ദക്ഷാഗ്‌നി: ഭാഗം 57

dakshagni

എഴുത്തുകാരി: നിരഞ്ജന

അഗ്നി..... ഉമ്മറവാതിൽ തുറന്ന് കിടന്നത് കണ്ടതും അഗ്നി വന്നിരിക്കുമെന്ന് കരുതി അവനെ വിളിച്ചുകൊണ്ട് അവർ അകത്തേക്ക് കടന്നു.... വാങ്ങിയകവറൊക്കെ സഞ്ജുവും കാർത്തിയും കൂടിയാണ് എടുത്തത്..... ആഹാ, നേരത്തെ വന്നാൽ അവിടേക്ക് വരാം ന്ന് പറഞ്ഞുപോയ ആളാ, കിടക്കുന്നെ കണ്ടില്ലേ.. സെറ്റിയിൽ കമിഴ്ന്നു കിടക്കുന്നവന്റെ തോളിൽ ദച്ചു കൈ വെച്ചതും ദേഷ്യത്തോടെ അവനാ കൈ തട്ടിമാറ്റി... അഗ്നി....!!! പ്ലീസ് എനിക്ക് കുറച്ച് സമാധാനം വേണം.... അത്രമാത്രം അവൻ പറഞ്ഞുവെങ്കിലും ആ കണ്ണുകളിലെ ഭാവം അതവൾക്ക് മറ്റെന്തൊക്കെയോ ബോധ്യപ്പെടുത്തി..... ഇവനിതെന്ത് പറ്റി??? ആ ടെൻഡർ മിസ്സ്‌ ആയത്തിന്റെ ആകും,കുറച്ച് നേരം കഴിഞ്ഞ് ശെരിയായിക്കോളും....... മുകളിലെ റൂമിലേക്ക് അവൻ പോകുന്നതും നോക്കി നിൽക്കെ അമ്മയും അച്ഛനും പറഞ്ഞതൊന്നും അവളുടെ ചെവിയിൽ വീണില്ല... ആ കാതിൽ അവന്റെ ഗൗരവം നിറഞ്ഞ ശബ്ദം മാത്രമായിരുന്നു....!!! അങ്കിളിന്റെ ഊഹം ആദ്യമായി തെറ്റിയിരിക്കുന്നു, കുറച്ചല്ല ഒരു രാത്രി കഴിഞ്ഞിട്ടും അഗ്നിയ്ക്ക് മാറ്റമുണ്ടായിരുന്നില്ല... ഗൗരവം ആ മുഖത്ത് നിറഞ്ഞപ്പോൾ ദച്ചു എന്നൊരാളെ അവൻ തീർത്തും അവഗണിച്ചു...

ഓരോ തവണയും അവനടുക്കലേക്ക് അവൾ ചെന്നപ്പോൾ അവജ്ഞയോടെ അവനെണീറ്റു മാറി... ഒരിക്കൽക്കൂടി ആ ഹൃദയതാളം ഇല്ലാതെ ഞാൻ കിടന്നു, കണ്ണുകൾ എന്തിനെന്നില്ലാതെ നിറഞ്ഞൊഴുകു ന്നുണ്ടായിരുന്നു, തനിക്കരികിൽ ഉണ്ടായിട്ടും തന്നെ ഒന്ന് ചേർത്ത് അണയ്ക്കാൻ അവനില്ലാതെ അവളുറങ്ങി, രണ്ട് ദിവസം അങ്ങെനെ കഴിഞ്ഞുകൂടി, ഉള്ളിലെ സങ്കടങ്ങൾ അന്നമ്മയോട് മാത്രമായി പറഞ്ഞുതീർത്ത്.... അവളുടെ ആശ്വസിപ്പിക്കൽ മാത്രമായിരുന്നു ദച്ചുവിന്റെ ഏക പ്രതീക്ഷ... ഇനിയും അവിടെ നിന്നാൽ ഭ്രാന്താകുമെന്ന് തോന്നിയതും മറ്റുള്ളവരോട് പറഞ്ഞ് ഞാൻ തറവാട്ടിലേക്ക് വന്നു, അഗ്നി കൂടെയില്ല എന്നത് എല്ലാരേയും അബരിപ്പിച്ചെങ്കിലും ആരുമൊന്നും തന്നോട് ചോദിച്ചില്ല, എന്തൊക്കെയോ പ്രശ്നങ്ങൾ അവർക്കിടയിൽ നീറിപുകയുന്നതായി അവർക്ക് തോന്നി.... എന്നാലും സ്വന്തം ഭർത്താവിനെ ഇങ്ങെനെ ചതിക്കരുതായിരുന്നു...!!എങ്ങെനെ തോന്നിയവൾക്ക് ഛെ, പിറ്റേന്ന് നിശ്ചയം വിളിക്കാനായി മുതിർന്നവരോടൊപ്പം ഞാനും ആൽപത്തൂർക്ക് തിരികെ വന്നപ്പോഴാണ് അകത്തു നിന്ന് ഗായത്രി പറഞ്ഞത് കേട്ടത്.... ദച്ചു മോൾ അങ്ങെനെ ഒന്നും ചെയ്യില്ല...!! അത് ആന്റിയുടെ വിശ്വാസം..., ദാ നിൽക്കുന്നു അഗ്നി, ചോദിച്ചു നോക്ക് ഇവനോട്...

അഗ്നിയെ ചൂണ്ടി അവൾ പറഞ്ഞത് കേൾക്കെ ഒരുവേള എന്റെ ഹൃദയം നിലച്ചു.... പറയ് അഗ്നി, ഞാനൊന്നും ചെയ്തില്ലെന്ന് പറയ് അഗ്നി.... എന്റെ ഉള്ളം അവന്റെ മറുപടിയ്ക്കായി ഉരുകി.. മൗനം അത് അവൻ ആവരണമായി അണിഞ്ഞതും ദേഷ്യവും വേദനയോടെയും അവന് നേർക്ക് അവൾ പാഞ്ഞെത്തി, ആ ഷർട്ടിൽ പിടി മുറുക്കെ കണ്ണുകൾ ഇടതടവില്ലാതെ ഒഴുകുന്നുണ്ടായിരുന്നു... ഞാനാണോ ഞാനാണോ തന്നെ ചതിച്ചേ??? ഇവൾ പറഞ്ഞത് താനും വിശ്വസിച്ചോ അഗ്നി?? ഒരുവേള അവളുടെ ആ ഭാവം ഓരോരുത്തരേയും വല്ലാതെ ഭയപ്പെടുത്തി, അവളെ അവനിൽ നിന്ന് മാറ്റാൻ പലതവണ ശ്രമിച്ചെങ്കിലും കണ്ണുകൾ കൊണ്ട് ആ ജോടികൾ എന്തൊക്കെയോ കൈമാറുകയായിരുന്നു.... മോനെ, എന്റെ കുട്ടി ഒന്നും....... വേണ്ട ആന്റി, അധികം ആരും ആരെയും ന്യായീകരിക്കാൻ നോക്കേണ്ട എല്ലാം സത്യവും എനിക്ക് മനസ്സിലായിട്ടുണ്ട്.... എന്ത് സത്യം?? എന്ത് സത്യമാ താൻ മനസ്സിലാക്കിയേ?? അവന്റെ മറുപടിയ്ക്ക് അവൾ വീണ്ടും വീണ്ടും അലറികൊണ്ടേയിരുന്നു, അതിനിടയിൽ അനു വിളിച്ചത് പ്രകാരം ആരുവും ജിത്തുവും ഒക്കെ അവിടെ വന്നിരുന്നു... ദച്ചു കൈ എടുക്ക്... ഇല്ല, എനിക്കറിയണം ഞാനെന്ത് ചെയ്തിട്ടാ താൻ ഇങ്ങെനെ എന്നോട് ന്ന്.. നിന്നോട് കൈ എടുക്കാനാ പറഞ്ഞെ....

ഇല്ല... കൈ എടുക്കെടി, അവൻ അവളെ ബലമായി തന്നിൽ നിന്നകറ്റി പിന്നിലേക്ക് തള്ളി മാറ്റി,, നില തെറ്റി,പിന്നോട്ട് വേച്ച് വീഴും മുൻപേ ആരുടെയോ നെഞ്ചിൽ തട്ടി ഞാൻ നിന്നു... മുഖം ഉയർത്തി ആ മുഖത്തേക്ക് നോക്കും മുന്നേ, എന്നെ തന്നോട് ചേർത്ത് പിടിച്ചു കഴിഞ്ഞിരുന്നു ആ കൈകൾ.....!!!!!!! ദച്ചു .........!!!!!!!!!!!! മണൽതരികളെ പോലും പ്രകമ്പനം കൊള്ളിച്ച ആ ശബ്ദം, എന്റെ കാതുകൾക്ക് പറഞ്ഞുതരികയായിരുന്നു ആ മനുഷ്യനെ....!!!!!!! ഒരിക്കൽ പോലും എന്നെ ചേർത്ത് നിർത്താൻ ശ്രമിക്കാതിരുന്ന എന്റെ കൂടെപ്പിറപ്പ്!!! എന്റെ ഏട്ടൻ....!!!!!! നിറക്കണ്ണുകളോടെ ഞാനാ മുഖത്തേക്ക് നോക്കി... സർവ്വതും ഭസ്മീകരിക്കാൻ തക്ക ശേഷിയുള്ള ജ്വാല സ്വയം കണ്ണുകളിലേറിനിൽക്കുന്നവനെ കാണ്കേ വിശ്വസിക്കാനായില്ല എനിക്ക്.....!!!!!!!പക്ഷെ അപ്പോഴും എന്നെ പൊതിഞ്ഞുകൊണ്ട് ആ കൈകൾ ഉണ്ടായിരുന്നു....!!! എന്നുമുതലാ ഒരു പെണ്ണിനെ കൈ നീട്ടി അടിക്കുന്നത്രയും ആല്പത്തൂർകാർ തരംതാഴ്ന്നത്......!!!!!!!!! ഏട്ടന്റെ ശബ്ദം ഓരോ അണുവിലും പ്രതിധ്വനിച്ചു........ പെങ്ങൾ ചെയ്തതൊന്നും ആങ്ങള അറിഞ്ഞില്ലേ??

പരിഹാസത്തോടെ ഗായത്രി പറഞ്ഞു, അപ്പോൾ എല്ലാവരും കൂടി ഉറപ്പിച്ചു ല്ലേ എല്ലാം ചെയ്തതാണെന്ന് ഇവൾ ആണെന്ന്..... ആ ചോദ്യം കൂടി നിന്ന എല്ലാവരോടുമായിട്ടായിരുന്നു എങ്കിലും ഏട്ടന്റെ കണ്ണുകൾ തേടിയത് അഗ്നിയെയായിരുന്നു.... അവന്റെ മറുപടിയെ ആയിരുന്നു.......... അത് പിന്നെ തെളിവുകൾ എല്ലാം.......... അനുചേച്ചിയെ ബാക്കി പറയാനനുവദിക്കാതെ മതി എന്നർത്ഥത്തിൽ ഏട്ടന്റെ കൈകൾ വാനിലുയർന്നു...... ശേഷം ആ കണ്ണുകൾ എന്നിലേക്ക് നീണ്ടു...... ദച്ചു............... മ്മ്......... തല താഴ്ത്തി തന്നെ നിന്നുകൊണ്ട് മൂളി...... നീ ആണോ എല്ലാം ചെയ്തേ????? വീണ്ടും കാത് പൊള്ളിക്കുന്ന ചോദ്യം...!!പക്ഷെ വീണ്ടും വീണ്ടും അതേ ഉത്തരം പറയാൻ കഴിയുന്നില്ല..... സ്വന്തമെന്ന് വിശ്വസിച്ചവരെല്ലാം ആവിശ്വസിച്ച ആ മറുപടി ഇനി ചേട്ടനോടും പറഞ്ഞിട്ട്കാര്യമില്ലെന്ന് തോന്നിയതുകൊണ്ട് ഒന്നും മിണ്ടാതെ തന്നെ ആ മുഖത്തേക്ക് ഒന്ന് നോക്കി......... പക്ഷെ എന്റെ പിടയൽ മനസ്സിലായത് പോലെ കൈയിൽ അമർന്ന ചേട്ടന്റെ കൈയുടെ ബലം കൂടി വന്നു.......... നിന്നോടാ ചോദിച്ചേ നീ എന്തെങ്കിലും ചെയ്തോ ന്ന്....!!!! വീണ്ടും ഏട്ടന്റെ വക ചോദ്യം ഉയർന്നു.. പക്ഷെ, ഇത്തവണയ്ക്ക് ശബ്ദം കുറച്ചുകൂടിയിരുന്നു.. പേടിയോടെ ഇല്ലെന്ന് തലയാട്ടി.........

അതിപ്പോ കള്ളികൾ ആരെങ്കിലും കട്ടു എന്ന് പറയുവോ????, ഇവളുടെ തനിനിറം എല്ലാർക്കും മനസ്സിലായിപ്പോ നിൽകുന്നെ നിൽപ് കണ്ടില്ലേ, കണ്ണും നിറച്ച്..... അടിച്ച് പുറത്താക്ക് അഗ്നി,ഈ നാശം പിടിച്ചവളെ...!! ഗായത്രിയുടെ വാക്കുകൾ അതിന്റെ അതിരു കവിഞ്ഞപ്പോൾ സ്വയം ഞാനെന്നെ തന്നെ നിയന്ത്രിച്ചുനിന്നു.... അല്ലായിരുന്നെങ്കിൽ ഒരുപക്ഷേ, അവളെ കൊന്നിട്ട് തന്നെ ഞാൻ ജയിലിൽ പോകേണ്ടി വന്നേനെ....... പക്ഷെ, എനിക്ക് മുന്നേ ആ കരണം പുകച്ച് ആ കൈകൾ വാനിലുയർന്നു പൊങ്ങി. മനു......! അമ്മയുടെ ശബ്ദം...... ഒരുനിമിഷം നടന്നതൊന്നും മനസ്സിലാകാതെ ഏട്ടനരികിൽ തന്നെ തറഞ്ഞുനിന്നുപോയി ഞാൻ.......... മനു... നീ... നീ എന്നെ തല്ലി അല്ലെ, ഈ കള്ളിയ്ക്ക് വേണ്ടി നീ എന്നെ.... വലം കൈ കവിളിൽ ചേർത്ത് പിടിച്ച് ഗായത്രി പറഞ്ഞ വാക്കുകൾ കേട്ട് നിൽക്കേ ഏട്ടൻ വിറയ്ക്കുന്നത് പോലെ തോന്നിയെനിക്ക്....... വീണ്ടുമൊരിക്കൽ കൂടി അവൾക്ക് നേരെ ഉയർത്തിയ കൈ എന്തോ ഓർത്തിട്ടെന്നപോലെ ഏട്ടൻ താഴ്ത്തി........ ഈ കള്ളിയ്ക്ക് വേണ്ടി നിങ്ങൾ എന്നെ.... അടങ്ങാൻ അവൾക്കപ്പോഴും ഭാവമുണ്ടായിരുന്നില്ല .....!!!!!!! ഏട്ടന്റെ കണ്ണുകൾ അവളിൽ തറഞ്ഞു നിന്നു.. ശേഷം എന്നെ അരികിൽ നിന്നല്പം മാറ്റി നിർത്തി......... നീ എന്താ പറഞ്ഞത്??? കള്ളിയെന്നോ????

എന്റെ പെങ്ങളെ കള്ളി എന്ന് വിളിക്കാൻ നീയാരാ ടി..... 😡 എല്ലാം ചെയ്ത് കൂട്ടിയിട്ട് ഇപ്പോൾ എന്റെ പെങ്ങളെ കള്ളി എന്ന് വിളിക്കുന്നോ??? വാട്ട്‌ റബ്ബിഷ്..!!നീ എന്തൊക്കെയാ ഈ പറയുന്നേ ഞാനോ..???? അവളുടെ ശബ്ദം ഇടറിതുടങ്ങിയിരുന്നു.. ഇനിയും നിനക്ക് മനസ്സിലായില്ല അല്ലെ....... ഇതെല്ലാം ചെയ്ത് കൂട്ടിയത് നിൻറെ അറിവോടെയല്ലെന്ന് ഇനിയും ഞാൻ വിശ്വസിക്കണം ല്ലേ..... ചേട്ടൻ അവളുടെ കവിളിൽ കുത്തിപിടിച്ചു,,, ആ നിമിഷം ആ രൂപം മറ്റാരോ ആണെന്ന് തോന്നിപോയി എനിക്ക്.. ഒരിക്കൽപോലും ഏട്ടന്റെ ഈ രൂപം, അത് ഞാൻ കണ്ടിട്ടില്ല....!!! അടുത്ത നിമിഷം ഏട്ടന്റെ കണ്ണുകൾ പിന്നിലേക്ക് പാഞ്ഞു....... കിച്ചു.....!! മനുവേട്ടന്റെ വിളി കാത്തിരുന്നതുപോലെ കിച്ചുവേട്ടൻ ആല്പത്തൂരിന്റെ ഹാളിലേക്ക് വന്നു, ഒപ്പം മറ്റൊരാളും ഉണ്ടായിരുന്നു..... അയാളുടെ തല താണിരുന്നു.... മുഖത്തേക്ക് നോക്കെടാ...!! കിച്ചുവേട്ടന്റെ ആക്രോശം കേട്ടതും പേടിയോടെ അയാൾ തലയുയർത്തി..!! മൂർത്തി... 🙄! ഞാനുൾപ്പെടെ പലരുടെയും കണ്ണുകൾ അത്ഭുതത്തോടെ വിടർന്നപ്പോൾ ചിലമിഴികൾ നിരാശയും അതിനേക്കാൾ ഭയത്തോടെ പിടഞ്ഞു..... ഇയാൾ എന്താ ഇവിടെ...???

കാരണം ഉണ്ട് ആരു.... ഞങ്ങളോട് പറഞ്ഞതെല്ലാം ഒരക്ഷരം പോലും തെറ്റാതെ എല്ലാരും കേൾക്കെ പറയ് മൂർത്തി....!!!!! അയാളുടെ കാതോരം കിച്ചുവേട്ടൻ പറഞ്ഞത് കേട്ട് വെപ്രാളത്തോടെ അയാൾ ചുറ്റും നിൽക്കുന്നവരെ നോക്കി....... അതേ നിമിഷം തന്നെ മറ്റൊരു ജോഡി കണ്ണുകൾ കുറുകിയത് ആരാരും അറിഞ്ഞില്ല.... പറയെടാ.....!!! അടുത്ത നിമിഷം ഏട്ടന്റെ കൈ അയാളുടെ കവിളിൽ പതിഞ്ഞു..... താഴേക്ക് വീഴാൻ ഭാവിച്ചവന്റെ ഷർട്ടിൽ പിടിച്ച് തന്നോട് ചേർത്ത് നിർത്തുമ്പോൾ മാനവ് ബാലകൃഷ്ണൻ ഒരു അസുരനായി മാറുകയായിരുന്നു...!!! അത് ഞാൻ... ഞാനാ, ആ ഫയൽ ദീപക് സാറിന്റെ ഓഫീസിലെത്തിച്ചത്.......... അയാളുടെ വാക്കുകൾ ആ തറവാട്ടിലുള്ളവരെ ഞെട്ടിച്ചു..!!ഈ ഞാൻ പോലും ഞെട്ടിയിരുന്നു...!!! എന്തിന്??? നിനക്കെങ്ങെനെ കിട്ടി ആ ഫയൽ???? ചോദ്യം വല്യച്ഛന്റെതായിരുന്നു.... അത് പിന്നെ, എനിക്ക് കുറച്ച് ക്യാഷ് ഓഫർ ചെയ്തപ്പോ ഞാൻ ചെയ്തുപോയതാ...... ആ മീറ്റിംഗിന് പോകുമ്പോ അഗ്നി സാറിന്റെ കൈയിൽ ആ ഫയൽ ഉണ്ടാകരുതെന്നും അത് ദീപക് ന്റെ അടുത്തുണ്ടാകണമെന്നും എന്നെ ഈ ജോലി എല്പിച്ചവർ പറഞ്ഞിരുന്നു.... അയാളുടെ ശിരസ്സ് താണു...!! ആരാ... ആരാ നിന്നെ ഇതൊക്കെ ഏല്പിച്ചേ...

വിറയാർന്ന ശബ്ദത്തിൽ മുത്തൂസ് ചോദിച്ചതും അയാളുടെ ചൂണ്ട് വിരൽ ഗായത്രിയിലേക്ക് നീണ്ടു,, അത് കാണവേ പുച്ഛമാണ് എന്നിലുടലെടുത്തത്...! ഞാൻ,. ഞാൻ ഒന്നും ചെയ്തില്ല,പെങ്ങളെ രക്ഷിക്കാൻ ഇവരെല്ലാം കൂടി എന്നെ പ്രതിയാക്കുവാ... ആരോടെന്നില്ലാതെ ഗായത്രി പുലമ്പികൊണ്ടേയിരുന്നു ഇനഫ് ഗായത്രി...!!ഇനിയും നീ കിടന്ന് ഓവർ ആക്ഷൻ കാണിക്കേണ്ട..നീ ഇവന് ഈ ഫയൽ കൈമാറുന്ന വിഷ്വൽസ് വരെ കിട്ടിയിട്ടാ ഞങ്ങൾ ഈ നിൽക്കുന്നത്... പിന്നെ അതിനെല്ലാം അപ്പുറം മറ്റൊരു തെളിവ് ദാ നിന്റെ ഈ ഫോൺ തന്നെ..! നീ ഇവനെ വിളിച്ചു നടത്തിയ സകല സംഭാഷണങ്ങളും റെക്കോർഡ് ചെയ്ത് വെച്ചിട്ടുണ്ട് ഞാൻ... കേൾക്കണോ നിനക്കത്????? ഞാൻ.. അത്..... അവളുടെ ചുണ്ടുകൾ എന്തൊക്കെയോ ഉരുവിടുമ്പോഴും ആ ശബ്ദം പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല..... നിന്റെ ഈ വെപ്രാളം തന്നെ മതിയെടി എല്ലാം എല്ലാർക്കും ബോധ്യപ്പെടാൻ...!!! കിച്ചുവേട്ടന്റെ ചോദ്യം ഓരോരുത്തരുടെയും നെഞ്ചിൽ ആഴ്ന്നിറങ്ങി.. പക്ഷെ അപ്പോഴും, പ്രിയപ്പെട്ടവരുടെ സംശയദൃഷ്ടി എന്നിലേക്ക് വീണ ആ നാളുകളിൽ തന്നെ കുരുങ്ങികിടക്കുകയായിരുന്നു എന്റെ ഉള്ളം....! മോനെ നീ ഇതൊക്കെ..... അമ്മയുടെ ചോദ്യം ശെരിക്കും എന്നിലും നിറഞ്ഞിരുന്നു.........

അതിനുത്തരമെന്നോണം ഏട്ടന്റെ നോട്ടം ചെന്നെത്തിയത് അഞ്‌ജലിയിലേക്കായിരുന്നു.......... തല താഴ്ന്നു നിൽക്കുന്ന അവളുടെമുഖം അവനിൽ പുച്ഛം വിടർത്തി........... എനിക്കെന്റെ ചോരയെ വിശ്വാസമായിരുന്നു അത്രമാത്രം... ഒരിക്കൽ പോലും കുട്ടികാലത്തിന് ശേഷം ഓർമയിൽ സ്വന്തം പെങ്ങൾ എന്നർത്ഥത്തിൽ ഏട്ടനെന്നെ ചേർത്ത് നിർത്തിയിട്ടില്ല.. എത്രയോ തവണ ആഗ്രഹിച്ചിട്ടുണ്ട്, കൂട്ടുകാരൊക്കെ ചേട്ടന്മാരെ പറ്റി പറയുമ്പോൾ ഉള്ള് നീറുമായിരുന്നു... പക്ഷെ, അന്നൊന്നും ഒരു നോട്ടം കൊണ്ട് പോലും തന്നെ പരിഗണിക്കാതിരുന്നവനാണ് ഇന്ന് ഇങ്ങെനെ ചേർത്ത് പിടിച്ചിരിക്കുന്നതോർക്കേ ഹൃദയം നിറഞ്ഞുതൂവി....!! മനു....... അതേ മധു അങ്കിളെ..,എന്റെ ഈ പെങ്ങളെ മറ്റാരേക്കാളും എനിക്കറിയാം.. ഒരിക്കൽപോലും അവൾ ഇങ്ങെനെ ഒന്ന് ചെയ്യില്ലെന്നെനിക്ക് ഉറപ്പായിരുന്നു... അത് പറയുമ്പോൾ ആ മിഴികൾ ജീവനറ്റതുപോലെ നിൽക്കുന്ന അഗ്നിയിൽ തന്നെ തറച്ചു നിന്നു...! ആരൊക്കെയോ നെയ്ത കെണിയിൽ എന്റെ പെങ്ങൾ വീണത് അറിഞ്ഞുകൊണ്ട് തന്നെയാ അന്ന് നിങ്ങളൊക്കെ ഇവളെ കുറ്റപ്പെടുത്തിയത് കണ്ടിട്ടും ഒന്നും മിണ്ടാതെ ഞാൻ നിന്നത്.. എനിക്ക് ആവിശ്യം തെളിവുകളായിരുന്നു, കണ്ടെത്തേണ്ടത് സത്യങ്ങളെ ആയിരുന്നു.. അതിന് ഗായത്രി തന്നെ വഴിയൊരുക്കി...

അവളുടെ ഫോൺ കാൾ തന്നെ എന്നെ മൂർത്തിയുടെ അടുത്തെത്തിച്ചു.... കിച്ചുവിന്റെ ഒരടി കൊണ്ട് തന്നെ അയാൾ സത്യങ്ങൾ പറയുകയും ചെയ്തു.....!!!! എല്ലാരേയും നോക്കി ഏട്ടൻ പറഞ്ഞതൊക്കെ ശെരിക്കും എനിക്കും അത്ഭുതമായിരുന്നു.. ഏട്ടാ അന്നാദ്യമായി അത്രമേൽ ആർദ്രതയോടെ ഞാനെന്റെ കൂടെപ്പിറപ്പിനെ വിളിച്ചു,, ആ നെഞ്ചോരം പറ്റിചേർന്ന് നിന്നു.......... ഏട്ടൻ പറഞ്ഞുനിർത്തിയപ്പോൾ ഞാൻ നോക്കിയത് നിറമിഴികളോടെ നിൽക്കുന്ന അമ്മയെയാണ്.... എത്രയോ തവണ ഏട്ടനെ കുറിച്ച് ഞാൻ പരിഭവം പറഞ്ഞിട്ടുണ്ട്, അപ്പോഴൊക്കെ ചെറുചിരിയോടെ അതിനേ അവഗണിച്ചത് ഓർമയിൽ വന്നു.. ബാലാ , അത് ഞങ്ങൾക്കൊരു അബദ്ധം...... ദത്തൻ അങ്കിൾ ക്ഷമാപണസ്വരത്തോടെ അച്ഛന്റെ കൈയിൽ പിടിച്ചതും ദേഷ്യത്തോടെ അത് തട്ടിയെറിഞ്ഞു അച്ഛൻ........ അതുവരെ അപമാനത്താൽ താഴ്ന്ന മുഖവുമായി നിന്ന ആ മനുഷ്യൻ അഭിമാനത്തോടെ ഞങ്ങൾ മക്കളെ ചേർത്ത് നിർത്തി... ഇതുവരെ ഈ അച്ഛൻ ഒരൊറ്റഅക്ഷരം മിണ്ടിയിട്ടില്ല.... കാരണം എനിക്ക് വിശ്വാസമായിരുന്നു ന്റെ മക്കളെ....

പക്ഷെ.... പറഞ്ഞുവന്നത് നിർത്തി, ആ കണ്ണുകൾ തനിക്ക് ചുറ്റുമുള്ളവരിലേക്ക് നീങ്ങി...... ഇത്രനാൾ നിങ്ങളുടെ മുന്നിൽ ഉണ്ടായിരുന്ന എന്റെ കുട്ടിയെ പറ്റി ഇങ്ങെനെയൊക്കെ ചിന്തിക്കാൻ എങ്ങെനെ തോന്നി ദത്താ തനിക്ക്???? ബാലാ.... വേണ്ടാ..!!ആരുമൊന്നും പറയണ്ടാ!! അച്ഛന്റെ ശബ്ദം അവിടെ മുഴങ്ങി... ആരോടൊക്കെയോ ഉള്ളിൽ അടങ്ങാത്ത അമർഷം തോന്നുന്നു.. എന്തൊക്കെയോ വിളിച്ചു കൂവണം ന്നുണ്ട്,,, പക്ഷെ, പ്രജ്ഞയറ്റ് ഏട്ടനോട് ചേർന്നു നിന്നുപോയി ഞാൻ...!!!.. അച്ഛൻ എന്റെ മുടിഇഴകളിലൂടെ മെല്ലെ തലോടി..... നിർജീവമെങ്കിലും ഒരു പുഞ്ചിരി അച്ഛനായി ഞാൻ പൊഴിച്ചു.... കണ്ടില്ലെ, മധു.. എന്റെ കുട്ടീനെ... എത്ര ക്ഷീണിച്ചു ഇവൾ... അച്ഛനരികിൽ നിന്ന അങ്കിളിനോടായി സങ്കടം പറയുന്ന അച്ഛനെ അധികനേരം കണ്ട് നിൽക്കാൻ അമ്മയ്ക്കുമായിരുന്നില്ല.. ചേട്ടന്റെ ചുവരിലേക്ക് അമ്മയും ചാഞ്ഞു...... പൊടുന്നനെ, അച്ഛൻ ഞങ്ങൾക്ക് നേരെ തിരിഞ്ഞു..... സുമിത്രെ, വാ ഇറങ്ങ്...... ഇനിയൊരു നിമിഷം പോലും ഇവിടെ നിൽക്കരുത്... അച്ഛന്റെ ഉറച്ച വാക്കുകൾ...!!! കേട്ടപ്പോൾ നെഞ്ച് പിടഞ്ഞു...., അറിയാതെ കണ്ണുകൾ അതിന്റെ ഇണയെ തേടിപോയി..., ജീവനറ്റ ആ നിൽപ് വീണ്ടും വീണ്ടും എന്നെ നോവിക്കുന്നു..... ബാലാ.. മോനെ..... മുത്തശ്ശി അച്ഛന്റെ അരികിലേക്ക് വന്നു.... വേണ്ടാ അമ്മേ......, തടയാൻ നോക്കേണ്ട..

എന്റെ തീരുമാനത്തിന് ഒരു മാറ്റവുമില്ല.. എന്റെ കുഞ്ഞിന്റെ കണ്ണീര് കണ്ട് മനസ്സ് നിറച്ചവർക്കിടയിൽ ഇനിയും അവളെ നിർത്താൻ എനിക്കാവില്ല...... ഈ നിമിഷം ഞങ്ങൾ ഇവിടുന്ന് ഇറങ്ങുവാ.. ഒരു നിമിഷത്തേക്കെങ്കിലും എന്റെ കുഞ്ഞിനെ തെറ്റുകാരിയായി കണ്ടവരുടെ മുന്നിലേക്ക് ഒരിക്കലും ഇനി ഞങ്ങൾ വരില്ല....!!!! അച്ഛൻ പറയുന്ന ഓരോ വാക്കിനൊപ്പം എന്റെ ചുമലിലെ ഏട്ടന്റെ കൈ മുറുകി വന്നു..... എന്നെ താങ്ങാനെന്ന പോലെ.....! ഇന്നുവരെ എന്റെ മോളുടെ ഒരാഗ്രഹവും ഈ അച്ഛൻ വേണ്ടെന്ന് പറഞ്ഞിട്ടില്ല...ഇനി നീ യാണ് പറയേണ്ടത്,.. അച്ഛന്റെ ഈ തീരുമാനം മോൾക്ക് ഇഷ്ടല്ലേ?? എന്നെ നോക്കി അങ്ങെനെയൊരു ചോദ്യം ചോദിക്കുമ്പോൾ ആ കണ്ണുകൾ ഇടയ്ക്കെങ്കിലും അഗ്നിയിലേക്ക് നീണ്ടുപോയത് ഞാനറിഞ്ഞു..... നമുക്ക് പോകാം അച്ഛാ.... കൂടുതലൊന്നും പറയാൻ തോന്നിയില്ല.... അത്രമേൽ പ്രിയപ്പെട്ടവർ തളർത്തിയിരിക്കുന്നു... ആരോടും ഒന്നും പറയാതെ, ഏട്ടന്റെ നെഞ്ചോരം ചേർന്ന് ആ പടി ഇറങ്ങുമ്പോൾ അനുസരണയില്ലാതെ മിഴികൾ പിന്നിലേക്ക് പാഞ്ഞു.... ഇല്ലാ, അവനെവിടെയുമില്ല!!

ആയിരം കൂരമ്പുകൾ തന്നിൽ തറച്ചുകയറ്റിയിട്ട് ഇപ്പോൾ ഒളിഞ്ഞിരിക്കുന്ന അത്രയും ഭീരുവായിരുന്നുവോ തന്റെ പ്രണയം????? മനസ്സുകൊണ്ട് അഗ്നിയുടെ പിൻവിളി താൻ ആഗ്രഹിച്ചുവോ????.. അതുകൊണ്ടാകുമോ ഈ വേദന...... സ്വയം ചോദിക്കാനുരുണ്ട്കൂടിയ ചോദ്യങ്ങൾ....!!.. നിനക്കാരോടെങ്കിലും എന്തെങ്കിലും പറയാനുണ്ടോ??? എന്റെ മനസ്സ് അറിഞ്ഞതുപോലെ ഏട്ടന്റെ ചോദ്യം വന്നതും പിടയലോടെ ഉണ്ടന്ന് തലയാട്ടി... പോയിട്ട് വാ........ കണ്ണുകൊണ്ട് മൗനാനുവാദം നൽകി ഏട്ടനച്ഛനെ നോക്കി, ആ മുഖവും എനിക്കുള്ള അനുവാദം തന്നെന്നു കണ്ടതും ഇറങ്ങിയ പടികൾ അതിനേക്കാൾ വേഗതയിൽ ഞാനോടികയറി...... ഉമ്മറത്ത് നിന്നവരെയൊക്കെ മറികടന്ന് ഹാളിലെത്തിയപ്പോൾ കണ്ടു, നിന്ന നിൽപ്പിൽ തന്നെ നിൽക്കുന്ന ആല്പത്തൂരെ യുവരാജാവിനെ!!എന്റെ നരിയെ..!!! താഴ്ന്നുനിന്ന തല എന്റെ സാമിപ്യം അറിഞ്ഞതുമെലെ ഉയർന്നു....... ഒരുവേള ആ മിഴികൾ എന്നോടെന്തോക്കെയോ പറയാൻ വെമ്പുന്നത് പോലെ തോന്നിയെനിക്ക്... പക്ഷെ, സിരയിലെവിടെയോ അവന്റെ വാക്കുകൾ പ്രകമ്പനം കൊണ്ടു...... വയ്യെടോ,ഒരുപാട് നൊന്തു, നോവിച്ചു എല്ലാരും കൂടി... ഇനിയും എല്ലാം സഹിക്കാൻ ദച്ചുവിനെക്കൊണ്ട് വയ്യ... പോകുവാ...

ന്റെ അച്ഛന്റെയും ഏട്ടന്റെയും കൂടെ,, ഒരിക്കലെങ്കിലും എന്റെ ഏട്ടന്റെ സ്ഥാനത്ത് താനൊന്ന് ചേർത്ത് നിർത്തിയെങ്കിൽ ന്ന് മോഹിച്ചുപോയിരുന്നു ഞാൻ,... പോട്ടെ, മോഹിക്കാനല്ലേ നമുക്കൊക്കെ ആവുള്ളൂ.. വിധി വേറെയല്ലേ.......... ഹൃദയം വേവുന്ന വേദനയിലും ചിരിച്ചു ഞാൻ.... എവിടെയും തോൽക്കാൻ മനസ്സില്ലാത്ത ഒരു പൊട്ടിപെണ്ണിന്റെ അഭിനയം 😒.... ദച്ചു, ഞങ്ങൾ..... അരികിൽ അനുചേച്ചിയുടെ ശബ്ദം കേട്ടപ്പോൾ വേണ്ടെന്നർത്ഥത്തിൽ കൈ ഉയർത്തി..... എല്ലാവരും പറഞ്ഞത് കേട്ടു, ഇനി അതിനപ്പുറം ആരെയും കേൾക്കാനുള്ള ത്രാണി ഇല്ലെനിക്ക്... എനിക്ക് പറയാനുള്ളത് എന്റെ കഴുത്തിൽ താലികെട്ടിയ ഇയാളോട് മാത്രമാണ്.......... നോട്ടം വീണ്ടും അവനിലേക്ക് തിരിഞ്ഞു, മെല്ലെ അത് അവന്റെ ഇടനെഞ്ചിലേക്ക് നീങ്ങി...... ഒരുൾപ്രേരണയോടെ ഷർട്ട്‌ന്റെ ആദ്യത്തെ രണ്ട് ബട്ടൺ ഊരിമാറ്റി.... ഓം എന്ന് പച്ചകുത്തിയതിലേക്ക് വെറുതെ വിരലുകൾ പാഞ്ഞുനടന്നു... ഒരുവേള അവൻ ഞെട്ടിയിരുന്നു..... ഈ ഓം നെ പ്രണയിച്ചൊരുത്തി ഉണ്ടായിരുന്നു, തന്റെ പതിനാലാം വയസ്സിൽ മരണത്തിൽ നിന്നും തന്നെ രക്ഷിച്ച ഒരു പൊടിമീശക്കാരനെ ഉള്ളിലേറ്റിയവൾ....ജീവനായിരുന്നു, പ്രാണനായിരുന്നു അവനവൾക്ക്.. പക്ഷേ തെറ്റിപ്പോയി , അവൾക്കുള്ളത് പോലെ അവനങ്ങെനെയൊരു പ്രണയം ഉണ്ടെന്ന് കരുതിയ ആ പെണ്ണിന് തെറ്റിപ്പോയി അഗ്നി,..... പുച്ഛത്തോടെ അതിനേക്കാൾ ഇരട്ടി വേദനയോടെ പറഞ്ഞുനിർത്തിയപ്പോൾ കണ്ടു, പിടയുന്ന ആ കണ്ണുകളെ......

വിറയാർന്ന അധരം എന്തോ പറയാൻ തുടങ്ങും മുന്നേ പിന്തിരിഞ്ഞു നടന്നിരുന്നു ഞാൻ.............. ആരെയും നോക്കിയില്ല.... വാശിയായിരുന്നു, സ്വയം എന്നോട് തന്നെ........... കാറിനരികിൽ നിൽക്കുന്ന ഏട്ടനെയും നോക്കി തല താഴ്ത്തിനിൽക്കുന്ന ഗായത്രി യെ കാണ്കെ പുച്ഛം തോന്നിപോയി....... അമ്മ വന്ന് കേറ്.. അച്ഛാ..... ദച്ചു... ഒടുവിൽ എന്നെയും കാറിലേക്ക് ഏട്ടൻ തന്നെ പിടിച്ചിരുത്തി.... പലതവണ പിന്നിലേക്ക് നോക്കാൻ മിഴികൾ വെമ്പിയപ്പോഴും മനസ്സതിന് അനുവദിച്ചില്ല..... കണ്ടു മിറർഗ്ലാസ്സിലൂടെ, സർവ്വവും തളർന്ന് എന്നെ നോക്കിനിൽക്കുന്ന എന്റെ നല്ല പാതിയെ... ന്റെ നരിയെ.. കാട്ടുമാക്കാനേ...... തോളിൽ ആരുവിന്റെ കൈ വീണപ്പോഴാണ് അവൻ തന്റെ കണ്ണുകൾ പിൻവലിച്ചത്.... അൽപ്പം കൂടിപോയി ല്ലേ???? അത്രമേൽ ആർദ്രമായ ചോദ്യം, അതേ ന്ന് മൂളുമ്പോൾ ആ നിറമിഴിയിലും അവന്റെ ചൊടിയിൽ പുഞ്ചിരി വിരിഞ്ഞിരുന്നു.... ഇന്നവൾക്ക് ചായാൻ ആ ഏട്ടന്റെ നെഞ്ചുണ്ടല്ലോ, അതിനായ്.. അവളിൽ നിന്ന് മറച്ചുപിടിച്ച മനുവേട്ടന്റെ സ്നേഹം അവളെ ബോധ്യപ്പെടുത്താനായി ഇതിനപ്പുറം മറ്റെന്താ ഞാൻ ചെയ്യേണ്ടേ???? വേദന കടിച്ചമർത്തിയ അവന്റെ ആ ചോദ്യത്തിനുള്ള മറുപടി ആരുടേയും കൈയിൽ ഉണ്ടായിരുന്നില്ല......

മിഴിനീരോടെ നിസ്സംഗതയോടെ അകത്തേക്ക് പോകുന്നവനെ നോക്കി അവർ നിന്നു,..അവന്റെ ആ അവസ്ഥ കാണ്കെ ദേഷ്യത്താൽ നിന്ന് വിറയ്ക്കുകയായിരുന്നു കാർത്തി..... @₹#*മോളെ, ഇപ്പോ ഇറങ്ങിക്കോണം ഇവിടെനിന്ന്.... ഇനി ഈ പടി നീ ചവിട്ടിയാൽ കാർത്തിയുടെ വേറൊരു രൂപം നീ കാണും... അടുത്ത നിമിഷം അവന്റെ കൈ അവളുടെ രണ്ട് കരണത്തും മാറി മാറി വീണു..... കാർത്തി.. ഡാ.... വേണ്ടെട്ടാ തടയരുത് എന്നെയാരും കൊല്ലും ഞാനിന്ന് ഈ ...........മോളെ...... വീണ്ടും അവൾക്ക് നേരെ അവൻ കൈയോങ്ങിയതും സഞ്ജുവും ജിത്തുവും കൂടി അവനെ പിടിച്ചു മാറ്റി.... ജീവൻ വേണേൽ ഇറങ്ങി പോടീ...... അവളെ നോക്കി സഞ്ജു ആക്രോശിച്ചു..... അപ്പോഴേക്കും റൂമിലെ ചുമരിലേക്ക് തല ചായ്ച്ചിരുന്നിരുന്നു അവൻ... അവളുടെ നിശ്വാസത്താൽ പൂർണ്ണമായിടത്ത് അവളില്ലാതെ..... വല്ലാതെ വീർപ്പുമുട്ടുന്നുണ്ടായിരുന്നു അവന്..... കൈയിലിരുന്ന ഫോണിൽ ഏഥൻ എന്ന് കണ്ടതും ചിരിയോടെ അവൻ ഫോൺ ചെവിയിലേക്ക് വെച്ചു...... കണ്ണ് പൊട്ടുന്ന ചീത്ത കാതോരം കേട്ടപ്പോഴും അവനിലെ പുഞ്ചിരി മാഞ്ഞിരുന്നില്ല... എന്റെ അളിയാ ഒന്ന് പതിയെ വിളിയെടോ... വിളിക്കുവല്ലേഡാ നിനക്ക് നല്ല നാല് തരേണ്ടതാ.,... എന്തോന്നാടാ കോപ്പെ നീ എന്റെ പെങ്ങളോട് ചെയ്തേ...

എല്ലാം വിസ്തരിച്ച് അറിഞ്ഞില്ലേ അളിയാ ന്നിട്ട് എന്തിനാ എന്നോട് ചോദിക്കുന്നെ 🤭 അറിഞ്ഞെടാ അറിഞ്ഞ്.....അതോണ്ടാ നിന്നെ വിളിച്ചത്... ഈ ചെയ്തു കൂട്ടിയതൊക്കെ എന്താണെന്ന് അറിയാൻ....!! അവന്റെ മുന്നിൽ ഒന്നും ഒളിപ്പിക്കാൻ അഗ്നിയ്ക്ക് കഴിഞ്ഞില്ല.... പറഞ്ഞു എല്ലാം അധികം ആർക്കുമറിയാത്ത ചിലർക്ക് മാത്രം അറിയാവുന്ന ഒരു പ്ലാനിങ്ങിനെ പറ്റി.... എല്ലാം കേട്ട് നിന്നതേയുള്ളൂ അവൻ...... അളിയോ..,. മം എന്താടോ മിണ്ടാത്തെ?? അവളെ ഇത്രയ്ക്കും അങ്ങട് വിഷമിപ്പിക്കരുതായിരുന്നു..... അവളെക്കാൾ ഞാനല്ലേടാ നീറുന്നത്?? ആ ശബ്ദം പറഞ്ഞുതരികയായിരുന്നു അവന്റെ പ്രണയം,. ഫോൺ കട്ട്‌ ചെയ്ത് ചുമരോട് തല ചായ്ച്ച് മെല്ലെ അവൻ കണ്ണുകൾ അടച്ചു.... ഓർമയിൽ ദിവസങ്ങൾക്ക് മുന്നേ തന്നെ തേടിയെത്തിയ ആ ഫോൺ കാൾ ആയിരുന്നു.... ഹലോ.........അഗ്നിയല്ലേ.... അതെ, എന്താ കാര്യം?? ആ ശബ്ദത്തിനുടമയെ മനസ്സിലായതും വലിയ താല്പര്യമില്ലാതെ അവൻ സംസാരിച്ചു തുടങ്ങി.... ഐ നോ തനിക്കെന്നോട് സംസാരിക്കാൻ താല്പര്യം കാണില്ല ന്ന്.. ബട്ട് പ്ലീസ് ഫോൺ കട്ട്‌ ചെയ്യരുത്... ഞാൻ പറയുന്നത് കേൾക്കണം....... ഗൗരവത്തോടെ തന്റെ കാതിലേക്ക് അലയടിച്ച ആ വാക്കുകളിൽ ഒരുവേള അവൻ തറഞ്ഞുപോയി... ഓടിച്ചുകൊണ്ടിരുന്ന കാർ സഡൻ ബ്രേക്കോടെ നിർത്തി അവൻ....

ഈ പറഞ്ഞതൊക്കെ സത്യമാണോ??? പകലുപോലെ സത്യം...!!തന്നോടിതൊക്കെ ഇപ്പോൾ പറയാൻ ഒരു കാരണം ഉണ്ട്, തന്നെയും ദച്ചുവിനെയും പിരിയ്ക്കാൻ കുറച്ച് പേര് ശ്രമിക്കുന്നുണ്ട്, ഒരുപക്ഷെ ഇതിനോടകം അവർ തങ്ങളുടെ ചതി വല വിരിച്ചുകാണും... സൊ ശ്രദ്ധിക്കുക....... ആ കാൾ കട്ട് ആയതും അവൻ ആകെ മരവിച്ചുപോയി..... മനസ്സിലുണ്ടായിരുന്ന ചില രൂപങ്ങൾ തച്ചുടഞ്ഞിരിക്കുന്നു........ വീണ്ടും ഫോൺ ചിലച്ചതും പെട്ടെന്ന് അവന്റെ കണ്ണുകൾ വലിച്ചു തുറക്കപ്പെട്ടു.... ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് കണ്ടതും ചെറു ചിരിയോടെ അവൻ ഫോൺ കാതോരം വെച്ചു.... എങ്ങെനെയുണ്ടായിരുന്നു മരുമോനെ എന്റെ അഭിനയം??? സത്യം പറയാലോ അമ്മായിയച്ചാ എന്റെ അത്രയും അങ്ങട് എത്തിയില്ല 😂.... ഉവ്വ്വ്വ,,,,, നീ പോടാ കള്ളതീരുമാലി, എന്റെ കൊച്ചിനെ ആദ്യായിട്ടാ നോവിക്കാൻ ഞാൻ കൂട്ട് നിൽക്കുന്നത്. എല്ലാം നീ ഒറ്റ ഒരുത്തൻ പറഞ്ഞത് കേട്ടാ..... ഒരേപോലെ ആ ശബ്ദം സന്തോഷത്താലും സങ്കടത്താലും ഇടറി ..... അവളെ നോവിക്കാൻ എനിക്കാവുമോ അങ്കിളെ, പക്ഷെ ഇങ്ങെനെ ഒരു ഷോക്ക് ട്രീറ്റ്മെന്റ് ആവശ്യമായിരുന്നു .... വൈകില്ല എല്ലാത്തിനും ഉടനെയൊരു അവസാനം ഉണ്ടാകും.... എന്റെ കുട്ടീടെ ഭാഗ്യമാണ് മോനെ നീ... അവൾ അല്ലെ അങ്കിളെ, എന്റെ ഭാഗ്യം...!!! ചിരിയോടെ ആ ഫോൺ കട്ട് ചെയ്യുമ്പോൾ ആ അച്ഛന്റെ ഹൃദയം സന്തോഷത്താൽ നിറഞ്ഞിരുന്നു, തന്റെ മകൾക്ക് അനുയോജ്യനായ വരനെ തന്നെയാണ് അവൾക്ക് കിട്ടിയതെന്ന സന്തോഷത്താൽ ..!!..............(തുടരും ).........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story