ദക്ഷ മഹേശ്വർ: ഭാഗം 14

dakshamaheshwar

എഴുത്തുകാരി: വരികളെ പ്രണയിച്ചവൾ

അവൾക്ക് ലോകം തന്നെ കിഴ്മേൽ മറിയുന്നത് പോലെ തോന്നി.... തന്റെ ജീവിതം അവസാനിച്ചു എന്നുതന്നെ അവൾ ഓർത്തു.. അവൾ കഴിവിന്റെ പരമാവധി രക്ഷപെടാൻ കൈകാലുകൾ ഇട്ട് അടിക്കുന്നുണ്ട്..... പക്ഷെ എല്ലാം വ്യർത്ഥമായി.... ശരീരത്തിന്റെ തളർച്ച മനസിനെയും ബാധിക്കുന്നത് ഒരു നടുക്കത്തോടെ അവളറിഞ്ഞു.. പൊതുവെ അമ്പലത്തിൽ ഇന്ന് തിരക്കു കുറവായിരുന്നതുകൊണ്ട് ആരും അവിടേക്കു ശ്രെദ്ധിച്ചതുമില്ല... എന്തോ ഒന്നു കുളത്തിലേക്ക് വീഴുന്ന ശബ്ദം അവൾ അവ്യക്തമായി കേട്ടു...കണ്ണുകൾ അടയാതിരിക്കാൻ ശ്രെമിച്ചെങ്കിലും കൺപോളകൾ കനം കുടിയതുപോലെ.... കണ്ണുകൾ അടഞ്ഞു പോകുന്നതിനുമുന്പേ അവൾകണ്ടു തനിക്കെതിരെ നീന്തിയടുക്കുന്ന രൂപത്തെ...!!!! തന്നെയാരോ പിടിച്ചു നീന്തുന്നതായും താങ്ങി കൈക്കുള്ളിലാക്കി പടികൾ കയറുന്നതായും അവൾക് അനുഭവപെട്ടു... രക്ഷിച്ച മുഖമൊന്നു കാണാൻ അവൾ ആധിയായി ആഗ്രഹിച്ചെങ്കിലും സാധിച്ചില്ല..തന്റെ ബോധം മറഞ്ഞുപോയിരുന്നു...

പിന്നീട് കണ്ണുതുറന്നപ്പോൾ ദക്ഷ തറവാട്ടിലാണ്.... അവൾക് ചുറ്റും ഒരു പട തന്നെയുണ്ട്...😲 ഇനി ഞാൻ എങ്ങാനും തട്ടിപോയാ...🤔 ഏയ്യ്...എങ്കിൽ ഇവരെയൊന്നും ഇങ്ങനെ കാണാൻ പറ്റില്ലാലോ 🙂 എന്റെ രുക്കുവമ്മ അടുത്തിരുന്നു കണ്ണുനീർ വാർക്കുന്നുണ്ട്...😢 അതുകണ്ടപ്പോൾ നെഞ്ചിലൊരു പെടച്ചിൽ... അപ്പോൾ അപ്പു കേറി ചോദിച്ചു... അപ്പു : നീയെങ്ങനാ വെള്ളത്തിപ്പോയത്? ദേവു : ഇവിടുന്ന് എണീറ്റിട്ട് ഡെമോ കാണിച്ചാൽ മതിയോ?? മറിയാമ്മ : വയ്യാതായാലെന്താ തർക്കുത്തരത്തിനു കുറവൊന്നുമില്ല..😠 വായടച്ചുകെടക്കടി.😡 ദേവു വാ പൂട്ടി 🤐 ശ്രീവിദ്യ : ഓ അല്ലേലും മാനത്തു നോക്കി നടന്നാൽ ഇങ്ങനൊക്കെ സംഭവിക്കും..നിലത്തൊന്നുമല്ലലോ ഇവൾ 😏 വലിയച്ഛൻ : ശ്രീ നീ മിണ്ടാതിരിക്... ഉടനെ അച്ഛമ്മ കേറി പറഞ്ഞു.. അച്ഛമ്മ : നമ്മുക്ക് താഴേക്കു പോവാം..കുട്ടി ഒന്ന് വിശ്രമിക്കട്ടെ... എല്ലാരും താഴേക്കു പോയപ്പോൾ മറിയാമ്മയും അപ്പുവും കൂടി ദേവൂനെ വളഞ്ഞു... മറിയാമ്മ : ആരുടെ മറ്റവനെ നോകിയാടി പുല്ലേ നീ വെള്ളത്തിലേക്കു എടുത്ത് ചാടിയത്..😡😡

ദേവു : സത്യായിട്ടും ഞാൻ ചാടിയതല്ലെടി കാലുതെന്നി വീണതാ... അപ്പു : ഹും ഭാഗ്യത്തിനാ രക്ഷപെട്ട...ഞങ്ങളങ്ങു പേടിച്ചുപോയടി..😢 ദേവു ഇരുവരെയും കെട്ടിപിടിച്ചു.. എന്നിട്ട് ദേവു പെട്ടെന്നു എന്തോ ഓർത്തപോലെ ചോദിച്ചു... ദേവു : എന്നെ ആരാടി രക്ഷിച്ചേ 🤔 അപ്പുവും മറിയാമ്മയും പരസ്പരം നോക്കി.. അപ്പു പെട്ടെന്ന് പറഞ്ഞു... അപ്പു : അറിയില്ലെടി നിന്നെ കാണാഞ്ഞിട്ട് തിരികെ വന്നുനോക്കിയപ്പോൾ നിന്നെ ആലിന്റെ താഴെ ഇരുത്തിയിരിക്കുന്നതാ കാണുന്നത്.. മറിയാമ്മ : ചുറ്റും നിന്ന ആള്ക്കാര് പറഞ്ഞപ്പോളാണ് ഞങ്ങൾ കാര്യങ്ങൾ അറിഞ്ഞത്...ഉടനെ ഇങ്ങോട്ടു കൊണ്ടുവന്നു..ഡോക്ടർ വന്നുനോക്കിയപ്പോൾ കുഴപ്പം ഇല്ലെന്നു പറഞ്ഞു... അപ്പു : നീ കിടക്ക് ഞങ്ങളൊന്നു താഴെ പോയേച്ചും വരാം.. ദേവു തലയാട്ടി... അവരു പോയപ്പോൾ അവൾ ആലോചനയിലാണ്ടു.. ആരായിരിക്കും അത്..ശോ ഒരു നന്ദി വാക്കുപോലും പറയാൻ പറ്റില്ല.. ബട്ട്‌ ആ കൈയിൽ വല്ലാത്തൊരു സുരക്ഷിതാത്വം ഫീൽ ചെയ്തു... അഹ് എന്തേലുമാവട്ടെ... പതിയെ കണ്ണടച്ചു അവൾ ഉറക്കത്തിലേക്കു വീണു... 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

🌺 മഹേശ്വർ തന്റെ നഞ്ഞ ഷർട്ടും മുണ്ടും മാറ്റി..വേറെയൊരണ്ണം എടുത്തിട്ടു... അവൻ കുറച് മണിക്കൂറുകൾക് മുൻപ് നടന്ന് കാര്യങ്ങൾ ഒന്ന് ഓർത്തു.. 💖💖💖💖💖💖💖💖💖💖💖 അമ്പലത്തിൽ തൊഴുതു തിരിഞ്ഞപ്പോൾ ആരോവന്നു ഇടിച്ചു.. നോക്കിയപ്പോൾ നമ്മുടെ കെട്ടിലമ്മയാണ്... ഇവിടെ നോക്കി നടകുവാണെന്ന് ചോധിച്ചപോൾ അവളുടെ ഒടുക്കത്തെ തർക്കുത്തരം... അമ്പലം ആയിപോയി ഇല്ലെങ്കിൽ ഒരണ്ണം അങ്ങ് പൊട്ടിച്ചേനെ അഹങ്കാരി... അവളെ മറികടന്നു ബാക്കിയിടത്തെല്ലാം തൊഴുതു... ബൈക്ക് പാർക്ക്‌ ചെയ്തിടത്തു പോയി ഇരുന്നു കൂറച്ചുനേരം... പെട്ടെന്നാണ് എന്തോ ഒന്ന് കുളത്തിലേക്ക് വീഴുന്നതായി ശബ്‌ദം കേട്ടത്... വെറുതെ ഒന്ന് പോയി നോക്കിയപ്പോൾ രണ്ടുകൈകൾ വെള്ളത്തിലേക്ക് താണുപോകുന്നത് കണ്ടത്...മറുത്തൊന്നും ചിന്തിക്കാതെ ഞാൻ വെള്ളത്തിലേക്ക് ചാടി.... നീന്തി അടുത്തപ്പോളാണ് ദക്ഷയാണെന്നു മനസിലായത്.. അവളെ അരയിലൂടെ ചുറ്റിപിടിച്ചു കരയിലേക്ക് നീന്തികേറി... കൈയിൽ താങ്ങിയെടുത് പടിയിൽ കെടുത്തി...

കവിളിൽ തട്ടി വിളിച്ചിട്ടും അവള് കണ്ണുതുറന്നില്ല.... ചുറ്റും നോക്കിയപ്പോൾ ആരെയും കണ്ടുമില്ല... രണ്ടുകല്പ്പിച്ചു സി പി യാർ കൊടുക്കാൻ തീരുമാനിച്ചു... അവളുടെ കൈയെടുത്ത വയറിനു ചുറ്റും വെച്ച് വെള്ളമെല്ലാം ഞെക്കി പുറത്തുകളഞ്ഞു.. എന്നിട്ടും ഉണരാതെ വന്നപ്പോൾ ചുണ്ടോടു ചുണ്ട് ചേർത്ത് കൃത്രിമ ശ്വാസം കൊടുത്തു... അപ്പോഴേക്കും അവൾ മെല്ലെ കണ്ണുതുറക്കാൻ ശ്രെമിക്കുന്നത് കണ്ടു.. പതിയെ അവളെയും എടുത്ത് ഞാൻ ആലിന്റെ അടുത്തേക് നടന്നപ്പോൾ ശേഖരൻ ആംഗിളിനെ കണ്ടു... പുള്ളിയോട് കാര്യം വിശധികരിക്കുന്നതിനു ഇടക്ക് അവളുടെ കൂട്ടുകാരും കാത്തുവും വരുന്ന കണ്ടു... അവരോടും കാര്യം പറഞ്ഞു.. അവളെയും കൊണ്ട് തറവാട്ടിൽ എത്തി... ഞാൻ അവരോടു പ്രേത്യകം പറഞ്ഞു രക്ഷിച്ചത് ഞാൻ ആണെന്ന് പറയരുതെന്ന്...അവരതു തലയാട്ടി സമ്മതിക്കുകയും ചെയ്തു... പിന്നെ എല്ലാരും വന്നപ്പോൾ അവരാണ് സംഭവമൊക്കെ പറഞ്ഞു കൊടുത്തത്.. ഞാൻ റൂമിലേക്ക് പൊന്നു... 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ഫോൺ റിങ് അടിച്ചപ്പോളാണ് അവൻ ഓർമയിൽ നിന്ന് തിരികെ വന്നത്... ഡിസ്‌പ്ലേയിൽ മനു എന്ന് പേരുകണ്ട അവനൊന്നു ചിരിച്ചു... പതിയെ ഫോണിൽ സംസാരിച്ച ശേഷം ബൈക്കിന്റെ കീയുമെടുത് പുറത്തേക്കു പോയി... 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 ഫോണിൽ ഒരു നോട്ടിഫിക്കേഷൻ സൗണ്ട് കേട്ടാണ് ദേവു കണ്ണു തുറക്കുന്നത്.. നോക്കിയപ്പോൾ ഒരു അൺ നോൺ നമ്പറിൽ നിന്നുള്ള മെസ്സേജ് ആണ്.. അവൾ അതു ഓപ്പൺ ആകി.... ' നീ എന്നുമെന്റെ കൈകളിൽ സുരക്ഷിതയാണ് സഖി... ജലത്തിനെന്നല്ല ആളികത്തുന്ന തീജ്വാലക്ക് പോലും നിന്നെ വിഴുങ്ങാൻ സമ്മതിക്കില്ല... കർണ്ണന്റെ കവചകുണ്ഡലം പോലെയെന്നും ഞാൻ ഉണ്ടാകും എന്നും നിന്റെ കവലിനായി...'....... (തുടരും)..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story