളുടെ മുഖത്ത് പതിഞ്ഞു....

വേണ്ടാ, കൂടുതലൊന്നും കേൾക്കേണ്ട എനിക്ക്, ഞാൻ വന്നപ്പോൾ തൊട്ട് ഈ ഹൃദയം ഇത്ര ശക്തിയിൽ ഇടിക്കാൻ തുടങ്ങിയതല്ലേ?? ഇനിയത് വേണ്ടാ.. പോകുവാ ഞാൻ, വിളിച്ചു പറഞ്ഞോളാം അഗ്നിയെ ഈ പെങ്ങള് കൊച്ചിനെ ഞാനിങ്ങേടുക്കുവാ ന്ന്....... ആഹ്, എനിക്ക് ഇഷ്... ഇഷ്ടാണ്, നിന്റെ ഈ കണ്ണുകൾ അതെന്നോട് പറയുന്നുണ്ട് വെറുതെ ഇനി കള്ളം പറയണ്ടാ, അറിയില്ല നിനക്കെന്നെ ദേഷ്യം കേറിയാൽ മഠം ആണെന്നൊന്നും നോക്കില്ല കേറി അങ്ങ് ഉമ്മിച്ചെന്ന് വരും.... ഹേ 🙄... അവൻ പറഞ്ഞതും അവളുടെ കണ്ണ് തള്ളി, അപ്പോൾ ഇച്ചായൻ പോകുവാടി കൊച്ചേ, വൈകാതെ അപ്പച്ചനെയും അമ്മച്ചിയെയും കൂട്ടി വന്നു നിന്നെ അങ്ങ് കൊണ്ട് പോയേക്കാം...... കുസൃതിയോടെ അവൻ പറഞ്ഞത് കേട്ട് അറിയാതെ അവളുടെ ചൊടിയിൽ ഒരിളം പുഞ്ചിരി വിരിഞ്ഞു... അകലേക്ക്‌ നടന്നവൻ എന്തോ ഓർത്തിട്ടെന്നപോലെ തിരികെവന്നു, പെട്ടെന്ന് അവളുടെ കൈയിൽ നിന്ന് ഫോൺ വാങ്ങി അതിൽ തന്റെ നമ്പർ ഡയൽ ചെയ്തു... ഇപ്പോ ഓക്കേ, അപ്പോൾ പിന്നെ ഇച്ചായൻ അങ്ങ് പോകുവാന്നെ.....

ഒരു പ്രത്യേക ടോണിൽ അതും പറഞ്ഞ് നടന്നകലുന്നവനെ നോക്കിയിരുന്നു അവൾ ഒരു പൊട്ടായ് അവൻ മായും വരെ.... ശേഷം മിഴികൾ ഫോണിലേക്ക് നീണ്ടു, അതിൽ അവൻ ഡയൽ ചെയ്ത നമ്പർ കോൺടാക്റ്റിലേക്ക് ചേർക്കാൻ വിരൽ ചലിക്കെ ഇച്ചായൻ എന്ന് അവൾ സേവ് ചെയ്തു...... അതെ ഇച്ചായൻ, ദേവേടെ സ്വന്തം ഇച്ചായൻ.....! ഏദന്റെ കാൾ വരുംവരെ ഒരുമാതിരി തീയിൽ ചവിട്ടി നിൽക്കുന്ന പ്രതീതിയായിരുന്നു ആൽപത്തൂർ തറവാട്ടിൽ...!! ഹലോ ഏദാ എന്തായി????? അവന്റെ കാൾ ആണെന്ന് കണ്ടതും അഗ്നിയുടെ ഫോൺ സ്പീക്കറിലായി, മറുതലയ്ക്കൽ നിന്നവൻ പറയുന്നതെന്തായിരിക്കുമെന്നറിയാൻ അക്ഷമരായി അവരോരോരുത്തരും കാത്ത് നിൽക്കുകയായിരുന്നു.. അത് പിന്നെ അഗ്നി, ഞാൻ എങ്ങെനെയാടോ തന്നോട് അത് പറയുന്നേ...... ഇപ്പോ തോന്നുന്നു അങ്ങോട്ടേക്ക് പോകണ്ടായിരുന്നു.... ഓഹ്....... അവൻ പറഞ്ഞത് കേട്ടതും എല്ലാരുടെയും മുഖം ചുളിഞ്ഞു, ദേവ യ്ക്ക് താല്പര്യം ഇല്ലെന്ന് പറഞ്ഞോ????.. അങ്ങെനെ പറഞ്ഞിരുന്നെങ്കിൽ പോലും കുഴപ്പമില്ലായിരുന്നു അഗ്നി, ഇതിപ്പോ..... ചിരി കടിച്ചുപിടിച്ച് അവൻ മാക്സിമം വിനയം വിളമ്പി പറയുമ്പോൾ ഇങ്ങേതലയ്ക്കൽ നിരാശയോടെ പരസ്പരം നോക്കുകയായിരുന്നു ഒരു കുടുംബം.... പോട്ടെടാ, അവൾ അങ്ങേനെയായി പോയി...

അവൾക്ക് വേണ്ടി ഞാൻ നിന്നോട് സോറി പറയുവാ..... ഏയ്, അതൊന്നും വേണ്ടാ അളിയാ, അല്ലെങ്കിൽ തന്നെ ഇനി അങ്ങോട്ട് പെങ്ങള് കാട്ടികൂട്ടുന്നതിനൊക്കെ സോറി പറയാൻ കിടക്കുവല്ലേ നിനക്ക്, അപ്പൊ ഇപ്പോഴേ അത് പറഞ്ഞു തീർക്കണ്ടാ...!! ഹാ..... ഹേ????????? ഒന്ന് തലയാട്ടി സമ്മതിച്ചെങ്കിലും അനുനിമിഷം കൊണ്ട് ആ ഭാവം മാറി അവനിൽ മറ്റെന്തൊക്കെയോ മിന്നി മാഞ്ഞു... ഏദാ, നീ പറഞ്ഞു വരുന്നത്???? ഹഹഹഹഹഹഹഹ........ താൻ കേട്ടതിന്റെ പൊരുൾ അവന്റെ ആ ആർത്തുള്ള ചിരിയിൽ നിന്നും മനസ്സിലാക്കി എടുത്തു അഗ്നി...... ഒരുവേള അവന് വിശ്വസിക്കാൻ പറ്റാത്തപോലെ.... അമ്മേ, ദേവ.. അവള് സമ്മതിച്ചെന്ന്.., പപ്പാ.. ദേവമോള്.... ചുറ്റും നിന്നവരോടൊക്കെ സന്തോഷം പങ്കിടുമ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നു.... ദച്ചൂ, സമ്മതിച്ചെടി, ദേവ സമ്മതിച്ചെടി ഏദനെ കെട്ടാൻ.... അടുത്ത് നിന്നവളുടെ തോളിൽ തട്ടി സ്വയം സന്തോഷം പ്രകടിപ്പിച്ചു അവൻ, അപ്പോഴേക്കും സഞ്ജു ഫോൺ അവനിൽ നിന്ന് വാങ്ങി ബാക്കിയൊക്കെ ചോദിച്ചറിഞ്ഞു.... ഈ വരുന്ന ഞായറാഴ്ച അപ്പച്ചനും അമ്മച്ചിയും അവളെ കാണാൻ മഠത്തിൽ പോകും, ബാക്കിയൊക്കെ വൈദ്യന്റെ കൂടെ അഭിപ്രായം അനുസരിച്ച്.....

അങ്ങെനെ ഒരു തീരുമാനത്തിൽ കാൾ കട്ട് ചെയ്തു അവർ.... സന്തോഷം അലതല്ലുകയായിരുന്നു അഗ്നിയിൽ., നകുലിന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നായിരുന്നു അനിയത്തിയുടെ വിവാഹം, നല്ലൊരുത്തന് അവളെ കൈ പിടിച്ചുകൊടുക്കാൻ പക്ഷെ അവന് ഭാഗ്യമില്ലാതായി....... റൂമിൽ ദച്ചുവിന്റെ തോളിൽ തല ചായ്‌ച്ച് ഇരിക്കെ അഗ്നിയുടെ വാക്കുകളിൽ നകുലിന്റെ ഓർമകൾ നിറഞ്ഞു നിന്നു.... ഒന്നിനും ഒരഭിപ്രായവും പറയാതെ എല്ലാം കേട്ടിരുന്നതേയുള്ളൂ അവൾ, അതായിരുന്നു അവനും ആഗ്രഹിച്ചത്........... കല്യാണം ഉറപ്പിച്ചതുകൊണ്ട് അന്നമ്മയോട് അവിടെ നിൽക്കണ്ടാ ന്ന് അവളുടെ പപ്പ പറഞ്ഞു, സൊ പെണ്ണ് പിറ്റേന്ന് തന്നെ ഹോസ്റ്റലിലേക്ക് മാറി, എങ്കിലും കനിയും കനിയുടെ കിച്ചേട്ടനും നല്ല ഒന്നാന്തരമായി പ്രണയിച്ചു നടക്കുന്നു........... ബാലേട്ടാ..... മം എന്താടോ........ മനുവിനോട് സംസാരിച്ചോ????? രാത്രിയിൽ ആ നെഞ്ചോരം തല ചായ്ച്ച് കിടക്കുകയായിരുന്നു സുമിത്ര... എന്താടോ ഞാനവനെ വിളിച്ചു പറയേണ്ടേ???? ഏട്ടാ..... വേദനയോടെ ആ കണ്ണുകൾ തന്റെ ഭർത്താവിലേക്ക് നീണ്ടു.. എല്ലാം സൗഭാഗ്യങ്ങളും നമുക്ക് ദൈവം തന്നു, പൊന്നുപോലെ രണ്ട് മക്കളെയും പക്ഷെ, കണ്ണേർ കിട്ടാതിരിക്കാനാകും അല്ലെ അവിടൊരു നൊമ്പരം നമുക്ക് ദൈവം തന്നത്??????

തന്നോളം വളർന്നവനെ താനെന്നു വിളിക്കണമെന്നാ, നമ്മുടെ രണ്ട് മക്കളും നമ്മളെക്കാൾ വളർന്നു, സ്വന്തം കാലിൽ നിൽക്കാമെന്നായി, ഇനിയും അവരെ നമ്മൾ ഉപദേശിക്കണോ???? അദ്ദേഹത്തിന്റെ വാക്കുകളിൽ ഒരച്ഛന്റെ എല്ലാം ആധിയും നിറഞ്ഞിരുന്നു... എന്നെങ്കിലും അവർ പരസ്പരം അറിയാതെഇരിക്കില്ല.... അങ്ങെനെയൊരു വിശ്വാസത്തിൽ ജീവിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായില്ലേ ഇനിയും അത് തന്നെ തുടരാടോ നമുക്ക്....! മം..... ഒന്ന് മൂളി ആ നെഞ്ചിൽ മുഖം പൂഴ്ത്തുമ്പോൾ ആ വൃദ്ധൻ അറിഞ്ഞിരുന്നു തന്റെ പാതിയുടെ മിഴിനീർ ഇടനെഞ്ചിലേക്ക് ആഴ്ന്നിറങ്ങുന്നത്..... എല്ലാത്തിനും താൻ മാത്രമാണ് കാരണം എന്നോർക്കേ ആ ഹൃദയം വല്ലാതെ നൊന്തു, തന്റെ ചോരയിൽ പിറന്ന രണ്ട് മക്കളെയും ഓർത്ത്.......... ഹലോ ഡോക്ടർ...... ഏയ് മാനവ്... ആർ യൂ ഓക്കേ മാൻ?? യെസ് ഡോക്ടർ...... അയാം പെർഫെക്ട്ലി ഓക്കേ.... ബാൽക്കണിയിൽ നിന്ന് ഡോക്ടർ ജീവനെ വിളിക്കുകയായിരിന്നു അവൻ... എന്താടോ ഈ ടൈമിൽ ഒരു കാൾ? എനിതിങ്ക് സീരിയസ്???

അത് പിന്നെ ഡോക്ടർ,ഉടനെ എന്റെ മാര്യേജ് ഫിക്സ് ചെയ്യാൻ ചാൻസ് ഉണ്ട്... ആഹാ, congrats.... ബട്ട് ഡോക്ടർ, എനിക്കിപ്പോ.... ഏയ് മാൻ, ഐ നോ താനിപ്പോൾ എന്താ ഉദ്ദേശിക്കുന്നതെന്ന്.... കാലം ഇത്രയും ആയില്ലെടോ, തന്റെ മനസ്സും ഓക്കേ ആയി... ഇനിയും ഇങ്ങെനെ അതോർത്ത് നിൽക്കേണ്ട കാര്യമുണ്ടോ?? ഒരൊറ്റ ലൈഫേ നമുക്കൊക്കെയുള്ളൂ, ആ ലൈഫ് നമ്മളെ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടിയാകണം ജീവിക്കേണ്ടത്!!! അങ്ങെനെയല്ലേ ഡോക്ടർ ഇത്രയും നാളും ഞാൻ ജീവിച്ചത്????? അവന്റെ ആ ചോദ്യത്തിൽ ഒരു നിമിഷം മൗനമായി പോയി പ്രശസ്ത സൈക്രാട്രിസ്റ്റ് ജീവൻ പാലിയേക്കൽ!!! തന്നോട് വാദിക്കാൻ ഞാനില്ലേ,,, ആട്ടെ, How is ur princess? Feeling very ഹാപ്പി!!!.... അതിനാണല്ലോ താനിത്രയും ചെയ്ത് കൂട്ടിയത് പോലും...!!!!! എന്റെ ജീവൻ തന്നെ അവളല്ലേ ഡോക്ടർ?ഈ മാനവിന്റെ ജീവന് പോലും അവകാശമുള്ളവൾ..... ഹഹഹഹ, അപ്പോൾ ഗുഡ്നൈറ്റ്‌, ഞാൻ വൈഫ്‌ ഹൗസിലേക്ക് പോകാൻ ഇറങ്ങിയതാ അവൾക്ക് നാളെയാ ഡെലിവറി ഡേറ്റ്..!! ഓഹ്,ബെസ്റ്റ് വിഷസ് ഡോക്ടർ,,..... അദ്ദേഹത്തിന് ഒരാശംസയേകി ഫോൺ കട്ട്‌ ചെയ്യുമ്പോൾ അവന്റെ ചുണ്ടിൽ ഒരിളം ചിരിയുണ്ടായിരുന്നു,..... പെറ്റമ്മയേക്കാൾ നീ ആണ് പെണ്ണെ മാനവിന്റെ ലോകം,..... നിനക്കായിട്ടാണ് ഈ ഞാൻ ജീവിക്കുന്നത് പോലും........... തന്റെ ഡയറിയിലെ അവസാനപേജിൽ അത്രയും കുറിച്ച് അവൻ കിടന്നു, എല്ലാർക്കും മുന്നിൽ നാളെ വീണ്ടും എടുത്തണിയാൻ പോകുന്ന ഗൗരവക്കാരന്റെ വേഷത്തെ ഓർത്ത്.......(തുടരും ).........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story