ദക്ഷ മഹേശ്വർ: ഭാഗം 13

dakshamaheshwar

എഴുത്തുകാരി: വരികളെ പ്രണയിച്ചവൾ

മറിയാമ്മ കട്ടകലിപ്പിലാണ്‌ 😠... ആ ഉലുകാ പട്ടയെ പട്ടിയെപ്പോലെ തല്ലുമെന്നൊക്കെ വെച്ചു കാച്ചുന്നുണ്ട്.... ദേവുവും അപ്പുവും മിണ്ടാട്ടം നഹി നഹി...അല്ലേലും മൗനം വിധ്വാനു ജ്വെലേറി എന്നാണല്ലോ...😑 കാര്യം അറിയാതെ 4 ദി പീപ്പിൾ..ടെഫ്‌ ഡാൻസ് സീയിങ് ആണല്ലോ 😵 മനസിലായില്ല അല്ലെ ശുദ്ധ മലയാളത്തിൽ പൊട്ടൻ ആട്ടം കാണുക എന്നുപറയും... പുവർ ഫെൽലോസ്..😏 പെട്ടെന്നാണ് മറിയാമ്മയുടെ ഫോൺ ഒന്ന് റിങ്ങിയത്... വിത്ത് ആൻ ഉഗ്രൻ റിങ്ടോൺ.... 'നീലാകാശം പീലി വിടർത്തും പച്ച തെങ്ങോല... കരിഞ്ഞ മഞ്ഞ പുഞ്ചിരിയാകെ ചുവന്ന റോസാപ്പൂ... കറുത്ത പശുവിൻ വെളുത്ത പാല് കുടിച്ചതിൽ പിന്നെ... കറുത്ത രാത്രി ഭീകരമെല്ലാം ഓർത്തു കിടന്നു ഞാൻ..... ' (ഫീൽ ദി ബിജിഎം 😎) ദേവുവും അപ്പുവും എന്തോന്നടെ. എന്ന എക്സ്പ്രേഷനുമായി ഒരു സൈഡിൽ...🤦 ബാക്കി 4 പീപ്പിൾ തലയിൽ നിന്ന് ചത്തുമലച്ചു വീണുപോയ കിളികളെ ഓക്സിജനും വാട്ടറും കൊടുത്ത് എങ്ങനെ രക്ഷികാം എന്ന റിസേർച്ചിലാണ്...

മറിയയുടെ കലിപ്പൊക്കെ കണ്ടം വഴി ഓടി 🏃‍♀️ ഓടിയ വഴി ഗ്രാസ് പോലും ഗ്രോവ ചെയ്തില്ല...😳 റിങ്ടോനസ്യ പ്ലിങ്ങിത ഫേസിത ദുരന്തസ്യ...എന്നാണല്ലോ....😁 ഇപ്പോ മാറിയസ് ഫേസ് ലൈക്‌ ജിൻജർ ബൈറ്റിയ മങ്കിയെ പോലുണ്ട്..😖 അവൾ ദയനീയമായി എല്ലാരേയും നോക്കി...എല്ലാരും ചിരി കടിച്ചുപിടിച്ചു ഇരുക്കുവാണ്..😆 ഫോൺ കാൾ അവൾ അറ്റൻഡ് ചെയ്തു അൽവി ആയിരുന്നു ലൈനിൽ... മാറിയ : "ഇച്ചായ.." ഇച്ചായൻ : "മോളെ.... അത്... എന്താടി കൊച്ചെ ഞാൻ പറയണ്ടേ.... എനിക്ക് ഒന്നും അറിയാമെല.... യെവന്റെ പണിയ ഇതെന്ന്.... 😟" മറിയയുടെ കയ്യിന്നു ദേവു ഫോൺ തട്ടിപ്പറിച്ചു വാങ്ങിച്ചു...എന്നിട്ട് പറഞ്ഞു... ദേവു : "ഞാൻ ഇയാൾടെ ആരാ ഇച്ചായ? " ഇച്ചായൻ : "നീയെന്റെ പെങ്ങൾ അല്ലിയോടി കൊച്ചെ..." ദേവു : "എന്നലെ ആങ്ങള പോയികേടെന്ന് ഒറങ്...ഇത് ഞങ്ങള് നോക്കിക്കോളാം ഇച്ചായൻ ഫോൺ വെച്ചേ..." ഇച്ചായൻ : "ശെരി..." അൽവി ഫോൺ വെച്ചതും ദേവു അത് മറിയ്ക്കു കൊടുത്തിട്ട് സ്വന്തം ഫോണുമെടുത്തു പോകാനൊരുങ്ങി...

എന്തോ ഓർത്തപോലെ തിരികെ വന്നു പറഞ്ഞു... ദേവു : "നമ്മുക്ക് നാളെയൊന്നു അമ്പലത്തിൽ പോകാം..കാത്തു രാവിലെ എനിക്കണേ...." കാത്തു :" അഹ് ചേച്ചി.. " ദേവു പോയി..കാശി ഉടനെ കേറി പറഞ്ഞു... . കാശി : "ആരെങ്കിലും ഈ സീൻ ഒന്ന് ക്ലിയർആകി താ...മൊത്തം ജഗ പൊഗായ😨" അപ്പോഴേക്കും മഹിയും പതിയെ റൂമിലേക്ക് വലിഞ്ഞു... അപ്പു അതിനു ഉത്തരം നൽകി.. അപ്പു : "അതായത് രാമു..ദിപ്പോ വിളിച്ചത് ഞങ്ങളുടെ ചങ്ക് കം ആങ്ങളയാണ്..മറിയാമ്മയുടെ കസിൻ...സ്കൂളിലെ സൂപ്പർ സീനിയർ..." കാത്തു :" ഓ ഐ സീ...😯" അപ്പു : "ഇപ്പോഴത്തെ പ്രശ്നം ഏതോ നല്ലമക്കൾ ഇച്ചായനും ലവളും കൂടി ഹഗ് ചെയുന്ന പിക് എടുത്ത് ഹോട്ടി വൈബ്സ് എന്ന ക്യാപ്ഷനോടെ കോളേജ് ഗ്രൂപ്പിൽ പോസ്റ്റി.." മറിയാമ്മ : "ആഹാ നല്ല ഫാദറിനു ഉണ്ടായ കുരുന്നുകൾക് ചെറിയ ഒരു ജോബ് കൊടുക്കാൻ പോണു.... അത്രേയുള്ളൂ...😏" "അപ്പൊ ശെരി നാളയെക് സന്ധികാലം...ഗുഡ് നൈറ്റ്‌..." അവർ പരസപരം ശുഭരാത്രി പറഞ്ഞു പിരിഞ്ഞു... അപ്പൊ സുഖ നിദ്ര ശുഭ നിദ്ര...😴 💖💖💖💖💖💖💖💖💖💖💖💖

പിറ്റേന്ന് അതിരാവിലെ നാലുതരുണീ മണികളും ഉണർന്ന് റെഡിയായി അമ്പലത്തിൽ പോകാൻ.... മിറർ വർക്കും ഗോൾഡൻ ബീഡ്‌സ് പിടിപ്പിച്ച ചുവപ്പ് ബ്ലൗസും ഗോൾഡൻ കര സെറ്റുമുണ്ടാണ് ദക്ഷയുടെ വേഷം.... കണ്ണുകൾ വാലിട്ടെഴുതി..ചുവപ്പ് പൊട്ടും തൊട്ട്... മുടി കുളിപ്പിന്നൽ കെട്ടി കഴിഞ്ഞപ്പോൾ അവളുടെ ഒരുക്കം കഴിഞ്ഞു... കൈയിൽ സ്വർണത്തിന്റെ നേർത്ത രണ്ടു വളകളും..കഴുത്തിൽ കുഞ്ഞു ഗോൾഡ് ചെയിനമിട്ടപ്പോൾ അവളെ ഒരു ദേവതയെ പോലെ തോന്നിച്ചു.... അതെ ഡിസൈനിൽ തന്നെ നീലയും പച്ചയും ബ്ലൗസും സെറ്റുമുണ്ടും ആണ് മറിയാമ്മയുടെയും അപ്പുവിന്റെയും വേഷം...സിമ്പിൾ ഒരുക്കമേ അവർക്കും ഉണ്ടായിരുന്നോള്ളൂ... കസവിന്റെ പാട്ടുപാവാടയാണ് കാത്തു ധരിച്ചത്.... തറവാടിന് അടുത്തുള്ള ശിവക്ഷേത്രത്തിലേക്കാണ് അവർ പോയത്... നടക്കാനുള്ള ദൂരമേ ഉണ്ടായിരുന്നോള്ളൂ... മറിയാമ്മ പുറത്തുനിന്നു തൊഴുത്തിട്ട് ആൽത്തറയില് വന്നിരുന്നു.. വായ്നോട്ടമാണല്ലോ അവളുടെ മെയിൻ..😎

ബാക്കി മൂന്നുപേരും അമ്പലത്തിൽ കയറി...തൊഴാനായി നിന്നും.. കുവളമാലയിൽ അലങ്കരിച്ച ശിവലിംഗം... ദേവു മനസ് തുറന്നു പ്രാർത്ഥിച്ചു... അവിടേക്കു പ്രവേശിച്ചപ്പോൾ തന്നെ ഒരു ഉണർവ് വന്നുനിറയുന്നതായി അവൾക്കു ബോധ്യപ്പെട്ടു.. അറിയാതെ കണ്ണിൽ നിന്ന് രണ്ടിറ്റ് കണ്ണീരു അവളുടെ ചെന്നയിൽ കൂടി ഒഴുകി നിലം പതിച്ചു.... കണ്ണുതുടച് തിരിഞ്ഞപ്പോൾ അവളരെയോ ഇടിച്ചു... കണ്ണുതുറന്നു നോക്കിയപ്പോൾ ആദ്യം കണ്ടത് രോമാവൃതമായ വിരിഞ്ഞ നെഞ്ചാണ്...അതിൽ തൂങ്ങിയാടി രുദ്രാക്ഷം കെട്ടിയ മാലയും... (ഈ മലയെവിടെയോ 🤔: ദേവൂസ് ആത്മ ) ഒന്ന് പകച്ചെങ്കിലും പെട്ടെന്നു ബോധം വന്നപ്പോൾ തലപൊക്കി നോക്കി... മുന്നിലതാ ഇച്ചു മഹാരാജാവ്.... ഇച്ചു : "നിനകെന്താടി കണ്ണുകണ്ടുടെ...ഇടിച്ചു കൊല്ലാനായിട്ട്...😠😡" ദേവു : "നിങ്ങളുടെ മുഖത്തു ബുൾസായ് വലുപ്പത്തിലുള്ള ഈ ഉണ്ട സാധനത്തിനെയും കണ്ണെന്നല്ല പറയുന്നേ...😬ഇയാൾക്കു നോക്കി നടന്നൂടെ...പെൺപിള്ളേരെ ഇടിക്കാൻ നടക്കുന്നു...😡" ഇച്ചു : "ഡീ..." രംഗം പന്തിയല്ലാത്തോണ്ട് കാത്തു ഇടക്ക് കേറി...

കാത്തു : "ഒന്ന് മിണ്ടാതിരിക് രണ്ടാളും അമ്പലമാണ്..." ഇച്ചു അവരെ കടന്നു പുറത്തേക്കു നടന്നു.. വേഗം തൊഴുതു വലംവെച്ചു അമ്പലത്തിന്റെ പുറത്തു കടന്നു... അവിടെക്കണ്ട അമ്പലക്കുളത്തിന്റെ പടവിൽ എല്ലാരും ഇരുന്നു കുറച്ച്നേരം.. ദേവുവും അപ്പുവും കാത്തുവും പോകാനായി എഴുനേറ്റു.. മറിയാമ്മ ദേവൂന്റെ ഇരുപ്പ് കണ്ട് ചോതിച്ചു മറിയാമ്മ : "വരുന്നില്ലേ.? ." ദേവു : "ഇല്ലെടി നീ പൊക്കോ..." കാത്തു : "വേഗം വന്നേക്കണേ..ബൈ.." ദേവു :" ഓക്കേ ബൈ..." ദേവുവിന്റെ മനസ്സിൽ വീണ്ടും ഓർമയുടെ തിരയിളക്കം ഉണ്ടായി.. അവൾ ഓർത്തു... താൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചതാണ് ആദിയേട്ടനോടൊപ്പം അമ്പലത്തിൽ പോകണം..... കുളപ്പടവിൽ ഇരുന്നു സംസാരിക്കണം എന്നൊക്കെ... പക്ഷെ വിധിയില്ലാതെ പോയി.... സാരില്ല ഒരു അപകടത്തിൽനിന്ന് ആണല്ലോ രക്ഷപെട്ടത് എന്നത് ഒരു ആശ്വാസം... അവളങ്ങനെ ഓരോന്ന് ആലോചിച് പടവുകൾ ഇറങ്ങി... വെള്ളത്തിനോട് ചേർന്ന പടിയിൽ എത്തിയപ്പോൾ കാലുവഴുതി കുളത്തിലേക്ക് വീണു..!!! ദക്ഷക് നീന്താൻ അറിയുമായിരുന്നില്ല.... പൊതുവേ അമ്പലത്തിൽ ഇന്ന് തിരക്കും കുറവായിരുന്നു...ആരും അവളെ കണ്ടില്ല.. ആയാസപ്പെട്ട് പൊങ്ങിവരാൻ അവൾ കഴിവതും ശ്രെമിച്ചു പക്ഷെ നടന്നില്ല... കുറച്ചു നേരത്തിനു ശേഷം ആ കൈകൾ മെല്ലെ വെള്ളത്തിലേക്ക് താഴാന്ന് പോയിക്കൊണ്ടിരുന്നു......... (തുടരും)..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story