ദക്ഷ മഹേശ്വർ: ഭാഗം 12

dakshamaheshwar

എഴുത്തുകാരി: വരികളെ പ്രണയിച്ചവൾ

"ഇതാരപ്പാ രാവിലെ തന്നെ സാഹിത്യം ഒഴുകുന്നത്.. "🤔 പക്ഷെ ഉള്ളത് പറയണമല്ലോ നല്ല വരികൾ... 💖 എന്റെ എഴുത്തിനോടുള്ള താല്പര്യം അറിയുന്ന ആളായിരിക്കും ഇതിനു പിന്നിൽ തീർച്ച... ആ പിന്നെനോക്കാം... ദേവു തലതുവർത്തി മുടിത്തുമ്പ് കെട്ടിയിട്ട് താഴേക്കു പോയി.. അവൾ ചെന്നപാടെ ദി ടിന്നിങ് ടേബിൾ ഹൌസ്ഫുൾ... 😬 അവർക്കാർക്കും ആ നഗ്ന സത്യം അറിയിലായിരിക്കും... വിശന്നാൽ ദേവു ദേവു അല്ലാതാവും.. അച്ഛമ്മ അവൾക് വാത്സല്യപ്പൂർവം ഒരു കഷ്ണം ഇഡലി സാമ്പാറിൽ മുക്കി വായിൽ വെച്ചുകൊടുത്തു... വർഷങ്ങൾക് ശേഷം ലഭിച്ച ആ സ്നേഹം അവളുടെ കണ്ണിനെ ഈറൻ അണിയിച്ചു 😢.. അച്ഛമ്മ : നിങ്ങളിനി കുറിച്ചീസം ഉണ്ടവില്യേ കുട്ടികളെ...? അവർ പ്രദീക്ഷയോടെ ദക്ഷയെ നോക്കി... ദേവു : ഉവ്വ് അച്ചമ്മേ ഞങ്ങൾ ഇവിടെ ഒരാഴ്ച കാണും കേട്ടോ... കാശിനാഥ്‌ (മഹിയുടെ അച്ഛൻ) : പഠിപ്പോക്കെ എങ്ങനെ പോകുന്നു മോളെ?.... ദേവു : നന്നായി പോകുന്നുണ്ട് ചെറിയച്ഛ... ഇച്ചു മഹാരാജാവ് പിന്നെ ഫുഡ്‌ കണ്ടാൽ ചുറ്റുമുള്ളതൊന്നും കാണില്ലലോ 😏

കുത്തികേറ്റുന്നത് കണ്ടിലെ... ബ്ലഡി ഗ്രാമവാസി.. 😠 ഭക്ഷണശേഷം കാത്തുവും ദേവുവും മറിയാമ്മയും അപ്പുവും കൂടി നാട് കാണാൻ ഇറങ്ങി... വീടിന്റെ മെലാധികാരികളിൽ നിന്ന് പ്രേമിഷനും സാങ്ഷനായി.... പാടവരമ്പുകളിലൂടെ നടന്ന് റബ്ബർ തോട്ടവും ചുറ്റി തൊടിയിലും കനലിലും കല്ലെറിഞ്ഞു ഒടുവിൽ ഉച്ചക്ക് മുൻപേ വീട്ടിൽ എത്തി... 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 ഹിതേഷും കാശിയും മഹിയുടെ ഉറ്റ ചങ്ങാതിമാരായ ശ്രീഹരിയും ദീപനും എല്ലാരുംകൂടി ക്ലബ്ബിൽ ഇരുന്ന് ക്യാരംസ് കളിക്കുവായിരുന്നു... മഹി അവിടെ മാറിയിരുന്ന് എന്തൊക്കെയോ വലിയ ആലോചനയിലാണ്... എരിയുന്ന സിഗരറ്റും ആശാന്റെ ചുണ്ടത്തുണ്ട്.... ഹിതേഷ് : എന്റെ പെങ്ങളുട്ടി വളർന്നു സുന്ദരിയായല്ലേ കാശി... ദീപൻ : നിങ്ങള് ഏത് അനിയത്തിയുടെ കാര്യാ പറയുന്നേ കാത്തൂന്റെയോ.. കാശി : അല്ല ചേട്ടാ..ജയദേവ് വല്യച്ഛന്റെ മോളു വന്നിട്ടുണ്ട്..ദക്ഷ ശ്രീഹരി : ആണോ.. മഹി അവരുടെ സംഭാഷണവും കെട്ടൊണ്ടാണ് അകത്തേക്ക് വന്നത്..

മഹി : ഓ പിന്നെ അപ്സരസാല്ലേ😏 ഒഞ്ഞു പോടാപ്പാ.... ഹിതേഷ് : വന്നപ്പോൾ തൊട്ട് ശ്രദ്ധിക്കുവാ നിനക്കെന്താടാ അവളെ കാണുമ്പോൾ ഇത്ര ചൊറിചില്.. 🙄 മഹി : നമുക്ക് ഒരു ചൊറിച്ചിലുമില്ലയെ ആളെ വിട്.. മഹി പുറത്തേക് ഇറങ്ങി.....വണ്ടിയോടിച്ചു പോയി... 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 ഉച്ചഭക്ഷണ ശേഷം നാലുപേരും സുഖസുഷുപ്തിയിൽ ആണ്ടു... വലിയമ്മ വന്നു വിളിച്ചപ്പോൾ ചായകുടിക്കാനായി എല്ലാരും എണിറ്റു.... ബാൽക്കണിയിൽ ഇരുന്ന് ചായ കുടിക്കുമ്പോഴാണ് കാശിയും ഹിതേഷും അവിടേക്കു ചെന്നത്.. മറിയയും അപ്പുവും പരിചയപെട്ടതോണ്ട് പ്രതേകിച് മുഖവുര വേണ്ടി വന്നില്ല... കാത്തു ദേവുവിന്റെ മൊബൈൽ നോക്കുവായിരുന്നു അപ്പോഴാ ക്രൈം പാട്നർസ് എന്ന വാട്ട്സപ്പ് ഗ്രൂപ്പ് കണ്ടത്... അവൾ അതിലേ മെസ്സേജോകെ വായിച്ചു ചിരിച്ചുപോയി... അവൾ അതിലെ ഗ്രൂപ്പ് മെമ്പേഴ്സിന്റെ ലിസ്റ്റ് എടുത്തപ്പോൾ കൊമ്പൻ എന്ന ഒരു സേവിങ് കണ്ടു...പ്രൊഫൈൽ പിക് ഇല്ലാത്തോണ്ട് ആളെ കാണാൻ അവൾക്കു സാധിച്ചില്ല.. അവൾ ദേവുനോട് ചോദിച്ചു... കാത്തു : ആരാ ചേച്ചി ഈ കൊമ്പൻ 🤔 ദേവു : അതോ ഞങ്ങളുടെ ഗ്യാങിലെ ഒറ്റയാൻ...പാലമറ്റത് വർഗീസ് ചെറിയാന്റെ ഏക സന്തതി ദി ഡെയർ ഡെവിൾ...

കാശി : കൊള്ളാലോ അല്ല പുള്ളിയുടെ പിക് ഒന്നുമില്ലെ? മറിയ അവളുടെ ഫോൺ തുറന്ന് ഫോട്ടോസ് ഹിതേഷിനെയും കാശിയെയും കാത്തുനെയും കാണിച്ചു.... ഒറ്റയാന്റെ തലയെടുപ്പുള്ള ഒരു ചെറുപ്പക്കാരൻ.. കരിരിമ്പിന്റെ കരുത്താണ് അവനുള്ളതെന്ന് ആ ബലിഷ്ട്ടമായ് കൈകളും മെയ്യഴകും വിളിച്ചു പറയുന്നുണ്ട്...കട്ടിമീശയും തീ ജ്വാല സുഫിരിക്കുന്ന കണ്ണുകളും... കാശി : ഒറ്റയാൻ തന്നെ 💪 അപ്പോഴേക്കും മഹിയും റൂമിലേക്ക് പോകുനത് കണ്ടതും ഹിതേഷ് അവനെയും അവിടേക്കു ക്ഷേണിച്ചു.... മഹിയുടെയും കണ്ണുകൾ ആ ഫോട്ടോയിൽ ഉടക്കി.... മുഖമുയർത്തി ദക്ഷയെ നോക്കിയപ്പോൾ അവൾ ഫോണിൽ നോക്കി ഇരിപ്പായിരുന്നു... പെട്ടെന്നാണ് ശ്രാവന്തി അങ്ങോട്ടേക്ക് വന്നത്... സ്വതവേ ഉള്ള പുച്ഛം ഭാവം അവളിൽ കാണാമായിരുന്നു... ശ്രാവന്തി : മാഡത്തിനു മാളികപ്പുറത്തിന് ഇറങ്ങാൻ വലിയ ബുദ്ധിമുട്ടാണെന്ന് തോന്നുന്നല്ലോ.. കാത്തൂന്റെയും ഹിതേഷിന്റെയും മുഖം മാറി... ദേവു ഇതൊന്നും ശ്രെദ്ധിക്കുന്നുണ്ടായിരുന്നില്ല...

ഹിതേഷ് : വീട്ടിലെ അദിഥികളോടു എങ്ങനെ പെരുമാറണം എന്നറിയിലെ ശ്രാവന്തി നിനക്കു... ശ്രാവന്തി : അറിയാല്ലോ അതാണല്ലോ ഞാൻ ഇവിടേക്കു വന്നത്.... ഒരു അനാഥയുടെ വയറ്റിൽ കിളിർത്ത ഇവളെ ഇവിടെ എല്ലാരും കെട്ടിലമ്മയെ പോലെ വഴിക്കുന്നതെന്തിനാ എന്നാണ് എനിക്ക് മനസിലാവാതെ... മാറിയമ്മയും അപ്പുവും ചെയറിൽ നിന്ന് ചാടി എഴുനേറ്റു.. മറിയാമ്മ : എന്നതാടി കൊച്ചെ നിനക്കിത്ര ഏനക്കേട്... അപ്പു : അതു കൃമികടിടെയ മറിയാമോ...പപ്പായ ബെസ്റ്റാ ട്ടോ.. ശ്രാവന്തി : ഡീ...... ദേവു പതിയെ ചെയറിൽ നിന്ന് എഴുനേറ്റ് ശ്രാവന്തിയുടെ മുൻപിൽ വന്നു നിന്നു...എന്നിട്ട് പറഞ്ഞു ദേവു : ഇപ്പോഴും എനിക്കറിയില്ല എന്തിനാ എന്നോട് ഇങ്ങനെ പെരുമാറുന്നത് എന്ന്...ഇനിയൊട്ടുക് അറിയുകയും വേണ്ട.... ശ്രാവന്തി ആ വാക്കുകൾ പുച്ഛിച്ചു തള്ളി... ദേവു പിന്നെയും തുടർന്നു.... ദേവു : ഇന്ന് ഈ കുടുംബത്തിൽ ഞാൻ പിന്നെയും കാലുകുത്തിയത് അച്ഛമ്മക് വയ്യ എന്ന ഒറ്റ റീസൺ കൊണ്ടാണ്.. ഞാൻ കുറച് ദിവസം കഴിഞ്ഞാൽ പോകും.. ശ്രാവന്തി : അതനിനക്കു നല്ലത്.. അവിടെ അടുത്തുകണ്ട ടേബിളിൽ ദേവു ആഞ്ഞടിച്ചു... ശബ്ദം കെട്ട് ബാൽക്കണിയിൽ ഇരുന്ന എല്ലാരും ഞെട്ടി എഴുനേറ്റു...

ശ്രാവന്തി പോലും ഒരുനിമിഷം പകച്ചു... ദേവു : ഞാൻ സംസാരിക്കുമ്പോൾ ഇടക്ക് കേറുന്നത് എനിക്കിഷ്ട്ടമല്ല... നിന്റെ വായ്ത്താരി കേൾക്കാമെന്ന് എവിടർക്കും ഞാൻ വാക്ക് കൊടുത്തിട്ടില്ല..കരഞ്ഞു കൊണ്ട് ഇറങ്ങിപോയ ദക്ഷയെ മാത്രമേ നിനക്കറിയൂ....കൂടുതൽ അറിയാൻ ശ്രെമിച്ചാൽ നിയത് താങ്ങില്ല... പഴയതൊന്നും മറന്നിട്ടില്ല...വെറുതെ ആ കണക്കൊന്നും എന്നെകൊണ്ട് പൊടിതട്ടി എടുപ്പിക്കരുത്.. കൈചൂണ്ടി ദക്ഷ ഇത്രയും പറഞ്ഞപ്പോൾ ശ്രാവന്തി അവിടെന്ന് പോയി... കാശി : എന്റമ്മോ ചേച്ചി ചെറിയ പൊളിയാണല്ലോ.. ദേവു : പിന്നല്ല... അപ്പോഴാണ് അപ്പുവിന്റെ ഫോണിൽ ഒരു മെസ്സേജ് വന്നത്... അതു ഓപ്പൺ ചെയ്തപ്പോൾ തന്നെ അപ്പുവിന്റെ മുഖം വലിഞ്ഞു മുറുകി... ആ ഫോൺ വാങ്ങി നോക്കിയ മറിയാമ്മയും ദേഷ്യംകൊണ്ട് ചുവുന്നു തുടുത്തു... ദേവുവും ബാക്കിയുള്ളവരും ആ ഫോൺ വാങ്ങിനോക്കി... ദക്ഷയും അൽവിയും കൂടി കെട്ടിപ്പിച്ചു നിൽക്കുന്ന ചിത്രം. അവരുടെ ക്ലാസ് ഗ്രൂപ്പിൽ ആരോ പോസ്റ്റ് ചെയ്തേക്കുന്നു... ദേവു അതുകണ്ടു അധരങ്ങളിൽ ഒരു പുഞ്ചിരി വിടർന്നു... ദേവു : പിക് ക്ലിയർ അല്ലാലോ മരിയമ്മയെ.... മറിയാമ്മ : ഇത് ചെയ്ത ഏത് ..........മക്കളാണെലും ഇതിനുള്ളത് മറിയ കൊടുത്തിരിക്കും.... അവളുടെ മുഖത്തു കോപം ആളിക്കത്തി....... (തുടരും)..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story