ദക്ഷ മഹേശ്വർ: ഭാഗം 11

dakshamaheshwar

എഴുത്തുകാരി: വരികളെ പ്രണയിച്ചവൾ

ബുക്ക്‌ മടക്കിവെച് അവൻ നേരെ ബാത്‌റൂമിൽ പോയി ഫ്രഷായിവന്നു... ഉടുത്തിരുന്ന മുണ്ട് മാറ്റി ഒരു കാവികയ്‌ലിയുടുത്തു ചുവന്ന കളർ ഷിർട്ടുമിട്ട് പുറത്തേക് ഇറങ്ങി... റൂം അടച്ചു താഴേക്കു പോകുന്ന വഴി അവൻ കണ്ടു ചെവിയിൽ ഹെഡ്സെറ്റും വെച്ച് ശാന്തമായി കണ്ണുകൾ അടച്ചിരിക്കുന്നു ദക്ഷയെ..... മഹി താഴെ പോയി അമ്മവിളമ്പിയ ഭക്ഷണവും കഴിച് കുട്ടുകാർക് അടുത്തേക് പോയി... സമയം ആരെയും കാകാതെ മുന്നോട്ടുപോയി... ഇതേ സമയം ദക്ഷ ആദിയുടെ ഓർമയുടെ തീച്ചൂളയിൽ വെന്തുരുകുകയായിരുന്നു.... "ആദിയേട്ടാ... വയറു വെനിക്കുന്നു... പറ്റുന്നില്ല...." "മോളെ കരായതെടാ..... നീ ഞാൻ പറഞ്ഞപോലെ ഹോട്ട് വാട്ടർ ബാഗ് വെക്ക് കുറയും.. " "ഉവ്വ്... പക്ഷെ കുത്തികീറുന്ന വേദനായ.... സഹിക്കാൻ... പറ്റുന്നില്ല.... " "ദേവു വിഷമിക്കാതെ കുറയുട്ടോ..." "ഏട്ടാ ഒരു പാട്ടു പാടിതരുവോ... " പിന്നെന്താ പാടല്ലോ.... ഏതോ വാർമുഖിലിന് കിനാവിലെ മുത്തായി നീ വന്നു.. ഓമലേ ജീവനിൽ അമൃതേകാനായി വീണ്ടും.... എന്നിൽ ഏതോ ഓർമകളായി നിലാവിൻ മുത്തേ നീ വന്നു....

അവന്റെ ശബ്ദത്തിന്റെ ഇമ്പം അവളുടെ കണ്ണുകളെ ഈറനണിയിച്ചു... ഇരുകൈകളും കൊണ്ട് കണ്ണുകൾ അമർത്തി അവളിരുന്നു... അച്ഛനും അമ്മയും എത്തിയതറിഞ്ഞു പോയതാണു താഴേക്കു... പിന്നീട് എങ്ങോട്ടും പോകാതെ ബാൽക്കണിയിൽ തന്നെ കഴിച്ചുകൂട്ടി.... ഏകാന്തത അവൾക് എപ്പോഴും കൂട്ടായി ഉണ്ടായിരുന്നു... അപ്പോഴാണ് ചുമലിൽ ഒരുകൈത്തലം അമർന്നത്... അവൾ കണ്ണുകൾ തുടച് തിരിഞ്ഞു നോക്കി... ഇച്ചുവും രണ്ടു ചെറുപ്പക്കാരും കൂടെ ഉണ്ടായിരുന്നു... ചെറുപ്പകാരൻ 1 : "എന്നെ മനസ്സിലായോ ദക്ഷ..? " ദേവു ഇല്ലെന്നു തലയാട്ടി... ചെറുപ്പക്കാരൻ 1 : "എന്റെ പേര് ഹിതേഷ്.. ഇപ്പോ ഓർമവന്നൊ.. " ദേവു : "ആ ഹിന്തുവേട്ടാ.. " അവൾ ഹിതുവിനെ ഒന്നുപുണർന്നു.. ചെറുപ്പക്കാരൻ 2 : "എന്നെക്കൂടി പരിചയപ്പെടുത്തേട്ടാ.. " ദേവു ചോദ്യഭാവത്തിൽ ഹിതേഷിനെ നോക്കി..

ഹിതേഷ് : "ഇത് കാശി.. " കാശി : "മൈസെൽഫ് കാശിനാഥ് ഇവിടെ കാത്തൂന്റെ സ്കൂളിൽ തന്നെ പ്ലസ് 2 പഠിക്കുന്നു.. " ദേവു : "ആള് സ്മാർട്ടാണല്ലോ.. സൊ ഞാൻ എന്നെയും ഇൻട്രൊഡ്യൂസ് ചെയാം.. മൈസെൽഫ് ദക്ഷ ജയദേവ്.. ഇപ്പോ ഫസ്റ്റ് ഇയർ ബി എസ് സി കമ്പ്യൂട്ടർ പഠിക്കുന്നു..." കാശി : "ഓക്കേ ഓക്കേ.... അല്ലാചേച്ചി ബുള്ളറ്റ് ചേച്ചിടെയാണോ... " ദേവു : "യപ്പ്.. അപ്പന്റെ സോറി അച്ഛന്റെ വണ്ടി ആയിരുന്നു പഠിച്ചുകഴിഞ്ഞ ഞാൻ ഇങ് പൊക്കി ന്റെ ചെകുത്താനെ... " ഹിതേഷ് : "ചെകുത്താൻ..? " ദേവു : "എല്ലാവർക്കും ചക്കരേ മുത്തേ എന്നൊക്കെ വണ്ടിയെ വിളിക്കുമ്പോൾ നമ്മൾ അൽപം വെറൈറ്റി പിടിച്ചതാ... " കാശി : "അല്ല അപ്പൻ എന്നാണോ ജയദേവൻ മാമയെ വിളിക്കാറ്? " ദേവു : "അത് ഇടക്ക് മാത്രം.. എന്റെ ചങ്കതി കാഞ്ഞിരപ്പള്ളിക്കാരി അച്ചായത്തിയ അവളുടെ വായിന്നു കിട്ടിയതാ... പോണില്ലെന്നേ..." ഹിതേഷ് : "അതുപൊളിച്ചു... " കാത്തു അപ്പോഴേക്കും വന്നു...

കാത്തു : "വാ എല്ലാരേയും കഴിക്കാൻ വിളിക്കുന്നു... " കഴിക്കാൻ ചെന്നപ്പോൾ കണ്ടു മുഖം വേർപിച്ചപിടിച്ചു ശ്രീവിദ്യയേയും ശ്രാവന്തിയെയും.. ദക്ഷ ആരെയും മൈൻഡ് ചെയ്യാതെ ഫുഡ്‌ കഴിച് പോയി കിടന്നു... 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 അങ്ങനെ രാവിലെ ആയപ്പോൾ സൂര്യൻ ഉദിച്ചത് അറിയാതെ പുതപ്പും മുടി ദേവു നല്ല ഉറക്കം.. അല്ല ഉറങ്ങിയാൽ ആനകുത്തിയ പോലും നോ റെസ്പോൺസ് അതാണ് നമ്മുടെ ദേവൂട്ടി പെട്ടെന്നു ആരോ അവൾടെ മീതെ വെള്ളം ഒഴിച്ചു.... അരിശത്തോടെ എണീറ്റ ദേവു കലിപ് മോഡ് ഓൺ ആകി.. ദേവു : "ഏത് @$%$# അടി ദേഹത്തു വെള്ളം ഒഴിച്ചേ? " പുതപ്പ് വലിച്ചു മാറ്റിനോക്കിയപ്പോൾ മറിയയും അപ്പുവും ഇളിച്ചോണ്ട് നില്കുന്നു 😁 സൈഡിലായി കാശിയും ഹിതുവും കാത്തുവും ദൂരെ മാറി ഇച്ചുവും... അകെ ചമ്മി നാറി... ദേവു എല്ലാരേയും നോക്കി ഒന്നിളിച്ചു.. അവളുടെ വാക്ചാതുരിയിൽ സ്തംഭിച്ച നിൽപ്പാണ് ബാക്കി നാല് എണ്ണവും... മാറിയക്കും അപ്പുവിനും യാതൊരു കുലുക്കവുമില്ല... ഇതൊക്കെയെന്ത് എന്ന ഭാവം

കാശി :" എങ്ങനെ സാധിക്കുന്നു ഉണ്ണി നിനക്കിതൊക്കെ ? " വീണ്ടും ക്ലോസേപ്പിന്റെ പരസ്യം പോലെ ഈ കാത്തു : അഹ് മതി ചേച്ചി പോയി ഫ്രഷായി വാ... ഞാൻ ഇവരെ എല്ലാര്ക്കും പരിചയപെടുത്തിട്ട് വരാം.. ദക്ഷ തലയാട്ടി.. അവർ പോയതും വേഗം പോയി കുളിച് വന്നു... തലതോർത്തുമ്പോളാണ് അവളുടെ ഫോണിൽ മെസ്സേജിന്റെ ട്യൂൺ വന്നത്.. പരിചയമില്ലാത്ത നമ്പറിൽ നിന്നുള്ള മെസ്സേജ് ആയതോണ്ട് അവൾ ആദ്യം ശ്രെദ്ധിക്കാൻ പോയില്ല.. പിന്നെ എന്തോ ഉൾപ്രേരണയിൽ മെസ്സേജ് ഓപ്പൺ ആകി നോക്കി.. ' നിശാഗന്ധി പൂക്കുന്ന യാമത്തിൽ ഇഷ്ട്ടദേവന് മുന്നിൽ തൊഴുകൈയാൽ നിൽക്കുന്ന നിന്നെ കാണാൻ ഞാൻ കാത്തിരിക്കുന്നു ദക്ഷ... പച്ചപ്പിന്റെ നന്മ തൊട്ട എന്റെ മണ്ണിലേക്ക് എന്റെ പെണ്ണിന് സുസ്വാഗതം.. '...... (തുടരും)..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story