ദക്ഷ മഹേശ്വർ: ഭാഗം 10

dakshamaheshwar

എഴുത്തുകാരി: വരികളെ പ്രണയിച്ചവൾ

റബ്ബർ തോട്ടങ്ങളുടെ നടുവിലൂടെ അവൾ തന്റെ ചെകുത്താനെ പറത്തി... ശാന്തസുന്ദരമായ ഗ്രാമാന്തരീക്ഷം.... വൃക്ഷലതാതികളും പച്ചപ്പും നിറഞ്ഞ കേരളത്തനിമയുടെ നേർകാഴചയ്ത്തന്നെയായിരുന്നു അവൾക്കവിടെ കാണാൻ കഴിഞ്ഞത്.... നിരപ്പിൽ ഉയർന്നും താഴ്ന്നുമായ സ്ഥലത്ത് നിരന്നനിൽകുന്ന ചെറുതുംവലതുമായ വീടുകൾ.. ഇടക്ക് വണ്ടി ഒതുക്കി ഒരു സെൽഫിയും എടുത്ത് ഫ്രണ്ട്‌സ് ഗ്രുപ്പിൽ ഇട്ട് പിന്നെയും യാത്ര തുടർന്നു.. റബ്ബർ തോട്ടങ്ങളും താണ്ടി ചെകുത്താൻ നിരപ്പായ പ്രേദേശത്തെ പാടശേഖരത്തിന്റെ നാടവിലൂടെ ഓടിക്കൊണ്ടിരുന്നു... നീണ്ട യാത്രക്ക് ഒടുവിൽ അവൾതന്റെ തറവാട്ടിൽ എത്തി ചേർന്നു... തൃക്കുന്നത് വീട്... നാലുകെട്ട് മോഡലിൽ പ്രൗഢിൽ തലയെടുപ്പോടെ നിൽക്കുന്ന തറവാട്... തറവാടിന് ചുറ്റും പ്ലാവും മാവും പേരയും മഹാഗണിയുമായി ഒരുപാട് മരങ്ങൾ... തെക്കുമാറി ചെറിയൊരു പുന്തോട്ടവുമുണ്ട്.. അവളുടെ ബൈക്കിന്റെ കാതടത്തിപ്പിക്കുന്ന ശബ്ദം കെട്ട് എല്ലാവരും മുറ്റത്തേക്ക് വന്നു..

ബ്ലാക്ക് ജീൻസും അതെ നിറത്തിലെ ടി ഷിർട്ടും ജാക്കറ്റും ഇട്ട് കണ്ടപ്പോൾ അവൾ ആണ്കുട്ടിയാണെന്ന് അവരെല്ലാവരും തെറ്റിദ്ധരിച്ചു... ആട്യതവും ഐശ്വര്യവും തുളുമ്പി നിൽക്കുന്ന മുഖമുള്ള ഒരു വ്യദ്ധ അവളോട്‌ തിരക്കി... അച്ഛമ്മ : ആരാ അത്.. ഇച്ചുവിന്റെയോ ഹിതുവിന്റെയോ ചങ്ങാതിമാരോ മറ്റോ ആണോ?? അവൾ ഹെൽമെറ്റ്‌ ഊരി സൺഗ്ലാസും മാറ്റി എല്ലാവരെയും നോക്കി പുഞ്ചിരിച്ചു..... അച്ഛമ്മ : എന്റെ ദേവി... എന്താ ഞാൻ ഈ കാണണേ.. ദേവൂട്ടിയോ.. വരിക വരിക.... എന്താകുട്ടി ഈവഴിയൊക്കെ മറന്നോ നിയ്..... എല്ലാവരും അവളെ വാത്സല്യത്തോടെ സ്വീകരിച്ചു.... പക്ഷെ രണ്ടു മുഖങ്ങളിൽ മാത്രം തെളിച്ചം നഷ്ട്ടപെട്ടു... അച്ഛമ്മ : അല്ല ദേവു അച്ഛനും അമ്മയും.. അവർ മുഴുവിപ്പിക്കാതെ ദയനീയമായി അവളെ നോക്കി.. അതുമനസിലാക്കിയവണ്ണം അവൾ പറഞ്ഞു. ദേവു : അവരിങ് വരുമെന്റെ അച്ചുസേ... ഞാൻ എന്റെ ചെക്കനേയും കൊണ്ടിങ് പോന്നതല്ലേ... എല്ലാവരും ഒന്ന് ഞെട്ടി പരസ്പരം നോക്കി.. അച്ഛമ്മ : എന്നിട്ട് ആ ചെക്കൻ എവിടെ കുട്ടി..

ദേവു : അയ്യോ എന്റെ അച്ചുസേ ഞാൻ എന്റെ ചെകുത്താന്റെ കാര്യാ പറഞ്ഞെ എന്റെ ബുള്ളറ്റ്... അച്ഛമ്മ വാത്സല്യത്തോടെ അവളെ തലോടി.. അച്ഛമ്മ : പണ്ടത്തെ അതെ കുറുമ്പിതന്നെ.. കുളിച്ചവരിക ആഹാരം കഴികാം... കാത്തു ചേച്ചിക് റൂം കാട്ടികൊടുക്കു കുട്ടി.. അവൾ കാത്തുവിനൊപ്പം അകത്തേക്ക്‌നടന്നു.. കാത്തു ശെരിക്കുമുള്ളപ്പേരു ഹൃദിക.. ഇപ്പോ പ്ലസ് 1 പഠിക്കുന്നു.. ഒരു വായാടി മറിയം.. അവർ പെട്ടെന്ന് കൂട്ടായി.. കാത്തു : ചേച്ചി പൊളിയാണല്ലോ.. എന്നെയും ബൈക്ക് ഓടിക്കാൻ പഠിപ്പിച്ചുതരുവോ.. 😁? ദേവു : അതെന്താ പഠിപ്പിക്കലോ... ഇപ്പോ ചേച്ചി പോയി ഫ്രഷ് അയേച്ചും വരവേ.. 😊 അവൾ കാത്തു ചൂണ്ടിക്കാണിച്ച മുറിയിൽ കയറി.. കതക് അടച്ചു.. ബാഗ് അവിടെക്കണ്ട കട്ടിലിൽ വെച്ചിട്ട് ഫോൺ എടുത്ത് മാറിയമ്മക്കും അപ്പുനും മെസ്സേജ് ഇട്ടു.. ദേവു : ഞാനെത്തി എവിടായി നിങ്ങള് ഫ്രഷായിട്ട് വിളിക്കാട്ടോ.. അവൾ ഫോൺ ടേബിളിൽ വെച്ച് ബാത്‌റൂമിൽ പോയി... കുളികഴിഞ്ഞു എല്ലാരോടൊപ്പം ഫുഡും കഴിച്ചു.. കാത്തുവിന്റെയൊപ്പം ബാൽക്കണിയിൽ കത്തിവെക്കുമ്പോളാണ് മറ്റൊരു ബുള്ളറ്റിന്റെ സൗണ്ട് അവൾ ശ്രെധിച്ചത്.. കാത്തു : ഹായ്‌ ഇച്ചുവേട്ടൻ...

ദേവു : ഇച്ചുവേട്ടനോ? 🤔 കാത്തു : അതെ ചേച്ചി വല്യമ്മയുടെ മോൻ.. ചേച്ചി കണ്ടിട്ടില്ലാലോ വാ കാണിച്ചുതരാം.. അവൾ ദേവൂനെയും പിടിച്ചുവലിച്ചു താഴോട്ടു കൊണ്ടുപോയി.. ദേവു ആകാംഷയോടെ വാതിലിലേക്ക് നോക്കി... കറുത്ത കരമുണ്ടും അതെ കളർ ഷർട്ടും ഇട്ട് സ്ലീവ് തെർത്തുകെറ്റി ആറടിയോളം പൊക്കവും അതിനൊത്ത വണ്ണവുമുള്ള ഒരു ദൃഡഗാത്രനായ ചെറുപ്പക്കാരൻ... കട്ടിമീശയും കട്ടത്താടിയും.. വെള്ളാരം കണ്ണുകൾ.. അനുസരണയില്ലാത്ത മുഖത്തേക്ക് വീണുകിടക്കുന്ന നീളൻ മുടിയിഴകൾ.. രുദ്രാക്ഷം കെട്ടിയ സ്വർണമാല ഷർട്ടിനിടയിലൂടെ എത്തിനോക്കുന്നു... ആരുകണ്ടാലും ഒരിക്കല്കൂടി നോക്കിപോകുന്ന... ഒക്കെകൂടി പറഞ്ഞാൽ ഒരു അഡാർ ഐറ്റം.. 😎 (എന്റെ കുന്നിൻപുറത്തപ്പ എനിക്ക് ശക്തിതരു - ദേവൂസ് ആത്മ ) ദേവു അവനെയൊന്നു നോക്കിയിട്ട് വീണ്ടും ബാൽക്കണിയിലേക്കു നടന്നു.. കാത്തു : എന്താ ചേച്ചി പരിചയപെടാതെ പൊന്നെ? ദേവു : ഓ ഒരു മൂഡില്ല.. 😏 കാത്തു : എങ്ങനൊണ്ട് എന്റെ ചേട്ടൻ... പെൺകുട്ടികൾ ക്യു ആ എന്റെ ഏട്ടന്റെ പുറകെ.. ദേവു : അയിനുമാത്രം എന്തിരിക്കുന്നു അയാൾക് 😏 മുഖത്തു പുച്ഛം ആണേലും ഉള്ളിൽ നല്ല ക്യൂരോസിറ്റി ഉണ്ട് കെട്ടോ.. പുറത്തുകാണിച്ചാൽ വെയിറ്റ്‌ പോവുലെ.. 😁

അല്ലേല്ത്തന്നെ ഒരുവിധത്തില ഉള്ളിൽ ഉറങ്ങിക്കിടന്ന കോഴി കുവാൻ തുടങ്ങിയപ്പോൾ തീറ്റയിട്ടു അടക്കി നിർത്തിയേക്കുന്നെ.. ഹല്ലപിന്നെ... 😉 കാത്തു തുടർന്നു കാത്തു : എന്റെ ചേച്ചി കാണാൻ പൊളി ലുക്ക്‌.. അക്കാഡമിക്സിൽ പുലി.. കട്ട ശിവ ഭക്തൻ.. രുദ്രന്റെ സ്വഭാവം.. കളരിയിലും കേമൻ സ്ത്രീ വിരോധി.. റൈഡർ.. അഡാർ വോയിസ് പിന്നെ എന്നാവേണം.. ദേവു : മതി മതി ഇച്ചു പുരാണം..നീ വല്ലതും കൊറിക്കാൻ എടുത്തിട്ട് വാ.. കാത്തു : ദേ പോയി ദാ വന്നു. 💖💖💖💖💖💖💖💖💖 ഇതേ സമയം മഹേശ്വർ... മഹി : അമ്മേ ശ്രീദേവി അവന്റെ വിളികേട്ട് ഹാളിലേക്കു വന്നു.. അമ്മ : ആ മോനെ നീ വന്നോ ഭക്ഷണം എടുത്തുവെക്കട്ടെ...? മഹി : അഹ് അമ്മേ ഞാൻ ഒന്ന് ഫ്രഷായിട്ടു വരാം... തിരിഞ്ഞ് നടക്കാൻ തുടങ്ങിയ ശ്രീദേവിയെ അവൻ തടഞ്ഞു നിർത്തി ചോദിച്ചു..

മഹി : അല്ല അമ്മേ ആരുടേയ ആ ബുള്ളറ്റ്..ഇതിനു മുൻപ് കണ്ടിട്ടില്ലാലോ?..🤔 അമ്മ : ആ മോനെ ജയദേവട്ടന്റെ മകള് വന്നിട്ടുണ്ട് അവൾടെയാ..നീ കുളിച് വാ കഴിക്കാൻ എടുകാം.. മഹി : മ്മ് അവർ അടുക്കളയിലേക്കു പോയി അവൻ മുകളിലേക്കും... 🌺🌺🌺🌺🌺🌺🌺🌺🌺🌺 അവൻ മുകളിലേക്ക് കയറി റൂമിലേക്ക്‌ നടക്കുമ്പോൾ കണ്ടു ബാൽകാണിയിൽ നിൽക്കുന്ന പെൺകുട്ടിയെ.. ബ്ലൂ കളർ ടി ഷർട്ടും...ലൂസ് പാന്റ്സുമാണ് വേഷം.. മുട്ടിന് മുകളിലായി നീണ്ടുകിടക്കുന നല്ല കട്ടിമുടി... ഇരുനിറം..വടിവൊത്ത ശരീരം.. നീണ്ടകണ്ണുകൾ...ചിരിക്കുമ്പോൾ തെളിഞ്ഞു കാണുന്ന ഇടംപല്ല്.. ചെറിയ നീണ്ട നാസിക... മൂക്കിന്റെ ഇടതുഭാഗത്തു ഒരു വെള്ളകല്ല് മൂക്കുത്തി... മറ്റൊരു ചമയങ്ങൾ ഇല്ലെങ്കിലും ഐശ്വര്യവും സ്വന്ദര്യവും നിറഞ്ഞ രൂപം.. ഒരുനിമിഷം മതിമറന്ന് അവൻ അവിടെ നിന്നുപോയി.. ഫോൺ വിളിച്ചു തിരിയുന്ന ദേവു കാണുന്നത് തന്നെ തന്നെ നോക്കിനിൽക്കുന്ന ഇച്ചുവിനെയാണ്....

അവളൊന്നും പുഞ്ചിരിച്ചു... തിരിച് ഒരുലോഡ് പുച്ഛം വാരിവിതറി അവൻ തന്റെ റൂമിലേക്ക് പോയി.. (ഹർഷവർധ റാണെയുടെ ലൂക്കും കാട്ടുമാക്കന്റെ സ്വഭാവവും... ജാടതെണ്ടി.. 😠 - ദേവൂന്റെ ആത്മ ) മഹേശ്വർ റൂമിൽ പോയി കതകടച്ചു.. നേരെ റൈറ്റിങ് ടേബിളിൽ പോയി തന്റെ ഡയറി എടുത്ത് നിവർത്തി... ആദ്യപേജിൽ തന്നെ കാന്താരി എന്ന് വലിയ അക്ഷരത്തിൽ എഴുതിയിരുന്നു... ഒരു ഒഴിഞ്ഞ പേജ് എടുത്ത് അവൻ അതിൽ എഴുതി.. 'ഞാൻ എന്റെ ഭദ്രകാളിയെ കണ്ടു '....... (തുടരും)..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story