ദക്ഷാഗ്‌നി: ഭാഗം 55

dakshagni

എഴുത്തുകാരി: നിരഞ്ജന

 ദിവസങ്ങൾ പലതും കൊഴിഞ്ഞു വീണു,അതിനിടയിൽ ഏദന്റെയും അന്നമ്മയുടെയും വീട്ടുകാർ വന്ന് കല്യാണകാര്യങ്ങൾ സംസാരിച്ച് തീർപ്പാക്കി,അഞ്ജലിയുടെയും മനുവിന്റെയും ആൾറെഡി തീരുമാനമാക്കിയതുകൊണ്ട് അതിൽ പ്രത്യകിച്ച് ഒന്നും വേണ്ടി വന്നില്ല, ആരുവിനും ജിത്തുവിനും മേലെപ്പാടം തറവാട്ടിലെ രണ്ട് പെൺകുട്ടികളുടെ ആലോചന ശെരിയായി വന്നു, ആർദ്രയും ആരാധ്യയും രണ്ടും ഇരട്ടകളാണ് ട്ടോ ❤, രണ്ടാളെയും ഒരു വീട്ടിലേക്ക് അയയ്ക്കണം എന്ന അവരുടെ വീട്ടുകാരുടെ ആഗ്രഹമായിരുന്നു, അതെന്തായാലും നടന്നു.. അടുത്ത ഞായറാഴ്ച അധികം ആരെയും ക്ഷണിക്കാത്ത ഒരു മോതിരം മാറൽ ചടങ്ങും ശേഷം ആർഭാടമായി നാടടക്കം ആഘോഷിച്ചുകൊണ്ട് വിവാഹവും നടത്താമെന്ന് കുടുംബക്കാർ എല്ലാം കൂടി അങ്ങട് തീരുമാനിച്ചു.... ഇതെന്നാന്നെ ഉറക്കമൊന്നുമില്ലേ??? നേരം പാതിരാ ആയിട്ടും ലാപ്ടോപിന്റെ മുന്നിൽ ഇരിക്കുന്ന അഗ്നിയോയി ദച്ചു ചോദിച്ചു... എവിടുന്ന്?? ചോദിച്ചത് കേട്ടതുപോലുമില്ലെന്ന ഭാവത്തിൽ ലാപ്ടോപിന്റെ മുന്നിൽ ഇരിക്കുകയാ അവൻ, അല്ലേലും വർക്ക് മുഖ്യം ആണല്ലോ......

ഓ, ഭാവം കണ്ടാൽ അംബാനിയാണെന്നാ.... തന്റെ ഒരു ജാഡ 😒 പിറുപിറുത്തുകൊണ്ട് അവനെ കാത്ത് നിൽകാതെ അവൾ കേറി കിടന്നു..പക്ഷെ, എത്ര ശ്രമിച്ചിട്ടും അവന്റെ ഹൃദയതാളം കേൾക്കാതെ ഉറക്കം വരില്ലെന്നായപ്പോൾ അവൾ മെല്ലെ തലപൊക്കി അവനെ നോക്കി...... മുൻപ് ഇരുന്നിടത്ത് ലാപ്ടോപ് മാത്രം കണ്ടതും ബെഡിൽ നിന്നെണീറ്റു..... ഇതിപ്പോ ഈ പാതിരായ്‌ക്ക് ഇങ്ങേരിത് എവിടെപ്പോയി 🙄? ബാത്രൂം ഡോർ തുറന്ന് നോക്കി അവിടെയും അവനില്ലെന്ന് കണ്ടതും അവൾ ആലോചിച്ചു..... പെട്ടെന്ന് ബാൽകണിയിൽ എന്തോ ഒരു ഞരക്കം പോലെ കേട്ടതും മെല്ലെ അവിടേക്ക് നടന്നു..... ഓഹോ ഇവിടെ ഇതാണല്ലേ പരിപാടി??? കൈയിലിരുന്ന ഒരു ഗ്ലാസ്‌ മദ്യം വായിലേക്കോഴിക്കുന്നവനെ കണ്ട് ദേഷ്യത്തോടെ അവൾ ചോദിച്ചതും പൊടുന്നനെ ചെക്കാനൊന്ന് ഞെട്ടി... ഓഹ്, നീ ആയിരുന്നോ, ഞാനങ്ങ് പേടിച്ചുപോയി അമ്മയെങ്ങാനും ആണെന്ന് കരുതി... പിന്നേ, പന്ത്രണ്ടു മണിയ്ക്ക് കല്യാണം കഴിഞ്ഞ മോന്റെ റൂമിൽ കേറി വരയല്ലേ അമ്മ....! തല ചരിച്ച് അവൾ ആത്മഗതിച്ചു... എന്തോന്ന്???? എന്ത്??

അല്ല, നീ ഇപ്പോ പറഞ്ഞതെന്താ ന്ന്?? ഓ അതോ, ഇങ്ങനെയൊരു കള്ള്കുടിയനെ ആണല്ലോ എനിക്ക് കിട്ടിയതെന്ന് പറഞ്ഞതാ 😶........ അത് നീ തന്നെ എന്നോട് ചോദിക്കണം 😇, മറന്നിട്ടില്ല കുട്ട്യേ അന്ന് ആ ബാറിലെ കോലം 😂... അവനത് ചിരിച്ചുകൊണ്ട് പറഞ്ഞതും പെണ്ണിന്റെ മുഖമാകെ ചുവന്നുതുടുത്തു.... ദേ, മനുഷ്യാ അന്നെനിക്കൊരു അബന്ധം പറ്റിതാണെന്ന് എത്ര തവണ പറഞ്ഞു ഞാൻ????? ഓഹോയ്‌........ താൻ എന്ത് വേണെലും ചെയ്യ്, കള്ള് കുടിക്കെയോ പെണ്ണ് പിടിക്കെയോ ന്താന്ന് വെച്ചാൽ, ഞാനൊന്നും ചോദിക്കാൻ വരുന്നില്ലേ....... 🚶‍♀️ ദേഷ്യത്തോടെ അവൾ അകത്തേക്ക് നടക്കാനൊരുങ്ങിയതും അവന്റെ കൈകൾ ആ ഇടുപ്പിലൂടെ അവളെ അവനിലേക്ക് ചേർത്ത് നിർത്തി... എന്നെ വിടെടോ കള്ള് കുടിയാ.... കുടിയൻ നിന്റെ അച്ഛൻ....!!!! കൈയിലിരുന്ന ഗ്ലാസ്സ് മേശമേലേക്ക് വെച്ച് ഒരു കൈയാൽ മീശ പിരിച്ചു അവൻ... ദേ, എന്റെ അച്ഛനെ പറഞ്ഞാൽ ഉണ്ടല്ലോ??? എന്റെ അമ്മായിയച്ചനെ ഞാനെനിക്ക് ഇഷ്ടമുള്ളത് പറയൂടി, നിനക്കെന്താ അതിന്?? ഓഹോയ്‌...,......

എങ്കിൽ പറഞ്ഞോണ്ട് ഇവിടെ ഇരുന്നോ, നിക്ക് ഉറങ്ങണം.... ഞാനില്ലാതെ നീ ഉറങ്ങുവോ???? അപ്പോൾ അതറിയാം, ന്നിട്ടാണ് ഇങ്ങെനെ കള്ളും കുടിച്ച് നിൽക്കുന്നത്! അത് ടെൻഷൻ വന്നൊണ്ട് അല്ലേടി പെണ്ണെ..... നിലാവ് വിരിഞ്ഞ ആകാശത്തേക്ക് നോക്കി അവൻ പറഞ്ഞു..... എന്ത് പറ്റി ഇപ്പോ ഒരു ടെൻഷൻ??? മെല്ലെ അവന്റെ തോളിലേക്ക് തല ചായ്ച്ചുകൊണ്ട് അവൾ മെല്ലെ ചോദിച്ചതും ഒരു ആശ്വാസത്തിനെന്നപോലെ അവനവളെ ഇറുക്കെ പുണർന്നു.... ഇന്ത്യയിൽ തന്നെ ഏറ്റവും വലിയ ഇൻഡസ്ട്രിയൽസ് ആണ് ആഗ്ര ഇൻഡസ്ട്രിയൽസ്, അവരുടെ ടെൻഡർ കിട്ടുക ന്ന് വെച്ചാൽ അത് സ്വപ്നം പോലും കാണാൻ പറ്റാത്തതാ,എന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു അത്.. ഇപ്പോൾ അതിനൊരു ചാൻസ് കിട്ടിയിട്ടുണ്ട്, നെക്സ്റ്റ് വെഡ്നെസ്‌ഡേ ബിസിനസ് മീറ്റ് വെച്ചിട്ടുണ്ട്, ഒരുവിധംഎല്ലാം ബിസിനസ് ഗ്രൂപ്സും അന്നവിടെ കാണും......എങ്ങെനെയെങ്കിലും എനിക്കിത് സ്വന്തമാക്കണം ദച്ചു....... അവന്റെ സ്വരത്തിലെ ആർദ്രത മാത്രം മതിയായിരുന്നു അവന്റെ ആത്മാർത്ഥത അവൾക്ക് മനസ്സിലാകാൻ.....

താൻ ഇത്രയും ഉറക്കമൊഴിക്കുന്നതിന് റിസൾട്ട്‌ ഉണ്ടാകും അഗ്നി... ബി പോസിറ്റീവ് ❤...... നിന്റെ ദീപുവും ഉണ്ട് മീറ്റിംഗിന്!! വാട്ട്‌!!? അവന്റെ നെഞ്ചോരം ചാഞ്ഞവൾ ദീപു എന്ന് കേട്ടതും ഞെട്ടി.... ഞാൻ പറഞ്ഞില്ലേ, ഒരുവിധം എല്ലാം ബിസിനെസ്മാരുടെയും ഡ്രീം ആണിത്... അവനും ഉണ്ടാകും എന്നോടൊപ്പം മത്സരിക്കാൻ..... അവൻ പറഞ്ഞത് കേട്ട് മെല്ലെ അവനിൽ നിന്നകന്നു മാറി അവൾ... എന്താടോ ഭാര്യെ, ആകെ ഒരു ഡെസ്പ് പോലെ... ഏയ് ഒന്നുല്ലെടോ, നിങ്ങൾ രണ്ടാളും ന്റെ ഫേവ് അല്ലെ.. അതാ...... ഓഹോയ്‌..... മം , ഞാൻ കിടക്കാൻ പോണു .... ഞാനും വരുന്നുണ്ട്... ന്തേ കള്ള് കുടി മതിയാക്കിയോ???? ലഹരി ഒന്ന് പോരെ പെണ്ണെ, നീ ഉള്ളപ്പോൾ മറ്റൊരു ലഹരി എനിക്കെന്തിനാടി??!!!! അവളെയും കൂട്ടി ബെഡിലേക്ക് ചായുമ്പോൾ ആ ലഹരിയിൽ ഒരിക്കൽ കൂടി അലിഞ്ഞു ചേരുകയായിരുന്നു അവൻ.... അങ്ങെനെ നിന്റെ ആഗ്രഹം നീ നേടാൻ പോകുന്നു അല്ലെ അഞ്ചു....!!!! മനുവുമായി സംസാരിച്ച് ഫോൺ വെച്ചപ്പോഴാണ് ആരോമലിന്റെ കാൾ അഞ്‌ജലിയ്ക്ക് വരുന്നത്..... കാൾ അറ്റൻഡ് ച്യ്തതും അവൻ ചോദിച്ചതുകേട്ട് ആ ചൊടിയിൽ ഒരു പുഞ്ചിരി വിരിഞ്ഞു.... മോഹിച്ചുപോയതല്ലേ ഏട്ടാ, അങ്ങെനെ വിട്ട് കളയാൻ പറ്റുമോ??? ഹും, മോഹം... എനിക്കുമുണ്ടായിരുന്നു മോഹം....

അല്ല ഇപ്പോഴും ഉണ്ട്.... ദച്ചു എന്ന മോഹം..... മദ്യത്തിന്റെ ലഹരി അവന്റെ നാവ് കുഴപ്പിക്കുന്നുണ്ടായിരുന്നു..... ഏട്ടാ, ഏട്ടൻ ഇപ്പോഴും??? ആരോമൽ ഇപ്പോഴും ദച്ചുവിന്റെ പിറകെയാണെന്ന് അവൾക്ക് ശെരിക്കും ഒരു ഞെട്ടലായിരുന്നു.... അങ്ങെനെ മറക്കാനാവില്ലെടി എനിക്കവളെ,, ഈ ആരോമൽ നെഞ്ചിൽ കേറ്റിയ മുഖമാ അവളുടെ, എന്നെ അവഗണിക്കും തോറും പ്രണയിച്ചിട്ടേയുള്ളൂ ഞാനവളെ..... വേണമെനിക്ക് അവളെ ആരെ കൊന്നിട്ടായാലും നേടണം എനിക്കെന്റെ പെണ്ണിന്...!! അവന്റെ ശബ്ദത്തിലെ മാറ്റം അവളറിയുന്നുണ്ടായിരുന്നു..... ഏട്ടാ അതിന് പക്ഷെ ഇപ്പോ അവൾ അഗ്നിയുടെ ഭാര്യ അല്ലെ???.. അഗ്നി, തുഫ്ഫ്ഫ്...... അവനൊറ്റ ഒരുതനാ എന്റെ പെണ്ണിനെ എന്നിൽ നിന്നകറ്റിയത്........ അതിനുള്ള ശിക്ഷ അവനു ഞാൻ കൊടുക്കുന്നുണ്ട്..!!!! എന്താ ഏട്ടൻ ഉദ്ദേശിക്കുന്നത്??? അതൊക്കെയുണ്ട്, എല്ലാം വഴിയേ നീ അറിയും...ആ ഏദനെ കൂട്ട് പിടിച്ചത് തന്നെ അവനിലൂടെ അഗ്നിയെ ഇല്ലാതാക്കാം ന്ന് കരുതിയതാ, പക്ഷെ @&&&#മോൻ എന്നെ ചതിച്ചു... അവനിപ്പോ നന്നായി............

ദേഷ്യത്തോടെ അവന്റെ പല്ലിറുമ്മി.... ഏട്ടാ,,, അഞ്ചു നീ എനിക്ക് ആ ഗായത്രിയുടെ നമ്പർ ഒന്ന് സെൻറ് ച്യ്തേക്ക്.... ഗായത്രിയുടെ നമ്പറോ??? മം,,, ഈ വിഷയത്തിൽ നഷ്ടം ഞങ്ങൾക്ക് രണ്ടാൾക്കും അല്ലെ, അപ്പോൾ ഇത് തീർക്കാനും ഞങ്ങൾ മതി.... നീ ഇതിൽ ഇടപെടണ്ടാ....... എന്താ പ്ലാൻ എങ്കിലുമൊന്ന് പറയ് ഏട്ടാ.... വേണ്ടാ, കല്യാണം കഴിഞ്ഞ് പോകാനുള്ളതാ നീ.. ഇപ്പോൾ വരും ദിവസങ്ങളെ പറ്റി മാത്രം ഓർത്താൽ മതി.... ഇത് ഞങ്ങൾ നോക്കിക്കോളാം..... അത് ഏട്ടാ....ഹലോ ഹലോ... അത്രയും പറഞ്ഞുകൊണ്ട് ആ കാൾ കട്ട് ആയി.... ഒരുനിമിഷം തറഞ്ഞുനിൽക്കുകയായിരിന്നു അഞ്ജലി......... ആ രാത്രി തന്നെ ഗായത്രിയുടെ ഫോണിലേക്ക് ആരോമലിന്റെ കാൾ വന്നിരുന്നു...... അപ്പോൾ ഞാൻ പറഞ്ഞതുപോലെ ചെയ്യണം...... ഏറ്റു!!!! ആരോമലിന്റെ പ്ലാൻ കേട്ടതും ആ കണ്ണുകൾ വിടർന്നു...... ദച്ചുവിനോടുള്ള പകയും അഗ്നിയോടുള്ള അടങ്ങാത്ത പ്രണയവും അവളുടെ മിഴികളിൽ തിളങ്ങി... അങ്ങെനെ എന്നെ നോവിച്ചിട്ട് നീ മാത്രം സുഖിച്ച് ജീവിക്കില്ല ദച്ചു....!!! അവരുടെ വിവാഹ ഫോട്ടോയിലേക്ക് നോക്കി അവളുടെ ചുണ്ടുകൾ മെല്ലെ ഉരുവിട്ട്............(തുടരും ).........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story