ദക്ഷാഗ്‌നി: ഭാഗം 7

dakshagni

എഴുത്തുകാരി: നിരഞ്ജന

ഡീ .. എന്താടി നിന്റെ നാവിറങ്ങിപ്പോയോ???? എന്റെ നാവ് എങ്ങോട്ടും പോയിട്ടില്ലെടാ കാട്ടുമാക്കാനെ...... കാട്ടുമാക്കാൻ???? നീ ആ ചുള്ളികമ്പ് ആണോ??? ആണെങ്കിൽ???താനൊക്കെ എന്തൊരു മനുഷ്യനാടോ, ഇങ്ങേനെയാണോ ഒരു പെങ്കൊച്ചിനോട് സംസാരിക്കുന്നത്?? ഡീീ.... പോടാ...... എന്നെ ഇങ്ങോട്ട് വിളിച്ചിട്ട് എന്നോട് പോകാനോ??? ഒന്ന് പോടോ ഉവ്വേ................... ഡീീ.... നീയാരേന്നാടി നിന്റെ വിചാരം പുല്ലേ, പെണ്ണുങ്ങളായാൽ കുറച്ച് അടക്കവും ഒതുക്കവും വേണം.. ഇത്‌ ബെല്ലും ബ്രേക്കുമില്ലാതെ മനുഷ്യന്റെ നെഞ്ചത്തോട്ട് കേറാൻ വരുന്ന സാധനം...... ഓ പിന്നെ, തന്റെ മുഖത്തിരിക്കുന്നത് മത്തങ്ങയായിരുന്നല്ലോ.. തനിക്ക് അങ്ങട് മാറി നിന്നാൽ പോരായിരുന്നോ?? ന്നിട്ട് എന്നെ കുറ്റം പറയുന്നോ?? നീ അല്ലേടി ഇങ്ങോട്ട് വന്നിടിച്ചത്... ന്നിട്ട് ന്യായം പറയുന്നോ... ഞാൻ എന്റെ വാ കൊണ്ടല്ലേ പറയുന്നേ.. അതിന് തനിക്കെന്താടോ??

അങ്ങേരുടെ ഒരു ഓഞ്ഞ സിക്സ്പാക്കും കൊഴക്കട്ടഉരുട്ടി വെച്ചപോലത്തെ മസിലും.. അയ്യേ എന്തോന്നിന് കൊള്ളാം. 😒 ഡീീ കോപ്പേ, എന്റെ ബോഡിയെ വല്ലതും പറഞ്ഞാലുണ്ടല്ലോ... 😡 പറഞ്ഞാൽ... പറഞ്ഞാൽ താൻ എന്ത് ചെയ്യുമെടോ കൊരങ്ങാ... കൊരങ്ങൻ നിന്റെ മറ്റവൻ........... ദേ എന്റെ മറ്റവനെ പറഞ്ഞാലുണ്ടല്ലോ...??? പറഞ്ഞാൽ നീ എന്നാ ചെയ്യുമെടി ചുള്ളികമ്പേ........... ഡോ....... നിനക്ക് കിട്ടിയതൊന്നും പോരാന്നുണ്ടോ??? അത് കേട്ടതും ഒരു നിമിഷം ന്റെ കൈ കവിളിലേക്ക് നീങ്ങി......... ഇപ്പോഴും അവിടെ ചെറിയ വേദന ഉണ്ടെന്ന് തോന്നിയതും അങ്ങേരോടുള്ള ദേഷ്യം ഇരട്ടിയായി..... പെണ്ണുങ്ങളെ കൈ നീട്ടിയടിക്കുന്നത് വലിയ ആണത്തമാണെന്നാണോ താൻ കരുതുന്നെ.... ശേ മോശം.... അങ്ങെനെ എല്ലാരേയും ഈ അഗ്നി അടിക്കാറില്ല.. നിന്നെപ്പോലെ അഹങ്കാരത്തിന് കൈയും കാലും വെച്ചവളുമാർക്ക് രണ്ടെണ്ണം കിട്ടുന്നത് നല്ലതാ...........

അവൻ വിട്ട് തരുന്ന ലക്ഷണം ഒന്നുമില്ലായിരുന്നു 😒 ഡോ ആർക്കാടോ അഹങ്കാരം??? ദേ എന്റെ ഏട്ടന്മാർ വല്ലതും അറിഞ്ഞാലുണ്ടല്ലോ, ആ നിമിഷം തന്റെ അന്ത്യമാ......... എങ്കിൽ പോയ്‌ അറിയിക്കടി നിന്റെ ഏട്ടന്മാരെ.. അവരെന്നെ എന്താ ചെയ്യുന്നതെന്ന് ഞാനൊന്ന് കാണട്ടെ.... അമർഷത്തോടെ അവൻ പറയുന്നത് കേട്ട് എന്റെ പല്ലിറുമ്മി...😡 എന്റെ ചേച്ചിയ്ക്ക് തന്റെ ഏട്ടനെ ഇഷ്ടപ്പെട്ടുപോയി...ഞാനായിട്ട് ഒരു പ്രശ്നം ഉണ്ടാക്കേണ്ട ന്ന് കരുതിയതുകൊണ്ട് മാത്രം ഞാൻഒന്നും പറയുന്നില്ല..ഇല്ലായിരുന്നെങ്കിൽ ഉണ്ടല്ലോ... അവനെ നന്നായിട്ടൊന്ന് പുച്ഛിച്ചുകൊണ്ട് ഞാൻ പറഞ്ഞു, ഇല്ലായിരുന്നേൽ നിന്റെ ഏട്ടന്മാർ എന്നെ അങ്ങ് മൂക്കിൽ വലിച്ചുകേറ്റും. ഒന്ന് പോടീ.... ഡോ ........എന്നെപോലെ ഒരു നന്മമരത്തിനെ അടിച്ചതിന് നീ പശ്ചാത്തപിക്കും..... പശ്ചാത്തപിപ്പിച്ചിരിക്കും ഈ ദക്ഷിണ...!! ഓ അടിയൻ അങ്ങ് പേടിച്ചുപോയി.. വെച്ചിട്ട് പോടീ.. താൻ വെക്കേടോ....

നീയല്ലേ എന്നെ വിളിച്ചേ, ആദ്യം നീ തന്നെ അങ്ങ് വെക്ക്.... കാണാൻ കൊള്ളാവുന്ന ചെറുക്കന്മാരെ വിളിച്ച് ശല്യപ്പെടുത്തുന്നതും പോരാ,,ന്നിട്ട് അവളുടെ ഒടുക്കത്തെ ഒരു ന്യായവും... അവൻ പറഞ്ഞതകേട്ടപ്പോ ഉള്ളം കാലിൽ നിന്ന് പെരുത്ത് കേറിയതാ നിക്ക്....കണ്മുന്നിലെങ്ങാനും കൊരങ്ങൻ നിൽപുണ്ടായിരുന്നേൽ കല്ലെടുത്തെറിഞ്ഞേനെ ഞാൻ 😒 അയ്യടാ!!കാണാൻ കൊള്ളാവുന്ന ഒരു ചൊക്കൻ 😒കണ്ടേച്ചാലും മതി.. പാടത്ത് കണ്ണേർ കിട്ടാതെ വെക്കാൻ പറ്റിയ കോലമാ....... എന്തോ അത്രയും പറഞ്ഞപ്പോൾ ഒരു ആശ്വാസം 😇 ഡീീ......... ഗർർർർ......അയാൾ മുരണ്ടു.. പതുക്കെ പല്ലൊക്കെ ഇറുമ്മ്,,വെപ്പ്പല്ലൊക്കെ പൊഴിഞ്ഞുപോകുമെടോ....... നിന്നെ ഇന്ന് ഞാൻ..... താൻ ഞൊട്ടും...😒

നീ മനസ്സിൽ കുറിച്ചിട്ടോ, ഈ പറഞ്ഞതിനൊക്കെ വലിയ വില നീ കൊടുക്കേണ്ടി വരും.. അഗ്നിയാ ഈ പറയുന്നേ........ ഓ പിന്നെ...തന്റെ ഒരു വില...ഹലോ.. ഹലോ.... വെച്ചിട്ട് പോയോ കാലമാടൻ 😒...... അവനെ കൂടുതൽ പറയാൻ കഴിയാഞ്ഞതിന്റെ സങ്കടവും ദേഷ്യവും എന്നെ ഒരുപോലെ വന്നങ്ങട് പൊതിഞ്ഞു....ഫോൺ സ്റ്റോൺബെഞ്ചിലേക്ക് വെച്ച് കൈകൾ കൂട്ടിതിരുമ്മി....... ഹും, അവൻ ആരാണെന്നാ അവന്റെ വിചാരം??? ഒടുക്കത്തെ ഒരു മസിലും ഹൈറ്റും, രാംചരൻ ആണെന്നാ അവന്റെയൊരു വിചാരം!!ഹോ എന്നാലും ഒടുക്കത്തെ ആരോഗ്യാ ആ കാലന്!!പല്ല് ആടുന്നു ന്ന് തോന്നുന്നു 🙄... ഒരു കൈ കവിളിലേക്ക് ചേർത്ത് നാവ് കൊണ്ട് മെല്ലെ പല്ലിലേക്ക് ഉന്തി നോക്കി,അംഗവൈകല്യം വന്നോന്ന് ചെക്ക് ചെയ്യുന്നതിനിടയിലാണ് ഒരു കോഴിയുടെ ഓർമ്മ വന്നത്.... ഇത്‌ ആ കാട്ട് കോഴി എനിക്കിട്ട് മനഃപൂർവം പണിഞ്ഞതായിരിക്കും... അവന്റെ ഒരു നമ്പർ 😡...

ഫോണെടുത്ത് കോഴി ന്ന് സേവ് ചെയ്ത നമ്പറിലേക്ക് ഡയൽ ചെയ്തു, അൽപനേരം കഴിഞ്ഞ് ഫോൺ അറ്റൻഡ് ചെയ്തു അവൻ... ഹലോ..... പ്ഫാ.... @&₹@&#-@*2#--&#=26##മോനെ....... ഓഹ് 🙄 ദച്ചുവെ.... ഇത്‌ നീ തന്നെയല്ലേ??? നിക്ക് നമ്പർ ഒന്നും മാറിപോയില്ലല്ലോ......നിന്റെ വീട് വല്ല കൊടുങ്ങല്ലൂർ ഭാഗത്ത് ആയിരുന്നോ ???? തല നന്നായി കുടഞ്ഞുകൊണ്ട് അവനെന്നോട് ചോദിച്ച് തീർക്കും മുന്നേ ഞാൻ തട്ടികയറാൻ തുടങ്ങി..... ഡാ കാട്ട് കോഴി...... നിന്നെ ഇന്ന് ഞാൻ കൊല്ലുമെടാ........ അവന്റെ മറ്റടത്തെ ഒരു നമ്പർ.... നീ എനിക്കാരുടെ നമ്പരാടാ തന്നെ????? ചേട്ടന്റെ... എന്താടി? അവന്റെ ഒരു ചോട്ടൻ....!സഞ്ജുവേട്ടന്റെ നമ്പർ ചോദിച്ചപ്പോ ആ കാട്ട്മാക്കാന്റെ നമ്പർ ആണോടാ കാലാ തരുന്നേ 😡

നിന്നെ എന്റെ കൈയിൽ കിട്ടട്ടെ, അന്ന് നിന്റെ അന്ത്യമാടാ കാട്ട്കോഴി.... ഓഹ്,ഹലോ മാഡം,,ഞാൻ എന്നാ ചെയ്തെന്നാ? നീ ചോദിച്ചത് എന്റെ ഏട്ടന്റെ നമ്പരല്ലേ??? എനിക്കെ രണ്ട് ഏട്ടന്മാരാ.. അതിൽ ആരുടെയെന്ന് നീ പറഞ്ഞില്ലല്ലോ.. അപ്പോ ഞാൻ കരുതി 😌.. നിന്നോട് ഞാൻ ചേച്ചിയ്ക്കെന്ന് പറഞ്ഞതല്ലെടാ??? ആ കാട്ടുമാക്കാന്റെ നമ്പർ ന്തിനാ ന്റെ ചേച്ചിയ്ക്ക്.... അത്പിന്നെ, ഭാവി അനിയന്മാരെ പരിചയപ്പെടാനാണെന്ന് കരുതി 🙈 പ്ഫാ..... @&#*#എന്നോട് തന്നെ ഈ കൊലച്ചതി 🤦‍♀️ ഹി ഹി...... വെച്ചിട്ട് പോടാ പട്ടി....... അവനെ നാല് പറഞ്ഞ് കാൾ കട്ട്‌ ചെയ്ത് ഇരച്ചുകയറിയ ദേഷ്യത്തോടെ മുന്നിൽ കിടന്ന കല്ലിലേക്ക് ഒരൊറ്റ ചവിട്ട്...!! ആഹ്ഹ്ഹ്...!! ന്റെ കർത്താവെ തൊടുന്നതെല്ലാം അബന്ധമാണല്ലോ...!!

ഇടിച്ച കാലിൽ തലോടി കൊണ്ട് ചിന്തിച്ചപ്പോഴേക്കും ഫോണിൽ മെസേജ് ടോൺ കേട്ട് അതിലേക്ക് നോക്കി, ബിഗ് ബ്രോ... ന്ന് സേവ് ചെയ്ത കോൺടാക്ട് കാർത്തി ഷെയർ ച്യ്തിരിക്കിന്നു... ഇനിയും വിളിച്ച് പണി വാങ്ങാനുള്ള ത്രാണി ഇല്ലാത്തത്കൊണ്ട് നേരെ നമ്പർ ചേച്ചിയ്ക്ക് ഫോർവെർഡ് ചെയ്തു..... അകത്തേക്ക് പോകാൻ എന്തോ തോന്നിയില്ല.. സന്ധ്യ മയങ്ങുന്ന നേരം, ഗാർഡൻ ഏരിയയിൽ പിന്നിലേക്ക് തല ചരിച്ച് മെല്ലെ കണ്ണുകളടച്ചു.... ചെറുതെന്നലുമായി കുഞ്ഞിക്കാറ്റ് മുടിഇഴകളെ മുഖത്തേക്ക് പാറിയിടുന്നത് ഇക്കിളിപ്പെടുത്തുമ്പോഴും കണ്ണുകൾ തുറക്കാൻ തോന്നിയില്ല.... വല്ലാത്തൊരു തണുപ്പ് വന്ന് പൊതിയും പോലെ തോന്നിയെനിക്ക്....!! നിങ്ങൾക്ക് അറിയുവോ? എനിക്കെന്റെ ഏട്ടനെന്ന് വെച്ചാൽ ഒത്തിരി ഇഷ്ടാ..... ഒത്തിരി ന്ന് വെച്ചാൽ ഒത്തിരി...☹️. ആ കൊരങ്ങനും ആദ്യമൊക്കെ അങ്ങേനെയായിരുന്നു....

പക്ഷെ, പിന്നെയെപ്പോഴോ എന്നോട് മിണ്ടുന്നതും കളിക്കുന്നതുമൊക്കെ കുറഞ്ഞുവന്നു.... കുഞ്ഞായിരുന്നപ്പോൾ ഞാൻ കരുതിയെ ചേട്ടന് പഠിക്കാൻ ഒത്തിരി ഉണ്ടായൊണ്ടാ എന്റെ കൂടെ കൂടാത്തത് ന്ന്... ഞങ്ങൾ തമ്മിൽ 7വയസ്സിന്റെ വ്യത്യാസം ഉണ്ടായിരുന്നല്ലോ........ പയ്യെപയ്യെ അത് കൂടി കൂടി വന്നു..ആദ്യമൊക്കെ ഭയങ്കര വാശിയായിരുന്നു എനിക്ക്,,അതിന്റെ പേരിൽ അച്ഛനും അമ്മയും വഴക്ക് പറഞ്ഞത് ഏട്ടനെയും..കുടുംബത്തിലെ ഇളയകുട്ടിയായത് കൊണ്ട് എല്ലാരും ഒരുപാട് ലാളിച്ചിരുന്നു എന്നെ.. അതിന്റെതായ കുറ്റങ്ങൾ നിക്ക് ഇല്ലാതെയുമില്ല 😁... ഹാ, അപ്പോൾ പറഞ്ഞുവന്നത് നമ്മുടെ എയർപിടിത്തക്കാരൻ ചേട്ടനെപറ്റി.... നാളുകൾ കഴിയവേ ആ അകൽച്ചയ്ക്ക് ആക്കം കൂടുകയായിരുന്നു ചെയ്തിരുന്നെ, എന്നാലും അദൃശ്യമായി എന്റെ കൂടെ മനുവേട്ടൻ ഉണ്ടാകുമെന്ന ഒരു തോന്നൽ എനിക്കിടയ്ക്കൊക്കെ ഉണ്ടാകാറുണ്ട്....

ആദ്യമൊക്കെ ആരൊക്കെയോ ചേട്ടനെ ഉപദേശിക്കുന്നത് കേൾക്കാമായിരുന്നു.. പിന്നെ പിന്നെ എനിക്കതൊക്കെ ശീലായി, കൂടാതെ എന്റെ ചങ്ക് ഏട്ടന്മാരുടെ കൂടെ കൂടുമ്പോൾ മനുവേട്ടനെ ഞാനും മറന്നുതുടങ്ങിയിരുന്നു...... കുറെയേറെകാലം എന്റെ ബാല്യം ഈ തറവാട്ടിൽ തന്നെയായിരുന്നു... ഞാൻ പത്ത് കഴിഞ്ഞ് +1ലേക്ക് ആയപ്പോഴാണ് ഇവിടം വിട്ട് ഞങ്ങൾ പോകുന്നത്...എങ്കിലും സമയം കിട്ടുമ്പോഴൊക്കെ അച്ഛനോടൊപ്പം ഇവിടേക്ക് ഓടിയെത്തുമായിരുന്നു ഞാൻ...... ശോ, ഞാനെന്തൊരു മണ്ടിയാ 😁..നൊസ്റ്റു അടിച്ച് ബോറടിപ്പിക്കാതെ പെട്ടെന്ന് കാര്യത്തിലേക്ക് കടക്കാമെ,,, പറഞ്ഞുവന്നത് ഞാനും ഏട്ടനും തമ്മിലുള്ള അകൽച്ച കൂടാനുള്ള പ്രധാന കാരണമാണ്... അന്ന് ഞാൻ +2വിൽ പഠിക്കുന്നകാലം.... ഇന്നത്തേത് പോലെയായിരുന്നില്ല ഞാൻ... ഭയങ്കര ടെറർ ആയിരുന്നു... ഒന്നിങ്ങോട്ട് പറഞ്ഞാൽ നാല് അങ്ങോട്ട് പറയുന്ന സ്വഭാവം,

ഇപ്പൊ എല്ലാം മാറി ഞാൻ പാവായി, ല്ലേ 😇 എനിക്ക് നാല് കൂട്ടുകാരുണ്ടായിരുന്നു, എന്റെ ചങ്ക്‌സ്... അലീന ജോൺ എന്ന എന്റെ അന്നമ്മയും, ദീപക് എന്ന ദീപൂട്ടനും പിന്നെ ഞങ്ങളുടെ ഇരട്ടകളായ പരട്ടകൾ നീനാ ജയരാജും നിതിൻ ജയരാജനും..... ഞങ്ങൾ എന്തിനുമൊറ്റക്കെട്ടായിരുന്നു..... അതിപ്പോ തല്ല് കൊള്ളനായാലും കൊടുക്കാനായാലും... ക്ലാസിൽ കേറാനായാലും ഇറങ്ങിപോകാനായാലും.... ഒരേ മനസ്സോടെ ജീവിച്ച അഞ്ചുപേർ.... എല്ലാം സിനിമയിലും കാണുന്നതുപോലെ,നല്ലവരായ ഞങ്ങളുടെ ഗ്യാങ്ങിനെതിരെയും ഉണ്ടായിരുന്നു ഒരു ഡെവിൾഗ്യാങ്., ആരോമൽ വിശ്വാനാഥ് ആയിരുന്നു അതിന്റെ തലൈവൻ, കൂടെ കുറെ അളിഞ്ഞ വാലുകളും.... 😒... ആയിടയ്ക്കാണ് ഞങ്ങളുടെ സ്കൂളിലേക്ക് മറ്റൊരു സ്കൂളിൽനിന്ന് TC വാങ്ങിക്കൊണ്ട് ഒരു കുട്ടി വരുന്നത്.. അഞ്ജലി അതായിരുന്നു അവളുടെ പേര്!... അത്യാവശ്യം മോഡേൺ ആയൊരു കുട്ടി,

പക്ഷെ അതോട്ടും ഓവർ ആയിരുന്നില്ല.. അത്യവശ്യം പുട്ടിയും,മോഡേൺ ഹെയർ സ്റ്റൈലും ഇഷ്ടികപുറം പോലെയുള്ള ചെരുപ്പും ഒഴിച്ചാൽ വലിയ പ്രശ്നമില്ലാത്ത ഒരു പ്രകൃതം...എല്ലാരോടുമായി പെട്ടെന്ന് അവൾ ഇണങ്ങി.. ഒരല്പം കൂടുതൽ ആരോമലിന്റെ ഗ്യാങിനൊടെന്ന് പറയുന്നതാകും സത്യം..... ദിവസങ്ങള് കൊഴിഞ്ഞുവീഴുന്നതിനിടയിൽ കൂട്ടത്തിലൊരുവന്റെ സ്വഭാവം മാറുന്നത് ഞങ്ങൾക്കിടയിൽ സംസാരവിഷയമായി.. എന്നാലും ഡി നീനു, നിതിന് ഇതെന്നാപറ്റി? നമ്മൾ ഇന്നൊരുമിച്ചല്ലേ ക്ലാസ്സ്‌ കട്ട് ചെയ്യാൻ തീരുമാനിച്ചേ, ന്നിട്ട് അവൻ കേറി ഇരുന്ന് പഠിക്കുന്നത് കണ്ടില്ലേ..... കാന്റീനിലിരുന്ന് നീനുവിനെ കുടയുകയായിരുന്നു ദീപു.. ഞാനും അന്നമ്മയും ചൂട് ഉള്ളിവടയിന്റെ മേലുള്ള മല്ലുപിടിത്തത്തിലായിരുന്നു... എനിക്കറിയില്ല ടാ.. ഇപ്പോൾ കുറച്ച് ദിവസായി അവന് നല്ല മാറ്റം ഉണ്ട്,എന്നോട് വലിയ മിണ്ടാട്ടം ഇല്ലാ...എല്ലാത്തിനുമൊരു മൂളൽ മാത്രം..

ഏത് ടൈമും മുറി അടച്ചിരിപ്പാ......... അവനെന്നാടി, ഇവൾടെ മനുവേട്ടന് പഠിക്കുവാണോ??? അല്പം വിഷമത്തോടെ നീനുപറഞ്ഞപ്പോൾ എടുത്തടിച്ചത് പോലെ അന്നമ്മ ചോദിച്ചത് കേട്ട് എനിക്ക് അല്പം ദേഷ്യം വന്നു... ഡീ, പുല്ലേ.. എന്റെ ഏട്ടനെ വല്ലതും പറഞ്ഞാലുണ്ടല്ലോ.... ഓ തുടങ്ങി രണ്ടും കൂടെ.. ഒന്ന് നിർത്തെന്റെ പിള്ളേരെ,, ഇവിടെ മനുഷ്യന്റെ തല പെരുക്കുന്നു..... തലയിൽ കൈവെച്ച് ദീപു പറഞ്ഞതുകേട്ടപ്പോൾ ഒരു അവിഞ്ഞ ചിരിയോടെ ഞങ്ങൾ രണ്ടാളും പരസ്പരം നോക്കി...... ഡീ ദച്ചു, ഇത്‌ അങ്ങെനെ വിട്ടാൽ പറ്റില്ല... ഇതിന്റെ കാര്യത്തിൽ ഒരു തീരുമാനം അറിയണം..... അവനെന്താ പറ്റിയതെന്ന് നമുക്കറിഞ്ഞേപറ്റൂ.......

ദീപു പറഞ്ഞത് കേട്ടപ്പോൾ വേണമെന്നർത്ഥത്തിൽ ഞങ്ങൾ മൂന്നും തലയാട്ടി.. അതിലേറെ സന്തോഷം നീനുവിനായിരുന്നുവെന്ന് അവളുടെ മുഖം വിളിച്ചു പറയുന്നുണ്ട്... അന്നമ്മ ആദ്യം പറഞ്ഞപ്പോൾ ദേഷ്യം തോന്നിയെങ്കിലും നീനുവിൽ ഒരുനിമിഷം ഞാൻ എന്നെത്തന്നെ കണ്ടുപോയിരുന്നു..... എത്രയായാലും കൂടെപിറപ്പോളം മറ്റൊരാൾ വരില്ലല്ലോ..... ഇന്നുച്ചയാകട്ടെ, എന്തായാലും അവൻ കഴിക്കാൻ ക്യാന്റീനിൽ വരുമല്ലോ.. അവിടെവെച്ച് അവനെ നമുക്ക് പൊക്കാം....... ഓക്കേ ചങ്കെ ഏറ്റു!! ദീപുവിന്റെ കൈയിലടിച്ച് സന്തോഷത്തോടെ പറയുമ്പോൾ ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല എന്റെ ജീവിതം വഴിമാറുന്നതിന്റെ ഒരുപടവ് മാത്രമായിരുന്നു അതെന്ന്..... 😒...................... തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story