ദക്ഷാഗ്‌നി: ഭാഗം 59

dakshagni

എഴുത്തുകാരി: നിരഞ്ജന

അഗ്നി, നീ എന്റെ പെങ്ങളെ വേദനിപ്പിക്കാൻ പാടില്ലായിരുന്നു...!!!!! ഇടറിയ ശബ്ദത്തോടെ അവനത് പറയുമ്പോൾ ഒരു ചുവരപ്പുറം അവനെ കേട്ടുകൊണ്ട് അവളുണ്ടായിരുന്നു, ഇന്നോളം അവനൊപ്പം നിന്നവൾ, അവൾക്കായി സ്വയം കുറ്റക്കാരിയും ക്രൂരയും ആയവൾ, ഉള്ളിൽ നീറിക്കൊണ്ട് പുറമെ വഞ്ചകി ആയവൾ, സ്വന്തം പ്രണയത്തിനു വേണ്ടി, അവന്റെ അവസ്ഥ മനസ്സിലാക്കികൊണ്ട് അവന് താങ്ങായി എല്ലായ്പോഴും നിന്നവൾ, ഒടുവിൽ അവൻ പോലുമറിയാതെ അഗ്നിയെ വിളിച്ചവൾ... അഞ്ജലി!!!!! ഹലോ അഗ്നി, കേട്ടില്ലേ എല്ലാം....... കാതോരം ഫോൺ വെച്ച് അവളത് ചോദിക്കുമ്പോൾ മറുതലയ്ക്കൽ ചിരിയോടെ അവനുണ്ടായിരുന്നു, ഏട്ടന്റെ സ്നേഹം തന്റെ പെണ്ണിന് തിരികെ നൽകുമെന്ന് വാക്ക് നൽകിയ പുരുഷൻ അഗ്നിദത്ത്!!!! കേട്ടില്ലേ അഗ്നി, മനുവേട്ടൻ അത്രമേൽ ഇഷ്ടപ്പെടുന്നുണ്ട് ദച്ചുവിനെ, ആ മനസ്സിലെ ഭയം ഒന്ന് കൊണ്ട് മാത്രമാ ഇന്നും ആ മനുഷ്യൻ അവളിൽ നിന്നകന്ന് നിൽക്കുന്നത്, അതൊഴിവാക്കാനായിരുന്നു ഡോക്ടർ ജീവന്റെ അടുക്കലേക്ക് ഞാനേട്ടനെ കൊണ്ട് പോയത്.. പക്ഷെ.... അവളുടെ ഓരോ വാക്കും അവൻ ശ്രദ്ധയോടെ കേട്ടിരുന്നു.... താൻ മുൻപ് കണ്ട, ദച്ചുവിലൂടെ അറിഞ്ഞ അഞ്ജലിയായിരുന്നില്ല അവളപ്പോൾ... ആ സ്വരത്തിൽ നിറഞ്ഞിരുന്നത് മുഴുവൻ പ്രണയമായിരുന്നു, മനുവിനോടുള്ള അടങ്ങാത്ത പ്രണയം.......

ഐ നോ അഞ്ജലി, എനിക്കിപ്പോൾ എല്ലാം മനസ്സിലാകും... നീ ആഗ്രഹിച്ചതുപോലെ ഞാനും ആഗ്രഹിക്കുന്നുണ്ട് എല്ലാം മറന്ന് മനു ദച്ചുവിനെ ചേർത്ത് പിടിക്കാനായി, അത് ഞാൻ എന്റെ പെണ്ണിന് കൊടുത്ത വാക്കാ, എന്ത് വില കൊടുത്തും ഞാനത് നേടും... ആ നിമിഷം അവന്റെ ചൊടിയിൽ ഒരു പുഞ്ചിരി വിരിഞ്ഞു, തന്റെ പെണ്ണിനായ്ട്ടെന്നോണം...... ആ കാൾ അവിടെ കട്ട്‌ ചെയ്യുമ്പോൾ തങ്ങൾക്ക് വേണ്ടി പ്രിയപ്പെട്ടവർ നടത്തുന്ന ഈ പ്ലാനിങ്ങുകൾ ഒന്നുമറിയാതെ രണ്ട് പേരുണ്ടായിരുന്നു, കൂടെപ്പിറപ്പിന്റെ ചിത്രം നെഞ്ചോട് ചേർത്ത് പിടിച്ചുകൊണ്ട് അവനും, അവനിന്ന് തന്നെ ചേർത്ത്പിടിച്ച് നിന്നതോർത്തുകൊണ്ട് അവളും.... ഏട്ടൻ.... ഇന്നുവരെ എന്നെ ഒന്ന് നേരെ ചൊവ്വേ നോക്കുകകൂടി ചെയ്യാതിരുന്ന മനുഷ്യൻ ഇന്നെന്നെ ചേർത്ത് പിടിച്ചു, തനിക്കായ് വാദിച്ചു, വർഷങ്ങൾക്ക് ശേഷം ആ കൈകളുടെ കരുതൽ താനറിഞ്ഞു.... കഴിഞ്ഞുപോയവ ഓർക്കേ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി........ അന്നമ്മ കാളിംഗ്.... ഫോണിൽ അന്നമ്മയുടെ പേര് കണ്ടപ്പോഴേ അതെടുത്തു, ഹലോ ദച്ചു......

ആവേശത്തോടെയും അതിലേറെ വേദനയോടെയുമുള്ള ദീപുവിന്റെ ശബ്ദം കേൾക്കെ മനസ്സിലായി കാൾ കോൺഫിറൻസ് ആണെന്ന്... മോളെ, ഞാൻ.. ഞനൊന്നും അറിഞ്ഞിരുന്നില്ല, ആ മൂർത്തി അവനെന്നെയും ചതിച്ചതാ, ഞാൻ prepare ചെയ്ത ഫയൽ ആയിരുന്നില്ല അവൻ സബ്‌മിറ്റ് ചെയ്തത്.... അറിയാതെ ആണെങ്കിലും ഞാൻ കാരണം.... അവന്റെ സ്വരം ചിലമ്പിച്ചു, താൻ കാരണം തന്റെ പ്രിയപ്പെട്ടവൾക്ക് എത്രത്തോളം വേദന അനുഭവിക്കേണ്ടി വന്നു ന്ന് ഓർക്കേ കുറ്റബോധത്താൽ ആ കണ്ണുകൾ കുറുകി... അയാൾ ചെയ്തതിന് നീ എന്തിനാടാ കോപ്പേ എന്നോട് സോറി പറയുന്നേ? അതിന്റെ ആവിശ്യമെന്താ?? എന്നാലും ദച്ചു... ഒരെന്നാലുമില്ല ദീപു, എനിക്കറിയാം നിന്നെ, എനിക്ക് വേദനിക്കുന്നതോന്നും ന്റെ കൂട്ടുകാർ ചെയ്യില്ലെനിക്കുറപ്പുണ്ട്.... ദച്ചു.... ദേ വേണ്ടാട്ടോ അന്നമ്മേ, ഇനി നീ കൂടി തുടങ്ങണ്ടാ..... എന്നാലും അഗ്നിയേട്ടൻ നിന്നെ സംശയിച്ചു ന്ന് കേട്ടപ്പോൾ സഹിക്കാനായില്ല ടി, എങ്ങനെ തോന്നി അയാൾക്ക്??? ഒരുവേള നീനുവിന്റെ വാക്കുകൾ കേട്ടപ്പോ അവൾക്കോർമ്മ വന്നത് തന്റെ നിറകണ്ണുകളിലേക്ക് നോക്കി നിന്ന അഗ്നിയെയായിരുന്നു... തന്നോടെന്തൊക്കെയോ പറയാൻ വെമ്പിയ തന്റെ കാട്ടുമാക്കാനെ....... ദച്ചു...!!

നിതിയുടെ വിളിയാണ് അവളെ ബോധ്യത്തിലേക്ക് തിരികെ കൊണ്ട് വന്നത്...... എന്നാലും അഗ്നിയേട്ടൻ ഇങ്ങെനെ ചെയ്യാൻ പാടില്ലായിരുന്നു.... അഗ്നി എന്ത് ചെയ്തെന്നാ??? നീ ന്താ ദച്ചു ഇങ്ങെനെ പറയുന്നേ?..... എന്റെ അന്നമ്മേ, നിങ്ങൾക്ക് അഗ്നിയെ അറിയാഞ്ഞിട്ടാ..... ഒരിക്കലും അവനെന്നെ ആവിശ്വസിക്കാൻ ആവില്ല, അതിനി എത്ര വലിയ തെളിവ് ഉണ്ടായാലും...അവന്റെ താലിയ്ക്ക് മാത്രമല്ല, ആ ജീവനും ആത്മാവിനും ഞാൻ മാത്രമാണ് അവകാശി... തന്റെ ജീവനെ തള്ളികളയാൻ ആർക്കെങ്കിലും കഴിയുമോ???ഒരിക്കലുമില്ല.......മനഃപൂർവം അഗ്നിയ്ക്കൊരിക്കലും ദച്ചുവിനെ വേദനിപ്പിക്കാൻ കഴിയില്ല...!! പക്ഷെ, ഇന്നവിടെ നടന്നത്.....! എന്തോ ഒന്നുണ്ട്, ഞാൻ അറിയാത്ത എന്തോ ഒരു കാര്യം... എന്നെ അവഗണിച്ചപ്പോഴൊക്കെ എന്നേക്കാൾ വേദനിച്ചത് എന്റെ അഗ്നി തന്നെയായിരിക്കും, എന്നിട്ടും അതൊക്കെ അവൻ സഹിച്ചിട്ടുണ്ടെങ്കിൽ, എന്റെ കണ്ണീരുപോലും കണ്ടില്ലെന്ന് നടിച്ചിട്ടുണ്ടെങ്കിൽ iam sure, എന്തോ ഒന്നുണ്ട്, എന്നെ ബാധിക്കുന്ന ഒന്ന്....

അവളുടെ വാക്കുകളിലെ മൂർച്ച അതവർക്കും ബോധ്യപ്പെടുത്തി തങ്ങൾക്ക് ചുറ്റും തങ്ങൾ അറിയാതെ എന്തോ നടക്കുന്നുവെന്ന്...... ആ കാൾ കട്ട് ചെയ്ത് ബെഡിലേക്ക് അവൾ ചാഞ്ഞു, വിരലുകളാൽ അവന്റെ താലിയെ താലോലിച്ചുകൊണ്ട്.... നീ എന്ത് കരുതി അഗ്നി, നിനക്ക് മാത്രം അഭിനയിക്കാൻ അറിയൂ എന്നോ?? അന്ന് ആ മീറ്റിംഗ് കഴിഞ്ഞ് വീട്ടിൽ നീ വന്ന നിമിഷം മുതൽ നിന്റെ കണ്ണിലെ പിരിമുറുക്കം കണ്ടവളാ ഞാൻ, ഉറപ്പായിരുന്നു എന്തോ ഒന്ന് നിന്നെ അലട്ടുന്നു എന്നുള്ളത്, അതെന്തായാലും അതൊക്കെ പരിഹരിക്കാൻ എന്റെ ചെക്കനാകുമെന്ന് നൂറു ശതമാനം ഉറപ്പെനിക്കുണ്ട്...,.... സൊ എല്ലാം കഴിഞ്ഞ് നീ വാ അന്ന് നിനക്കുള്ളത് ദച്ചു തരാട്ടോ... 😁.. ചെറു പുഞ്ചിരിയോടെ ആ താലിയിൽ അവൾ മുത്തി, അത്രമേൽ ആർദ്രതയോടെ....... ഹലോ ഏട്ടാ...... എന്തായി അഞ്ജലി? ഞാൻ കാരണം ആങ്ങളയും പെങ്ങളും ഒന്നിച്ചൊ?? ഏട്ടൻ ഇതൊക്കെ എങ്ങെനെ??? അവനെല്ലാം അറിഞ്ഞിരിക്കുന്നു ന്ന് കേട്ടപ്പോൾ ആശ്ചര്യം തോന്നിയവൾക്ക്, ഗായത്രി വിളിച്ചിരുന്നു, അവിടുത്തെ പ്ലാനിങ് ഫ്ലോപ്പ് ആയ കാര്യം പറയാൻ........ മനുവേട്ടൻ എല്ലാം കണ്ട് പിടിച്ചു, ഇനിയിപ്പോ എന്താ ചെയ്ക??? അഞ്ജലിയുടെ ചോദ്യം കേട്ടതും അവനാർത്ത് ചിരിക്കാൻ തുടങ്ങി......

ഹഹഹഹ...... അതിനാര് പറഞ്ഞു അഞ്ജലി എന്റെ പ്ലാൻ ഫ്ലോപ്പ് ആയെന്ന്??? ഏട്ടാ!!! അന്ന് ആ കിഡ്നാപ്പ് നിന്റെ മണ്ടത്തരം കാരണം ഫ്ലോപ്പ് ആയപ്പോൾ തൊട്ട് ഈ ആരോമൽ ഒരു പാഠം പഠിച്ചു, ഒന്ന് ഫ്ലോപ്പ് ആയാൽ മറ്റൊരു പ്ലാൻ വേണമെന്ന്... ഹഹഹ, അഗ്നി ദച്ചുവിനെ സംശയിക്കാനായിരുന്നു അങ്ങെനെഒരു പ്ലാൻ ഇട്ടത്, പക്ഷെ അത് മനു തകർത്തു, അതിലൂടെ അവൻ തന്നെ എന്റെ വഴി എളുപ്പമാക്കി... ഇപ്പോൾ ദച്ചുവിനെയും ആ വീട്ടുകാരുടെയും മനസ്സിൽ അഗ്നിയുടെ സ്ഥാനം എത്ര താഴെയായിരിക്കും!!!!!ഭാര്യയെ വിശ്വാസമില്ലാത്ത ഭർത്താവ് ആയി അവനെ ഞാൻ മാറ്റിയില്ലേ???? ഹഹഹഹഹ...... അവന്റെ ഭ്രാന്തമായ ചിരി കേട്ടപ്പോൾ പുച്ഛം ആണ് അവൾക്ക് തോന്നിയത്......... എങ്കിലും ഏട്ടാ, അഗ്നി എന്ന് വെച്ചാൽ ദച്ചുവിന് ജീവനാ.. രണ്ട് ദിവസം കഴിഞ്ഞ് അവൻ വന്നു വിളിച്ചാൽ അവൾ പോകും,.. ഇല്ല,, ഇനിയും അവളെ നഷ്ടപ്പെടുത്താൻ ആവില്ലെനിക്ക്.. എനിക്ക് വേണം അവളെ, എന്റെ പെണ്ണായിട്ട്....... പക്ഷെ ഏട്ടാ..... നീ പേടിക്കേണ്ട, എല്ലാം പ്ലാനും ഞാൻ ഒരുക്കിയിട്ടുണ്ട്, നിന്റെ ഒരു സഹായം കൂടി വേണം അതിന്... എന്റെയോ??? അവൾ ഒരുനിമിഷം ഞെട്ടി... ഹ, ദച്ചു അവളെ ആ വീടിന് പുറത്തെത്തിക്കണം.......,

പുറത്തോ? എന്താ ഏട്ടന്റെ ഉദ്ദേശ്യം?? സംശയത്തോടെയുള്ള അവളുടെ ചോദ്യത്തിന് മറുപടി പറയുമ്പോൾ അവന്റെ കണ്ണുകൾ ക്രൂരതയാൽ തിളങ്ങിയിരുന്നു.... ഏട്ടാ, ഇത്.... നടക്കും അഞ്ചു, നീ ഒന്ന് മനസ്സ് വെച്ചാൽ.., എങ്ങെനെയെങ്കിലും അവളെ വീടിന് പുറത്തെത്തിക്കണം, ബാക്കി എന്റെ ആളുകൾ നോക്കിക്കോളും..... അവൾക്ക് ബോധം വരുമ്പോഴേക്കും എല്ലാം അർത്ഥത്തിലും എന്റേതായി മാറിയിരിക്കും ദച്ചു, പിന്നെയൊരു ശക്തിയ്ക്കും അവളെ രക്ഷിക്കാനാവില്ല.... അഗ്നി, മനുവേട്ടൻ അവരൊക്കെ വെറുതെ ഇരിക്കുമെന്ന് തോന്നുന്നുണ്ടോ ഏട്ടന്??? ഹഹഹഹഹ അഗ്നി, തുഫ്ഫ്..... എന്റെ കൂടെ കിടന്ന പെണ്ണിനെ അവനിനി എന്തിനാടി?? ഇനി വിശുദ്ധൻ കളിച്ച് വന്നാൽ തന്നെ ദച്ചു അതിന് തയ്യാറാകുമെന്ന് തോന്നുന്നോ നിനക്ക് .. ഒരിക്കലുമില്ല, പിന്നേ മനു..... ഇന്നൊന്ന് ചേർത്ത് പിടിച്ചെന്ന് വെച്ച് അവന് അവളോട് വലിയ കാര്യമൊന്നും ഉണ്ടാകില്ല ഇനി ഉണ്ടായാൽ തന്നെ എന്നെ എന്ത് ചെയ്യാനാ??? എന്തെങ്കിലും ചെയ്താൽ തന്നെ അവന്റെ പെങ്ങളുടെ നശിച്ച ജീവിതത്തിന് പരിഹാരമുണ്ടക്കാൻ കഴിയുമോ??? ഇല്ലാ, ആരും ഒന്നും ചെയ്യില്ലാ...!!!!!! അഹങ്കാരത്തോടെയുള്ള വാക്കുകൾ, കാതിൽ അവ അലയടിക്കവേ സ്വയം പുച്ഛം തോന്നിയവൾക്ക്, സ്വന്തം രക്തത്തിൽ തന്നെ ഇങ്ങെനെ ഒരുത്തൻ....!!!!!!! പറഞ്ഞത് കേട്ടല്ലോ ഇന്ന് വൈകിട്ട് മൂന്ന് മണി കഴിഞ്ഞ് അവൾ അഴിയന്നൂർ ഉണ്ടാകാൻ പാടില്ല... ഇവിടെ ഈ ആരോമലിന്റെ ഒപ്പം ഉണ്ടായിരിക്കണം......

ആ ഫോൺ കാൾ കട്ട് ആകുമ്പോൾ തറഞ്ഞ് നിന്നുപോയിരുന്നു അവൾ....... അടുത്ത നിമിഷം ഫോണിൽ അഗ്നിയെ വിളിക്കുമ്പോൾ അവനോടിത് എങ്ങെനെ പറയുമെന്ന ആധി അവളെ വല്ലാതെ പിടികൂടി..... അഗ്നി, എന്താ ചെയ്യുക??? ആരോമൽ, അയാൾ ഒരു ക്രൂരനാ.. ദച്ചുവിനെ അയാൾ........ ഒരു കോപ്പും ചെയ്യില്ല അവൻ, എന്റെ പെണ്ണിന്റെ രോമത്തിൽ പോലും തൊടില്ല ആാാ #%-@#@ മോൻ !!!!! ക്രോധത്താൽ ചുവന്നുതുടങ്ങിയ കണ്ണുകളാൽ അവനത് പറയുമ്പോൾ, കൈകൾ വിറപൂണ്ടിരുന്നു.... ഞാനെന്താ ചെയ്യേണ്ടത്??? എല്ലാമറിഞ്ഞുകൊണ്ട് ദച്ചുവിനെ അപകടത്തിലേക്ക് അയയ്ക്കണോ???? വേണം,,, അവൻ പറഞ്ഞതുപോലെ ചെയ്യ്, ബാക്കി ഞാൻ നോക്കിക്കോളാം... പക്ഷെ അഗ്നി.... എന്റെ പെണ്ണിനെ വെച്ച് ഞാൻ കളിതമാശപറയില്ല ന്ന് അറിയാലോ, ഇവിടെ അവസാനിക്കണം അവനും അവന്റെ മനസ്സിലെ എന്റെ പെണ്ണിനോടുള്ള മോഹവും... അതിന് ഈ അവസാനകളി ആവിശ്യമാ അഞ്ജലി......... ഒപ്പം മറ്റു പലതിനും....!! അത് പറയുമ്പോൾ അവന്റെ കണ്ണുകൾ ഒരല്പം കുറുകി... നീ തയ്യാറായിക്കോ ആരോമൽ, എന്റെ പെണ്ണിനെ നോവിച്ചതിനുള്ള കണക്ക് തീർക്കാൻ ഈ ആഗ്നി ആദ്യമായും അവസാനമായും നിന്റെ മുന്നിലേക്ക് വരുവാ..... താങ്ങാൻ നിനക്കാവില്ല,,.......

പക്ഷെ എനിക്ക് മുന്നേ നിന്നെ കാണേണ്ടത് അവനാ, സ്വന്തം പെങ്ങളെ ഉപദ്രവിക്കാൻ നോക്കിയവനുള്ള് ശിക്ഷ ആദ്യം കൊടുക്കേണ്ട ആള്, മാനവ് ബാലകൃഷ്ണൻ...!!!!ഒരുങ്ങിയിരുന്നോ നീ, അതിനിനി മണിക്കൂറുകൾ മാത്രം ബാക്കി.... അന്തരീക്ഷത്തിലേക്ക് മിഴികളൂന്നി അവനത് പറയുമ്പോൾ കൈ വിരലുകൾ നീണ്ടത് കിച്ചു എന്ന നമ്പറിലേക്കായിരുന്നു........ ഹലോ, ഗായത്രി... എന്താ???? കാണണം ന്നോ??? ശെരി, ഞാൻ ദാ വരുന്നു.... ഹാ ഇപ്പോ ഇറങ്ങും.... ബാൽക്കണിയിൽ നിന്ന് അത് പറയുമ്പോൾ, അവൾ അറിഞ്ഞിരുന്നു തനിക്ക് പിന്നിലെ ദച്ചുവിന്റെ സാമിപ്യം... പാർക്കിൽ വെയ്റ്റ് ചെയ്യ്, ഞാൻ ദാ വരുന്നു... ഇവിടുന്നിപ്പോ ഇറങ്ങും, നേരെ അങ്ങോട്ടേക്ക് വരാം.... അത് പറഞ്ഞ് അവൾ പിന്തിരിഞ്ഞതും അതിന് മുൻപേ തൂണിന്റെ മറവിലേക്ക് ദച്ചു മറഞ്ഞുനിന്നിരുന്നു... ഗായത്രിയും അഞ്‌ജലിയും തമ്മിൽ എന്താ കണക്ഷൻ??? ഇനി ഇവൾ കൂടി അറിഞ്ഞിട്ടായിരിക്കുമോ??? ചോദ്യങ്ങൾ ഒരുപാട് തലയ്ക്കു ചൂടേകിയപ്പോൾ അഞ്‌ജലിയ്ക്ക് പിന്നാലെ അവളും ചെന്നു, കാർ സ്റ്റാർട്ട്‌ ചെയ്യുമ്പോൾ അഞ്ജലി കണ്ടിരുന്നു, ഉമ്മറത്ത് തന്നെ തന്നെ നോക്കി നിൽക്കുന്ന ദച്ചുവിനെ....

അയാം സോറി ദച്ചു, ഇത്തവണ കൂടി നിന്നെ എനിക്കല്പം വേദനിപ്പിക്കേണ്ടി വരുന്നു... എല്ലാം നിന്റെ നന്മയ്ക്കായിട്ടാണെന്ന് വൈകാതെ അറിയും..... ഒരു ചെറു പുഞ്ചിരിയോടെ അവൾ കാർ മുന്നോട്ടെടുത്തു, അടുത്ത നിമിഷംമുറ്റത്ത് കിടന്ന കയറി... അഞ്‌ജലിയ്ക്ക് പിന്നാലെ വെച്ചുപിടിച്ചു... മിഷൻ സക്സസ്...!!!! ഒരുപോലെ ആ മെസേജ് രണ്ട് നമ്പറിലേക്ക് അവൾ അയച്ചു....... തൊട്ടടുത്ത നിമിഷം അവിടെ അടുത്ത് പാർക്ക്‌ ചെയ്തിരുന്ന രണ്ട് കാറുകൾ ഒരുപോലെ സ്റ്റാർട്ട് ആയി.... ദച്ചു....!!!!!കുറച്ച് നേരം കൂടി കഴിഞ്ഞാൽ നീ ഈ ആരോമലിന് സ്വന്തം...!!!! അവന്റെ ആ ശബ്ദം ഓരോ ഭിത്തികളിലും വല്ലാതെ പ്രതിധ്വനിച്ചു.....!!!!! അവളുടെ മുടിനാരിൽ പോലും തൊടില്ല ആരോമൽ നീ..., അതിന് ഈ അഗ്നിയുടെ അവസാനഹൃദയമിടിപ്പും നിൽക്കണം.... അവനയച്ച ഗുണ്ടകളുടെ കാറിന് പിന്നിൽ അവരെ ഫോളോ ചെയ്ത്കൊണ്ട് അവനും ഉണ്ടായിരുന്നു, ദച്ചുവിന്റെ സ്വന്തം കാട്ടുമാക്കാൻ!!!!............(തുടരും ).........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story