ദക്ഷാഗ്‌നി: ഭാഗം 56

dakshagni

എഴുത്തുകാരി: നിരഞ്ജന

അഗ്നി ദീപുവിനെന്തോ ആക്‌സിഡന്റ് ന്ന്...!!! രാവിലെ തനിക്ക് വന്ന ഫോൺ കാളിൽ നിന്നറിഞ്ഞ വിവരം അവനെ വിളിച്ചു പറയുകയായിരുന്നു ദച്ചു...!! കൂടുതൽ ഒന്നുമറിയില്ലെടോ, ഇവിടേക്ക് എന്നെ കാണാൻ വന്നതാണെന്ന്, പക്ഷെ.... നമ്മുടെ AJ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തേക്കുന്നെ, ഞാൻ കാണാൻ പോകുവാണേ..... ഡോ ഞാൻ കൂടി വരാം.. വേണ്ടെടോ, താൻ ഓഫീസിലെ കാര്യങ്ങൾ നോക്കിക്കേ ഞാൻ പോയി വന്നോളാം.... അവനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞ് അവൾ ഹോസ്പിറ്റലിൽ പോകാനായി ഒരുങ്ങി.... താഴേക്ക് ചെന്നതും കണ്ടു, ആന്റിയുടെ കൂടെ നിൽക്കുന്ന ഗായത്രിയെ...!!.. മോളിതെങ്ങോട്ടാ??? അതാന്റി, എന്റെ ഫ്രണ്ടിനൊരു ആക്‌സിഡന്റ്..., ഇവിടെ AJ യിൽ അഡ്മിറ്റ്‌ ആണ്... ഞാനവിടെ വരെയൊന്ന് പോകാന്നു വെച്ച്...... ആന്റിയുടെ ചോദ്യത്തിന് ദച്ചു മറുപടി പറഞ്ഞപ്പോൾ ചുണ്ടിലൂറിയ ചിരി കടിച്ചുപിടിക്കുകയായിരുന്നു അവൾ...!!! എന്തെങ്കിലും സീരിയസ് ആയിട്ടുണ്ടോ മോളെ??? അറിയില്ലാന്റി, ഞാനൊന്ന് പോയിവരട്ടെ.... ആന്റിയോട് യാത്ര പറഞ്ഞവൾ ഇറങ്ങി ആശുപത്രിയിലേക്ക്.....

എവിടെനോക്കിയാടാ കോപ്പേ വണ്ടി ഓടിക്കുന്നെ...!!!! ഒന്ന് മയങ്ങി എണീറ്റതും കണ്മുന്നിൽ ദേഷ്യം കൊണ്ട് വരിഞ്ഞുമുറുകിയ മുഖവുമായി നിൽക്കുന്ന അന്നമ്മയെയും ദച്ചുവിനെയും കണ്ട് അവന്റെ ചൊടിയിൽ ഒരു പുഞ്ചിരി പൊഴിഞ്ഞു, അത്രമേൽ വേദനയോടെ...... രണ്ടും കൂടി എന്നെ കൊല്ലാനുള്ള വരവാണോ???? ശരീരത്തെവിടെയൊക്കെയോ വല്ലാതെ നീറുന്നുണ്ടെങ്കിലും അത് പുറത്ത് കാണിക്കാതെ പരമാവധി ചിരിയോടെ അവൻ അവർക്ക് മുന്നിൽ കിടന്നു... ദേ ദീപു വയ്യാണ്ടിരിക്കുവാണെന്നും ഞാൻ നോക്കില്ല നല്ല വീക്ക് വെച്ച് തരും... കൈ മടക്കി അന്നമ്മ അവനു നേരെ കൈ ഒന്ന് ഉയർത്തിയെങ്കിലും അടുത്ത നിമിഷം അതേപോലെ കൈ താണു... എങ്ങെനെയുണ്ടെടാ ഇപ്പോ?? ഫീലിംഗ് ബെറ്റർ മൈ ഫ്രണ്ട്സ്...!! അവന്റെ ഒലക്കമേലത്തെ ഒരു ഇംഗ്ലീഷ്...!! പുച്ഛത്തോടെ അവിടിരുന്ന ഒരു ആപ്പിൾ മുറിക്കാനെടുത്തു അന്നമ്മ, ദച്ചുവാണേൽ അവന്റെ ഒടിഞ്ഞ കൈകാലുകളിലേക്ക് കണ്ണും നട്ടിരിക്കുകയാണ്.... എന്നാലും എന്താടാ ഇതൊക്കെ?? എങ്ങെനെയാ....

ഏയ് ഒന്നുല്ലെടി, വരുന്ന വഴിയ്ക്ക് ഒരു കാറിനെ ഓവർടേക്ക് ചെയ്യാൻ നോക്കിയതാ, ഓപ്പോസിറ്റ് വന്ന വാനിനെ കണ്ടില്ല....... മത്തങ്ങാപോലത്തെ കണ്ണ് അപ്പോൾ മാങ്ങ പറിക്കാൻ പോയി കാണും ല്ലേ.... ദേ അന്നമ്മേ ഒന്ന് മിണ്ടാതെ ഇരിയെടി.... എടുത്തടിച്ചപോലെ അന്നമ്മയുടെ മറുപടി കേട്ട് ദച്ചു അവളെ ഒന്ന് നോക്കി കണ്ണിറുക്കി..... ഏറെ നേരം അവിടിരുന്നിട്ടാണ് അവർ മടങ്ങിയത്, അതിനിടയിൽ പരിചയപെട്ടു അവന്റെ മാനേജർ മൂർത്തിയെ.... ആഗ്ര ഇൻഡസ്ട്രിയൽസുമായുള്ള മീറ്റിംഗ് മനഃപൂർവം അവർ തങ്ങളുടെ സംസാരത്തിനിടയ്ക്ക് കൊണ്ട് വന്നില്ലെങ്കിലും ഇടയ്ക്ക് മൂർത്തി വന്നപ്പോൾ ആ വിഷയവും കൂടി വന്നു.... അവരെ ആക്സിഡന്റ് കാര്യം ഇൻഫോം ചെയ്തിട്ടുണ്ട്, അവനു പകരം മൂർത്തിയ്ക്ക് അറ്റൻഡ് ചെയ്യാനുള്ള പെർമിഷൻ വാങ്ങാൻ നോക്കണം എന്നൊക്കെ പറഞ്ഞു.. എല്ലാത്തിനും ഒരു മൂളൽ മറുപടി നൽകി അവളിരുന്നു...... അമ്മേ, ഒരു കോഫി.... അഗ്നി വീട്ടിലേക്ക് വന്നപ്പോഴും ഗായത്രി തിരികെ പോയിരുന്നില്ല.... അഗ്നി........ അവൻ ഫ്രഷായി റൂമിലേക്ക് വന്നതും ഒരു കപ്പ് കോഫിയുമായി ഗായത്രി അവിടേക്ക് വന്നു... നീ എപ്പോ വന്നു??? കുറച്ച് നേരമായി.... മം... മം..... വെറുതെ ഒന്ന് മൂളിക്കൊണ്ട് അവനാ കപ്പ് അവളുടെ കൈയിൽ നിന്ന് വാങ്ങി.....

നിനക്കെന്നോട് ദേഷ്യമാണോ അഗ്നി??? എന്തിന്? അല്ല, എന്തോ എനിക്കങ്ങനെ തോന്നി..... അങ്ങെനെയൊന്നുമില്ല.....! അധികമൊന്നുമവളോട് സംസാരിക്കാൻ അവന് തോന്നിയില്ല.... എനിക്കൊന്ന് കിടക്കണം.... ഓ, ഞാൻ ഡിസ്റ്റർബ് ആവുന്നില്ല.... അവൻ കുടിച്ച കപ്പ് തിരികെ വാങ്ങി അവൾ റൂമിന് പുറത്തേക്ക് നടന്നു, ഒരു ഗൂഢപുഞ്ചിരിയുമായി...! ദച്ചു വരുമ്പോഴേക്കും ഗായത്രി പോയിരുന്നു, അഗ്നിയാണേൽ നല്ല ഉറക്കവും.. വന്ന് ഫ്രഷായി താഴേക്ക് ചെന്നു.. ആന്റിയോട് അവന്റെ കാര്യമെല്ലാം പറഞ്ഞുവന്നപ്പോഴേക്കും കാർത്തി അവിടേക്കു വന്നു.. പിന്നേ അവനോടായി കത്തി.....!!!!!!! എന്താടോ കാര്യമായ ചിന്തയിലാണല്ലോ.......... ലാപ്ടോപ്പിൽ മിഴി നട്ടിരിക്കുമ്പോഴാണ് ബെഡിൽ താടിയ്ക്ക് കൈയും കുത്തിയിരുന്ന് ആലോചിക്കുന്നവളെ അവൻ കാണുന്നത്... സാധാരണ വർക്ക് മോഡിൽ ആണെങ്കിൽ ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാത്തതാണ്, പക്ഷെ ഇന്നെന്തോ അവളുടെ ആ ഇരിപ്പ് കണ്ടപ്പോൾ ചോദിക്കാതിരിക്കാൻ തോന്നിയില്ല അവന്....... എന്നാലും, പാവം അല്ലെ ദീപു,.... എത്രത്തോളം അവനാ മീറ്റിംഗിന് prepare ആയിട്ടും..... ഹാ അതൊക്കെ ഓരോ വിധിയല്ലെടോ... മം എന്നാലും എന്തോ ഒരു വിഷമം...... ഇനി അതും പറഞ്ഞ് എന്റെ കെട്ടിയോൾ വിഷമിക്കണ്ട...

ദാ വന്നു കിടന്നേ, നാളെ നേരത്തെ എണീക്കാനുള്ളതാ... നേരത്തെയോ 🙄..... എന്തെ ആങ്ങളമാരുടെ നിശ്ചയത്തിന് പുന്നാര പെങ്ങൾ ഡ്രസ്സ്‌ ഒന്നും എടുക്കുന്നില്ലെന്നാണോ 🤭.....ജിത്തേട്ടൻ വിളിച്ചിരുന്നു നിങ്ങളെ കൂട്ടി കാലത്തെ തറവാട്ടിൽ എത്തണമെന്ന്.... അപ്പോൾ നാളെ ഓഫീസിൽ പോണില്ലേ???? ഞാനുണ്ടാകില്ല, സഞ്ജുവേട്ടൻ കൊണ്ടുപോകും നിങ്ങളെ.. എനിക്ക് നാളെ മീറ്റിങ് അല്ലെ, നോക്കട്ടെ അത്കഴിഞ്ഞ് വരാൻ പറ്റുവാണേൽ വരാം...... മം.... നിർജീവമായ ഒരു മൂളലോടെ അവൾ കിടന്നു, അരികിലായി അവനും, രാത്രിയിലെപ്പോഴോ ആ നെഞ്ചിലേക്ക് അവളുടെ തല ചാഞ്ഞു....അപ്പോഴുംരണ്ടാളും അറിഞ്ഞില്ല നാളത്തെ ദിവസം തങ്ങൾക്കുണ്ടാകുന്ന വലിയ നഷ്ടത്തെപറ്റി....!!!! അഗ്‌നി ദാ പ്രസാദം....... രാവിലെ ഓഫീസിലേക്ക് പോകാൻ ഇറങ്ങിയവന് നേരെ അവൾ അമ്പലത്തിലെ പ്രസാദം നീട്ടി... ആഹാ രാവിലെ അമ്പലത്തിലൊക്കെ പോയോ?? മം, ന്നാ എടുക്ക്....... ആട്ടെ, എന്താണാവോ പ്രാർത്ഥിച്ചേ? ഈ ടെൻഡർ ആർക്ക് കിട്ടണമെന്നാ എനിക്കോ നിന്റെ ബെസ്റ്റിയ്‌ക്കോ??? മാറ്റാർക്ക് എന്റെ ദീപുവിന്!!!!

പുരികക്കൊടി അല്പം വളച്ച് അവൻ ചോദിച്ചതിന് കുറുമ്പോട് കൂടി അവൾ പറഞ്ഞ മറുപടി അവനെ ഒന്ന് നിരാശയിലാഴ്ത്തി.... ഓ ഇവിടെ നമുക്കൊക്കെ അല്ലേലും എന്ത് വില, ഹും...... ഒട്ടും കുശുമ്പ് ഇല്ലല്ലേ.... നീ പോടീ... എല്ലാവരോടും യാത്ര പറഞ്ഞ് അവൻ ഓഫിസിലേക്ക് ഇറങ്ങി, നിശ്ചയത്തിന് ഡ്രസ്സ്‌ എടുക്കാനായി എല്ലാരും ഒരുമിച്ചാണ് പോയത്.. രാവിലെ സഞ്ജു എല്ലാരേയും അഴിയന്നൂർ കൊണ്ടാക്കി.. അവിടെനിന്നെല്ലാരും ടെക്സ്റ്റയിൽസിലേക്കും....... വാട്ട്‌ ഈസ്‌ ദിസ് അഗ്നി...!!!താൻ ഇത്രയും ഇറെസ്പോണ്ട്സിബിൾ ആണെന്ന് ഞാൻ കരുതിയില്ല......!!! മീറ്റിംഗിൽ എല്ലാവർക്കും മുന്നിൽ തലകുനിച്ചു നിൽക്കുകയായിരുന്നു അഗ്നി...... തന്റെ കുറെനാളത്തെ പരിശ്രമം എല്ലാം ഒരൊറ്റ നിമിഷം കൊണ്ട് ഇല്ലാതായ നിമിഷമായിരുന്നു അവനത്... സർ, ഞാൻ.. നോ, എനിക്കൊന്നും കേൾക്കേണ്ട... അവാർഡ് ഒക്കെ കിട്ടിയെന്ന് വെച്ച് ഇത്രയും റബ്ബിഷ്നെസ്സ് കാണിക്കരുതായിരുന്നു.. നൗ യൂ മേ സിറ്റ്....... പാതിമാത്രമായ തന്റെ വർക്കുമായി തലകുനിച്ച് അവൻ സീറ്റിലേക്ക് വന്നിരുന്നു... ആ ശരീരം വല്ലാതെ വിറ പൂണ്ടു.....

Now its ur turn മിസ്റ്റർ മൂർത്തി...!! Thanku സർ.. ദീപുവിന്റെ മാനേജർ തന്റെ പ്രൊജക്റ്റ്‌ ഓപ്പൺ ചെയ്തു.... സത്യത്തിൽ അത് കണ്ട് ഞെട്ടിയത് അഗ്നിയായിരുന്നു........ കഴിഞ്ഞ കുറെയേറെ ദിവസങ്ങളായുള്ള തന്റെ വിയർപ്പിന്റെ ഫലം അവന്റെകൈയിൽ കാണ്കെ സ്വയം കണ്ട്രോൾ നഷ്ടപ്പെട്ടുപോയി അവന്... ഹൌ ഡെയർ യൂ അഗ്നി, ഗെറ്റ് ഔട്ട്‌...!!!! അഗ്നിയുടെ കൈ മൂർത്തിയുടെ ശരീരത്ത് വീണതും ആഗ്ര എംഡി ദേഷ്യത്തോടെ അവനോട് ഷൗട്ട് ചെയ്തു..... ആകെ തകർന്നുപോയിരുന്നു അഗ്നി... ആ ഓഫീസിന്റെ കോറിഡോറിലൂടെ തല കുനിച്ചുകൊണ്ട് അവനിറങ്ങി... നേരെ ഓഫീസിലേക്ക്...... ആകെ തല പെരുക്കുന്നത് പോലെ.... എവിടെയോ ചതി നടന്നിരിക്കുന്നു... പക്ഷെ...... ആകെ ഭ്രാന്ത്‌ പിടിക്കും പോലെ തോന്നിയവന്.......!!!തലയിൽ രാവിലെ ദച്ചു പറഞ്ഞ വാക്കുകൾ മാത്രം പ്രകമ്പനം കൊണ്ടു....... കൈകൾക്കുള്ളിൽ തല കുനിച്ച് അവനിരുന്നു എത്രയോ നേരമെന്നറിയാതെ...,, ആരുടെയോ കൈ തോളിൽ വീണപ്പോഴാണ് അവൻ എണീക്കുന്നത് മുന്നിൽനിൽക്കുന്ന ഗായത്രിയെ കണ്ടതും അവന് ദേഷ്യം കൂടി.... നീയെന്താഇവിടെ?

ഏയ്, ഞാൻ നിന്നെയൊന്ന് കാണാൻ വന്നതാ, അപ്പോഴാ കാര്യങ്ങൾ അറിയുന്നത്... ആ ടെൻഡർ എല്ലാം പോയി ല്ലേ? ഒന്നും പറഞ്ഞില്ല അവൻ.... ഞാൻ പറഞ്ഞാൽ നീ വിശ്വസിക്കില്ല എങ്കിലും പറയാനുള്ളത് ആരുടെ മുഖത്ത് നോക്കിയാണേലും ഈ ഗായത്രി പറയും, നിന്റെ ഈ അവസ്ഥയ്ക്ക് കാരണം അത് നിന്റെ ഭാര്യയാണ് ദച്ചു...!!! ഗായത്രി????? അവന്റെ ശബ്ദം അവിടെയാകെ പ്രകമ്പനം കൊണ്ടു .... വെറുതെ എന്നോട് ശബ്ദം ഉയർത്തേണ്ട ആഗ്നി ഞാൻ പറഞ്ഞതൊക്കെ സത്യമാണ്... നീ തന്നെ ഒന്ന് ആലോചിച്ചു നോക്ക്, നിന്റെ ബെഡ്‌റൂമിൽ വന്നു നിന്റെ ലാപ്ടോപിലുള്ളത് ഡിലീറ്റ് ചെയ്യാൻ വേറെ ആർക്കാ പറ്റുന്നെ??? അതവൾ തന്നെയാണ്, സ്വന്തം കൂട്ടുകാരൻ ജയിക്കാൻ വേണ്ടി..... അവനിലേക്ക് വിഷം കുത്തിയിറക്കികൊണ്ടേയിരുന്നു അവൾ...!!!!! നോ, അവൾ അങ്ങെനെയൊന്നും ചെയ്യില്ല..... പിന്നെയാര്?? നിനക്കിത് കിട്ടരുതെന്ന് ആഗ്രഹിക്കുന്ന വേറെ ആരാ അഗ്നി നിന്റെ വീട്ടിലുള്ളത്? നിന്റെ അമ്മയോ അച്ഛനോ അതോ കൂടെപ്പിറപ്പോ.. നോ, അവരാരും അങ്ങെനെ ചെയ്യില്ല... അപ്പോൾ പിന്നേ ഉറപ്പിക്കാം അഗ്നി അതവൾ തന്നെ.....

വേണേൽ നീ ആ മൂർത്തിയോട് ചോദിക്ക്....... ഒരു മറുപടിയുംപറയാനില്ലാതെ അവൻ ക്യാബിനിൽ നിന്നിറങ്ങി... നേരെ പോയത് ദീപുവിന്റെ ഓഫീസിലേക്കാണ്.......ആഘോഷമായിരുന്നു അവിടെ... ടെൻഡർ കിട്ടിയ സന്തോഷം!! അവൻ ലീവിൽ ആയതുകൊണ്ട് മൂർത്തിയ്ക്കായിരുന്നു അവിടുത്തെ ഫുൾ ചാർജ്... മൂർത്തി...... ഹാ അഗ്നി സാർ വരൂ...... എനിക്ക് ഒരു കാര്യം അറിയാനായിരുന്നു....! എന്താ സാർ???? താൻ ഇന്ന് പ്രസന്റ് ചെയ്തത്??? അത് ദീപു സർ എന്നെ ഏൽപ്പിച്ചതാ സർ... ഓക്കേ, ദീപു തന്നെ ചെയ്തതാണല്ലേ?? ഏയ്, അല്ല സാറിന്റെ ഫ്രണ്ട്സും ഹെൽപ്പ് ചെയ്ത്, സ്പെഷ്യലി ദക്ഷിണ മാഡം...!! അയാളിൽ നിന്ന് ദച്ചുവിന്റെ പേര് കേട്ടതും അഗ്നിയുടെ സമനില തെറ്റിയത് പോലെ തോന്നി....... അപ്പോഴാണ് അവന്റെ ഫോൺ ശബ്ധിക്കുന്നത്... ഹെയ് അഗ്നി, താനിത് എവിടാ??? എത്ര നേരമായി ഞാൻ ട്രൈ ചെയ്യുന്നു?? എന്തായി അവിടെ മറുതലയ്ക്കൽ ദച്ചുവിന്റെശബ്ദം കേട്ടിട്ടും അവന്റെ മുഖം വിടർന്നില്ല..... ഇപ്പോ എത്തും ന്ന് മാത്രം പറഞ്ഞ് കാൾ കട്ട് ചെയ്തു... അഴിയന്നൂർക്ക് പോകും വഴി അവന്റെ മനസ്സാകെ ഇരുണ്ട് കൂടുകയായിരുന്നു..... അറിഞ്ഞതൊക്കെ ഉള്ളിൽ വല്ലാതെ നുര പൊന്തുന്നു....... ഒരിക്കലും വിചാരിക്കാത്തവയാണ് തന്റെ ജീവിതത്തിൽ നടക്കുന്നതെന്നോർക്കേ അവന്റെ കൈതലം ചൂട് പിടിച്ചു...............(തുടരും ).........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story